ഈ ടെസ്റ്റിൽ സമനില പോലും വിജയത്തിന് തുല്യമെന്ന് രവീന്ദ്ര ജഡേജ


ഗുവാഹത്തിയിലെ ബർസപ്പാറ സ്റ്റേഡിയത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ, സമനില നേടുന്നത് പോലും ഇന്ത്യക്ക് വിജയത്തിന് തുല്യമായിരിക്കുമെന്ന് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ അഭിപ്രായപ്പെട്ടു. 549 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ, നാലാം ദിനം കളി അവസാനിക്കുമ്പോൾ ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും കെ.എൽ. രാഹുലും പുറത്തായി 27/2 എന്ന നിലയിലാണ്.

ഈ കടുപ്പമേറിയ സാഹചര്യത്തിലും, അഞ്ചാം ദിനം ഓരോ സെഷനും ശ്രദ്ധയോടെ കളിച്ച് സമനിലയിൽ എത്തേണ്ടത് നിർണായകമാണെന്ന് ജഡേജ ഊന്നിപ്പറഞ്ഞു.


ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സിൽ പിച്ച് സ്പിന്നിന് കൂടുതൽ അനുകൂലമായി മാറിയെന്ന് ജഡേജ ചൂണ്ടിക്കാട്ടി. മുന്നിലുള്ള വെല്ലുവിളിയെക്കുറിച്ച് സമ്മതിച്ച ജഡേജ, ഈ സാഹചര്യത്തിൽ അവസാന ദിവസം അതിജീവിച്ച് സമനില നേടുന്നത് പോലും ഇന്ത്യൻ ടീമിന്റെ മനോബലത്തെ സൂചിപ്പിക്കുമെന്നും വിജയമായി കണക്കാക്കുമെന്നും പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ച് രവീന്ദ്ര ജഡേജ; 4000+ റൺസും 300+ വിക്കറ്റും


ടെസ്റ്റ് ക്രിക്കറ്റിൽ 4,000 റൺസും 300 വിക്കറ്റുകളും എന്ന അപൂർവ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ക്രിക്കറ്റ് താരമായി രവീന്ദ്ര ജഡേജ ചരിത്രം കുറിച്ചു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെയാണ് ജഡേജ ഈ നാഴികക്കല്ല് പിന്നിട്ടത്. തൻ്റെ 88-ാം ടെസ്റ്റ് കളിക്കുന്ന ജഡേജ, ഈ അഭിമാനകരമായ നേട്ടത്തോടെ കപിൽ ദേവ്, ഇയാൻ ബോതം, ഡാനിയൽ വെട്ടോറി എന്നിവരടങ്ങുന്ന എലൈറ്റ് ലിസ്റ്റിൽ ഇടം നേടി. ഈ നേട്ടം കൈവരിക്കുന്ന കപിൽ ദേവിന് ശേഷമുള്ള രണ്ടാമത്തെ ഇന്ത്യൻ താരമാണ് ജഡേജ.


ടെസ്റ്റിന്റെ രണ്ടാം ദിനം 4,000 റൺസ് എന്ന നാഴികക്കല്ല് പിന്നിടാൻ ജഡേജയ്ക്ക് 10 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം ഈ നേട്ടം പൂർത്തിയാക്കുകയും ചെയ്തു. ബാറ്റിംഗ് നേട്ടത്തിന് പുറമെ, 340 ടെസ്റ്റ് വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. ഇത് ഒരു ഇടംകൈയ്യൻ സ്പിന്നർ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആധിപത്യം ഉറപ്പിക്കുന്നു.

ആറ് സെഞ്ച്വറികളും 27 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 38-ൽ അധികം ബാറ്റിംഗ് ശരാശരിയും 15 തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ ജഡേജ ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ ഒരു ശക്തികേന്ദ്രമാണ്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ്: നമ്മുടെ സഞ്ജു സാംസൺ ഇനി ചെന്നൈയുടെ താരം!!


ചെന്നൈ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താരക്കൈമാറ്റങ്ങളിലൊന്നിൽ ചെന്നൈ സൂപ്പർ കിംഗ്‌സും (CSK) രാജസ്ഥാൻ റോയൽസും (RR) തമ്മിലുള്ള വമ്പൻ ഡീൽ അന്തിമമായി. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും സ്റ്റാർ ബാറ്റ്‌സ്മാനുമായ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിൽ ചേരുമ്പോൾ, രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനും രാജസ്ഥാൻ റോയൽസിലേക്ക് മാറും. ബിസിസിഐ ഈ ട്രേഡിന് അംഗീകാരം നൽകിക്കഴിഞ്ഞു.

ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ വിക്കറ്റ് കീപ്പർ-ടോപ്പ് ഓർഡർ ബാറ്റ്‌സ്മാൻ എന്ന സ്ഥാനത്തേക്ക് കഴിഞ്ഞ മൂന്ന് വർഷമായി സഞ്ജുവിനെ ടീമിലെത്തിക്കാൻ സിഎസ്കെ ശ്രമിച്ചിരുന്നു. അതിന്റെ ഫലമായാണ് ഈ കൈമാറ്റം. ഈ മാറ്റം അദ്ദേഹത്തിന്റെ ഐപിഎൽ കരിയറിന് പുതിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തൽ.

മറുവശത്ത്, ജഡേജ 2012 മുതൽ സിഎസ്കെയുടെ അവിഭാജ്യ ഘടകവും ടീമിന്റെ പല ഐപിഎൽ കിരീടങ്ങളിലും നിർണായക പങ്ക് വഹിക്കുകയും ചെയ്ത താരമാണ്. എന്നിരുന്നാലും, ടീം തന്ത്രങ്ങളിലെ മാറ്റങ്ങളും മറ്റ് കളിക്കാരുടെ വളർച്ചയും കാരണം ജഡേജയെ സാം കറനൊപ്പം ട്രേഡ് ചെയ്യാൻ ക്ലബ് തീരുമാനിക്കുകയായിരുന്നു.

രാജസ്ഥാന്റെ അടുത്ത നായകൻ ആകേണ്ടത രവീന്ദ്ര ജഡേജയല്ല, യശസ്വി ജയ്സ്വാളായിരിക്കണം: ആകാശ് ചോപ്ര


സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് (സി.എസ്.കെ.) മാറുകയും, പകരം രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാൻ റോയൽസിലേക്ക് (ആർ.ആർ.) എത്തുകയും ചെയ്യുന്ന ഒരു വലിയ താര കൈമാറ്റ സാധ്യതകൾക്കിടെ, രാജസ്ഥാൻ റോയൽസിന്റെ അടുത്ത ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിയമിക്കുന്നതിനേക്കാൾ നല്ലത് യശസ്വി ജയ്സ്വാളിനെ പരിഗണിക്കുന്നതാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.

ട്രേഡ് നടക്കുകയാണെങ്കിൽ, ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നതിനുള്ള ഒരു ക്ലോസ് കരാറിൽ ഉൾപ്പെടുത്താൻ ജഡേജയ്ക്ക് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ, ആർ.ആർ. ടീമിന്റെ ഭാവി മുന്നിൽക്കണ്ട് യുവ ഓപ്പണറായ യശസ്വി ജയ്സ്വാളിന് ക്യാപ്റ്റൻ സ്ഥാനം നൽകണമെന്നാണ് ചോപ്രയുടെ പക്ഷം.


ജയ്സ്വാളിന്റെ ആക്രമണോത്സുകത, ആത്മവിശ്വാസം, ടീം സംസ്കാരത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് എന്നിവയെല്ലാം യുവതാരങ്ങളെ മുന്നോട്ട് കൊണ്ടുവരുന്ന രാജസ്ഥാൻ റോയൽസിന്റെ ഘടനയെ നയിക്കാൻ അദ്ദേഹത്തെ ശക്തനാക്കുന്ന കാരണങ്ങളായി ചോപ്ര ചൂണ്ടിക്കാട്ടുന്നു. ജഡേജയുടെ പരിചയസമ്പത്ത് വളരെ വലുതാണെങ്കിലും, 23 വയസ്സുകാരനായ ജയ്സ്വാളിന് ക്യാപ്റ്റൻ സ്ഥാനം നൽകുന്നത് ആർ.ആറിന്റെ ദീർഘകാല തന്ത്രവുമായി കൂടുതൽ യോജിച്ചുപോകുമെന്നാണ് ചോപ്രയുടെ വാദം. 2023 മുതൽ ഇന്ത്യയ്ക്കും ആർ.ആറിനും വേണ്ടി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ജയ്സ്വാൾ, സാംസണിന് ശേഷമുള്ള ഫ്രാഞ്ചൈസിയുടെ ഘട്ടത്തിൽ നായകനാകാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്.


സഞ്ജുവിന് പകരം ജഡേജയെയും സാം കറനെയും നൽകാൻ തയ്യാറെന്ന് ചെന്നൈ


ഐ.പി.എൽ. 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സും (സി.എസ്.കെ.) രാജസ്ഥാൻ റോയൽസും (ആർ.ആർ.) തമ്മിലുള്ള വമ്പൻ ട്രേഡ് ചർച്ചകൾ അന്തിമ ഘട്ടത്തിൽ എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ സി.എസ്.കെയിലേക്ക് മാറും. സി.എസ്.കെ.യുടെ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും സാം കറനും പകരമായി രാജസ്ഥാൻ റോയൽസിലേക്കും പോകും. ഇരു ഫ്രാഞ്ചൈസികളും ട്രേഡ് നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇത് ഔദ്യോഗികമായി പൂർത്തിയാക്കാൻ ഏകദേശം 48 മണിക്കൂറാണ് എടുക്കുക എന്നും റിപ്പോർട്ട് പറയുന്നു.


ജഡേജയുടെ സമ്മതത്തോടെയുള്ള കൈമാറ്റം ഉറപ്പിച്ചുവെങ്കിലും, സി.എസ്.കെയിൽ നിന്ന് ട്രേഡ് ചെയ്യപ്പെടുന്ന രണ്ടാമത്തെ കളിക്കാരനെക്കുറിച്ചുള്ള ചർച്ചകൾ നീണ്ടു പോവുകയായിരുന്നു. മതീശ പതിരാനയെയും ബ്രെവിസിനെയും നൽകാൻ സിഎസ്കെ തയ്യാറായിരുന്നില്ല. അതാണ് അവസാനം രണ്ടാം പ്ലയർ ആയി സാം കറനെ പരിഗണിക്കാൻ രാജസ്ഥാൻ തയ്യാറാകുന്നത്.

ട്രേഡ് വിൻഡോ നവംബർ 15-ന് അവസാനിക്കാനിരിക്കെ, സഞ്ജു സാംസൺ സി.എസ്.കെയിലേക്ക് വരും എന്ന് തന്നെയാണ് സൂചനകൾ.

ജഡേജയെ കൊടുക്കരുത് എന്ന് സിഎസ്‌കെയോട് ആവശ്യപ്പെട്ട് സുരേഷ് റെയ്ന


ഐ.പി.എൽ. 2026-ന് മുന്നോടിയായി രവീന്ദ്ര ജഡേജ, സഞ്ജു സാംസൺ, സാം കറൻ എന്നിവരെ ഉൾപ്പെടുത്തിയുള്ള സി.എസ്.കെ. (ചെന്നൈ സൂപ്പർ കിങ്‌സ്), ആർ.ആർ. (രാജസ്ഥാൻ റോയൽസ്) ട്രേഡ് ചർച്ചകൾ ശക്തമാകുന്നതിനിടെ, മുൻ സി.എസ്.കെ. താരം സുരേഷ് റെയ്ന നിലപാട് വ്യക്തമാക്കി. ജഡേജയെ ട്രേഡ് ചെയ്യരുതെന്ന് സി.എസ്.കെ. മാനേജ്മെന്റിനോട് ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം.


വർഷങ്ങളായി ടീമിന്റെ വിജയത്തിൽ ജഡേജ വഹിക്കുന്ന നിർണായക പങ്ക് റെയ്ന എടുത്തുപറഞ്ഞു. ജഡേജ സ്ഥിരമായി മികച്ച പ്രകടനം നടത്തുന്ന ഒരു “ഗൺ പ്ലെയർ” ആണെന്നും അദ്ദേഹത്തെ നിലനിർത്തണമെന്നും റെയ്ന അഭിപ്രായപ്പെട്ടു.



ജഡേജയെ കൂടാതെ എം.എസ്. ധോണി, റുതുരാജ് ഗെയ്ക്‌വാദ്, യുവ സ്പിന്നർ നൂർ അഹമ്മദ് എന്നിവരെ നിലനിർത്തണമെന്നും റെയ്ന ശുപാർശ ചെയ്തു. എന്നാൽ, ടീമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി ഡെവോൺ കോൺവേ, വിജയ് ശങ്കർ, ദീപക് ഹൂഡ തുടങ്ങിയ കളിക്കാരെ ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ട്രേഡ് അഭ്യൂഹങ്ങൾക്ക് ഇടയിൽ രവീന്ദ്ര ജഡേജയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി

ചെന്നൈ സൂപ്പർ കിങ്‌സും (സി.എസ്.കെ.) രാജസ്ഥാൻ റോയൽസും (ആർ.ആർ.) തമ്മിൽ രവീന്ദ്ര ജഡേജയെ ട്രേഡ് ചെയ്യാനുള്ള ൽചർച്ചകൾ നടക്കുന്നതിനിടെ താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി. ജഡേജയുടെ വെരിഫൈഡ് ഇൻസ്റ്റാഗ്രാം പ്രൊഫൈലായ “royalnavghan” താരം ഡി ആക്റ്റിവേറ്റ് ചെയ്തത് ആയാണ് റിപ്പോർട്ട്.

ജഡേജ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തതാണോ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തതാണോ എന്ന് വ്യക്തമല്ല. എന്നാൽ, സഞ്ജു സാംസൺ സി.എസ്.കെയിലേക്ക് മാറിയേക്കാവുന്ന ട്രേഡ് ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം.


ജഡേജയുടെയും സഞ്ജുവിന്റെയും ട്രേഡ് മൂല്യം 18 കോടി രൂപ വീതമാണ് കണക്കാക്കുന്നത്. എങ്കിലും, മറ്റൊരു കളിക്കാരനായ ഡെവാൾഡ് ബ്രെവിസിനെ കൂടി ട്രേഡിൽ ഉൾപ്പെടുത്തണമെന്ന രാജസ്ഥാൻ റോയൽസിന്റെ ആവശ്യം കരാർ അന്തിമമാക്കുന്നതിന് തടസ്സമുണ്ടാക്കിയിട്ടുണ്ട്.


2012 മുതൽ സി.എസ്.കെയുടെ പ്രധാന താരമാണ് ജഡേജ. മൂന്ന് ഐ.പി.എൽ. കിരീട നേട്ടങ്ങളിൽ പങ്കാളിയായ അദ്ദേഹം 2022-ൽ ഹ്രസ്വമായി ടീമിനെ നയിക്കുകയും ചെയ്തിരുന്നു.

സഞ്ജു സാംസണായി ചെന്നൈയോട് ജഡേജയെയും ബ്രെവിസിനെയും ചോദിച്ച് രാജസ്ഥാൻ റോയൽസ്


രാജസ്ഥാൻ റോയൽസ് (ആർ.ആർ) ചെന്നൈ സൂപ്പർ കിങ്‌സുമായി (സി.എസ്.കെ) ഒരു വമ്പൻ ട്രേഡ് ഡീലിന് ശ്രമിക്കുന്നതായി റിപ്പോർട്ട്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും ഐപിഎല്ലിൽ അവരുടെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനുമായ സഞ്ജു സാംസണിന് പകരമായി രവീന്ദ്ര ജഡേജയെയും യുവ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിനെയും സിഎസ്‌കെയിൽ നിന്ന് സ്വന്തമാക്കാനാണ് റോയൽസ് ലക്ഷ്യമിടുന്നത്.

സഞ്ജുവിനും ജഡേജയ്ക്കും വേണ്ടിയുള്ള കൈമാറ്റം ഏതാണ്ട് അന്തിമഘട്ടത്തിലാണെങ്കിലും, ബ്രെവിസിനെ കൂടി ഉൾപ്പെടുത്തണമെന്ന രാജസ്ഥാൻ റോയൽസിന്റെ കടുംപിടിത്തമാണ് ചർച്ചകളിൽ തടസ്സം സൃഷ്ടിക്കുന്നത്. ബ്രെവിസിനെ തങ്ങളുടെ ഭാവി വാഗ്ദാനമായി കാണുന്ന സിഎസ്‌കെ, താരത്തെ വിട്ടുകൊടുക്കാൻ മടിക്കുകയാണ്.

രവീന്ദ്ര ജഡേജയെ ഐപിഎൽ കരിയർ ആരംഭിച്ച രാജസ്ഥാൻ റോയൽസിലേക്ക് തിരികെ ട്രേഡ് ചെയ്യാൻ സിഎസ്‌കെ സമ്മതം അറിയിച്ചിട്ടുണ്ട്, എന്നാൽ ബ്രെവിസിനെ നൽകാൻ ആവില്ല എന്ന കാര്യത്തിൽ അവർ ഉറച്ചുനിൽക്കുകയാണ്.

ഐപിഎൽ 2025 സീസണിന്റെ മധ്യത്തിൽ ടീമിലെത്തിയ ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച ഡെവാൾഡ് ബ്രെവിസിനെ ഫ്രാഞ്ചൈസിയുടെ ഭാവി താരമായാണ് ചെന്നൈ കാണുന്നത്. നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണ്, ഇത് നടക്കുകയാണെങ്കിൽ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലതും ചരിത്രപരവുമായ കളിക്കാർ തമ്മിലുള്ള കൈമാറ്റങ്ങളിലൊന്നായി ഇത് മാറും.

ഐപിഎൽ 2026-ന് മുന്നോടിയായുള്ള ഈ നീക്കം ലീഗിൽ വലിയ അഴിച്ചുപണിക്ക് വഴിയൊരുക്കും. സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ എന്നിവർക്ക് $18 കോടി രൂപയുടെ ഉയർന്ന സാലറി സ്ലാബാണ് ഉള്ളത് എന്നതിനാൽ സാമ്പത്തികമായി ഈ ട്രേഡ് സന്തുലിതമാണ്, പക്ഷെ ബ്രെവിസിനെ ഉൾപ്പെടുത്തുന്നതിലെ തർക്കമാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം.

തോൽക്കാൻ ഇന്ത്യക്ക് മനസ്സില്ല! മാഞ്ചസ്റ്റർ ടെസ്റ്റ് സമനിലയിൽ


ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഇന്ത്യയെ നാലാം ഇന്നിംഗ്സിൽ എറിഞ്ഞിടാം എന്നുള്ള ഇംഗ്ലണ്ട് പ്രതീക്ഷ പരാജയപ്പെട്ടതോടെ ഇരു ടീമുകളും സമനില അംഗീകരിക്കുക ആയിരുന്നു. ഇതോടെ ഒരു ടെസ്റ്റ് ബാക്കി ഇരിക്കെ പരമ്പര ഇംഗ്ലണ്ടിന് അനുകൂലമായി 2-1 എന്ന നിലയിൽ നിൽക്കുന്നു.

ഇന്ന് അഞ്ചാം ദിവസം ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് എടുത്ത് നിൽക്കെ ആണ് ഇംഗ്ലണ്ട് സമനില അംഗീകരിച്ചത്. അഞ്ചാം ദിനം ഇന്ത്യ, മികച്ച പ്രതിരോധവും ക്ഷമയും പ്രകടിപ്പിച്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ഇന്നിംഗ്സ് പരാജയം എന്ന സമ്മർദ്ദത്തിൽ നിന്ന് സമനിലയിലേക്ക് കളി എത്തിക്കുക ആയിരുന്നു.


വാഷിംഗ്ടൺ സുന്ദറുംരവീന്ദ്ര ജഡേജയും സെഞ്ച്വറിയുമായി ഇംഗ്ലീഷ് ബൗളിംഗിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ അപരാജിത കൂട്ടുകെട്ട് ഇന്ത്യയുടെ ചെറുത്തുനിൽപ്പിന് നിർണായകമായി. ഇംഗ്ലണ്ടിന്റെ ക്ഷമയും ഇത് നശിപ്പിച്ചു. ഇംഗ്ലണ്ട് സമനിലക്ക് തയ്യാറായപ്പോൾ ഇന്ത്യ ഇരു ബാറ്റർമാരും സെഞ്ച്വറിക്ക് അരികെ ആയത് കൊണ്ട് ആ സമനില വാഗ്ദാനം ആദ്യം നിരസിച്ചു. ഇത് നാടകീയ രംഗങ്ങൾക്ക് കാരണമായി. എങ്കിലും അവസാനം ഇരുവരും സെഞ്ച്വറി നേടിയതിനു പിന്നാലെ സമനില അംഗീകരിച്ചു. ജഡേജ 107* റൺസും സുന്ദൃ 101* റൺസും എടുത്തു.


നേരത്തെ ഗിൽ സെഞ്ച്വറി നേടുകയും രാഹുൽ 90 റൺസ് നേടുകയും ചെയ്ത് ഇന്നിംഗ്സിന് അടിത്തറ പാകിയിരുന്നു.

സ്കോർ ചുരുക്കത്തിൽ:

ഇന്ത്യ ആദ്യ ഇന്നിംഗ്സ് 358/10

ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സ് 669/10

ഇന്ത്യ രണ്ടാം ഇന്നിങ്സ് 425/4


ലീഡ്‌സ് ടെസ്റ്റിന് പിന്നാലെ ജഡേജ ഐസിസി ബൗളർ റാങ്കിംഗിൽ ആദ്യ പത്തിൽ നിന്ന് പുറത്ത്


ഹെഡിംഗ്‌ലിയിൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ നിന്ന് പുറത്തായി. 27 ഓവറിൽ 172 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രം നേടിയ ജഡേജ, ജൂൺ 25-ന് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ താഴെയിറങ്ങി 13-ാമതെത്തി.


ഈ തിരിച്ചടി നേരിട്ടെങ്കിലും, ടെസ്റ്റ് ഓൾറൗണ്ടർമാരിൽ ജഡേജ ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. അതേസമയം, ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ജസ്പ്രീത് ബുംറ ലോകത്തിലെ ഒന്നാം നമ്പർ ബൗളർ സ്ഥാനം നിലനിർത്തി. കാഗിസോ റബാഡ, പാറ്റ് കമ്മിൻസ്, നോമാൻ അലി, ജോഷ് ഹേസൽവുഡ് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.

ബെംഗളൂരുവിൽ ത്രില്ലർ പോര്!! 2 റൺസിന് ചെന്നൈയെ തോൽപ്പിച്ച് ആർ സി ബി

ചെന്നെ സൂപ്പർ കിംഗ്സ് ഈ സീസണിൽ രണ്ടാം തവണയും ആർ സി ബിയോട് തോറ്റു. ഇന്ന് ആർ സി ബി ഉയർത്തിയ 214 എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 211 റൺസ് എടുക്കാനെ ആയുള്ളൂ. ആയുഷിന്റെയും ജഡേജയുടെയും മികച്ച ഇന്നിങ്സുകൾ ഉണ്ടായെങ്കിലും ലക്ഷ്യത്തിന് 2 റൺസ് പിറകിൽ ചെന്നൈ വീണു.

ചെന്നൈ സൂപ്പർ കിംഗ്സിന് 14 റൺസ് എടുത്ത ഷെയ്ക് റഷീദിനെയും 5 റൺസ് എടുത്ത സാം കറനെയും പെട്ടെന്ന് നഷ്ടപ്പെട്ടു എങ്കിലും ആയുഷ് മാത്രെയുടെ മികച്ച ഇന്നിംഗ്സ് സി എസ് കെയെ റൺ റേറ്റ് കീപ്പ് ചെയ്യുന്നതിൽ സഹായിച്ചു. 17കാരൻ ജഡേജക്ക് ഒപ്പം ചേർന്ന് ഇന്നിങ്സ് പടുത്തു.

48 പന്തിൽ നിന്ന് 94 റൺസ് അടിക്കാൻ ആയുഷിന് ആയി. 5 സിക്സും 9 ഫോറും താരം അടിച്ചു. ഈ കൂട്ടുകെട്ട് തകർന്ന് തൊട്ടടുത്ത പന്തിൽ ഡെവാൾഡ് ബ്രെവിസിന്റെ വിക്കറ്റും ചെന്നൈക്ക് നഷ്ടമായി. പിന്നെ ധോണി ജഡേജക്ക് ഒപ്പം ചേർന്നു.

അവസാന 2 ഓവറിൽ ചെന്നൈക്ക് ജയിക്കാൻ 29 റൺസ് വേണമായിരുന്നു. ഭുവനേശ്വർ എറിഞ്ഞ 19ആം ഓവറിൽ 14 റൺസ് വന്നു. പിന്നെ ജയിക്കാൻ 6 പന്തിൽ 15 റൺസ്. യാഷ് ദയാൽ ആണ് അവസാന ഓവർ എറിഞ്ഞത്. ആദ്യ 2 പന്തിലും സിംഗിൾസ് മാത്രം. അവസാന 4 പന്തിൽ 13 റൺസ്. അടുത്ത പന്തിൽ ധോണി ഔട്ട്. ദൂബെ കളത്തിൽ എത്തി.

ആദ്യ പന്തിൽ സിക്സ് പറത്തി. ആ പന്ത് ഹൈറ്റിന് നോ ബോളും ആയി. പിന്നെ ജയിക്കാൻ 3 പന്തിൽ 6 റൺ. ഫ്രീ ഹിറ്റിൽ ഒരു റൺ മാത്രമേ വന്നുള്ളൂ. പിന്നെ 2 പന്തിൽ 5 റൺസ്. യാഷ് ദയാലിന്റെ കിടിലൻ യോർക്കർ. അഞ്ചാം പന്തിലും ഒരു സിംഗിൾ മാത്രം. ഒരു പന്തിൽ ജയിക്കാൻ 4 റൺസ്. ശിവം ദൂബെ സ്ട്രൈക്കിൽ. അവസാന പന്തിലും 1 റൺ മാത്രം. ആർ സി ബി 2 റൺസിന് ജയം ഉറപ്പിച്ചു.

ജഡേജ 45 പന്തിൽ 77 റൺസ് എടുത്ത് ബാറ്റു കൊണ്ട് മികച്ച പ്രകടനം തന്നെ ഇന്ന് കാഴ്ചവെച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി. വിരാട് കോലിയുടെയും ജേക്കബ് ബെഥേലിൻ്റെയും തകർപ്പൻ ബാറ്റിംഗും റൊമാരിയോ ഷെപ്പേർഡിൻ്റെ അവസാന ഓവറുകളിലെ വെടിക്കെട്ടുമാണ് ആർസിബിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.


മികച്ച ഫോം തുടർന്ന കോലി 33 പന്തിൽ 5 ഫോറുകളും 5 സിക്സറുകളുമായി 62 റൺസ് നേടി. യുവതാരം ജേക്കബ് ബെഥേൽ 33 പന്തിൽ 55 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്ത് ആർസിബിക്ക് മികച്ച തുടക്കം നൽകി.


മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി സിഎസ്കെ മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും, അവസാന ഓവറുകളിൽ റൊമാരിയോ ഷെപ്പേർഡ് വെറും 14 പന്തിൽ പുറത്താകാതെ 53 റൺസ് നേടിയതോടെ കളി വീണ്ടും മാറിമറിഞ്ഞു. 4 ബൗണ്ടറികളും 6 കൂറ്റൻ സിക്സറുകളും ഉൾപ്പെടെ സിഎസ്കെ ബൗളർമാരെ അദ്ദേഹം നിഷ്കരുണം ശിക്ഷിച്ചു.


ചെന്നൈ ബൗളർമാരിൽ മതീഷ പതിരാന 36 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, നൂർ അഹമ്മദ് 26 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. ഖലീൽ അഹമ്മദിന് ഇത് മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു. അദ്ദേഹം മൂന്ന് ഓവറിൽ 65 റൺസ് വഴങ്ങി.

രഞ്ജി ട്രോഫിയിൽ 12 വിക്കറ്റുകൾ വീഴ്ത്തി ജഡേജയുടെ മിന്നുന്ന പ്രകടനം, പന്ത് തിളങ്ങിയില്ല

രാജ്കോട്ടിൽ രവീന്ദ്ര ജഡേജയുടെ മികച്ച പ്രകടനത്തിന്റെ ഫലമായി രഞ്ജി ട്രോഫിയിൽ ഡൽഹിക്കെതിരെ സൗരാഷ്ട്രയ്ക്ക് 10 വിക്കറ്റിന്റെ വിജയം നേടാൻ കഴിഞ്ഞു. രണ്ടാം ഇന്നിംഗ്‌സിലെ ഏഴ് വിക്കറ്റ് നേട്ടം ഉൾപ്പെടെ മത്സരത്തിൽ ഇടംകൈയ്യൻ സ്പിന്നർ ജഡേജ 12 വിക്കറ്റുകൾ വീഴ്ത്തി.

രണ്ട് ഇന്നിംഗ്‌സുകളിലും ഡൽഹിയുടെ ബാറ്റിംഗ് തകർന്നു, അവർ ആദ്യ ഇന്നിംഗ്സിൽ 188 ഉം രണ്ടാം ഇന്നിംഗ്സിൽ 94 ഉം റൺസ് മാത്രമേ നേടിയുള്ളൂ, ആയുഷ് ബദോണി മാത്രമാണ് സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചത്. ആദ്യ ഇന്നിങ്സിൽ 60 ഉം രണ്ടാം ഇന്നിംഗ്സിക് 44 ഉം റൺസും അദ്ദേഹം നേടി. ഹാർവിക് ദേശായിയുടെ 93 റൺസിന്റെ പിൻബലത്തിൽ സൗരാഷ്ട്ര ആദ്യ ഇന്നിംഗ്‌സിൽ 271 റൺസ് നേടിയിരുന്നു.

ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന ഋഷഭ് പന്ത് നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്സിൽ ഒരു റൺ മാത്രം നേടിയ പന്ത് രണ്ടാം ഇന്നിംഗ്സിൽ 17 റൺ മാത്രം നേടിയും പുറത്തായി.

Exit mobile version