മുൻ പാകിസ്താൻ താരം മുസ്താഖ് അഹമ്മദ് ഇനി ബംഗ്ലാദേശ് സ്പിന്ന് പരിശീലകൻ

2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന് മുന്നോടിയായി മുൻ പാകിസ്ഥാൻ സ്പിന്നർ മുഷ്താഖ് അഹമ്മദിനെ ബംഗ്ലാദേശ് കോച്ചിംഗ് സ്റ്റാഫിലേക്ക് ചേർത്തു. സിംബാബ്‌വെയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്ക്ക് മുന്നോടി ബംഗ്ലാദേശ് പുരുഷ ടീമിൻ്റെ സ്പിൻ ബൗളിംഗ് കോച്ചായി മുഷ്താഖ് അഹമ്മദ് ചേരും. വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും നടക്കുന്ന ഐസിസി ടി20 ലോകകപ്പ് 2024 അവസാനം വരെ ഈ റോളിൽ അദ്ദേഹം തുടരും.

മുമ്പ് ഇംഗ്ലണ്ട് (2008-2014), വെസ്റ്റ് ഇൻഡീസ് (2018-19), പാകിസ്ഥാൻ (2020-22) എന്നീ ടീമുകളുടെ സ്പിൻ ബൗളിംഗ് പരിശീലകനായിരുന്ന അഹമ്മദിന് പരിശീലന രംഗത്ത് പരിചയമ സമ്പത്തുണ്ട്.

ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും ഉള്ള സാഹചര്യങ്ങൾ സ്പിന്നിനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആണ് ഈ നിയമനം.

“ഒരു സ്പിൻ ബൗളിംഗ് പരിശീലകനെന്ന നിലയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് എനിക്ക് വലിയ അംഗീകാരമാണ്, ”ബിസിബി പുറത്തിറക്കിയ പ്രസ്താവനയിൽ മുഷ്താഖ് അഹമ്മദ് പറഞ്ഞു.

മുഷ്താഖ് അഹമ്മദിനെയും യൂനിസ് ഖാനെയും പരിശീലകരായി നിയമിച്ച് പാകിസ്ഥാൻ

മുൻ താരങ്ങളായ യൂനിസ് ഖാനെയും മുഷ്‌താഖ്‌ അഹമ്മദിനെയും പരിശീലകരായി നിയമിച്ച്  പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്ഥാൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി യൂനിസ് ഖാനെയും സ്പിൻ ബൗളിംഗ് പരിശീലനകനായി മുഷ്‌താഖ്‌ അഹമ്മദിനെയും നിയമിച്ചത്.

നിലവിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബൗളിംഗ് പരിശീലകനായി വഖാർ യൂനിസ് ടീമിനൊപ്പം ഉണ്ട്. ഇംഗ്ലണ്ടിൽ പാകിസ്ഥാൻ മൂന്ന് ടെസ്റ്റ് മത്സരങ്ങളും രണ്ട് ടി20 മത്സരങ്ങളുമാണ് കളിക്കാൻ ഉദ്ദേശിക്കുന്നത്. നേരത്തെ ഓഗസ്റ്റ് 5ന് പരമ്പര തുടങ്ങുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസ് ബാധയുടെ അടിസ്ഥാനത്തിൽ മത്സരം തുടങ്ങുന്ന തിയ്യതികളിൽ മാറ്റം ഉണ്ടായേക്കാം.

പാകിസ്ഥാന് വേണ്ടി 118 ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമാണ് യൂനിസ് ഖാൻ. മുഷ്‌താഖ്‌ അഹമ്മദ് 52 ടെസ്റ്റ് മത്സരങ്ങളും 144 ഏകദിന മത്സരങ്ങളും പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുണ്ട്.

“ഐ.പി.എല്ലും പി.എസ്.എല്ലും വിദേശ ബാറ്റ്സ്മാൻമാരെ സ്പിന്നിനെ കളിക്കുന്ന താരങ്ങളാക്കി”

ഇന്ത്യൻ സൂപ്പർ ലീഗിന്റെയും പാകിസ്ഥാൻ സൂപ്പർ ലീഗിന്റെയും വരവോടെ വിദേശ ബാറ്റ്സ്മാൻമാർ എല്ലാം സ്പിന്നിനെ മികച്ച രീതിയിൽ കളിക്കുന്ന താരങ്ങളായെന്ന് മുൻ പാകിസ്ഥാൻ സ്പിൻ ബൗളർ മുഷ്‌താഖ്‌ അഹമ്മദ്. ടെസ്റ്റ് ക്രിക്കറ്റിനും നിശ്ചിത ഓവർ ക്രിക്കറ്റിനും വ്യതസ്ത സ്പിന്നർമാരാണ് നല്ലതെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു.

അശ്വിൻ, യാസിർ ഷാ, നാഥാൻ ലിയോൺ എന്നിവർ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബൗളർമാർ ആണെന്നും എന്നാൽ ഏകദിനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അവർക്ക് കഴിയാത്തത് അവരുടെ ബൗളിങ്ങിൽ വ്യത്യസ്ത ഇല്ലാത്തതുകൊണ്ടാണെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു. ഇന്ത്യൻ സ്പിൻ ബൗളർമാരായ ചഹാലും കുൽദീപ് യാദവും ഇന്ത്യക്ക് വേണ്ടി ഒരുപാട് മത്സരങ്ങൾ ജയിപ്പിച്ചിട്ടുണ്ടെന്നും അത് ബൗളിങ്ങിൽ അവർ കൊണ്ട് വരുന്ന വ്യത്യസ്ത കൊണ്ടാണെന്നും മുൻ പാകിസ്ഥാൻ സ്പിന്നർ പറഞ്ഞു.

ഏകദിന ക്രിക്കറ്റിൽ പിച്ചുകൾ മികച്ചതാവുകയും ബൗളിങ്ങിൽ വ്യത്യസ്ത കൊണ്ട് വരാൻ കഴിയുകയും ചെയ്തില്ലെങ്കിൽ ടീമിൽ നിലനിൽക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു. 2017 വെസ്റ്റിൻഡീസ് പര്യടനത്തിന് ശേഷം നിശ്ചിത ഓവർ മത്സരങ്ങളിൽ അശ്വിൻ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

മുൾട്ടാൻ സുൽത്താൻസിനെ പി.എസ്.എൽ വിജയികളായി പ്രഖ്യാപിക്കണമെന്ന് മുഷ്‌താഖ്‌ അഹമ്മദ്

പാകിസ്ഥാൻ സൂപ്പർ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള മുൾട്ടാൻ സുൽത്താൻസിനെ വിജയികളായി പ്രഖ്യാപിക്കണമെന്ന് ടീമിലെ പരിശീലക സംഘത്തിലെ അംഗമായ മുഷ്‌താഖ്‌ അഹമ്മദ്. കൊറോണ വൈറസ് ബാധമൂലം പി.എസ്.എൽ നിർത്തിവെക്കുമ്പോൾ 10 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി മുൾട്ടാൻ സുൽത്താൻസ് ഒന്നാം സ്ഥാനത്തായിരുന്നു.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് 2020 അവസാനത്തോടെ പി.എസ്.എല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ നടത്താനാണ് ശ്രമം നടത്തുന്നത്. എന്നാൽ പി.എസ്.എല്ലിന്റെ അഞ്ചാം പതിപ്പ് ശെരിയായ രീതിയിൽ അവസാനിപ്പിക്കണമെന്നും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ മുൾട്ടാൻ സുൽത്താൻസിനെ വിജയികളായി പ്രഖ്യാപിക്കണമെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു. ഈ വർഷത്തിന്റെ അവസാനം ബാക്കിയുള്ള മത്സരങ്ങൾ നടത്തുമ്പോൾ ഏതൊക്കെ താരങ്ങൾ ടീമിനായി കളിക്കാൻ ഉണ്ടാവും എന്നതിന് വ്യക്തത ഉണ്ടാവില്ലെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു.

പാകിസ്ഥാൻ സൂപ്പർ ലീഗിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കാനിരിക്കെയാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചത്.

ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് യസീര്‍ ഷായെ റിലീസ് ചെയ്ത് പാക്കിസ്ഥാന്‍

ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയുടെ ടീമില്‍ നിന്ന് യസീര്‍ ഷായെ പാക്കിസ്ഥാന്‍ റിലീസ് ചെയ്തു. റാവല്‍പിണ്ടിയിലെ ആദ്യ ടെസ്റ്റ് ടീമില്‍ താരത്തിന് സ്ഥാനം ലഭിച്ചിരുന്നില്ല. ടീം മാനേജ്മെന്റ് നാല് പേസര്‍മാരുമായി പോകുവാന്‍ തീരുമാനിച്ചതോടെയാണ് ഇത്. തുടര്‍ന്ന് ലാഹോറിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ മുഷ്താഖ് അഹമ്മദുമായി പ്രവര്‍ത്തിക്കുവാനായി താരത്തെ പാക് ബോര്‍ഡ് ടെസ്റ്റ് സ്ക്വാഡില്‍ നിന്ന് റിലീസ് ചെയ്യുകയായിരുന്നു.

ടെസ്റ്റില്‍ പാക്കിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന് ഏഴാമത്തെ വിക്കറ്റ് വേട്ടക്കാരനും സ്പിന്നര്‍മാരില്‍ നാലാമനുമാണ് യസീര്‍ ഷാ. താരം ഡിസംബര്‍ 16ന് സ്ക്വാഡില്‍ തിരിച്ചെത്തുമെന്നാണ് വിശ്വസിക്കപ്പടുന്നത്. കറാച്ചിയില്‍ രണ്ടാം ടെസ്റ്റിന് മൂന്ന് ദിവസം മുന്നേ തിരികെ സ്ക്വാഡിലേക്ക് യസീര്‍ ഷാ തിരികെ എത്തുന്നത് വരെ ലാഹോറില്‍ മുഷ്താഖിനൊപ്പം താരം പരിശീലനം നടത്തും.

ഓസ്ട്രേലിയയില്‍ പാക്കിസ്ഥാന് വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ ബൗളിംഗില്‍ താരത്തിന് ശോഭിക്കാനായിരുന്നില്ല. അതേ സമയം ബാറ്റിംഗില്‍ താരം ശതകം നേടുകയുമുണ്ടായി. ഓസ്ട്രേലിയന്‍ പരമ്പരയില്‍ വെറും അഞ്ച് വിക്കറ്റാണ് താരം രണ്ട് ടെസ്റ്റുകളിലായി നേടിയത്. 402 റണ്‍സാണ് താരം വഴങ്ങിയത്.

വിന്‍ഡീസിന്റെ സഹ പരിശീലകനായി മുഷ്താഖ് അഹമ്മദ്

വര്‍ഷത്തില്‍ 150 ദിവസം വിന്‍ഡീസ് ടീമിനൊപ്പം സഹകരിക്കാമെന്ന അടിസ്ഥാനത്തിലുള്ള ഒരു കരാറില്‍ ഏര്‍പ്പെട്ട് മുന്‍ പാക്കിസ്ഥാന്‍ ബൗളര്‍ മുഷ്താഖ് അഹമ്മദ്. വിന്‍ഡീസിന്റെ ഉപ പരിശീലകനായിട്ടാണ് താരത്തിന്റെ പുതിയ കരാര്‍. പാക്കിസ്ഥാന്‍ നാഷണല്‍ അക്കാഡമിയിലെ തന്റെ സേവനം അവസാനിപ്പിച്ച ശേഷമാണ് മുഷ്താഖിന്റെ പുതിയ ദൗത്യം.

മുമ്പ് പാക്കിസ്ഥാനും ഇംഗ്ലണ്ടിനും വേണ്ടി കോച്ചിംഗ് ദൗത്യം നിര്‍വഹിച്ചിട്ടുള്ളയാളാണ് മുഷ്താഖ് അഹമ്മദ്. 18 മാസം പാക്കിസ്ഥാന്റെ ബൗളിംഗ് കോച്ചായിരുന്ന താരം 2016ല്‍ അസ്ഹര്‍ മഹമ്മൂദിനു വഴിമാറിക്കൊടുക്കുകയായിരുന്നു. താരം വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ടീമിനൊപ്പം ചേരേണ്ടതായിരുന്നുവെങ്കിലും വിസ പ്രശ്നങ്ങള്‍ കാരണം അതിനു സാധിച്ചില്ല.

ബംഗ്ലാദേശില്‍ ടീമിനൊപ്പം മുഷ്താഖ് അഹമ്മദ് ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version