മഹ്മൂദുള്ള അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷം ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് (ടി20 ഐ) വിരമിക്കും എന്ന് ബംഗ്ലാദേശ് വെറ്ററൻ താരം മഹ്മൂദുള്ള പ്രഖ്യാപിച്ചു. 38 കാരനായ ഓൾറൗണ്ടർ 17 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന ടി20 ഐ കരിയറിനാണ് അന്ത്യം കുറിക്കുന്നത്.

“ഈ പരമ്പരയിലെ അവസാന മത്സരത്തിന് ശേഷം ഞാൻ ടി20 യിൽ നിന്ന് വിരമിക്കുന്നു. അത് മുൻകൂട്ടി തീരുമാനിച്ചതാണ്,” ഡൽഹിയിൽ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി 20 ഐക്ക് മുന്നോടിയായുള്ള മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ മഹ്മൂദുള്ള പറഞ്ഞു.

“ഈ ഫോർമാറ്റിൽ നിന്ന് മാറി ഏകദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശരിയായ സമയമാണിത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

2007ൽ കെനിയയ്‌ക്കെതിരെ ആരംഭിച്ച മഹമ്മുദുള്ളയുടെ ടി20 കരിയർ ബംഗ്ലാദേശിൻ്റെ ക്രിക്കറ്റ് യാത്രയെ രൂപപ്പെടുത്തുന്നതിൽ നിർണായകമാണ്. 139 ടി20യിൽ 117.74 സ്‌ട്രൈക്ക് റേറ്റിൽ 2,395 റൺസ് നേടിയ അദ്ദേഹം 40 വിക്കറ്റുകൾ വീഴ്ത്തി പന്ത് കൊണ്ടും സംഭാവന നൽകി.

ഇത്തരം സാഹചര്യങ്ങളില്‍ മത്സരങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധം അനിവാര്യം – മഹമ്മുദുള്ള

ഏകദിനത്തില്‍ 3-0ന് കനത്ത പരാജയം ഏറ്റു വാങ്ങിയ ബംഗ്ലാദേശ് ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയ്ക്ക് ഒരുങ്ങുമ്പോള്‍ ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ ഗെയിം അവയര്‍നസ് ബംഗ്ലാദേശ് താരങ്ങള്‍ക്ക് ഏറെ അനിവാര്യമാണെന്ന് പറഞ്ഞ് ടീമിന്റെ ടി20 നായകന്‍ മഹമ്മുദുള്ള. ഏകദിനത്തില്‍ നിന്ന് ടി20യിലേക്ക് ഫോര്‍മാറ്റ് മാറുമ്പോള്‍ വലിയ തോതില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്താല്‍ മാത്രമേ ബംഗ്ലാദേശിന് പൊരുതി നില്‍ക്കാനാകുള്ളുവെന്നത് വ്യക്തമാണ്.

ഈ സാഹചര്യങ്ങളില്‍ മത്സരത്തെക്കുറിച്ചുള്ള ബോധമാണ് ഏറ്റവും അനിവാര്യമെന്നും ഫീല്‍ഡിംഗില്‍ കനത്ത കാറ്റും വേഗത്തിലുള്ള പന്തുകളും പ്രതീക്ഷിച്ച് ഉയര്‍ന്ന അല്ലേല്‍ ഫ്ലാറ്റ് ക്യാച്ചുകള്‍ക്കായി ഫീല്‍ഡര്‍മാര്‍ സ്വയം സജ്ജമാവണമെന്ന് മഹമ്മുദുള്ള സൂചിപ്പിച്ചു. ഫീല്‍ഡിംഗിലെ ചെറിയ സാധ്യതകള്‍ കൈപ്പിടിയിലൊതുക്കിയാല്‍ തന്നെ ന്യൂസിലാണ്ടിന് വെല്ലുവിളി ഉയര്‍ത്തുവാന്‍ ബംഗ്ലാദേശിന് സാധിക്കുമെന്ന് ടീമിന്റെ ടി20 ക്യാപ്റ്റന്‍ പറഞ്ഞു.

രണ്ടാം ഏകദിനത്തില്‍ ടീമിനെ പിന്നോട്ടടിച്ചത് ഫീല്‍ഡിംഗ് ആണെന്നും എന്നാല്‍ ടി20 പരമ്പരയില്‍ ആക്രമണോത്സുക ക്രിക്കറ്റ് പുറത്തെടുത്ത് ന്യൂസിലാണ്ടിനെ പരാജയപ്പെടുത്തുവാന്‍ ടീം ശ്രമിക്കുമെന്നും മഹമ്മുദുള്ള വ്യക്തമാക്കി.

മൂന്നാം ഏകദിനത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യില്‍ 164 റണ്‍സിന്റെ കനത്ത പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലാദേശിന് 154 റണ്‍സാണ് നേടാനായത്. ടീം 42.4 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. 76 റണ്‍സുമായി പുറത്താകാതെ നിന്ന മഹമ്മദുള്ളയാണ് ടീമിന്റെ ടോപ് സ്കോറര്‍. ന്യൂസിലാണ്ടിന് വേണ്ടി 7.4 ഓവറില്‍ 27 റണ്‍സ് വിട്ട് നല്‍കി 5 വിക്കറ്റ് നേടിയ ജെയിംസ് നീഷവും 10 ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ മാറ്റ് ഹെന്‍റിയുമാണ് ബൗളിംഗില്‍ കസറിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിന് വേണ്ടി ഡെവണ്‍ കോണ്‍വേ 126 റണ്‍സും ഡാരില്‍ മിച്ചല്‍ 100 റണ്‍സും നേടി മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്നു. ബംഗ്ലാദേശ് നിരയില്‍ റൂബല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റ് നേടി.

ജെയിംസ് വിന്‍സ് കോവിഡ് പോസിറ്റീവ്, പിഎസ്എലില്‍ നിന്ന് പുറത്ത്, പകരം താരമായി ജോ ഡെന്‍ലി

ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പുറത്ത്. മുല്‍ത്താന്‍ സുല്‍ത്താന്‍സിന് വേണ്ടി കളിക്കാനിരുന്ന താരത്തിന്റെ കൊറോണ ഫലം പോസിറ്റീവായതോടെയാണ് ഈ തിരിച്ചടി. സുല്‍ത്താന്‍സിന്റെ രണ്ടാമത്തെ താരത്തിനാണ് കോവിഡ് കാരണം ടീമില്‍ നിന്ന് പുറത്താകുന്നത്. നേരത്തെ ബംഗ്ലാദേശ് താരം മഹമ്മദുള്ളയും സമാനമായ രീതിയില്‍ പുറത്ത് പോയിരുന്നു.

ജോ ഡെന്‍ലിയെയാണ് ഫ്രാഞ്ചൈസി പകരക്കാരന്‍ താരമായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ കൊറോണ ഫലം നെഗറ്റീവാണെങ്കില്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളു. ഇംഗ്ലണ്ടിലെ പരിശോധന അനുകൂലമെങ്കില്‍ പാക്കിസ്ഥാനില്‍ എത്തുന്ന താരത്തിന്റെ രണ്ട് ടെസ്റ്റുകള്‍ കൂടി നടത്തി ഫലം നെഗറ്റീവെങ്കില്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അനുവാദം ലഭിയ്ക്കുകയുള്ളു.

ബംഗ്ലാദേശ് താരം മഹമ്മദുള്ള കോവിഡ് പോസിറ്റീവ്, പിഎസ്എല്‍ കളിക്കില്ല

ബംഗ്ലാദേശ് സീനിയര്‍ താരം മഹമ്മദുള്ള കോവിഡ് പോസിറ്റീവ്. ഇതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫ് ലീഗില്‍ കളിക്കുവാനുള്ള താരത്തിന്റെ അവസരം നഷ്ടമാകും. താരം കോവിഡ് പോസിറ്റീവ് ആയി എന്നത് ബംഗ്ലാദേശ് ബോര്‍ഡ് ആണ് സ്ഥിരീകരിച്ചത്.

നവംബര്‍ 14 മുതല്‍ 17 വരെയാണ് പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കുക. മോയിന്‍ അലിയ്ക്ക് പകരം ആണ് മഹമ്മദുള്ളയെ മുല്‍ത്താന്‍ സുല്‍ത്താന്‍സ് സ്വന്തമാക്കിയത്.

ഈ വര്‍ഷം കരീബിയന്‍ പ്രീമിയര്‍ ലീഗ് കളിക്കാനില്ലെന്ന് തീരുമാനിച്ച് തമീം ഇക്ബാലും മറ്റു രണ്ട് ബംഗ്ലാദേശ് താരങ്ങളും

ഈ വര്‍ഷം കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക് ഇല്ലെന്ന് തീരുമാനിച്ച് ബംഗ്ലാദേശ് താരങ്ങളായ തമീം ഇക്ബാല്‍, മഹമ്മദുള്ള, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍. ഓഗസ്റ്റ് 18ന് ആണ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ആറ് ദ്വീപുകളിലായി നടക്കേണ്ടിയിരുന്ന ടൂര്‍ണ്ണമെന്റ് ഈ വര്‍ഷം ട്രിനിഡാഡില്‍ മാത്രമാവും നടക്കുക. കൊറോണ കാരണമാണ് ഈ തീരുമാനം.

ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ വേണ്ടിയാണ് തമീം ഈ വര്‍ഷം ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ തീരുമാനിച്ചതിന് കാരണമെങ്കില്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മഹമ്മദുള്ള പിന്മാറിയത്. അന്താരാഷ്ട്ര ക്രിക്കറ്റ് എന്നാരംഭിക്കുമെന്നതില്‍ വ്യക്തതയില്ലാത്തതിനാലും ബംഗ്ലാദേശിന് വേണ്ടി കളിക്കുന്നതാണ് കൂടുതല്‍ താല്പര്യമെന്നുമുള്ളതിനാലാണ് താന്‍ അവസരം നിരസിച്ചതെന്ന് മുസ്തഫിസുര്‍ വ്യക്തമാക്കി.

ടീമുകള്‍ തങ്ങളെ സമീപിച്ചിപ്പോള്‍ അസൗകര്യം അറിയിക്കുകയാണെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയത്. ഇതില്‍ തമീമും മഹമ്മദുള്ളയും മുമ്പും കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നു. താന്‍ കരാറിലെത്തുവാന്‍ ഏറെ അടുത്തിരുന്നുവെന്നും തനിക്ക് ഏറെ ഗുണകരമാകുന്ന കരാറായിരുന്നു അതെങ്കിലും വീട്ടുകാര്‍ ഈ സമയത്ത് യാത്ര ചെയ്യുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ചതോടെ താന്‍ കരാര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് മഹമ്മദുള്ള വ്യക്തമാക്കി.

മഹമ്മദുള്ള ബംഗ്ലാദേശിന്റെ വിവിഎസ് ലക്ഷ്മണ്‍, ടീമിന് ആവശ്യമുള്ളപ്പോള്‍ റണ്‍സ് കണ്ടെത്തും

ബംഗ്ലാദേശ് താരം മഹമ്മദുള്ള റിയാദിനെ വിവിഎസ് ലക്ഷ്മണുമായി ഉപമിച്ച് മുന്‍ നായകന്‍ മഷ്റഫെ മൊര്‍തസ. ഫോമിലില്ലാത്ത മഹമ്മദുള്ളയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് ഏറെ വിമര്‍ശനം ഉണ്ടായെങ്കിലും മഷ്റഫെ താരത്തിനെ പിന്തുണയ്ക്കുകയായിരുന്നു. താരത്തെ ഇന്ത്യന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മണുമായാണ് മൊര്‍തസ ഉപമിച്ചത്.

മഹമ്മദുള്ള ലക്ഷ്മണിനെ പോലെ ടീമിന് ആവശ്യമുള്ളപ്പോള്‍ റണ്‍സ് കണ്ടെത്തുന്ന താരമാണെന്ന് മൊര്‍തസ പറഞ്ഞു. മറ്റു താരങ്ങള്‍ പ്രകടനം പുറത്തെടുക്കുമ്പോള്‍ മഹമ്മദുള്ളയില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് വരില്ലായിരിക്കാം എന്നാല്‍ ടീം പ്രതിസന്ധിയിലുള്ളപ്പോള്‍ എന്നും മുന്നില്‍ നിന്ന് ടീമിനെ രക്ഷിച്ചിട്ടുള്ളവരാണ് വിവിഎസ് ലക്ഷ്മണും മഹമ്മദുള്ളയും എന്ന് മൊര്‍തസ വ്യക്തമാക്കി.

മഹമ്മദുള്ള നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ബാറ്റ് ചെയ്തിരുന്നുവെങ്കില്‍ ഏകദിനത്തില്‍ അനായാസം ഏഴായിരത്തിലധികം റണ്‍സ് നേടുമായിരുന്നുവെന്നും എന്നാല്‍ ടീമിന്റെ ആവശ്യം അനുസരിച്ച് താരം ലോവര്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യുകയായിരുന്നുവെന്നും മൊര്‍തസ സൂചിപ്പിച്ചു.

188 ഏകദിനത്തില്‍ നിന്ന് മൂന്ന് ശതകങ്ങളും 21 അര്‍ദ്ധ ശതകങ്ങളും ഉള്‍പ്പെടെ 4070 റണ്‍സാണ് മഹമ്മദുള്ള നേടിയിട്ടുള്ളത്. 49 ടെസ്റ്റില്‍ നിന്ന് 2764 റണ്‍സും 87 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 1475 റണ്‍സുമാണ് മഹമ്മദുള്ള നേടിയിട്ടുള്ളത്.

തമീം ഇക്ബാലിനെ പോലെ സവിശേഷതയുള്ള താരമല്ല താനെന്നും ആ നിലയിലേക്ക് എത്തുവാന്‍ ഇനിയും പരിശ്രമിക്കണമെന്ന് മുഷ്ഫിക്കുര്‍ റഹിം

തമീം ഇക്ബാല്‍, ഷാക്കിബ് അല്‍ ഹസന്‍, മഹമ്മദുള്ള റിയാദ് എന്നീ ബംഗ്ലാദേശ് താരങ്ങളെ പോലെ തനിക്ക് പ്രത്യേക പ്രതിഭയൊന്നുമില്ലെന്നും അതിനാല്‍ തന്നെ ക്രിക്കറ്റില്‍ മികച്ച് നില്‍ക്കുവാന്‍ വളരെ അധികം പരിശ്രമം നടത്തേണ്ടി വരുന്നുണ്ട് തനിക്കെന്നും പറഞ്ഞ് മുഷ്ഫിക്കുര്‍ റഹിം.

നേരത്തെ കോഹ്‍ലിയുടേതിന് സമാനമായ വര്‍ക്ക് എത്തിക്സ് ആണ് താരത്തിനെന്ന് തമീം ഇക്ബാല്‍ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയായാണ് താരം വിശദീകരണം നല്‍കിയത്. ബംഗ്ലാദേശിലെ സീനിയര്‍ താരങ്ങളായ ഷാക്കിബ് അല്‍ ഹസന്‍, മഹമ്മദുള്ള, തമീം ഇക്ബാല്‍ എന്നിവരെ പോലെ അതുല്യ പ്രതിഭയല്ല താനെന്നും അതിനാല്‍ താന്‍ ഏറെ പരിശ്രമിക്കേണ്ടതുണ്ടെന്നും മുഷ്ഫിക്കുര്‍ പറഞ്ഞു.

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ മഹമ്മദുള്ള എത്തുമെന്ന പ്രതീക്ഷയില്‍ ബംഗ്ലാദേശ്

ഇന്ത്യയ്ക്കെതിരെ ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് ഇനി 89 റണ്‍സ് കൂടി നേടേണ്ടതുണ്ട്. ടീമിനെ അഞ്ചാം വിക്കറ്റില്‍ കരകയറ്റുമെന്ന് തോന്നിപ്പിച്ച മുഷ്ഫിക്കുര്‍ റഹിം-മഹമ്മദുള്ള കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറുന്നതിനിടെയാണ് മഹമ്മദുള്ള പരിക്കേറ്റ് റിട്ടയര്‍ ഹര്‍ട്ടാവുന്നത്.

തുടര്‍ന്ന് രണ്ട് വിക്കറ്റ് കൂടി നഷ്ടമായെങ്കിലും ബംഗ്ലാദേശിനായി മുഷ്ഫിക്കുര്‍ റഹിം 59 റണ്‍സുമായി പൊരുതി നില്‍ക്കുകയാണ്. പരിക്കേറ്റ് പുറത്ത് പോകുമ്പോള്‍ മഹമ്മദുള്ള 39 റണ്‍സാണ് നേടിയത്.

41 പന്തില്‍ നിന്ന് മികച്ച രീതിയില്‍ ബാറ്റ് വീശി 39 റണ്‍സ് നേടിയ മഹമ്മദുള്ളയ്ക്ക് പേശി വലിവ് കാരണമാണ് ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങേണ്ടി വന്നത്. മടങ്ങുന്നതിന് മുമ്പ് ഈ കൂട്ടുകെട്ട് 68 റണ്‍സ് നേടിയിരുന്നു.

താരത്തിന്രെ സ്ഥിതി നാളെ രാവിലെ അവലോകനം ചെയ്ത ശേഷം ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മീഡിയ മാനേജര്‍ റബീദ് ഇമാം അറിയിച്ചു. മഹമ്മദുള്ള തിരികെ ബാറ്റിംഗിനെത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

ഷാക്കിബിന്റെ അഭാവം പ്രഛോദനമാക്കി മാറ്റുവാന്‍ ബംഗ്ലാദേശ് ശ്രമിക്കും

ഐസിസിയുടെ വിലക്ക് നേരിടുന്ന ഷാക്കിബ് അല്‍ ഹസന്റെ വിലക്ക് ബംഗ്ലാദേശിന് കനത്ത പ്രഹരമാണെന്ന് അറിയിച്ച് മഹമ്മദുള്ള. എന്നാല്‍ താരത്തിന്റെ അഭാവത്തെ പ്രഛോദനമായി മാറ്റുവാനാകും തങ്ങള്‍ ശ്രമിക്കുകയെന്നും മഹമ്മദുള്ള വ്യക്തമാക്കി. ഐസിസി പെരുമാറ്റ ചട്ട പ്രകാരം തന്നെ അഴിമതിയ്ക്കായി പ്രേരിപ്പിച്ചവരുടെ വിവരം യഥാക്രമം ഐസിസിയെ അറിയിക്കാതിരുന്നതിനാണ് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ രണ്ട് വര്‍ഷത്തേക്ക് ഐസിസി വിലക്കിയത്.

ബംഗ്ലാദേശ് ക്രിക്കറ്റിന്റെ വലിയ ഭാഗമാണ് ഷാക്കിബ് എന്നും തങ്ങള്‍ക്കെല്ലാം സംഭവിച്ചതില്‍ വലിയ വിഷമമുണ്ടെന്നും മഹമ്മദുള്ള പറഞ്ഞു. ടീമിന്റെ അവിഭാജ്യ ഘടകവും ഏറെ പ്രാധാന്യമുള്ള താരം നിയമലംഘനം ഒന്നും നടത്തിയിട്ടില്ലെന്നും ഞങ്ങളുടെ എല്ലാം പിന്തുണ എന്നുമുണ്ടാകുമെന്നും മഹമ്മദുള്ള അഭിപ്രായപ്പെട്ടു.

ബംഗ്ലാദേശിനോടും തോല്‍വിയേറ്റ് വാങ്ങി സിംബാബ്‍വേയുടെ സാധ്യതകള്‍ അവസാനിച്ചു

സിംബാബ്‍വേയ്ക്കെതിരെയുള്ള 39 റണ്‍സ് ജയത്തോടെ ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ ഫൈനല്‍ ഉറപ്പാക്കി ബംഗ്ലാദേശ്. തങ്ങളുടെ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ സിംബാബ്‍വേ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 175/7 എനന്ന സ്കോര്‍ നേടിയപ്പോള്‍ സിംബാബ്‍വേ 20 ഓവറില്‍ 136 റണ്‍സിന് ഓള്‍ഔട്ട് ആയി.

41 പന്തില്‍ നിന്ന് 62 റണ്‍സ് നേടിയ മഹമ്മദുള്ളയ്ക്കൊപ്പം ലിറ്റണ്‍ ദാസ്(38), മുഷ്ഫിക്കുര്‍ റഹിം(32) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശ് 175 റണ്‍സെന്ന സ്കോറിലേക്ക് എത്തിയത്. സിംബാബ്‍വേയ്ക്ക് വേണ്ടി കൈല്‍ ജാര്‍വിസ് 3 വിക്കറ്റും ക്രിസ് പോഫു 2 വിക്കറ്റും നേടി.

54 റണ്‍സ് നേടിയ റിച്ച്മണ്ട് മുടുംബാമിയും കൈല്‍ ജാര്‍വിസ്(27), ഹാമിള്‍ട്ടണ്‍ മസകഡ്സ(25) എന്നിവര്‍ മാത്രമാണ് സിംബാബ്‍വേ നിരയില്‍ ചെറുത്ത് നില്പ് ഉയര്‍ത്തിയത്. ബംഗ്ലാദേശിന് വേണ്ടി ഷൈഫുള്‍ ഇസ്ലാം മൂന്നും അമിനുള്‍ ഇസ്ലാം മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ബംഗ്ലാദേശിന്റെ കഥ കഴിച്ച് മുജീബ് ഉര്‍ റഹ്മാന്‍

ബംഗ്ലാദേിനെതിരെ 25 റണ്‍സ് വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. മുജീബ് ഉര്‍ റഹ്മാന്റെ ബൗളിംഗ് മികവിലാണ് മികച്ച ജയം അഫ്ഗാനിസ്ഥാന്‍ നേടിയത്. 165 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിന് 139 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ മുജീബിന്റെ ബൗളിംഗില്‍ ലിറ്റണ്‍ ദാസിനെ നഷ്ടമായ ബംഗ്ലാദേശിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമാകുകയായിരുന്നു.

44 റണ്‍സ് നേടിയ മഹമ്മദുള്ള മാത്രമാണ് അഫ്ഗാന്‍ നിരയില്‍ മികച്ച് നിന്നത്. സബ്ബീര്‍ റഹ്മാന്‍ 24 റണ്‍സ് നേടി മുജീബിന് വിക്കറ്റ് നല്‍കി മടങ്ങി. മുജീബ് തന്റെ നാലോവറില്‍ 15 റണ്‍സിന് 4 വിക്കറ്റാണ് നേടിയത്. മുജീബിന് പുറമെ റഷീദ് ഖാന്‍, ഗുല്‍ബാദിന്‍ നൈബ്, ഫരീദ് മാലിക് എന്നിവര്‍ അഫ്ഗാനിസഅഥാന് വേണ്ടി 2 വീതം വിക്കറ്റ് നേടി.

Exit mobile version