ഹാരി ബ്രൂക്കിനെ ഐപിഎല്ലിൽ നിന്ന് വിലക്കിയത് ശരിയായ തീരുമാനം – മൊയീൻ അലി

ഹാരി ബ്രൂക്കിൻ്റെ രണ്ട് വർഷത്തെ ഐപിഎൽ വിലക്ക് ന്യായമാണെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓൾറൗണ്ടർ മൊയീൻ അലി വിശ്വസിക്കുന്നു. ഇംഗ്ലണ്ട് ബാറ്റർ അവസാന നിമിഷം പിൻവലിച്ചത് ഡൽഹി ക്യാപിറ്റൽസിൻ്റെ പ്ലാനുകൾ തടസ്സപ്പെടുത്തി എന്ന് മൊയീൻ അലി പറഞ്ഞു.

6.5 കോടി രൂപയ്ക്ക് ലേലത്തിൽ വാങ്ങിയ ബ്രൂക്ക്, ഇംഗ്ലണ്ട് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഐപിഎൽ 2025 ഒഴിവാക്കാൻ തീരുമാനിച്ചു, സാധുവായ കാരണങ്ങളില്ലാതെ പിന്മാറുന്ന കളിക്കാരെ പിഴ ചുമത്തുന്ന ലീഗിൻ്റെ പുതിയ നിയമം ട്രിഗർ ചെയ്ത് രണ്ട് വർഷം ആണ് ബി സി സി ഐ താരത്തെ ഐ പി എല്ലിൽ നിന്ന് വിലക്കിയത്.

“ഇത് കഠിനമായ തീരുമാനം അല്ല. ഒരു തരത്തിൽ ഞാൻ അതിനോട് യോജിക്കുന്നു, കാരണം ധാരാളം ആളുകൾ അത് ചെയ്യുന്നു,” മൊയിൻ ക്രിക്കറ്റ് പോഡ്‌കാസ്റ്റിൽ പറഞ്ഞു.

“ധാരാളം ആളുകൾ മുമ്പ് ഇത് ചെയ്തിട്ടുണ്ട്, തുടർന്ന് അവർ തിരികെ വരുകയും അവർക്ക് മികച്ച സാമ്പത്തിക പാക്കേജ് ലഭിക്കുകയും ചെയ്യും, ഇങ്ങനെ ചെയ്യുമ്പോൾ ഒരേ സമയം അവർ പല കാര്യങ്ങളും കുഴപ്പത്തിലാക്കുന്നു. ” മൊയീൻ അലി പറഞ്ഞു.

“ഞാൻ ഉദ്ദേശിച്ചത്, ഹാരി ബ്രൂക്ക് പിന്മാറിയത് അവൻ്റെ ടീമിനെ കുഴപ്പത്തിലാക്കി. ഹാരി ബ്രൂക്കിനെ നഷ്ടപ്പെടുന്ന ഏതൊരു ടീമും അൽപ്പം പ്രയാസപ്പെടും, അവർ ഇപ്പോൾ എല്ലാം പുനഃക്രമീകരിക്കേണ്ടതുണ്ട്.” മൊയീൻ അലി പറഞ്ഞു.

മൊയീൻ അലി ഇനി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ

പരിചയസമ്പന്നനായ ഓൾറൗണ്ടർ മൊയീൻ അലിയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് സ്വന്തമാക്കി. മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സിനും (2021-24), റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും (2018-20) കളിച്ചിട്ടുള്ള മൊയ്‌ൻ ഐ പി ർല്ലിൽ 67 മത്സരങ്ങളിൽ നിന്ന്, 1162 റൺസ്, 35 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ലേലത്തിൽ ആദ്യം ആരും വാങ്ങാതിരുന്ന മൊയീൻ അലിയെ അവസാനം വീണ്ടും ലേലത്തിൽ വന്നപ്പോൾ കെ കെ ആർ വാങ്ങുക ആയിരുന്നു

മൊയിൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയിൻ അലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2023 ലെ ആഷസിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച മൊയിൻ, ഇംഗ്ലണ്ടിൻ്റെ വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിനെ തുടർന്ന് എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കാൻ തീരുമാനിക്കുക ആയിരുന്നു. ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസികളിലും ആഭ്യന്തര ലീഗുകളിലും അദ്ദേഹം തുടർന്നും കളിക്കും.

2019 ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ടിൻ്റെ ടീമിലെയും 2022 ലെ അവരുടെ ടി20 ലോകകപ്പിലെ വിജയത്തിലെയും പ്രധാന അംഗമായിരുന്നു മൊയിൻ. തൻ്റെ കരിയറിൽ 138 ഏകദിനങ്ങളിൽ കളിച്ചു, 2355 റൺസും 111 വിക്കറ്റും നേടിയിട്ടുണ്ട്. ടി20യിൽ മൊയിൻ 92 മത്സരങ്ങളിൽ നിന്ന് 142.41 സ്‌ട്രൈക്ക് റേറ്റിൽ 1229 റൺസും 51 വിക്കറ്റും അദ്ദേഹം നേടി.

ധോണിക്ക് കീഴിൽ ദുർബലമായ സ്ക്വാഡ് ആയാൽ വരെ വിജയ സാധ്യതയുണ്ട് എന്ന് മൊയീൻ അലി

എംഎസ് ധോണിയുടെ നായകത്വത്തിന് കീഴിൽ ഒരു ടീം ഇറങ്ങുമ്പോൾ എപ്പോഴും വിജയ സാധ്യതയുണ്ട് എന്ന് മൊയീൻ അലി. അത്ര ശക്തരല്ലെങ്കിലും വിജയിക്കാനുള്ള അവസരം ധോണി നയിക്കുമ്പോൾ ഉണ്ടാകും എന്ന് ഇംഗ്ലീഷ് താരൻ മൊയിൻ അലി പറഞ്ഞു.

ധോണിയുടെ ക്യാപ്റ്റൻസിയിൽ രണ്ട് തവണ ഐപിഎൽ നേടാൻ മോയിൻ അലിക്കായിട്ടുണ്ട്.

“ധോണി ഒരു സ്പെഷ്യൽ കളിക്കാരനും സ്പെഷ്യൽ ക്യാപ്റ്റനുമാണെന്ന് എല്ലാവർക്കും അറിയാം. അവൻ വളരെ നല്ല വ്യക്തിയാണ്. ഞാൻ മൂന്ന് സീസണുകൾ കളിച്ചിട്ടുണ്ട്, പക്ഷേ അവൻ എന്ത് സ്ട്രാറ്റചി ആണ് കൊണ്ടുവരിക എന്ന് എനിക്കറിയില്ല.” മോയിൻ പറഞ്ഞു.

“ധോണി ക്യാപ്റ്റനായി നിങ്ങൾ CSKയിൽ കളിക്കുമ്പോൾ, ടീം ദുർബലമായാലും ശക്തമാണെങ്കിലും, നിങ്ങൾക്ക് എല്ലായ്പ്പോഴും വിജയിക്കാനുള്ള അവസരമുണ്ട്,” മോയിൻ പറഞ്ഞു.

നൂറ് റൺസ് വിജയം, ന്യൂസിലാണ്ടിനെതിരെ പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

ന്യൂസിലാണ്ടിനെതിരെ നാലാം ഏകദിനത്തിൽ മികച്ച വിജയവുമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 311/9 എന്ന മികച്ച സ്കോര്‍ നേടിയ ശേഷം എതിരാളികളായ ന്യൂസിലാണ്ടിനെ 38.2 ഓവറിൽ 211 റൺസിന് പുറത്താക്കിയാണ് വിജയം കൊയ്തത്. 127 റൺസ് നേടിയ ദാവിദ് മലന്റെ ബാറ്റിംഗ് മികവിനൊപ്പം ജോസ് ബട്‍ലര്‍(36), ലിയാം ലിവിംഗ്സ്റ്റൺ(28), ജോ റൂട്ട്(29) എന്നിവരുടെ സംഭാവനകള്‍ കൂടിയാണ് ഇംഗ്ലണ്ടിന്റെ സ്കോര്‍ 300 കടത്തിയത്. ന്യൂസിലാണ്ടിനായി രച്ചിന്‍ രവീന്ദ്ര നാല് വിക്കറ്റും മാറ്റ് ഹെന്‍റി, ഡാരിൽ മിച്ചൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബാറ്റിംഗിലും രച്ചിന്‍ രവീന്ദ്ര 48 പന്തിൽ 61 റൺസുമായി തിളങ്ങിയെങ്കിലും ഹെന്‍റി നിക്കോളസ്(41) മാത്രമാണ് പൊരുതി നോക്കിയ മറ്റൊരു താരം. നാല് വിക്കറ്റുമായി മോയിന്‍ അലിയാണ് ന്യൂസിലാണ്ടിന് കാര്യങ്ങള്‍ പ്രയാസകരമാക്കിയത്.

വിജയത്തോടെ ഇംഗ്ലണ്ട് 3-1ന് പരമ്പര സ്വന്തമാക്കി.

മൊയീൻ അലി വീണ്ടും ടെസ്റ്റിൽ നിന്ന് വിരമിച്ചു

മൊയീൻ അലി വീണ്ടും താരം വിരമിക്കുകയാണെന്ന് പറഞ്ഞു. ഇന്ന് ആഷസ് ടെസ്റ്റിലെ അവസാന മത്സരത്തിനു ശേഷമാണ് മൊയീൻ അലി താ‌ൻ ഇനി ടെസ്റ്റ് കളിക്കില്ല എന്ന് പറഞ്ഞത്. ജാക്ക് ലീച്ച് പരിക്ക് മൂലം പുറത്തായതിനാൽ ആയിരുന്നു മൊയീൻ അലി വിരമിക്കൽ പിൻവലിച്ച് ആഷസ് കളിക്കാൻ തിരികെയെത്തിയത്.

“തിരിച്ചുവന്നത് വളരെ സന്തോഷകരമായിരുന്നു. സ്റ്റോക്‌സ് തിരികെ വരാൻ എനിക്ക് സന്ദേശം അയച്ചപ്പോൾ ഞാൻ അൽപ്പം ഞെട്ടിപ്പോയി, പക്ഷേ അതെ എന്ന് പറഞ്ഞപ്പോൾ ഞാൻ അതിൽ സന്തോഷിച്ചു. സ്റ്റോക്‌സിയുടെയും ബാസിന്റെയും (ബ്രണ്ടൻ മക്കല്ലം) കീഴിൽ കളിക്കുന്നത് അതിശയിപ്പിക്കുന്ന അനുഭവമാണ്. അന്ന് യെസ് എന്ന് പറഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. അതൊരു അത്ഭുതകരമായ അനുഭവമായിരുന്നു, എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഒരിക്കലും മറക്കില്ല,” ഇന്ന് മത്സരശേഷം അദ്ദേഹം പറഞ്ഞു.

“ഞാൻ ടെസ്റ്റ് കരിയർ പൂർത്തിയാക്കിയെന്ന് എനിക്കറിയാം. സ്റ്റോക്‌സി എനിക്ക് വീണ്ടും മെസ്സേജ് അയച്ചാൽ, ഞാൻ അത് ഡിലീറ്റ് ചെയ്യും” മൊയീൻ അലി തമാശയോടെ പറഞ്ഞു. ഞാൻ ഈ തിരിച്ചുവരവ് ആസ്വദിച്ചു എന്നും, ഉയർന്ന നിലയിൽ ടെസ്റ്റ് കരിയർ പൂർത്തിയാക്കുന്നത് വളരെ മികച്ചതാണ് എന്നും മൊയീൻ കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയയുടെ ലീഡ് 142 റൺസ്, 4 വിക്കറ്റുകൾ നഷ്ടമായി

ആഷസ് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 116-4 എന്ന നിലയിൽ നിൽക്കുകയാണ്. അവരുടെ ലീഡ് 142 റൺസ് ആയി. 17 റൺസുമായി മാർഷും 18 റൺസ് എടുത്ത് ട്രാവിസ് ഹെഡുമാണ് ക്രീസിൽ ഉള്ളത്‌. 43 റൺസ് എടുത്ത ഖവാജ, 33 റൺസ് എടുത്ത ലബുഷാനെയും, 1 റൺ എടുത്ത‌ വാർണർ, 2 റൺ എടുത്ത സ്മിത്ത് എന്നിവർ ആണ് പുറത്തായത്. ഇംഗ്ലണ്ടിനായി മൊയീൻ അലി 2 വിക്കറ്റും ബ്രോഡ്,വോക്സ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് 237 റൺസിൽ അവസാനിച്ചിരുന്നു. ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോൾ 142-7 എന്ന നിലയിലായിരുന്നു. അവിടെ 236ലേക്ക് എത്താൻ ആയത് സ്റ്റോക്സിന്റെ ഇന്നിംഗ്സ് കൊണ്ടായിരുന്നു. സ്റ്റോക്സ് ഒരു വശത്ത് നിന്ന് അവസാനം ആക്രമിച്ചു കളിച്ചു. സ്റ്റോക്സ് 108 പന്തിൽ നിന്ന് 80 റൺസ് എടുത്താണ് പുറത്തായത്‌.

മാർക്ക് വൂഡിന്റെ 8 പന്തിൽ 24 റൺസ് അടിച്ച ഇന്നിങ്സും ഇംഗ്ലണ്ടിനെ സഹായിച്ചു‌. ഓസ്ട്രേലിയ 26 റൺസിന്റെ ലീഡ് നേടി. ഓസ്ട്രേലിയക്ക് വേണ്ടി കമ്മിൻസ് ആറ് വിക്കറ്റും സ്റ്റാർ 2 വിക്കറ്റും മാർഷ്, മർഫി എന്നിവർ ഒരോ വിക്കറ്റു വീതവും നേടി.

19 റൺസ് എടുത്ത റൂട്, 12 റൺസ് എടുത്ത ബെയർസ്റ്റോ, 21 റൺസ് എടുത്ത മൊയീൻ അലി, 10 റൺസ് എടുത്ത വോക്സ് എന്നിവർ ഇന്ന് കൂടാരം കയറി. ഇന്നലെ ഓസ്ട്രേലിയ അവരുടെ ആദ്യ ഇന്നിംഗ്സിൽ 263 റൺസ് നേടിയിരുന്നു.

മൊയീൻ അലിക്ക് എതിരെ നടപടി

ശനിയാഴ്ച ഓസ്‌ട്രേലിയക്കെതിരായ ആദ്യ ആഷസ് ടെസ്റ്റിൽ ഐസിസി കോഡ് ആർട്ടിക്കിൾ 2.20 ലംഘിച്ചതിന് ഇംഗ്ലണ്ട് സ്പിന്നർ മൊയിൻ അലിക്ക് മാച്ച് ഫീയുടെ 25% പിഴ ചുമത്തി. ബൗണ്ടറി ലൈനിന് സമീപം ഇന്നിംഗ്‌സിന്റെ 89-ാം ഓവറിൽ ഓഫ് സ്പിന്നർ തന്റെ കൈയിൽ ഡ്രൈയിംഗ് ഏജന്റ് പ്രയോഗിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതിനാണ് നടപടി നേരിട്ടത്.

“ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിന് മൊയീന്റെ അച്ചടക്ക റെക്കോർഡിൽ ഒരു ഡിമെറിറ്റ് പോയിന്റ് ചേർത്തിട്ടുണ്ട്. കഴിഞ്ഞ 24 മാസത്തിനിടെ ഇംഗ്ലണ്ട് ഓൾറൗണ്ടറുടെ ആദ്യ കുറ്റമാണിത്, ”ഐസിസി ഇന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു

“മോയിൻ കുറ്റം സമ്മതിക്കുകയും എമിറേറ്റ്‌സ് ഐസിസി എലൈറ്റ് പാനൽ ഓഫ് മാച്ച് റഫറിമാരുടെ ആൻഡി പൈക്രോഫ്റ്റ് നിർദ്ദേശിച്ച അനുമതി അംഗീകരിക്കുകയും ചെയ്തു, അതിനാൽ ഔപചാരിക ഹിയറിംഗിന്റെ ആവശ്യമില്ല,” പ്രസ്താവനയിൽ പറയുന്നു.

ഇംഗ്ലണ്ടിന്റെ ലീഡ് 82 റൺസ് മാത്രം, ഖവാജയുടെ ശതകത്തിലൂടെ ഓസ്ട്രേലിയയുടെ തിരിച്ചുവരവ്

ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ കരുതുറ്റ സ്കോറിലേക്ക് നീങ്ങുന്നു. ഉസ്മാന്‍ ഖവാജ നേടിയ 126 റൺസിന്റെ ബലത്തിൽ ഓസ്ട്രേലിയ 311/5 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിന് 82 റൺസിന്റെ ലീഡ് മാത്രമാണ് മത്സരത്തിലുള്ളത്.

ഖവാജ – അലക്സ് കാറെ കൂട്ടുകെട്ട് 91 റൺസാണ് ആറാം വിക്കറ്റിൽ നേടിയത്. നേരത്തെ 67/3 എന്ന നിലയിൽ നിന്ന് ഖവാജയും ട്രാവിസ് ഹെഡും ആണ് ഓസ്ട്രേലിയയ്ക്ക് തിരിച്ചുവരവിന് സാധ്യതയൊരുക്കിയത്. 50 റൺസ് നേടി ഹെഡ് പുറത്തായപ്പോള്‍ ഖവാജയ്ക്ക് കൂട്ടായി 52 റൺസുമായി അലക്സ് കാറെയാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

ആഷസ് ആദ്യ ടെസ്റ്റിനുള്ള ഇലവൻ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു, മൊയീൻ അലി ടീമിൽ

വെള്ളിയാഴ്ച മുതൽ ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസിന്റെ ഓപ്പണിംഗ് ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ചു. വിരമിക്കൽ പിൻവലിച്ച് എത്തിയ മൊയിൻ അലി ടീമിൽ ഇടം നേടി. 2021 സെപ്റ്റംബറിൽ ആയിരുന്നു അവസാനമായി മൊയീൻ അലി ഒരു ടെസ്റ്റ് മത്സരം കളിച്ചത്‌.

ആദ്യ ഇലവനിൽ പേസ് കൂട്ടികെട്ട് ആയ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡും ഇടം പിടിച്ചു. ഒരു വലിയ ഇടവേളക്ക് ശേഷമാണ് ടെസ്റ്റിൽ ഇരുവരും ഒരുമിച്ച് കളിക്കുന്നത്. ബെൻ ഡക്കറ്റും സാക് ക്രാളിയും ഇംഗ്ലണ്ടിന്റെ ഓപ്പണർമാരായി തുടരും. ഒല്ലി പോപ്പ് മൂന്നാം സ്ഥാനത്തും മുൻ നായകൻ ജോ റൂട്ട് നാലാം സ്ഥാനത്തും ബാറ്റ് ചെയ്യും.

England Playing XI for Edgbaston Test
Ben Duckett, Zak Crawley, Ollie Pope, Joe Root, Harry Brook, Ben Stokes (c), Jonathan Bairstow, Moeen Ali, Stuart Broad, Ollie Robinson, James Anderson

ബാസ്ബോൾ കളിക്കാൻ വേണ്ടിയാണ് വിരമിക്കൽ പിൻവലിച്ചത് എന്ന് മൊയീൻ അലി

ബെൻ സ്റ്റോക്‌സിനും ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലത്തിനും കീഴിൽ ബാസ്ബോൾ ശൈലിയിൽ കളിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ വന്നത് എന്ന് മൊയീൻ അലി. വരാനിരിക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളുടെ ഭാഗമാകാൻ വേണ്ടിയാണ് വിരമിക്കൽ പ്രഖ്യാപിച്ച് മൊയീൻ അലി എത്തിയത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് രണ്ട് ടെസ്റ്റുകളിൽ നിന്ന് ജാക്ക് ലീച്ചിന് പകരക്കാരനായാണ് മൊയീൻ അലിയെ ലൊണ്ടു വന്നത്. മൊയീൻ അവസാനമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത് 2021 സെപ്റ്റംബറിൽ ആയിരുന്നു.

“ഇത് ആഷസ് ആണ്, അതിന്റെ ഭാഗമാകുന്നത് അതിശയകരമാണ്. ഇപ്പോൾ ഇംഗ്ലണ്ട് കളിക്കുന്ന ആവേശകരമായ ക്രിക്കറ്റ്. ഞാൻ മുമ്പ് കളിക്കുമ്പോൾ അത് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹഹിച്ചു പോവുകറയാണ്” ഇംഗ്ലണ്ടിന്റെ ആക്രമണ ശൈലിയെ കുറിച്ച് മൊയിൻ അലി സ്കൈ സ്പോർട്സിനോട് പറഞ്ഞു.

“ഞാൻ ഒഴുക്കിനൊപ്പം പോകുന്ന ആളാണ്. ഇപ്പോൾ ഇത് ഈ രണ്ട് ഗെയിമുകൾ മാത്രമാണ് ഇപ്പോൾ ലക്ഷ്യം. അതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

റിട്ടയര്‍മെന്റ് പിന്‍വലിച്ച് മോയിന്‍ അലി!!! ആഷസ് സംഘത്തിൽ

ഇംഗ്ലണ്ടിന്റെ ആഷസ് സംഘത്തിലേക്ക് മോയിന്‍ അലിയെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ജാക്ക് ലീഷിന് പകരം താരത്തെ ഉള്‍പ്പെടുത്തുവാനായി ഇംഗ്ലണ്ട് ബോര്‍ഡ് താരത്തോട് ടെസ്റ്റിൽ നിന്നുള്ള റിട്ടയര്‍മെന്റ് പിന്‍വലിച്ച് എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. 2021 സീസൺ അവസാനത്തിലാണ് മോയിന്‍ അലി ടെസ്റ്റിൽ നിന്ന് റിട്ടയര്‍ ചെയ്തത്.

ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും, മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലവും പുരുഷ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടര്‍ റോബ കീയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് മോയിന്‍ അലിയെ തിരികെ വിളിക്കുന്ന തീരുമാനത്തിലേക്ക് എത്തിയത്. ജൂൺ 16ന് ആണ് ആഷസ് പരമ്പര ആരംഭിയ്ക്കുന്നത്.

ആഷസിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ സംഘം: Ben Stokes (c), James Anderson, Jonny Bairstow, Stuart Broad, Harry Brook, Zak Crawley, Ben Duckett, Dan Lawrence, Ollie Pope, Matthew Potts, Ollie Robinson, Joe Root, Josh Tongue, Chris Woakes, Mark Wood, Moeen Ali

Exit mobile version