ഒന്നാം ഏകദിനത്തിൽ രോഹിതിന് ഒപ്പം റുതുരാജ് ഗെയ്ക്വാദ് ഓപ്പൺ ചെയ്യും


നവംബർ 30-ന് റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യക്കായി റുതുരാജ് ഗെയ്ക്‌വാദ് ഓപ്പൺ ചെയ്യാനൊരുങ്ങുന്നു. മത്സരത്തിരക്കും മോശം ഫോമും കാരണം യശസ്വി ജയ്‌സ്വാളിനെ ആദ്യ ഏകദിനത്തിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്‌.

ശുഭ്മാൻ ഗില്ലിന്റെ പരിക്ക് കാരണം ടീമിലില്ലാത്തതിനാലും രോഹിത് ശർമ്മക്ക് പുതിയ ഓപ്പണിംഗ് പങ്കാളി ആവശ്യമാണ്. ആഭ്യന്തര പ്രകടനങ്ങളിലൂടെയാണ് ഗെയ്ക്വാദ് ടീമിൽ ഇടം നേടിയത്. റാഞ്ചി, റായ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലായി നടക്കുന്ന ഈ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഗെയ്ക്‌വാദിന് തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള മികച്ച അവസരമാണ് നൽകുന്നത്.


സഞ്ജു സാംസൺ വന്നെങ്കിലും ഋതുരാജ് ഗെയ്ക്വാദ് ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റനായി തുടരും


സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് (സി.എസ്.കെ.) മാറിയിട്ടും 2026 ഐ.പി.എൽ. സീസണിൽ ഋതുരാജ് ഗെയ്ക്‌വാദ് തന്നെ ക്യാപ്റ്റനായി തുടരുമെന്ന് സി.എസ്.കെ. സ്ഥിരീകരിച്ചു. സഞ്ജു സാംസൺ റെക്കോർഡ് തുകയായ 18 കോടി രൂപയ്ക്ക് സി.എസ്.കെയിൽ എത്തുകയും, പകരമായി രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ റോയൽസിലേക്ക് പോവുകയും ചെയ്ത വമ്പൻ ട്രേഡിന് ശേഷമാണ് ഈ പ്രഖ്യാപനം.

എം.എസ്. ധോണിക്ക് ശേഷം സി.എസ്.കെയുടെ ഭാവി നായകനാകാൻ സാധ്യതയുള്ള താരമായാണ് സഞ്ജു സാംസണെ പലരും കണക്കാക്കിയിരുന്നത്. എന്നാൽ, ടീം നേതൃത്വത്തിൽ സ്ഥിരത നിലനിർത്താൻ വേണ്ടി അടുത്ത സീസണിലും ഗെയ്ക്‌വാദിനെ തന്നെ ക്യാപ്റ്റനായി നിലനിർത്താൻ സി.എസ്.കെ. തീരുമാനിച്ചു.


സഞ്ജു സാംസൺ ടീമുമായി പൊരുത്തപ്പെടുന്ന സാഹചര്യത്തിൽ ഗെയ്ക്‌വാദിനെ ക്യാപ്റ്റനായി നിലനിർത്തുന്നത് ടീമിന്റെ സ്ഥിരതയ്ക്ക് സഹായകമാകുമെന്നും നേതൃത്വത്തിലെ തടസ്സങ്ങൾ ഒഴിവാക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. സഞ്ജുവിന് വിലപ്പെട്ട അനുഭവസമ്പത്തുണ്ടെങ്കിലും, അദ്ദേഹം ടീമിന്റെ ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തുമെങ്കിലും ഉടൻ തന്നെ നായകനാകാൻ സാധ്യതയില്ല.

വ്യക്തിപരമായ കാരണങ്ങളാൽ യോർക്ക്ഷെയർ കൗണ്ടി ഡീലിൽ നിന്ന് റുതുരാജ് ഗെയ്‌ക്‌വാദ് പിന്മാറി


ഇന്ത്യൻ ബാറ്റർ റുതുരാജ് ഗെയ്‌ക്‌വാദ് വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് യോർക്ക്ഷെയറുമായുള്ള കൗണ്ടി ചാമ്പ്യൻഷിപ്പ് കരാറിൽ നിന്ന് പിന്മാറി. ജൂലൈ 22-ന് സറേയ്‌ക്കെതിരായ മത്സരത്തോടെ ഇംഗ്ലീഷ് കൗണ്ടി ടീമിനായി അഞ്ച് റെഡ്-ബോൾ മത്സരങ്ങൾ കളിക്കാൻ നിശ്ചയിച്ചിരുന്ന ഗെയ്‌ക്‌വാദ് ഇനി ഈ സീസണിൽ കളിക്കില്ല. പിന്മാറ്റത്തിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ട് യോർക്ക്ഷെയർ ഒരു ഹ്രസ്വ പ്രസ്താവനയിലൂടെ ഈ വിവരം സ്ഥിരീകരിച്ചു.


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റനും ആഭ്യന്തര ക്രിക്കറ്റിൽ മഹാരാഷ്ട്രയുടെ നായകനുമായ ഗെയ്‌ക്‌വാദ്, മാർച്ച് 30-ന് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഏറ്റ പരിക്ക് കാരണം വിശ്രമത്തിലായിരുന്നു. കൈമുട്ടിന് പരിക്കേറ്റിട്ടും ആ മത്സരത്തിൽ അദ്ദേഹം ബാറ്റിംഗ് തുടർന്ന് 63 റൺസ് നേടിയിരുന്നു. എന്നാൽ ഈ പരിക്ക് കാരണം ഐപിഎൽ 2025 സീസണിലെ ശേഷിച്ച മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തിന് വിട്ടുനിൽക്കേണ്ടി വന്നു. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങൾ മാത്രമാണ് ഗെയ്‌ക്‌വാദ് കളിച്ചത്. അവസാന രണ്ട് മത്സരങ്ങളിൽ കുറഞ്ഞ സ്കോറുകൾ മാത്രം നേടി അദ്ദേഹത്തിന് കാര്യമായ സ്വാധീനം ചെലുത്താനായില്ല.



നേരത്തെ ഈ വർഷം ഇംഗ്ലണ്ട് ലയൺസിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിൽ ഗെയ്‌ക്‌വാദിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.

സി.എസ്.കെ. നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് കൗണ്ടി ക്രിക്കറ്റിനായി ഇംഗ്ലണ്ടിലേക്ക്


ചെന്നൈ സൂപ്പർ കിംഗ്‌സ് (സി.എസ്.കെ) നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് കൗണ്ടി ക്രിക്കറ്റ് കളിക്കാനായി അടുത്ത മാസം ഇംഗ്ലണ്ടിലേക്ക് തിരിക്കും. പരിക്കിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) 2025-ന്റെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടപ്പെട്ട ഗെയ്‌ക്‌വാദ് ദേശീയ ടീമിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൗണ്ടി ക്രിക്കറ്റ് തിരഞ്ഞെടുക്കുന്നത്.

യോർക്ക്‌ഷെയറിന് വേണ്ടി കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ വണ്ണിലും തുടർന്ന് ഇംഗ്ലണ്ടിന്റെ ആഭ്യന്തര ഏകദിന കപ്പിലും അദ്ദേഹം കളിക്കും. യോർക്ക്‌ഷെയറിനായി കളിക്കുന്ന നാലാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഗെയ്‌ക്‌വാദ്. സച്ചിൻ ടെണ്ടുൽക്കറാണ് ആദ്യമായി അവർക്കായി കളിച്ചത. ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞ് യുവരാജ് സിംഗും യോർക്ക്‌ഷെയറിനായി കളിച്ചു. പിന്നീട് ചേതേശ്വർ പൂജാര നാല് സീസണുകളിൽ യോർക്ക്‌ഷെയറിനായി കളിച്ചിട്ടുണ്ട്.


ഓസ്‌ട്രേലിയൻ പര്യടനത്തിൽ റുതുരാജ് ഗെയ്‌ക്‌വാദ് ഇന്ത്യ എയെ നയിക്കും

ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ റുതുരാജ് ഗെയ്‌ക്‌വാദ് ഇന്ത്യ എ ടീമിൻ്റെ നായകനാകുമെന്ന് ESPNCricinfo റിപ്പോർട്ട് ചെയ്യുന്നു. ഒക്‌ടോബർ 31-ന് മക്കെയിൽ ആരംഭിച്ച് നവംബർ 10-ന് മെൽബണിൽ സമാപിക്കുന്ന മൂന്ന് അനൗദ്യോഗിക ടെസ്റ്റുകളിൽ ഇന്ത്യ എ ഓസ്‌ട്രേലിയ എയെ നേരിടും.

15 അംഗ ടീമിൽ അഭിമന്യു ഈശ്വരൻ, സായ് സുദർശൻ തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്നു. ദുലീപ് ട്രോഫിയിലും രഞ്ജി ട്രോഫിയിലും ശ്രദ്ധേയമായ പ്രകടനത്തിലൂടെ അഭിമന്യു ഈശ്വരൻ അടുത്തിടെ മികച്ച ഫോമിലാണ്. തൻ്റെ കൗണ്ടിയിൽ ഒരു സെഞ്ചുറിയും രഞ്ജി ട്രോഫിയിൽ ഒരു കന്നി ഡബിൾ സെഞ്ചുറിയും നേടിയ സായ് സുദർശനും നല്ല ഫോമിലാണ്.

മധ്യനിരയിൽ ദേവദത്ത് പടിക്കൽ, ബി ഇന്ദ്രജിത്ത്, റിക്കി ഭുയി തുടങ്ങിയ താരങ്ങൾ നിർണായക റോളുകൾ കൈകാര്യം ചെയ്യുമ്പോൾ തനുഷ് കൊട്ടിയൻ, മാനവ് സുത്താർ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓൾറൗണ്ടർമാരായി പ്രവർത്തിക്കും. ഇന്ത്യൻ നിരയിലേക്ക് മടങ്ങിവരാൻ സാധ്യതയുള്ള ഇഷാൻ കിഷൻ വിക്കറ്റ് കീപ്പർ അഭിഷേക് പോറലിനൊപ്പം എ ടീമിനൊപ്പം യാത്ര ചെയ്യും.

ഫാസ്റ്റ് ബൗളർമാരായ മുകേഷ് കുമാർ, നവദീപ് സൈനി, ഖലീൽ അഹമ്മദ്, യാഷ് ദയാൽ എന്നിവർ ഇന്ത്യ എയുടെ പേസ് ആക്രമണത്തെ നയിക്കും.

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ സ്ക്വാഡ്:

  • റുതുരാജ് ഗെയ്‌ക്‌വാദ് (സി)
  • അഭിമന്യു ഈശ്വരൻ
  • ദേവദത്ത് പടിക്കൽ
  • സായ് സുദർശൻ
  • ബി ഇന്ദ്രജിത്ത്
  • അഭിഷേക് പോറെൽ (WK)
  • ഇഷാൻ കിഷൻ (WK)
  • മുകേഷ് കുമാർ
  • റിക്കി ഭുയി
  • നിതീഷ് കുമാർ റെഡ്ഡി
  • മാനവ് സുതാർ
  • നവദീപ് സൈനി
  • ഖലീൽ അഹമ്മദ്
  • തനുഷ് കൊടിയൻ
  • യാഷ് ദയാൽ

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് സെഞ്ച്വറി, കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യൻ യുവനിര

സിംബാബ്‌വെക്ക് എതിരായ രണ്ടാം ടി ട്വന്റി മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. 20 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസ് നേടാൻ ഇന്ത്യക്ക് ആയി. ഇന്നലെ സിംബാബ്‌വെയോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യ യുവനിര ഇന്ന് തങ്ങളുടെ മികവ് തെളിയിക്കാൻ ഉറപ്പിച്ചു തന്നെയായിരുന്നു കളത്തിൽ ഇറങ്ങിയത്. ഓപ്പണർ അഭിഷേക് ശർമയുടെ മികച്ച സെഞ്ച്വറി ആണ് ഇന്ത്യക്ക് ഇന്ന് കരുത്തായത്.

ഇന്നലെ ഡക്കിൽ പോയതിന്റെ വിഷമം അഭിഷേക് തന്റെ രണ്ടാം അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ച്വറിയുമായി തിളങ്ങി കൊണ്ട് തീർത്തു. ഇന്ന് വെറും 47 പന്തിൽ നിന്നാണ് അഭിഷേക് ശർമ സെഞ്ച്വറി നേടിയത്. അതും ഹാട്രിക് സിക്സുകൾ അടിച്ചായിരുന്നു അഭിഷേക് സെഞ്ച്വറിയിലേക്ക് എത്തിയത്. ആകെ 8 സിക്സും ഏഴ് ഫോറും അഭിഷേക് ശർമ്മ ഇന്ന് അടിച്ചു.

അഭിഷേകിനെ കൂടാതെ എന്ന ഋതുരാജ് ഗെയ്ക്വാദും റിങ്കുവും ഇന്ത്യക്കായി തിളങ്ങി. തുടക്കത്തിൽ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി എങ്കിലും അഭിഷേക് ശർമയും റുതുരാജും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിക്കുകയായിരുന്നു. ഋതുരാജ് 47 പന്തിൽ നിന്ന് 77 റൺസ് എടുത്തു. 1 സിക്സും 11 ഫോറും താരം അടിച്ചു. റിങ്കു സിങ് 22 പന്തിൽ നിന്ന് 48 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 6 സിക്സും 2 ഫോറും റിങ്കുവിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

ധോണിയുടെ ഉപദേശങ്ങൾ റുതുരാജിന് സഹായകമാകുന്നുണ്ട് എന്ന് ഹസ്സി

ധോണി പിന്തുണയ്ക്കാൻ ഉള്ളത് റുതുരാജിന് ക്യാപ്റ്റൻ എന്ന നിലയിൽ വലിയ സഹായമാകുന്നുണ്ട് എന്നും അത് ഒരു ഭാഗ്യമാണെന്നും മുൻ ഓസ്‌ട്രേലിയൻ ബാറ്ററും നിലവിലെ സിഎസ്‌കെ ബാറ്റിംഗ് പരിശീലകനുമായ മൈക്കൽ ഹസി പറഞ്ഞു.

“ക്യാപ്റ്റൻ എന്ന നിലയിൽ റുതുരാജ് അതിശയകരമായ പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്ന് ഞാൻ കരുതുന്നു. അദ്ദേഹം വളരെ ശാന്തനാണ്. ഭാഗ്യവശാൽ, കരിയറിൻ്റെ പ്രാരംഭ ഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം ധോണി ഉണ്ട്. എംഎസ് ധോണി ഇപ്പോഴും അവിടെ അവനെ സഹായിക്കാൻ ഉണ്ട്. റുതുരാജിന് മികച്ച ക്യാപ്റ്റൻ ആയി മാറാൻ ഇതുകൊണ്ട് കഴിയും,” ഹസ്സി പറഞ്ഞു.

“അദ്ദേഹം ഇപ്പോൾ തന്നെ ഒരു മികച്ച ജോലി ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് മികച്ച ക്രിക്കറ്റ് ബുദ്ധുയുണ്ട്‌. അവൻ കളിക്കുന്ന രീതിയിൽ എപ്പോൾ മെല്ലെ ബാറ്റു ചെയ്യണം എപ്പോൾ കളി വേഗത്തിലാക്കണമെന്നെല്ലാൻ അദ്ദേഹത്തിന് അറിയാം. ” ഹസി കൂട്ടിച്ചേർത്തു

ഇന്ത്യൻ ടീമിൽ ഫേവറിറ്റിസം, ഗില്ലിന് പകരം റുതുരാജ് വേണമായിരുന്നു എന്ന് ശ്രീകാന്ത്

ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനിൽ ഫേവറിറ്റിസം ഉണ്ടെന്ന് ആരോപിച്ച് 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച ക്രിക്കറ്റ് ഇതിഹാസം കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്ത രീതിയിൽ അദ്ദേഹം ഞെട്ടൽ രേഖപ്പെടുത്തി. ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിനെ ഒഴിവാക്കിയത് അംഗീകരിക്കാൻ ആകില്ല എന്ന് ശ്രീകാന്ത് പറഞ്ഞു.

ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ റിസേർവ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെ ശ്രീകാന്ത് ചോദ്യം ചെയ്തു. “റുതു പുറത്തിരിക്കെ ഗിൽ കളിക്കുന്നത് എന്നെ അമ്പരപ്പിക്കുന്നു,” ശ്രീകാന്ത് തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“അവൻ ഫോമിലല്ല, റുതുവിന് ഗില്ലിനേക്കാൾ മികച്ച ടി20ഐ കരിയർ ഉണ്ടായിരുന്നു. ഗിൽ പരാജയപ്പെടുന്നത് തുടരുകയും ചെയ്യുന്നു, എന്നിട്ടും അദ്ദേഹത്തിന് അവസരങ്ങൾ ലഭികക്കുന്നു. അദ്ദേഹത്തിന് സെലക്ടർമാരുടെ പ്രീതിയുണ്ട്; ഇത് ഫേവറിറ്റിസമാണ്” കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.

സെഞ്ച്വറിയെ കുറിച്ച് ചിന്തിച്ചില്ല, ടീം ജയിക്കുന്നത് ആണ് പ്രധാനം എന്ന് റുതുരാജ്

ഇന്നലെ സൺ റൈസേഴ്സിന് എതിരെ സെഞ്ച്വറി നഷ്‌ടമായതിൽ തനിക്ക് ആശങ്കയില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ റുതുരാജ്. മത്സരത്തിൽ ടീമിന് 220ന് മുകളിൽ സ്‌കോർ നേടാനാകാത്തതിൽ മാത്രമാണ് തനിക്ക് നിരാശയെന്നും സിഎസ്‌കെ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് പറഞ്ഞു. സിഎസ്‌കെ ഇന്നലെ ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ 212 റൺസ് എടുത്തിരുന്നു‌. വിധിക്കപ്പെട്ടു. 54 പന്തിൽ 98 റൺസെടുത്താണ് റുതുരാജ് പുറത്തായത്.

“നൂറിനെക്കുറിച്ച് താൻ ചിന്തിച്ചില്ല. ഞങ്ങൾ 220ന് മുകളിൽ റൺ നേടുമെന്ന് ഉറപ്പാക്കാൻ ആഗ്രഹിച്ചു. അവാാാനം എനിക്ക് 4-5 ഹിറ്റുകൾ നഷ്ടമായതിൽ നിരാശ തോന്നി. ഇന്നിംഗ്സ് ഇടവേളയിൽ ഈ റൺസ് കുറവ് പ്രശ്നമാകും എന്ന് എനിക്ക് തോന്നി, ഞാൻ അസ്വസ്ഥനായിരുന്നു. പക്ഷെ ഭാഗ്യവശാൽ അതാവശ്യം വന്നില്ല” റുതുരാജ് പറഞ്ഞു.

രാഹുലിനും റുതുരാജിനും പിഴ ശിക്ഷ

ഇന്നലെ നടന്ന മത്സരത്തിൽ LSG ലഖ്നൗവിൽ വെച്ച് CSK-യെ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തിൽ സ്ലോ ഓവർ റേറ്റിന് LSG ക്യാപ്റ്റൻ ആയ കെ എൽ രാഹുലിനും CSK ക്യാപ്റ്റൻ ആയ റുതുരാജ് ഗെയ്ക്വാദിനും പിഴ ശിക്ഷ ലഭിച്ചു. ഐപിഎൽ ഔദ്യോഗിക പ്രസ്താവന പ്രകാരം, കളിയിൽ സ്ലോ ഓവർ റേറ്റ് നിലനിർത്തിയതിന് ക്യാപ്റ്റൻ രാഹുലിനും റുതുരാജ് ഗെയ്‌ക്‌വാദിനും 12 ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്..

ഇരുവരുടെയും സീസണിലെ ആദ്യ ഒഫൻസ് ആയതു കൊണ്ട് ആണ് 12 ലക്ഷം പിഴ. ഇത് ആവർത്തിച്ചാൽ പിഴ 24 ലക്ഷം ആയി ഉയരും. ഒപ്പം ടീമംഗങ്ങൾക്കും പിഴ ലഭിക്കും. മൂന്ന് തവണ മോശം ഓവർ റേറ്റ് ആയാൽ ക്യാപ്റ്റന് ഒരു മത്സരത്തിൽ വിലക്കും കിട്ടും.

ധോണിയുടെ 3 സിക്സുകൾ ആണ് 2 ടീമും തമ്മിലുള്ള വ്യത്യാസം ആയത് എന്ന് റുതുരാജ്

ഇന്ന് മുംബൈ ഇന്ത്യൻസിന് എതിരെ നിർണായകമായത് എം എസ് ധോണിയുടെ ഇന്നിങ്സ് ആണ് എന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ റുതുരാജ്. ഇന്ന് മുംബൈ ഇന്ത്യൻസിന് എതിരെ അവസാനം ഇറങ്ങിയ ധോണി 4 പന്തിൽ നിന്ന് 20 റൺസ് എടുത്തിരുന്നു. ഹാർദികിനെ ഹാട്രിക്ക് സിക്സ് ആണ് ധോണി അടിച്ചത്. അവസാനം 20 റൺസിന്റെ വിജയം തന്നെയാണ് സി എസ് കെ സ്വന്തമാക്കിയതും.

ഇന്ന് മത്സര ശേഷം സംസാരിച്ച റുതുരാജ് തങ്ങളുടെ യുവ വിക്കറ്റ് കീപ്പർ വന്ന് ഹാട്രിക്ക് സിക്സ് അടിച്ചതാണ് കളിയിൽ നിർണായകമായത് എന്ന് ധോണിയെ കുറിച്ച് പറഞ്ഞു. “ഞങ്ങളുടെ യുവകീപ്പർ വന്ന് 3 സിക്സുകൾ തുടർച്ചയായി അടിച്ചു. മത്സരത്തിന്റെ അവസാനം അതു തന്നെയായി കളിയിലെ ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം” റുതുരാജ് പറഞ്ഞു.

ബുമ്ര നന്നയി ബൗൾ ചെയ്തിട്ടും 200നു മുകളിൽ സ്കോർ കണ്ടെത്താൻ ഞങ്ങൾക്ക് ആയത് രണ്ടാം ഇന്നിങ്സിൽ സ്കോർ ഡിഫൻഡ് ചെയ്യാൻ ആത്മവിശ്വാസം നൽകി എന്നും റുതുരാജ് പറഞ്ഞു.

“ഈ CSK ടീമിൽ താൻ ആരോടും ഒന്നും പറയേണ്ടതില്ല, അത്ര മികച്ച താരങ്ങളാണ് ഉള്ളത്” – റുതുരാജ്

ഈ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ താൻ ആരോടും ഒന്നും പറയേണ്ടതില്ല എന്നും അത്ര മികച്ച താരങ്ങളാണ് ടീമിൽ ഉള്ളത് എന്നും ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദ്. ഇന്ന് കെ കെ ആറിനെ പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുക ആയിരുന്നു റുതുരാജ്. ഇന്ന് അർധ സെഞ്ച്വറിയുമായി ബാറ്റിങിൽ ഫോമിൽ എത്താനും റുതുരാജിനായി.

“എനിക്ക് ഈ മത്സരം ചെറിയ നൊസ്റ്റാൾജിക് മത്സരമായിരുന്നു. എൻ്റെ ആദ്യ ഐപിഎൽ ഫിഫ്റ്റി നേടിയ സമയത്ത്, മഹി ഭായ് എന്നോടൊപ്പം ക്രീസിൽ ഉണ്ടായിരുന്നു, ഞങ്ങൾ മത്സരം ഒരുമിച്ച് പൂർത്തിയാക്കി. ഇന്നും അതുപോലെ ആയിരുന്നു.” റുതുരാജ് പറഞ്ഞു.

“ഇന്ന് വിക്കറ്റ് അൽപ്പം ട്രിക്കി ആയിരുന്നു, താൻ ഇന്നിങ്സിന്റെ അവസാനം വരെ തുടരാൻ ആഗ്രഹിച്ചു. യുവതാരങ്ങളെ സമ്മർദ്ദത്തിലാക്കാൻ താൻ ആഗ്രഹിച്ചില്ല.” റുതുരാജ് പറഞ്ഞു.

“150-160 റൺസ് എടുക്കാൻ ആകുന്ന വിക്കറ്റായിരുന്നു ഇതെന്ന് എനിക്ക് തോന്നി. ഈ ടീമിൽ ഞാൻ ആരോടും ഒന്നും പറയേണ്ടതില്ല. ധോണിയുണ്ട്, ഫ്ലെമിങ് ഉണ്ട്. ഇവരുടെയൊക്കെ പരിചയസമ്പത്ത് ടീമിനും തനിക്കും കരുത്തായുണ്ട്.” റുതുരാജ് പറഞ്ഞു.

Exit mobile version