50 ഓവർ ബാറ്റു ചെയ്യാൻ ആണ് കെ എൽ രാഹുൽ ശ്രമിച്ചത്, റൺ എടുക്കാൻ ശ്രമിച്ചില്ല എന്ന് ഷൊഹൈബ് മാലിക്

ലോകകപ്പ് ഫൈനലിലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ-ബാറ്റർ കെ എൽ രാഹുലിന്റെ സമീപനത്തെ വിമർശിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക്. രാഹുൽ 50 ഓവർ പിടിച്ചു നിൽക്കാൻ ആണ് ശ്രമിച്ചത് റൺ എടുക്കാൻ ശ്രമിച്ചില്ല എന്ന് മാലിക് പറഞ്ഞു. 107-ൽ നിന്ന് 66 മാത്രമായിരുന്നു രാഹുൽ എടുത്തത്‌.

“കെ എൽ രാഹുൽ 50 ഓവറിൽ ബാറ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അവൻ അത് ചെയ്യാൻ പാടില്ലായിരുന്നു, അവന്റെ കളി കളിക്കാൻ ശ്രമിക്കേണ്ടതായിരുന്നു. നിങ്ങൾ കഠിനമായ സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യുകയും ബൗണ്ടറികൾ എളുപ്പത്തിൽ വരുന്നില്ലെങ്കിൽ, കുറഞ്ഞത് നിങ്ങൾ എനിക്ക് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടതുണ്ട്. അതും നടന്നില്ല.” മാലിക് പറഞ്ഞു.

“ധാരാളം ഡോട്ട് ബോളുകൾ രാഹുലിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു, ഇന്ത്യയുടെ ഇന്നിംഗ്സിനെ കാര്യമായി ബാധിച്ചു” എ സ്‌പോർട്‌സിൽ സംസാരിക്കവെ ഷൊയ്ബ് മാലിക് പറഞ്ഞു.

പാകിസ്താൻ ഇന്ത്യയെ കണ്ടു പഠിക്കണം എന്ന് ഷൊഹൈബ് മാലിക്

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം എന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷൊയ്ബ് മാലിക്. ഇന്ത്യ എങ്ങനെയാണ് ടീം നിർമ്മിക്കുന്നത് എന്നും മികച്ച താരങ്ങളുടെ ഒരു വലിയ പൂൾ ഇന്ത്യക്ക് ഉണ്ടാകുന്നത് എങ്ങനെയാണെന്നും പാകിസ്താൻ പഠിക്കണം എന്ന് മാലിക് പറയുന്നു.

“ഈ ലോകകപ്പിൽ ഇന്ത്യ എല്ലാ മേഖലയിലും ഇന്ത്യ അവരുടെ ടീമിനെ സുരക്ഷിതമാക്കിയിരുന്നു‌. അവർക്ക് എല്ലാ മേഖലയിലും നല്ല കളിക്കാർ ഉണ്ടായിരുന്നു. ബൗളിംഗ്, ബാറ്റിംഗ്, ഫീൽഡിംഗ് എന്നീ മൂന്ന് ഡിപ്പാർട്ട്‌മെന്റുകളെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്, ”മാലിക് എ സ്‌പോർട്‌സിൽ പറഞ്ഞു.

“അവർക്കും പരിക്കേറ്റിട്ടുണ്ട്, പക്ഷേ അവർ അവരുടെ പ്ലാൻ ബി തയ്യാറാക്കി. കളിക്കാരുടെ ഒരു കൂട്ടം ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാ ഫോർമാറ്റിലുമുള്ള കളിക്കാരുടെ ഒരു കൂട്ടം, അവർക്ക് തുല്യ അവസരം ലഭിക്കണം, അങ്ങനെ അവസരം വരുമ്പോൾ അവർ വലിയ വേദിക്ക് ആയി തയ്യാറായിരിക്കും.” മാലിക് പറഞ്ഞു.

“ഞങ്ങൾ പാകിസ്താൻ ടീമിന് തിരിച്ചടി നേരിട്ടാൽ പുനർനിർമ്മാണ പ്രക്രിയയിലേക്ക് പോകുന്നു, പക്ഷേ ഞങ്ങൾ സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നില്ല. ഞങ്ങളുടെ തീരുമാനങ്ങളിൽ ഞങ്ങൾ സ്ഥിരമായി പ്രവർത്തിക്കുന്നില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു

കോഹ്ലിക്ക് 35ആം പിറന്നാളിലും 25കാരന്റെ ഫിറ്റ്നസ് ആണെന്ന് ഷൊഹൈബ് മാലിക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയെ പ്രശംസിച്ച് പാകിസ്താൻ താരം ഷോയിബ് മാലിക്. കോഹ്ലി കരിയറിൽ താൻ ചെയ്യുന്ന പ്രയത്‌നവും ഫിറ്റ്‌നസ് ലെവലും നോക്കുമ്പോൾ കോഹ്‌ലി 25 വയസ്സുകാരനാണെന്ന് തോന്നുന്നുവെന്ന് മാലിക് പറഞ്ഞു.

“കോഹ്‌ലിയെ അഭിനന്ദിക്കാൻ വാക്കുകൾ പോരാ. സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിന് ഒപ്പമെത്തിയത് അദ്ദേഹമാണെന്നതിൽ എനിക്ക് സംശയമില്ല. എന്നാൽ രസകരമായ ഒരു കാര്യം കൂടിയുണ്ട്, കോഹ്ലിയുടെ സെഞ്ച്വറികൾ തന്റെ ടീമിനെ മത്സരങ്ങൾ വിജയിപ്പിക്കുന്നു. അതാണ് പ്രധാനം,” എ സ്പോർട്സിൽ മാലിക് പറഞ്ഞു.

“സെഞ്ച്വറി എന്നത് ഒരു വലിയ ഇടപാടാണ്; അതിന്റെ ക്രെഡിറ്റ് നൽകണം. പക്ഷേ അതിനൊപ്പം കളി ജയിച്ചാൽ അതിനപ്പുറം ഒന്നുമില്ല. വിരാട് സാഹചര്യങ്ങളെ നന്നായി വിലയിരുത്തുന്നു എന്നതാണ് മറ്റൊരു രസകരമായ കാര്യം.”അദ്ദേഹം പറഞ്ഞു.

“അവന്റെ ശാരീരിക ക്ഷമത വേറെ ലെവലാണ്. ഇന്ന് അദ്ദേഹം തന്റെ 35-ാം ജന്മദിനം ആഘോഷിച്ചു, പക്ഷേ വിക്കറ്റുകൾക്കിടയിൽ ഓടുമ്പോൾ അയാൾക്ക് 25 വയസ്സുള്ളതായി തോന്നുന്നു. അതിനാൽ, ശാരീരിക ക്ഷമത വളരെ പ്രധാനമാണ്, കാരണം അത് നിങ്ങളെ കോഹ്‌ലിയെപ്പോലെ സ്ഥിരതയുള്ളവരാക്കുന്നു. 50 ഓവർ ഫീൽഡിംഗ് കഴിഞ്ഞ് അദ്ദേഹം ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത് നിങ്ങൾ കാണുന്നു.” മാലിക് തുടർന്നു.

“അവനിൽ ഒരു വ്യത്യാസവുമില്ല. കൂടാതെ ഹോട്ട് സ്പോട്ടുകളിലും അവൻ ഫീൽഡ് ചെയ്യുന്നു. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ അദ്ദേഹം എപ്പോഴും അവിടെയുണ്ട്” മാലിക് കൂട്ടിച്ചേർത്തു.

“കോഹ്ലിയുടെ ക്ലാസ് വേറെ ഒരു ബാറ്ററുമായും താരതമ്യം ചെയ്യാൻ ആകില്ല” – ഷൊഹൈബ് മാലിക്

ഇന്നലെ വിരാട് കോഹ്ലി നടത്തിയ പ്രകടനത്തെ പ്രശംസിച്ച് പാകിസ്താൻ താരം ഷൊഹൈബ് മാലിക്. കോഹ്ലിയെ വേറെ ആരുമായും താരതമ്യം ചെയ്യാൻ പോലും ആകില്ല എന്ന് മാലിക് പറയുന്നു.

ഒരു മികച്ച ക്രിക്കറ്റ് ഗെയിമിന് ഞങ്ങൾ സാക്ഷ്യം വഹിച്ചത്, വിരാട് കോഹ്‌ലി തീർത്തും ഒരു ബീസ്റ്റ് ആണ്!! വൈറ്റ് ബോൾ ക്രിക്കറ്റിലെ ലോകത്തിലെ മറ്റേതൊരു കളിക്കാരനുമായി നിങ്ങൾക്ക് കോഹ്ലിയുടെ ക്ലാസിനെ താരതമ്യം ചെയ്യാൻ കഴിയില്ല എന്ന് മാലിക് ട്വിറ്ററിൽ കുറിച്ചു.

കോഹ്ലിക്ക് ക്രീസിൽ നിലയുറപ്പിക്കാ‌ കഴിയും, അദ്ദേഹം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യും, അവന് സിക്‌സറുകൾ അടിക്കാൻ കഴിയും, ഗെയിം എങ്ങനെ ഫിനിഷ് ചെയ്യണം എന്നും അവനറിയാം. മാലിക് ട്വിറ്ററിൽ പറഞ്ഞു. ഇന്നലെ കോഹ്ലിയുടെ ഒറ്റയാൾ പ്രകടനം ആയിരുന്നു ഇന്ത്യയെ വിജയത്തിൽ എത്തിച്ചത്.

ഷൊയ്ബ് മാലിക് പാക്കിസ്ഥാന്റെ മധ്യ നിരയ്ക്ക് ഒരു പരിഹാരം ആയേനെ – ഷാഹിദ് അഫ്രീദി

പാക്കിസ്ഥാന്‍ താരം ഷൊയ്ബ് മാലിക്കിനെ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന് പറഞ്ഞ് ഷാഹിദ് അഫ്രീദി. പരിചയസമ്പത്തുള്ള മാലിക് ബാബര്‍ അസമിന് മികച്ച പിന്തുണയും പാക്കിസ്ഥാന്റെ മധ്യ നിരയ്ക്ക് ബലവും നൽകുമായിരുന്നുവെന്നും താരത്തെ തിരഞ്ഞെടുക്കാതിരുന്നത് വഴി പാക്കിസ്ഥാന്‍ വലിയ പിഴവാണ് വരുത്തിയിരിക്കുന്നതെന്നും അഫ്രീദി പറഞ്ഞു.

40 വയസ്സായെങ്കിലും നിര്‍ണ്ണായക സാന്നിദ്ധ്യമായി മാലിക് മാറുമായിരുന്നുവെന്നും ബെഞ്ചിലാണെങ്കിൽ പോലും മാലിക് ബാബര്‍ അസമിന് മികച്ച പിന്തുണ നൽകുമായിരുന്നുവെന്നും അഫ്രീദി വെളിപ്പെടുത്തി.

വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, മാലിക്കും സര്‍ഫ്രാസും പുറത്ത്

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വസീം എന്നിവരെ പുറത്താക്കിയാണ് 15 അംഗ സ്വാഡിനെ പ്രഖ്യാപിച്ചത്. അതേ സമയം ഹസന്‍ അലിയ്ക്ക് വിശ്രമം നല്‍കുകയാണെന്നും സെലക്ടര്‍മാര്‍ അറിയിച്ചു.

ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതിരുന്ന സര്‍ഫ്രാസിനെ ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ കളിപ്പിച്ചിരുന്നു. ഒരു അവസരം ലഭിച്ചതിൽ ആറ് റൺസാണ് താരം നേടിയത്. അതേ സമയം ലോകകപ്പിൽ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തയാളാണ് ഷൊയ്ബ് മാലിക്. എന്നാൽ താരത്തിന് ബംഗ്ലാദേശിനെതിരെ ലഭിച്ച ഏക അവസരത്തിൽ തിളങ്ങാനാകാതെ പൂജ്യത്തിന് പുറത്താകുകയായിരുന്നു.

പാക്കിസ്ഥാന്‍ ടി20 സ്ക്വാഡ് : Babar Azam (C), Shadab Khan (VC), Asif Ali, Fakhar Zaman, Haider Ali, Haris Rauf, Iftikhar Ahmed, Khushdil Shah, Mohammad Hasnain, Mohammad Nawaz, Mohammad Rizwan (Wk), Mohammad Wasim Jnr, Shaheen Shah Afridi, Shahnawaz Dahani, Usman Qadir

ടി20 സ്ക്വാഡ് കൂടാതെ പാക്കിസ്ഥാന്‍ ഏകദിന സ്ക്വാഡും പ്രഖ്യാപിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍ ഏകദിന സ്ക്വാഡ്: Babar Azam (captain), Shadab Khan (vice-captain), Asif Ali, Fakhar Zaman, Haider Ali, Haris Rauf, Iftikhar Ahmed, Imam-ul-Haq, Khushdil Shah, Mohammad Nawaz, Mohammad Rizwan (wicketkeeper), Mohammad Wasim Jnr, Mohammad Hasnain, Saud Shakeel, Shaheen Shah Afridi, Shahnawaz Dahani Usman Qadir

മാലിക് ദുബായിയിലേക്ക് മടങ്ങുന്നു, പാക് ടീമിൽ നിന്ന് റിലീസ് ചെയ്തു

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യ്ക്ക് മുമ്പ് സീനിയര്‍ താരം ഷൊയ്ബ് മാലികിനെ റിലീസ് ചെയ്ത് പാക്കിസ്ഥാന്‍. തന്റെ മകന് സുഖമില്ലാത്തതിനാൽ കുടുംബത്തോടൊപ്പം ചേരുവാന്‍ ദുബായിയിലേക്ക് മടങ്ങുന്നതിനായാണ് ഷൊയ്ബ് മാലികിനെ പാക്കിസ്ഥാന്‍ റിലീസ് ചെയ്തത്.

ടി20 പരമ്പരയ്ക്ക് ശേഷം ബാക്കി ടീമംഗങ്ങളും ധാക്കയിൽ നിന്ന് ദുബായ് വഴിയാണ് പാക്കിസ്ഥാനിലേക്ക് യാത്രയാകുന്നത്. ടി20 പരമ്പരയ്ക്ക് ശേഷം ഇരു രാജ്യങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഏറ്റുമുട്ടും.

40 വയസ്സുകാര്‍ ടീമിലുണ്ടാകരുതെന്ന നിയമമൊന്നുമില്ല, ഹഫീസിനും ഷൊയ്ബിനും പിന്തുണയുമായി ഇന്‍സമാം ഉള്‍ ഹക്ക്

ഒരു താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുമ്പോള്‍ ആ സ്ഥാനത്ത് പകരക്കാരായി താരങ്ങളുണ്ടോ എന്നതാണ് ഏറ്റവും പ്രധാനം എന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ നായകനും ഇതിഹാസ താരവുമായ ഇന്‍സമാം ഉള്‍ ഹക്ക്.

മുഹമ്മദ് ഹഫീസിനും ഷൊയ്ബ് മാലിക്കിനും പിന്തുണ അര്‍പ്പിച്ചാണ് ഇന്‍സമാമിന്റെ പ്രതികരണം. ഇരു താരങ്ങള്‍ക്കും പകരക്കാരെ കണ്ടെത്തുക വളരെ പ്രയാസമാണെന്നും 40 വയസ്സ് കഴിഞ്ഞവര്‍ ടീമിലുണ്ടാകാന്‍ പാടില്ലെന്ന് നിയമമൊന്നുമില്ലെന്നും ഇന്‍സമാം വ്യക്തമാക്കി.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ യുവ താരങ്ങളെ തങ്ങളുടെ പരിചയ സമ്പത്തിനാൽ മുന്നോട്ട് നയിക്കുവാന്‍ കഴിയുന്ന താരങ്ങളാണ് ഹഫീസും മാലിക്കും എന്നും അവരെ ടീമിൽ നിന്ന് പുറത്താക്കുവാന്‍ എളുപ്പമാണെങ്കിലും പകരക്കാരെ കണ്ടെത്തുക പ്രയാസം ആണെന്നും ഇന്‍സമാം പറഞ്ഞു.

പ്രായത്തിനെ അടിസ്ഥാനമാക്കിയല്ല പ്രകടനത്തെ കണക്കാക്കിയാവണം ടീമിലേക്കുള്ള തിരഞ്ഞെടുപ്പെന്നും ിന്‍സമാം കൂട്ടിചേര്‍ത്തു.

ഫോം തുടര്‍ന്ന് പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍, 18 പന്തിൽ 54 റൺസ് നേടി ഷൊയ്ബ് മാലിക്

ടി20 ലോകകപ്പിൽ സ്കോട്‍ലാന്‍ഡിനെതിരെ അപ്രസക്തമായ മത്സരത്തിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഷൊയ്ബ് മാലിക്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് 189/4 എന്ന സ്കോര്‍ നേടിയത്.

ഷൊയ്ബ് മാലിക് 18 പന്തിൽ 6 സിക്സ് ഉള്‍പ്പെടെ 54 റൺസ് നേടിയപ്പോള്‍ ബാബര്‍ അസം 47 പന്തിൽ 66 റൺസ് നേടി. മുഹമ്മദ് ഹഫീസ് 19 പന്തിൽ 31 റൺസും നേടി.

ക്രിസ് ഗ്രീവ്സ് രണ്ടും സഫ്യാന്‍ ഷറീഫ്, ഹംസ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്കോട്‍ലാന്‍ഡിനായി നേടി.

അഫ്ഗാന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് ആസിഫ് അലിയുടെ പവര്‍ ഹിറ്റിംഗ്

ടി20 ലോകകപ്പിൽ ഇന്നത്തെ ആവേശകരമായ ഏഷ്യന്‍ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് പാക്കിസ്ഥാന്‍. ന്യൂസിലാണ്ടിനെതിരെ വിജയം നേടിക്കൊടുത്ത ആസിഫ് അലിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

12 പന്തിൽ 24 റൺസ് വേണ്ടപ്പോള്‍ ആ ഓവറിൽ തന്നെ നാല് സിക്സുകള്‍ പറത്തിയാണ് ആസിഫ് അലി പാക്കിസ്ഥാന്റെ 5 വിക്കറ്റ് വിജയം സാധ്യമാക്കിയത്. 51 റൺസ് നേടിയ ബാബര്‍ അസം റഷീദ് ഖാന്റെ സ്പെല്ലിലെ അവസാന പന്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ പാക്കിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്‍ വിജയ സാധ്യത കണ്ടു. ഷൊയ്ബ് മാലിക്കിനെ(19) പുറത്താക്കി നവീന്‍ ഉള്‍ ഹക്ക് ആ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും 7 പന്തിൽ 25 റൺസ് നേടിയ ആസിഫ് അലി അഫ്ഗാന്‍ മോഹങ്ങള്‍ തകര്‍ത്തെറിയുകയായിരുന്നു.

30 റൺസ് നേടിയ ഫകര്‍ സമന്‍ ആണ് പാക്കിസ്ഥാന്റെ മറ്റൊരു പ്രധാന സ്കോറര്‍. കരിം ജനത് എറിഞ്ഞ 19ാം ഓവറിൽ 24 റൺസാണ് പിറന്നത്. അതിന് മുമ്പുള്ള മൂന്നോവറിൽ താരം 24 റൺസാണ് വഴങ്ങിയത്. മുജീബ് ഉര്‍ റഹ്മാന്‍ 4 ഓവറിൽ 14 റൺസ് മാത്രം വിട്ട് നല്‍കി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

നേരത്തെ 76/6 എന്ന നിലയിൽ തകര്‍ന്നടിഞ്ഞ അഫ്ഗാനിസ്ഥാനെ മുഹമ്മദ് നബി – ഗുല്‍ബാദിന്‍ നൈബ് കൂട്ടുകെട്ട് ആണ് മത്സത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 147/6 എന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത് 81 റൺസിന്റെ ഇവരുടെ ഏഴാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടാണ്.

നബിയും ഗുല്‍ബാദിനും 35 റൺസ് വിജതം നേടിയപ്പോള്‍ നജീബുള്ള സദ്രാന്‍ 22 റൺസ് നേടി. പാക്കിസ്ഥാന് വേണ്ടി ഇമാദ് വസീം 2 വിക്കറ്റ് നേടിയപ്പോള്‍ മറ്റു ബൗളര്‍മാരെല്ലാം ഓരോ വിക്കറ്റ് നേടി.

പാക്കിസ്ഥാന്‍ പതറിയെങ്കിലും വിജയം നല്‍കി ഷൊയ്ബ് മാലിക് – ആസിഫ് അലി കൂട്ടുകെട്ട്

135 റൺസെന്ന ചെറു സ്കോര്‍ ചേസ് ചെയ്യുകയായിരുന്ന പാക്കിസ്ഥാന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 48 റൺസിന്റെ ബലത്തിൽ വിജയം പിടിച്ചെടുത്ത് പാക്കിസ്ഥാന്‍. കൂട്ടുകെട്ടിൽ ചുരുക്കം പന്തിൽ നിന്നാണ് ഷൊയ്ബ് മാലിക് – ആസിഫ് അലി സഖ്യം ടീമിന്റെ വിജയ സാധ്യത ഒരുക്കിയത്.

18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ വിജയം നേടിയത്. ആസിഫ് അലി 12 പന്തിൽ 3 സിക്സ് അടക്കം 27 റൺസ് നേടിയപ്പോള്‍ 20 പന്തിൽ നിന്ന് നിര്‍ണ്ണായകമായ 26 റൺസാണ് ഷൊയ്ബ് മാലിക് നേടിയത്.

പവര്‍പ്ലേയ്ക്കുള്ളിൽ ബാബര്‍ അസമിനെ(9) നഷ്ടമായ പാക്കിസ്ഥാന് അധികം വൈകാതെ ഫകര്‍ സമനെയും മുഹമ്മദ് ഹഫീസിനെയും നഷ്ടമായി. ഇരുവരും 11 വീതം റൺസാണ് നേടിയത്. മുഹമ്മദ് റിസ്വാന്റെ വലിയ വിക്കറ്റ് നേടി ഇഷ് സോധി തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 69/4 എന്ന നിലയിലേക്ക് വീണു. 33 റൺസാണ് റിസ്വാന്‍ നേടിയത്.

ഇമാദ് വസീമിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ട്രെന്റ് ബോള്‍ട്ട് വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചപ്പോള്‍ അവസാന അഞ്ചോവറിൽ പാക്കിസ്ഥാന്‍ 44 റൺസായിരുന്നു വിജയത്തിനായി നേടേണ്ടിയിരുന്നത്. ടിം സൗത്തി എറിഞ്ഞ 17ാം ഓവറിൽ അസ്ഹര്‍ അലിയുടെ രണ്ട് സിക്സ് ഉള്‍പ്പെടെ 13 റൺസ് പിറന്നപ്പോള്‍ അവസാന മൂന്നോവരിൽ 24 റൺസെന്ന നിലയിലേക്ക് മത്സരം എത്തിക്കുവാന്‍ പാക്കിസ്ഥാന് സാധിച്ചു. തന്റെ ആദ്യ മൂന്നോവറിൽ വെറും 12 റൺസാണ് ടിം സൗത്തി വിട്ട് നല്‍കിയത്.

 

53 റണ്‍സ് വിജയം, ജാഫ്ന സ്റ്റാലിയന്‍സ് പ്രഥമ ലങ്ക പ്രീമിയര്‍ ലീഗ് ജേതാക്കള്‍

ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെതിരെ 53 റണ്‍സ് വിജയം കരസ്ഥമാക്കി ലങ്ക പ്രീമിയര്‍ ലീഗ് ജേതാക്കളായി ജാഫ്ന സ്റ്റാലിയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ജാഫ്ന 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. ഷൊയ്ബ് മാലിക് 46 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ടീം ക്യാപ്റ്റന്‍ കൂടിയായ തിസാര പെരേര 14 പന്തില്‍ നിന്ന് 39 റണ്‍സ് നേടി കൂറ്റന്‍ സ്കോര്‍ നേടുവാന്‍ ജാഫ്നയെ സഹായിച്ചു.

ധനന്‍ജയ ഡി സില്‍വ്(33), അവിഷ്ക ഫെര്‍ണാണ്ടോ(27), ജോണ്‍സണ്‍ ചാള്‍സ്(26) എന്നിവരും റണ്‍സ് കണ്ടെത്തി. ഗോളിന് വേണ്ടി ധനന്‍ജയ ലക്ഷന്‍ മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗോള്‍ ഗ്ലാഡിയേറ്റേഴ്സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സേ നേടാനായുള്ളു. 17 പന്തില്‍ 40 റണ്‍സ് നേടി ഭാനുക രാജപക്സയും 17 പന്തില്‍ 36 റണ്‍സ് നേടി അസം ഖാനും തിളങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ജാഫ്ന ഗോളിന്റെ ചേസിംഗിന്റെ താളം തെറ്റിയ്ക്കുകയായിരുന്നു.

ഷൊയ്ബ് മാലിക് മൂന്നോവറില്‍ 13 റണ്‍സ് മാത്രം നല്‍കി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഉസ്മാന്‍ ഷിന്‍വാരിയും രണ്ട് വിക്കറ്റ് നേടി ജാഫ്നയുടെ വിജയം ഒരുക്കി.

Exit mobile version