താന്‍ പന്തെറിഞ്ഞതില്‍ ലാറയ്ക്കെതിരെയാണ് ഏറ്റവും പ്രയാസം തോന്നിയത് – ഷഫീദ് അഫ്രീദി

ഷഹീദ് അഫ്രീദി വെടിക്കെട്ട് ബാറ്റിംഗിന് പേര് കേട്ട താരമാണെങ്കിലും വിക്കറ്റ് വേട്ടയിലും പ്രധാന വിക്കറ്റ് വേട്ടക്കാരന്‍ തന്നെയായിരുന്നു താന്‍ കളിച്ചിരുന്ന സമയത്ത് അഫ്രീദി. 398 ഏകദിനത്തില്‍ നിന്ന് 395 വിക്കറ്റും 27 ടെസ്റ്റില്‍ നിന്ന് 48 വിക്കറ്റുമാണ് അഫ്രീദി തന്റെ ബൗളിംഗില്‍ നേടിയിട്ടുള്ളത്. താന്‍ എന്നാല്‍ വളരെ പ്രയാസം നേരിട്ടത് വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറയ്ക്കെതിരെ പന്തെറിയുമ്പോളായിരുന്നു എന്ന് അഫ്രീദി വ്യക്തമാക്കി.

താരത്തിനെതിരെ പന്തെറിയുമ്പോള്‍ താന്‍ എന്നും പരിഭ്രാന്തനായിരുന്നുവെന്ന് അഫ്രീദി സൂചിപ്പിച്ചു. താന്‍ രണ്ട് മൂന്ന് തവണ ലാറയെ പുറത്താക്കിയിട്ടുണ്ട് എന്നാലും എപ്പോളൊക്കെ ലാറയ്ക്കെതിരെ പന്തെറിയുവാന്‍ വരുമ്പോളും ആ പന്ത് ഫോറിലേക്ക് പോകുമെന്ന ചിന്തയായിരുന്നു തന്റെ മനസ്സിലെന്ന് അഫ്രീദി പറഞ്ഞു.

റിക്കി പോണ്ടിംഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരെ അപേക്ഷിച്ച് ലാറയ്ക്കെതിരെ പന്തെറയുമ്പോള്‍ തനിക്ക് ഒരു ആത്മവിശ്വാസവും ഉണ്ടാകാറില്ലെന്ന് അഫ്രീദി വ്യക്തമാക്കി. ലോകോത്തര ബൗളറായ മുത്തയ്യ ബൗളറെ പോലും അനായാസമാണ് ലാറ നേരിട്ടത്തെന്നും സ്പിന്നര്‍മാര്‍ക്കെതിരെ താരത്തിന്റെ ഫുട്വര്‍ക്ക് അപാരമാണെന്നും അത് കണ്ട് നില്‍ക്കാന്‍ തന്നെ രസമായിരുന്നുവെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.

ഇന്ത്യ – പാകിസ്ഥാൻ പരമ്പര വേണം, അക്തറിനെ പിന്തുണച്ച് അഫ്രീദി

കൊറോണ വൈറസ് ദുരിതാശ്വാസ ഫണ്ടിനായി ഇന്ത്യ – പാകിസ്ഥാൻ ക്രിക്കറ്റ് പരമ്പര നടത്തണമെന്ന മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തറിന്റെ അഭിപ്രായത്തിന് പിന്തുണ അറിയിച്ച് മുൻ പാകിസ്ഥാൻ ഓൾ റൗണ്ടർ ഷാഹിദ് അഫ്രീദി.  ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരമ്പര നടത്തണമെന്ന ഷൊഹൈബ് അക്തറുടെ ആശയത്തോട് എതിർപ്പില്ലെന്നും അഫ്രീദി പറഞ്ഞു.

അതെ സമയം ഇന്ത്യ പാകിസ്ഥാൻ നടത്തേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ അഭിപ്രായത്തോട് അഫ്രീദി തന്റെ വിയോജിപ്പ് അറിയിക്കുകയും ചെയ്തു. ലോകത്താകമാനം മുഴുവൻ ആൾക്കാരും കൊറോണ വൈറസ് ബാധക്കെതിരെ പൊരുതുമ്പോൾ പൊതു ശത്രുവായ കൊറോണ വൈറസിനെതിരെ ഒരുമിച്ച് പോരാടണമെന്നും ഈ ഘട്ടത്തിൽ ഇത്തരം നെഗറ്റീവ് കമെന്റുകൾ നല്ലതല്ലെന്നും അഫ്രീദി പറഞ്ഞു. കായിക വിനോദങ്ങൾ ജനങ്ങളെ ഒരുമിപ്പിക്കാൻ ഉള്ളതാവണമെന്നും ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ നിരാശ ഉണ്ടാക്കുന്നതാണെന്നും അഫ്രീദി കൂട്ടിച്ചേർത്തു.

മോദി സര്‍ക്കാര്‍ കാരണം ഇന്ത്യയുമായി കളിക്കുവാനുള്ള പാക്കിസ്ഥാന്റെ ആഗ്രഹം നടക്കില്ല – ഷാഹിദ് അഫ്രീദി

പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറഞ്ഞ് ഷാഹിദ് അഫ്രീദ്. മോദി സര്‍ക്കാരിന്റെ നയം കാരണമാണ് ഇതെന്ന് അഫ്രീദി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനുള്ള പണം സ്വരൂപിക്കുന്നതിന് വേണ്ടി നേരത്തെ ഷൊയ്ബ് അക്തര്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പരമ്പര നടത്തണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് ഒട്ടേറെ വിമര്‍ശനം കേള്‍ക്കേണ്ടി വരികയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ ഇത്തരം ഒരു മത്സരം സാധ്യമല്ലെന്നാണ് കപില്‍ദേവ്, സഹീര്‍ അബ്ബാസ് തുടങ്ങിയവര്‍ പറഞ്ഞത്. കായിക താരങ്ങളുടെ സുരക്ഷയെ ഇത് ബാധിക്കുമെന്നാണ് ഇവര്‍ ഷൊയ്ബ് അക്തറിന്റെ ആശയത്തെ വിമര്‍ശിച്ച് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മുന്‍ പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി ഇതിന് കാരണം ഇന്ത്യന്‍ സര്‍ക്കാരാണെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

പാക്കിസ്ഥാന്‍ ഇന്നും ഈ വിഷയത്തില്‍ പോസിറ്റീവ് സമീപനമാണ് എടുത്തിട്ടുള്ളത് എന്നാല്‍ ഇന്ത്യയാണ് മുന്നോട്ട് വരാത്തതെന്ന് അഫ്രീദി ഒരു പത്രത്തിനുള്ള അഭിമുഖത്തില്‍ പറഞ്ഞു.

സെവാഗല്ല, അഫ്രീദിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിംഗ് പുനർനിർവചിച്ചതെന്ന് വസിം അക്രം

ഇന്ത്യൻ ഓപ്പണിങ് ബാറ്റ്സ്മാൻ വിരേന്ദർ സെവാഗ് അല്ല ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ് ബാറ്റിംഗ് പുനർനിർവചിച്ചതെന്ന് മുൻ പാകിസ്ഥാൻ താരം വസിം അക്രം. പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ് ബാറ്റിംഗ് പുനർനിർവ്വചിച്ചതെന്നും വസിം അക്രം പറഞ്ഞു. ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങി ബൗളർമാരെ തലങ്ങും വിലങ്ങും അടിക്കുന്നതിന് പേരുകേട്ട താരമാണ് മുൻ ഇന്ത്യൻ താരമായ സെവാഗ്.

ടെസ്റ്റ് ക്രിക്കറ്റിൽ സെവാഗ് വൈകിയാണ് എത്തിയതെന്നും 1999-2000 കാലഘട്ടത്തിൽ തന്നെ ഷാഹിദ് അഫ്രീദി ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ് ബാറ്റ് ചെയ്യുന്ന താരത്തിന്റെ മാനസികാവസ്ഥ മാറ്റിയെന്നും അക്രം പറഞ്ഞു. താൻ ബൗളറിയിരുന്നെങ്കിൽ പോലും എനിക്ക് അദ്ദേഹത്തെ പുറത്താക്കാൻ കഴിയുമായിരുന്നെങ്കിൽ പോലും അഫ്രീദിക്ക് അനായാസം ബൗണ്ടറികൾ നേടാൻ കഴിയുമായിരുന്നെന്നും അക്രം പറഞ്ഞു. അഫ്രീദി ടെസ്റ്റ് ക്രിക്കറ്റ് മോശം പന്തുകൾ അനായാസം സിക്സുകൾ അടിക്കുമെന്നും അക്രം കൂട്ടിച്ചേർത്തു.

മുൾട്ടാൻ സുൽത്താൻസിനെ പി.എസ്.എൽ വിജയികളായി പ്രഖ്യാപിക്കണമെന്ന് മുഷ്‌താഖ്‌ അഹമ്മദ്

പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള മുൾട്ടാൻ സുൽത്താൻസിനെ വിജയികളായി പ്രഖ്യാപിക്കണമെന്ന് ടീമിലെ പരിശീലക സംഘത്തിലെ അംഗമായ മുഷ്‌താഖ്‌ അഹമ്മദ്. കൊറോണ വൈറസ് ബാധമൂലം പി.എസ്.എൽ നിർത്തിവെക്കുമ്പോൾ 10 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി മുൾട്ടാൻ സുൽത്താൻസ് ഒന്നാം സ്ഥാനത്തായിരുന്നു.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് 2020 അവസാനത്തോടെ പി.എസ്.എല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ നടത്താനാണ് ശ്രമം നടത്തുന്നത്. എന്നാൽ പി.എസ്.എല്ലിന്റെ അഞ്ചാം പതിപ്പ് ശെരിയായ രീതിയിൽ അവസാനിപ്പിക്കണമെന്നും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മുൾട്ടാൻ സുൽത്താൻസിനെ വിജയികളായി പ്രഖ്യാപിക്കണമെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു. ഈ വർഷത്തിന്റെ അവസാനം ബാക്കിയുള്ള മത്സരങ്ങൾ നടത്തുമ്പോൾ ഏതൊക്കെ താരങ്ങൾ ടീമിനായി കളിക്കാൻ ഉണ്ടാവും എന്നതിന് വ്യക്തത ഉണ്ടാവില്ലെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു.

പാകിസ്ഥാൻ സൂപ്പർ ലീഗിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കാനിരിക്കെയാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചത്.

ടി20യില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി വിരാട് കോഹ്‍ലി

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന താരമായി വിരാട് കോഹ്‍ലി. 12 തവണ ഈ നേട്ടം സ്വന്തമാക്കിയ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബിയ്ക്കൊപ്പമാണ് കോഹ്‍ലി ഇന്ന് വിന്‍ഡീസിനെതിരെയുള്ള തന്റെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് വഴി എത്തിയത്.

94 റണ്‍സുമായി പുറത്താകാതെ നിന്ന് കോഹ്‍ലി ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. 11 മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ ഷാഹീദ് അഫ്രീദിയാണ് പട്ടികയില്‍ കോഹ്‍ലിയ്ക്കും നബിയ്ക്കും പിന്നിലായുള്ളത്.

ഷൊഹൈബ് മാലിക്ക് പാകിസ്ഥാൻ ടി20 ക്യാപ്റ്റൻ ആവണമെന്ന് അഫ്രീദി

പാകിസ്ഥാൻ ടി20 ടീമിന്റെ ക്യാപ്റ്റനായി വെറ്ററൻ താരം ഷൊഹൈബ് മാലിക്കായിരുന്നു കുറച്ചുകൂടെ യോജിക്കുകയെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. കഴിഞ്ഞ ദിവസമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സർഫറാസ് അഹമ്മദിനെ മാറ്റിയത്. ബാബർ അസമിനെ ടി20 ക്യാപ്റ്റനായും അസ്ഹർ അലിയെ ടെസ്റ്റ് ടീം ക്യാപ്റ്റനായും നിയമിച്ചിരുന്നു.

തുടർന്നാണ് വെറ്ററൻ താരം ഷൊഹൈബ് മാലിക്കിനെ ടി20 ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന് ആവശ്യപ്പെട്ട് ഷാഹിദ് അഫ്രീദി രംഗത്തെത്തിയത്. ബാബർ അസമിന്റെ സ്ഥിരതയെ പുകഴ്ത്തിയ അഫ്രീദി ടി20 ലോകകപ്പ് മുൻപിൽകണ്ടുകൊണ്ട് ഷൊഹൈബ് മാലിക്കിന് അവസരം നൽകണമായിരുന്നെന്നും അത് മികച്ച തീരുമാനം ആവുമായിരുന്നെന്നും അഫ്രീദി പറഞ്ഞു.

പാകിസ്ഥാനെ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിച്ച സർഫറാസിന്റെ പ്രകടനത്തെയും അഫ്രീദി അഭിനന്ദിച്ചു. സർഫറാസിന് കീഴിലാണ് പാകിസ്ഥാൻ ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയതും 2017ൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയതും.

ഗ്രാന്‍ഡോമിനെ പുറത്താക്കി അഫ്രീദിയെ മറികടന്ന് ലസിത് മലിംഗ

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി മാറി ലസിത് മലിംഗ. ഷാഹിദ് അഫ്രീദിയുടെ 98 വിക്കറ്റുകളെ ഇന്ന് കോളിന്‍ ഡി ഗ്രാന്‍ഡോമിനെ പുറത്താക്കിയപ്പോളാണ് ലസിത് മലിംഗ മറികടന്നത്. 28 പന്തില്‍ നിന്ന് 44 റണ്‍സ് നേടി ലങ്കയ്ക്ക് വലിയ വെല്ലുവിളി തീര്‍ക്കുകയായിരുന്നു ഗ്രാന്‍ഡോമിനെ മലിംഗ പുറത്താക്കുകയായിരുന്നു. ഇതുവരെ തന്റെ 3 ഓവറില്‍ നിന്ന് 8 റണ്‍സ് മാത്രം വഴങ്ങിയാണ് താരം 2 വിക്കറ്റ് നേടിയത്.

നേരത്തെ കോളിനവ്‍ മണ്‍റോയെ പുറത്താക്കിയാണ് മലിംഗ അഫ്രീദിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്.

ശതകത്തിനിടെ ഷാക്കിബ് മറികടന്നത് ഒട്ടേറെ നേട്ടങ്ങള്‍

ഏകദിനത്തില്‍ 6000 റണ്‍സും 250 വിക്കറ്റും നേടുന്ന നാലാമത്തെ താരമായി ഷാക്കിബ് അല്‍ ഹസന്‍. സനത് ജയസൂര്യ, ഷാഹിദ് അഫ്രീദി, ജാക്വസ് കാല്ലിസ് എന്നിവരുടെ പട്ടികയിലേക്കാണ് ഇന്നത്തെ തന്റെ അവിസ്മരണീയ പ്രകടനത്തിലൂടെ ഷാക്കിബ് കടന്നിരിക്കുന്നത്. 99 പന്തില്‍ നിന്ന് പുറത്താകാതെ 124 റണ്‍സാണ് ഷാക്കിബ് ഇന്ന് നേടിയത്. ലിറ്റണ്‍ ദാസിനൊപ്പം 189 റണ്‍സ് നേടി ഷാക്കിബ് ഈ ലോകകപ്പിലെ ഏറ്റവും അധികം റണ്‍സ് നേടുന്ന താരം എന്ന ബഹുമതി കൂടി നേടി.

വിന്‍ഡീസിനെതിരെ ടീമിന്റെ 7 വിക്കറ്റ് വിജയം കുറിയ്ക്കുന്നതിനിടെ തമീം ഇക്ബാലിനു ശേഷം ബംഗ്ലാദേശ് ക്രിക്കറ്റില്‍ ആറായിരം റണ്‍സ് നേടുന്ന താരം കൂടിയായി മാറി ഷാക്കിബ്. അത് പോലെ തന്നെ ഒരു ലോകകപ്പില്‍ ബംഗ്ലാദേശിനായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരം കൂടിയായി മാറി ഷാക്കിബ്. 2015ല്‍ മഹമ്മദുള്ള നേടിയ 365 റണ്‍സെന്ന നേട്ടമാണ് ഷാക്കിബ് മറികടന്നത്.

യൂറോ ടി20 സ്ലാം: ഐക്കണ്‍ താരമായി മാറി ബൂം ബൂം

മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി ഏറ്റവും പുതിയ ടി20 ലീഗായ യൂറോ ടി20 സ്ലാമിന്റെ ഐക്കണ്‍ താരം. ഓഗസ്റ്റ് സെപ്റ്റംബര്‍ മാസത്തില്‍ അയര്‍ലണ്ടും സ്കോട്‍ലാന്‍ഡും നെതര്‍ലാണ്ട്സും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റാണ്. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്ന് രണ്ട് വീതം ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടെ ആറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക.

അതേ സമയം ഇമ്രാന്‍ താഹിര്‍, ജെപി ഡുമിനി, ബാബര്‍ ആസം, ലൂക്ക് റോഞ്ചി, ക്രിസ് ലിന്‍ എന്നിവരാണ് മറ്റ് മാര്‍ക്കീ താരങ്ങള്‍. ഓരോ ടീമുകളും മറ്റു ടീമുകളെ രണ്ട് തവണ ഓരോ രാജ്യത്തിലും നടത്തുന്ന ഘട്ടത്തില്‍ നേരിടും. ഇതിനു ശേഷം ആദ്യ നാല് ടീമുകള്‍ സെമി ഫൈനലിലേക്ക് കടക്കും എന്നതാണ് ടൂര്‍ണ്ണമെന്റിന്റെ ഫോര്‍മാറ്റ്.

ഹോളണ്ടില്‍ നിന്ന് ആംസ്റ്റര്‍ഡാം കിംഗ്സ്, റോട്ടര്‍ഡാം റൈനോസ് എന്നിവരും സ്കോട്‍ലാന്‍ഡില്‍ നിന്ന് ഗ്ലാസ്ഗോ ജയന്റ്സ്, എഡിന്‍ബര്‍ഗ് റോക്ക്സ് എന്നിവരും അയര്‍ലണ്ടില്‍ നിന്ന് ബെല്‍ഫാസ്റ്റ് ടൈറ്റന്‍സും ഡബ്ലിന്‍ ചീഫ്സുമാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.

ഗെയില്‍ സ്റ്റോമില്‍ അഫ്രീദിയുടെ ആ റെക്കോര്‍ഡും തകര്‍ന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം സിക്സുകളെന്ന റെക്കോര്‍ഡ് ക്രിസ്റ്റഫര്‍ ഹെന്‍റി ഗെയില്‍ എന്ന ക്രിസ് ഗെയിലിനു സ്വന്തം. ഇന്ന് നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ മെല്ലെ തുടങ്ങിയെങ്കിലും ശതകത്തോടടുത്തപ്പോള്‍ കത്തിക്കയറിയ ക്രിസ് ഗെയിലിന്റെ സിക്സര്‍ നേട്ടങ്ങള്‍ക്കിടെ ഷാഹിദ് അഫ്രീദിയുടെ 476 സിക്സുകളെയാണ് ഗെയില്‍ മറികടന്നത്.

9 സിക്സുകള്‍ ഇന്നിംഗ്സില്‍ നേടിയപ്പോള്‍ ഗെയില്‍ 481 സിക്സുകളെന്ന വ്യക്തിഗത പട്ടികയിലാണ് എത്തി നില്‍ക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള മക്കല്ലത്തിനു 398 സിക്സുകളാണുള്ളത്.

നാലോവര്‍, പത്ത് റണ്‍സ്, രണ്ട് വിക്കറ്റ്, അഫ്രീദിയുടെ മികവില്‍ കോമില്ല വിക്ടോറിയന്‍സ്

ചിറ്റഗോംഗ് വൈക്കിംഗ്സിനെതിരെ 7 വിക്കറ്റ് ജയവുമായി കോമില്ല വിക്ടോറിയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗിനെ 116 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷമാണ് മത്സരം 16.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിക്ടോറിയന്‍സ് വിജയിച്ചത്. മഴ മൂലം 19 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഷാഹിദ് അഫ്രീദിയുടെ ബൗളിംഗാണ് ചിറ്റഗോംഗിനെ വരിഞ്ഞു മുറുക്കിയത്.

4 ഓവറില്‍ 10 റണ്‍സിനു രണ്ട് വിക്കറ്റ് വീഴ്ത്തിയ അഫ്രീദിയ്ക്കൊപ്പം മുഹമ്മദ് സൈഫുദ്ദീന്‍, വഹാബ് റിയാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. 25 പന്തില്‍ നിന്ന് 43 റണ്‍സ് നേടിയ മൊസ്ദേക്ക് ഹൊസൈനും 33 റണ്‍സ് നേടിയ മുഹമ്മദ് ഷെഹ്സാദ്ദുമാണ് ചിറ്റഗോംഗ് വൈക്കിംഗ്സിനു വേണ്ടി തിളങ്ങിയത്. 8 വിക്കറ്റ് നഷ്ടത്തിലാണ് 116 റണ്‍സ് ചിറ്റഗോംഗ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ലയ്ക്ക് വേണ്ടി തമീം ഇക്ബാല്‍ പുറത്താകാതെ 54 റണ്‍സും ഷംസൂര്‍ റഹ്മാന്‍ 36 റണ്‍സും നേടി വിജയം ഉറപ്പാക്കുകയായിരുന്നു. 16.4 ഓവറിലാണ് ടീമിന്റെ വിജയം. വൈക്കിംഗ്സിനു വേണ്ടി അബു ജയേദ് രണ്ട് വിക്കറ്റ് നേടി.

Exit mobile version