ശ്രീലങ്ക സനത് ജയസൂര്യയെ സ്ഥിര പരിശീലകനായി നിയമിച്ചു

മുൻ ബാറ്ററും ക്യാപ്റ്റനുമായ സനത് ജയസൂര്യയെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൻ്റെ സ്ഥിരം മുഖ്യ പരിശീലകനായി ശ്രീലങ്ക നിയമിച്ചു. 2026 മാർച്ച് 31 വരെയുള്ള കരാർ അദ്ദേഹം ഒപ്പുവെച്ചു. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നിവയ്‌ക്കെതിരായ സമീപകാല പരമ്പരകളിൽ ജയസൂര്യയുടെ കീഴിൽ ശ്രീലങ്ക തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതാണ് അദ്ദേഹത്തിന് സ്ഥിര കരാർ നൽകാൻ കാരണം.

ജയസൂര്യ ചുമതലയേൽക്കുമ്പോൾ ശ്രീലങ്ക പ്രതിസന്ധി ഘട്ടത്തിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ ശ്രീലങ്ക ക്രിക്കറ്റിലെ അവരുടെ പ്രതാപത്തിലേക്ക് വരുന്നതിന്റെ സൂചനകൾ കാണിക്കുന്നുണ്ട്. അവർ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള സാധ്യതകളും സജീവമാക്കിയിരിക്കുകയാണ്.

സനത് ജയസൂര്യ ശ്രീലങ്കയുടെ പരിശീലകൻ

സനത് ജയസൂര്യയെ ദേശീയ ടീമിൻ്റെ ഇടക്കാല ഹെഡ് കോച്ചായി നിയമിച്ചതായി ശ്രീലങ്ക പ്രഖ്യാപിച്ചു. 2024 സെപ്റ്റംബറിൽ ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനം പൂർത്തിയാകുന്നതുവരെ അദ്ദേഹം ടീമിന്റെ പരിശീലകൻ ആയി പ്രവർത്തിക്കും എന്ന് ശ്രീലങ്ക അറിയിച്ചു. ലോകകപ്പിലെയും സമീപകാലത്തെയും മോശം പ്രകടനങ്ങളിൽ നിന്ന് ശ്രീലങ്കയെ കരകയറ്റുക എന്ന ദൗത്യം ആകും ജയസൂര്യക്ക് മുന്നിൽ ഉള്ളത്.

ജയസൂര്യ നിലവിൽ ശ്രീലങ്കൻ ക്രിക്കറ്റിൻ്റെ മുഴുവൻ സമയ ‘ക്രിക്കറ്റ് കൺസൾട്ടൻ്റായി’ പ്രവർത്തിക്കുക ആയിരുന്നു. അതിനൊടൊപ്പം ആണ് ഈ പുതിയ ചുമതല. അദ്ദേഹത്തിൻ്റെ പുതിയ നിയമനം ഉടൻ പ്രാബല്യത്തിൽ വരും. ഇന്ത്യയുമാായി വരാൻ ഇരിക്കുന്ന പരമ്പരയിലും ജയസൂര്യ ആകും കോച്ച്.

“ഞങ്ങൾ ഒരു ശാശ്വത പരിഹാരം കണ്ടെത്തുന്നത് വരെ ദേശീയ ടീമിനെ സനത് ജയസൂര്യ നയിക്കും. അദ്ദേഹത്തിന് മികച്ച അന്താരാഷ്‌ട്ര ക്രിക്കറ്റ് അനുഭവപരിചയമുണ്ട്,” ശ്രീലങ്ക ക്രിക്കറ്റ് സിഇഒ ശ്രീ ആഷ്‌ലി ഡി സിൽവ പറഞ്ഞു.

ഏകദിന റണ്ണിൽ ജയസൂര്യയെയും മറികടന്ന് വിരാട് കോഹ്ലി

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺ നേടിയവരുടെ ലിസ്റ്റിൽ കോഹ്ലി നാലാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ന് വിരാട് കോഹ്ലി ന്യൂസിലൻഡിന് എതിരെ 95 റൺസ് നേടിയിരുന്നു. ഇതോടെ ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യയുടെ ഏകദിന റൺസ് കോഹ്ലി മറികടന്നു. 13430 റൺസ് ആണ് ജയസൂര്യ നേടിയിട്ടുള്ളത്. 13437 റൺസിൽ എത്തിയ കൊഹ്ലി ഇതോടെ നാലാം സ്ഥാനത്തേക്ക് മുന്നേറി.

ഇനി 13704 റൺസ് നേടിയിട്ടുള്ള മുൻ ഓസ്ട്രേലിയ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്, 14234 റൺസ് നേടിയ ശ്രീലങ്കൻ മുൻ ഓപ്പണർ സംഗക്കാര, 18426 നേടിയ സച്ചിൻ എന്നിവരാണ് കോഹ്ലിക്ക് മുന്നിൽ ഉള്ളത്.

Most runs in ODIs
18426 – Sachin Tendulkar
14234 – Kumar Sangakkara
13704 – Ricky Ponting
13437 – Virat Kohli
13430 – Sanath Jayasuriya

“ബാബർ അല്ല കോഹ്ലി ആണ് തന്റെ ഇഷ്ട താരം”

വിരാട് കോഹ്ലി ആണ് തന്റെ ഇഷ്ട താരം എന്ന് ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യ. ബാബർ അസത്തെയും വിരാട് കോഹ്ലിയെയും എടുത്താൽ തീർച്ചയായും തനിക്ക് കോഹ്ലിയെ ആണ് ഇഷ്ടം. ജയസൂര്യ പറഞ്ഞു. തന്റെ മകന്റെയും ഇഷ്ട താരം വിരാട് കോഹ്ലി ആണെന്ന് ജയസൂര്യ സ്പോർട്സ് കീഡയോട് പറഞ്ഞു. കോഹ്ലി ഏഷ്യാ കപ്പിൽ തന്റെ മികവിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ആണ് ജയസൂര്യയുടെ കമന്റ്.

ടെസ്റ്റ് ക്രിക്കറ്റിനേക്കാൾ തനിക്ക് ഇഷ്ടം ഏകദിന ക്രിക്കറ്റ് ആണെന്നും സനത് ജയസൂര്യ പറഞ്ഞു. ജയസൂര്യ ഇപ്പോൾ റോഡ് സേഫ്റ്റി സീരിസിൽ ശ്രീലങ്ക ലെജൻഡ്സിനായി ഇറങ്ങാൻ ഒരുങ്ങുകയാണ്.

ശ്രീലങ്കയിലെ പ്രതിഭകളുടെ ഉദാഹരണം ആണ് നിസ്സങ്ക – സനത് ജയസൂര്യ

ശ്രീലങ്ക സൃഷ്ടിക്കുന്ന പ്രതിഭകളുടെ മികച്ചൊരു ഉദാഹാരണമാണ് പതും നിസ്സങ്കയെന്ന് പറഞ്ഞ് മുന്‍ ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യ. ശ്രീലങ്കയെ പ്രതിനിധീകരിക്കുന്നത് തന്നെ വലിയ ബഹുമതിയാണെന്നും അപ്പോള്‍ അരങ്ങേറ്റത്തില്‍ ശതകം നേടുകയെന്ന് പറഞ്ഞാല്‍ അത് കൂടുതല്‍ പ്രത്യേകത നിറഞ്ഞതാണെന്നും പറഞ്ഞ ശ്രീലങ്കന്‍ ഇതിഹാസം നിസ്സങ്ക താരം ശ്രീലങ്കയ്ക്ക് അഭിമാന നിമിഷം ആണ് തന്റെ അരങ്ങേറ്റത്തില്‍ നല്‍കിയതെന്ന് പറഞ്ഞു.

താരം ഇനിയും ശ്രീലങ്കയ്ക്കായി ശതകങ്ങള്‍ നേടുമെന്നും ജയസൂര്യ പറഞ്ഞു. വിന്‍ഡീസിനെതിരെ ആന്റിഗ്വ ടെസ്റ്റില്‍ അരങ്ങേറ്റത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 9 റണ്‍സിന് പുറത്തായ താരം രണ്ടാം ഇന്നിംഗ്സില്‍ 103 റണ്‍സാണ് നേടിയത്. നിരോഷന്‍ ഡിക്ക്വെല്ലയുമായി ചേര്‍ന്ന് താരം നേടിയ 189 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ശ്രീലങ്കയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തത്.

ശതകത്തിനിടെ ഷാക്കിബ് മറികടന്നത് ഒട്ടേറെ നേട്ടങ്ങള്‍

ഏകദിനത്തില്‍ 6000 റണ്‍സും 250 വിക്കറ്റും നേടുന്ന നാലാമത്തെ താരമായി ഷാക്കിബ് അല്‍ ഹസന്‍. സനത് ജയസൂര്യ, ഷാഹിദ് അഫ്രീദി, ജാക്വസ് കാല്ലിസ് എന്നിവരുടെ പട്ടികയിലേക്കാണ് ഇന്നത്തെ തന്റെ അവിസ്മരണീയ പ്രകടനത്തിലൂടെ ഷാക്കിബ് കടന്നിരിക്കുന്നത്. 99 പന്തില്‍ നിന്ന് പുറത്താകാതെ 124 റണ്‍സാണ് ഷാക്കിബ് ഇന്ന് നേടിയത്. ലിറ്റണ്‍ ദാസിനൊപ്പം 189 റണ്‍സ് നേടി ഷാക്കിബ് ഈ ലോകകപ്പിലെ ഏറ്റവും അധികം റണ്‍സ് നേടുന്ന താരം എന്ന ബഹുമതി കൂടി നേടി.

വിന്‍ഡീസിനെതിരെ ടീമിന്റെ 7 വിക്കറ്റ് വിജയം കുറിയ്ക്കുന്നതിനിടെ തമീം ഇക്ബാലിനു ശേഷം ബംഗ്ലാദേശ് ക്രിക്കറ്റില്‍ ആറായിരം റണ്‍സ് നേടുന്ന താരം കൂടിയായി മാറി ഷാക്കിബ്. അത് പോലെ തന്നെ ഒരു ലോകകപ്പില്‍ ബംഗ്ലാദേശിനായി ഏറ്റവും അധികം റണ്‍സ് നേടുന്ന താരം കൂടിയായി മാറി ഷാക്കിബ്. 2015ല്‍ മഹമ്മദുള്ള നേടിയ 365 റണ്‍സെന്ന നേട്ടമാണ് ഷാക്കിബ് മറികടന്നത്.

മുന്‍ ലങ്കന്‍ നായകന് രണ്ട് വര്‍ഷത്തെ വിലക്ക്

മുന്‍ ലങ്കന്‍ നായകന്‍ സനത് ജയസൂര്യയെ അഴിമതി ആരോപണങ്ങള്‍ സമ്മതിച്ചതിനു രണ്ട് വര്‍ഷത്തെ വിലക്കുമായി ഐസിസി. ക്രിക്കറ്റ് സംബന്ധമായ ഒരു കാര്യങ്ങളിലും താരത്തിനു അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇടപെടുവാന്‍ ആകില്ല. ഐസിസിയുടെ അഴിമതി വിരുദ്ധ കോഡിന്റെ രണ്ട് ലംഘനങ്ങള്‍ സമ്മതിച്ചതോടെയാണ് ജയസൂര്യയ്ക്കെതിരെ വിലക്ക് വന്നത്. അന്വേഷണത്തോട് സഹകരിക്കാതിരിക്കുക തെളിവുകള്‍ മറച്ച് വയ്ക്കുക, തിരുത്തുക, നശിപ്പിക്കുക എന്നിവയാണ് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് നടത്തിയ ലംഘനങ്ങള്‍.

2012ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ലങ്കയുടെ സെലക്ടര്‍മാരുടെ ചെയര്‍മാനായി താരം കുറച്ച് കാലം പ്രവര്‍ത്തിച്ചിരുന്നു. ലങ്കന്‍ ക്രിക്കറ്റിലെ അഴിമതിയുമായി ബന്ധപ്പെട്ട ഐസിസിയുടെ അന്വേഷണത്തിലാണ് ഈ നടപടി.

ഒന്നാം വിക്കറ്റില്‍ പഴങ്കഥയായത് ശ്രീലങ്കന്‍ റെക്കോര്‍ഡ്

ഇമാം-ഉള്‍-ഹക്കും ഫകര്‍ സമനും ഇന്ന് സിംബാബ്‍വേ ബൗളര്‍മാര്‍ക്കെതിരെ ഒന്നാം വിക്കറ്റില്‍ 304 റണ്‍സ് നേടിയപ്പോള്‍ പഴങ്കഥയായത് ഒരു ശ്രീലങ്കന്‍ റെക്കോര്‍ഡാണ്. ഒന്നാം വിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്നത് ഇതുവരെ ശ്രീലങ്കന്‍ ഓപ്പണിംഗ് ജോഡികളായ സനത് ജയസൂര്യ-ഉപുല്‍ തരംഗ എന്നിവരുടെ പേരിലായിരുന്നു.

286 റണ്‍സ് നേടിയാണ് തരംഗ-ജയസൂര്യ കൂട്ടുകെട്ട് 2006ല്‍ ലീഡ്സില്‍ ഇംഗ്ലണ്ടിനെതിരെ നേടിയത്. 109 റണ്‍സ് നേടിയ തരംഗ പുറത്തായപ്പോളാണ് അന്ന് കൂട്ടുകെട്ട് തകര്‍ന്നത്. ഏറെ വൈകാതെ ജയസൂര്യയും പുറത്തായെങ്കിലും 99 പന്തില്‍ നിന്ന് 152 റണ്‍സ് നേടിയ ശേഷമാണ് ലങ്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ വിടവാങ്ങിയത്.

ഇന്ന് 113 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്ക് പുറത്തായപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version