വാഷിംഗ്ടൺ സുന്ദര്‍ പുറത്ത്, പകരം ഷഹ്ബാസ് അഹമ്മദ് ടീമിൽ

കൗണ്ടി മത്സരത്തിനിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരം സിംബാബ്‍വേ ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ഷഹ്ബാസ് അഹമ്മദിനെ ഉള്‍പ്പെടുത്തി. റോയൽ ലണ്ടന്‍ കപ്പിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റത്.

ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിട്ടുള്ള ബംഗാളിന്റെ ഇടം കൈയ്യന്‍ ഓള്‍റൗണ്ടര്‍ 26 ലിസ്റ്റ് എ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഓഗസ്റ്റ് 18ന് ആണ് പരമ്പര ആരംഭിയ്ക്കുന്നത്.

ഇന്ത്യ സ്ക്വാഡ്: KL Rahul (Captain), Shikhar Dhawan (vice-captain), Ruturaj Gaikwad, Shubman Gill, Deepak Hooda, Rahul Tripathi, Ishan Kishan (wicket-keeper), Sanju Samson (wicket-keeper), Shardul Thakur, Kuldeep Yadav, Axar Patel, Avesh Khan, Prasidh Krishna, Mohd Siraj, Deepak Chahar, Shahbaz Ahmed.

 

Story Highlights: Shahbaz Ahmed to replace injured Washington Sundar Zimbabwe ODI Series.

വാഷിങ്ടൺ സുന്ദറിന് വീണ്ടും പരിക്ക്

പരിക്ക് വാഷ്ങ്ടൺ സുന്ദറിന് വില്ലനാകുന്നത് തുടരുകയാണ്. ഇന്നലെ മാഞ്ചസ്റ്ററിൽ നടന്ന റോയൽ ലണ്ടൻ ഏകദിന കപ്പ് മത്സരത്തിനിടെ ആണ് ഇന്ത്യൻ ഓൾറൗണ്ടറിന് തോളിന് പരിക്കേറ്റത്. താരം ഉടൻ തന്നെ മൈതാനം വിടുകയും ചെയ്തു. താരം കൂടുതൽ ചികിത്സ തേടും എന്ന് ക്ലബായ ലങ്കാഷെയർ പറഞ്ഞു.

വോർസെസ്റ്റർഷെയറിനെതിരെ ലങ്കാഷെയറിന് വേണ്ടി ഫീൽഡ് ചെയ്യുന്നതിനിടെ വീണാണ് വാഷിംഗ്ടൺ സുന്ദറിന്റെ ഇടതു തോളിൽ പരിക്കേറ്റത്. ൽ ആഗസ്ത് 18 മുതൽ നടക്കുന്ന സിംബാബ്‌വെ പര്യടനത്തിനായുള്ള ഇന്ത്യ സ്ക്വാഡിൽ വാഷിംഗ്ടൺ സുന്ദർ ഉണ്ടായിരുന്നു. ഈ പരിക്ക് താരത്തിന് ഈ പരമ്പരയും നഷ്ടമാക്കിയേക്കും. ഫെബ്രുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം സുന്ദർ ഇതുവരെ ഇന്ത്യക്കായി ഏകദിനത്തിൽ കളിച്ചിട്ടില്ല.

Story Highlight: Washington Sundar suffers shoulder injury ahead of Zimbabwe tour

കൗണ്ടിയിൽ തിളങ്ങി വാഷിംഗ്ടൺ സുന്ദര്‍, അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ്

ലങ്കാഷയറിന് വേണ്ടിയുള്ള തന്റെ കൗണ്ടി അരങ്ങേറ്റം ജോറാക്കി വാഷിംഗ്ടൺ സുന്ദര്‍. നോര്‍ത്താംപ്ടൺഷയറിനെതിരെയുള്ള മത്സരത്തിൽ താരം 5 വിക്കറ്റാണ് മത്സരത്തിന്റെ രണ്ടാം ദിവസം പൂര്‍ത്തിയാക്കിയത്.

ആദ്യ ദിവസം താരം 4 വിക്കറ്റ് നേടിയിരുന്നു. അതിന് ശേഷം രണ്ടാം ദിവസം ഒരു വിക്കറ്റ് കൂടി ചേര്‍ക്കുകയായിരുന്നു. പരിക്ക് കാരണം ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി കഴിയുന്ന താരം അവസാനമായി റെഡ് ബോള്‍ ക്രിക്കറ്റ് കളിച്ചത് മാര്‍ച്ച് 2021ൽ ആണ്.

പരിക്ക് മാറി വാഷിംഗ്ടൺ സുന്ദര്‍ കൗണ്ടി കളിക്കാന്‍ ഒരുങ്ങുന്നു

ഐപിഎലിനിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദര്‍ മടങ്ങിയെത്തുന്നു. താരം ഇംഗ്ലീഷ് കൗണ്ടി ടീമായ ലങ്കാഷയറിന് വേണ്ടി കളിക്കുമെന്നാണ് ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍. താരം പരിക്ക് മാറി ഇപ്പോള്‍ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ റീഹാബ് നടപടികളുമായി മുന്നോട്ട് പോകുകയാണെന്നാണ് താരം ലങ്കാഷയറുമായി കരാറിലെത്തിയെന്നാണ് സൂചന.

ഐപിഎലിനിടെ പരിക്കേറ്റ താരം മടങ്ങി വരവ് നടത്തിയെങ്കിലും പിന്നീട് റീഹാബ് നടപടികളുമായി നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോകുകയായിരുന്നു.

ഫിറ്റാണെങ്കിൽ വാഷിംഗ്ടൺ സുന്ദർ ലോകകപ്പ് ടീമിലുണ്ടാവണം – രവി ശാസ്ത്രി

പരിക്കെല്ലാം മാറി വാഷിംഗ്ടൺ സുന്ദർ ഫിറ്റാണെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ താരത്തിന് ഇടം നൽകണമെന്ന് പറഞ്ഞ് രവി ശാസ്ത്രി. താരത്തിനെ പവര്‍പ്ലേയിൽ ഉപയോഗിക്കാം എന്നതും ബാറ്റിംഗ് സംഭാവനയും പരിഗണിക്കുമ്പോള്‍ താരം ലോകകപ്പ് ടീമിലേക്കുള്ള കരുത്തനായ സ്ഥാനാര്‍ത്ഥിയാകും എന്നും രവി ശാസ്ത്രി വ്യക്തമാക്കി.

യൂസുവേന്ദ്ര ചഹാലിനൊപ്പം ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പട്ടിക തികയ്ക്കുവാന്‍ ഏറ്റവും അനുയോജ്യന്‍ വാഷിംഗ്ടൺ സുന്ദർ ആണെന്നും ശാസ്ത്രി കൂട്ടിചേര്‍ത്തു. ഐപിഎലിനിടെ ശ്രദ്ധേയമായ പ്രകടനം താരം പുറത്തെടുത്തുവെങ്കിലും പരിക്ക് വില്ലനായി മാറുകയായിരുന്നു.

സൺറൈസേഴ്സിന്റെ നടുവൊടിച്ച് ഹര്‍പ്രീത് ബ്രാര്‍, 150 കടത്തി വാഷിംഗ്ടൺ സുന്ദര്‍ – റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ട്

പ‍ഞ്ചാബ് കിംഗ്സിനെതിരെ 157 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദ്രാബാദ് ഒരു ഘട്ടത്തിൽ 96/5 എന്ന നിലയിലേക്ക് വീണിരുന്നു. അവിടെ നിന്ന് 5ാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 58 റൺസാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

സൺറൈസേഴ്സിന് വേണ്ടി അഭിഷേക് ശര്‍മ്മയും(43) രാഹുല്‍ ത്രിപാഠിയും(20) ആണ് ബാറ്റിംഗില്‍ തിളങ്ങിയത്. പ്രിയം ഗാര്‍ഗിനെ മൂന്നാം ഓവറിനുള്ളിൽ നഷ്ടമായ ശേഷം രാഹുല്‍ ത്രിപാഠിയുമായി ചേര്‍ന്ന് 47 റൺസാണ് ശര്‍മ്മ ചേര്‍ത്തത്. എന്നാൽ അധികം വൈകാതെ ഇരുവരും പുറത്തായത് സൺറൈസേഴ്സിന് തിരിച്ചടിയായി.

ത്രിപാഠിയെയും ശര്‍മ്മയെയും പുറത്താക്കിയത് ഹര്‍പ്രീത് ബ്രാര്‍ ആയിരുന്നു. നഥാന്‍ എല്ലിസ് നിക്കോളസ് പൂരനെയും പുറത്താക്കിയപ്പോള്‍ ടീം 87/4 എന്ന നിലയിലേക്ക് വീണു. എയ്ഡന്‍ മാര്‍ക്രത്തെയും വീഴ്ത്തി ഹര്‍പ്രീത് ബ്രാര്‍ സൺറൈസേഴ്സിന്റെ നടുവൊടിച്ചപ്പോള്‍ ടീം 96/5 എന്ന നിലയിലേക്ക് വീണു. 21 റൺസാണ് എയ്ഡന്‍ മാര്‍ക്രം നേടിയത്.

പിന്നീട് വാഷിംഗ്ടൺ സുന്ദര്‍ – റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ടാണ് സൺറൈസേഴ്സിനെ 150 കടത്തിയത്. ഈ കൂട്ടുകെട്ട് 25 പന്തിൽ 58 റൺസാണ് നേടിയത്. അവസാന ഓവറിൽ സുന്ദറിനെയും(25) ജഗദീഷ് സുചിതിനെയും നഥാന്‍ എല്ലിസ് പുറത്താക്കിയപ്പോള്‍

വാഷിംഗ്ടൺ സുന്ദർ ബൗളിംഗില്‍ ഇല്ലാതിരുന്നത് തിരിച്ചടിയായി – കെയിന്‍ വില്യംസൺ

ഐപിഎലില്‍ ഇന്നലത്തെ മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിനെ ബൗളിംഗിന് ഉപയോഗിക്കുവാന്‍ സൺറൈസേഴ്സ് ഹൈദ്രാബാദിന് സാധിച്ചിരു്നനില്ല. താരത്തിന് ഫീൽഡിംഗിനിടെ പരിക്കേറ്റതിനാൽ താരം ഫീൽഡിൽ നിന്ന് പോകുകയായിരുന്നു. വാഷിംഗ്ടൺ സുന്ദറിന് പകരം എയ്ഡന്‍ മാര്‍ക്രത്തിന് മൂന്ന് ഓവറും ശശാങ്ക് സിംഗ് ഒരോവറും എറിഞ്ഞ് നാലോവര്‍ പൂര്‍ത്തിയാക്കിയെങ്കിലും 46 റൺസാണ് ഈ നാല് ഓവറുകളിൽ നിന്ന് പിറന്നത്.

വാഷിംഗ്ടൺ സുന്ദറില്ലാതെ സൺറൈസേഴ്സ് ബൗളിംഗ് പ്രയാസപ്പെട്ടുവെന്നത് സത്യമാണെന്നും എന്നാൽ മികച്ച രീതിയിൽ സൺറൈസേഴ്സ് പൊരുതി നോക്കിയെന്നും കെയിന്‍ വില്യംസൺ വ്യക്തമാക്കി. ഇപ്പോള്‍ തുടരെ രണ്ട് തോല്‍വിയായെങ്കിലും ടീം നല്ല രീതിയിലാണ് കളിക്കുന്നതെന്നും മികച്ച രീതിയിൽ അടുത്ത മത്സരത്തിൽ തിരിച്ചുവരവ് നടത്തണമെന്നും സൺറൈസേഴ്സ് നായകന്‍ വ്യക്തമാക്കി.

സൺറൈസേഴ്സിന് തിരിച്ചടിയായി രാഹുലിന്റെയും വാഷിംഗ്ടൺ സുന്ദറിന്റെയും പരിക്കുകള്‍

ഐപിഎലില്‍ ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിൽ ടീം വിജയം നേടിയെങ്കിലും സൺറൈസേഴ്സിന് തലവേദനയായി പരിക്കുകള്‍. രാഹുല്‍ ത്രിപാഠിയും ഓള്‍റൗണ്ടര്‍ വാഷിംഗ്ടൺ സുന്ദറും ആണ് പരിക്കിന്റെ പിടിയിൽ.

ബൗളിംഗിൽ തന്റെ മൂന്നോവര്‍ മാത്രം എറിഞ്ഞ് സുന്ദര്‍ മടങ്ങിയപ്പോള്‍ ബാറ്റിംഗിനിടെ 17 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ടായാണ് രാഹുല്‍ മടങ്ങിയത്. മോശം തുടക്കത്തിന് ശേഷം തുടരെ രണ്ട് വിജയങ്ങള്‍ നേടിയ സൺറൈസേഴ്സിന് ഈ പരിക്കുകള്‍ വലിയ തിരിച്ചടിയായി മാറിയേക്കും.

അടുത്ത മത്സരത്തിന് മുമ്പ് ഇരു താരങ്ങളും തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ക്യാപ്റ്റന്‍ കെയിൻ വില്യംസൺ പറഞ്ഞത്. രാഹുലിന് ക്രാംപ് ആണെന്നാണ് താന്‍ കരുതുന്നതെന്നും വില്യംസൺ കൂട്ടിചേര്‍ത്തു.

ചെന്നൈയ്ക്ക് 154 റൺസ് സമ്മാനിച്ച് മോയിനും ജഡേജയും

അവസാന രണ്ടോവറിൽ നേടിയ 29 റൺസിന്റെ ബലത്തിൽ സൺറൈസേഴ്സിനെതിരെ 154 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോപ് ഓര്‍ഡറിൽ മോയിന്‍ അലി ഒഴികെ മറ്റാരും കാര്യമായ സംഭാവന നൽകായിരുന്നപ്പോള്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ 15 പന്തിൽ 23 റൺസ് നേടി ചെന്നൈ ക്യാമ്പിൽ ആശ്വാസം നല്‍കുന്ന സ്കോറിലേക്ക് എത്തിക്കുകയായിരുന്നു.

48 റൺസ് നേടിയ മോയിന്‍ അലി ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍. താരം അവസാന ഓവറുകളിൽ റൺ റേറ്റ് ഉയര്‍ത്തുവാന്‍ ശ്രമിച്ചാണ് പുറത്തായത്. അമ്പാട്ടി റായിഡു 27 റൺസ് നേടിയപ്പോള്‍ റുതുരാജ് ഗായക്വാഡ്(16), റോബിന്‍ ഉത്തപ്പ(15) എന്നിവരും വേഗത്തിൽ മടങ്ങി. 62 റൺസ് മൂന്നാം വിക്കറ്റിൽ നേടി മോയിന്‍ അലിയും അമ്പാട്ടി റായിഡും ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ടീമിന് തിരിച്ചടിയായി.

19 ാം ഓവർ എറിഞ്ഞ നടരാജനെ തന്റെ സ്പെലില്ലെ അവസാന രണ്ട് പന്തിൽ ഒരു ബൗണ്ടറിയും സിക്സും ജഡേജ പായിച്ചപ്പോള്‍ 30 റൺസാണ് നടരാജന്‍ തന്റെ സ്പെല്ലിൽ വഴങ്ങിയത്. സൺറൈസേഴ്സിന് വേണ്ടി വാഷിംഗ്ടൺ സുന്ദറും ടി നടരാജനും 2 വീതം വിക്കറ്റ് നേടി.

 

അര്‍ദ്ധ ശതകങ്ങള്‍ നേടി ഹൂഡയും രാഹുലും, സൺറൈസേഴ്സിന് വിജയത്തിനായി നേടേണ്ടത് 170 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ ലക്നൗവിന് തുടക്കം പിഴച്ചുവെങ്കിലും നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ശക്തമായ തിരിച്ചുവരവാണ് കെഎൽ രാഹുലും ദീപക് ഹൂഡയും ചേര്‍ന്ന് നേടിയത്. ഇരുവരുടെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ 169 റൺസാണ് ലക്നൗ സ്വന്തമാക്കിയത്.

വാഷിംഗ്ടൺ സുന്ദര്‍ ക്വിന്റൺ ഡി കോക്കിനെയും എവിന്‍ ലൂയിസിനെയും പുറത്താക്കിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് മനീഷ് പാണ്ടേയെയും പുറത്താക്കിയപ്പോള്‍ ലക്നൗ 27/3 എന്ന നിലയിലേക്ക് വീണു.

ഹൂഡയും രാഹുലും ചേര്‍ന്ന് 87 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. അതിവേഗത്തിൽ സ്കോറിംഗ് നടത്തിയ ദീപക് ഹൂഡയാണ് ആദ്യം അര്‍ദ്ധ ശതകം തികച്ചത്. ഹൂഡ 33 പന്തിൽ 51 റൺസ് നേടിയപ്പോള്‍ താരത്തെ റൊമാരിയോ ഷെപ്പേർ‍‍ഡ് പുറത്താക്കി.

ഹൂഡ പുറത്തായ ശേഷം ഗിയര്‍ മാറ്റിയ രാഹുല്‍ ആയുഷ് ബദോനിയുമായി ചേര്‍ന്ന് 30 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്. 50 പന്തിൽ 68 റൺസ് നേടിയ രാഹുലിനെ നടരാജന്‍ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.  19 റൺസ് നേടിയ ആയുഷ് ബദോനി അവസാന പന്തിൽ റണ്ണൗട്ടായപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ 169 റൺസാണ് നേടിയത്.

 

സൺറൈസേഴ്സിന് കഷ്ടകാലം!!! പ്രസിദ്ധ് തുടങ്ങി, ചഹാല്‍ അവസാനിപ്പിച്ചു

രാജസ്ഥാന്‍ റോയൽസിന്റെ കൂറ്റന്‍ സ്കോറായ 210 റൺസ് ചേസ് ചെയ്തിറങ്ങിയ സൺറൈസേഴ്സിന് നാണംകെട്ട തോൽവി. ഇന്ന് 20 ഓവറിൽ 149 റൺസാണ് ടീം 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഇതോടെ 61 റൺസിന്റെ വിജയം രാജസ്ഥാന്‍ സ്വന്തമാക്കി.

പ്രസിദ്ധ് കൃഷ്ണയുടെയും ട്രെന്റ് ബോള്‍ട്ടിന്റെയും ഓപ്പണിംഗ് സ്പെല്ലിൽ തന്നെ താളം തെറ്റിയ സൺറൈസേഴ്സിന് ചഹാല്‍ കൂടി എത്തിയതോടെ കൂടുതൽ കുഴപ്പത്തിലേക്ക് കാര്യങ്ങള്‍ പോകുന്നതാണ് കാണാനായത്.

40 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദര്‍, 24 റൺസ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡും 57 റൺസ് നേടി എയ്ഡന്‍ മാര്‍ക്രവും മാത്രമാണ് സൺറൈസേഴ്സ് നിരയിൽ പൊരുതി നിന്നത്. ചഹാല്‍ മൂന്നും പ്രസിദ്ധ് രണ്ടും വിക്കറ്റാണ് മത്സരത്തിൽ നേടിയത്. സൺറൈസേഴ്സിനായി വാഷിംഗ്ടൺ സുന്ദര്‍ കോള്‍ട്ടര്‍-നൈൽ എറിഞ്ഞ 17ാം ഓവറിൽ 24 റൺസ് നേടി സ്കോര്‍ നൂറ് കടത്തി സഹായിക്കുകയായിരുന്നു. ഒരു സിക്സും നാല് ഫോറുമാണ് വാഷിംഗ്ടൺ സുന്ദര്‍ നേടിയത്.

ഏഴാം വിക്കറ്റിൽ മാര്‍ക്രം – സുന്ദര്‍ കൂട്ടുകെട്ട് 19 പന്തിൽ നിന്ന് 55 റൺസാണ് നേടിയത്. 14 പന്തിൽ 40 റൺസ് നേടി വാഷിംഗ്ടൺ സുന്ദര്‍ ട്രെന്റ് ബോള്‍ട്ടിന് രണ്ടാം വിക്കറ്റ് നല്‍കി മടങ്ങി. മാര്‍ക്രം പുറത്താകാതെ 41 പന്തിൽ 57 റൺസുമായി നിന്നാണ് സൺറൈസേഴ്സിന്റെ തോൽവിയുടെ ഭാരം കുറച്ചത്.

വാഷിംഗ്ടൺ സുന്ദറിനെ 8.75 കോടിയ്ക്ക് സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടൺ സുന്ദറിനെ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. മികച്ച ലേല യുദ്ധത്തിന് ശേഷം ലക്നൗവിന്റെ വെല്ലുവിളിയെ മറികടന്ന് 8.75 കോടി രൂപയ്ക്കാണ് താരം സൺറൈസേഴ്സ് നിരയിലേക്ക് എത്തുന്നത്.

താരത്തിന്റെ അടിസ്ഥാന വില 1.50 കോടി രൂപയായിരുന്നു. പഞ്ചാബ് കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സുമാണ് ആദ്യം താല്പര്യവുമായി എത്തിയത്. പിന്നീട് പഞ്ചാബ് പിന്മാറിയെങ്കിലും ഗുജറാത്തുമായി പോരാടുവാന്‍ ഡൽഹി എത്തി.

ലേലത്തിന്റെ അവസാനത്തോടെ സൺറൈസേഴ്സ് ഹൈദ്രാബാദും രംഗത്തെത്തി. സൺറൈസേഴ്സിനെ വെല്ലുവിളിച്ച് 8 കോടിയുമായി ലക്നൗ രംഗത്തെത്തിയതോടെ ഡല്‍ഹിയും പഞ്ചാബും മാറി. സൺറൈസേഴ്സും ലക്നൗവും തമ്മില്‍ ആയി പോരാട്ടം.

മുന്‍ വര്‍ഷങ്ങളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയായിരുന്നു വാഷിംഗ്ടൺ സുന്ദര്‍ കളിച്ചത്.

Exit mobile version