ജസ്പ്രീത് ബുംറ എൻ‌സി‌എയിൽ ബൗളിംഗ് പുനരാരംഭിച്ചു, ഐ‌പി‌എല്ലിൽ തിരിച്ചുവരും

ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻ‌സി‌എ) ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ബൗളിംഗ് ആരംഭിച്ചു. പുറംവേദനയിൽ നിന്ന് മുക്തനാവാൻ ആണ് ബുമ്ര എൻ സി എയിൽ എത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ അവസാനമായി കളിച്ച ബുംറയ്ക്ക് ഇംഗ്ലണ്ട് പരമ്പരയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയും നഷ്ടമായിരുന്നു.

മാർച്ച് 22 ന് ആരംഭിക്കാനിരിക്കുന്ന ഐ‌പി‌എൽ 2025 ൽ മുംബൈ ഇന്ത്യൻസിനായി കളിച്ചു കൊണ്ട് തിരിച്ചുവരാൻ ആണ് പേസർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പൂർണ്ണമായും ആരോഗ്യവാനാണെങ്കിൽ, മാർച്ച് 23 ന് എം‌എ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കും.

ഐപിഎലിനില്ല, ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ, ശ്രേയസ്സ് അയ്യര്‍ എൻസിഎയിലെത്തി

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ശ്രേയസ്സ് അയ്യര്‍ ഐപിഎലിനുണ്ടാകില്ലെന്ന് ഉറപ്പായി. താരം എന്‍സിഎയില്‍ റീഹാബ് നടപടികളുമായി എത്തുമ്പോള്‍ മടങ്ങി വരവിന് സാധ്യത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനാണെന്നാണ് ലഭിയ്ക്കുന്ന വിവരം. താരം ശസ്ത്രക്രിയയ്ക്ക് വിധേയനാകില്ലെന്നും കുത്തിവയ്പുകളിലൂടെയുള്ള സമീപനം ആവും ഉള്‍ക്കൊള്ളുക എന്നാണ് അറിയുന്നത്.

ശ്രേയസ്സ് അയ്യര്‍ ഐപിഎലിന്റെ ഏതെങ്കിലും ഘട്ടത്തിൽ മടങ്ങിവരുമെന്നാണ് കൊൽക്കത്ത കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് കഴിഞ്ഞ ദിവസം പ്രത്യാശ പ്രകടിപ്പിച്ചത്. എന്നാൽ താരത്തിന്റെ മടങ്ങി വരവ് ഐപിഎലിനുണ്ടാകില്ലെ്നന് ഏറെക്കുറെ ഉറപ്പായി.

ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ദി ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ. താരത്തിനോട് കഴിഞ്ഞാഴ്ച എന്‍സിഎ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് ആറ് മാസത്തോളം കളത്തിന് പുറത്തിരിക്കേണ്ട സാഹചര്യം വരുന്നതിനാൽ തന്നെ ലോകകപ്പ് 2023ലും താരത്തിന് അവസരം നഷ്ടപ്പെടുവാന്‍ സാധ്യതയുണ്ടായിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരെ ജഡേജയുണ്ടാകുമോ? തീരുമാനം ഫെബ്രുവരി 1ന് ശേഷം

രവീന്ദ്ര ജഡേജ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത് മികച്ച രീതിയിലാണ്. തമിഴ്നാടിനെതിരെ ഒരിന്നിംഗ്സിൽ ഏഴ് വിക്കറ്റുകള്‍ നേടിയ താരം ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിയിൽ കളിക്കുമോ എന്നതിനെക്കുറിച്ച് ബിസിസിഐ തീരുമാനം ഫെബ്രുവരി 1ന് ശേഷം ഉണ്ടാകുമെന്നാണ് അറിയുന്നത്.

ജഡേജയുടെ ഫിറ്റ്നസ്സിനെക്കുറിച്ചുള്ള എന്‍സിഎ റിപ്പോര്‍ട്ട് ഫെബ്രുവരി 1ന് ആണ് നൽകുക. ചെന്നൈയിൽ തമിഴ്നാടിനെതിരെയുള്ള രഞ്ജി മത്സരത്തിന് ശേഷം താരം ബെംഗളൂരുവിൽ എന്‍സിഎയിൽ തിരികെ എത്തിയ ശേഷമുള്ള അവകലോകനത്തിന് ശേഷം ആവും റിപ്പോര്‍ട്ട് ബിസിസിഐയ്ക്ക് നൽകുക.

ഫെബ്രുവരി 2ന് ഇന്ത്യ നാഗ്പൂരിൽ ഒരു പ്രീ-സീരീസ് ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. അതിന് മുമ്പായി ജഡേജയുടെ ലഭ്യതയെക്കുറിച്ച് സെലക്ടര്‍മാരും ടീം മാനേജ്മെന്റും തീരുമാനം എടുക്കും.

റുതുരാജിന് പരിക്ക്, ന്യൂസിലാണ്ട് ടി20 പരമ്പരയിൽ നിന്ന് പുറത്ത്

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് ഇന്ത്യയുടെ റുതുരാജ് ഗായക്വാഡ് പുറത്ത്. 25 വയസ്സുകാരന്‍ താരം കൈക്കുഴയ്ക്ക് പരിക്ക് കാരണം ആണ് പുറത്ത് പോകുന്നത്. താരം ബെംഗളുരൂവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ റീഹാബ് നടപടികള്‍ക്കായി ചേര്‍ന്നിട്ടുണ്ട്.

ഹൈദ്രാബാദിനെതിരെയുള്ള മഹാരാഷ്ട്രയുടെ രഞ്ജി മത്സരത്തിൽ പങ്കെടുത്ത ശേഷം ആണ് താരം ബിസിസിഐയെ പരിക്കിനെക്കുറിച്ച് അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയും താരത്തിന് സമാനമായ പരിക്ക് കാരണം നഷ്ടമായിരുന്നു.

ഇന്ത്യയുടെ ടീം ഫിസിയോയെ നാഷണൺ ക്രിക്കറ്റ് അക്കാഡമിയിലേക്ക് മാറ്റും, മാറ്റം പ്രൊമോഷനോടെ

ഇന്ത്യന്‍ ടീം ഫിസിയോ നിതിന്‍ പട്ടേലിനെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക് മാറ്റുവാന്‍ തീരുമാനം. പുതുതായി സൃഷ്ടിച്ച ഹെഡ് സ്പോര്‍ട്സ് സയന്‍സ് ആന്‍ഡ് മെഡിസിന്‍ എന്ന പദവയിലേക്ക് പ്രൊമോഷനോടെയാവും മാറ്റം.

ഇന്ത്യന്‍ താരങ്ങളുടെ പരിക്കുകള്‍ കൈകാര്യം ചെയ്യുവാന്‍ നാഷണൽ ക്രിക്കറ്റ് അക്കാഡമിയ്ക്ക് കരുത്ത് നല്‍കുവാനാണ് ഈ തീരുമാനം. പുതിയ ടീം ഫിസിയോയ്ക്ക് ബിസിസിഐ ഉടന്‍ അപേക്ഷ ക്ഷണിക്കുമെന്നാണ് അറിയുന്നത്.

ഹാര്‍ദ്ദിക് പാണ്ഡ്യ ബെംഗളൂരുവിലെ വൈറ്റ് ബോള്‍ സ്പെഷ്യലിസ്റ്റുകള്‍ക്കുള്ള ക്യാമ്പിൽ പങ്കെടുക്കും

ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ നടക്കുന്ന വൈറ്റ് ബോള്‍ സ്പെഷ്യലിസ്റ്റുകള്‍ക്കായുള്ള ക്യാമ്പിൽ ഹാര്‍ദ്ദിക് പാണ്ഡ്യ പങ്കെടുക്കും. കഴിഞ്ഞ ഒക്ടോബറിലെ ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുന്ന ഹാര്‍ദ്ദിക്ക് ആണ് ക്യാമ്പിൽ പങ്കെടുക്കുവാന്‍ സന്നദ്ധത അറിയിച്ചതെന്നാണ് അറിയുന്നത്.

25 വൈറ്റ് ബോള്‍ സ്പെഷ്യലിസ്റ്റുകള്‍ക്കായാണ് ബോര്‍ഡ് ക്യാമ്പ് നടത്തുന്നത്. ഐപിഎലിന് ശേഷം താരത്തെ ദക്ഷിണാഫ്രിക്ക പരമ്പരയിൽ പരീക്ഷിച്ചേക്കുമെന്നും അറിയുന്നു. ജൂണിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പര.

എന്‍സിഎ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ പ്രധാനി ലക്ഷ്മൺ

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ കോച്ച് ആകുന്നതോടെ നാഷണൽ ക്രിക്കറ്റ് അക്കാഡമി ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ വിവിഎസ് ലക്ഷ്മണിന് സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ സൺറൈസേഴ്സ് ഹൈദ്രാബാദിന്റെ മെന്ററായി പ്രവര്‍ത്തിച്ച് വരുന്ന ലക്ഷ്മൺ ഈ റോള്‍ ഏറ്റെടുക്കുന്ന പക്ഷം ഹൈദ്രാബാദിലെ തന്റെ സ്ഥാനം ഒഴിയേണ്ടതായി വരും.

നിലവിൽ ടി20 ലോകകപ്പിന്റെ കമന്റേറ്ററായി പ്രവര്‍ത്തിച്ച് വരുന്ന ലക്ഷ്മൺ ബോര്‍ഡുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

 

രോഹിത്തിന്റെ കാര്യത്തില്‍ ഇപ്പോളും വളരെ അധികം അവ്യക്തത നിലനില്‍ക്കുന്നു – വിരാട് കോഹ്‍ലി

രോഹിത് ശര്‍മ്മയുടെ പരിക്കിന്റെ കാര്യത്തില്‍ വളരെ അധികം അവ്യക്തത തുടരുന്നുണ്ടെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. രോഹിത് ശര്‍മ്മയും ഇഷാന്ത് ശര്‍മ്മയും ടീമിനൊപ്പം യാത്ര ചെയ്ത് അവരുെ റീഹാബ് നടപടികള്‍ തുടര്‍ന്നിരുന്നുവെങ്കിലും നന്നായിരുന്നേനെ എന്നും താരം വ്യക്തമാക്കി.

ഐപിഎലില്‍ രോഹിത് തുടര്‍ന്ന് കളിച്ചപ്പോള്‍ താന്‍ കരുതിയത് ഓസ്ട്രേലിയന്‍ ടൂറിന് താരം ഉണ്ടാകുമെന്നായിരുന്നു. എന്നാല്‍ പിന്നീട് അതുണ്ടാകില്ലെന്നറിഞ്ഞപ്പോള്‍ തനിക്ക് കാര്യങ്ങളില്‍ ഒരു വ്യക്തതയും അനുഭവപ്പെട്ടില്ലെന്നും വിരാട് പറഞ്ഞു. ഇപ്പോള്‍ തനിക്കും ടീമംഗങ്ങള്‍ക്കും അറിയുന്ന വിവരം നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ഡിസംബര്‍ 11ന് വീണ്ടും ഒരു അവലോകനം നടത്തുമെന്ന് മാത്രമെന്നാണെന്നും വിരാട് വ്യക്തമാക്കി.

രോഹിത്തും ഇഷാന്തും ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് കളിക്കുകയില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയുടെയും ഇഷാന്ത് ശര്‍മ്മയുടെയും സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎലിനിടെ പരിക്കേറ്റ ഇഷാന്ത് ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരങ്ങള്‍ക്ക് ശേഷം പുറത്ത് പോയപ്പോള്‍ പരിക്കേറ്റ രോഹിത്തിന് മുംബൈയുടെ ഏതാനും മത്സരങ്ങള്‍ നഷ്ടമായിരുന്നു.

ഇരുവരും ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് സുഖം പ്രാപിച്ച് ടീമിലെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും ലഭിയ്ക്കുന്ന പുതിയ വിവരപ്രകാരം ഇരുവര്‍ക്കും പരമ്പര നഷ്ടമാകുമെന്നാണ് അറിയുന്നത്. ഇരു താരങ്ങളും നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ റീഹാബ് നടപടികളുമായി മുന്നോട്ട് പോകുകയാണ്. എന്നാല്‍ കാര്യമായ പുരോഗതി ഇരുവര്‍ക്കും കൈവരിക്കാനായില്ല എന്നാണ് പുറത്ത് വരുന്നത്.

എന്‍സിഎയിലെ ഫിറ്റ്നെസ്സ് എക്സ്പേര്‍ട്ടുകള്‍ ഈ വിവരം ബിസിസിഐയെയും സെലക്ടര്‍മാരെയും ടീം മാനേജ്മെന്റിനെയും അറിയിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

എന്‍സിഎ കോച്ചുമാരുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ബിസിസിഐ

സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ നിയമിച്ച നാഷണല്‍ ക്രിക്കറ്റ് അക്കാഡമി കോച്ചുമാരുടെ കരാര്‍ പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ബിസിസിഐ. ഒരു വര്‍ഷത്തെ കരാറിലാണ് 2019ല്‍ ഈ കോച്ചുമാരെ നിയമിച്ചത്. എന്‍സിഎ ഡയറക്ടര്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുവാന്‍ ബൗളിംഗ്, ബാറ്റിംഗ്, ഫീല്‍ഡിംഗ് കോച്ചുമാരെ സിഒഎ നിയമിച്ചത് യാതൊരു ഇന്റര്‍വ്യൂവും നടത്താതെയാണെന്നാണ് അറിയുന്നത്.

എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള കോച്ചുമാരുടെ നിയമനത്തിന് അഭിമുഖം വേണമെന്നായിരുന്നു സിഒഎയുടെ നിയമം. ഇപ്പോള്‍ കൊറോണ കാലത്ത് കോച്ചുമാര്‍ക്ക് ചെയ്യുവാന്‍ ഒന്നുമില്ലാത്തതിനാല്‍ തന്നെ ഇവരുടെ കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം.

ഈ കോച്ചുമാരെ രാഹുല്‍ ദ്രാവിഡും സാബ കരീമുമാണ് ഇക്കാര്യം വിളിച്ച് അറിയിച്ചത്. സാബ കരീം ഉടന്‍ ബിസിസിഐയുടെ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) സ്ഥാനം ഒഴിയുവാന്‍ നില്‍ക്കുകയാണ്. രാഹുല്‍ ദ്രാവിഡിനും ആശിഷ് കൗഷിക്കിനും ഒഴികെ ബാക്കി ആര്‍ക്കും ഇനി കരാര്‍ ഉണ്ടാവില്ലെന്നാണ് അറിയുന്നത്.

നാഷണല്‍ ക്രിക്കറ്റ് അക്കാഡമി തലവനായി ദ്രാവിഡ്

രാഹുല്‍ ദ്രാവിഡിനെ എന്‍സിഎ യുടെ ഹെഡ് ഓഫ് ക്രിക്കറ്റായി നിയമിച്ച് ബിസിസിഐ. എന്‍സിഎയിലെ ക്രിക്കറ്റ് സംബന്ധിച്ച എല്ലാത്തിന്റെയും ചുമതല ഇനി മുന്‍ ഇന്ത്യന്‍ നായകനാവുമെന്നും ബിസിസിഐ അറിയിച്ചു. ബിസിസിഐയുടെ ഔദ്യോഗിക പത്രക്കുറിപ്പനുസരിച്ച് രാഹുലിന്റെ ചുമതലകളില്‍ മെന്ററിംഗ്, കോച്ചിംഗ്, പരിശീലനം, താരങ്ങളുടെയും, കോച്ചുകളുടെയും, പിന്തുണ സ്റ്റാഫുകളുടെയും മോട്ടിവേഷന്‍ എല്ലാം ഉള്‍പ്പെടുന്നു.

എന്നാല്‍ ഇന്ത്യ എ, അണ്ടര്‍-19 ടീമുകളുടെ പരിശീലക ചുമതല വഹിക്കുന്ന ദ്രാവിഡ് ഇനി ഈ സ്ഥാനങ്ങളില്‍ തുടരുമോ എന്നത് അറിയില്ല. അതേ സമയം ദ്രാവിഡ് ദേശീയ പുരുഷ-വനിത സ്ക്വാഡുകളുടെ കോച്ചുമാരുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതു കൂടാതെ അണ്ടര്‍ 19, 23, ഇന്ത്യ എ ടീമുകളുടെ കോച്ചുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതായിട്ടുണ്ട് എന്നും ബിസിസിഐ കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിന്‍ഡീസ് പരമ്പരയ്ക്കായി പ്രത്യേകം തയ്യാറെടുപ്പുകള്‍: ഋഷഭ് പന്ത്

ഒക്ടോബര്‍ 4നു ആരംഭിക്കുന്ന വിന്‍ഡീസ് പരമ്പരയില്‍ അവസരം ലഭിയ്ക്കുന്നതിനായി തന്റെ വിക്കറ്റ് കീപ്പിംഗ് മെച്ചപ്പെടുത്തുവാനായി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് അറിയിച്ച് ഋഷഭ് പന്ത്. രണ്ട് ടെസ്റ്റ് പരമ്പരകള്‍ക്കായി വിന്‍ഡീസ് ഇന്ത്യയിലെത്തുമ്പോള്‍ കീപ്പിംഗ് ദൗത്യം ഋഷഭ് പന്തിനോ ദിനേശ് കാര്‍ത്തിക്കിനെയോ ആവും ഏല്പിക്കുക. വൃദ്ധിമന്‍ സാഹയുടെ പരിക്ക് ഭേദപ്പെടാത്തതിനാലാണ് ഇത്.

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ ടേണിംഗ് പിച്ചുകളില്‍ പരിശീലനം നടത്തുകയാണ് തന്റെ ലക്ഷ്യമെന്ന് പന്ത് ഇറിയിച്ചു. രാജ്കോട്ടിലെയും ഹൈദ്രാബാദിലെയും ടെസ്റ്റ് വേദികളിലേതിനു സമാനമായി കുത്തി തിരിയുന്ന പന്തുകളെ കീപ്പ് ചെയ്യുവാനാണ് തന്റെ ശ്രമമെന്നും പന്ത് പറഞ്ഞു. പരമ്പരയ്ക്ക് മു്പ് താന്‍ എന്‍സിഎ സന്ദര്‍ശിക്കുമെന്നും വിജയ് ഹസാരെ ട്രോഫി കളിക്കുന്ന പന്ത് അറിയിച്ചു.

അടുത്തിടെ പന്തിന്റെ ബാറ്റിംഗിനെ പ്രശംസിച്ച സെലക്ടര്‍ എംഎസ്‍കെ പ്രസാദ് താരത്തിന്റെ കീപ്പിംഗ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് അറിയിച്ചിരുന്നു. ഇംഗ്ലണ്ടില്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കും വേണ്ടി കീപ്പിംഗ് ചെയ്തത് തന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുവെന്നും പന്ത് പറഞ്ഞു. ഓവലിലെ പിച്ച് ഇന്ത്യന്‍ പിച്ചുകള്‍ക്ക് സമാനമായിരുന്നുവെന്നും പന്ത് കൂട്ടിചേര്‍ത്തു.

Exit mobile version