അവസാനം റൊമാരിയോ ഷെപേർഡിന്റെ വെടിക്കെട്ട്!! ആർ സി ബിക്ക് മികച്ച സ്കോർ!!

ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് നേടി. വിരാട് കോലിയുടെയും ജേക്കബ് ബെഥേലിൻ്റെയും തകർപ്പൻ ബാറ്റിംഗും റൊമാരിയോ ഷെപ്പേർഡിൻ്റെ അവസാന ഓവറുകളിലെ വെടിക്കെട്ടുമാണ് ആർസിബിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.


മികച്ച ഫോം തുടർന്ന കോലി 33 പന്തിൽ 5 ഫോറുകളും 5 സിക്സറുകളുമായി 62 റൺസ് നേടി. യുവതാരം ജേക്കബ് ബെഥേൽ 33 പന്തിൽ 55 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്ത് ആർസിബിക്ക് മികച്ച തുടക്കം നൽകി.


മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി സിഎസ്കെ മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും, അവസാന ഓവറുകളിൽ റൊമാരിയോ ഷെപ്പേർഡ് വെറും 14 പന്തിൽ പുറത്താകാതെ 53 റൺസ് നേടിയതോടെ കളി വീണ്ടും മാറിമറിഞ്ഞു. 4 ബൗണ്ടറികളും 6 കൂറ്റൻ സിക്സറുകളും ഉൾപ്പെടെ സിഎസ്കെ ബൗളർമാരെ അദ്ദേഹം നിഷ്കരുണം ശിക്ഷിച്ചു.


ചെന്നൈ ബൗളർമാരിൽ മതീഷ പതിരാന 36 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, നൂർ അഹമ്മദ് 26 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. ഖലീൽ അഹമ്മദിന് ഇത് മറക്കാനാഗ്രഹിക്കുന്ന മത്സരമായിരുന്നു. അദ്ദേഹം മൂന്ന് ഓവറിൽ 65 റൺസ് വഴങ്ങി.

ഷെപേർഡ് പൊള്ളാർഡിനെ ഓർമ്മിപ്പിക്കുന്നു എന്ന് അമ്പാട്ടി റായ്ഡു

ഇന്നലെ മുംബൈ ഇന്ത്യൻസിന്റെ ഹീറോ ആയി മാറിയ റൊമാരിയോ ഷെപേർഡ് മുൻ മുംബൈ ഇന്ത്യൻസ് താരം പൊള്ളാർഡിനെ ഓർമ്മിപ്പിക്കുന്നു എന്ന് അമ്പാട്ടി റായ്ഡു. ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡിസിക്കെതിരായ 29 റൺസിൻ്റെ വിജയത്തിൽ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ നിർണായക പങ്കുവഹിച്ചിരുന്നു.

ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർകിയ എറിഞ്ഞ അവസാന ഓവറിൽ നാല് സിക്സും രണ്ട് ഫോറും പറത്തി 32 റൺസ് നേടാൻ ഷെപ്പേർഡിനായി‌ വെറും 10 പന്തിൽ പുറത്താകാതെ 39 റൺസ് അദ്ദേഹം നേടി.

“ഷെപേർഡ് പൊള്ളാർഡിന്റെ പകരക്കാരനായി എനിക്ക് അങ്ങനെ തോന്നുന്നു. തീർച്ചയായും MI പൊള്ളാർഡിനെ വല്ലാതെ മിസ് ചെയ്യുന്നു. റൊമാരിയോ ഷെപ്പേർഡ് അവൻ്റെ ഒഴിവ് നിക്കത്തുകയാണ്‌.” റായ്ഡു പറയുന്നു.

“അവൻ പന്ത് അടിക്കുന്ന രീതി അതുപോലെയാണ്. പൊള്ളാർഡിനെ തന്നെ ഓർമ്മിപ്പിക്കുന്നു. മത്സരം ഫിനിഷ് ആയി എന്ന് തോന്നുന്ന സമയത്ത് വന്ന് പൊള്ളാർഡ് നിങ്ങൾക്കായി കളി ജയിപ്പിക്കും. റൊമാരിയോയും ഇന്നലെ അത് തന്നെയാണ് ചെയ്തത്,” സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ റായുഡു പറഞ്ഞു.

ഹാർദികിന്റെ ഉപദേശം ഗുണം ചെയ്തു എന്ന് ഷെപേർഡ്

മുംബൈ ഇന്ത്യൻസിന്റെ ഹീറോ ആയി മാറിയ റൊമാരിയോ ഷെപേർഡ് തന്റെ ഇന്നിങ്സിന് ഹാർദിക് പാണ്ഡ്യയുടെ ഉപദേശം സഹായകരമായി എന്ന് പറഞ്ഞു. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിൻ്റെ മികച്ച പ്രകടനമാണ് മുംബൈക്ക് ഇന്ന് വിജയം നൽകിയത്.

തകർപ്പൻ പ്രകടനം കാഴ്ചവെച്ച ഷെപ്പേർഡ് 10 പന്തിൽ നിന്ന് 39 റൺസ് എടുത്ത് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയിരുന്നു. തൻ്റെ കഠിനാധ്വാനത്തിൽ ഒടുവിൽ ഫലം കണ്ടതിൽ അഭിമാനം ഉണ്ടെന്ന് പറഞ്ഞ ഷെപേർഡ് താൻ ഇറങ്ങുമ്പോൾ സ്വതന്ത്രമായി കളിക്കാൻ ഹാർദിക് പാണ്ഡ്യ ഉപദേശിച്ചത് ഇന്നിംഗ്സിന് സഹായമായി എന്നും പറഞ്ഞു.

.”ഈ ഇന്നിംഗ്സ് എന്നെ അഭിമാനം കൊള്ളിച്ചു, എൻ്റെ കഠിനാധ്വാനത്തിന് ഫലമുണ്ടായി. പുറത്തേക്കുള്ള വഴിയിൽ സ്വയം എക്സ്പ്രസ്സ് ചെയ്യാനും സ്വന്തന്ത്രമായി കളിക്കാനും ഹാർദിക് എന്നോട് പറഞ്ഞു.” ഷെപേർഡ് പറഞ്ഞു.

“ഈ സാഹചര്യങ്ങളിൽ, പന്തിൽ നോക്കി കളിച്ചാൽ മതി. ക്ലിയർ മൈൻഡ് ആയി കളിക്കാൻ ആണ് താൻ ശ്രമിച്ചത്” റൊമാരിയോ ഷെപ്പേർഡ് MOTM അവാർഡ് നേടിയതിന് ശേഷം മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ പറഞ്ഞു.

വെസ്റ്റിൻഡീസ് ആൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി

ലഖ്‌നൗ സൂപ്പർ ജയന്റ്സ് താരമായിരുന്ന വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ മുംബൈ ഇന്ത്യൻസ് ട്രേഡിംഗിലൂടെ സ്വന്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിൽ ഷെപ്പേർഡ് മുംബൈ ഇന്ത്യൻസിനായാകും കളിക്കുക. വെസ്റ്റിൻഡീസിനായി 31 മത്സരങ്ങളിൽ നിന്ന് 37.62 ശരാശരിയിൽ 301 റൺസും 31 വിക്കറ്റും താരം നേടിയിട്ടുണ്ട്.

ടി20യിൽ ആക്ർ 99 കളികളിൽ നിന്ന് 109 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ഷെപ്പേർഡ് പ്രതിനിധീകരിക്കുന്ന മൂന്നാമത്തെ ഐപിഎൽ ഫ്രാഞ്ചൈസിയാകും മുംബൈ ഇന്ത്യൻസ് എന്നത് ശ്രദ്ധേയമാണ്. മുമ്പ് 2022-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെയും പിന്നീട് 2023-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെയും ഭാഗമായിരുന്നു അദ്ദേഹം.

ഡാനിയേൽ സാംസിനെയും റൊമാരിയോ ഷെപ്പേര്‍ഡിനെ സ്വന്തമാക്കി ലക്നൗ സൂപ്പര്‍ ജയന്റ്സ്

ഓസ്ട്രേലിയന്‍ താരം ഡാനിയേൽ സാംസിനെയും വെസ്റ്റിന്‍ഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡിനെയും സ്വന്തമാക്കി ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഷെപ്പേര്‍ഡിനെ 50 ലക്ഷത്തിനും ഡാനിയേൽ സാംസിനെ 75 ലക്ഷത്തിനും ആണ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ഇരുവരുടെയും അടിസ്ഥാന വിലയായിരുന്നു ഇത്.

മൊഹമ്മദ് നബി, ദസുന്‍ ഷനക, ജെയിംസ് നീഷം എന്നിവര്‍ക്ക് ആദ്യ ശ്രമത്തിൽ ടീമുകളായില്ല.

സൺറൈസേഴ്സിന്റെ നടുവൊടിച്ച് ഹര്‍പ്രീത് ബ്രാര്‍, 150 കടത്തി വാഷിംഗ്ടൺ സുന്ദര്‍ – റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ട്

പ‍ഞ്ചാബ് കിംഗ്സിനെതിരെ 157 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദ്രാബാദ് ഒരു ഘട്ടത്തിൽ 96/5 എന്ന നിലയിലേക്ക് വീണിരുന്നു. അവിടെ നിന്ന് 5ാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 58 റൺസാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

സൺറൈസേഴ്സിന് വേണ്ടി അഭിഷേക് ശര്‍മ്മയും(43) രാഹുല്‍ ത്രിപാഠിയും(20) ആണ് ബാറ്റിംഗില്‍ തിളങ്ങിയത്. പ്രിയം ഗാര്‍ഗിനെ മൂന്നാം ഓവറിനുള്ളിൽ നഷ്ടമായ ശേഷം രാഹുല്‍ ത്രിപാഠിയുമായി ചേര്‍ന്ന് 47 റൺസാണ് ശര്‍മ്മ ചേര്‍ത്തത്. എന്നാൽ അധികം വൈകാതെ ഇരുവരും പുറത്തായത് സൺറൈസേഴ്സിന് തിരിച്ചടിയായി.

ത്രിപാഠിയെയും ശര്‍മ്മയെയും പുറത്താക്കിയത് ഹര്‍പ്രീത് ബ്രാര്‍ ആയിരുന്നു. നഥാന്‍ എല്ലിസ് നിക്കോളസ് പൂരനെയും പുറത്താക്കിയപ്പോള്‍ ടീം 87/4 എന്ന നിലയിലേക്ക് വീണു. എയ്ഡന്‍ മാര്‍ക്രത്തെയും വീഴ്ത്തി ഹര്‍പ്രീത് ബ്രാര്‍ സൺറൈസേഴ്സിന്റെ നടുവൊടിച്ചപ്പോള്‍ ടീം 96/5 എന്ന നിലയിലേക്ക് വീണു. 21 റൺസാണ് എയ്ഡന്‍ മാര്‍ക്രം നേടിയത്.

പിന്നീട് വാഷിംഗ്ടൺ സുന്ദര്‍ – റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ടാണ് സൺറൈസേഴ്സിനെ 150 കടത്തിയത്. ഈ കൂട്ടുകെട്ട് 25 പന്തിൽ 58 റൺസാണ് നേടിയത്. അവസാന ഓവറിൽ സുന്ദറിനെയും(25) ജഗദീഷ് സുചിതിനെയും നഥാന്‍ എല്ലിസ് പുറത്താക്കിയപ്പോള്‍

അര്‍ദ്ധ ശതകങ്ങള്‍ നേടി ഹൂഡയും രാഹുലും, സൺറൈസേഴ്സിന് വിജയത്തിനായി നേടേണ്ടത് 170 റൺസ്

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ ലക്നൗവിന് തുടക്കം പിഴച്ചുവെങ്കിലും നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ശക്തമായ തിരിച്ചുവരവാണ് കെഎൽ രാഹുലും ദീപക് ഹൂഡയും ചേര്‍ന്ന് നേടിയത്. ഇരുവരുടെയും അര്‍ദ്ധ ശതകങ്ങളുടെ ബലത്തിൽ 169 റൺസാണ് ലക്നൗ സ്വന്തമാക്കിയത്.

വാഷിംഗ്ടൺ സുന്ദര്‍ ക്വിന്റൺ ഡി കോക്കിനെയും എവിന്‍ ലൂയിസിനെയും പുറത്താക്കിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് മനീഷ് പാണ്ടേയെയും പുറത്താക്കിയപ്പോള്‍ ലക്നൗ 27/3 എന്ന നിലയിലേക്ക് വീണു.

ഹൂഡയും രാഹുലും ചേര്‍ന്ന് 87 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. അതിവേഗത്തിൽ സ്കോറിംഗ് നടത്തിയ ദീപക് ഹൂഡയാണ് ആദ്യം അര്‍ദ്ധ ശതകം തികച്ചത്. ഹൂഡ 33 പന്തിൽ 51 റൺസ് നേടിയപ്പോള്‍ താരത്തെ റൊമാരിയോ ഷെപ്പേർ‍‍ഡ് പുറത്താക്കി.

ഹൂഡ പുറത്തായ ശേഷം ഗിയര്‍ മാറ്റിയ രാഹുല്‍ ആയുഷ് ബദോനിയുമായി ചേര്‍ന്ന് 30 റൺസാണ് അഞ്ചാം വിക്കറ്റിൽ നേടിയത്. 50 പന്തിൽ 68 റൺസ് നേടിയ രാഹുലിനെ നടരാജന്‍ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.  19 റൺസ് നേടിയ ആയുഷ് ബദോനി അവസാന പന്തിൽ റണ്ണൗട്ടായപ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ ലക്നൗ 169 റൺസാണ് നേടിയത്.

 

അവസാന ഓവറിൽ എറിഞ്ഞ് പിടിക്കേണ്ടത് 30 റൺസ്, കരീബിയന്‍ വെല്ലുവിളി അതിജീവിച്ച് ഒരു റൺസ് വിജയവുമായി ഇംഗ്ലണ്ട്

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടി20യിൽ 1 റൺസിന്റെ വിജയം നേടി ഇംഗ്ലണ്ട്. ആദ്യ മത്സരത്തിലെ മോശം ബാറ്റിംഗ് പ്രകടനത്തിന് ശേഷം ഇംഗ്ലണ്ട് രണ്ടാം മത്സരത്തിൽ 171/8 എന്ന ഭേദപ്പെട്ട സ്കോറാണ് നേടിയത്. ജേസൺ റോയ്(45), മോയിന്‍ അലി(31), ക്രിസ് ജോര്‍ദ്ദന്‍(27), ടോം ബാന്റൺ(25) എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. വെസ്റ്റിന്‍ഡീസിനായി ജേസൺ ഹോള്‍ഡറും ഫാബിയന്‍ അല്ലനും 2 വീതം വിക്കറ്റ് നേടി.

റൊമാരിയോ ഷെപ്പേര്‍ഡിന്റെയും അകീൽ ഹൊസൈന്റെയും മിന്നും ബാറ്റിംഗ് പ്രകടനം വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിൽ 30 റൺസായിരുന്നു വിജയത്തിനായി വിന്‍ഡീസ് നേടേണ്ടിയിരുന്നത്. ഓവറിൽ അകീൽ ഹൊസൈന്‍ 2 ഫോറും 3 സിക്സും നേടിയെങ്കിലും 28 റൺസ് മാത്രം പിറന്നപ്പോള്‍ ഇംഗ്ലണ്ട് ഒരു റൺസ് വിജയവുമായി തടിതപ്പി. സാഖിബ് മഹമ്മൂദ് ആയിരുന്നു അവസാന ഓവര്‍ എറിഞ്ഞത്.

അകീൽ ഹൊസൈന്‍ 16 പന്തിൽ 44 റൺസ് നേടിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് 28 പന്തിൽ 44 റൺസ് നേടി. 9ാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 72 റൺസ് കൂട്ടുകെട്ടാണ് 29 പന്തിൽ നേടിയത്. 98/8 എന്ന നിലയിലേക്ക് തകര്‍ന്ന് വീണ ടീമിനെ വിജയത്തിന്റെ തൊട്ടടുത്ത് വരെ എത്തിക്കുവാന്‍ ഇരുവര്‍ക്കും സാധിച്ചുവെങ്കിലും അന്തിമ കടമ്പ കടക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല.

മോയിന്‍ അലി മൂന്നും ആദിൽ റഷീദ് രണ്ടും വിക്കറ്റ് നേടിയാണ് ഇംഗ്ലണ്ടിന് മത്സരത്തിന്റെ തുടക്കത്തിൽ മേൽക്കൈ നേടിക്കൊടുത്തത്.

ബ്രണ്ടന്‍ കിംഗിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം പൊരുതി നോക്കി ഷെപ്പേര്‍ഡ്, പക്ഷേ ടീമിന് വിജയമില്ല

പാക്കിസ്ഥാന്‍ നല്‍കിയ 173 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് നേടാനായത് 163 റൺസ്. ഇതോടെ പരമ്പരയിലെ രണ്ടാം ടി20യും പാക്കിസ്ഥാന്‍ വിജയിച്ചു. 9 റൺസ് വിജയം ആണ് ആതിഥേയര്‍ സ്വന്തമാക്കിയത്. റൊമാരിയോ ഷെപ്പേര്‍ഡിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം വിന്‍ഡീസിനെ ലക്ഷ്യത്തിന് വളരെ അടുത്ത് എത്തിച്ചുവെങ്കിലും ടീമിനെ അവസാന കടമ്പ കടത്തുവാന്‍ ഷെപ്പേര്‍ഡിനും സാധിച്ചില്ല. 19 പന്തിൽ പുറത്താകാതെ 35 റൺസാണ് ഷെപ്പേര്‍ഡ് സ്വന്തമാക്കിയത്. വിന്‍ഡീസ് ഇന്നിംഗ്സിലെ അവസാന പന്തിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

43 പന്തിൽ 67 റൺസ് നേടിയ ബ്രണ്ടന്‍ കിംഗ് ആണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. നിക്കോളസ് പൂരന്‍ 26 റൺസ് നേടി. പാക്കിസ്ഥാന്‍ നിരയിൽ ഷഹീന്‍ അഫ്രീദി മൂന്നും മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, ഹാരിസ് റൗഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version