വാഷിംഗ്ടൺ സുന്ദറിനെ 8.75 കോടിയ്ക്ക് സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വാഷിംഗ്ടൺ സുന്ദറിനെ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. മികച്ച ലേല യുദ്ധത്തിന് ശേഷം ലക്നൗവിന്റെ വെല്ലുവിളിയെ മറികടന്ന് 8.75 കോടി രൂപയ്ക്കാണ് താരം സൺറൈസേഴ്സ് നിരയിലേക്ക് എത്തുന്നത്.

താരത്തിന്റെ അടിസ്ഥാന വില 1.50 കോടി രൂപയായിരുന്നു. പഞ്ചാബ് കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സുമാണ് ആദ്യം താല്പര്യവുമായി എത്തിയത്. പിന്നീട് പഞ്ചാബ് പിന്മാറിയെങ്കിലും ഗുജറാത്തുമായി പോരാടുവാന്‍ ഡൽഹി എത്തി.

ലേലത്തിന്റെ അവസാനത്തോടെ സൺറൈസേഴ്സ് ഹൈദ്രാബാദും രംഗത്തെത്തി. സൺറൈസേഴ്സിനെ വെല്ലുവിളിച്ച് 8 കോടിയുമായി ലക്നൗ രംഗത്തെത്തിയതോടെ ഡല്‍ഹിയും പഞ്ചാബും മാറി. സൺറൈസേഴ്സും ലക്നൗവും തമ്മില്‍ ആയി പോരാട്ടം.

മുന്‍ വര്‍ഷങ്ങളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയായിരുന്നു വാഷിംഗ്ടൺ സുന്ദര്‍ കളിച്ചത്.

Exit mobile version