ഓസ്ട്രേലിയയ്ക്കെതിരെ 164 റൺസ് നേടി ദക്ഷിണാഫ്രിക്ക

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 164 റൺസ് നേടി ദക്ഷിണാഫ്രിക്ക. ആദ്യ മത്സരത്തിലെ കനത്ത പരാജയത്തിന് ശേഷം ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം ആണ് ടീം ഇന്ന് രണ്ടാം മത്സരത്തിൽ നടത്തിയത്. എയ്ഡന്‍ മാര്‍ക്രം 49 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ടെംബ ബാവുമ 35 റൺസും ട്രിസ്റ്റന്‍ സ്റ്റബ്സ് 27 റൺസും നേടി.

ഓസ്ട്രേലിയന്‍ നിരയിൽ ഷോൺ അബോട്ടും നഥാന്‍ എല്ലിസും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജേസൺ ബെഹ്രെന്‍ഡോര്‍ഫ് 2 വിക്കറ്റ് വീഴ്ത്തി.

215 എല്ലാം ഒരു സ്കോറാണോ!!! വീണ്ടും കൂറ്റന്‍ ചേസിംഗുമായി മുംബൈ

215 റൺസെന്ന കൂറ്റന്‍ ലക്ഷ്യം ചേസ് ചെയ്ത് മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് കിംഗ്സ് നൽകിയ വലിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്കായി ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും നേടിയ അര്‍ദ്ധ ശതകങ്ങളാണ് വിജയം ഒരുക്കുവാന്‍ നിര്‍ണ്ണായകമായത്. ഇരുവരും പുറത്തായ ശേഷം തിലക് വര്‍മ്മയും ടിം ഡേവിഡും ടീമിനെ വിജയത്തിലേക്ക് നയിച്ചു. 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 216 റൺസാണ് മുംബൈ നേടിയത്.

ഋഷി ധവാന്‍ രോഹിത് ശര്‍മ്മയെ പൂജ്യത്തിന് പുറത്താക്കിയപ്പോള്‍ മുംബൈയ്ക്ക് അടുത്തതായി നഷ്ടമായത് 18 പന്തിൽ 23 റൺസ് നേടിയ കാമറൺ ഗ്രീനിനെ ആയിരുന്നു. ഇഷാന്‍ – ഗ്രീന്‍ കൂട്ടുകെട്ട് പവര്‍പ്ലേയ്ക്കുള്ളിൽ 54 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്.

പീന്നീട് മുംബൈയുടെ മത്സരത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ് കണ്ടത്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും മികച്ച രീതിയിൽ ബാറ്റ് വീശി അര്‍ദ്ധ ശതക കൂട്ടുകെട്ട് നേടിയപ്പോള്‍ 48 പന്തിൽ നിന്ന് 100 റൺസായിരുന്നു ടീം വിജയത്തിനായി നേടേണ്ടിയിരുന്നത്.

സാം കറനെ സൂര്യകുമാര്‍ യാദവ് തല്ലിതകര്‍ത്തപ്പോള്‍ 13ാം ഓവറിൽ പഞ്ചാബ് 23 റൺസാണ് വഴങ്ങിയത്. സ്കൈ 2 സിക്സും 2 ഫോറുമാണ് ഓവറിൽ നിന്ന് നേടിയത്. ഇഷാനും സ്കൈയും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ തികച്ചപ്പോള്‍ അവസാന ആറോവറിൽ മുംബൈയുടെ ലക്ഷ്യം 66 റൺസായി മാറി. 15ാം ഓവറിൽ ഇഷാന്‍ കിഷന്‍ അര്‍ഷ്ദീപിനെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ ഓവറിൽ നിന്ന് 21 റൺസ് വന്നു. ലക്ഷ്യം ഇതോടെ 30 പന്തിൽ വെറും 45 റൺസായിരുന്നു.

എന്നാൽ അടുത്ത ഓവറിൽ കനത്ത തിരിച്ചടിയാണ് മുംബൈ നേരിട്ടത്. 55 പന്തിൽ നിന്നുള്ള 116 റൺസ് കൂട്ടുകെട്ട് നഥാന്‍ എല്ലിസ് അവസാനിപ്പിക്കുകയായിരുന്നു. 31 പന്തിൽ 66 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയാണ് എല്ലിസ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

തൊട്ടടുത്ത ഓവറിൽ മുംബൈയ്ക്ക് രണ്ടാം പ്രഹരം ലഭിയ്ക്കുന്നതാണ് ഏവരും കണ്ടത്. 41 പന്തിൽ 75 റൺസ് നേടിയ ഇഷാന്‍ കിഷനെ അര്‍ഷ്ദീപ് പുറത്താക്കി. ഓവറിലെ അവസാന പന്തുകളിൽ രണ്ട് സിക്സും ഒരു ഫോറും നേടി തിലക് വര്‍മ്മ മുംബൈയെ വിജയത്തിന് 21 റൺസ് അടുത്തേക്ക് എത്തി.

തിലക് വര്‍മ്മ 10 പന്തിൽ 26 റൺസും ടിം ഡേവിഡ് പത്ത് പന്തിൽ 19 റൺസും നേടി പുറത്താകാതെ നിന്ന് മുംബൈയുടെ 6 വിക്കറ്റ് വിജയം സാധ്യമാക്കുകയായിരുന്നു.

എല്ലിസിന് 4 വിക്കറ്റ്!!! പൊരുതി വീണ് രാജസ്ഥാന്‍ റോയൽസ്

രാജസ്ഥാന്‍ റോയൽസിനെതിരെ 5 റൺസ് വിജയം നേടി പഞ്ചാബ് കിംഗ്സ്. 198 റൺസ് നേടിയ പ‍ഞ്ചാബിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ രാജസ്ഥാന് സാധിച്ചുവെങ്കിലും നഥാന്‍ എല്ലിസ് നേടിയ നാല് വിക്കറ്റുകളാണ് രാജസ്ഥാന്റെ താളം തെറ്റിച്ചത്.

ഏഴാം വിക്കറ്റിൽ ഷിമ്രൺ ഹെറ്റ്മ്യറും ധ്രുവ് ജുറെലും ചേര്‍ന്ന് 62 റൺസ് നേടി ടീമിനെ വിജയത്തിന് അടുത്തെത്തിച്ചുവെങ്കിലും 5 റൺസ് വിജയം പഞ്ചാബ് കൈക്കലാക്കി. അവസാന ഓവറിൽ 16 റൺസായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നതെങ്കിലും മൂന്നാം പന്തിൽ ഹെറ്റ്മ്യര്‍ റണ്ണൗട്ടായത് രാജസ്ഥാന് തിരിച്ചടിയായി.

ഓപ്പണിംഗിൽ യശസ്വി ജൈസ്വാളിനൊപ്പം രവിചന്ദ്രന്‍ അശ്വിനെയാണ് രാജസ്ഥാന്‍ പരീക്ഷിച്ചത്. ജൈസ്വാള്‍ കഴിഞ്ഞ മത്സരത്തിലെ പോലെ അതിവേഗം തുടങ്ങിയെങ്കിലും 8 പന്തിൽ 11 റൺസ് നേടിയ താരത്തെ അര്‍ഷ്ദീപ് പുറത്താക്കി.

അശ്വിനെയും അര്‍ഷ്ദീപ് പുറത്താക്കിയപ്പോള്‍ രാജസ്ഥാന്‍ 26/2 എന്ന നിലയിലായി. പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ ജോസ് ബട്‍ലറും മടങ്ങിയപ്പോള്‍ രാജസ്ഥാന്‍ 57/3 എന്ന സ്ഥിതിയിലേക്ക് വീണു. 11 പന്തിൽ 19 റൺസായിരുന്നു ബട്‍ലര്‍ നേടിയത്. നഥാന്‍ എല്ലിസിനായിരുന്നു വിക്കറ്റ്.

പത്തോവര്‍ പിന്നിടുമ്പോള്‍ രാജസ്ഥാന്‍ റോയൽസ് 89 റൺസാണ് 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. നഥാന്‍ എല്ലിസ് വീണ്ടും പന്തെറിയാനെത്തിയപ്പോള്‍ താരം സഞ്ജുവിനെ പുറത്താക്കിയാണ് മത്സരത്തിലെ വലിയ നിമിഷം സൃഷ്ടിച്ചത്. 25 പന്തിൽ 42 റൺസാണ് സഞ്ജുവിന്റെ സംഭാവന.

ഒരു വശത്ത് ദേവ്ദത്ത് പടിക്കൽ റൺസ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ അതിവേഗ സ്കോറിംഗുമായി റിയാന്‍ പരാഗ് രാജസ്ഥാനെ മുന്നോട്ട് നയിച്ചു. എന്നാൽ 12 പന്തിൽ 20 റൺസിന്റെ ഇന്നിംഗ്സ് നഥാന്‍ എല്ലിസ് അവസാനിപ്പിക്കുകയായിരുന്നു. അതേ ഓവറിൽ തന്നെ ദേവ്ദത്ത് പടിക്കലിനെ നഥാന്‍ എല്ലിസ് പുറത്താക്കി. 26 പന്തിൽ 21 റൺസ് മാത്രമാണ് ദേവ്ദത്ത് നേടിയത്.

കളിയിൽ പഞ്ചാബ് മേൽക്കൈ നേടിയെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഷിമ്രൺ ഹെറ്റ്മ്യറും ധ്രുവ് ജുറെലും ചേര്‍ന്ന് രാജസ്ഥാന്‍ പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി.

അവസാന നാലോവറിൽ 69 റൺസ് എന്ന വലിയ ലക്ഷ്യം ആയിരുന്നു രാജസ്ഥാന് മുന്നിൽ. ധ്രുവ് ജുറെലും ഷിമ്രൺ ഹെറ്റ്മ്യറും ഓരോ സിക്സ് വീതം നഥാന്‍ എല്ലിസിന്റെ അവസാന ഓവറിൽ നേടിയപ്പോള്‍ 16 റൺസാണ് ഓവറിൽ നിന്ന് പിറന്നത്.

ഇതോടെ മൂന്നോവറിൽ 53 റൺസായി ലക്ഷ്യം മാറി. സാം കറനെറിഞ്ഞ ഓവറിൽ ഹെറ്റ്മ്യര്‍ രണ്ട് സിക്സും ഒരു ഫോറും നേടിയപ്പോള്‍ 19 റൺസ് ഓവറിൽ നിന്ന് വന്നു. ഇതോടെ രണ്ടോവറിലെ ലക്ഷ്യം 34 റൺസായി.

അര്‍ഷ്ദീപിനെ ഒരു ഫോറും ഒരു സിക്സും പറത്തി ധ്രുവ് ജുറെൽ കസറിയപ്പോള്‍ അവസാന പന്തിൽ സിക്സര്‍ നേടി ഹെറ്റ്മ്യറും തിളങ്ങി. ഇതോടെ അവസാന ഓവറിൽ 16 റൺസെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.

അവസാന ഓവറിൽ വലിയ ഷോട്ടുകള്‍ പിറക്കാതെ വന്നപ്പോള്‍ മൂന്നാം പന്തിൽ ഹെറ്റ്മ്യര്‍ റണ്ണൗട്ടായതും രാജസ്ഥാന് തിരിച്ചടിയായി. 3 പന്തിൽ 12 റൺസെന്ന നിലയിൽ നിന്ന് അവസാന പന്തിൽ 10 റൺസ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയപ്പോള്‍ അവസാന പന്തിൽ ബൗണ്ടറി നേടി ധ്രുവ് ജുറെൽ തോൽവി 5 റൺസാക്കി കുറച്ചു.

ഹെറ്റ്മ്യർ 18 പന്തിൽ 36 റൺസും ധ്രുവ് ജുറെൽ 15 പന്തിൽ 32 റൺസുമായി പുറത്താക്കാതെ നിന്നു.

വിമര്‍ശകര്‍ക്ക് മറുപടി നൽകുന്ന ഇന്നിംഗ്സുമായി രാഹുല്‍, വെടിക്കെട്ട് അര്‍ദ്ധ ശതകവുമായി ഹാര്‍ദ്ദിക്ക്

ഓസ്ട്രേലിയയ്ക്കെതിരെ മൊഹൈലി ടി20യിൽ മിന്നും ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‍ലിയെയും വേഗത്തിൽ നഷ്ടമായ ഇന്ത്യ 35/2 എന്ന നിലയിലേക്ക് വീണുവെങ്കിലും 68 റൺസ് കൂട്ടുകെട്ടുമായി കെഎൽ രാഹുലും സൂര്യകുമാര്‍ യാദവും ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ ബാറ്റംഗ് കൂടിയായപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു. അവസാന ഓവറിലെ അവസാന മൂന്ന് പന്തിൽ സിക്സര്‍ നേടി ഹാര്‍ദ്ദിക് ഇന്ത്യയുടെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു.

രാഹുല്‍ 35 പന്തിൽ 55 റൺസ് നേടി പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവ് 25 പന്തിൽ 46 റൺസ് നേടി മടങ്ങി. ഇരുവരെയും അടുത്തടുത്ത് നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറുമെന്ന് കരുതിയെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു.  ഹാര്‍ദ്ദിക് പാണ്ഡ്യ 25 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി.  30 പന്തിൽ 71 റൺസാണ് ഹാര്‍ദ്ദിക് നേടിയത്. 5 സിക്സ് നേടിയ താരം 7 ഫോറും തന്റെ ഇന്നിംഗ്സിൽ നേടി.

ഓസ്ട്രേലിയയ്ക്കായി നഥാന്‍ എല്ലിസ് മൂന്നും ജോഷ് ഹാസൽവുഡ് രണ്ടും വിക്കറ്റ് നേടി.

സൺറൈസേഴ്സിന്റെ നടുവൊടിച്ച് ഹര്‍പ്രീത് ബ്രാര്‍, 150 കടത്തി വാഷിംഗ്ടൺ സുന്ദര്‍ – റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ട്

പ‍ഞ്ചാബ് കിംഗ്സിനെതിരെ 157 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദ്രാബാദ് ഒരു ഘട്ടത്തിൽ 96/5 എന്ന നിലയിലേക്ക് വീണിരുന്നു. അവിടെ നിന്ന് 5ാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 58 റൺസാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

സൺറൈസേഴ്സിന് വേണ്ടി അഭിഷേക് ശര്‍മ്മയും(43) രാഹുല്‍ ത്രിപാഠിയും(20) ആണ് ബാറ്റിംഗില്‍ തിളങ്ങിയത്. പ്രിയം ഗാര്‍ഗിനെ മൂന്നാം ഓവറിനുള്ളിൽ നഷ്ടമായ ശേഷം രാഹുല്‍ ത്രിപാഠിയുമായി ചേര്‍ന്ന് 47 റൺസാണ് ശര്‍മ്മ ചേര്‍ത്തത്. എന്നാൽ അധികം വൈകാതെ ഇരുവരും പുറത്തായത് സൺറൈസേഴ്സിന് തിരിച്ചടിയായി.

ത്രിപാഠിയെയും ശര്‍മ്മയെയും പുറത്താക്കിയത് ഹര്‍പ്രീത് ബ്രാര്‍ ആയിരുന്നു. നഥാന്‍ എല്ലിസ് നിക്കോളസ് പൂരനെയും പുറത്താക്കിയപ്പോള്‍ ടീം 87/4 എന്ന നിലയിലേക്ക് വീണു. എയ്ഡന്‍ മാര്‍ക്രത്തെയും വീഴ്ത്തി ഹര്‍പ്രീത് ബ്രാര്‍ സൺറൈസേഴ്സിന്റെ നടുവൊടിച്ചപ്പോള്‍ ടീം 96/5 എന്ന നിലയിലേക്ക് വീണു. 21 റൺസാണ് എയ്ഡന്‍ മാര്‍ക്രം നേടിയത്.

പിന്നീട് വാഷിംഗ്ടൺ സുന്ദര്‍ – റൊമാരിയോ ഷെപ്പേര്‍ഡ് കൂട്ടുകെട്ടാണ് സൺറൈസേഴ്സിനെ 150 കടത്തിയത്. ഈ കൂട്ടുകെട്ട് 25 പന്തിൽ 58 റൺസാണ് നേടിയത്. അവസാന ഓവറിൽ സുന്ദറിനെയും(25) ജഗദീഷ് സുചിതിനെയും നഥാന്‍ എല്ലിസ് പുറത്താക്കിയപ്പോള്‍

ഫോം തുടർന്ന് ബാബർ, പാക്കിസ്ഥാന് 162 റൺസ്, നാല് വിക്കറ്റ് നേടി നഥാൻ എല്ലിസ്

ഓസ്ട്രേലിയയ്ക്കെതിരെ ഏക ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 162 റൺസ്. ക്യാപ്റ്റന്‍ ബാബര്‍ അസം മികച്ച ഫോം തുടര്‍ന്ന് 46 പന്തിൽ 66 റൺസ് നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ നേടിയത്.

ഖുഷ്ദിൽ ഷാ 24 റൺസും മുഹമ്മദ് റിസ്വാന്‍ 23 റൺസും നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്കായി നഥാന്‍ എല്ലിസ് നാലും കാമറൺ ഗ്രീന്‍ രണ്ട് വിക്കറ്റ് നേടി. 6 പന്തിൽ 18 റൺസ് നേടിയ ഉസ്മാന്‍ ഖാദിര്‍ ആണ് പാക്കിസ്ഥാനെ 162 റൺസിലേക്ക് എത്തിച്ചത്.

ഓസ്ട്രേലിയന്‍ യുവതാരത്തെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്

ഓസ്ട്രേലിയയ്ക്കായി അടുത്തിടെ ടി20 അരങ്ങേറ്റം നടത്തിയ നഥാന്‍ എല്ലിസിനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. ടീമിലെ ഓസ്ട്രേലിയന്‍ താരങ്ങളായ ജൈ റിച്ചാര്‍ഡ്സണും റൈലി മെറിഡിത്തും ടീമിനൊപ്പം യുഎഇയില്‍ ചേരില്ലെന്ന് ഉറപ്പായതോടെയാണ് ഈ തീരുമാനം.

കഴിഞ്ഞ ദിവസമാണ് ഈ രണ്ട് താരങ്ങള്‍ ഐപിഎലില്‍ കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്. രണ്ടാമത്തെ പകരക്കാരന്‍ താരത്തെ രണ്ട് ദിവസത്തിനകം അറിയിക്കുമെന്നും ഫ്രാഞ്ചൈസി അറിയിച്ചു.

അരങ്ങേറ്റത്തിൽ ഹാട്രിക്കുമായി നഥാന്‍ എല്ലിസ്

ബംഗ്ലാദേശിനെതിരെ തന്റെ അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക്ക് നേടി നഥാന്‍ എല്ലിസ്. മത്സരത്തിന്റെ അവസാന ഓവറിലെ മൂന്ന് പന്തിൽ മഹമ്മദുള്ള, മുസ്തഫിസുര്‍ റഹ്മാന്‍, മഹേദി ഹസന്‍ എന്നിവരെ പുറത്താക്കിയാണ് എല്ലിസ് തന്റെ ഹാട്രിക്ക് നേടിയത്. എല്ലിസിനൊപ്പം രണ്ട് വീതം വിക്കറ്റുമായി ജോഷ് ഹാസല്‍വുഡും ആഡം സംപയും ഓസ്ട്രേലിയന്‍ ബൗളര്‍മാരിൽ തിളങ്ങി.

20 ഓവറിൽ 127/9 എന്ന സ്കോറാണ് ബംഗ്ലാദേശ് നേടിയത്. മഹമ്മദുള്ള 52 റൺസ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാക്കിബ് 26 റൺസും അഫിഫ് 19 റൺസും നേടി.

ബംഗ്ലാദേശ് പര്യടനത്തിൽ റൈലി മെറിഡിത്ത് ഇല്ല, പകരക്കാരനായി നഥാന്‍ എല്ലിസ്

പരിക്കേറ്റ് ഓസ്ട്രേലിയന്‍ പേസര്‍ റൈലി മെറിഡിത്ത് ബംഗ്ലാദേശ് പരമ്പരയിൽ നിന്ന് പുറത്ത്. പകരം താരമായി നഥാന്‍ എല്ലിസിനെ ഓസ്ട്രേലിയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പര നാളെയാണ് ആരംഭിക്കുന്നത്.

ആരോൺ ഫിഞ്ചിന്റെ അഭാവത്തിൽ ടീമിനെ നയിക്കുന്നത് മാത്യു വെയിഡ് ആണ്.

Exit mobile version