ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ കേരള താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരള ഗവൺമെന്റ്

ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ നേടിയ കേരളത്തിന്റെ സ്വന്തം കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയും, വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 12.5 ലക്ഷം രൂപയും പാരിതോഷികം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇത്തവണ നാലു സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ രാജ്യത്തിനു വേണ്ടി 12 മെഡലുകളാണ് മലയാളി താരങ്ങള്‍ സ്വന്തമാക്കിയത്. 4‐400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് അജ്മലും മുഹമ്മദ് അനസും ഹോക്കിയില്‍ പി. ആര്‍. ശ്രീജേഷും ക്രിക്കറ്റില്‍ മിന്നുമണിയും സ്വര്‍ണം നേടി. എച്ച്. എസ്. പ്രണോയ്, എം. ആര്‍. അര്‍ജുന്‍, മുഹമ്മദ് അഫ്‌സല്‍, മുഹമ്മദ് അജ്മല്‍, എം. ശ്രീശങ്കര്‍, ആന്‍സി സോജന്‍ എന്നിവര്‍ വെള്ളിയും പ്രണോയ്, ജിന്‍സണ്‍ ജോണ്‍സണ്‍ എന്നിവര്‍ വെങ്കലവും നേടി.

അടുത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇതിനേക്കാൾ മെഡൽ നേടും എന്ന് നരേന്ദ്ര മോദി

ഇന്ത്യ അടുത്ത ഏഷ്യൻ ഗെയിംസിൽ ഇതിനേക്കാൾ മികച്ച പ്രകടനം നടത്തും എന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുയ്യെ ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുക ആയിരുന്നു മോദി. കൂടുതൽ ഉയരങ്ങളിലെത്താനുള്ള ഇന്ത്യൻ അത്‌ലറ്റുകളുടെ ശ്രമത്തിൽ സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഉറപ്പുനൽകി.

ഏഷ്യൻ ഗെയിംസിന്റെ അടുത്ത എഡിഷനിൽ രാജ്യം ഹാങ്‌ഷൗവിലെ പ്രകടനം ഇന്ത്യ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യ തങ്ങളുടെ എക്കാലത്തെയും മികച്ച പ്രകടനം ആയിരുന്നു ഈ ഏഷ്യൻ ഗെയിംസിൽ പുറത്തെടുത്തത് 28 സ്വർണം ഉൾപ്പെടെ 107 മെഡലുകൾ രാജ്യം നേടി.

“നിങ്ങൾ 100 മെഡലുകൾ കടന്നു. അടുത്ത തവണ, ഞങ്ങൾ ഈ റെക്കോർഡ് മറികടക്കും. ഇനി പാരീസ് ഒളിമ്പിക്‌സിനായി നിങ്ങളുടെ പരമാവധി ശ്രമിക്കൂ,” മോദി പറഞ്ഞു.

107 മെഡലുകൾ!! ചരിത്രം തിരുത്തി ഇന്ത്യ ഏഷ്യൻ ഗെയിംസ് അവസാനിപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ അവരുടെ എക്കാലത്തെയും മികച്ച റെക്കോർഡുമായി അവരുടെ ക്യാമ്പയിൻ അവസാനിപ്പിച്ചു. ഗുസ്തിയിലെയും ചെസ്സിലെയും മത്സരങ്ങൾ കൂടെ അവസാനിച്ചതോടെ 107 മെഡലുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് അവസാനിപ്പിച്ചത്‌. 28 സ്വർണ്ണവും 38 വെള്ളിയും 41 വെങ്കലവും ആണ് ഇന്ത്യ ആകെ നേടിയ മെഡലുകൾ.

ഇന്ന് കബഡിയിൽ രണ്ട് സ്വർണ്ണം നേടിയ ഇന്ത്യ ക്രിക്കറ്റിലും അമ്പെയ്ത്തിലും സ്വർണ്ണം കൊയ്തു. 86 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിന്റെ ഹസ്സൻ യസ്ദാനിയോട് 0-10 ന് തോറ്റ ഇന്ത്യൻ ഗുസ്തി താരം ദീപക് പുനിയ വെള്ളിയും നേടി.

ഇന്ത്യക്ക് ഇത് ഏഷ്യൻ ഗെയിംസിലെ എക്കാലത്തെയും മികച്ച മെഡൽ നേട്ടമാണ്. 71 മെഡലുകൾ എന്ന മുൻ കാലം റെക്കോർഡിനെ ഇന്ത്യ ബഹുദൂരം പിറകിലാക്കി. അത്ലറ്റിക്സിൽ അടക്കം ഇന്ത്യ ഇത്തവണ അത്ഭുതങ്ങൾ കാണിച്ചു. ഇനി ഇന്ത്യയുടെ ശ്രദ്ധ 2024 പാരീസ് ഒളിമ്പിക്സിൽ ആകും

ജപ്പാനെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം വെങ്കലം നേടി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെങ്കലം. ഇന്ന് നടന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇന്ത്യ ജപ്പാനെ തോൽപ്പിച്ചു. 2-1 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. അഞ്ചാം മിനുട്ടിൽ ദീപിക നേടിയ ഗോളിൽ ഇന്ത്യ ലീഡ് എടുത്തു. ഇതിന് 30ആം മിനുട്ടിൽ യുറി നഗായി മറുപയടി നൽകി. സ്കോർ 1-1

കളി അവസാനിക്കാൻ 10 മിനുട്ട് ബാക്കിയിരിക്കെ സുശീല ചാനു ഇന്ത്യക്ക് ലീഡ് നൽകി. ഈ ഗോൾ വിജയ ഗോളായി മാറി. ഈ വിജയം ഇന്ത്യക്ക് ഈ ഏഷ്യൻ ഗെയിംസിലെ 104ആം മെഡൽ നൽകി. 28 സ്വർണ്ണം, 35 വെള്ളി, 41 വെങ്കലം എന്നിവയാണ് ഇന്ത്യക്ക് ഇതുവരെ നേടാൻ ആയത്‌.

വിവാദങ്ങൾക്ക് ഒടുവിൽ കബഡിയിൽ ഇന്ത്യക്ക് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ നേടി തന്ന കബഡി. ഇന്ന് പുരുഷ ടീം ഫൈനലിൽ ഇറാനെ തോൽപ്പിച്ച് ആണ് സ്വർണ്ണം നേടിയത്. ഇന്ന് രാവിലെ ഇന്ത്യൻ വനിതാ കബഡി ടീമും സ്വർണ്ണം നേടിയിരുന്നു. ഇതുവരെ എല്ലാ മത്സരങ്ങളും ഏകപക്ഷീയമായി വിജയിച്ച ഇന്ത്യൻ പുരുഷ ടീമിന് ഫൈനൽ അത്ര എളുപ്പമായിരുന്നില്ല. ഇറാൻ ശക്തമായ വെല്ലുവിളി ഇന്ത്യക്ക് എതിരെ ഉയർത്തി. അവസാനം ഒരു വിവാദ റഫറിയിങ് ഉണ്ടാക്കിയ നാടകീയതക്ക് അവസാനം ആണ് ഇന്ത്യ ജയിച്ചത്‌. 33-29 എന്ന സ്കോറിനായിരുന്നു കളി ഇന്ത്യ ജയിച്ചത്.

തുടക്കത്തിൽ ഇറാൻ ഇന്ത്യക്ക് മേൽ ലീഡ് എടുക്കുന്നത് കാണാൻ ആയി. ഒരു ഘട്ടത്തിൽ ഇറാൻ 10-6ന് മുന്നിൽ ആയിരുന്നു. എന്നാൽ ശക്തമായി തിരിച്ചുവന്ന ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോൾ 17-13 എന്ന ലീഡ് എടുത്തു. രണ്ടാം പകുതിയിൽ ഇറാൻ തിരിച്ചുവരാൻ ശ്രമിച്ചു.

10 മിനുട്ട് മാത്രം ബാക്കി ഇരിക്കെ ഇന്ത്യ 24-19ന് മുന്നിൽ ആയിരുന്നു. അവിടെ നിന്ന് തിരിച്ചടിച്ച് ഇറാൻ ഓളൗട്ട് ആക്കി സ്കോർ 24-24 എന്നാക്കി. കളി പിന്നെ ഒപ്പത്തിനൊപ്പം നീങ്ങി. 2 മിനുട്ട് ശേഷിക്കെ സ്കോഎ 28-28ൽ നിന്നു. ഒരു മിനുട്ട് മാത്രം ശേഷിക്കെ ഒരു വിവാദ നിമിഷം വന്നു. പവനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇറാന്റെ നാലു താരങ്ങൾ ലോബിയിൽ പ്രവേശിച്ചത് ആണ് വിവാദമായത്‌. ഇന്ത്യ നാലു പോയിന്റിന് റിവ്യൂ ചെയ്തു എങ്കിലും പുതിയ നിയമം അനുസരിച്ച് വിധി എഴുതിയ റഫറി 2 ടീമിനും ഒരോ പോയിന്റ് മാത്രം നൽകി. വീണ്ടും ഇന്ത്യ പ്രതിഷേധിച്ചതോടെ റഫറി തീരുമാനം മാറ്റി ഇന്ത്യക്ക് 4ഉം ഇറാന് ഒരു പോയിന്റും നൽകി. എഷ്യൻ ഗെയിംസിന് പഴയ റൂൾ ആണ് ഫോളോ ചെയ്യുന്നത് എന്നായിരുന്നു ഇന്ത്യയുടെ വാദം.

പിന്നെ ഇറാന്റെ പ്രതിഷേധം വന്നു. വീണ്ടും റഫറി തീരുമാനം മാറ്റി. വീണ്ടും 1-1 പോയിന്റ് എന്ന വിധി വന്നു‌. കളി 29-29 എന്ന നിലയിൽ കളി പുനരാരംഭിക്കാൻ ഇരിക്കെ ഇന്ത്യയുടെ പ്രതിഷേധം വന്നു. അവസാനം വീണ്ടും ഇന്ത്യക്ക് 3-1 നൽകി. ഇറാൻ ഇതോടെ ഇനി കളിക്കില്ല എന്ന് നിലപാട് എടുത്തു. അവസാനം ഏറെ ചർച്ചകൾക്ക് ശേഷം 31-29 എന്ന ലീഡിൽ ഇന്ത്യ കളി പുനരാരംഭിച്ചു.

അപ്പോൾ 1.03 മിനുട്ട് മാത്രമെ ബാക്കി ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ 33-29 എന്ന സ്കോറിൽ കളി ജയിച്ചു. ഇന്ത്യയുടെ 28ആം സ്വർണ്ണം ആണിത്. ഇന്ത്യക്ക് ഇതോടെ ഈ ഏഷ്യൻ ഗെയിംസിൽ ആകെ 103 മെഡൽ ആയി. 28 സ്വർണ്ണം, 35 വെള്ളി, 40 വെങ്കലം എന്നിവയാണ് ഇന്ത്യയുടെ മെഡൽ കണക്ക്.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണ്ണം

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ സ്വർണ്ണം സ്വന്തമാക്കി. ഇന്മ് ഫൈനലിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യ പോരാട്ടത്തിൽ മഴ വില്ലനായി എത്തിയതിനാൽ കളി പൂർത്തിയാക്കാൻ ആയില്ല. അതുകൊണ്ട് മെച്ചപ്പെട്ട റാങ്ക് ഉള്ള ഇന്ത്യ സ്വർണ്ണം സ്വന്തമാക്കുക ആയിരുന്നു. ഇന്ത്യക്ക് ഇത് 27ആം സ്വർണ്ണമാണ്. ഇന്ത്യ ആകെ 102 മെഡലും ഇതോടെ ആയി

ആദ്യം ബാറ്റു ചെയ്ത അഫ്ഗാന് 18.2 ഓവറിൽ 112-5 എന്ന നിലയിൽ ഇരിക്കെ ആണ് മഴ എത്തിയത്. മഴ മാറാത്തതോടെ കളി ഉപേക്ഷിക്കപ്പെട്ടു. ഇന്ത്യൻ ബൗളർമാർ മികച്ച തുടക്കമാണ് ഇന്ന് നൽകിയത്. ശിവം ദൂബെയും അർഷ്ദീപും തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാനെ പ്രതിരോധത്തിൽ ആക്കി.

10 ഓവറിൽ 52-5 എന്ന നിലയിൽ അഫ്ഗാൻ പരുങ്ങി എങ്കിലും ഷാഹിദുള്ളയുടെയും നയിബിന്റെയും ഇന്നിങ്സ് അഫ്ഗാന് ഭേദപ്പെട്ട സ്കോർ നൽകി. ഷാഹിദുള്ള 43 പന്തിൽ 49 റൺസ് എടുത്ത് അഫ്ഗാന്റെ ടോപ് സ്കോറർ ആയി. 2 സിക്സും 3 ഫോറും ഉൾപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. നയിബ് 27 റൺസ് എടുത്തും പുറത്താകാതെ നിന്നു.

മത്സരം 18.2 ഓവറിൽ 112-5 എന്ന നിൽക്കെ മഴ വന്നു. ഇന്ത്യക്ക് ആയി രവി ബിഷ്ണോയ്, ശഹബാസ് അഹമ്മദ്, ശിവം ദൂബെ, അർഷ്ദീപ് എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യ അഫ്ഗാനിസ്താൻ ഫൈനൽ മത്സരത്തിൽ വില്ലനായി മഴ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യ പോരാട്ടത്തിൽ മഴ വില്ലനായി എത്തി. ആദ്യം ബാറ്റു ചെയ്ത അഫ്ഗാന് 18.2 ഓവറിൽ 112-5 എന്ന നിലയിൽ ഇരിക്കെ ആണ് മഴ എത്തിയത്. ഇന്ത്യൻ ബൗളർമാർ മികച്ച തുടക്കമാണ് ഇന്ന് നൽകിയത്. ശിവം ദൂബെയും അർഷ്ദീപും തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാനെ പ്രതിരോധത്തിൽ ആക്കി.

10 ഓവറിൽ 52-5 എന്ന നിലയിൽ അഫ്ഗാൻ പരുങ്ങി എങ്കിലും ഷാഹിദുള്ളയുടെയും നയിബിന്റെയും ഇന്നിങ്സ് അഫ്ഗാന് ഭേദപ്പെട്ട സ്കോർ നൽകി. ഷാഹിദുള്ള 43 പന്തിൽ 49 റൺസ് എടുത്ത് അഫ്ഗാന്റെ ടോപ് സ്കോറർ ആയി. 2 സിക്സും 3 ഫോറും ഉൾപ്പെടുന്നതായുരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. നയിബ് 27 റൺസ് എടുത്തും പുറത്താകാതെ നിന്നു.

മത്സരം 18.2 ഓവറിൽ 112-5 എന്ന നിൽക്കെ മഴ വന്നു. ഇന്ത്യക്ക് ആയി രവി ബിഷ്ണോയ്, ശഹബാസ് അഹമ്മദ്, ശിവം ദൂബെ, അർഷ്ദീപ് എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് കൂട്ടുകെട്ട്, പുരുഷ ഡബിള്‍സ് സ്വര്‍ണ്ണം

ഏഷ്യന്‍ ഗെയിംസ് 2022ലെ പുരുഷ ബാഡ്മിന്റൺ ഡബിള്‍സ് ഫൈനലില്‍ വിജയം കുറിച്ച് സ്വര്‍ണ്ണ നേട്ടം കൊയ്ത് ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. ദക്ഷിണ കൊറിയയുടെ ചോയി സോള്‍ഗ്യു – കിം വോന്‍ഹോ ജോഡിയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ഫൈനലിലെ എതിരാളികള്‍.

ആദ്യ ഗെയിം 21-18ന് ഇന്ത്യന്‍ ജോഡിയാണ് സ്വന്തമാക്കിയത്. രണ്ടാം ഗെയിമിന്റെ ഇടവേള സമയത്ത് 11-7ന് ഇന്ത്യന്‍ കൂട്ടുകെട്ട് മുന്നിലായിരുന്നു. എന്നാൽ ഇടവേളയ്ക്ക് ശേഷം തുടരെ പോയിന്റുകളുമായി കൊറിയന്‍ സഖ്യം തിരിച്ചുവരവ് മത്സരത്തിൽ നടത്തുന്നതാണ് കണ്ടത്.

ഒരു ഘട്ടത്തിൽ കൊറിയ ലീഡ് ഒന്നായി കുറച്ചുവെങ്കിലും ഇന്ത്യന്‍ കൂട്ടുകെട്ട് വീണ്ടും തങ്ങളുടെ ലീഡ് ഉയര്‍ത്ത് 5 പോയിന്റിന്റെ മേധാവിത്വത്തോടെ 17-12ന് മുന്നിട്ട് നിൽക്കുന്നത് ആണ് ആരാധകര്‍ കണ്ടത്. പിന്നീട് മത്സരത്തിൽ ഇന്ത്യ അഞ്ച് മാച്ച് പോയിന്റുകള്‍ സ്വന്തമാക്കി. അതിൽ ഒരു മാച്ച് പോയിന്റ് കൊറിയന്‍ താരങ്ങള്‍ രക്ഷിച്ചുവെങ്കിലും 21-16 ന് രണ്ടാം ഗെയിം നേടി ഇന്ത്യ സ്വര്‍ണ്ണ നേട്ടം കുറിച്ചു.

സ്കോര്‍ : 21-18, 21-16

ഏഷ്യൻ ഗെയിംസിൽ 100 മെഡൽ നേടിയ ഇന്ത്യൻ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചൈനയിലെ ഹാങ്‌ഷൗവിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ 100 മെഡലുകൾ എന്ന ചരിത്ര നേട്ടം കരസ്ഥമാക്കിയ ഇന്ത്യൻ സംഘത്തിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഇത് നിർണായക നേട്ടമാണ്! 100 മെഡലുകളുടെ ശ്രദ്ധേയമായ നാഴികക്കല്ലിൽ എത്തിയതിൽ ഇന്ത്യയിലെ ജനങ്ങൾ ആവേശഭരിതരാണ്. ഞങ്ങളുടെ അത്ലറ്റുകൾക്ക് ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. മോഡി എക്സിൽ കുറിച്ചു.

ടീം തിരികെ എത്തുമ്പോൾ താൻ നേരിട്ട് അവരെ കണ്ട് അഭിനന്ദിക്കും എന്നും മോദി കുറിച്ചു. ഒക്ടോബർ 10-ന് ഞങ്ങളുടെ ഏഷ്യൻ ഗെയിംസ് സംഘത്തിന് ആതിഥേയത്വം വഹിക്കാനും ഞങ്ങളുടെ അത്‌ലറ്റുകളുമായി സംവദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദി എക്‌സിൽ പറഞ്ഞു.

25 സ്വർണ്ണവും 35 വെള്ളിയും 40 വെങ്കലവും അടക്കം ആണ് ഇന്ത്യ ഇതുവരെ 100 മെഡൽ നേടിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടമാണ് ഇത്.

കബഡിയിൽ വനിതകൾക്ക് സ്വർണ്ണം, ഇന്ത്യയുടെ മെഡൽ 100 എന്ന ചരിത്രം തൊട്ടു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ മെഡൽ നില ചരിത്രത്തിൽ ആദ്യമായി 100 എന്ന നമ്പർ തൊട്ടു. ഇന്ന് രാവിലെ വനിതാ കബഡി ഫൈനലിൽ സ്വർണ്ണം നേടിയതോടെയാണ് ഇന്ത്യ നൂറാം മെഡൽ സ്വന്തമാക്കിയത്. ഫൈനലിൽ ചൈനീസ് തയ്പെയിയെ തോൽപ്പിച്ച് ആണ് ഇന്ത്യൻ വനിതാ ടീം കിരീടം നേടിയത്. ഫൈനലിൽ കടുത്ത പോരാട്ടത്തിന് ഒടുവിൽ 26-24 എന്ന സ്കോറിനാണ് ഇന്ത്യ ജയിച്ചത്.

നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ചൈനീസ് തായ്പയി ഇന്ത്യയെ സമനിലയിൽ പിടിച്ചിരുന്നു. ഈ വിജയത്തോടെ ഇന്ത്യക്ക് 25 സ്വർണ്ണം ആയി. ഇതു കൂടാതെ 35 വെള്ളിയും 40 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. ഇനി ഇന്ന് തന്നെ ഇന്ത്യയുടെ പുരുഷ കബഡി ടീമും ഫൈനലിൽ ഇറങ്ങുന്നുണ്ട്.

ജ്യോതിക്ക് മൂന്നാം സ്വർണ്ണം, അമ്പെയ്ത്തിൽ ഇന്ത്യ ഏറ്റവും മുകളിൽ

2023-ൽ ഹാങ്‌ഷൗവിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആയി ഒരു സ്വർണ്ണം കൂടെ നേടി ജ്യോതി‌. വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തിൽ കൊറിയയുടെ ചെവോൻ സോയെ തോൽപ്പിച്ചാണ് ജ്യോതി സുരേഖ സ്വർണ്ണം നേടിയത്. ആവേശകരമായ ഫൈനലിൽ കൊറിയൻ എതിരാളിയെ 149-145 എന്ന സ്‌കോറിനാണ് ജ്യോതി പരാജയപ്പെടുത്തിയത്.

നേരത്തെ വനിതാ കോമ്പൗണ്ട് ടീം ഇനത്തിലും കോമ്പൗണ്ട് മിക്സഡ് ടീം ഇനങ്ങളിലും ജ്യോതി ഇന്ത്യക്ക് ആയി സ്വർണ്ണം നേടിയിരുന്നു‌‌. ഒപ്പം ഇതേ ഇനത്തിൽ അദിതി സ്വാമി വെങ്കലവും നേടി. വെങ്കല മെഡൽ പ്ലേ ഓഫിൽ, അവൾ തന്റെ ഇന്തോനേഷ്യൻ എതിരാളിയായ റാത്തിഹ് സിലിസാറ്റി ഫാദ്‌ലിയെ ആണ് കീഴടക്കിയത്. അമ്പെയ്ത്തിൽ 6 സ്വർണ്ണം നേടിയ ഇന്ത്യ ആണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്‌ അമ്പെയ്ത്തിൽ മാത്രം ഇന്ത്യ 11 മെഡലുകൾ നേടി.

ഇതോടെ ഇന്ത്യയുടെ മെഡൽ എണ്ണ 97 ആയി 24 സ്വർണ്ണത്തോടൊപ്പം ഇന്ത്യ 35 വെള്ളിയും 40 വെങ്കലവും നേടിയിട്ടുണ്ട്.

ഇന്ത്യക്ക് ഗോൾഡ് നമ്പർ 24, അമ്പെയ്ത്തിൽ ഓജസിന് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണ്ണം കൂടെ. ഇന്ന് രാവിലെ അമ്പെയ്‌ത്തിൽ ഇന്ത്യയുടെ ഓജസ് ഡിയോട്ടലെ വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടി. ഇന്ത്യയുടെ 24ആം സ്വർണ്ണമാണിത്‌. അമ്പെയ്ത്തിൽ മാത്രം ആറാം സ്വർണ്ണവും. കോമ്പൗണ്ട് വ്യക്തിഗത ഫൈനലിൽ ഇന്ന് സ്വന്തം രാജ്യക്കാരനായ അഭിഷേക് വർമയെ ആണ് ഓജസ് ഡിയോട്ടലെ തോൽപ്പിച്ചത്. ആവേശകരമായ ഗെയിമിൽ ഡിയോട്ടേൽ 149-147 എന്ന മാർജിനിൽ വർമയെ പരാജയപ്പെടുത്തി.

ഓജസിന് സ്വർണ്ണം കിട്ടിയപ്പോൾ അഭിഷേക് വെള്ളിയും സ്വന്തമാക്കി. ഇന്ന് രാവിലെ അമ്പെയ്ത്തിൽ വനിതാ താരം ജ്യോതിയും സ്വർണ്ണം നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ മെഡൽ എണ്ണ 97 ആയി 24 സ്വർണ്ണത്തോടൊപ്പം ഇന്ത്യ 35 വെള്ളിയും 40 വെങ്കലവും നേടിയിട്ടുണ്ട്.

Exit mobile version