ശുഭ്മൻ ഗിൽ രണ്ടാം ടെസ്റ്റിൽ കളിക്കില്ല, ഏകദിന പരമ്പരയും നഷ്ടമാകും


കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തിനിടെ കഴുത്തിന് പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ഇനി കളിക്കുന്നത് അനിശ്ചിതത്വത്തിലാണ്. ഷോട്ട് കളിക്കുന്നതിനിടെ കഴുത്തിന് സംഭവിച്ച ഈ പരിക്ക് കാരണം താരത്തിന് കൊൽക്കത്ത ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ നിന്ന് ‘റിട്ടയേർഡ് ഹർട്ട്’ ആയി ഗില്ലിന് കളം വിടേണ്ടി വന്നിരുന്നു.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയെങ്കിലും, നവംബർ 22-ന് ഗുവാഹത്തിയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും തുടർന്ന് വരുന്ന ഏകദിന പരമ്പരയിലും ഗില്ലിന്റെ പങ്കാളിത്തം സംശയത്തിലാണ്. ടീമിനൊപ്പം അദ്ദേഹം ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുമെന്ന് ബി.സി.സി.ഐ. സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ കളിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം മത്സരത്തിന് തൊട്ടുമുമ്പ് എടുക്കും. പരമ്പരയിലെ ആദ്യ മത്സരം 30 റൺസിന് തോറ്റ ഇന്ത്യക്ക് തിരിച്ചുവരാൻ ഒരുങ്ങുമ്പോൾ, ഗിൽ കളിക്കുന്നില്ലെങ്കിൽ വിക്കറ്റ് കീപ്പർ-ബാറ്ററായ റിഷഭ് പന്ത് ടീമിനെ നയിക്കാൻ സാധ്യതയുണ്ട്.


ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനങ്ങളും ടി20 കളും ഉൾപ്പെടെയുള്ള തിരക്കിട്ട അന്താരാഷ്ട്ര ഷെഡ്യൂൾ മുന്നിലുള്ളതിനാൽ താരത്തിന്റെ കാര്യത്തിൽ ടീം മാനേജ്‌മെന്റ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ഏകദിന പരമ്പര നവംബർ 30-ന് റാഞ്ചിയിൽ ആരംഭിക്കും, തുടർന്ന് റായ്പൂരിലും വിശാഖപട്ടണത്തും മത്സരങ്ങളുണ്ട്. അതിനുശേഷം ഡിസംബർ പകുതി വരെ ടി20 പരമ്പരയും നീണ്ടുനിൽക്കും.

ഗില്ലിന്റെ ക്യാപ്റ്റൻസി വിലയിരുത്തുന്നതിൽ ക്ഷമ കാണിക്കണമെന്ന് കപിൽ ദേവ്

ശുഭ്മാൻ ഗില്ലിനെയും യുവ ഇന്ത്യൻ ടെസ്റ്റ് ടീമിനെയും വിലയിരുത്തുന്നതിൽ ക്ഷമ കാണിക്കണമെന്ന് കപിൽ ദേവ് ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ നിലവിൽ 2-1ന് പിന്നിലാണ് ഇന്ത്യ. പ്രൊഫഷണൽ ഗോൾഫ് ടൂർ ഓഫ് ഇന്ത്യ (PGTI) പരിപാടിയുടെ ഭാഗമായി സംസാരിക്കവെ, രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും വിരമിക്കലിന് ശേഷം നായകസ്ഥാനം ഏറ്റെടുത്ത ഗിൽ ഇപ്പോഴും ഒരു ക്യാപ്റ്റൻ എന്ന നിലയിൽ പൊരുത്തപ്പെടുകയാണെന്ന് കപിൽ ദേവ് പറഞ്ഞു.



“ലോർഡ്‌സിൽ ടീം വിജയത്തോട് അടുത്തെത്തി, പിന്നീട് തോറ്റു. ഇതൊരു പുതിയ ടീമാണ്, അവർക്ക് അവസരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഈ കുട്ടികൾ ടൂർണമെന്റ് വിജയങ്ങളുമായി തിരിച്ചുവരും,” കപിൽ ദേവ് പറഞ്ഞു.

“ഏത് പുതിയ ടീമിനും പൊരുത്തപ്പെടാൻ സമയമെടുക്കും. പുതിയ ക്യാപ്റ്റന് ഒരുപാട് പഠിക്കാനുണ്ട്, ഈ പരമ്പര അദ്ദേഹത്തിന് ഒരു പഠനാനുഭവമായിരിക്കും.” അദ്ദേഹം പറഞ്ഞു.

ചരിത്ര വിജയം നേടിയ ഗില്ലിന്റെ നേതൃത്വത്തെ പ്രശംസിച്ച് വിരാട് കോഹ്ലി


എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ നേടിയ 336 റൺസിന്റെ തകർപ്പൻ വിജയം ചരിത്ര വിജയമായിരുന്നു. നായകൻ ശുഭ്മാൻ ഗിൽ ധീരതയോടെ ടീമിനെ ഈ വിജയത്തിലേക്ക് നയിച്ചതിനെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അഭിനന്ദിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇപ്പോൾ 1-1ന് സമനിലയിലാണ്. സമീപ വർഷങ്ങളിൽ ഇന്ത്യ നേടിയ ഏറ്റവും മികച്ച എവേ വിജയങ്ങളിലൊന്നാണ് ഇത്.


ഗിൽ റെക്കോർഡ് പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്‌സിൽ 269 റൺസും രണ്ടാം ഇന്നിംഗ്‌സിൽ 161 റൺസും നേടിയ അദ്ദേഹം ആകെ 430 റൺസ് സ്വന്തമാക്കി. ഇത് ടെസ്റ്റ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന സ്കോറാണ്. 24 വയസ്സുകാരനായ ഗില്ലിന്റെ മികച്ചതും ആക്രമണാത്മകവുമായ ബാറ്റിംഗ് ഇന്ത്യയുടെ കൂറ്റൻ സ്കോറിനും ഒടുവിൽ വിജയത്തിനും വഴിയൊരുക്കി. ആദ്യ ടെസ്റ്റിലെ തോൽവിക്ക് ശേഷം ഇന്ത്യക്ക് തിരിച്ചുവരാൻ അദ്ദേഹത്തിന്റെ പ്ലെയർ ഓഫ് ദി മാച്ച് പ്രകടനം സഹായിച്ചത് മാത്രമല്ല, ടെസ്റ്റ് ക്യാപ്റ്റനായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിജയവും കൂടിയായിരുന്നു ഇത്.


പുതിയ നായകനോടുള്ള തന്റെ ആദരവ് കോഹ്‌ലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “എഡ്ജ്ബാസ്റ്റണിൽ ഇന്ത്യക്ക് മികച്ച വിജയം നേടാനായി. നിർഭയമായി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. ബാറ്റിംഗിലും ഫീൽഡിലും ശുഭ്മാൻ ഗിൽ മികച്ച രീതിയിൽ ടീമിനെ നയിച്ചു,” അദ്ദേഹം കുറിച്ചു.

ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബൗളിംഗ് യൂണിറ്റിനെയും, പ്രത്യേകിച്ച് മുഹമ്മദ് സിറാജിനെയും ആകാശ് ദീപിനെയും അദ്ദേഹം അഭിനന്ദിച്ചു.


ശുഭ്മൻ ഗിൽ അടുത്ത വിരാട് കോഹ്‌ലി ആണെന്ന് ഹഫീസ്

പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് ശുഭ്മൻ ഗില്ലിനെ പ്രശംസിച്ചു. ഗില്ലിനെ “അടുത്ത വിരാട് കോഹ്‌ലി” ആണെന്ന് ഹഫീസ് വിളിച്ചു. കോഹ്‌ലിയുടെ ലെഗസി ഗിൽ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും ഹഫീസ് പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തിൽ ഗിൽ നിർണായക പങ്ക് വഹിച്ചിരുന്നു. അദ്ദേഹം വെല്ലുവിളി നിറഞ്ഞ ദുബായ് പിച്ചിൽ 129 പന്തിൽ നിന്ന് 101 റൺസ് നേടി.

“കഴിഞ്ഞ മൂന്ന് വർഷമായി, ശുഭ്മാൻ ഗിൽ ഈ ഇന്ത്യൻ ടീമിലേക്ക് വന്നതിനുശേഷം, അദ്ദേഹം അടുത്ത വിരാട് കോഹ്ലി ആകാൻ ശ്രമിക്കുകയാണ്. ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം ശ്രമിക്കുന്നു,” ഹഫീസ് പറഞ്ഞു.

സ്വാഭാവികമായും ആക്രമിച്ച് കളിക്കുന്ന ഗിൽ, സാഹചര്യങ്ങൾക്കനുസരിച്ച് തന്റെ സമീപനം ഇന്നലെ മാറ്റി എന്നും ഹഫീസ് പറഞ്ഞു. 25 വയസ്സുള്ളപ്പോൾ തന്നെ തന്റെ പക്വത ഗിൽ തെളിയിച്ചുവെന്നും ഹഫീസ് അഭിപ്രായപ്പെട്ടു.

കിംഗ് കോഹ്‍ലിയുടെ അമ്പതാം ശതകം!!! അയ്യര്‍ ദി ഗ്രേറ്റ്!!! വാങ്കഡേയിൽ ഇന്ത്യയുടെ വമ്പന്‍ സ്കോര്‍

ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ സ്വപ്നങ്ങള്‍ക്ക് കരുത്തേകുന്ന സ്കോറുമായി ഇന്ത്യന്‍ ബാറ്റിംഗ് നിര തിമിര്‍ത്ത് കളിച്ചപ്പോള്‍ ന്യൂസിലാണ്ടിനെതിരെ സെമി ഫൈനൽ മത്സരത്തിൽ 397/4 എന്ന കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ. വിരാട് കോഹ്‍ലി തന്റെ അമ്പതാം ഏകദിന ശതകം നേടി ഇതിഹാസം സച്ചിന്‍ ടെണ്ടുൽക്കറെ മറികടന്നപ്പോള്‍ ശ്രേയസ്സ് അയ്യര്‍, ശുഭ്മന്‍ ഗിൽ, രോഹിത് ശര്‍മ്മ എന്നിവരും ബാറ്റ് കൊണ്ട് തിളങ്ങി.

രോഹിത് ശര്‍മ്മ നൽകിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തിൽ ഒന്നാം വിക്കറ്റിൽ ഇന്ത്യ 71 റൺസാണ് നേടിയത്. രോഹിത് 29 പന്തിൽ 47 റൺസ് നേടി പുറത്താകുകയായിരുന്നു. ശുഭ്മന്‍ ഗിൽ 65 പന്തിൽ 79 റൺസ് നേടി മികവുറ്റ രീതിയിൽ ബാറ്റ് വീശിയെങ്കിലും താരം പരിക്കേറ്റ് റിട്ടേര്‍ഡ് ഹര്‍ട്ടാകേണ്ടി വന്നു. ഇന്ത്യയുടെ സ്കോര്‍ 164ൽ നിൽക്കുമ്പോളാണ് ഇത്.

പിന്നീട് വിരാട് കോഹ്‍ലി – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് ന്യൂസിലാണ്ട് ബൗളിംഗിനെ നിഷ്പ്രഭമാക്കുന്നതാണ് വാങ്കഡേയിൽ കണ്ടത്. ഇരുവരും ചേര്‍ന്ന് 163 റൺസ് നേടിയപ്പോള്‍ കോഹ്‍ലി തന്റെ 50ാം ശതകം പൂര്‍ത്തിയാക്കുന്നതിനും വാങ്കഡേയിൽ സാക്ഷ്യം വഹിച്ചു. 113 പന്തിൽ 117 റൺസ് നേടിയാണ് കോഹ്‍ലി പുറത്തായത്.

കോഹ്‍ലി പുറത്തായ ശേഷം ബാറ്റിംഗ് ഗിയര്‍ മാറ്റിയ ശ്രേയസ്സ് അയ്യര്‍ 67 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കി. 70 പന്തിൽ 105 റൺസ് നേടി അയ്യര്‍ പുറത്താകുമ്പോള്‍ കെഎൽ രാഹുലുമായി താരം 54 റൺസ് നേടി. കെഎൽ രാഹുല്‍ 20 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്നു. വീണ്ടും ക്രീസിലെത്തിയ ഗിൽ 66 പന്തിൽ 80 റൺസ് നേടി പുറത്താകാതെ നിന്നു.

3 വിക്കറ്റ് നേടിയെങ്കിലും ടിം സൗത്തി 100 റൺസാണ് തന്റെ പത്തോവറിൽ വിട്ട് നൽകിയത്.

ഗില്ലിനും കോഹ്‍ലിയ്ക്കും അയ്യര്‍ക്കും ശതകം നഷ്ടം, മധുഷങ്കയ്ക്ക് 5 വിക്കറ്റ്

ലോകകപ്പിൽ ഇന്ന് ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 357 റൺസ്. ശുഭ്മന്‍ ഗിൽ, വിരാട് കോഹ്‍ലി, ശ്രേയസ്സ് അയ്യരുടെ മികവുറ്റ ബാറ്റിംഗ് ആണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. മൂവര്‍ക്കും ശതകങ്ങള്‍ നഷ്ടമായത് ഇന്ത്യന്‍ ആരാധകരിൽ നിരാശകൊണ്ടുവരികയായിരുന്നു.

രോഹിത് ശര്‍മ്മയെ നഷ്ടമായ ശേഷം ശുഭ്മന്‍ ഗിൽ – വിരാട് കോഹ്‍ലി കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ഇരുവരും രണ്ടാം വിക്കറ്റിൽ 189 റൺസാണ് നേടിയത്.

ഗിൽ 92 റൺസ് നേടി ആദ്യം പുറത്തായപ്പോള്‍ വിരാട് കോഹ്‍ലിയെയും അധികം വൈകാതെ ഇന്ത്യയ്ക്ക് നഷ്ടമായി. 88 റൺസായിരുന്നു വിരാട് നേടിയത്. രോഹിത്, ഗിൽ, കോഹ്‍ലി എന്നിവരുടെ വിക്കറ്റ് ദിൽഷന്‍ മധുഷങ്കയാണ് നേടിയത്.

21 റൺസ് നേടിയ കെഎൽ രാഹുലിനെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നതിന് മുമ്പ് രാഹുല്‍ – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ 60 റൺസ് കൂട്ടിചേര്‍ത്തിരുന്നു. രാഹുല്‍ പുറത്തായ ശേഷവും ബാറ്റിംഗ് തുടര്‍ന്ന അയ്യര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

12 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി മധുഷങ്ക തന്റെ മത്സരത്തിലെ നാലാം വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യ 276/5 എന്ന നിലയിലായിരുന്നു. 56 പന്തിൽ 82 റൺസുമായി ശ്രേയസ്സ് അയ്യര്‍ അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്തുവെങ്കിലും താരത്തെ പുറത്താക്കി മധുഷങ്ക അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 57 റൺസാണ് ആറാം വിക്കറ്റിൽ അയ്യര്‍ – ജഡേജ കൂട്ടുകെട്ട് നേടിയത്.

24 പന്തിൽ 35 റൺസ് നേടി രവീന്ദ്ര ജഡേജയും അവസാന ഓവറുകളിൽ തിളങ്ങിയപ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് നേടി.

കളിക്കാർക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകുന്ന ക്യാപ്റ്റൻ ആണ് രോഹിത് ശർമ്മ എന്ന് ഗിൽ

കളിക്കാർക്ക് സ്വന്തം കഴിവ് പ്രകടിപ്പിക്കാൻ വളരെയധികം സ്വാതന്ത്ര്യം നൽകുന്ന ക്യാപ്റ്റൻ ആണ് രോഹിത് ശർമ്മ എന്ന് ശുഭ്മാൻ ഗിൽ. “കളിക്കാർക്ക് സ്വയം പ്രകടിപ്പിക്കാൻ അദ്ദേഹം വളരെയധികം സ്വാതന്ത്ര്യം നൽകുന്നു. കളിക്കളത്തിൽ സ്വന്തം തീരുമാനങ്ങൾ എടുക്കാൻ കളിക്കാരെ അനുവദിക്കണമെന്നും കളിക്കാരൻ ആണ് മികച്ച വിധികർത്താവാകണമെന്നും അദ്ദേഹം പരിശീലകരോടും പറയുന്നു.” ഗിൽ രോഹിതിനെ കുറിച്ചായി പറഞ്ഞു.

“ഇത് കളിക്കാരനും ക്യാപ്റ്റനും എന്ന നിലയിലുള്ള രോഹിതിന്റെ മികച്ച ഗുണമാണ്” ഗിൽ പറഞ്ഞു. ഒരു ബാറ്റർ എന്ന നിലയിൽ ഈ വർഷം എനിക്ക് വളരെ മികച്ചതായിരുന്നു എന്നുൻ ഗിൽ പറയുന്നു. “ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ മികച്ചതായിരുന്നു. ഏഷ്യാ കപ്പിലും ഞങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ ആയി. നിരവധി മത്സരങ്ങളുള്ള ഒരു വലിയ ടൂർണമെന്റിന് മുമ്പ് ശരിയായ സമയത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നത് നിർണായകമാണെന്ന് ഞാൻ കരുതുന്നു, ”ഗിൽ പറഞ്ഞു.

രാജ്കോട്ട് ഏകദിനം!!! ഗില്ലിനും ശര്‍ദ്ധുല്ലിനും വിശ്രമം

രാജ്കോട്ട് ഏകദിനത്തിൽ ശുഭ്മന്‍ ഗില്ലിനും ശര്‍ദ്ധുൽ താക്കൂറിനും വിശ്രമം നൽകുവാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ തീരുമാനം. ഇരു താരങ്ങളും ടീമിനൊപ്പം രാജ്കോട്ടിലേക്ക് യാത്രയാകില്ല. ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം ലഭിച്ച രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും തിരികെ എത്തുമ്പോള്‍ ഗില്ലിന് പകരം ഓപ്പണറായി രോഹിത് ഇറങ്ങുമെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്.

സെപ്റ്റംബര്‍ 27ന് ആണ് രാജ്കോട്ടിലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അവസാന ഏകദിനം. അന്ന് തന്നെ ഇന്ത്യയുടെ ലോകകപ്പിനുള്ള 15 അംഗ സംഘത്തെ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കും.

ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ, രണ്ടാം ഏകദിനത്തിലും വിജയം

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും വിജയം നേടി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 399/5 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. ശുഭ്മന്‍ ഗിൽ, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ ശതകങ്ങള്‍ക്കൊപ്പം കെഎൽ രാഹുലും സൂര്യകുമാര്‍ യാദവും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ സാധ്യമാക്കിയത്.

ഗിൽ 104 റൺസും ശ്രേയസ്സ് അയ്യര്‍ 105 റൺസും നേടിയപ്പോള്‍ കെഎൽ രാഹുല്‍ 52 റൺസ് നേടി പുറത്തായി. ടി20 ശൈലിയിൽ സൂര്യകുമാര്‍ യാദവ് ബാറ്റ് വീശിയപ്പോള്‍ താരം 37 പന്തിൽ നിന്ന് പുറത്താകാതെ 72 റൺസാണ് നേടിയത്. ഇഷാന്‍ കിഷന്‍ 18 പന്തിൽ 31 റൺസും നേടി.

മഴ കളിയിൽ തടസ്സം സൃഷ്ടിച്ചപ്പോള്‍ ഓസ്ട്രേലിയയുടെ ലക്ഷ്യം 33 ഓവറിൽ 317 റൺസായി പുനഃക്രമീകരിച്ചുവെങ്കിലും ടീം 28.2 ഓവറിൽ 217 റൺസിന് ഓള്‍ഔട്ട് ആയി. 36 പന്തിൽ നിന്ന് 54 റൺസ് നേടിയ ഷോൺ അബോട്ട് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ഡേവിഡ് വാര്‍ണര്‍ 53 റൺസും നേടി.

ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ പ്രസിദ്ധ കൃഷ്ണ രണ്ട് വിക്കറ്റ് നേടി. 99 റൺസ് വിജയം ആണ് ഇന്ത്യ മത്സരത്തിൽ കരസ്ഥമാക്കിയത്.

ഗില്ലും റുതുരാജും നൽകിയ തുടക്കം മുതലാക്കി ഇന്ത്യ, 5 വിക്കറ്റ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന മത്സരത്തിലെ മൊഹാലിയിലെ ആദ്യ മത്സരത്തിൽ 5 വിക്കറ്റ് വിജയം നേടി ഇന്ത്യ. 277 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ടീം 48.4  ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയം കരസ്ഥമാക്കിയത്. ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്ലും റുതുരാജ് ഗായ്ക്വാഡും നൽകിയ മികച്ച തുടക്കമാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ. ഒപ്പം അര്‍ദ്ധ ശതകങ്ങളുമായി കെഎൽ രാഹുലും സൂര്യകുമാര്‍ യാദവും തിളങ്ങി.

142 റൺസ് നേടിയ ഈ കൂട്ടുകെട്ടിൽ 71 റൺസ് നേടിയ റുതുരാജാണ് ആദ്യം പുറത്തായത്. ഗിൽ 74 റൺസ് നേടി പുറത്തായപ്പോള്‍ പിന്നീട് കെഎൽ രാഹുല്‍ – സൂര്യകുമാര്‍ യാദവ് സഖ്യം ആണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.  80 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.

50 റൺസ് പൂര്‍ത്തിയാക്കിയ ശേഷം സ്കൈ മടങ്ങുമ്പോള്‍ 12 റൺസായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.  58 റൺസ് നേടിയ കെഎൽ രാഹുല്‍ സിക്സര്‍ പറത്തിയാണ് ഇന്ത്യയുടെ വിജയം ഒരുക്കിയത്.

നേപ്പാള്‍ ബൗളര്‍മാര്‍ ന്യൂ ബോളിൽ വെല്ലുവിളി ഉയര്‍ത്തി – ശുഭ്മന്‍ ഗിൽ

നേപ്പാളിനെതിരെ പത്ത് വിക്കറ്റ് വിജയം നേടിയെങ്കിലും ന്യൂ ബോളിൽ നേപ്പാള്‍ തങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയെന്ന് പറഞ്ഞ് ശുഭ്മന്‍ ഗിൽ. ന്യൂ ബോളിൽ നേപ്പാള്‍ ബൗളര്‍മാര്‍ മികച്ച രീതിയിൽ പന്തെറിഞ്ഞുവെന്നും എന്നാൽ പന്ത് കൂടുതൽ വെറ്റാവുമ്പോള്‍ ബാറ്റിംഗ് അനായാസമാകുമെന്ന് ഉറപ്പായിരുന്നുവെന്നും ഇക്കാര്യം തങ്ങള്‍ ഡ്രസ്സിംഗ് റൂമിൽ ചര്‍ച്ച ചെയ്തിരുന്നുവെന്നും ഗിൽ വ്യക്തമാക്കി.

പാക്കിസ്ഥാനെതിരെ താന്‍ പുറത്തായ രീതിയിൽ തനിക്ക് ഏറെ സങ്കടമുണ്ടായിരുന്നുവെന്നും അതിനാൽ തന്നെ രോഹിത്തിനൊപ്പം മത്സരം ഫിനിഷ് ചെയ്യണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നുവെന്നും അത് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഗിൽ സൂചിപ്പിച്ചു.

മഴയെയും മറികടന്ന് ഇന്ത്യ, രോഹിത്തിനും ഗില്ലിനും അര്‍ദ്ധ ശതകങ്ങള്‍

നേപ്പാളിനെതിരെ 10 വിക്കറ്റ് വിജയത്തോടെ ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 230 റൺസിനാണ് പുറത്തായത്. ഇന്ത്യയുടെ ബാറ്റിംഗ് ആരംഭിച്ച് വീണ്ടും മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ 23 ഓവറിൽ 145 റൺസായി ഇന്ത്യയുടെ വിജയ ലക്ഷ്യം പുനഃക്രമീകരിച്ചു. രോഹിത് ശര്‍മ്മ ശുഭ്മന്‍ ഗിൽ കൂട്ടുകെട്ട് 20.1 ഓവറിൽ നിന്നാണ് ഇന്ത്യയുടെ വിജയം ഒരുക്കിയത്.

രോഹിത് 74 റൺസും ശുഭ്മന്‍ ഗിൽ 67 റൺസുമാണ് നേടിയത്. ജയത്തോടെ പാക്കിസ്ഥാനും ഇന്ത്യയും അടുത്ത റൗണ്ടിലേക്ക് കടന്നു. പാക്കിസ്ഥാന്റെ റൺ റേറ്റ് മറികടക്കുവാന്‍ ഇന്ത്യയ്ക്ക് ഇന്ന് ആയില്ല.

Exit mobile version