സൺറൈസേഴ്സിന് തിരിച്ചടിയായി രാഹുലിന്റെയും വാഷിംഗ്ടൺ സുന്ദറിന്റെയും പരിക്കുകള്‍

ഐപിഎലില്‍ ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിൽ ടീം വിജയം നേടിയെങ്കിലും സൺറൈസേഴ്സിന് തലവേദനയായി പരിക്കുകള്‍. രാഹുല്‍ ത്രിപാഠിയും ഓള്‍റൗണ്ടര്‍ വാഷിംഗ്ടൺ സുന്ദറും ആണ് പരിക്കിന്റെ പിടിയിൽ.

ബൗളിംഗിൽ തന്റെ മൂന്നോവര്‍ മാത്രം എറിഞ്ഞ് സുന്ദര്‍ മടങ്ങിയപ്പോള്‍ ബാറ്റിംഗിനിടെ 17 റൺസ് നേടി റിട്ടേര്‍ഡ് ഹര്‍ട്ടായാണ് രാഹുല്‍ മടങ്ങിയത്. മോശം തുടക്കത്തിന് ശേഷം തുടരെ രണ്ട് വിജയങ്ങള്‍ നേടിയ സൺറൈസേഴ്സിന് ഈ പരിക്കുകള്‍ വലിയ തിരിച്ചടിയായി മാറിയേക്കും.

അടുത്ത മത്സരത്തിന് മുമ്പ് ഇരു താരങ്ങളും തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ക്യാപ്റ്റന്‍ കെയിൻ വില്യംസൺ പറഞ്ഞത്. രാഹുലിന് ക്രാംപ് ആണെന്നാണ് താന്‍ കരുതുന്നതെന്നും വില്യംസൺ കൂട്ടിചേര്‍ത്തു.

Exit mobile version