ഇതാണ് യഥാര്‍ത്ഥ രാഹുല്‍ – എയ്ഡന്‍ മാര്‍ക്രം

സൺറൈസേഴ്സിന്റെ വിജയത്തിൽ മയാംഗ് മാര്‍ക്കണ്ടേയുടെ നാല് വിക്കറ്റുകള്‍ക്കൊപ്പം ബാറ്റിംഗിൽ 48 പന്തിൽ 74 റൺസ് നേടിയ രാഹുല്‍ ത്രിപാഠിയുടെ ബാറ്റിംഗും വലിയ പങ്കാണ് വഹിച്ചത്.

രാഹുല്‍ ശരിയായ രാഹുല്‍ ആയ മത്സരമായിരുന്നു ഇതെന്നാണ് സൺറൈസേഴ്സ് നായകന്‍ എയ്ഡന്‍ മാര്‍ക്രം പറഞ്ഞത്. 17 പന്തിൽ 10 റൺസ് നേടിയ താരം പിന്നീട് അടുത്ത 31 പന്തിൽ നിന്ന് 64 റൺസാണ് നേടിയത്.

തുടക്കത്തിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുവാന്‍ അദ്ദേഹം പാടുപെട്ടുവെങ്കിലും പിച്ചിന്റെ ഫീൽ ലഭിച്ച ശേഷം ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും സൺറൈസേഴ്സ് നായകന്‍ വ്യക്തമാക്കി.

ഗിൽ ഒരു കില്ലാടി തന്നെ!!! ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍

ന്യൂസിലാണ്ടിനെിരെ അഹമ്മദാബാദിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ. ശുഭ്മന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും സൂര്യകുമാര്‍ യാദവും അടിച്ച് തകര്‍ത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 234/4 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്.

ഇഷാന്‍ കിഷനെ തുടക്കത്തിൽ നഷ്ടമായ ശേഷം രാഹുല്‍ ത്രിപാഠി – ശുഭ്മന്‍ ഗിൽ കൂട്ടുകെട്ട് അടിച്ച് തകര്‍ത്തപ്പോള്‍ ഇന്ത്യ രണ്ടാം വിക്കറ്റിൽ 80 റൺസാണ് നേടിയത്. 22 പന്തിൽ 44 റൺസ് നേടിയ ത്രിപാഠിയെ പുറത്താക്കി ഇഷ് സോധിയാണ് കൂട്ടുകെട്ട് തകര്‍ത്തത്. 4 ഫോറും 3 സിക്സുമായിരുന്നു ത്രിപാഠി നേടിയത്.

പകരം വന്ന സൂര്യകുമാര്‍ യാദവ് 13 പന്തിൽ 24 റൺസ് നേടിയപ്പോള്‍ ബ്ലെയര്‍ ടിക്നര്‍ ആണ് താരത്തെ പുറത്താക്കിയത്. മൂന്നാം വിക്കറ്റിൽ ഇന്ത്യ 38 റൺസാണ് നേടിയത്. പിന്നീട് ഗില്ലും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്.

54 പന്തിൽ നിന്ന് തന്റെ ശതകം പൂര്‍ത്തിയാക്കിയ ഗിൽ 63 പന്തിൽ 126 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 17 പന്തിൽ 30 റൺസ് നേടി പുറത്തായി.

രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ബൗളിംഗ്, രാഹുല്‍ ത്രിപാഠിയ്ക്ക് അരങ്ങേറ്റം

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ആദ്യ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് ടീം വരുത്തിയിട്ടുള്ളത്. ഹര്‍ഷൽ പട്ടേലിന് പകരം അര്‍ഷ്ദീപ് സിംഗ് ടീമിലേക്ക് എത്തുമ്പോള്‍ സഞ്ജു സാംസണ് പകരം രാഹുല്‍ ത്രിപാഠി തന്റെ ടി20 അരങ്ങേറ്റം നടത്തുന്നു.

ടോസ് നേടിയിരുന്നുവെങ്കില്‍ തങ്ങള്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുമായിരുന്നുവെന്നും ശ്രീലങ്ക നായകന്‍ ദസുന്‍ ഷനക വ്യക്തമാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ 2 റൺസിനാണ് വിജയിച്ചത്.

ശ്രീലങ്ക: Pathum Nissanka, Kusal Mendis(w), Dhananjaya de Silva, Charith Asalanka, Bhanuka Rajapaksa, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Kasun Rajitha, Dilshan Madushanka

ഇന്ത്യ: Ishan Kishan(w), Shubman Gill, Suryakumar Yadav, Rahul Tripathi, Hardik Pandya(c), Deepak Hooda, Axar Patel, Shivam Mavi, Umran Malik, Arshdeep Singh, Yuzvendra Chahal

ത്രിപാഠിയുടെ ശതകത്തിന് മറുപടിയുമായി ജൈസ്വാളിന്റെ ശതകം, പക്ഷേ മുംബൈയ്ക്ക് വിജയമില്ല

മഹാരാഷ്ട്ര ഉയര്‍ത്തിയ 342/2 എന്ന സ്കോര്‍ പിന്തുടര്‍ന്ന് അടുത്തെത്തിയെങ്കിലും ഒരു ഓവര്‍ ബാക്കി നിൽക്കെ 321 റൺസിന് ഓള്‍ഔട്ട് ആയി മുംബൈ. ഇതോടെ 21 റൺസ് വിജയം ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ മഹാരാഷ്ട്ര കരസ്ഥമാക്കി.

ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്രയ്ക്കായി രാഹുല്‍ ത്രിപാഠി 156 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ പവന്‍ ഷാ 84 റൺസും അസിം കാസി 50 റൺസും നേടി. അങ്കിത് ഭാവ്നേ 34 റൺസും നേടി.

മുംബൈയ്ക്കായി യശസ്വി ജൈസ്വാള്‍ 142 റൺസ് നേടിയെങ്കിലും മറ്റു താരങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിയ്ക്കാതിരുന്നപ്പോള്‍ മുംബൈയ്ക്ക് 49 ഓവറിൽ 321 റൺസ് നേടാനെ ആയുള്ളു. അജിങ്ക്യ രഹാനെ(31), അര്‍മാന്‍ ജാഫര്‍(36) എന്നിവര്‍ക്ക് പുറമെ 11 പന്തിൽ 24 റൺസുമായി തുഷാര്‍ ദേശ്പാണ്ടേയും മുംബൈയ്ക്കായി പൊരുതി നോക്കി.

6 വിക്കറ്റ് നേടി സത്യദേവ് ബച്ചാവ് ആണ് മുംബൈയുടെ നടുവൊടിച്ചത്.

അനായാസ വിജയവുമായി ഇന്ത്യ എ

ന്യൂസിലാണ്ട് എ യ്ക്കെതിരെ അനായാസ വിജയം നേടി ഇന്ത്യ. റുതുരാജ് ഗായക്വാഡും രാഹുല്‍ ത്രിപാഠിയും തിളങ്ങിയപ്പോള്‍ ഇന്ത്യ 31.5 ഓവറിൽ 168 എന്ന ലക്ഷ്യം മറികടക്കുകയായിരുന്നു. പൃഥ്വി ഷായെ(17) നഷ്ടമായ ശേഷം രണ്ടാം വിക്കറ്റിൽ റുതുരാജും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് 56 റൺസാണ് നേടിയത്. 41 റൺസ് നേടിയ റുതുരാജിനെ മൈക്കൽ റിപ്പൺ പുറത്താക്കി.

തൊട്ടടുത്ത ഓവറിൽ രാഹുൽ ത്രിപാഠിയെയും ഇന്ത്യയ്ക്ക് നഷ്ടമായി. 31 റൺസാണ് താരം നേടിയത്. പിന്നീട് രജത് പടിദാറും സഞ്ജു സാംസണും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. രജത് പടിദാര്‍ 45 റൺസും സഞ്ജു 29 റൺസും നേടിയപ്പോള്‍ ഇരുവരും നാലാം വിക്കറ്റിൽ 69 റൺസാണ് നേടിയത്.

നേരത്തെ ന്യൂസിലാണ്ടിനെ 167 റൺസിന് ഇന്ത്യ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ശര്‍ദ്ധുൽ താക്കുര്‍ നാലും കുൽദീപ് സെന്‍ 3 വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിന്റെ താളം തെറ്റിച്ചത്.

 

ത്രിപാഠിയ്ക്കും സാംസണും അവസരം ലഭിയ്ക്കില്ല, ദീപക് ഹൂഡയ്ക്കായിരിക്കണം ആ അവസരം – ആകാശ് ചോപ്ര

ഇന്ത്യ അയര്‍ലണ്ട് ടി20യിലെ അവസാന ഇലവനിലെ സ്ഥാനം ഇന്ത്യ ദീപക് ഹൂഡയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞ് ആകാശ് ചോപ്ര. സഞ്ജു സാംസൺ, രാഹുല്‍ ത്രിപാഠി എന്നീ താരങ്ങള്‍ക്ക് ടീമിൽ അവസരം ലഭിയ്ക്കുവാന്‍ സാധ്യത വിരളമാണെന്നും അതേ സമയം ഇന്ത്യ നാലാം നമ്പറിൽ പരിഗണിക്കേണ്ട താരം ദീപക് ഹൂഡയാണെന്നും ചോപ്ര പറഞ്ഞു.

ആകെ രണ്ട് ടി20 മത്സരങ്ങളാണ് ഉള്ളതെന്നും അതിനാൽ തന്നെ ത്രിപാഠിയ്ക്കും സഞ്ജുവിനും സാധ്യതയില്ലെന്നും എന്നാൽ അവര്‍ക്ക് അവസരം ലഭിയ്ക്കുകയാണെങ്കില്‍ ദീപക് ഹൂഡ തന്നെ തിരഞ്ഞെടുക്കാത്തതെന്തെന്ന ചോദ്യം ഉന്നയിക്കുമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

അയര്‍ലണ്ടിൽ ഹാര്‍ദ്ദിക് നയിക്കും, സഞ്ജുവും ത്രിപാഠിയും ടീമിൽ

ഇന്ത്യയുടെ അയര്‍ലണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ രാഹുൽ ത്രിപാഠിയെ ആദ്യമായി പരിഗണിച്ചപ്പോള്‍ സഞ്ജു സാംസണും ടീമിലേക്ക് മടങ്ങിയെത്തുന്നു.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിര സാന്നിദ്ധ്യക്കാരില്ലാതെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിലെ മാറ്റിവെച്ച അഞ്ചാം ടെസ്റ്റിനായി ഇവര്‍ തയ്യാറെടുക്കുന്ന അതേ സമയത്താണ് ഇന്ത്യയുടെ ടി20 പരമ്പര.

സൂര്യകുമാര്‍ യാദവ് ടീമിലേക്ക് തിരികെ എത്തുന്നുണ്ട്. ഐപിഎലിനിടെ പരിക്കേറ്റ താരത്തിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയും നഷ്ടമായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ ആണ് ടീമിലെ ഉപനായകന്‍.

ഇന്ത്യ:Hardik Pandya (Captain), Bhuvneshwar Kumar (vice-captain), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wicket-keeper), Yuzvendra Chahal, Axar Patel, Ravi Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik

തീ!!! തീ!!! ത്രിപാഠി, റണ്ണടിച്ച് കൂട്ടി സൺറൈസേഴ്സ്

മുംബൈയ്ക്കെതിരെ നിര്‍ണ്ണായകമായ മത്സരത്തിൽ റണ്ണടിച്ച് കൂട്ടി സൺറൈസേഴ്സ് ഹൈദ്രാബാദ്. രാഹുല്‍ ത്രിപാഠി, പ്രിയം ഗാര്‍ഗ്, നിക്കോളസ് പൂരന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് സൺറൈസേഴ്സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 172/2 എന്ന നിലയിൽ നിന്ന് 3 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് വീണതാണ് സൺറൈസേഴ്സിന്റെ 200 കടക്കുവാനുള്ള മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് സൺറൈസേഴ്സ് നേടിയത്.

മൂന്നാം ഓവറിൽ അഭിഷേക് ശര്‍മ്മയെ(9) നഷ്ടമാകുമ്പോള്‍ സൺറൈസേഴ്സ് 18 റൺസായിരുന്നു നേടിയത്. പിന്നീട് പ്രിയം ഗാര്‍ഗ് – രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് 78 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ 26 പന്തിൽ 42 റൺസുമായി പ്രിയം ഗാര്‍ഗ് ആണ് പുറത്തായത്. തനിക്ക് ഈ സീസണില്‍ ലഭിച്ച ആദ്യ അവസരം തന്നെ താരം മുതലാക്കുകയായിരുന്നു.

രാഹുല്‍ ത്രിപാഠിയ്ക്ക് കൂട്ടായി എത്തിയ നിക്കോളസ് പൂരനും അടി തുടങ്ങിയപ്പോള്‍ 76 റൺസ് ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടി. 17ാം ഓവറിൽ പൂരന്‍ പുറത്താകുമ്പോള്‍ താരം 22 പന്തിൽ 38 റൺസാണ് നേടിയത്. തൊട്ടടുത്ത ഓവറിൽ രാഹുല്‍ ത്രിപാഠിയും പുറത്തായപ്പോള്‍ സൺറൈസേഴ്സ് 174/4 എന്ന നിലയിലായിരുന്നു. 44 പന്തിൽ 76 റൺസാണ് ത്രിപാഠി നേടിയത്.

അതോ ഓവറിൽ എയ്ഡന്‍ മാര്‍ക്രത്തെയും വീഴ്ത്തി രമൺദീപ് സിംഗ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ഒരു ഘട്ടത്തിൽ 200ന് മേലെ സ്കോര്‍ സൺറൈസേഴ്സ് നേടുമെന്ന നിലയിൽ നിന്ന് മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് നടത്തി 193 എന്ന സ്കോറിൽ എതിരാളികളെ ഒതുക്കുകയായിരുന്നു.

ഹസരംഗയ്ക്ക് 5 വിക്കറ്റ്, ആര്‍സിബിയ്ക്ക് സൺറൈസേഴ്സിനെതിരെ 67 റൺസ് വിജയം

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ 67 റൺസ് വിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 190 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സിന് 125 റൺസ് മാത്രമേ നേടാനായുള്ളു. 19.2 ഓവറിൽ സൺറൈസേഴ്സ് ഓള്‍ഔട്ട് ആകുകയായിരുന്നു.

ആദ്യ പന്തിൽ ഒരു ബോള്‍ പോലും ഫേസ് ചെയ്യാത്ത കെയിന്‍ വില്യംസണിനെ ടീമിന് റണ്ണൗട്ട് രൂപത്തിൽ നഷ്ടമായപ്പോള്‍ അതേ ഓവറിൽ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെ ഗ്ലെന്‍ മാക്സ്വെൽ പുറത്താക്കി. 1/2 എന്ന നിലയിൽ നിന്ന് രാഹുല്‍ ത്രിപാഠിയും എയ്ഡന്‍ മാര്‍ക്രവും ടീമിനെ 50 റൺസ് കൂട്ടുകെട്ട് നേടി മുന്നോട്ട് നയിച്ചുവെങ്കിലും ഹസരംഗ 21 റൺസ് നേടിയ മാര്‍ക്രത്തെ വീഴ്ത്തി.

പിന്നീട് നിക്കോളസ് പൂരനായിരുന്നു രാഹുല്‍ ത്രിപാഠിയ്ക്ക് കൂട്ടായി എത്തിയത്. എന്നാൽ താരത്തിനും സ്കോര്‍ ബോര്‍ഡ് വേഗത്തിൽ ചലിപ്പിക്കുവാന്‍ സാധിക്കാതിരുന്നപ്പോള്‍ സൺറൈസേഴ്സിന് കാര്യങ്ങള്‍ പ്രയാസകരമായി മാറി. 38 റൺസ് കൂട്ടുകെട്ടിനെയും ഹസരംഗ തകര്‍ക്കുകയായിരുന്നു.

19 റൺസ് നേടിയ പൂരനെ ആണ് താരം വീഴ്ത്തിയത്. തന്റെ അടുത്ത ഓവറിൽ സുചിത്തിനെ പുറത്താക്കി ഹസരംഗ തന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റ് നേടി. 58 റൺസ് നേടിയ ത്രിപാഠിയെ ഹാസൽവുഡ് പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു.

തന്റെ സ്പെല്ലിലെ അവസാന ഓവറിൽ ഹസരംഗ രണ്ട് വിക്കറ്റ് കൂടി നേടിയപ്പോള്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി താരം സ്പെൽ അവസാനിപ്പിക്കുകയായിരുന്നു. 18 റൺസാണ് താരം വഴങ്ങിയത്.

സൺറൈസേഴ്സിന് തിരിച്ചടിയായി രാഹുലിന്റെയും വാഷിംഗ്ടൺ സുന്ദറിന്റെയും പരിക്കുകള്‍

ഐപിഎലില്‍ ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിൽ ടീം വിജയം നേടിയെങ്കിലും സൺറൈസേഴ്സിന് തലവേദനയായി പരിക്കുകള്‍. രാഹുല്‍ ത്രിപാഠിയും ഓള്‍റൗണ്ടര്‍ വാഷിംഗ്ടൺ സുന്ദറും ആണ് പരിക്കിന്റെ പിടിയിൽ.

ബൗളിംഗിൽ തന്റെ മൂന്നോവര്‍ മാത്രം എറിഞ്ഞ് സുന്ദര്‍ മടങ്ങിയപ്പോള്‍ ബാറ്റിംഗിനിടെ 17 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ടായാണ് രാഹുല്‍ മടങ്ങിയത്. മോശം തുടക്കത്തിന് ശേഷം തുടരെ രണ്ട് വിജയങ്ങള്‍ നേടിയ സൺറൈസേഴ്സിന് ഈ പരിക്കുകള്‍ വലിയ തിരിച്ചടിയായി മാറിയേക്കും.

അടുത്ത മത്സരത്തിന് മുമ്പ് ഇരു താരങ്ങളും തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ക്യാപ്റ്റന്‍ കെയിൻ വില്യംസൺ പറഞ്ഞത്. രാഹുലിന് ക്രാംപ് ആണെന്നാണ് താന്‍ കരുതുന്നതെന്നും വില്യംസൺ കൂട്ടിചേര്‍ത്തു.

നി‍‍‍ർണ്ണായ വിക്കറ്റുകളുമായി അവേശ് ഖാനും ക്രുണാൽ പാണ്ഡ്യയും, സൺറൈസേഴ്സിനെ വീഴ്ത്തി ലക്നൗ മുന്നോട്ട്

ഐപിഎലില്‍ തങ്ങളുടെ രണ്ടാം തോൽവിയേറ്റ് വാങ്ങി സൺറൈസേഴ്സ്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ രാഹുല്‍ ത്രിപാഠിയും നിക്കോളസ് പൂരനും ക്രീസിലുള്ളപ്പോള്‍ സൺറൈസേഴ്സിന് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ക്രുണാൽ പാണ്ഡ്യയുടെയും അവേശ് ഖാന്റെയും നിര്‍ണ്ണായക പ്രഹരങ്ങള്‍ ലക്നൗവിന് 12 റൺസ് വിജയം സമ്മാനിക്കുകയായിരുന്നു.

കെയിന്‍ വില്യംസണെയും അഭിഷേക് ശര്‍മ്മയെയും അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 38/2 എന്ന നിലയില്‍ ആയിരുന്നു. മൂന്നാം വിക്കറ്റിൽ 44 റൺസാണ് ത്രിപാഠി മാര്‍ക്രത്തിനൊപ്പം നേടിയത്. അതിൽ 12 റൺസ് മാത്രമായിരുന്നു മാര്‍ക്രത്തിന്റെ സംഭാവന.

ടോപ് ഓര്‍ഡറിൽ രാഹുല്‍ ത്രിപാഠിയുടെ ഇന്നിംഗ്സാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 30 പന്തിൽ നിന്ന് രാഹുല്‍ 44 റൺസ് നേടിയെങ്കിലും താരത്തെ പുറത്താക്കി ക്രുണാൽ ലക്നൗവിന് പ്രതീക്ഷ സമ്മാനിക്കുകയായിരുന്നു.

30 പന്തിൽ 50 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്. അപകടകാരിയായി മാറുകയായിരുന്ന നിക്കോളസ് പൂരനെ പുറത്താക്കി അവേശ് ഖാന്‍ മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ 15 പന്തിൽ 27 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്. വാഷിംഗ്ടൺ സുന്ദറുമായി താരം 26 പന്തിൽ 48 റൺസ് നേടിയിരുന്നു.

തൊട്ടടുത്ത പന്തിൽ അവേശ് ഖാന്‍ അബ്ദുള്‍ സമദിനെ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സിന്റെ കാര്യം കൂടുതൽ കഷ്ടത്തിലായി. 2 ഓവറിൽ 26 റൺസും ഒരോവറിൽ 16 റൺസുമായി ലക്ഷ്യം മാറിയപ്പോള്‍ ജേസൺ ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ 18 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദര്‍ പുറത്തായി.

20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സിന് 157 റൺസ് മാത്രമേ നേടാനായുള്ളു. അവസാന ഓവറിലെ രണ്ട് വിക്കറ്റ് ഉള്‍പ്പെടെ ജേസൺ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് മത്സരത്തിൽ നിന്ന് നേടി.

ത്രിപാഠിയ്ക്കായി വന്‍ മത്സരം, താരത്തിനെ സ്വന്തമാക്കി സൺറൈസേഴ്സ്

കൊല്‍ക്കത്തയുടെ വെടിക്കെട്ട് താരം രാഹുല്‍ ത്രിപാഠിയെ സ്വന്തമാക്കുവാന്‍ ഫ്രാ‍‍ഞ്ചൈസികള്‍ തമ്മിൽ ലേല യുദ്ധം. ചെന്നൈ, കൊല്‍ക്കത്ത, സൺറൈസേഴ്സ് എന്നിവര്‍ പങ്കെടുത്ത ആവേശകരമായ ലേലത്തിൽ 8.50 കോടി രൂപയ്ക്കാണ് താരത്തിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്.

40 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയ്ക്ക് വേണ്ടിയായിരുന്നു താരം കളിച്ചത്.

Exit mobile version