യൂറോ ടി20 സ്ലാം: ഐക്കണ്‍ താരമായി മാറി ബൂം ബൂം

മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി ഏറ്റവും പുതിയ ടി20 ലീഗായ യൂറോ ടി20 സ്ലാമിന്റെ ഐക്കണ്‍ താരം. ഓഗസ്റ്റ് സെപ്റ്റംബര്‍ മാസത്തില്‍ അയര്‍ലണ്ടും സ്കോട്‍ലാന്‍ഡും നെതര്‍ലാണ്ട്സും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റാണ്. ഈ മൂന്ന് രാജ്യങ്ങളില്‍ നിന്ന് രണ്ട് വീതം ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടെ ആറ് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക.

അതേ സമയം ഇമ്രാന്‍ താഹിര്‍, ജെപി ഡുമിനി, ബാബര്‍ ആസം, ലൂക്ക് റോഞ്ചി, ക്രിസ് ലിന്‍ എന്നിവരാണ് മറ്റ് മാര്‍ക്കീ താരങ്ങള്‍. ഓരോ ടീമുകളും മറ്റു ടീമുകളെ രണ്ട് തവണ ഓരോ രാജ്യത്തിലും നടത്തുന്ന ഘട്ടത്തില്‍ നേരിടും. ഇതിനു ശേഷം ആദ്യ നാല് ടീമുകള്‍ സെമി ഫൈനലിലേക്ക് കടക്കും എന്നതാണ് ടൂര്‍ണ്ണമെന്റിന്റെ ഫോര്‍മാറ്റ്.

ഹോളണ്ടില്‍ നിന്ന് ആംസ്റ്റര്‍ഡാം കിംഗ്സ്, റോട്ടര്‍ഡാം റൈനോസ് എന്നിവരും സ്കോട്‍ലാന്‍ഡില്‍ നിന്ന് ഗ്ലാസ്ഗോ ജയന്റ്സ്, എഡിന്‍ബര്‍ഗ് റോക്ക്സ് എന്നിവരും അയര്‍ലണ്ടില്‍ നിന്ന് ബെല്‍ഫാസ്റ്റ് ടൈറ്റന്‍സും ഡബ്ലിന്‍ ചീഫ്സുമാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.

Exit mobile version