കോഹ്ലിയുടെ ഇന്നിങ്സിനെ പ്രശംസിച്ച് നരേന്ദ്ര മോദി

ഇന്നലെ ടി20 ലോകകപ്പിൽ കോഹ്ലി നടത്തിയ പ്രകടനത്തെ പ്രശംസിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനെതിരായ മത്സരത്തിൽ ഒറ്റക്ക് നിന്ന് പൊരുതി കോഹ്ലി ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചിരുന്നു. മികച്ച പോരാട്ടത്തിനൊടുവിൽ ആണ് ഇന്ത്യൻ ടീം വിജയം സ്വന്തമാക്കിയത് എന്നും ഈ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ എന്നും മോദി ട്വീറ്റ് ചെയ്തു.

വിരാട് കോഹ്‌ലി മഹത്തായ ഇന്നിങ്സിനെ പ്രത്യേകമായി പരാമർശിക്കുന്നു എന്നും മോഡി കുറിച്ച. ഈ ഇന്നിങ്സ് ദൃഢതയോടെയാണ് അദ്ദേഹം കളിച്ചത് എന്നുംമുന്നോട്ടുള്ള കളികൾക്ക് ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകൾ എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ഭാവി സുരക്ഷിതമായ കൈകളിൽ, ലോകകപ്പ് നേടിയ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്നലെ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി അഞ്ചാം അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ടീമിന്റെ പ്രകടനം ഗംഭീരം ആയിരുന്നു എന്നും രാജ്യത്തെ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും കഴിവുള്ളതുമായ കൈകളിലാണെന്ന് തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് ആയിരുന്നു തോൽപ്പിച്ചത്.

“നമ്മുടെ യുവ ക്രിക്കറ്റ് താരങ്ങളെ ഓർത്ത് അങ്ങേയറ്റം അഭിമാനിക്കുന്നു. ICC U19 ലോകകപ്പ് നേടിയതിന് ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്റിലൂടെ അവർ മികച്ച കരുത്ത് പ്രകടിപ്പിച്ചു. ഉയർന്ന തലത്തിലെ അവരുടെ മികച്ച പ്രകടനം കാണിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതവും കഴിവുള്ളതുമായ കൈകളിലാണെന്നാണ്. ,” മോദി ട്വീറ്റ് ചെയ്തു

മോദി സര്‍ക്കാര്‍ കാരണം ഇന്ത്യയുമായി കളിക്കുവാനുള്ള പാക്കിസ്ഥാന്റെ ആഗ്രഹം നടക്കില്ല – ഷാഹിദ് അഫ്രീദി

പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പറഞ്ഞ് ഷാഹിദ് അഫ്രീദ്. മോദി സര്‍ക്കാരിന്റെ നയം കാരണമാണ് ഇതെന്ന് അഫ്രീദി പറഞ്ഞു. കോവിഡ് പ്രതിരോധത്തിനുള്ള പണം സ്വരൂപിക്കുന്നതിന് വേണ്ടി നേരത്തെ ഷൊയ്ബ് അക്തര്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പരമ്പര നടത്തണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് ഒട്ടേറെ വിമര്‍ശനം കേള്‍ക്കേണ്ടി വരികയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ ഇത്തരം ഒരു മത്സരം സാധ്യമല്ലെന്നാണ് കപില്‍ദേവ്, സഹീര്‍ അബ്ബാസ് തുടങ്ങിയവര്‍ പറഞ്ഞത്. കായിക താരങ്ങളുടെ സുരക്ഷയെ ഇത് ബാധിക്കുമെന്നാണ് ഇവര്‍ ഷൊയ്ബ് അക്തറിന്റെ ആശയത്തെ വിമര്‍ശിച്ച് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മുന്‍ പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി ഇതിന് കാരണം ഇന്ത്യന്‍ സര്‍ക്കാരാണെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

പാക്കിസ്ഥാന്‍ ഇന്നും ഈ വിഷയത്തില്‍ പോസിറ്റീവ് സമീപനമാണ് എടുത്തിട്ടുള്ളത് എന്നാല്‍ ഇന്ത്യയാണ് മുന്നോട്ട് വരാത്തതെന്ന് അഫ്രീദി ഒരു പത്രത്തിനുള്ള അഭിമുഖത്തില്‍ പറഞ്ഞു.

Exit mobile version