പരിക്ക് മാറി വാഷിംഗ്ടൺ സുന്ദര്‍ കൗണ്ടി കളിക്കാന്‍ ഒരുങ്ങുന്നു

ഐപിഎലിനിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദര്‍ മടങ്ങിയെത്തുന്നു. താരം ഇംഗ്ലീഷ് കൗണ്ടി ടീമായ ലങ്കാഷയറിന് വേണ്ടി കളിക്കുമെന്നാണ് ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍. താരം പരിക്ക് മാറി ഇപ്പോള്‍ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ റീഹാബ് നടപടികളുമായി മുന്നോട്ട് പോകുകയാണെന്നാണ് താരം ലങ്കാഷയറുമായി കരാറിലെത്തിയെന്നാണ് സൂചന.

ഐപിഎലിനിടെ പരിക്കേറ്റ താരം മടങ്ങി വരവ് നടത്തിയെങ്കിലും പിന്നീട് റീഹാബ് നടപടികളുമായി നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക് പോകുകയായിരുന്നു.

ശ്രേയസ്സ് അയ്യര്‍ കളിക്കില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍

പരിക്കേറ്റ് റീഹാബിലേഷന്‍ നടത്തുന്ന ഇന്ത്യന്‍ താരം ശ്രേയസ്സ് അയ്യര്‍ റോയല്‍ ലണ്ടന്‍ വൺ-ഡേ കപ്പിൽ കളിക്കില്ലെന്ന് അറിയിച്ച് ലങ്കാഷയര്‍. താരത്തിനെ തിരിച്ച് ലങ്കാഷയറിലെത്തിക്കുവാന്‍ സാധിക്കുമെന്നോര്‍ത്തതാണെങ്കിലും അതിന് സാധിക്കില്ലെന്ന നിരാശാജനകമായ കാര്യമാണ് തങ്ങള്‍ പങ്കുവയ്ക്കുന്നതെന്ന് ലങ്കാഷയര്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പോള്‍ അലോട്ട് വ്യക്തമാക്കി.

താരത്തിന്റെ തീരുമാനത്തിനെ ശരിയായ നിലയിൽ ആണ് തങ്ങള്‍ ഉള്‍ക്കള്ളുന്നതെന്നും താരത്തിനെ പിന്നീടെന്നെങ്കിലും കൗണ്ടിയ്ക്കായി കളിക്കുവാന്‍ ആകുമോ എന്നത് ആലോചിക്കുമെന്നും പോള്‍ സൂചിപ്പിച്ചു. ഇംഗ്ലണ്ടിനെതിരെ മാര്‍ച്ച് 23ന് ഇന്ത്യയിൽ നടന്ന മത്സരത്തിലാണ് ശ്രേയസ്സ് അയ്യരിന് പരിക്കേറ്റത്.

പിന്നീട് താരം ഐപിഎലില്‍ നിന്നും ഇന്ത്യയുടെ ഇംഗ്ലണ്ട്, ലങ്ക ടൂറുകളിൽ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.

ഗ്രഹാം ഒണിയന്‍സ് ലങ്കാഷയറിന്റെ ബൗളിംഗ് കോച്ച്

മുന്‍ ഇംഗ്ലണ്ട് പേസര്‍ ഗ്രഹാം ഒണിയന്‍സിനെ തങ്ങളുടെ ബൗളിംഗ് കോച്ചായി നിയമിച്ച് ലങ്കാഷയര്‍. കഴിഞ്ഞ സീസണില്‍ മെഡിക്കല്‍ കാരണങ്ങളാല്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് ഒണിയന്‍സ് വിരമിക്കുകയായിരുന്നു. ഗ്രഹാം ഫസ്റ്റ് ഇലവന്‍, സെക്കന്‍ഡ് ഇലവന്‍ എന്നിവര്‍ക്കാവും തന്റെ കോച്ചിംഗ് സേവനം നല്‍കുക.

2009-2012 വരെയുള്ള കാലഘട്ടത്തിലാണ് ഒണിയന്‍സ് ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചത്. 9 ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് കുപ്പായം അണിഞ്ഞ ഒണിയന്‍സ് 32 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ലെവല്‍-4 കോച്ചാണ് ഒണിയന്‍സ്. മുഖ്യ കോച്ച് ഗ്ലെന്‍ ചാപ്പല്‍, സഹ പരിശീലകന്‍ മാര്‍ക്ക് ചില്‍ട്ടണ്‍ എന്നിവരോടൊപ്പമാവും ഒണിയന്‍സ് സഹകരിക്കുക. മുമ്പ് 2018ല്‍ ലങ്കാഷയറിന്റെ ഏജ്-ഗ്രൂപ്പ്, അക്കാഡമി ടീമുകളുടെ കോച്ചിംഗ് ചുമതലകള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

മുന്‍ ഇംഗ്ലണ്ട് താരം ഗ്രഹാം ഒനിയന്‍സ് പ്രൊഫഷണല്‍ ക്രിക്കറ്റ് മതിയാക്കി

മുന്‍ ഇംഗ്ലണ്ട് താരവും ലങ്കാഷയര്‍ പേസറുമായ ഗ്രഹാം ഒനിയന്‍സ് തന്റെ 16 വര്‍ഷത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ സീസണില്‍ തന്റെ ടീമിന്റെ ബോബ് വില്ലിസ് ട്രോഫി മത്സരത്തില്‍ തലയ്ക്ക് പരിക്കേറ്റ താരത്തിന് പരിക്കേറ്റിരുന്നു. ലെസ്റ്ററിനെതിരെയായ മത്സരത്തിലാണ് ഈ പരിക്ക് സംഭവിക്കുന്നത്.

2009-2012 വരെയുള്ള കാലഘട്ടത്തില്‍ ഒനിയന്‍സ് ഇംഗ്ലണ്ടിനെ 9 ടെസ്റ്റുകളില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇവയില്‍ നിന്നായി 32 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. 2004ല്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 192 മത്സരങ്ങളില്‍ നിന്നായി 723 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Exit mobile version