താൻ ഈ തുക അർഹിക്കുന്നുണ്ട് എന്ന് ചാഹൽ

സൗദി അറേബ്യയിലെ ജിദ്ദയിൽ നടന്ന ഐപിഎൽ 2025 മെഗാ ലേലത്തിൽ പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) 18 കോടി രൂപ നൽകിയാണ് ഇന്ത്യൻ എയ്‌സ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെ സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്പിന്നർ ആയി ഇതിലൂടെ ചാഹൽ മാറി. താൻ ഈ തുക അർഹിക്കുന്നുണ്ട് എന്ന് ചാഹൽ ലേലത്തെ കുറിച്ച് പറഞ്ഞു.

80 ടി20കളിൽ നിന്ന് 96 വിക്കറ്റുകൾ ഉൾപ്പെടെ 305 മത്സരങ്ങളിൽ നിന്ന് 354 വിക്കറ്റ് എന്ന ശ്രദ്ധേയമായ ടി20 കരിയർ റെക്കോർഡ് ചഹലിനുണ്ട്.

ചാഹലിൻ്റെ പ്രതികരണം:

“ഞാൻ വളരെ ടെൻഷനിലും ഉത്കണ്ഠയിലും ആയിരുന്നു, ൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ ആകെ എനിക്ക് ലഭിച്ചത് ഈ തുകയാണ്. ഈ വിലയ ഞാൻ അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു, ഞാൻ വളരെ ആവേശത്തിലാണ്.”

പിബികെഎസ് പരിശീലകൻ റിക്കി പോണ്ടിംഗിൻ്റെ കീഴിൽ പ്രവർത്തിക്കുന്നതിലും ടീമംഗങ്ങളായ ശ്രേയസ് അയ്യർ, അർഷ്ദീപ് സിംഗ് എന്നിവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ചാഹൽ ആവേശം കൊണ്ടു.

“റിക്കി പോണ്ടിംഗ് സാറിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും. കുറഞ്ഞത് ഞാൻ ഇപ്പോൾ എന്റെ വീടിനോട് അടുത്താണ്. ” അദ്ദേഹം കൂട്ടിച്ചേർത്തു.

ചാഹൽ 18 കോടിക്ക് പഞ്ചാബ് കിംഗ്സിൽ!!!

ഐപിഎൽ 2025 ലേലത്തിൽ സ്റ്റാർ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹലിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. ഐപിഎൽ 2024ൽ 15 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റ് വീഴ്ത്തിയ ചാഹൽ, 2022 മുതൽ 2024 വരെ രാജസ്ഥാൻ റോയൽസിൻ്റെ പ്രധാന കളിക്കാരനായിരുന്നു, മുമ്പ് 2014 മുതൽ 2022 വരെ ആർസിബിയെയും പ്രതിനിധീകരിച്ചു.

ബിഡ്ഡിംഗ് യുദ്ധത്തിൽ ഗുജറാത്ത് ടൈറ്റൻസ്, സിഎസ്കെ, എസ്ആർഎച്ച്, പഞ്ചാബ് കിംഗ്സ് എന്നിവ ഉൾപ്പെടുന്നു, പഞ്ചാബ് വിജയിച്ചു. 80 ടി20 അന്താരാഷ്ട്ര മത്സരങ്ങളും 90 വിക്കറ്റുകളും നേടിയ ചാഹൽ പഞ്ചാബിൻ്റെ സ്പിൻ ആക്രമണത്തിന് വലിയ മൂല്യം നൽകുന്നു.

ടി20യിൽ 350 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചാഹൽ

ടി20 ക്രിക്കറ്റിൽ 350 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി യുസ്വേന്ദ്ര ചാഹൽ. ഇന്ന് ഡെൽഹി ക്യാപിറ്റൽസിന് എതിരായ മത്സരത്തിൽ ആണ് സ്പിന്നർ ഈ നേട്ടം കൈവരിച്ചത്. ഡ്വെയ്ൻ ബ്രാവോ, റാഷിദ് ഖാൻ, സുനിൽ നരെയ്ൻ, ഇമ്രാൻ താഹിർ, ഷാക്കിബ് അൽ ഹസൻ, ആന്ദ്രെ റസൽ, വഹാബ് റിയാസ്, ലസിത് മലിംഗ, സൊഹൈൽ തൻവീർ, ക്രിസ് ജോർദാൻ എന്നിവരാണ് ഇതിനു മുമ്പ് ടി20യിൽ 350 വിക്കറ്റുകൾ നേടിയിട്ടുള്ള ബൗളർമാർ.

ഇന്ന് റിഷഭ് പന്തിന്റെ വിക്കറ്റ് വീഴ്ത്തി കൊണ്ടാണ് ചാഹൽ 350 ടി20 വിക്കറ്റ് നേട്ടം തികച്ചത്.ചാഹലിന് 350 എന്ന നാഴികക്കല്ലിലെത്താൻ ആയെങ്കിലും അത്ര നല്ല പ്രകടനമല്ല ഇന്ന് അദ്ദേഹം നടത്തിയത്. 4-0-48-1 എന്ന കണക്കിലാണ് അദ്ദേഹം ഇന്ന് തന്റെ സ്പെൽ ഫിനിഷ് ചെയ്തത്.

Most wickets in T20s among Indians

Yuzvendra Chahal – 350 wickets in 301 matches

Piyush Chawla – 310 in 293 matches

R Ashwin – 306 in 318 matches

Bhuvneshwar Kumar – 297 in 281 matches

IPL-ൽ 200 വിക്കറ്റ് എടുക്കുന്ന ആദ്യ താരമായി ചാഹൽ!!

ഐപിഎല്ലിൽ 200 വിക്കറ്റ് എടുക്കുന്ന ആദ്യ ആദ്യ ബൗളർ ആയി യൂസി ചാഹൽ. ഇന്ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ തന്റെ ആദ്യ ഓവറിൽ മുഹമ്മദ് നബിയെ പുറത്താക്കിയതോടെയാണ് ചാഹൽ തന്റെ ഇരുന്നൂറാം വിക്കറ്റിൽ എത്തിയത്. ഐപിഎൽ ഈ നായിക കല്ലുകൾ എത്തുന്ന ആദ്യത്തെ താരമാണ് ചാഹൽ.

ചാഹലിന് പിറകിൽ അടുത്തൊന്നും വേറൊരു ബൗളറും വിക്കറ്റ് വേട്ടയിൽ ഐപിഎല്ലിൽ ഇല്ല. 183 വിക്കറ്റുകൾ എടുത്ത ബ്രാവോ അണോ ചാഹലിനു പിറകിൽ രണ്ടാം സ്ഥാനത്ത് ഉള്ളത്. 181 വിക്കറ്റ് എടുത്ത പിയൂഷ് ചൗള, 174 വിക്കറ്റ് എടുത്ത ഭുവനേശ്വർ കുമാർ എന്നിവറും പിറകിലുണ്ട്.

Most wickets in IPL ⬇️

200 – Yuzvendra Chahal
183 – Dwayne Bravo
181 – Piyush Chawla
174 – Bhuvneshwar Kumar
173 – Amit Mishra

തണ്ടര്‍ ബോള്‍ട്ടിൽ മുംബൈ തവിടു പൊടി!!! വട്ടം കറക്കി ചഹാലും, വാങ്കഡേയിൽ സ‍ഞ്ജുവിന്റെയും സംഘത്തിന്റെയും തേരോട്ടം

ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് മുംബൈ ഇന്ത്യന്‍സ്. ട്രെന്റ് ബോള്‍ട്ട് മുംബൈയുടെ ടോപ് ഓര്‍ഡറിനെ തകര്‍ത്തപ്പോള്‍ മധ്യ ഓവറുകളിൽ യൂസുവേന്ദ്ര ചഹാലും മുംബൈയെ വെള്ളം കുടിപ്പിയ്ക്കുകയായിരുന്നു. ഇരുവരും 3 വീതം വിക്കറ്റാണ് നേടിയത്. മുംബൈ നിരയിൽ 34 റൺസ് നേടി ഹാര്‍ദ്ദിക് പാണ്ഡ്യ ആണ് ടോപ് സ്കോറര്‍. തിലക് വര്‍മ്മ 32 റൺസ് നേടി. 125 റൺസാണ് മുംബൈ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

ആദ്യ ഓവറിൽ രോഹിത് ശര്‍മ്മയെയും നമന്‍ ധിറിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ ബോള്‍ട്ട് തന്റെ അടുത്ത ഓവറിൽ ഡെവാള്‍ഡ് ബ്രെവിസിനെയും പുറത്താക്കി. ഈ മൂന്ന് താരങ്ങളും ഗോള്‍ഡന്‍ ഡക്ക് ആകുകയായിരുന്നു.

16 റൺസ് നേടിയ ഇഷാന്‍ കിഷനെ നാന്‍ഡ്രേ ബര്‍ഗര്‍ പുറത്താക്കിയപ്പോള്‍ മുംബൈ പ്രതിരോധത്തിലായി. 20/4 എന്ന നിലയിലേക്ക് വീണ മുംബൈയെ ഹാര്‍ദ്ദിക് പാണ്ഡ്യ – തിലക് വര്‍മ്മ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അഞ്ചാം വിക്കറ്റിൽ 36 പന്തിൽ 56 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 10ാം ഓവറിൽ ചഹാല്‍ ഹാര്‍ദ്ദിക്കിനെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 21 പന്തിൽ 34 റൺസാണ് ഹാര്‍ദ്ദിക് നേടിയത്.

29 പന്തിൽ 32 റൺസ് നേടിയ തിലക് വര്‍മ്മയും പുറത്തായതോടെ മുംബൈയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി. ചഹാലിനായിരുന്നു വര്‍മ്മയുടെ വിക്കറ്റ്. ബോള്‍ട്ട് 4 ഓവറിൽ 22 റൺസ് നൽകി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ചഹാൽ 4 ഓവറിൽ 11 റൺസ് മാത്രം വിട്ട് നൽകി 3 വിക്കറ്റാണ് നേടിയത്.

ടിം ഡേവിഡ് 17 റൺസ് നേടി മുംബൈയുടെ സ്കോര്‍ നൂറ് കടത്തിയപ്പോള്‍ നാന്‍ഡ്രേ ബര്‍ഗര്‍ താരത്തെ പുറത്താക്കി മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

ചാഹലിനെക്കാൾ മികച്ച ലെഗ് സ്പിന്നർ ഇന്ത്യയിൽ ഇപ്പോൾ ഇല്ല, ലോകകപ്പിൽ ടീമിലെടുക്കണം എന്ന് ഹർഭജൻ

ചാഹലിനെ ഇന്ത്യ അവഗണിക്കുന്നത് നിർത്തണം എന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ലോകകപ്പ് ടീമിൽ ചാഹൽ എന്തായാലും ഉണ്ടാകണം എന്ന് ഹർഭജം പറഞ്ഞു. “ഞാൻ യുസ്വേന്ദ്ര ചാഹലിനെ ആദ്യം ടീമിൽ എടുക്കും. അവൻ അവഗണിക്കപ്പെടുന്നു; എന്തുകൊണ്ടെന്ന് എനിക്കറിയില്ല. അവനും അതിന്റെ കാരണം അറിയാമെന്ന് ഞാൻ കരുതുന്നില്ല.” ഹർഭജൻ പറഞ്ഞു.

“ഇന്നും, രാജ്യത്ത് മികച്ച ഒരു ലെഗ് സ്പിന്നർ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അവനെക്കാൾ ധീരനായ ഒരു സ്പിന്നർ ഉണ്ടെന്നും ഞാൻ കരുതുന്നില്ല. എന്റെ രണ്ടാമത്തെ സ്പിന്നർ രവീന്ദ്ര ജഡേജയായിരിക്കും. വാഷിംഗ്ടൺ സുന്ദറിലൂടെ ഒരു ഓഫ് സ്പിന്നറും ടീമിൽ വേണം.” ഹർഭജൻ പറഞ്ഞു.

ടി20 ലോകകപ്പിൽ, പ്രത്യേകിച്ച് യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും സ്പിന്നിന് പ്രാധാന്യം ഉണ്ടാകും എന്ന് ഹർഭജൻ ഊന്നിപ്പറഞ്ഞു. “ഇന്ത്യയെപ്പോലെയുഅ പിച്ചുകൾ ആകും അവിടെ. സ്പിന്നർമാർ വലിയ പങ്ക് വഹിക്കും. ഞാൻ പല അവസരങ്ങളിലും വെസ്റ്റ് ഇൻഡീസിൽ പോയിട്ടുണ്ട്, സ്പിന്നർമാർക്കായി എപ്പോഴും എന്തെങ്കിലും അവിടെ ആനുകൂല്യം കിട്ടാറുണ്ട്.സാഹചര്യങ്ങൾ കണക്കിലെടുത്ത് വേണം ടീമിനെ ഉണ്ടാക്കാൻ. നിങ്ങളുടെ ടീമിൽ കുറഞ്ഞത് മൂന്ന് സ്പിന്നർമാരെങ്കിലും ഉണ്ടായിരിക്കണം.” അദ്ദേഹം പറഞ്ഞു.

എ ബി ഡിവില്ലിയേഴ്സിനോട് രാജസ്ഥാൻ റോയൽസിനായി കളിക്കാൻ എന്ന് ചാഹൽ

മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എ ബി ഡി വില്ലിയേഴ്സിനെ രാജസ്ഥാൻ റോയൽസിലേക്ക് ക്ഷണിച്ച് യുസി ചാഹൽ. യൂട്യൂബ് ചാനലിലെ ആശയവിനിമയത്തിനിടെ സംസാരിക്കുക ആയിരുന്നു എബി ഡിവില്ലിയേഴ്സും യുസ്‌വേന്ദ്ര ചാഹലും. ഇരുവരും മുമ്പ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായിരിന്നു ഒരുമിച്ച് കളിച്ചിട്ടുണ്ട്.

2021ലെ ഐപിഎല്ലിന് ശേഷം ഡിവില്ലിയേഴ്സ് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചിരുന്നു. “എനിക്ക് ഒരു സീസൺ കൂടി കഴിവ് ഉണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? എന്ന് ഡിവില്ലിയേഴ്സ് ചാഹലിനോട് ചോദിച്ചു.

“അതെ, തീർച്ചയായും കളിക്കാം, നിങ്ങൾക്ക് ഇപ്പോൾ രാജസ്ഥാനിലേക്ക് വരാം,” ചാഹൽ മറുപടിയായി പറഞ്ഞു.

“50-60 വയസ്സിൽ പോലും നിങ്ങൾക്ക് സിക്‌സറുകൾ അടിക്കാം. ഒരു സംശയവുമില്ല,” എന്നും ചാഹൽ ഡി വില്ലിയേഴ്സിനോട് കൂട്ടിച്ചേർത്തു.

“ഞാൻ ഇല്ലെങ്കിലും ഇന്ത്യ ലോകകപ്പ് ജയിക്കണം എന്നേ ആഗ്രഹമുള്ളൂ” – ചാഹൽ

ലോകകപ്പ് ടീമിൽ എത്താത്തതിൽ വിഷമം ഉണ്ട് എങ്കിലും ഇന്ത്യ ജയിക്കുക എന്നതാണ് പ്രധാനം എന്ന് സ്പിന്നർ ചാഹൽ. തീർച്ചയായും, ടീം നന്നായി കളിക്കുന്നുണ്ട്, ഇന്ത്യ ജയിക്കുക എന്നതാണ് പ്രധാന ലക്ഷ്യം, കാരണം ഇത് വ്യക്തിഗത ഗെയിമല്ല. ചാഹൽ പറഞ്ഞു.

“ഞാൻ ടീമിന്റെ ഭാഗമാണെങ്കിലും അല്ലെങ്കിലും, അവർ എന്റെ സഹോദരങ്ങളെപ്പോലെയാണ്. വ്യക്തമായും, ഞാൻ ഇന്ത്യയെ പിന്തുണയ്ക്കുന്നു. വെല്ലുവിളി എനിക്കിഷ്ടമാണ്: ഞാൻ തിരിച്ചുവരാൻ കഠിനാധ്വാനം ചെയ്യണമെന്ന് എന്നോട് തന്നെ പറയുന്നുണ്ട്” ചാഹൽ പറഞ്ഞു.

“15 കളിക്കാർക്ക് മാത്രമേ ലോകകപ്പിന്റെ ഭാഗമാകാൻ കഴിയൂ എന്ന് ഞാൻ മനസ്സിലാക്കുന്നു, കാരണം ഇത് ഒരു ലോകകപ്പാണ്, അവിടെ നിങ്ങൾക്ക് 17 അല്ലെങ്കിൽ 18പേരെ എടുക്കാൻ കഴിയില്ല,” ചാഹൽ പറഞ്ഞു.

“എനിക്ക് അൽപ്പം വിഷമം ഉൺയ്യ്, പക്ഷേ എന്റെ ജീവിതത്തിലെ മുദ്രാവാക്യം മുന്നോട്ട് പോകുക എന്നതാണ്. ഞാനിപ്പോൾ അത് ശീലമാക്കിയിരിക്കുന്നു. ഇത് മൂന്നാം ലോകകപ്പാണ്” അദ്ദേഹം പറഞ്ഞു.

ചാഹൽ കൗണ്ടി ചാമ്പ്യൻഷിപ്പിൽ കളിക്കും

ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ കൗണ്ടി ചാമ്പ്യൻഷിപ്പ് സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾക്കായി കെന്റുമായി കരാർ ഒപ്പുവച്ചു. ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ തിരഞ്ഞെടുക്കപ്പെടാത്തതിനു പിന്നാലെയാണ് ചാഹൽ കൗണ്ടിയിൽ കളിക്കാൻ തീരുമാനിച്ചത്‌.

കൗണ്ടി ചാമ്പ്യൻഷിപ്പ് സീസണിൽ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ചാഹൽ കളിക്കും. നോട്ടിംഗ്ഹാംഷെയറിനും ലങ്കാഷെയറിനുമെതിരായ ഹോം മത്സരങ്ങളിൽ ചാഹൽ ടീമിനൊപ്പമുണ്ടാകും, കൂടാതെ സോമർസെറ്റിനെതിരായ എവേ മത്സരത്തിലും ചാഹൽ കളിക്കും.

സഹ ഇന്ത്യൻ ബൗളർ അർഷ്ദീപ് സിംഗ് മുമ്പ് കെന്റിന് വേണ്ടി കളിച്ചിരുന്നു‌. അവിടെ അദ്ദേഹം അഞ്ച് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

ചാഹലിനെ ലോകകപ്പ് ടീമിൽ എടുക്കാത്തതിനെ വിമർശിച്ച് ഹർഭജൻ

2023 ഏകദിന ലോകകപ്പ് ടീമിൽ നിന്ന് യുസ്വേന്ദ്ര ചാഹലിനെ ഒഴിവാക്കിയതിൽ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് ഞെട്ടൽ രേഖപ്പെടുത്തിയിട. ഇന്ത്യ ഇന്ന് തങ്ങളുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു ചാഹലും അശ്വിനും ടീമിൽ ഇടം നേടിയില്ല. നേരത്തെ ഏഷ്യാ കപ്പിലും ഇരുവരും അവഗണിക്കപ്പെട്ടിരുന്നു‌. കുൽദീപ്, അക്സർ പട്ടേൽ, ജഡേജ എന്നിവർ ആകും ലോകകപ്പിൽ ഇന്ത്യക്ക് ഒപ്പം ഉള്ള സ്പിന്നർമാർ.

മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് സ്ക്വാഡ് തിരഞ്ഞെടുപ്പിന് ശേഷം ട്വീറ്ററിലൂടെയാണ് വിമർശനം ഉന്നയിച്ചത്‌. ചാഹലിന് ഇന്ത്യൻ ടീമിൽ ഇടം നേടാനാകാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹൻ പറഞ്ഞു.

“ടീം ഇന്ത്യയ്ക്കുള്ള ലോകകപ്പ് ടീമിൽ യുസ്‌വേന്ദ്ര ചാഹലിനെ കാണാത്തതിൽ ആശ്ചര്യമുണ്ട്. ശുദ്ധമായ മാച്ച് വിന്നർ ആണ് ചാഹൽ,” ഹർഭജൻ പറഞ്ഞു.

ചാഹൽ ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നില്ല എന്ന് കനേരിയ

ഏഷ്യാ കപ്പ് 2023 ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട യുസ്‌വേന്ദ്ര ചാഹൽ ഇപ്പോൾ ഇന്ത്യൻ ടീമിൽ ഒരു സ്ഥാനം അർഹിക്കുന്നില്ല എന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ. ചാഹൽ ടീമിൽ ഇല്ലാത്തതിൽ ഏറെ വിമർശനങ്ങൾ ഉയരുമ്പോൾ ആണ് ഇന്ത്യൻ മാനേജ്മെന്റിന്റെ ഈ തീരുമാനത്തെ ശരിവെച്ച് കനേരിയ രംഗത്ത് വരുന്നത്.

ടീമിൽ ഇടം നേടാൻ മാത്രം ചാഹൽ സ്ഥിരത പുലർത്തിയിട്ടില്ലെന്ന് കനേരിയ പറഞ്ഞു. കുൽദീപ് സ്ഥിരമായി വിക്കറ്റ് വീഴ്ത്തുന്നുണ്ടെന്നും മധ്യ ഓവറുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നും മുൻ സ്പിന്നർ പറഞ്ഞു.

“യുസ്‌വേന്ദ്ര ചാഹൽ ഇപ്പോൾ ഇന്ത്യൻ ടീമിൽ ഇടം നേടാൻ യോഗ്യനല്ല. അവൻ വളരെ സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. കുൽദീപ് യാദവാകട്ടെ പതിവായി വിക്കറ്റുകൾ വീഴ്ത്തുകയും മധ്യ ഓവറുകളിൽ ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യുന്നു. സെലക്ടർമാർ ശരിയായ തീരുമാനം സ്വീകരിച്ചു. കുൽദീപ് ആണ് ഇപ്പോൾ ചാഹലിന് മുകളിൽ,” കനേരിയ പറഞ്ഞു.

“വൈറ്റ് ബോളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നർ ചാഹൽ ആണ്, അദ്ദേഹത്തെ ഇന്ത്യൻ ടീമിന് ആവശ്യമാണ്” – ഹർഭജൻ

മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് ഏഷ്യാ കപ്പ് ടീമിൽ നിന്ന് യുസ്‌വേന്ദ്ര ചാഹൽ ഒഴിവാക്കപ്പെട്ടതിനെ വിമർശിച്ചു. കുൽദീപ് യാദവ്, അക്‌സർ പട്ടേൽ എന്നിവർ ടീമിൽ എത്തിയപ്പോൾ ചാഹലും അശ്വിനും പുറത്തായിരുന്നു. വൈറ്റ്-ബോൾ ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നർ ചാഹലാണെന്ന് ഹർഭജൻ പറഞ്ഞു.

“ടീമിൽ എനിക്കൊരു കുറവായി തോന്നുന്നത് യുസ്വേന്ദ്ര ചാഹലിന്റെ അഭാവമാണ്. പന്ത് തിരിച്ചുവിടാൻ കഴിയുന്ന ഒരു ലെഗ് സ്പിന്നർ. നിങ്ങൾ യഥാർത്ഥ സ്പിന്നറെക്കുറിച്ച് പറയുകയാണെങ്കിൽ, വൈറ്റ്-ബോൾ ഫോർമാറ്റുകളിൽ ചാഹലിനേക്കാൾ മികച്ച ഒരു സ്പിന്നർ ഇന്ത്യയിൽ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല.” ഹർഭജൻ പറഞ്ഞു.

“അദ്ദേഹത്തിന്റെ അവസാന കുറച്ച് കളികൾ മികച്ചതായിരുന്നില്ല, പക്ഷേ അത് അവനെ ഒരു മോശം ബൗളർ ആക്കുന്നില്ല,” ഹർഭജൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“ടീമിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമായിരുന്നുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് വാതിലുകൾ അടഞ്ഞിട്ടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ടൂർണമെന്റ് ഇന്ത്യയിലായതിനാൽ അദ്ദേഹത്തെ ലോകകപ്പിലേക്ക് പരിഗണിക്കേണ്ടത് പ്രധാനമാണ്” ഹർഭജൻ കൂട്ടിച്ചേർത്തു

Exit mobile version