ബാബർ അസത്തിന്റെ പെഷവാർ പുറത്ത്, ഷഹീൻ അഫ്രീദിയുടെ ലാഹോർ ഫൈനലിൽ

പാകിസ്താൻ സൂപ്പർ ലീഗിൽ ഷഹീൻ അഫ്രീദിയുടെ ലാഹോർ ഖലന്ദേർസ് ഫൈനലിൽ. ഇന്ന് എലിമിനേറ്റർ 2 മത്സരത്തിൽ ബാബർ അസത്തിന്റെ പെഷവാർ സാൽമിയെ 4 വിക്കറ്റിനു തോൽപ്പിച്ച് ആണ് ലാഹോർ ഫൈനൽ ഉറപ്പിച്ചത്‌. പെഷവാർ ഉയർത്തിയ 172 റൺസ് എന്ന വിജയ ലക്ഷ്യം 18.5 ഓവറിലേക്ക് 6 വിക്കറ്റ് നഷ്ടത്തിൽ ലാഹോർ മറികടന്നു.

ലാഹോറിനായി മിർസ 42 പന്തിൽ നിന്ന് 54 റൺസുമായി ടോപ് സ്കോറർ ആയി. സാം ബില്ലിംഗ്സ് 28 റൺസുമായും റാസ റൺസുമായി തിളങ്ങി. 19 എക്സ്ട്രാ വഴങ്ങിയതാണ് പെഷവാറിന് വലിയ തിരിച്ചടിയായത്‌. ഫൈനലിൽ ഇനി നാളെ ലാഹോർ ഖലന്ദേഴ്സ് മുൾത്താൻ സുൽത്താൻസിബെ നേരിടും.

ഇന്ന് ആദ്യം വാറ്റു ചെയ്ത പെഷവാർ 172 റൺസ് എന്ന വിജയലക്ഷ്യം ഉയർത്തി. ടോസ് നേടിയ പെഷവാർ സാൽമി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു‌. ടൂർണമെന്റിലുടനീളം മികച്ച ഫോമിലുള്ള ബാബർ അസം, ഏഴ് ബൗണ്ടറികൾ ഉൾപ്പെടെ 42 റൺസ് നേടി അവർക്ക് നല്ല തുടക്കം നൽകി. എങ്കിലും റാഷിദ് ഖാന്റെ പന്തിൽ എൽബിഡബ്ല്യുവിൽ കുടുങ്ങി ബാബർ കളം വിട്ടു.

54 പന്തിൽ 11 ബൗണ്ടറികളും രണ്ട് മാക്‌സിക്കുകളും ഉൾപ്പെടെ 85 റൺസ് നേടിയ മുഹമ്മദ് ഹാരിസിന്റെ തകർപ്പൻ പ്രകടനമാണ് പെഷവാർ സാൽമി ഇന്നിംഗ്‌സിന്റെ ഹൈലൈറ്റ്. ഭാനുക രാജപക്‌സെ 18 പന്തിൽ 25 റൺസ് നേടിയെങ്കിലും അവസാനം സ്കോറിംഗ് മന്ദഗതിയിൽ ആയത് പെഷവാറിനെ കൂറ്റൻ സ്കോറിൽ നിന്ന് അകറ്റി‌. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഷഹീൻ അഫ്രീദിയും റാഷിദ് ഖാനും ലാഹോർ ഖലൻഡേഴ്സിനായി ബൗളു കൊണ്ട് തിളങ്ങി.

മുൽത്താന്‍ സുൽത്താന്‍സിന് പുതിയ ബൗളിംഗ് കോച്ച്

മുൽത്താന്‍ സുൽത്താന്‍സിന് പുതിയ ബൗളിംഗ് കോച്ച്. ഓട്ടിസ് ഗിബ്സണിന് പകരം മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ അജ്മൽ ഷഹ്സാദ് ആണ് ബൗളിംഗ് കോച്ചായി എത്തുന്നത്. യോര്‍ക്ക്ഷയറിന്റെ ഹെഡ് കോച്ചായതിനാൽ ഓട്ടിസ് ഗിബ്സണിന് കൗണ്ടി ദൗത്യം ഉള്ളതിനാലാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പിന്മാറുന്നത്.

മുമ്പ് മുൽത്താന്റെ സഹ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് അജ്മൽ. നിലവിൽ ഡര്‍ബിഷയറിന്റെ ബൗളിംഗ് കോച്ചാണ് അജ്മൽ. അസ്ഹര്‍ മഹമ്മൂദ് ആണ് സുൽത്താന്‍സിന്റെ മുഖ്യ കോച്ച്.

നിലവിലെ റണ്ണേഴ്സപ്പുകളായ മുൽത്താന്‍ കഴിഞ്ഞ തവണ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിരുന്നു.

വമ്പന്‍ താരങ്ങളെ സ്വന്തമാക്കി പിഎസ്എൽ ഫ്രാഞ്ചൈസികള്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ഡ്രാഫ്ടിൽ മുന്‍ നിര താരങ്ങളെ സ്വന്തമാക്കി ഫ്രാഞ്ചൈസികള്‍. വനിന്‍ഡു ഹസരംഗ, ഡേവിഡ് മില്ലര്‍, അലക്സ് ഹെയിൽസ്, ഭാനുക രാജപക്സ എന്നിവരാണ് ഡ്രാഫ്ടിൽ ടീമുകള്‍ സ്വന്തമാക്കിയ ചില പ്രമുഖ താരങ്ങള്‍. പാക്കിസ്ഥാനിൽ നിന്നുള്ള നസീം ഷായും ഫകര്‍ സമാനും പ്ലാറ്റിനും റൗണ്ടിൽ സ്വന്തമാക്കപ്പെട്ട താരങ്ങളിൽ പെടുന്നു

.മാത്യു വെയിഡ്, ഇമ്രാന്‍ താഹിര്‍, റോവ്മന്‍ പവൽ, റഹ്മാനുള്ള ഗുര്‍ബാസ്, ജോഷ് ലിറ്റിൽ എന്നിവരെയും വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി.

ക്യാപ്റ്റനെ വേണ്ട!!! ബാബര്‍ അസമിനെ ട്രേഡ് ചെയ്ത് കറാച്ചി കിംഗ്സ്

പാക്കിസ്ഥാന്‍ നായകനും കറാച്ചി കിംഗ്സിന്റെ നായകനുമായ ബാബര്‍ അസമിനെ പേഷ്വാര്‍ സൽമിയ്ക്ക് നൽകി പിഎസ്എൽ ഫ്രാഞ്ചൈസി. പകരം ഹൈദര്‍ അലിയെയും ഷൊയ്ബ് മാലിക്കിനെയും പേഷ്വാര്‍ കറാച്ചിയ്ക്ക് നൽകി.

68 പിഎസ്എൽ മത്സരങ്ങളിൽ നിന്ന് 2413 റൺസ് നേടിയിട്ടുള്ള ബാബര്‍ പിഎസ്എലിലെ തന്നെ ഏറ്റവും റൺസ് കണ്ടെത്തിയ ബാറ്റ്സ്മാന്‍ ആണ്. കറാച്ചി കിംഗ്സിലേക്ക് എത്തുന്നതിന് മുമ്പ് താരം ഇസ്ലാമാബാദ് യുണൈറ്റഡിന് വേണ്ടിയാണ് കളിച്ചിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് താരം കറാച്ചി കിംഗ്സിന്റെ ക്യാപ്റ്റനായി എത്തിയത്.

മുൽത്താൻ സുൽത്താൻസിന് ഫൈനലില്‍ കാലിടറി, ലാഹോ‍‍‍ർ ഖലന്തേഴ്സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജേതാക്കള്‍

ലീഗ് ഘട്ടത്തിൽ ഏറ്റവും അധികം പോയിന്റുമായി പ്ലേ ഓഫിലെത്തിയ മുൽത്താന്‍ സുൽത്താന്‍സിനെ കീഴടക്കി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം കരസ്ഥമാക്കി ലാഹോര്‍ ഖലന്തേഴ്സ്.

ഇന്ന് നടന്ന ഫൈനലില്‍ 42 റൺസിന്റെ വിജയം ആണ് ലാഹോര്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ 180/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മുൽത്താന്‍ സുൽത്താന്‍സിന് 138 റൺസ് മാത്രമേ നേടാനായുള്ളു.

ക്വാളിഫയറിൽ ലാഹോറിനെ മുൽത്താന്‍ കീഴടക്കിയിരുന്നു. എന്നാൽ ഫൈനലില്‍ അതിനുള്ള പ്രതികാരം കൂടി വീട്ടിയാണ് ലാഹോറിന്റെ വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ മുൽത്താന്‍ ഏറ്റ ഏക പരാജയം ലാഹോറിനോടായിരുന്നു.

ലാഹോറിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും ഇന്നിംഗ്സിന്റെ അവസാനത്തോടെ മുഹമ്മദ് ഹഫീസ്(69), ഹാരി ബ്രൂക്ക്(22 പന്തിൽ പുറത്താകാതെ 41), ഡേവിഡ് വീസ്(8 പന്തിൽ പുറത്താകാതെ 28) എന്നിവരുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് ടീമിനെ 180/5 എന്ന സ്കോറിലേക്ക് നയിച്ചു. മുൽത്താന് വേണ്ടി ആസിഫ് അഫ്രീദി 3 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുൽത്താന്‍ നിരയിൽ ലഭിച്ച തുടക്കം മുതലാക്കുവാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് കഴിയാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. 32 റൺസ് നേടിയ ഖുഷ്ദിൽ ഷാ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ടിം ഡേവിഡ് 27 റൺസ് നേടി.

ലാഹോറിന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്നും മുഹമ്മദ് ഹഫീസ്, സമന്‍ ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ക്യാച്ച് വിട്ടതിന് മുഖത്തടി!! പാകിസ്താൻ സൂപ്പർ ലീഗിൽ ദയനീയ കാഴ്ച!

പാകിസ്ഥാൻ സൂപ്പർ ലീഗ് (പി‌എസ്‌എൽ) 2022 തിങ്കളാഴ്ച പെഷവാർ സാൽമിക്കെതിരായ മത്സരത്തിൽ ഒരു സുപ്രധാന ക്യാച്ച് ഉപേക്ഷിച്ചതിന് ലാഹോർ ഖലന്ദർസ് പേസ് ബൗളർ ഹാരിസ് റൗഫ് തന്റെ സഹതാരം കമ്രാൻ ഗുലാമിന്റെ മുഖത്തിടിച്ചു. ഹാരിസ് റഹൂഫിന്റെ ഓവറിൽ സസായിയുടെ ക്യാച്ച് ആയിരുന്നു കമ്രാൻ വിട്ടത്.

ക്യാച്ച് വിട്ട അതേ ഓവറിൽ റഹൂഫ് ഒരു വിക്കറ്റ് എടുത്തപ്പോൾ ആഹ്ലാദത്തിന് ഇടയിൽ ആണ് റഹൂഫ് കമ്രാന്റെ മുഖത്ത് ഇടിച്ചത്. ഇടി കൊണ്ട് എങ്കിലും കമ്രാൻ ഗുലാം റഹൂഫിനെ സമാധാനിപ്പിക്കുന്നതാണ് പിറകെ കണ്ടത്. ഈ സംഭവം റഹൂഫിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ട്.

പണം നല്‍കുന്നില്ലെന്ന് ആരോപിച്ച് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറി ജെയിംസ് ഫോക്നർ

തന്റെ കരാര്‍ അനുസരിച്ചുള്ള പണം പാക്കിസ്ഥാൻ ബോർഡ് തരുന്നില്ലെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ നിന്ന് പിന്മാറി ജെയിംസ് ഫോക്നർ. എന്നാൽ ഇതല്ല സത്യാവസ്ഥയെന്നാണ് പാക്കിസ്ഥാന്‍ ബോര്‍ഡും താരത്തിന്റെ ഫ്രാഞ്ചൈസി ആയ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് താരം പറയുന്നതെന്നാണ് ബോര്‍ഡിന്റെ ഭാഷ്യം.

താരം തന്റെ ബാറ്റും പേഴ്സണൽ വസ്തുക്കളും വലിച്ചെറിഞ്ഞ് ഹോട്ടലിൽ നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് പാക്കിസ്ഥാനി സോഷ്യൽ മീഡിയയിൽ നിന്ന് വരുന്ന വിവരങ്ങള്‍. 70 ശതമാനം പണം താരത്തിന് കൈമാറിയെന്നും ബാക്കി 30 ശതമാനം ലീഗ് കഴി‍ഞ്ഞ് 40 ദിവസത്തിൽ നല്‍കുകയെന്നാണ് പൊതുവേയുള്ള നടപടിക്രമമെന്നും പിസിബി പ്രസ്താവനയിൽ പറയുന്നു.

 

കളിച്ചത് എട്ട്, കളഞ്ഞത് എട്ട്!!! ബാബർ അസമിന്റെ കറാച്ചി കിംഗ്സിന് കഷ്ടകാലം

പാക്കിസ്ഥാൻ സൂപ്പ‍‍ർ ലീഗിൽ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളിൽ എട്ടിലും പരാജയം ഏറ്റു വാങ്ങി. കറാച്ചി കിംഗ്സ്. പാക്കിസ്ഥാൻ നായകൻ ബാബ‍‍ർ അസം ആണ് ടീമിന്റെ നായകൻ. ഇന്നലെ മുൽത്താന്‍ സുൽത്താൻസിനെതിരെയായിരുന്നു കറാച്ചി കിംഗ്സിന്റെ എട്ടാം തോൽവി.

മത്സരം ഏഴ് വിക്കറ്റിന് മുൽത്താൻ വിജയിക്കുകയായിരുന്നു. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ കറാച്ചിയെക്കാൾ 6 പോയിന്റ് അധികം ഉണ്ട് ഏഴാം സ്ഥാനത്തുള്ള ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന്. ഒന്നാം സ്ഥാനത്തുള്ള മുൽത്താൻ സുൽത്താൻസ് ഏഴ് മത്സരങ്ങൾ വിജയിച്ച് 14 പോയിന്റാണ് നേടിയിട്ടുള്ളത്.

നടു വിരൽ പ്രയോഗം!!! ബെൻ കട്ടിംഗിനും സൊഹൈൽ തൻവീറിനും എതിരെ പിഴ

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിനിടെ വിരൽ കൊണ്ട് ആഭാസകരമായ ആംഗ്യം കാണിച്ച പേഷ്വാര്‍ സൽമിയുടെ ബെന്‍ കട്ടിംഗിനും ക്വേറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ സൊഹൽ തൻവീറിനും എതിരെ പിഴ ചുമത്തി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്.

രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇരുവരും ഇത്തരത്തിൽ പെരുമാറിയത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കോഡ് ഓഫ് കണ്ടക്ട് ലെവൽ 1ന്റെ ലംഘനം നടത്തിയതിന് ഇരു താരങ്ങള്‍ക്കുമെതിരെ 15 ശതമാനം മാച്ച് ഫീസ് ആണ് പിഴ ചുമത്തിയത്. നസീം ഷായുടെ പന്തിൽ തൻവീ‍ർ പിടിച്ച് പുറത്താകുമ്പോള്‍ 14 പന്തിൽ 36 റൺസാണ് കട്ടിംഗ് നേടിയത്.

ഐപിഎൽ ലേലത്തിന് തൊട്ടുമുമ്പ് ജേസൺ റോയിയുടെ വെടിക്കെട്ട് ഇന്നിംഗ്സ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ ഇന്നലെ തകര്‍ത്തടിച്ച ജേസൺ റോയിയുടെ ഇന്നിംഗ്സ് താരത്തിന് ഐപിഎല്‍ ലേലത്തിന് മുമ്പ് വലിയ ഗുണം നല്‍കിയേക്കും. ഐപിഎൽ മെഗാ ലേലം ആരംഭിക്കുവാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെയാണ് 57 പന്തിൽ 116 റൺസ് ജേസൺ റോയി നേടിയത്.

ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, റഷീദ് ഖാന്‍ എന്നിവരടങ്ങിയ മുന്‍ നിര പേസര്‍മാരടങ്ങിയ ബൗളിംഗ് നിരയെയാണ് ജേസൺ റോയി അടിച്ച് പറത്തിയത്. 11 ഫോറും 8 സിക്സുമാണ് താരം നേടിയത്.

ജേസൺ റോയിയുടെ മികവിൽ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് 3 വിക്കറ്റ് നഷ്ടത്തിൽ ലാഹോര്‍ ഖലന്തേഴ്സ് നല്‍കിയ 204 റൺസ് മറികടക്കുകയായിരുന്നു. ലാഹോറിന് വേണ്ടി ഫകര്‍ സമന്‍ 45 പന്തിൽ 70 റൺസ് നേടിയപ്പോള്‍ ഹാരി ബ്രൂക്ക് 17 പന്തിൽ 41 റൺസ് നേടി.

കറാച്ചി കിംഗ്സിന് തിരിച്ചടി, മുഹമ്മദ് അമീറിനും ഇല്യാസിനും പരിക്ക്, ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്ത്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ കറാച്ചി കിംഗ്സിന് കനത്ത തിരിച്ചടി. ടീമിന്റെ പേസര്‍മാരായ മുഹമ്മദ് അമീറും മുഹമ്മദ് ഇല്യാസും പരിക്കേറ്റ് ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്താകുകയാണ്. ഹാംസ്ട്രിംഗ് പരിക്ക് കാരണം അമീറിന് ടീമിന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇപ്പോള്‍ ഈ സീസൺ തന്നെ താരത്തിന് നഷ്ടമാകുമെന്നാണ് അറിയുന്നത്.

അതേ സമയം ഇല്യാസ് ആദ്യ മൂന്ന് മത്സരങ്ങള്‍ കളിച്ചുവെങ്കിലും ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. ഇരു താരങ്ങള്‍ക്കും പകരക്കാരെ ഫ്രാഞ്ചൈസി നോക്കുന്നുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ടൂര്‍ണ്ണമെന്റിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ബാബര്‍ അസം നയിക്കുന്ന ടീമിന് തോല്‍വിയായിരുന്നു ഫലം.

അഫ്രീദി കൊറോണ പോസിറ്റീവ് ആയി, പി എസ് എല്ലിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും

ഇന്ന് കറാച്ചിയിൽ ആരംഭിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ (പിഎസ്എൽ) 2022 ഉദ്ഘാടന മത്സരത്തിന് മുമ്പ് പാകിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിനായി കളിക്കേണ്ട അഫ്രീദിക്ക് ആദ്യ കുറച്ച് മത്സരങ്ങൾ നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഏർപ്പെടുത്തിയ പ്രോട്ടോക്കോളുകൾ പാലിച്ച് 41 കാരനായ ഷാഹിദ് അഫ്രീദി വീട്ടിൽ ക്വാറന്റൈൻ ചെയ്യും. ക്വാറന്റൈൻ കാലയളവും നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റും പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തിന് ടീമിനൊപ്പം തിരികെ ചേരാം.

കഴിഞ്ഞ സീസണിൽ അഫ്രീദി മുൾട്ടൻ സുൽത്താൻസിനായിരുന്നു അഫ്രീദി കളിച്ചിരുന്നത്. ഫെബ്രുവരി 27വരെ പി എസ് എൽ നീണ്ടു നിൽക്കുക.

Exit mobile version