ഇന്ത്യയുടെ സ്പിന്‍ കുരുക്കിൽ വീണ് വെസ്റ്റിന്‍ഡീസ്, വീണ്ടും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചൊരു എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

ഇന്ത്യയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ വെറും 176 റൺസിന് പുറത്തായി വെസ്റ്റിന്‍ഡീസ്. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ തന്ത്രങ്ങള്‍ക്ക് മുന്നിൽ വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നടിയുന്ന കാഴ്ചയാണ് അഹമ്മദാബാദിൽ കണ്ടത്. 43.5 ഓവറിലാണ് വെസ്റ്റിന്‍ഡീസ് ഇന്നിംഗ്സ് അവസാനിച്ചത്.

57 റൺസ് നേടിയ ജേസൺ ഹോള്‍ഡര്‍ ആണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍. 79/7 എന്ന നിലയിൽ നിന്ന് 158/8 എന്ന നിലയിലേക്ക് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഫാബിയന്‍ അല്ലനുമായി ചേര്‍ന്ന് ഹോള്‍ഡര്‍ ടീമിനെ  എത്തിയ്ക്കുകയായിരുന്നു.

പൂരനെയും പൊള്ളാര്‍ഡിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി യൂസുവേന്ദ്ര ചഹാല്‍ തന്റെ ഏകദിനത്തിലെ നൂറ് വിക്കറ്റുകള്‍ തികയ്ക്കുകയായിരുന്നു. പിന്നീട് അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ കണ്ടത് പോലെ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്ന ഒരു എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് വിന്‍ഡീസിനായി പിറന്നത്.

78 റൺസാണ് എട്ടാം വിക്കറ്റിൽ ഹോള്‍ഡറും ഫാബിയന്‍ അല്ലനും ചേര്‍ന്ന് നേടിയത്. 29 റൺസ് നേടിയ അല്ലനെ വാഷിംഗ്ടൺ സുന്ദര്‍ സ്വന്തം ബൗളിംഗിൽ പിടിച്ച് പുറത്താക്കുകയായിരുന്നു. അധികം വൈകാതെ ഹോള്‍ഡറും വീണപ്പോള്‍ വിന്‍ഡീസ് ചെറുത്ത്നില്പ് അവസാനിച്ചു.

Jasonholder

ഹോള്‍ഡറെ പുറത്താക്കി പ്രസിദ്ധ കൃഷ്ണ തന്റെ രണ്ടാം വിക്കറ്റ് നേടി. 18 റൺസ് വീതം നേടിയ ഡാരെന്‍ ബ്രാവോയും നിക്കോളസ് പൂരനും ആണ് വിന്‍ഡീസ് നിരയിൽ റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍.  അവസാന വിക്കറ്റായി ചഹാല്‍ അല്‍സാരി ജോസഫിനെ പുറത്താക്കിയപ്പോള്‍ മത്സരത്തിൽ താരം 4 വിക്കറ്റ് സ്വന്തമാക്കി. സുന്ദറിന് മൂന്ന് വിക്കറ്റ് ലഭിച്ചു.

 

 

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വാഷിംഗ്ടൺ സുന്ദറും ദിനേശ് കാര്‍ത്തിക്കുമില്ല, വിജയ് ശങ്കര്‍ തമിഴ്നാടിനെ നയിക്കും

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വാഷിംഗ്ടൺ സുന്ദര്‍ കളിക്കില്ല. താരത്തിന് നാലാഴ്ച കൂടി വിശ്രമം ആവശ്യമായി വരുമെന്നാണ് നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്.

ദിനേശ് കാര്‍ത്തിക്കിന്റെ അഭാവത്തിൽ തമിഴ്നാടിനെ വിജയ് ശങ്കര്‍ നയിക്കും. ക്യാപ്റ്റനായി കാര്‍ത്തിക്കിനെയാണ് നിശ്ചയിച്ചതെങ്കിലും താരത്തിന്റെ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം ആറാഴ്ച വിശ്രമം ആവശ്യമായി വരുമെന്നാണ് അറിയുന്നത്.

വാഷിംഗ്ടൺ സുന്ദര്‍ ആര്‍സിബിയ്ക്കൊപ്പമില്ല, പകരം അക്ഷ് ദീപ്

പരിക്കേറ്റ് വാഷിംഗ്ടൺ സുന്ദര്‍ ആര്‍സിബിയ്ക്കൊപ്പം യുഎഇയിലേക്കില്ല. പകരം ബംഗാളിന്റെ മീഡിയം പേസര്‍ അക്ഷ് ദീപിനെ ടീം സ്വന്തമാക്കിയിട്ടുണ്ട്. കൈ വിരലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പാണ് സുന്ദറിന് പരിക്കേറ്റത്.

സന്നാഹ മത്സരത്തിനിടെ മുഹമ്മദ് സിറാജിന്റെ പന്തിൽ പരിക്കേറ്റ താരം ഉടനെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അക്ഷ് ദീപ് ആര്‍സിബിയ്ക്കൊപ്പം നെറ്റ് ബൗളറായി ചേര്‍ന്ന താരമാണ്. അദ്ദേഹത്തിനിപ്പോള്‍ പ്രധാന ടീമിലേക്ക് അവസരം ലഭിച്ചിട്ടുണ്ട്.

 

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടിയായി വാഷിംഗ്ടൺ സുന്ദറിന്റെ പരിക്ക്

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടിയായി വാഷിംഗ്ടൺ സുന്ദറിന്റെ പരിക്ക്. പരിക്കേറ്റ താരം ഇംഗ്ലണ്ട് പരമ്പരയിൽ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു.

കൗണ്ടി സെലക്ട് ഇലവന് വേണ്ടി കളിച്ച രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കാണിപ്പോള്‍ പരിക്ക് വിനയായിരിക്കുന്നത്. നേരത്തെ ആദ്യ ദിവസം തന്നെ അവേശ് ഖാന് പരിക്കേറ്റെങ്കില്‍ ഇപ്പോള്‍ വാഷിംഗ്ടൺ സുന്ദറാണ് പരിക്കിന്റെ പിടിയിലായ പുതിയ താരം.

മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ വാഷിംഗ്ടൺ സുന്ദര്‍ ഒരോവര്‍ പോലും എറിഞ്ഞിരുന്നില്ല. സെലക്ട് ഇലവന് വേണ്ടി ബാറ്റിംഗിനിറങ്ങിയ താരത്തിന് 1 റൺസ് മാത്രമാണ് നേടാനായത്. അവേശ് ഖാനും ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല.

പ്യുമയുമായി കരാറിലെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ യുവ താരങ്ങള്‍

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ യുവതാരങ്ങളുമായി കരാറിലെത്തി പ്യുമ. അടുത്തിടെയാണ് ഫ്രാഞ്ചൈസിയുമായി പ്യുമ കരാറിലെത്തിയത്. ഇപ്പോള്‍ യുവതാരങ്ങളായ ദേവ്ദത്ത് പടിക്കലുമായും വാഷിംഗ്ടണ്‍ സുന്ദറുമായും പ്യുമ കരാറിലെത്തുകയായിരുന്നു. നിലവില്‍ വിരാട് കോഹ്‍ലി, കെഎല്‍ രാഹുല്‍, യുവരാജ് എന്നിവരുമായി പ്യുമയ്ക്ക് കരാറുണ്ട്.

കഴിഞ്ഞ ഐപിഎലിലെ കണ്ടെത്തല്‍ എന്നാണ് ദേവ്ദത്ത് പടിക്കലിനെ ഏവരും വിശേഷിപ്പിച്ചത്. വാഷിംഗ്ടണ്‍ സുന്ദറാകട്ടെ ഓസ്ട്രേലിയയിലെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരം കൂടിയാണ്.

ആഭ്യന്തര ക്രിക്കറ്റിലും സജീവമായി റണ്‍സ് കണ്ടെത്തുന്ന താരമാണ് ദേവ്ദത്ത് പടിക്കല്‍.

ഫോം തുടര്‍ന്ന് റോയി, ഇംഗ്ലണ്ടിന് 164 റണ്‍സ്

അഹമ്മദാബാദിലെ രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 164 റണ്‍സ്. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ജോസ് ബട്‍ലറെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നല്‍കിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും ഒരു റണ്‍സായിരുന്നു ഇംഗ്ലണ്ട് നേടിയത്. പിന്നീട് ജേസണ്‍ റോയിയും ജോസ് ദാവിദ് മലനും ചേര്‍ന്ന് 63 റണ്‍സ് നേടിയെങ്കിലും മലനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ചഹാല്‍ ഇംഗ്ലണ്ടിന് രണ്ടാം പ്രഹരം നല്‍കി.

ജേസണ്‍ റോയി തന്റെ മികവ് തുടര്‍ന്ന് ആദ്യ മത്സരത്തില്‍ നഷ്ടമായ അര്‍ദ്ധ ശതകം തികയ്ക്കുമെന്ന് തോന്നിയ നിമിഷത്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ താരത്തെ പുറത്താക്കി ഇന്ത്യയ്ക്ക് വീണ്ടും ബ്രേക്ക്ത്രൂ നല്‍കി. 35 പന്തില്‍ നിന്ന് 46 റണ്‍സാണ് റോയി നേടിയത്.

20 പന്തില്‍ 28 റണ്‍സ് നേടിയെങ്കിലും ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനും അധികം സമയം ക്രീസില്‍ നില്‍ക്കുവാനായില്ല. ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് മോര്‍ഗന്റെ വിക്കറ്റ് നേടിയത്. 24 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സിന്റെ വിക്കറ്റും ശര്‍ദ്ധുല്‍ തന്നെ വീഴ്ത്തി.

6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഇംഗ്ലണ്ട് നേടിയത്.

 

വാഷിംഗ്ടണ്‍ സുന്ദറിന് തന്നെക്കാള്‍ മികവുണ്ട്, തമിഴ്നാടിന് വേണ്ടി നാലാം നമ്പറില്‍ താരം ബാറ്റ് ചെയ്യണം -രവി ശാസ്ത്രി

ഇന്ത്യുയുടെ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനെ പ്രശംസ കൊണ്ടുമൂടി ഇന്ത്യന്‍ മുഖ്യ കോച്ച് രവി ശാസ്ത്രി. തനിക്കുള്ളതിനെക്കാള്‍ സ്വാഭാവികമായ കഴിവ് വാഷിംഗ്ടണ്‍ സുന്ദറിനുണ്ടെന്നും താരത്തിന് തമിഴ്നാടിന്റെ ടോപ് 4 സ്ഥാനത്ത് ഇറക്കണമെന്നാണ് തന്റെ അഭിപ്രായം എന്നും രവി ശാസ്ത്രി പറഞ്ഞു. താന്‍ ഇത് തമിഴ്നാട് സെലക്ടര്‍മാരുമായിയോ അല്ലെങ്കില്‍ തമിഴ്നാട് ടീം ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കുമായോ സംസാരിക്കുവാന്‍ തയ്യാറാണെന്നും രവി ശാസ്ത്രി പറഞ്ഞു.

വാഷിംഗ്ടണ്‍ സുന്ദര്‍ ടോപ് ഓര്‍ഡറില്‍ കളിക്കേണ്ട താരമാണെന്നും അവിടെ വളരെ അധികം റണ്‍സ് സ്കോര്‍ ചെയ്യുവാനുള്ള താരമാണ് സുന്ദര്‍ എന്നും രവി ശാസ്ത്രി പറഞ്ഞു. സുന്ദറിന് തന്റെ ബൗളിംഗും മെച്ചപ്പെടുത്താനായില്‍ ഇന്ത്യയുടെ നമ്പര്‍ ആറില്‍ ഇറങ്ങേണ്ട താരം സുന്ദര്‍ അയിരിക്കുമെന്നും ശാസ്ത്രി പറഞ്ഞു. തന്റെ കരിയറിന്റെ സമയത്ത് താന്‍ ചെയ്തിരുന്ന പോലെ 20 ഓവറുകള്‍ എറിയാനും 50ന് മേലുള്ള സ്കോര്‍ നേടുവാനും ഉള്ള ഒരാളുടെ റോളിലേക്ക് സുന്ദര്‍ ഏറ്റവും അനുയോജ്യമായ താരമാണെന്ന് വാഷിംഗ്ടണ്‍ സുന്ദറിനെപ്പറ്റി രവി ശാസ്ത്രി പറഞ്ഞു.

വാഷിംഗ്ടണ്‍ സുന്ദറിന് ശതകം തികയ്ക്കാനായില്ല, ഇന്ത്യ 365 റണ്‍സിന് പുറത്ത്

ഇംഗ്ലണ്ടിനെതിരെ മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ. 160 റണ്‍സിന്റെ ലീഡാണ് ടീം നേടിയത്. എന്നാല്‍ അര്‍ഹമായ ശതകം തികയ്ക്കുവാന്‍ വാഷിംഗ്ടണ്‍ സുന്ദറിന് സാധിച്ചില്ല. താരം 96ല്‍ നില്‍ക്കവെ അവസാന മൂന്ന് വിക്കറ്റും ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാനാകാതെ ഇന്ത്യ ഓള്‍ഔട്ട് ആകുകയായിരുന്നു.

അക്സര്‍ പട്ടേലുമായി ചേര്‍ന്ന് 106 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യയെ 365 റണ്‍സിലേക്ക് എത്തിച്ച്. 43 റണ്‍സ് നേടിയ അക്സര്‍ പട്ടേല്‍ റണ്ണൗട്ടായപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ഇഷാന്തിനെയും മുഹമ്മദ് സിറാജിനെയും പുറത്താക്കി ബെന്‍ സ്റ്റോക്സ് ഇന്ത്യയെ ഓള്‍ഔട്ടാക്കി.

സ്റ്റോക്സ് നാലും ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും വിക്കറ്റാണ് സന്ദര്‍ശകര്‍ക്കായി നേടിയത്. ജാക്ക് ലീഷ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

മൂന്നാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 6/0 എന്ന നിലയില്‍ ആണ്. 154 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യയുട കൈവശമുള്ളത്.

ഇന്ത്യയെ മികച്ച ലീഡിലേക്ക് നയിച്ച് പന്ത് – സുന്ദര്‍ കൂട്ടുകെട്ട്

ആദ്യ രണ്ട് സെഷനുകളില്‍ പ്രതിരോധത്തിലായ ഇന്ത്യയ്ക്ക് രണ്ടാം ദിവസം മേല്‍ക്കൈ നേടിക്കൊടുത്ത് ഋഷഭ് പന്ത് വാഷിംഗ്ടണ്‍ സുന്ദര്‍ കൂട്ടുകെട്ട്. 146/6 എന്ന നിലയിലേക്ക് വീണ് പ്രതിരോധത്തിലായ ഇന്ത്യയെ 113 റണ്‍സ് കൂട്ടുകെട്ടുമായി ഈ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുമെന്ന ഒരു ഘട്ടത്തില്‍ തോന്നിയെങ്കിലും പന്ത് ശതകവും വാഷിംഗ്ടണ്‍ സുന്ദര്‍ തന്റെ അര്‍ദ്ധ ശതകവും തികച്ചാണ് ഇന്ത്യയെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 294/7 എന്ന നിലയിലാക്കിയത്. 89 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ക്കുള്ളത്.

118 പന്തില്‍ നിന്ന് 101 റണ്‍സ് നേടി ഋഷഭ് പന്ത് ശതകം തികച്ചുടനെ മടങ്ങിയെങ്കിലും വാഷിംഗ്ടണ്‍ സുന്ദര്‍ അക്സര്‍ പട്ടേല്‍ കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിച്ചു. 60 റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദറും 11 റണ്‍സുമായി അക്സര്‍ പട്ടേലും ആണ് രണ്ടാം ദിവസം ക്രീസില്‍ നില്‍ക്കുന്നത്.

ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്സ്, ജാക്ക് ലീഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

പന്ത് വേറെ ലെവല്‍, അഹമ്മദാബാദില്‍ മിന്നും ടെസ്റ്റ് ശതകം നേടി താരം

അഹമ്മദാബാദ് ടെസ്റ്റില്‍ ഓള്‍ഔട്ട് ഭീഷണി നേരിട്ട ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്ത് ഋഷഭ് പന്ത്-വാഷിംഗ്ടണ്‍ സുന്ദര്‍ കൂട്ടുകെട്ട്. 146/6 എന്ന നിലയില്‍ വീണ ഇന്ത്യ രണ്ടാം സെഷന്റെ അവസാനത്തില്‍ 153/6 എന്ന നിലയിലായിരുന്നുവെങ്കില്‍ മൂന്നാം സെഷനില്‍ ഋഷഭ് പന്ത് ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്.

115 പന്തില്‍ നിന്ന് ശതകം നേടിയ പന്ത് ജോ റൂട്ടിനെ സിക്സര്‍ പറത്തിയാണ് തന്റെ ശതകനേട്ടം സ്വന്തമാക്കിയത്. 13 ഫോറും 2 സിക്സും അടക്കമായിരുന്നു പന്തിന്റെ ശതകം. 84.1 ഓവറുകള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 259/7 എന്ന നിലയില്‍ ആണ്. ശതകം നേടി അധികം വൈകാതെ താരം പുറത്താകുകയായിരുന്നു. 118 പന്തില്‍ നിന്ന് 101 റണ്‍സാണ് പന്ത് നേടിയത്. ആന്‍ഡേഴ്സണായിരുന്നു വിക്കറ്റ്.

113 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ 40 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 54 റണ്‍സാണ് ലീഡുള്ളത്.

രോഹിത്തിനും പന്തിനും വിശ്രമം നല്‍കിയേക്കുമെന്ന് സൂചന

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുവാനിരിക്കെ മൂന്ന് മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്ന് സൂചന. രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നീ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഐപിഎല്‍ 2020 മുതല്‍ ഈ മൂന്ന് താരങ്ങളും നിരന്തരമായി മത്സരങ്ങളില്‍ പങ്കെടുക്കുകയാണ് ഇംഗ്ലണ്ട് പരമ്പര കഴിഞ്ഞ് വീണ്ടും ഐപിഎല്‍ 2021 വരാനിരിക്കവെയാണ് താരങ്ങള്‍ക്ക് വിശ്രമം നല്‍കുവാന്‍ തീരുമാനം. ഓസ്ട്രേലിയയിലെ ടെസ്റ്റ് മത്സരങ്ങള്‍ രോഹിത്തിന് നഷ്ടമായെങ്കിലും നാലാം ടെസ്റ്റ് മുതല്‍ താരം ടീമിനൊപ്പമുണ്ട്.

ബയോ ബബിളില്‍ നിന്ന് ഒരു ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കുവാന്‍ വേണ്ടി താരങ്ങളോട് വിശ്രമം ആവശ്യമെങ്കില്‍ ബോര്‍ഡിനെ സമീപിക്കുവാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.

വാഷിംഗ്ടണ്‍ സുന്ദറിന്റെ ഒറ്റയാള്‍ പോരാട്ടം, ഇന്ത്യയ്ക്ക് 337 റണ്‍സ്

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നാലാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ പുറത്തായി ഇന്ത്യ. ഇന്ന് വാഷിംഗ്ടണ്‍ സുന്ദറിന്റെയും രവിചന്ദ്രന്‍ അശ്വിന്റെയും ചെറുത്ത് നില്പിന് ശേഷം ഇന്ത്യയുടെ അവശേഷിക്കുന്ന വിക്കറ്റുകള്‍ എളുപ്പത്തില്‍ ഇംഗ്ലണ്ട് നേടുകയായിരുന്നു. അശ്വിന്റെയും നദീമിന്റെയും വിക്കറ്റുകള്‍ ജാക്ക് ലീഷ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയെയും ജസ്പ്രീത് ബുംറയെയും ജെയിംസ് ആന്‍ഡേഴ്സണ്‍ ആണ് പുറത്താക്കിയത്.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 95.5 ഓവറില്‍ 337 റണ്‍സിന് അവസാനിക്കുകയായിരുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍ 85 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കെതിരെ ഫോളോ ഓണ്‍ നടപ്പിലാക്കാതെ ബാറ്റ് ചെയ്യുവാന്‍ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നു.

80 റണ്‍സാണ് സുന്ദര്‍ – അശ്വിന്‍ കൂട്ടുകെട്ട് നേടിയത്. 31 റണ്‍സ് നേടിയ അശ്വിനെ ജാക്ക് ലീഷ് ആണ് ഇന്ത്യയുടെ തകര്‍ച്ചയുടെ തുടക്കം കുറിച്ചത്. അശ്വിന്‍ പുറത്തായ ശേഷം 32 റണ്‍സ് കൂടിയാണ് ഇന്ത്യ നേടിയത്. ഇതില്‍ നാല് റണ്‍സ് മാത്രമാണ് ഇഷാന്തിന്റെ സംഭാവന. ഇംഗ്ലണ്ടിന് 241 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് മത്സരത്തില്‍ സ്വന്തമാക്കാനായത്.

 

Exit mobile version