മുൻ ഇന്ത്യൻ പേസർ വരുൺ ആരോൺ ഐ പി എൽ ക്ലബായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പുതിയ ബൗളിങ് കോച്ച് ആയി നിയമിതനായി. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് തിരശ്ശീല വീഴ്ത്തി വരുൺ ആരോൺ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും ഈ വർഷം ആദ്യം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
ഒമ്പത് ടെസ്റ്റുകളിലും ഒമ്പത് ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ആരോൺ 2011-ൽ ആണ് ഇന്ത്യക്ക് ആയി അരങ്ങേറ്റം കുറിച്ചത്. ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഗുജറാത്ത് ടൈറ്റൻസ് തുടങ്ങിയ ടീമുകൾക്കൊപ്പം ഒമ്പത് ഐപിഎൽ സീസണുകളിൽ കളിച്ചു.
2022-ൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ഐപിഎൽ കിരീടവും അദ്ദേഹം നേടിയിട്ടുണ്ട്.
ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2025 ലെ 68-ാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് തകർപ്പൻ ഓൾറൗണ്ട് പ്രകടനത്തിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 110 റൺസിന് തകർത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത എസ്ആർഎച്ച്, ഹെൻറിച്ച് ക്ലാസന്റെ വെറും 39 പന്തിൽ നിന്നുള്ള 105 റൺസിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെയും ട്രാവിസ് ഹെഡിന്റെ 76 റൺസിന്റെയും കരുത്തിൽ സീസണിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടലായ 278/3 സ്വന്തമാക്കിയിരുന്നു.
എസ്ആർഎച്ച് ഓപ്പണർമാരായ അഭിഷേക് ശർമ്മ (16 പന്തിൽ 32), ഹെഡ് എന്നിവർ മികച്ച തുടക്കം നൽകിയ ശേഷം ക്ലാസൻ കളം നിറഞ്ഞു. പ്രോട്ടീസ് താരം 7 ഫോറുകളും 9 സിക്സറുകളും പറത്തി 269.23 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. അവസാന ഓവറുകളിൽ അനി കേത് വർമ്മയുടെ (6 പന്തിൽ 12*) വെടിക്കെട്ട് ബാറ്റിംഗ് കെകെആറിന് കൂടുതൽ ദുരിതം നൽകി. സുനിൽ നരെയ്ൻ (2/42) മാത്രമാണ് കെകെആർ ബൗളർമാരിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ കെകെആർ 18.4 ഓവറിൽ 168 റൺസിന് എല്ലാവരും പുറത്തായി. മനീഷ് പാണ്ഡെ (37), ഹർഷിത് റാണ (34) എന്നിവരുടെ ചെറുത്തുനിൽപ്പ് ഉണ്ടായിരുന്നെങ്കിലും അത് വിജയത്തിന് പര്യാപ്തമായിരുന്നില്ല. എസ്ആർഎച്ച് ബൗളർമാരായ ജയദേവ് ഉനദ്കട്ട് (3/24), ഇഷാൻ മാലിംഗ (3/31), ഹർഷ് ദുബെ (3/34) എന്നിവർ വിക്കറ്റുകൾ പങ്കിട്ടെടുത്തതോടെ കെകെആറിന് ഒരവസരത്തിലും കളിയിലേക്ക് തിരിച്ചുവരാനായില്ല. ഈ തകർപ്പൻ വിജയത്തോടെ എസ് ആർ എചിന്റെ സീസണവസാനിച്ചു.
ഐപിഎല്ലിലെ, സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള പോരാട്ടം കനത്ത മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം പങ്കിടേണ്ടിവന്നു. ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് മാത്രമായിരുന്നു നേടിയത്. എന്നാൽ, സൺറൈസേഴ്സ് ഹൈദരാബാദിന്റെ മറുപടി ബാറ്റിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് മഴയെത്തി ഡൽഹിക്ക് രക്ഷയായി.
ഈ ഫലത്തോടെ, സൺറൈസേഴ്സ് ഹൈദരാബാദ് ഔദ്യോഗികമായി പ്ലേ ഓഫ് മത്സരങ്ങളിൽ നിന്ന് പുറത്തായി. അതേസമയം, ഡൽഹി ക്യാപിറ്റൽസിന് ഈ ഒരു പോയിന്റ് നിർണായകമാകും. ഈ ഒരു പോയിന്റ് പോലും ടോപ്പ് ഫോറിലേക്കുള്ള യാത്രയിൽ നിർണായകമായേക്കാം.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ വിജയം. 5 വിക്കറ്റും 8 പന്തും ബാക്കി നിർത്തിയാണ് ഹൈദരാബാദ് 155 റൺസ് വിജയലക്ഷ്യം മറികടന്നത്. ആദ്യം ബാറ്റ് ചെയ്യാൻ അയക്കപ്പെട്ട ചെന്നൈ സൂപ്പർ കിംഗ്സിനെ 19.5 ഓവറിൽ 154 റൺസിന് ഹൈദരാബാദ് ഓൾഔട്ട് ആക്കി. അയൂഷ് മത്രേ (19 പന്തിൽ 30), ഡെവാൾഡ് ബ്രെവിസ് (25 പന്തിൽ 42) എന്നിവരുടെ നല്ല പ്രകടനം ഉണ്ടായിരുന്നെങ്കിലും, ചെന്നൈക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടു.
ഹർഷൽ പട്ടേൽ 28 റൺസിന് 4 വിക്കറ്റ് വീഴ്ത്തി ഹൈദരാബാദ് ബൗളിംഗ് നിരയിൽ തിളങ്ങി. പാറ്റ് കമ്മിൻസും ജയദേവ് ഉനദ്കട്ടും രണ്ട് വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ അഭിഷേക് ശർമ്മയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ ഇഷാൻ കിഷൻ 34 പന്തിൽ 44 റൺസുമായി ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. പിന്നീട് മധ്യനിരയിൽ ചെറിയ തകർച്ച നേരിട്ടെങ്കിലും കമിൻഡു മെൻഡിസ് (32), നിതീഷ് കുമാർ റെഡ്ഡി (19) എന്നിവർ ചേർന്ന് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചു. നൂർ അഹമ്മദ് രണ്ട് വിക്കറ്റുകൾ നേടിയെങ്കിലും ചെന്നൈ ബൗളർമാർക്ക് വിജയലക്ഷ്യം പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ഈ വിജയത്തോടെ സൺറൈസേഴ്സ് ചെന്നൈയെയും രാജസ്ഥാനെയും പിറകിലാക്കി എട്ടാം സ്ഥാനത്തേക്ക് കയറി.
സൺറൈസേഴ്സ് ഹൈദരാബാദ് (SRH) ടീം താമസിക്കുന്ന ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ പാർക്ക് ഹയാത്തിൽ തീപിടുത്തം. ഹോട്ടലിന്റെ ഒരു നിലയിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചു. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും എസ്ആർഎച്ച് ടീമിനെ സുരക്ഷിതമായി ഒഴിപ്പിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.
തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും അന്വേഷിച്ചുവരികയാണ്. തീ പിടുത്തത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഇപ്പോൾ താരങ്ങളെ മറ്റൊരു സ്വകാര്യ ഹോട്ടലിലേക്ക് തൽക്കാലം മാറ്റിയിട്ടുണ്ട്.
A fire broke out at the Park Hayatt hotel in Hyderabad's Banjara Hills on Monday, April 14. The Sunrisers Hyderabad team is currently staying at the hotel *ALL PLAYERS ARE SAFE*#parkhayattpic.twitter.com/hT0tI6npyA
— SunrisersHyd – OrangeArmy Forever (@Orangearmyforvr) April 14, 2025
ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ അഭിഷേക് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗ് വിരുന്നായിരുന്നു കാണാൻ ആയത്. വെറും 55 പന്തുകളിൽ നിന്ന് 141 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഇത് സൺറൈസേഴ്സ് ഹൈദരാബാദിന് 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയം സമ്മാനിച്ചു. ഐപിഎൽ ചരിത്രത്തിലെ അഞ്ചാമത്തെ വേഗതയേറിയ സെഞ്ചുറിയാണ് (40 പന്തിൽ) അഭിഷേക് ശർമ്മ നേടിയത്.
സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ നിറം മങ്ങിയ പ്രകടനത്തിന് ശേഷം നടത്തിയ ഗംഭീര തിരിച്ചുവരവായിരുന്നു ഇത്.പഞ്ചാബ് കിംഗ്സ് ഉയർത്തിയ 245 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനായി അഭിഷേകും ട്രാവിസ് ഹെഡും ചേർന്ന് വെറും 12.2 ഓവറിൽ 171 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തി.
23-കാരനായ അഭിഷേക് കെ.എൽ. രാഹുലിൻ്റെ 132 റൺസിനെ മറികടന്ന് ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ടൂർണമെൻ്റിലെ മൂന്നാമത്തെ ഉയർന്ന സ്കോറും സ്വന്തമാക്കി.
സെഞ്ചുറി നേടിയ ശേഷം അഭിഷേക് തൻ്റെ പോക്കറ്റിൽ നിന്ന് ഒരു കടലാസ് പുറത്തെടുത്തു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “This One Is For Orange Army” സീസണിൻ്റെ തുടക്കത്തിൽ മോശം പ്രകടനം നടത്തിയപ്പോഴും പിന്തുണച്ച ആരാധകർക്കുള്ള സമർപ്പണമായിരുന്നു അത്.
വീഡിയോ:
𝘼 𝙣𝙤𝙩𝙚-𝙬𝙤𝙧𝙩𝙝𝙮 𝙏𝙊𝙉 💯
A stunning maiden #TATAIPL century from Abhishek Sharma keeps #SRH on 🔝 in this chase 💪
പഞ്ചാബ് കിംഗ്സിനെതിരെ തകർപ്പൻ വിജയവുമായി സൺ റൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബ് ഉയർത്തിയ 246 എന്ന വിജയലക്ഷ്യം 18.3 ഓവറിലേക്ക് മറികടക്കാൻ സൺ റൈസേഴ്സിനായി. അഭിഷേക് ശർമ്മയുടെ അവിസ്മരണീയമായ സെഞ്ച്വറി ആണ് ഹൈദരബാദിന് ജയം നൽകിയത്.
സൺ റൈസേഴ്സിനായി വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമായാ ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും നൽകിയത്. ആദ്യ പത്ത് ഓവറിൽ തന്നെ 143 റൺസ് നേടാൻ ഹൈദരാബാദിനായി. 12.2 ഓവറിൽ 171 റൺസിന്റെ കൂട്ടുകെട്ട് ചേർത്താണ് ഇവർ പിരിഞ്ഞത്.
ഹെഡ് 37 പന്തിൽ നിന്ന് 66 റൺസ് അടിച്ചു. 3 സിക്സും 9 ഫോറും ഇതിൽ ഉൾപ്പെടുന്നു. അഭിഷേക് ശർമ്മ പന്തിലേക്ക് സെഞ്ച്വറിയിലേക്ക് എത്തി. 15 ഓവർ അവസാനിച്ചപ്പോൾ ഹൈദരാബാദ് 205-1 എന്ന നിലയിൽ ആയിരുന്നു. അവസാന 5 ഓവറിൽ ജയിക്കാൻ 41 റൺസ് മാത്രം.
17ആം ഓവറിൽ അഭിഷേക് ഔട്ട് ആകുമ്പോൾ 22 പന്തിൽ 24 റൺസ് മാത്രമെ ഹൈദരാബാദിന് ജയിക്കാൻ വേണ്ടിയിരുന്നുള്ളൂ. 55 പന്തിൽ 141 റൺസാണ് അഭിഷേക് അടിച്ചത്. 10 സിക്സും 14 ഫോറും ഇതിൽ ഉൾപ്പെടുന്നു.
ഇതിന് ശേഷം അനായാസം ലക്ഷ്യത്തിൽ എത്താൻ ഹൈദരബാദിനായി. 18.3 ഓവറിലേക്ക് അവർ 3 വിക്കറ്റ് ലക്ഷ്യത്തിൽ എത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിംഗ്സ് 20 ഓവറിൽ 245/6 റൺസ് എടുത്തിരുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യറിന്റെ തകർപ്പൻ ഇന്നിങ്സ് ആണ് പഞ്ചാബിന് കരുത്തായത്.
ഓപ്പണർമാരായ പ്രിയാൻസ് ആര്യയും പ്രബ്സിമ്രനും ചേർന്ന് നല്ല തുടക്കം നൽകി. അവർ 4 ഓവറിലേക്ക് 66 റൺസ് ചേർത്തു. പ്രിയാൻഷ് ആര്യ 13 പന്തിൽ 36 റൺസ് അടിച്ചു. 4 സിക്സും 2 ഫോറും ഇതിൽ ഉൾപ്പെടുന്നു. പ്രബ്സിമ്രൻ 23 പന്തിൽ നിന്ന് 42 റൺസും ചേർത്തു. ഇതിനു ശേഷം നെഹാൽ വധേര 27 റൺസും എടുത്തു.
ശ്രേയസിന്റെ ഇന്നിങ്സ് ആണ് സൺ റൈസേഴ്സിന് തലവേദന ആയത്. 36 പന്തിൽ 82 റൺസ് ക്യാപ്റ്റൻ അടിച്ചു. 6 സിക്സും 6 ഫോറും ശ്രേയസ് അടിച്ചു. അവസാനം സ്റ്റോയിനിസ് 11 പന്തിൽ 34 റൺസ് കൂടെ അടിച്ചതോടെ പഞ്ചാബ് അവരുടെ സൺ റൈസേഴ്സിന് എതിരായ ടോപ് സ്കോർ നേടി. ഇന്നിങ്സിന്റെ അവസാന നാല് പന്തിൽ ഷമിയെ 4 സിക്സ് പറത്താൻ സ്റ്റോയിനിസിനായി.
ഷമി ഐപിഎൽ ചരിത്രത്തിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും എക്സ്പൻസീവ് ബോളിംഗ് സ്പെൽ ആണ് ഇന്ന് എറിഞ്ഞത്. പഞ്ചാബ് കിംഗ്സിനെതിരെ മുഹമ്മദ് ഷമിക്ക് മറക്കാവുന്ന രാത്രിയായിരുന്നു. നാല് ഓവറിൽ 75 റൺസാണ് താരം വഴങ്ങിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും വിലയേറിയ സ്പെല്ലാണിത്.
ഗുജറാത്ത് ടൈറ്റൻസിന്റെ പേസറെ പഞ്ചാബ് ബാറ്റർമാർ കണക്കിന് ശിക്ഷിച്ചു, പ്രത്യേകിച്ചും അവസാന ഓവറിൽ മാർക്കസ് സ്റ്റോയിനിസ് തുടർച്ചയായി നാല് സിക്സറുകൾ ഷമിയെ പറത്തി. ഐപിഎൽ ചരിത്രത്തിൽ ഇതിലും മോശം കണക്കുകൾ ജോഫ്ര ആർച്ചർക്ക് മാത്രമാണുള്ളത്. ഈ സീസണിൽ അദ്ദേഹം 76 റൺസ് വഴങ്ങിയിരുന്നു. ഇതിന് മുമ്പത്തെ ഇന്ത്യൻ താരത്തിന്റെ മോശം റെക്കോർഡ് മോഹിത് ശർമ്മയുടെ പേരിലായിരുന്നു.
പഞ്ചാബ് കിംഗ്സ് ഇന്ന് 245 റൺസ് അടിച്ചുകൂട്ടി, ഇത് ഐപിഎൽ ചരിത്രത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ അവരുടെ ഏറ്റവും ഉയർന്ന ടോട്ടലാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും പഞ്ചാബ് കിംഗ്സിന്റെ തകർപ്പൻ ബാറ്റിങ്. ഇന്ന് സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെ ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിംഗ്സ് 20 ഓവറിൽ 245/6 റൺസ് എടുത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യറിന്റെ തകർപ്പൻ ഇന്നിങ്സ് ആണ് പഞ്ചാബിന് കരുത്തായത്.
ഓപ്പണർമാരായ പ്രിയാൻസ് ആര്യയും പ്രബ്സിമ്രനും ചേർന്ന് നല്ല തുടക്കം നൽകി. അവർ 4 ഓവറിലേക്ക് 66 റൺസ് ചേർത്തു. പ്രിയാൻഷ് ആര്യ 13 പന്തിൽ 36 റൺസ് അടിച്ചു. 4 സിക്സും 2 ഫോറും ഇതിൽ ഉൾപ്പെടുന്നു. പ്രബ്സിമ്രൻ 23 പന്തിൽ നിന്ന് 42 റൺസും ചേർത്തു. ഇതിനു ശേഷം നെഹാൽ വധേര 27 റൺസും എടുത്തു.
ശ്രേയസിന്റെ ഇന്നിങ്സ് ആണ് സൺ റൈസേഴ്സിന് തലവേദന ആയത്. 36 പന്തിൽ 82 റൺസ് ക്യാപ്റ്റൻ അടിച്ചു. 6 സിക്സും 6 ഫോറും ശ്രേയസ് അടിച്ചു. അവസാനം സ്റ്റോയിനിസ് 11 പന്തിൽ 34 റൺസ് കൂടെ അടിച്ചതോടെ പഞ്ചാബ് അവരുടെ സൺ റൈസേഴ്സിന് എതിരായ ടോപ് സ്കോർ നേടി. ഇന്നിങ്സിന്റെ അവസാന നാല് പന്തിൽ ഷമിയെ 4 സിക്സ് പറത്താൻ സ്റ്റോയിനിസിനായി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ അനായാസ വിജയവുമായി ഗുജറാത്ത് ടൈറ്റൻസ്. സൺ റൈസേഴ്സ് ഹൈദരാബാദിനെ ഇന്ന് ഹൈദരാബാദിൽ 7 വിക്കറ്റിനാണ് ഗുജറാത്ത് തോൽപ്പിച്ചത്. ഹൈദരാബാദ് ഉയർത്തിയ 153 എന്ന വിജയ ലക്ഷ്യം 17ആം ഓവറിലേക്ക് ചെയ്സ് ചെയ്യാൻ ഗുജറാത്തിനായി.
അർധ സെഞ്ച്വറി നേടിയ ഗില്ലിന്റെയും തകർപ്പൻ ഇന്നിംഗ്സ് കളിച്ച വാഷിങ്ടൺ സുന്ദറുന്റെയും മികവിൽ ആയിരുന്നു ഗുജറാത്തിന്റെ ജയം. ഗിൽ പുറത്താകാതെ 42 പന്തിൽ നിന്ന് 60 റൺസ് എടുത്തു. വാഷിങ്ടൺ സുന്ദർ 29 പന്തിൽ നിന്ന് 49 റൺസും എടുത്തു. അവസാനം റതർഫോർഡ് 16 പന്തിൽ 35* റൺസ് എടുത്ത് ഗുജറാത്തിന്റെ വിജയം എളുപ്പത്തിലാക്കി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിനെ വെറും 152/8 റൺസിൽ ഒതുക്കാൻ ഗുജറാത്തിനായിരുന്നു.
ഇന്ന് തുടക്കം മുതൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. പവർപ്ലെയിൽ മികച്ച ബൗളിംഗ് കാഴ്ചവച്ച മുഹമ്മദ് സിറാജ് അവരുടെ രണ്ട് ഓപ്പണർമാരെയും പെട്ടെന്ന് തന്നെ പുറത്താക്കി. അഭിഷേക് ശർമ 18 റൺസ്, ഹെഡ് 8 റൺസ് എന്നിങ്ങനെയാണ് എടുത്തത്. മുഹമ്മദ് സിറാജ് ആദ്യം മൂന്ന് ഓവറിൽ വെറും 14 റൺസ് മാത്രം കൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇതിനുശേഷം ഇഷൻ കിഷൻ 17, നിതീഷ് 31, ക്ലാസൻ 27 എന്നിവരും വലിയ സ്കോർ നേടാൻ പറ്റാതെ വിഷമിച്ചു. സിറാജ് 4 ഓവറിൽ 17 റൺസ് മാത്രം വിട്ട് കൊടുത്ത് 4 വിക്കറ്റ് നേടാൻ സിറാജിനായി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടെ മികച്ച ബൗളിംഗ് പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസ്. ഇന്ന് സൺറൈസേഴ്സ് ഹൈദരാബാദിനെ ഹൈദരാബാദിൽ വച്ച് നേരിട്ട് ഗുജറാത്ത് ടൈറ്റൻസ് ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിനെ വെറും 152/8 റൺസിൽ ഒതുക്കി.
ഇന്ന് തുടക്കം മുതൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. പവർപ്ലെയിൽ മികച്ച ബൗളിംഗ് കാഴ്ചവച്ച മുഹമ്മദ് സിറാജ് അവരുടെ രണ്ട് ഓപ്പണർമാരെയും പെട്ടെന്ന് തന്നെ പുറത്താക്കി. അഭിഷേക് ശർമ 18 റൺസ്, ഹെഡ് 8 റൺസ് എന്നിങ്ങനെയാണ് എടുത്തത്. മുഹമ്മദ് സിറാജ് ആദ്യം മൂന്ന് ഓവറിൽ വെറും 14 റൺസ് മാത്രം കൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇതിനുശേഷം ഇഷൻ കിഷൻ 17, നിതീഷ് 31, ക്ലാസൻ 27 എന്നിവരും വലിയ സ്കോർ നേടാൻ പറ്റാതെ വിഷമിച്ചു. സിറാജ് 4 ഓവറിൽ 17 റൺസ് മാത്രം വിട്ട് കൊടുത്ത് 4 വിക്കറ്റ് നേടാൻ സിറാജിനായി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം. ഇന്ന് സൺറൈസസ് ഹൈദരാബാദ് ഉയർത്തിയ 164 റൺസ് എന്ന വിജയലക്ഷം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് വെറും 16 ഓവറിലേക്ക് വിജയം പൂർത്തിയാക്കി. ഓപ്പണർമാരായ ഫാഫ് ഡുപ്ലസിസും ഫ്രേസഎ മക്ഗർകും മികച്ച തുടക്കമാണ് ഡൽഹിക്ക് ഇന്ന് നൽകിയത്.
ഫാഫ് 27 പന്തിൽ 50 റൺസ് എടുത്താണ് പുറത്തായത്. മക്ഗർക്ക് 32 പന്തിൽ 38 റൺസും എടുത്തു. ഇതിനുശേഷം അഞ്ചു പന്തിൽ 15 റൺസ് എടുത്ത് കാമിയോ നടത്തിയ കെ എൽ രാഹുൽ ഡൽഹിയുടെ റൺ റേറ്റ് പെട്ടെന്ന് ഉയർത്തി സമ്മർദ്ദം കുറച്ചു. പിന്നാലെ വന്ന അഭിഷേക് പോരലും (34*) സ്റ്റബ്സും (21*) ചേർന്ന് ഏഴ് വിക്കറ്റ് ശേഷിക്കെ വിജയം പൂർത്തിയാക്കി.
ഇന്ന് ൽആദ്യം ബാറ്റ് ചെയ്ത സൺറൈസ് ഹൈദരാബാദ് 163ന് ഓളൗട്ട് ആയിരുന്നു. തുടരെത്തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടുവെങ്കിലും ആക്രമിച്ചു തന്നെ കളിച്ചത് ആണ് സൺറൈസേഴ്സുന് പൊരുതാവുന്ന ഒരു സ്കോർ ലഭിക്കാൻ കാരണം. അനികേത് വർമ്മയുടെ അറ്റാക്കിങ് ബാറ്റിംഗ് ആണ് സൺറൈസസിനെ ഇന്ന് കരുത്തായത്. മുൻനിരക്ടർമാർ എല്ലാം പരാജയപ്പെട്ടപ്പോൾ അനികേത് ഹൈദരാബാദിന്റെ രക്ഷകൻ ആവുകയായിരുന്നു.
ഒരു റൺ എടുത്ത അഭിഷേക് ശർമ്മ, രണ്ട് റൺസ് എടുത്ത ഇഷൻ കിഷൻ. 22 റൺസെടുത്ത് ഹെഡ്, റൺ ഒന്നുമെടുക്കാതെ പുറത്തായ നിതീഷ് റെഡ്ഡി എന്നിവർ നിരാശപ്പെടുത്തി
ക്ലാസൺ 32 റൺസുമായി പിന്തുണ നൽകി. അനികേത് 41 പന്തിൽ നിന്ന് 74 റൺസ് എടുത്താണ് പുറത്തായത്. 6 സിക്സും 5 ഫോറും അനികേത് അടിച്ചു. ഡൽഹിക്ക് ആയി കുൽദീപ് യാദവ് 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്റ്റാർക്ക് 5 വിക്കറ്റുകളുമായി തിളങ്ങി.