പാക്കിസ്ഥാന്‍ ടീമിലിടം ലഭിയ്ക്കുക ഇത്ര എളുപ്പമോ? – ഷാഹീദ് അഫ്രീദി

യുവ താരം മുഹമ്മദ് ഹാരിസിനെ ഏകദിന സ്ക്വാഡിൽ ഉള്‍പ്പെടുത്തിയതിന് സെലക്ടര്‍മാരെ വിമര്‍ശിച്ച് മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹീദ് അഫ്രീദി. സ്ക്വാഡിൽ യുവ താരത്തെ ഉള്‍പ്പെടുന്നത് സ്വാഗതാര്‍ഹമാണെങ്കിലും പ്രാദേശിക ക്രിക്കറ്റ് കളിക്കാത്ത ഒരാളെ അത്തരത്തിൽ ഉള്‍പ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും അഫ്രീദി വ്യക്തമാക്കി.

പാക്കിസ്ഥാനെ പ്രതിനിധീകരിക്കുക ഇത്ര എളുപ്പമുള്ള കാര്യമല്ലെന്നത് ഏവരും ഓര്‍ക്കണമെന്നും അഫ്രീദി കൂട്ടിചേര്‍ത്തു. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലാണ് യുവ വിക്കറ്റ് കീപ്പര്‍ താരം തന്റെ അരങ്ങേറ്റം കുറിച്ചത്.

മൂന്ന് മത്സരങ്ങളിലും കളിച്ചുവെങ്കിലും രണ്ട് ഇന്നിംഗ്സിൽ നിന്നായി വെറും 6 റൺസാണ് താരം സ്വന്തമാക്കിയത്. സെലക്ടര്‍മാരുടെ മണ്ടന്‍ തീരുമാനം ആണ് ഇതെന്നും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പ്രകടനങ്ങളെ മാത്രം ആശ്രയിച്ച് സെലക്ഷന്‍ നടത്തുന്നത് അവസാനിപ്പിക്കണം എന്നും അഫ്രീദി പറ‍ഞ്ഞു.

ക്വേറ്റാ ഗ്ലാഡിയേറ്റേഴ്സിനായി തന്റെ അവസാന പിഎസ്എൽ സീസൺ കളിക്കാനായി ബൂം ബൂം എത്തുന്നു

തന്റെ കരിയറിലെ അവസാന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കളിക്കുവാനായി ഷഹീദ് അഫ്രീദി ഒരുങ്ങുന്നു. വരുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ അഫ്രീദി ക്വേറ്റാ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടിയാണ് കളിക്കുവാനായി ഇറങ്ങുക. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ അഫ്രീദി കളിക്കുന്ന നാലാമത്തെ ടീമാകും ഗ്ലാഡിയേറ്റേഴ്സ്.

കഴിഞ്ഞ സീസണിൽ താരം മുൽത്താന്‍ സുൽത്താന്‍സിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്. ട്രേഡിംഗിലൂടെയാണ് ഈ കൈമാറ്രം നടന്നിരിക്കുന്നത്. അഫ്രീദിയെ വിട്ട് നല്‍കിയപ്പോള്‍ മുൽത്താന്‍ സുൽത്താന്‍സിന് ഒരു ഡയമണ്ട് പിക്കും സിൽവര്‍ പിക്കുമാണ് വരുന്ന പിഎസ്എൽ ഡ്രാഫ്ടില്‍ ലഭിച്ചിരിക്കുന്നത്.

എവറെസ്റ്റ് പ്രീമിയര്‍ ലീഗിൽ കളിക്കുവാന്‍ അഫ്രീദി എത്തുന്നു

നേപ്പാളിലെ എവറെസ്റ്റ് പ്രീമിയര്‍ ലീഗിൽ കളിക്കുവാന്‍ ഷഹീദ് അഫ്രീദി എത്തുന്നു. കാത്‍മണ്ഠു കിംഗ്സ് ഇലവന് വേണ്ടിയാവും മുന്‍ പാക്കിസ്ഥാന്‍ താരം കളിക്കുക. സെപ്റ്റംബര്‍ 25 മുതൽ ഒക്ടോബര്‍ 9 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക.

നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെയ്ക്കൊപ്പമാവും ഷഹീദ് അഫ്രീദി കളിക്കുക. കാത്‍മണ്ഠുവിലേക്കുള്ള തന്റെ ആദ്യത്തെ സന്ദര്‍ശനമാണ് ഇതെന്നും താന്‍ പല സ്ഥലങ്ങളും സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നുമാണ് ഷഹീദ് അഫ്രീദി പറഞ്ഞത്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഷാഹിദ് അഫ്രീദി പിന്മാറി

പുറത്തിനേറ്റ പരിക്ക് മൂലം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അബു ദാബി ലെഗില്‍ ഷാഹിദ് അഫ്രീദി കളിക്കില്ല. മുല്‍ത്താന്‍ സുല്‍ത്താന്‍സ് ഓള്‍റൗണ്ടര്‍ക്ക് കറാച്ചിയില്‍ പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. പരിശോധനയില്‍ പൂര്‍ണ്ണമായ വിശ്രമം ആണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പത്രക്കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്.

അഫ്രീദിയ്ക്ക് പകരം ആസിഫ് അഫ്രീദിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണ്ണമെന്റ് കളിക്കാനാകത്തതില്‍ വലിയ വിഷമമുണ്ടെന്നും തന്റെ ടീമിന് എല്ലാവിധ ആശംസകളും തന്റെ പ്രാര്‍ത്ഥനകള്‍ എപ്പോളും ഉണ്ടാകുമെന്നും മുല്‍ത്താന്‍ സുല്‍ത്താന്‍സ് ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെ മറികടന്ന് ജാഫ്ന സ്റ്റാലിയന്‍സ്

അവിഷ്ക ഫെര്‍ണാണ്ടോയുട ബാറ്റിംഗ് മികവില്‍ ജാഫ്ന സ്റ്റാലിയന്‍സിന് മികച്ച വിജയം. ഗോള്‍ ഗ്ലാഡിയേറ്റേഴ്സിനെതിര 8 വിക്കറ്റ് വിജയമാണ് ടീം ഇന്ന് നേടിയത്. 176 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ജാഫ്നയ്ക്ക് വേണ്ടി പുറത്താകാതെ 92 റണ്‍സ് നേടിയ അവിഷ്ക ഫെര്‍ണാണ്ടോയുടെ പ്രകടനമാണ് വേറിട്ട് നിന്നത്. ഷൊയ്ബ് മാലിക് 27 റണ്‍സുമായി താരത്തിന് പിന്തുണ നല്‍കിയപ്പോള്‍ ജാഫ്ന 2 വിക്കറ്റ് നഷ്ടത്തില്‍ 19.3 ഓവറില്‍ വിജയം കരസ്ഥമാക്കി.

23 പന്തില്‍ 58 റണ്‍സ് നേടിയ ഷാഹിദ് അഫ്രീദിയുടെ ഇന്നിംഗ്സിന്റെ ബലത്തിലാണ് ഗോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയത്. ഗുണതിലക 38 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയുടെ ഡുവാന്നേ ഒളിവിയര്‍ നാല് വിക്കറ്റുമായി ജാഫ്ന ബൗളര്‍മാരില്‍ തിളങ്ങി.

സര്‍ഫ്രാസ് പിന്മാറി, ഗോള്‍ ഗ്ലാഡിയേറ്റേഴ്സിന്റെ ക്യാപ്റ്റനായി ഷാഹീദ് അഫ്രീദി

ലങ്ക പ്രീമിയര്‍ ലീഗ് ടീം ആയ ഗോള്‍ ഗ്ലോഡിയേറ്റേഴ്സിന്റെ ക്യാപ്റ്റനായി ഷാഹീദ് അഫ്രീദി ചുമതലയേല്‍ക്കും. നേരത്തെ ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ച സര്‍ഫ്രാസ് അഹമ്മദ് പിന്മാറിയതോടെയാണ് പുതിയ ക്യാപ്റ്റനെ ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്.

ന്യൂസിലാണ്ട് പര്യടനത്തിനുള്ള പാക്കിസ്ഥാന്റെ സ്ക്വാഡില്‍ സര്‍ഫ്രാസിനെ ഉള്‍പ്പെടുത്തിയതിനാലാണ് താരം ലങ്ക പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറിയത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ കഴിയാത്തത് പാകിസ്ഥാൻ താരങ്ങൾക്ക് വമ്പൻ നഷ്ട്ടം : ഷാഹിദ് അഫ്രീദി

ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ പാകിസ്ഥാൻ താരങ്ങൾക്ക് കഴിയാത്തത് വമ്പൻ നഷ്ടമാണെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. ഇന്ത്യൻ പ്രീമിയർ ലീഗ് പോലെയുള്ള വലിയ ടൂർണമെന്റ് വഴി ലഭിക്കുന്ന അനുഭവസമ്പത്ത് വളരെ വലുതാണെന്നും അഫ്രീദി പറഞ്ഞു. 2008ലെ പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം പാകിസ്ഥാൻ താരങ്ങൾക്ക് ഐ.പി.എല്ലിൽ അവസരം ലഭിച്ചിട്ടില്ല.

ഇന്ത്യൻ പ്രീമിയർ ലീഗ് വളരെ വലിയ ഒരു ടൂർണമെന്റ് ആണെന്നും ബാബർ അസമിനെ പോലെയുള്ള താരങ്ങൾക്ക് കളിയ്ക്കാൻ അവസരം ലഭിച്ചാൽ സമ്മർദ്ദ ഘട്ടങ്ങളിൽ എങ്ങനെ കളിക്കാമെന്ന കാര്യം അവർ പഠിക്കുമെന്നും അഫ്രീദി പറഞ്ഞു. എന്നാൽ രാഷ്ട്രീയ പ്രശ്നങ്ങൾ കൊണ്ട് പാകിസ്ഥാൻ താരങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു വലിയ ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്നും അഫ്രീദി പറഞ്ഞു.

ഇന്ത്യയിൽ ക്രിക്കറ്റ് കളിച്ചത് താൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് തനിക്ക് ലഭിക്കുന്ന സ്നേഹത്തെയും ബഹുമാനത്തെയും താൻ ഇപ്പോഴും വിലമതിക്കുന്നുണ്ടെന്നും അഫ്രീദി പറഞ്ഞു.

ലങ്ക പ്രീമിയർ ലീഗ് കളിക്കാൻ പാകിസ്ഥാൻ താരങ്ങൾ

പ്രഥമ ലങ്ക പ്രീമിയർ ലീഗിൽ പാകിസ്ഥാൻ താരങ്ങളായ ഷാഹിദ് അഫ്രിദിയും സർഫറാസ് കളിക്കും. ഗാലെ ഗ്ലാഡിയേറ്റർ ടീമിലാവും ഇരു താരങ്ങളും കളിക്കുകയെന്ന് ടീമിന്റെ ഉടമ നദീം ഒമർ പറഞ്ഞു. പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ ക്വറ്റ ഗ്ലാഡിയേറ്ററിന്റെ ഉടമയെ കൂടിയായ നദീം ഉമർ തന്നെയാണ് ലങ്ക പ്രീമിയർ ലീഗിൽ ഗാലെ ഗ്ലാഡിയേറ്ററിന്റെ ഉടമയും.

ടീമിന്റെ ഐക്കൺ താരമായി മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയാണെന്നും ടീം പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിന്റെ താരമായിരുന്നു അഫ്രീദി. നവംബർ 14 മുതൽ ഡിസംബർ 6വരെയാണ് പ്രഥമ ലങ്ക പ്രീമിയർ ലീഗ് നടക്കുക. ശ്രീലങ്കയിലെ അഞ്ച് നഗരങ്ങളിൽ നിന്നുള്ള ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

അക്തറിനെ നേരിടാൻ സച്ചിന് പേടിയായിരുന്നു : അഫ്രീദി

മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തറിനെ നേരിടാൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് പേടിയായിരുന്നെന്ന് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. സച്ചിൻ ടെണ്ടുൽക്കർ ഷൊഹൈബ് അക്തർ പന്തെറിയാൻ വരുമ്പോൾ ഭയപ്പെട്ടിരുന്നത് താൻ കണ്ടിരുന്നെന്നും അഫ്രീദി പറഞ്ഞു.

താൻ സ്ക്വായർ ലെഗിൽ ഫീൽഡ് ചെയ്യുമ്പോൾ ഷൊഹൈബ് അക്തർ പന്തെറിയാൻ വന്നപ്പോൾ സച്ചിൻ ടെണ്ടുൽക്കറുടെ കാലുകൾ വിറക്കുന്നത് താൻ കണ്ടെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു. ഇതേ ആരോപണം ഷാഹിദ് അഫ്രീദി 2011ലും ഉന്നയിച്ചിരുന്നു. എന്നാൽ താൻ ഭയപ്പെട്ടിരുന്നു എന്ന കാര്യം അംഗീകരിക്കാൻ  സച്ചിൻ ടെണ്ടുൽക്കർ തയ്യാറല്ല എന്നും അഫ്രീദി പറഞ്ഞു.

2011ലെ ലോകകപ്പിൽ സയീദ് അജ്മലിന്റെ പന്ത് നേരിടാനും സച്ചിൻ ടെണ്ടുൽക്കർ പേടിച്ചിരുന്നെന്ന് അഫ്രീദി കൂട്ടിച്ചേർത്തു. എന്നാൽ ഇതൊരു വലിയ കാര്യം അല്ലെന്നും കളിക്കാർക്ക് ഇത്തരത്തിലുള്ള സമ്മർദ്ദങ്ങൾ അനുഭവപ്പെടുമെന്നും അഫ്രീദി പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനവുമായി ഒട്ടേറെ യാത്ര ചെയ്യുന്നതിനാല്‍ തനിക്ക് ഈ അസുഖം വരുമെന്ന് തീര്‍ച്ചയായിരുന്നു – ഷാഹിദ് അഫ്രീദി

പാക് മുന്‍ താരം ഷാഹിദ് അഫ്രീദിയ്ക്ക് അടുത്തിടെയാണ് കോവിഡ് ബാധിച്ചത്. ക്രിക്കറ്റില്‍ പല മുന്‍ താരങ്ങള്‍ക്കും ഇപ്പോള്‍ കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും അവരില്‍ ഏറ്റവും പ്രമുഖനെന്ന് വിശേഷിപ്പിക്കാവുന്നത് അഫ്രീദിയെ തന്നെയാണ്. എന്നാല്‍ തന്നെ കോവിഡ് പിടികൂടുമെന്ന് തനിക്ക് നേരത്തെ തന്നെ ഉറപ്പായിരുന്നുവെന്നും കാരണം താന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി യാത്ര അധികമായി ചെയ്യുന്നുണ്ടെന്നും താരം വ്യക്തമാക്കി.

നേരത്തെ താരത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നിരുന്നു. എന്നാല്‍ ആദ്യ ദിവസത്തെ ബുദ്ധിമുട്ടുകള്‍ക്ക് ശേഷം താന്‍ സുഖം പ്രാപിച്ച് വരികയാണെന്ന് താരം തന്നോ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു. ആദ്യ ദിവസങ്ങള്‍ ഏറെ പ്രയാസകരമാണെന്നാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ അറിയിച്ചത്.

തനിക്ക് തന്റെ കുട്ടികളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും മുന്‍ താരം വ്യക്തമാക്കി. ഐസൊലേഷനില്‍ ആയതിനാല്‍ അവരെ കാണാനാകുന്നില്ലെന്നും എന്നാല്‍ അത് അവരുടെ കൂടി സുരക്ഷയ്ക്ക് വേണ്ടിയാണെന്നും താന്‍ മനസ്സിലാക്കുന്നുവെന്നും കോവിഡ് ബാധിച്ച ഓരോ വ്യക്തിയും ഇത്തരത്തില്‍ മാറി നിന്ന് പ്രവര്‍ത്തിക്കണമെന്നും താരം വ്യക്തമാക്കി.

മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിക്ക് കൊറോണ വൈറസ്

മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രിദിക്ക് കൊറോണ വൈറസ് ബാധ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്ക് സുഖമില്ലായിരുന്നെന്നും ടെസ്റ്റ് ചെയ്തപ്പോൾ കൊറോണ പോസറ്റീവ് ആണെന്ന് തെളിഞ്ഞെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

എത്രയും പെട്ടന്ന് തന്റെ അസുഖം മാറാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നും താരം സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധയുടെ കാലഘട്ടത്തിൽ അഫ്രീദി പാകിസ്ഥാനിലെ പാവപ്പെട്ടവരെ സഹായിക്കാൻ വേണ്ടി നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.

നേരത്തെ മുൻ പാകിസ്ഥാൻ ഓപ്പണര് തൗഫീഖ് ഉമറിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. താരം തുടർന്ന് കൊറോണ വൈറസിൽ നിന്ന് മോചിതനാവുകയും ചെയ്തിരുന്നു.

ഷാഹിദ് അഫ്രിദിയുടെ കശ്മീർ പരാമർശത്തിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ താരങ്ങൾ

കാശ്മീരിനെതിരെ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി നടത്തിയ പരാമർശങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ താരങ്ങൾ. മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീർ, ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, ശിഖർ ധവാൻ എന്നിവരാണ് ശഹീദ് അഫ്രിദിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.

കാശ്മീരിനെ ഇന്ത്യയിൽ നിന്ന് രക്ഷിക്കണമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയിൽ മതപരമായ അതിക്രമങ്ങൾ നടത്തുന്നുമാണ് കഴിഞ്ഞ ദിവസം ഷാഹിദ് അഫ്രീദി പറഞ്ഞത്. അടുത്ത പാകിസ്ഥാൻ സൂപ്പർ ലീഗിൽ കാശ്മീർ എന്ന പേരിൽ ഒരു ടീമിനെ ഉൾപ്പെടുത്തണമെന്ന് ഷാഹിദ് അഫ്രീദി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

എന്നാൽ എത്ര സൈന്യം ഉണ്ടായിട്ടും കാര്യമില്ലെന്നും പാകിസ്ഥാന് ഒരിക്കലും കശ്മീർ ലഭിക്കില്ലെന്ന് ഗൗതം ഗംഭീർ പറഞ്ഞു. ഷാഹിദ് അഫ്രീദിയുടെ വാക്കുകൾ നിരാശ നൽകിയെന്നും ഇത്തരത്തിലുള്ള വാക്കുക്കൾ അംഗീകരിക്കാൻ കഴിയില്ലെന്നും യുവരാജ് സിംഗ് പറഞ്ഞു.

Exit mobile version