തോൽക്കാൻ ഇന്ത്യക്ക് മനസ്സില്ല! മാഞ്ചസ്റ്റർ ടെസ്റ്റ് സമനിലയിൽ


ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന നാലാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഇന്ത്യയെ നാലാം ഇന്നിംഗ്സിൽ എറിഞ്ഞിടാം എന്നുള്ള ഇംഗ്ലണ്ട് പ്രതീക്ഷ പരാജയപ്പെട്ടതോടെ ഇരു ടീമുകളും സമനില അംഗീകരിക്കുക ആയിരുന്നു. ഇതോടെ ഒരു ടെസ്റ്റ് ബാക്കി ഇരിക്കെ പരമ്പര ഇംഗ്ലണ്ടിന് അനുകൂലമായി 2-1 എന്ന നിലയിൽ നിൽക്കുന്നു.

ഇന്ന് അഞ്ചാം ദിവസം ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് എടുത്ത് നിൽക്കെ ആണ് ഇംഗ്ലണ്ട് സമനില അംഗീകരിച്ചത്. അഞ്ചാം ദിനം ഇന്ത്യ, മികച്ച പ്രതിരോധവും ക്ഷമയും പ്രകടിപ്പിച്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ഇന്നിംഗ്സ് പരാജയം എന്ന സമ്മർദ്ദത്തിൽ നിന്ന് സമനിലയിലേക്ക് കളി എത്തിക്കുക ആയിരുന്നു.


വാഷിംഗ്ടൺ സുന്ദറുംരവീന്ദ്ര ജഡേജയും സെഞ്ച്വറിയുമായി ഇംഗ്ലീഷ് ബൗളിംഗിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ അപരാജിത കൂട്ടുകെട്ട് ഇന്ത്യയുടെ ചെറുത്തുനിൽപ്പിന് നിർണായകമായി. ഇംഗ്ലണ്ടിന്റെ ക്ഷമയും ഇത് നശിപ്പിച്ചു. ഇംഗ്ലണ്ട് സമനിലക്ക് തയ്യാറായപ്പോൾ ഇന്ത്യ ഇരു ബാറ്റർമാരും സെഞ്ച്വറിക്ക് അരികെ ആയത് കൊണ്ട് ആ സമനില വാഗ്ദാനം ആദ്യം നിരസിച്ചു. ഇത് നാടകീയ രംഗങ്ങൾക്ക് കാരണമായി. എങ്കിലും അവസാനം ഇരുവരും സെഞ്ച്വറി നേടിയതിനു പിന്നാലെ സമനില അംഗീകരിച്ചു. ജഡേജ 107* റൺസും സുന്ദൃ 101* റൺസും എടുത്തു.


നേരത്തെ ഗിൽ സെഞ്ച്വറി നേടുകയും രാഹുൽ 90 റൺസ് നേടുകയും ചെയ്ത് ഇന്നിംഗ്സിന് അടിത്തറ പാകിയിരുന്നു.

സ്കോർ ചുരുക്കത്തിൽ:

ഇന്ത്യ ആദ്യ ഇന്നിംഗ്സ് 358/10

ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സ് 669/10

ഇന്ത്യ രണ്ടാം ഇന്നിങ്സ് 425/4


ഇതാണ് ബൗളിംഗ്!! ഇംഗ്ലണ്ട് 192ന് ഓളൗട്ട്! ഇന്ത്യക്ക് വിജയ പ്രതീക്ഷ


ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 192 റൺസിന് പുറത്താക്കി. ഈ ടെസ്റ്റ് വിജയിച്ച് പരമ്പരയിൽ ലീഡ് നേടാൻ 193 റൺസ് മതി ഇന്ത്യക്ക്. നേരത്തെ, ഇരുടീമുകളും ആദ്യ ഇന്നിംഗ്‌സിൽ 387 റൺസിന് ഓൾഔട്ടായിരുന്നു. ആർക്കും ലീഡ് നേടാനായിരുന്നില്ല.


ഇന്ന് മൂന്നാം സെഷനിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർമാർ ഇംഗ്ലണ്ടിന്റെ ശേഷിച്ച നാല് വിക്കറ്റുകളും അതിവേഗം വീഴ്ത്തി. നാലു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ വാഷിംഗ്ടൺ സുന്ദറാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർത്തത്. 40 റൺസെടുത്ത ജോ റൂട്ടിനെയും എട്ട് റൺസെടുത്ത ജാമി സ്മിത്തിനെയും നേരത്തെ പുറത്താക്കിയ സുന്ദർ, ചായയ്ക്ക് ശേഷം അവസാന സെഷനിൽ ബെൻ സ്റ്റോക്സിനെയും മടക്കി അയച്ചു. 33 റൺസെടുത്ത സ്റ്റോക്സ് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പ്രതിരോധവും വിജയപ്രതീക്ഷയും തകർന്നു.


പിന്നാലെ കാർസിനെയും വോക്സിനെയും ബൗൾഡാക്കി ജസ്പ്രീത് ബുംറ ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് തിരശ്ശീലയിട്ടു. ഇന്ത്യക്ക് ആയി സുന്ദർ 4 വിക്കറ്റ് നേടിയപ്പോൾ സിറാജും ബുമ്രയും 2ഉം നിതീഷ് കുമാർ, ആകാശ് ദീപ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

3.2 കോടി രൂപയ്ക്ക് വാഷിംഗ്ടൺ സുന്ദർ ഗുജറാത്ത് ടൈറ്റൻസിലേക്ക് ചേക്കേറി

ഐപിഎൽ 2025 ലേലത്തിൽ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ ഗുജറാത്ത് ടൈറ്റൻസ് 3.2 കോടി രൂപയ്ക്ക് സ്വന്തമാക്കി. 60 മത്സരങ്ങളിൽ നിന്ന് 378 റൺസും 37 വിക്കറ്റും എന്ന ഐപിഎൽ റെക്കോഡോടെ, സുന്ദർ തൻ്റെ വിശ്വസനീയമായ ഓഫ് സ്പിനും, ബാറ്റിംഗ് ഡെപ്തും ടൈറ്റൻസിലേക്ക് കൊണ്ടുവരുന്നു.

മുമ്പ് 2022 മുതൽ സൺറൈസേഴ്‌സ് ഹൈദരാബാദിനും 2018-21 വരെ ആർസിബിക്കും വേണ്ടി സുന്ദർ കളിച്ചു, സുന്ദറിനെ എൽഎസ്‌ജിയും ഗുജറാത്ത് ടൈറ്റൻസും തേടിയെത്തി, എങ്കിലും ലേലത്തിൽ വരാനിരിക്കുന്ന സീസണിലേക്ക് ഗുജറാത്ത് അവനെ സുരക്ഷിതമാക്കി.

വാഷിംഗ്ടൺ സുന്ദരം!! 7 വിക്കറ്റുമായി ന്യൂസിലൻഡിനെ വട്ടം കറക്കി!!

രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിനെ 259 റൺസിന് എറിഞ്ഞിട്ട് ഇന്ത്യ. ഇന്ന് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡിനെ സ്പിൻ ബൗളിംഗിലൂടെ ആണ് ഇന്ത്യ വീഴ്ത്തിയത്. ഇന്ന് ടീമിലേക്ക് എത്തിയ വാഷിങ്ടൺ സുന്ദർ 7 വിക്കറ്റുമായി ബൗളർമാരിൽ ഏറ്റവും തിളങ്ങി. വാഷിംഗ്ടൺ സുന്ദറിന്റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ആദ്യ 7 വിക്കറ്റ് നേട്ടമാണിത്.

ഇന്ന് തുടക്കത്തിൽ അശ്വിൻ ആണ് ന്യൂസിലൻഡിനെ അലട്ടിയത്. ലതാം (15), വിൽ യംഗ് (18), കോൺവേ (76) എന്നിവരെ അശ്വിൻ പുറത്താക്കി. പിന്നെ വാഷിംഗ്ടൺ സുന്ദറിന്റെ ഊഴമായിരുന്നു. 65 റൺസ് എടുത്ത് ഇന്ത്യക്ക് ഭീഷണിയായി നിന്നിരുന്ന രചിൻ രവീന്ദ്രയെ വാഷിംഗ്ടൺ പുറത്താക്കി. ഇത് കൂടാതെ മിച്ചൽ (18), ബ്ലണ്ടൽ (3), ഗ്ലെൻ ഫിലിപ്സ് (9), സൗതി (5), അജാസ് (4) എന്നിവരെയും വാഷിങ്ടൺ പുറത്താക്കി.

അവസാനം സാന്റ്നർ 33 റൺസ് എടുത്ത് നടത്തിയ പോരാട്ടമാണ് ന്യൂസിലൻഡിനെ 250 കടക്കാൻ സഹായിച്ചത്. അവസാനം സാന്റ്നറും വാഷിങ്ടണു മുന്നിൽ വീണു. 59 റൺസ് മാത്രം വിട്ടു കൊടുത്തായിരുന്നു സുന്ദർ 7 വിക്കറ്റ് വീഴ്ത്തിയത്. ഇനി ന്യൂസിലൻഡ് സ്പിന്നർമാരെ സമർത്തമായി നേരിട്ട് ലീഡ് നേടുക ആകും ഇന്ത്യയുടെ ലക്ഷ്യം.

വാഷിംഗ്ടൺ സുന്ദറിനെ ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിലേക്ക് ചേർത്തു

ന്യൂസിലൻഡിനെതിരെ പൂനെയിലും മുംബൈയിലും നടക്കുന്ന രണ്ടും മൂന്നും ടെസ്റ്റുകൾക്കുള്ള 16 അംഗ ടീമിൽ തമിഴ്നാട് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ ഉൾപ്പെടുത്തി. സ്പിൻ-ബൗളിംഗിനും ബാറ്റിംഗ് വൈദഗ്ധ്യത്തിനും പേരുകേട്ട സുന്ദർ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ തുടങ്ങിയ ഓൾറൗണ്ടർ നിരക്ക് ഒപ്പം ചേരും. ബംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ 8 വിക്കറ്റിന് തോറ്റ ഇന്ത്യ പരമ്പരയിൽ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.

ഇന്ത്യൻ ടീമിൽ ചേരുന്നതിന് മുമ്പ് സുന്ദർ തമിഴ്‌നാടിനായുള്ള രഞ്ജി ട്രോഫി ഡ്യൂട്ടി പൂർത്തിയാക്കും. ഡൽഹിക്കെതിരെ 152 റൺസ് നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത വാഷിങ്ടൻ മികച്ച ഫോമിലാണ്. പരിക്കുകൾ കാരണം അദ്ദേഹം 2021 മുതൽ ടെസ്റ്റ് ടീമിൽ കളിച്ചിട്ടല്ല.

പരുക്കിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് തുടങ്ങിയ പ്രമുഖ താരങ്ങളെ ഇന്ത്യ ടീമിൽ നിലനിർത്തിയിട്ടുണ്ട്.

അക്സർ പട്ടേൽ ഫൈനലിൽ കളിക്കുന്നത് സംശയം, വാഷിങ്ടൻ സുന്ദർ ശ്രീലങ്കയിലേക്ക്

ഏഷ്യാ കപ്പ് ഫൈനലിൽ അക്സർ പട്ടേൽ കളിക്കാൻ സാധ്യതയില്ല. ഇന്നലെ ബംഗ്ലാദേശിനെതിരെ പരിക്കേറ്റതാണ് അക്സർ പട്ടേലിന് തിരിച്ചടി ആയിരിക്കുന്നത്. ഇതിനാൽ കരുതൽ നടപടിയായി ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ആയി ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ശ്രീലങ്കയിലേക്ക് പറന്നു.

അവസാന ഓവറുകളിൽ ഒരു സ്റ്റമ്പിംഗിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അക്സറിന്റെ വിരലിന് പരിക്കേറ്റിരുന്നു. പിന്നാലെ ഒരു ത്രോയിൽ നിന്ന് കൈക്കും പരിക്കേറ്റു. ഇന്നലെ അക്‌സർ 34 പന്തുകൾ കളിച്ച് 42 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

അക്‌സർ പുറത്താവുക ആണെങ്കിൽ വാഷിങ്ടൺ സുന്ദറോ ശർദ്ധുൽ താക്കുറോ ഫൈനലിൽ ആദ്യ ഇലവനിൽ എത്തും.

വാഷിംഗ്ടൺ സുന്ദറിന് പരിക്ക്, ഇനി ഈ സീസൺ കളിക്കില്ല

വാഷിംഗ്ടൺ സുന്ദർ ഇനി ഈ സീസണിൽ കളിക്കില്ല. ഹാംസ്ട്രിംഗ് ഇഞ്ച്വറിയേറ്റ താരം തിരികെയെത്താൻ ഈ സീസൺ കഴിയും എന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു‌. ഡെൽഹി ക്യാപിറ്റൽസിനെതിരായ തന്റെ അവസാന മത്സരത്തിൽ ഓൾറൗണ്ടർ തിക്കങ്ങിയിരുന്നു. അന്ന് മൂന്ന് വിക്കറ്റ് നേടിയ വാഷിംഗ്ടൺ, ബാറ്റു കൊണ്ട് 15 പന്തിൽ പുറത്താകാതെ 24 റൺസും നേടിയിരുന്നു.

ഇപ്പോൾ തന്നെ പ്ലേ ഓഫ് പ്രതീക്ഷകൾ വിദൂരമായ അവസ്ഥയിൽ വാഷിങ്ടണിന്റെ പരിക്ക് സൺ റൈസേഴ്സിന് വൻ തിരിച്ചടിയാണ്‌. ഏഴ് മത്സരങ്ങളിൽ ആകെ 2 മത്സരങ്ങൾ മാത്രമെ സൺ റൈസേഴ്സ് വിജയിച്ചിട്ടുള്ളൂ‌.

ഡൽഹിയുടെ നടുവൊടിച്ച് വാഷിംഗ്ടൺ സുന്ദര്‍, ഡൽഹിയുടെ സ്കോറിന് മാന്യത പകര്‍ന്ന് മനീഷ് – അക്സര്‍ കൂട്ടുകെട്ട്

സൺറൈസേഴ്സിനെതിരെ ബാറ്റിംഗ് തിര‍ഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസ് ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ 144 റൺസ് 9 വിക്കറ്റ് നഷ്ടത്തിൽ നേടുവാനാണ് ഡൽഹിയ്ക്ക് സാധിച്ചത്. 62/5 എന്ന നിലയിലേക്ക് വീണ ഡൽഹിയെ മനീഷ് പാണ്ടേ – അക്സര്‍ പട്ടേൽ കൂട്ടുകെട്ടാണ് ടീമിനെ വന്‍ തകര്‍ച്ചയിൽ നിന്ന് രക്ഷിച്ചത്.

ആദ്യ ഓവറിൽ തന്നെ ഫിലിപ്പ് സാള്‍ട്ടിനെ നഷ്ടമായ ഡൽഹിയ്ക്കായി 15 പന്തിൽ 25 റൺസ് നേടി മിച്ചൽ മാര്‍ഷ് വേഗത്തിൽ സ്കോറിംഗ് നടത്തിയെങ്കിലും താരം പവര്‍പ്ലേയ്ക്കുള്ളിൽ പുറത്തായി.

21 റൺസ് നേടിയ ഡേവിഡ് വാര്‍ണറെ വാഷിംഗ്ടൺ സുന്ദര്‍ പുറത്താക്കിയപ്പോള്‍ അതേ ഓവറിൽ തന്നെ സര്‍ഫ്രാസ് ഖാനെയും അമന്‍ ഹകീം ഖാനെയും പുറത്താക്കി വാഷിംഗ്ടൺ സുന്ദര്‍ ഡൽഹിയെ 62/5 എന്ന നിലയിലേക്ക് തള്ളിയിട്ടു. 57/2 എന്ന നിലയിൽ നിന്ന് 8 റൺസ് നേടുന്നതിനിടെ ടീമിന് 3 വിക്കറ്റ് നഷ്ടമാകുകയായിരുന്നു.

പത്തോവര്‍ പിന്നിടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 72 റൺസാണ് ഡൽഹി നേടിയത്. അക്സര്‍ പട്ടേലും മനീഷ് പാണ്ടേയും ചേര്‍ന്ന് ആറാം വിക്കറ്റിൽ 69 റൺസ് നേടി ഡൽഹിയുടെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു.  മയാംഗ് മാര്‍ക്കണ്ടേയുടെ ഓവറിൽ ഹാട്രിക്ക് ഫോര്‍ അക്സര്‍ പട്ടേൽ നേടിയപ്പോള്‍ ഡൽഹിയ്ക്ക് പൊരുതാവുന്ന സ്കോര്‍ നേടാനായി.

34 പന്തിൽ 34 റൺസ് നേടിയ അക്സറിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 27 പന്തിൽ 34 റൺസ് നേടിയ മനീഷ് പാണ്ടേ റണ്ണൗട്ട് രൂപത്തിൽ തൊട്ടടുത്ത ഓവറിൽ പുറത്തായതും സ്കോര്‍ 150 കടത്തുന്നതിൽ നിന്ന് ഡൽഹിയെ തടയുകയായിരുന്നു.

ഭുവനേശ്വര്‍ കുമാര്‍ തന്റെ നാലോവറിൽ വെറും 11 റൺസ് വിട്ട് നൽകി രണ്ട് വിക്കറ്റ് നേടുകയായിരുന്നു. ഇതിൽ അവസാന ഓവറിൽ പിറന്ന ആറ് റൺസ് ഉള്‍പ്പെടുന്നു. കുൽദീപ് യാദവ് ഭുവിയുടെ സ്പെലിലെ അവസാന പന്തിൽ ബൗണ്ടറി നേടിയപ്പോള്‍ ഡൽഹി 144/9 എന്ന സ്കോര്‍ നേടി.

 

വാഷിംഗ്ടൺ സുന്ദര്‍ ഉള്‍പ്പെടെ നാല് സ്പിന്നര്‍മാരെ നെറ്റ് ബൗളര്‍മാരായി ഉള്‍പ്പെടുത്തി

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ നെറ്റ് ബൗളര്‍മാരെ പ്രഖ്യാപിച്ചു. വാഷിംഗ്ടൺ സുന്ദര്‍, സായി കിഷോര്‍ എന്നിവരുള്‍പ്പെടെ നാല് സ്പിന്നര്‍മാരെയാണ് ടീമിന്റെ നെറ്റ് ബൗളിംഗ് സംഘത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രാഹുല്‍ ചഹാറും സൗരഭ് കുമാറുമാണ് മറ്റു സ്പിന്നര്‍മാര്‍. ഇന്ത്യന്‍ ടീമിൽ നിലവിൽ നാല് സ്പിന്നര്‍മാരാണ് ഉള്ളത്. ആര്‍ അശ്വിന്, അക്സര്‍ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പുറമെയാണ് ഈ നാല് പേരെ നെറ്റ് ബൗളര്‍മാരായും ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെബ്രുവരി 9ന് ആണ് ആദ്യ ടെസ്റ്റ് നാഗ്പൂരിൽ നടക്കുന്നത്.

മെഹ്ദി ഹസന് ശതകം, ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ തുണയിൽ ബംഗ്ലാദേശിന്റെ തിരിച്ചുവരവ്

ഇന്ത്യയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് തുടക്കത്തിൽ തിരിച്ചടി നേരിട്ടുവെങ്കിലും ഏഴാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിൽ 271 റൺസ് നേടി ആതിഥേയര്‍. 9/6 എന്ന നിലയിലേക്ക് വീണ ടീമിനെ വീണ്ടും ട്രാക്കിലെത്തിച്ചത് ഏഴാം വിക്കറ്റിൽ ഒത്തുചേര്‍ന്ന മെഹ്ദി ഹസന്‍ മിറാസും മഹമ്മദുള്ളയും ചേര്‍ന്നാണ്.

ഓപ്പണര്‍മാരെ മൊഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ മധ്യ നിരയെ വാഷിംഗ്ടൺ സുന്ദര്‍ സ്പിന്‍ തന്ത്രങ്ങളിലൂടെ എറിഞ്ഞിടുകയായിരുന്നു. പിന്നീട് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ മഹമ്മുദുള്ളയും മെഹ്ദി ഹസന്‍ മിറാസും ചേര്‍ന്ന് 148 റൺസാണ് നേടിയത്.

77 റൺസ് നേടിയ മഹമ്മുദുള്ളയെ ഉമ്രാന്‍ മാലിക് ആണ് പുറത്താക്കിയത്. മെഹ്ദി ഹസന്‍ പുറത്താകാതെ 100 റൺസ് തികച്ച് വെറും 83 പന്തിൽ നിന്ന് തന്റെ ശതകം നേടിയപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് ബംഗ്ലാദേശ് നേടിയത്.

ദീപക് ചഹാറിന് പകരം വാഷിംഗ്ടൺ സുന്ദര്‍, ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ ഏകദിന ടീമിൽ മാറ്റം

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഏകദിന ടീമിൽ മാറ്റം. പരിക്കേറ്റ ദീപക് ചഹാറിന് പകരം അവശേഷിക്കുന്ന രണ്ട് ഏകദിനങ്ങളിൽ വാഷിംഗ്ടൺ സുന്ദറിനെ ഇന്ത്യ പകരക്കാരനായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് വാഷിംഗ്ടൺ സുന്ദര്‍ ഇതിന് മുമ്പ് ഏകദിനത്തിൽ കളിച്ചത്. ലക്നൗവിലെ ആദ്യ ഏകദിനത്തിൽ ദീപക് ചഹാര്‍ കളിച്ചിരുന്നില്ല. റാഞ്ചിയിലും ന്യൂ ഡൽഹിയിലും ആണ് അവശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുക.

പരിക്ക് മാറി എത്തുന്ന സുന്ദറും നടരാജനും തമിഴ്നാട് ടീമിൽ

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള തമിഴ്നാടിന്റെ ടീം പ്രഖ്യാപിച്ചു. കരുത്തരായ 16 അംഗ സംഘത്തെയാണ് തമിഴ്നാട് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ വിജയ് ശങ്കറിന് പകരം ബാബ അപരാജിത് ആണ് ടീമിനെ നയിക്കുന്നത്.

ഒക്ടോബര്‍ 11ന് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ടീമിനായി വാഷിംഗ്ടൺ സുന്ദറും വിജയ് ശങ്കറും ടീമിലിടം പിടിച്ചിട്ടുണ്ട്.

തമിഴ്നാട്: B Aparajith (capt), Washington Sundar (vice-capt), B Sai Sudharsan, T Natarajan, M Shahrukh Khan, R Sai Kishore, R Sanjay Yadav, Sandeep Warrier, M Siddharth, Varun Chakravarthy, J Suresh Kumar, C Hari Nishaanth, N Jagadeesan, R Silambarasan, M Ashwin, G Ajitesh

Exit mobile version