പിതാവിന്റെ പന്തിൽ സിക്സടിച്ച് മകൻ: അഫ്ഗാൻ ലീഗിൽ മുഹമ്മദ് നബിക്കെതിരെ ഹസ്സൻ ഐസഖിലിന്റെ സിക്സ്



ചൊവ്വാഴ്ച (ജൂലൈ 22) നടന്ന ഷപഗീസ ക്രിക്കറ്റ് ലീഗ് (SCL) മത്സരത്തിൽ ആരാധകർ ഒരു അപൂർവവും വൈകാരികവുമായ നിമിഷത്തിന് സാക്ഷ്യം വഹിച്ചു. 18 വയസ്സുകാരനായ ഹസ്സൻ ഐസഖിൽ തന്റെ പിതാവും അഫ്ഗാനിസ്ഥാൻ ഇതിഹാസ ഓൾറൗണ്ടറുമായ മുഹമ്മദ് നബിക്കെതിരെ ഒരു കൂറ്റൻ സിക്സ് പറത്തി. അമോ ഷാർക്ക്സും മിസ് ഐനക് നൈറ്റ്സും തമ്മിലുള്ള മത്സരമാണ് ചരിത്രപരമായ ഈ കാഴ്ചയ്ക്ക് വേദിയായത്. ഷാർക്ക്സിന് വേണ്ടി ഓപ്പൺ ചെയ്ത ഐസഖിൽ ഒമ്പതാം ഓവറിലാണ് നബിക്കെതിരെ സിക്സ് നേടിയത്.


മികച്ച ഫോമിലായിരുന്ന ഐസഖിൽ 36 പന്തിൽ നിന്ന് 52 റൺസ് നേടി ഷാർക്ക്സിനെ 162 എന്ന മികച്ച സ്കോറിലെത്താൻ സഹായിച്ചു. എന്നാൽ, സിക്സും വ്യക്തിഗത നേട്ടവും സ്വന്തമാക്കിയെങ്കിലും, ഒടുവിൽ വിജയം നബിക്കായിരുന്നു. 18 പന്തുകൾ ബാക്കി നിൽക്കെ ഒരു സിക്സിലൂടെ നബി നൈറ്റ്സിനെ അഞ്ച് വിക്കറ്റിന്റെ ആശ്വാസകരമായ വിജയത്തിലേക്ക് നയിച്ചു.


മകൻ അച്ഛനെതിരെ സിക്സ് നേടുന്ന വീഡിയോ അതിവേഗം വൈറലായി.

അഫ്ഗാന്‍ സ്കോറിന് മാന്യത നൽകി നബി, അഫ്ഗാനിസ്ഥാന് 158 റൺസ്

ഇന്ത്യയ്ക്കെതിരെ ആദ്യ ടി20യിൽ 5 വിക്കറ്റ്  നഷ്ടത്തിൽ 158 റൺസ് നേടി അഫ്ഗാനിസ്ഥാന്‍. ഒരു ഘട്ടത്തിൽ 57/3 എന്ന നിലയിലേക്ക് വീണ അഫ്ഗാനിസ്ഥാനെ നാലാം വിക്കറ്റിൽ 68 റൺസ് നേടി മൊഹമ്മദ് നബി – അസ്മത്തുള്ള ഒമര്‍സായി കൂട്ടുകെട്ട് ആണ് മുന്നോട്ട് നയിച്ചത്.

നബി 27 പന്തിൽ നിന്ന് 42 റൺസ് നേടിയപ്പോള്‍ ഒമര്‍സായി 29 റൺസ് നേടി.  ഒമര്‍സായിയെ പുറത്താക്കി മുകേഷ് കുമാര്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്.  നബിയെയും പുറത്താക്കി മുകേഷ് കുമാര്‍ അഫ്ഗാനിസ്ഥാനെ പിടിച്ചുകെട്ടുകയായിരുന്നു.  ഇന്ത്യയ്ക്ക് വേണ്ടി അക്സര്‍ പട്ടേൽ രണ്ടും ശിവം ഡുബേ ഒരു വിക്കറ്റും നേടി.

നജീബുള്ള സദ്രാന്‍ – കരിം ജനത് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 12 പന്തിൽ 28 റൺസ് നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 158/5 എന്ന സ്കോറിലേക്ക് എത്തി. നജീബുള്ള 11 പന്തിൽ 19 റൺസും കരിം ജനത് 5 പന്തിൽ 9 റൺസും നേടി.

നേരത്തെ അഫ്ഗാന്‍ ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസും(23) – ഇബ്രാഹിം സദ്രാനും(28) ചേര്‍ന്ന് 50 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 50/0 എന്ന നിലയിൽ നിന്ന് 57/3 എന്ന നിലയിലേക്ക് അഫ്ഗാന്‍ വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

മൊഹമ്മദ് നബി തിരികെ എത്തുന്നു, പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു

പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്റെ സ്ക്വാഡ് പ്രഖ്യാപിച്ചു. വെറ്ററന്‍ ഓള്‍റൗണ്ടര്‍ മൊഹമ്മദ് നബിയെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. മാര്‍ച്ച് 24, 26, 27 തീയ്യതികളിൽ ഷാര്‍ജ്ജയിലാണ് മത്സരങ്ങള്‍. കഴിഞ്ഞ മാസം നടന്ന യുഎഇയ്ക്കെതിരെള്ള പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു.

ഹസ്രത്തുള്ള സാസായി, റഹ്മത് ഷാ എന്നിവരെ ടീം ഒഴിവാക്കിയിട്ടുണ്ട്. അണ്‍ക്യാപ്ഡ് ഓപ്പണര്‍ സെദിക്കുള്ള അടലിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം യുഎഇയ്ക്കെതിരെയുള്ള സ്ക്വാഡിന്റെയും ഭാഗമായിരുന്നു.

അഫ്ഗാനിസ്ഥാന്‍: Rashid Khan (C), Rahmanullah Gurbaz (WK), Ibrahim Zadran, Usman Ghani, Sediqullah Atal, Najibullah Zadran, Afsar Zazai, Karim Janat, Mohammad Nabi, Azmatullah Omarzai, Gulbadin Naib, Sharafuddin Ashraf, Noor Ahmad, Mujeeb Ur Rehman, Fareed Ahmad, Fazal Haq Farooqi and Naveen Ul Haq

മൊഹമ്മദ് നബിക്ക് സി പി എല്ലിൽ പുതിയ ക്ലബ്

അഫ്ഘാനിസ്ഥാൻ നായകൻ മൊഹമ്മദ് നബി കരീബിയൻ പ്രീമിയർ ലീഗിൽ ജമൈക്ക തല്ലാവാസിനായി കളിക്കും. താരത്തെ സൈൻ ചെയ്തറ്റഹയി ക്ലബ് പ്രഖ്യാപിച്ചു. ടൂർണമെന്റിന്റെ ഗയാന മത്സരങ്ങൾ ആരംഭിക്കുമ്പോൾ നബി ടീമിനൊപ്പം ഉണ്ടാകും. ഇപ്പോൾ ജമൈക്ക തല്ലവാസ് ലീഗിൽ രണ്ടാം സ്ഥാനത്ത് ഉണ്ട്. സെപ്റ്റംബർ 21ന് നബി ടീമിനായി തന്റെ ആദ്യ മത്സരം കളിക്കും.

സിപിഎല്ലിൽ മുമ്പ് സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് പാട്രിയറ്റ്‌സ്, സെന്റ് ലൂസിയ കിംഗ്‌സ് എന്നിവരെ താരം പ്രതിനിധീകരിച്ചിട്ടുണ്ട്.

തുടരെ രണ്ട് മത്സരം കളിക്കുക എന്നത് ശ്രമകരമായിരുന്നു – മൊഹമ്മദ് നബി

ഏഷ്യ കപ്പിൽ തുടരെ രണ്ട് മത്സരങ്ങള്‍ കളിക്കേണ്ടി വന്നത് ശ്രമകരമായ കാര്യമാണെന്ന് പറ‍ഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ മൊഹമ്മദ് നബി. പാക്കിസ്ഥാനെതിരെ തൊട്ടുമുമ്പത്തെ ദിവസം അവസാനം വരെ പോയ മത്സരത്തിന് ശേഷം ഇന്ത്യയ്ക്കെതിരെ അടുത്ത ദിവസം തന്നെ കളിക്കാനിറങ്ങിയത് പ്രയാസകരമായിരുന്നു.

പാക്കിസ്ഥാനെതിരെയുള്ള തോൽവിയ്ക്ക് ശേഷം ടീം മാനസികമായി തയ്യാര്‍ അല്ലായിരുന്നുവെന്നും ക്യാച്ചുകള്‍ കൈവിട്ടത് ടീമിന് തിരിച്ചടിയായി എന്ന് നബി പറഞ്ഞു. ബാറ്റിംഗിനിറങ്ങിയപ്പോള്‍ അത്രയും സ്വിംഗ് പ്രതീക്ഷിച്ചില്ലെന്നും നബി കൂട്ടിചേര്‍ത്തു.

മികച്ച രീതിയിലാണ് ടൂര്‍ണ്ണമെന്റ് തുടങ്ങിയതെങ്കിലും പിന്നീട് അത് തുടരുവാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചില്ലെന്നും നബി പറഞ്ഞു.

60 റൺസ് ജയം നേടി അഫ്ഗാനിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 60 റൺസിന്റെ വിജയം നേടി അഫ്ഗാനിസ്ഥാന്‍. ഇന്ന് ടോസ് നേടി സിംബാബ്‍വേ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 276 റൺസാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. സിംബാബ്‍വേയെ 216 റൺസിന് ഒതുക്കി 60 റൺസിന്റെ തകര്‍പ്പന്‍ വിജയം ആണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.

94 റൺസ് നേടിയ റഹ്മത് ഷായും 88 റൺസ് നേടിയ ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷഹീദിയും ആണ് അഫ്ഗാനിസ്ഥാനായി ബാറ്റിംഗിൽ തിളങ്ങിയത്. 17 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്ന റഷീദ് ഖാനും അതിവേഗം സ്കോറിംഗ് നടത്തി. സിംബാബ്‍വേയ്ക്കായി ബ്ലെസ്സിംഗ് മുസറബാനി 4 വിക്കറ്റ് നേടി.

67 റൺസ് നേടിയ സിക്കന്ദര്‍ റാസ സിംബാബ്‍വേയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഇന്നസന്റ് കൈയ(39), ക്രെയിഗ് ഇര്‍വിന്‍(30) എന്നിവരാണ് ആതിഥേയര്‍ക്കായി റൺസ് കണ്ടെത്തിയത്. അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബി 4 വിക്കറ്റ് നേടിയപ്പോള്‍ ഫസൽഹഖ് ഫറൂക്കിയും റഷീദ് ഖാനും 2 വീതം വിക്കറ്റ് നേടി. ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് സിംബാബ്‍വേ ഓള്‍ഔട്ട് ആയത്.

നബി അഫ്ഗാൻ ഏകദിന ടീമിലേക്ക് തിരികെ എത്തുന്നു

ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമിൽ മുഹമ്മദ് നബി തിരികെ എത്തുന്നു. മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള അഫ്ഗാനിസ്ഥാന്റെ 16 അംഗ സ്ക്വാഡിനെ ഇന്നാണ് പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടി20 മത്സരങ്ങളിലും നബിയാണ് ടീമിന്റെ ക്യാപ്റ്റന്‍.

ഏകദിന ടീമിനെ ഹഷ്മത്തുള്ള ഷഹീദി ആണ് ഏകദിന ക്യാപ്റ്റൻ.

ODI squad: Hashmatullah Shahidi (C), Rahmat Shah (VC) ,Azmatullah Omarzai, Farid Malik, Fazal Haq Farooqi, Gulbadin Naib, Ibrahim Zadran, Ikram Alikhail, Mohammad Nabi, Mujeeb ur Rahman, Najibullah Zadran, Rahmanullah Gurbaz, Rashid Khan, Riaz Hassan, Shahidullah Kamal, Yamin Ahmadzai

T20I squad: Mohammad Nabi (C), Afsar Zazai, Azmatullah Omarzai, Darwish Rasooli, Farid Ahmad Malik, Fazal Haq Farooqi, Hazratullah Zazai, Karim Janat, Mujeeb ur Rahman, Najibullah Zadran, Nijat Masood, Qais Ahmad, Rahmanullah Gurbaz, Rashid Khan, Sharafuddin Ashraf and Usman Ghani

നെതര്‍ലാണ്ട്സിനെതിരെയുള്ള ഏകദിനങ്ങളില്‍ കളിക്കാനില്ലെന്ന് അറിയിച്ച് മുഹമ്മദ് നബി

അഫ്ഗാനിസ്ഥാന്റെ വരാനിരിക്കുന്ന നെതര്‍ലാണ്ട്സിനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച് മുഹമ്മദ് നബി. ജനുവരി 21 മുതൽ 25 വരെ ദോഹയിലാണ് പരമ്പര നടക്കാനിരിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍ 18 അംഗ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. നെതര്‍ലാണ്ട്സിനെതിരെ പുതുമുഖ താരത്തിന് അവസരം നല്‍കുവാനാണ് തന്റെ തീരുമാനം എന്നും നബി അറിയിച്ചു.

അഫ്ഗാനിസ്ഥാന്‍ സ്ക്വാഡ് : Azmatullah Omarzai, Farid Malik, Fazal Haq Farooqi, Gulbadin Naib, Hashmatullah Shahidi, Ikram Alikhail, Mujib ur Rahman, Najibullah Zadran, Qais Ahmad, Rahmanullah Gurbaz, Rahmat Shah, Rashid Khan, Riaz Hassan, Salim Safi, Shahidullah Kamal, Sharafuddin Ashraf, Usman Ghani, Yamin Ahmadzai

അഞ്ചാം സീസണില്‍ കളിക്കാനായി നബി റെനഗേഡ്സിലേക്ക് എത്തുന്നു

അഫ്ഗാനിസ്ഥാന്‍ ടി20 നായകന്‍ മുഹമ്മദ് നബി മെൽബേൺ റെനഗേഡ്സിനായി ഈ സീസണിലും കളിക്കും. അഞ്ചാം സീസണിലാണ് നബി റെനഗേഡ്സ് നിരയില്‍ ബിഗ് ബാഷ് കളിക്കാനായി എത്തുന്നത്.

റെനഗേഡ്സ് കുടുംബത്തിലെ അംഗമായാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നതെന്നും മുമ്പ് നാല് സീസണുകളിൽ താരം 34 മത്സരങ്ങള്‍ ടീമിനായി കളിച്ചിട്ടുണ്ട്. ബിഗ് ബാഷ് എട്ടാം സീസൺ വിജയിച്ച ടീമിൽ അംഗവുമായിരുന്നു നബി.

ബിഗ് ബാഷിന്റെ പതിനൊന്നാം സീസണിൽ ടീമിന് കരുത്തേകുന്ന സൈനിംഗ് ആണ് നബിയുടേതെന്നാണ് കോച്ച് ഡേവിഡ് സാക്കര്‍ അഭിപ്രായപ്പെട്ടത്.

അവസാന മത്സരം നന്നായി അവസാനിപ്പിച്ച് അസ്ഗര്‍ അഫ്ഗാന്‍, 160 റൺസ് നേടി ഏഷ്യന്‍ രാജ്യം

നമീബിയയ്ക്കെതിരെ 160/5 എന്ന മികച്ച സ്കോര്‍ നേടി അഫ്ഗാനിസ്ഥാന്‍. ടോപ് ഓര്‍ഡറിൽ മികച്ച തുടക്കം ഹസ്രത്തുള്ള സാസായിയും(33) മുഹമ്മദ് ഷഹ്സാദും(45) നടത്തിയപ്പോള്‍ ടീം 6.4 ഓവറിൽ 53 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.

റഹ്മാനുള്ള ഗുര്‍ബാസിനെയും ഷഹ്സാദിനെയും നഷ്ടമായി 89/3 എന്ന നിലയിലായിരുന്ന അഫ്ഗാനിസ്ഥാനെ അസ്ഗര്‍ അഫ്ഗാന്‍(31), മുഹമ്മദ് നബി(32*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് 160/5 എന്ന സ്കോറിലേക്ക് നയിച്ചത്.

റൂബന്‍ ട്രംപെൽമാനും ലോഫ്ടി-ഈറ്റണും രണ്ട് വീതം വിക്കറ്റാണ് നമീബിയയ്ക്ക് വേണ്ടി നേടിയത്.

നബിയെ ബോര്‍ഡ് ഡയറക്ടര്‍ഷിപ്പിൽ നിന്ന് റിലീസ് ചെയ്ത് അഫ്ഗാനിസ്ഥാന്‍

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായി മുഹമ്മദ് നബിയെ അഫ്ഗാനിസ്ഥാന്‍ ബോര്‍‍ഡ് അംഗത്വത്തിൽ നിന്ന് റിലീസ് ചെയ്തു. ഇന്ന് ആണ് അഫ്ഗാനിസ്ഥാന്‍ ബോര്‍ഡ് ഈ വിവരം പുറത്ത് വിട്ടത്.

അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ അംബാസിഡര്‍ ആയ ഫരീദ് മമുന്‍ഡ്സായി പകരം ഡയറക്ടര്‍ ആയി ബോര്‍ഡിൽ ചേര്‍ന്നിട്ടുണ്ടെന്നും എസിബി അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എന്ന് മീഡിയ റിലീസിൽ അഫ്ഗാന്‍ ബോര്‍ഡ് സൂചിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലാണ് അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ഹോം മത്സരങ്ങള്‍ കളിക്കുന്നുവെന്നതിനാൽ തന്നെ ഫരീദിന്റെ നിയമനം ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുവാന്‍ ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അര്‍ദ്ധ ശതകങ്ങളുമായി നിതീഷ് റാണയും രാഹുല്‍ ത്രിപാഠിയും, 200 എത്താനാകാതെ കൊല്‍ക്കത്ത

രാഹുല്‍ ത്രിപാഠിയും നിതീഷ് റാണയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ടോപ് ഓര്‍ഡറില്‍ പുറത്തെടുത്തുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ താളം തെറ്റി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ്. 200ന് മേലെ റണ്‍സിലേക്ക് ടീം നീങ്ങുമെന്ന നിലയില്‍ നിന്ന് വിക്കറ്റുകളുമായി സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ഏഴോവറില്‍ 53 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ശുഭ്മന്‍ ഗില്ലിനെ(15) കൊല്‍ക്കത്തയ്ക്ക് നഷ്ടമായ ശേഷം പിന്നീട് കണ്ടത് ത്രിപാഠിയും നിതീഷ് റാണയും ചേര്‍ന്ന് സണ്‍റൈസേഴ്സ് ബൗളര്‍മാരെ അതിര്‍ത്തി കടത്തുന്നതായിരുന്നു. ത്രിപാഠി 29 പന്തില്‍ 53 റണ്‍സ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് 93 റണ്‍സാണ് നേടിയത്. ത്രിപാഠിയുടെ വിക്കറ്റ് നടരാജന്‍ വീഴ്ത്തിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ റഷീദ് ഖാന്‍ ആന്‍ഡ്രേ റസ്സലിനെ വീഴ്ത്തി.

ഓയിന്‍ മോര്‍ഗനെയും നിതീഷ് റാണയെയും ഒരേ ഓവറില്‍ പുറത്താക്കി മുഹമ്മദ് നബിയും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ 146/1 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്ത 160/5 എന്ന നിലയിലേക്കായി. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്ക് തകര്‍ത്തടിച്ചാണ് കൊല്‍ക്കത്തയെ 187 റണ്‍സിലേക്ക് എത്തിച്ചത്. ആറ് വിക്കറ്റാണ് ടീമിന് നഷ്ടമായത്. ദിനേശ് കാര്‍ത്തിക് 9 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന 5 ഓവറില്‍ അധികം റണ്‍സ് പിറക്കാതെ ഇരുന്നപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ പിറന്ന 16 റണ്‍സാണ് 187 എന്ന സ്കോറിലേക്ക് കൊല്‍ക്കത്തയെ എത്തിച്ചത്. സണ്‍റൈസേഴ്സിന് വേണ്ടി അഫ്ഗാന്‍ താരങ്ങളായ റഷീദ് ഖാനും മുഹമ്മദ് നബിയും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version