ക്രിക്കറ്റിനെ രാഷ്ട്രീയമായി മാറ്റരുത് എന്ന് ഷാഹിദ് അഫ്രീദി


വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് (WCL) 2025-ലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കിയ സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ, പ്രത്യേകിച്ച് ശിഖർ ധവാനെ പരസ്യമായി വിമർശിച്ച് മുൻ പാകിസ്ഥാൻ നായകൻ ഷാഹിദ് അഫ്രീദി.


ജൂലൈ 20-ന് മാധ്യമങ്ങളോട് സംസാരിച്ച അഫ്രീദി തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞു. ഇന്ത്യൻ കളിക്കാർ പോലും പിന്മാറ്റത്തിൽ നിരാശരായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. കായികരംഗത്തിലൂടെ സമാധാനവും ധാരണയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇത്തരം ടൂർണമെന്റുകളുടെ ലക്ഷ്യമെന്നും എന്നാൽ വ്യക്തിപരമായ പക്ഷപാതങ്ങൾ ആ ശ്രമങ്ങളെ നശിപ്പിക്കുകയാണെന്നും അഫ്രീദി പറഞ്ഞു.


ഏകദേശം 18,000 കാണികൾക്ക് മുന്നിൽ കളിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള നിരാശയും അഫ്രീദി പ്രകടിപ്പിച്ചു. തന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ കളിക്കാർക്ക് എതിർപ്പുണ്ടായിരുന്നെങ്കിൽ താൻ മത്സരത്തിൽ നിന്ന് പിന്മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ക്രിക്കറ്റ് തുടരേണ്ടതായിരുന്നു. ക്രിക്കറ്റിന് മുന്നിൽ ആരാണ് ഷാഹിദ് അഫ്രീദി? ആരുമല്ല. അവർക്ക് കളിക്കാൻ താൽപ്പര്യമില്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങോട്ട് വന്നത്?” അദ്ദേഹം ചോദിച്ചു. ഒരു കായിക ഇവന്റിനെ രാഷ്ട്രീയ വിഷയമാക്കി മാറ്റിയെന്ന് ഇന്ത്യൻ ടീമിനെ അഫ്രീദി കുറ്റപ്പെടുത്തി, പൂർണ്ണമായി പങ്കെടുക്കാൻ തയ്യാറല്ലായിരുന്നെങ്കിൽ അവർ വീട്ടിൽ ഇരിക്കണമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


WCL-ൽ താൻ ഗെയിമിന്റെ അംബാസഡറായാണ് പങ്കെടുത്തതെന്നും ഭിന്നത സൃഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അഫ്രീദി അവകാശപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് പോരാട്ടമാകേണ്ടിയിരുന്ന WCL 2025 മത്സരം, പാകിസ്ഥാൻ കളിക്കാർക്കൊപ്പം ഒരു മത്സരത്തിൽ പങ്കെടുക്കുന്നതിനെച്ചൊല്ലി ഇന്ത്യയിൽ ഉയർന്ന പൊതുജന രോഷത്തെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.

ഋഷഭ് പന്ത് ഷാഹിദ് അഫ്രീദിയെ പോലെ, ബാറ്റിംഗിൽ അഫ്രീദിയേക്കാൾ മികച്ച താരം – മുഷ്താഖ് മുഹമ്മദ്


മുൻ പാകിസ്ഥാൻ നായകൻ മുഷ്താഖ് മുഹമ്മദ് ഋഷഭ് പന്തിനെ പ്രശംസിച്ചു. പാകിസ്ഥാന്റെ വെടിക്കെട്ട് ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിയുമായി പന്തിനെ താരതമ്യം ചെയ്ത അദ്ദേഹം, അഫ്രീദിയേക്കാൾ മികച്ച ബാറ്റ്സ്മാനാണ് പന്തെന്നും അഭിപ്രായപ്പെട്ടു. എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം പിടിഐയോട് സംസാരിക്കുകയായിരുന്നു മുഷ്താഖ്.

“ഋഷഭ് പന്ത് ഇന്ത്യയുടെ ഷാഹിദ് അഫ്രീദിയാണ്, സത്യത്തിൽ ബാറ്റ് കയ്യിലുണ്ടെങ്കിൽ അഫ്രീദിയേക്കാൾ മികച്ചവനാണ് അവൻ,” അദ്ദേഹം പറഞ്ഞു.


നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെക്കുറിച്ച് സംസാരിച്ച, മുഷ്താഖ് ശുഭ്മാൻ ഗില്ലിനെയും പ്രശംസിച്ചു. വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു, “കോഹ്‌ലിക്ക് ഇനിയും രണ്ട് വർഷം കൂടി കളിക്കാമായിരുന്നു. അദ്ദേഹം ടെസ്റ്റ് ടീമിനൊപ്പം ഇവിടെ ഉണ്ടാകേണ്ടതായിരുന്നു. എന്തുകൊണ്ടാണ് വിരമിച്ചതെന്ന് അറിയില്ല,” അദ്ദേഹം പറഞ്ഞു.


അന്തരിച്ച ഇന്ത്യൻ സ്പിൻ ഇതിഹാസം

‘പാകിസ്ഥാൻ ക്രിക്കറ്റ് ഐസിയുവിലാണുള്ളത്’: ഷാഹിദ് അഫ്രീദി

“തെറ്റായ തീരുമാനങ്ങൾ കാരണം പാകിസ്ഥാൻ ക്രിക്കറ്റ് ഐസിയുവിലായിരിക്കുന്നു,” എന്ന് മുൻ ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഷാഹിദ് അഫ്രീദി വിമർശിച്ചു. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഒരു മത്സരം പോലും ജയിക്കാതെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് ശേഷം, പാകിസ്ഥാൻ ഇപ്പോൾ ന്യൂസിലൻഡ് പര്യടനത്തിന് തയ്യാറെടുക്കുകയാണ്.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ടീം തിരഞ്ഞെടുപ്പുകളെ, പ്രത്യേകിച്ച് ഷദാബ് ഖാനെ ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചതിനെയും വൈസ് ക്യാപ്റ്റനായി നിയമിച്ചതിനെയും അഫ്രീദി ചോദ്യം ചെയ്തു.

“എന്തടിസ്ഥാനത്തിലാണ് അദ്ദേഹത്തെ (ഷദാബിനെ) തിരിച്ചുവിളിച്ചത്? ആഭ്യന്തര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങളിൽ എന്തൊക്കെയാണ് അദ്ദേഹത്തിന്റെ സെലക്ഷനെ ന്യായീകരിക്കുന്നത്?” സെലക്ഷൻ നയങ്ങളിൽ ആശങ്കകൾ ഉന്നയിച്ചുകൊണ്ട് അഫ്രീദി ചോദിച്ചു.

പിസിബിയുടെ തീരുമാനങ്ങളിൽ തുടർച്ചയും സ്ഥിരതയും ഇല്ലാത്തതിനെയും അഫ്രീദി വിമർശിച്ചു. “നമ്മൾ എപ്പോഴും തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിക്കാറുണ്ട്, പക്ഷേ ഒരു ടൂർണമെന്റ് വന്ന് ഞങ്ങൾ പരാജയപ്പെടുമ്പോൾ, ഞങ്ങൾ ശസ്ത്രക്രിയയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങും. തെറ്റായ തീരുമാനങ്ങൾ കാരണം പാകിസ്ഥാൻ ക്രിക്കറ്റ് ഐസിയുവിലാണെന്നതാണ് വസ്തുത,” അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തമില്ലാതെ ക്യാപ്റ്റന്മാരെയും പരിശീലകരെയും കളിക്കാരെയും ഇടയ്ക്കിടെ മാറ്റുന്ന പിസിബിയുടെ സമീപനത്തെയും അദ്ദേഹം വിമർശിച്ചു. “ബോർഡിന്റെ തീരുമാനങ്ങളിലും നയങ്ങളിലും തുടർച്ചയില്ല, സ്ഥിരതയില്ല. ഞങ്ങൾ ക്യാപ്റ്റന്മാരെയും പരിശീലകരെയും അല്ലെങ്കിൽ ചില കളിക്കാരെയും മാറ്റിക്കൊണ്ടിരിക്കുന്നു, പക്ഷേ, ബോർഡ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം എവിടെയാണ്?” അദ്ദേഹം ചോദിച്ചു.

ലോക ഇലവനെ ഇറക്കിയാലും ഇന്ത്യയെ തോൽപ്പിക്കാൻ ആകില്ല എന്ന് ഷാഹിദ് അഫ്രീദി

ദുബായിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി.

ദുബായിൽ ഒരു ‘ലോക 11’ ടീമിനെ എതിരായി ഇറകിയാൽ പോലും ഇന്ത്യ ആയിരിക്കും ജയിക്കുന്നത് എന്ന് അഫ്രീദി അവകാശപ്പെട്ടു. .

“അവർ ജയിക്കാൻ അർഹരായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും അക്കാദമികളിലും നന്നായി ഇന്വെസ്റ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് ഇതുപോലെയുള്ള ഫലം ലഭിക്കും. അവരുടെ തിരഞ്ഞെടുപ്പ് ഉജ്ജ്വലമായിരുന്നു, ദുബായിലെ സാഹചര്യങ്ങൾക്ക് യോജിച്ചതാണ് അവരുടെ ടീം.” അഫ്രീദി പറഞ്ഞു.

“ഞാൻ അവിടെ കളിച്ചിട്ടുണ്ട്, സ്പിന്നർമാർ അവിടെ എത്ര പ്രധാനമാണെന്ന് എനിക്കറിയാം. ഓപ്പണർമാർ മുതൽ മിഡിൽ ഓർഡർ വരെയും, ഓൾറൗണ്ടർമാരും ബൗളർമാരുമായും, ഇന്ത്യക്ക് നല്ല ബാലൻസുള്ള ടീം ഉണ്ട്. നിങ്ങൾ ഒരു ലോക ഇലവനെ രൂപീകരിച്ച് എതിരായി നിർത്തിയാലും ഇന്ത്യ ജയിക്കും.” അഫ്രീദി പറഞ്ഞു.

ബാബർ അസമിന് കിട്ടിയതു പോലെ ഇത്രയും അവസരങ്ങൾ വേറെ ആർക്കും കിട്ടാറില്ല – അഫ്രീദി

ക്യാപ്റ്റൻ എന്ന നിലയിൽ ബാബർ അസമിന് ആവശ്യത്തിൽ കൂടുതൽ അവസരം ലഭിച്ചു എന്ന് മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദി. സാധാരണ ലോകകപ്പിലെ പരാജയത്തിൽ ക്യാപ്റ്റൻ ആകും ഏറെ വിമർശിക്കപ്പെടുക. ബാബറിന്റെ കാര്യത്തിൽ അതുപോലും നടക്കുന്നില്ല എന്നും അഫ്രീദി പറഞ്ഞു.

“ക്യാപ്റ്റനെയോ കോച്ചിനെയോ തീരുമാനിക്കണം, എന്നിട്ട് അവർക്ക് സമയം നൽകണം. ബാബറിനെ സംബന്ധിച്ചിടത്തോളം, ഒരു ക്യാപ്റ്റനും ഇത്രയധികം അവസരങ്ങൾ ലഭിച്ചിട്ടില്ല. ലോകകപ്പ് കഴിഞ്ഞാലുടൻ ക്യാപ്റ്റനാണ് ആദ്യം പഴി കേൾക്കുന്നത്. ഇവിടെ അങ്ങനെ ഇല്ല. 2-3 ലോകകപ്പ്, 2-3 ഏഷ്യാ കപ്പ് എന്നിട്ടും ബാബർ തുടരുന്നു. അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ ലഭിച്ചു, ”അഫ്രീദി പറഞ്ഞു.

പിസിബി സെലക്ടർമാരായ വഹാബ് റിയാസിനെയും അബ്ദുൾ റസാഖിനെയും പുറത്താക്കിയതിനെയും അഫ്രീദി വിമർശിച്ചു. 6-7 പേരടങ്ങുന്ന കമ്മിറ്റിയിൽ നിന്ന് റിയാസിനെയും റസാഖിനെയും മാത്രം പിസിബി പുറത്താക്കിയത് എന്തുകൊണ്ടാണെന്ന് അഫ്രീദി ചോദിച്ചു.

 

ഈ ലോകകപ്പിൽ ഏറ്റവും ശക്തമായ ബൗളിംഗ് പാകിസ്താന് ആണെന്ന് ഷാഹിദ് അഫ്രീദി

വരാനിരിക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിൽ ഏറ്റവും ശക്തമായ ബൗളിംഗ് ലൈനപ്പ് ഉള്ള പാകിസ്താനാണ് എന്ന് ഷാഹിദ് അഫ്രീദി. ബാബർ അസമിൻ്റെ നേതൃത്വത്തിലുള്ള ടീം ഫൈനലിൽ എത്തുമെന്നും മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി പ്രതീക്ഷ പ്രകടിപ്പിച്ചു.

.”പാകിസ്ഥാൻ ഫൈനലിൽ എത്തുമെന്ന് എനിക്ക് തോന്നുന്നു. കാരണം വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും സാഹചര്യങ്ങൾ നമ്മുടെ ടീമിന് അനുയോജ്യമാണ്. നമ്മുടെ ടീമിലെ സ്പിന്നർമാരെ നോക്കുകയാണെങ്കിൽ, അവർ മികച്ചവരാണ്. ഫാസ്റ്റ് ബൗളിംഗും മികച്ചതാണ്. ബാറ്റിംഗിലും ഞങ്ങൾക്ക് മികച്ച ശക്തിയുണ്ട്.” അഫ്രീദി പറഞ്ഞു.

“ലോകത്തിലെ ഒരു ക്രിക്കറ്റ് ടീമിലും ഇത്രയും ശക്തമായ ഒരു ബൗളിംഗ് ലൈനപ്പ് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങളുടെ നാല് ഫാസ്റ്റ് ബൗളർമാർക്കും ഒരുപാട് കഴിവുണ്ട്, അബ്ബാസിനെ പോലെ ബെഞ്ചിലിരിക്കുന്ന ബൗളർമാർക്ക് പോലും വലിയ കഴിവുണ്ട്.” അഫ്രീദി പറഞ്ഞു.

“ഇത്രയും മികച്ച കഴിവുകളുള്ള കളിക്കാർ ലോകോത്തര ബാറ്റർമാർക്കെതിരെ ഈ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കും. പാകിസ്താൻ ആണ് ഈ ലോകകപ്പിലെ എന്റെ ഫേവറിറ്റ്സ്” അഫ്രീദി പറഞ്ഞു

‘എതിരാളികൾക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ക്യാപ്റ്റ്ൻ ആകണം’, ബാബറിനെ വിമർശിച്ച് അഫ്രീദി

പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനെ വിമർശിച്ച് മുൻ പാകിസ്താൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി. സ്വന്തം രാജ്യത്തെ നയിക്കുക എളുപ്പമല്ല എന്നും അത് പൂമെത്തയാണെന്ന് കരുതരുത് എന്നും അഫ്രീദി പറഞ്ഞു. എതിരാളികൾക്ക് മേൽ സമ്മർദ്ദം ചെലുത്താൻ പോലും ബാബർ തയ്യാറാകുന്നില്ല എന്നും അഫ്രീദി പറഞ്ഞു.

“സമ്മർദം ചെലുത്തുക എന്നത് ക്യാപ്റ്റന്റെ ജോലിയാണ്, ഒരു പേസർ ബൗൾ ചെയ്യുന്നു, സ്ലിപ്പ് ഇല്ലേ? 12 പന്തിൽ നാല് ആവശ്യമാണ്, സമ്മർദ്ദം ചെലുത്തുകയാണ് ക്യാപ്റ്റൻ അപ്പോൾ ചെയ്യേണ്ടത്. ഓസ്‌ട്രേലിയക്കാർ എന്താണ് ചെയ്യുന്നത്? അവർ ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്തിയാൽ ഉടൻ സ്ലിപ് കൊണ്ടുവരും. പാകിസ്ഥാനെതിരെ ചെയ്തതുപോലെ, സമ്മർദം ചെലുത്താൻ അവരുടെ എല്ലാ കളിക്കാരെയും അവർ സർക്കിളിൽ നിർത്തും” അഫ്രീദി പറഞ്ഞു.

“നിങ്ങളുടെ ദേശീയ ടീമിന്റെ ക്യാപ്റ്റൻ ആകുന്നത് അഭിമാനമുള്ള കാര്യമാണ്, പക്ഷേ അത് റോസാപ്പൂക്കൾ വിരിച്ച കിടക്കയല്ല. നിങ്ങൾ നല്ലത് ചെയ്യുമ്പോൾ, എല്ലാവരും നിങ്ങളെ പ്രശംസിക്കും, നിങ്ങൾ നല്ലത് ചെയ്യാത്തപ്പോൾ, നിങ്ങളെയും ഹെഡ് കോച്ചിനെയും എല്ലാവരും കുറ്റപ്പെടുത്തും,” അഫ്രീദി കൂട്ടിച്ചേർത്തു.

“വിജയവും തോൽവിയും സ്വാഭാവികം, പക്ഷെ പോരാട്ടവീര്യം പോലും പാകിസ്താൻ കാണിച്ചില്ല” – അഫ്രീദി

പാകിസ്താന്റെ ഇന്ത്യക്ക് എതിരായ പ്രകടനത്തെ വിമർശിച്ച് മുൻ പാകിസ്താൻ താരം ഷഹീദ് അഫ്രീദി. ഇന്നലെ പാകിസ്താൻ ഇന്ത്യയോട് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയർത്തിയ 356 റൺസ് ചെയ്സ് ചെയ്ത പാകിസ്താൻ 128 റൺസിന് ഓളൗട്ട് ആയിരുന്നു.

“ജയിക്കുക/തോൽക്കുക എന്നത് മത്സരത്തിന്റെ ഭാഗമാണ്, എന്നാൽ ഒരു പോരാട്ടം നടത്താതിരിക്കുക, വിജയിക്കാനുള്ള ഉദ്ദേശം കാണിക്കാതിരിക്കുക എന്നിവ മോശമാണ്.” അഫ്രീദി മത്സര ശേഷം ട്വിറ്ററിൽ കുറിച്ചു‌.

ഫീൽഡിലും ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ഒന്നാം നമ്പർ ആയിരുന്നു‌. ആയി കളിച്ചു. ഏകദിന റണ്ണുകളുടെ മറ്റൊരു സ്വപ്ന നാഴികക്കല്ല് നേടിയതിന് കോഹ്ലിയെ ഞാൻ അഭിനന്ദിക്കുന്നു. അഫ്രീദി പറഞ്ഞു. പാകിസ്താൻ തളരരുത് എന്നുൻ അടുത്ത മത്സരത്തിൽ നിങ്ങൾക്ക് ഇതിലും മികച്ചത് ചെയ്യാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗംഭീറിന്റെ അത്ര നല്ല ടൈമിംഗ് ഉള്ള ഇന്ത്യൻ ഓപ്പണർ വേറെയില്ല എന്ന് അഫ്രീദി

മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിനെ പ്രശംസിച്ച് ഷാഹിദ് അഫ്രീദി. മുമ്പ് കളത്തിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട് എങ്കിലും അത് കളിയുടെ ഭാഗം മാത്രമാണെന്ന് അഫ്രീദി പറഞ്ഞു. 2007-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ കളിച്ചപ്പോൾ ഗംഭീറും അഫ്രീദിയും ഏറ്റുമുട്ടിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

“ഇത്തരം കാര്യങ്ങൾ സാധാരണമാണ്. സോഷ്യൽ മീഡിയ കാരണം, അത് ഹൈപ്പുചെയ്യപ്പെടുന്നു.” അഫ്രീദി പറഞ്ഞു. “ഗംഭീർ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായ കളിക്കാരനാണ്, വ്യത്യസ്തമായ കഥാപാത്രമാണ്. ഇന്ത്യൻ ടീമിനുള്ളിലും അദ്ദേഹത്തിന്റെ പ്രശസ്തി സമാനമാണ്,” അഫ്രീദി പറഞ്ഞു.

“നമുക്ക് നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം. ഗംഭീറിന്റെ അത്ര നല്ല ടൈമിംഗ് ഉള്ള ഒരു ഇന്ത്യൻ ഓപ്പണറെ ഞാൻ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളൂ, അവൻ ഒരു മികച്ച കളിക്കാരനാണ്, ”മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ പറഞ്ഞു

“പാകിസ്താനിൽ സുരക്ഷാ പ്രശ്നം ഒന്നുമില്ല, ഇന്ത്യ പാകിസ്താനിലേക്ക് വരണം” – അപേക്ഷയുമായി അഫ്രീദി

2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് വരണം എന്ന് ഷാഹിദ് അഫ്രീദി. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ ചുവടാകുൻ ഇത് എന്നും മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി പറഞ്ഞു. 2023-ലെ ഏഷ്യാ കപ്പിന് പാകിസ്താൻ ആണ് ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ ടൂർണമെന്റിനായി ഇന്ത്യ അയൽരാജ്യത്തേക്ക് പോകില്ലെന്നാണ് ബി സി സി ഐ നിലപാട്‌.

“ഇന്ത്യ വന്നിരുന്നെങ്കിൽ ശരിക്കും നന്നായിരുന്നു. ഇത് യുദ്ധങ്ങളുടെയും വഴക്കുകളുടെയും തലമുറയല്ല. ബന്ധങ്ങൾ മെച്ചപ്പെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞു.

“നമുക്ക് ഒരാളുമായി സൗഹൃദം സ്ഥാപിക്കാൻ ആഗ്രഹം ഉണ്ടാവുകയും അവൻ ഞങ്ങളോട് സംസാരിക്കാതിരിക്കുകയും ചെയ്താൽ ഞങ്ങൾ എന്തുചെയ്യും? ബിസിസിഐ വളരെ ശക്തമായ ഒരു ബോർഡാണ് എന്നതിൽ സംശയമില്ല, പക്ഷേ നിങ്ങൾ ശക്തനാകുമ്പോൾ നിങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ട്. നിങ്ങൾ ശത്രുക്കളെ ഉണ്ടാക്കാൻ ശ്രമിക്കരുത്. നിങ്ങൾ ചങ്ങാതിമാരെ ഉണ്ടാക്കണം, നിങ്ങൾ കൂടുതൽ ചങ്ങാതിമാരെ ഉണ്ടാക്കുമ്പോൾ നിങ്ങൾ ശക്തരാകും” അദ്ദേഹം കൂട്ടിച്ചേർത്തു.

“പാകിസ്ഥാനിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ല. അടുത്തിടെ നിരവധി അന്താരാഷ്ട്ര ടീമുകൾ ഇവിടേക്ക് യാത്ര ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നും സുരക്ഷാ ഭീഷണികൾ ഞങ്ങൾ നേരിട്ടിരുന്നു, എന്നാൽ ഇരു രാജ്യങ്ങളുടെയും സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ പര്യടനം നടക്കും.” അഫ്രീദി പറഞ്ഞു. ഇന്ത്യയുടെ അവസാനത്തെ പാകിസ്ഥാൻ പര്യടനം 2008-ൽ ഏഷ്യാ കപ്പ് കളിക്കാൻ ആയിരുന്നു,

“ഐ സി സിക്കും ബി സി സി ഐയെ ഒന്നും ചെയ്യാൻ ആകില്ല” – അഫ്രീദി

ഏഷ്യാ കപ്പ് പാകിസ്ഥാനിൽ നിന്ന് മാറ്റുകയാണെങ്കിൽ 2023 ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കണമോ എന്ന് തീരുമാനിക്കാൻ മാത്രം കരുത്തരല്ല പാകിസ്താൻ എന്ന് മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദി. പാകിസ്ഥാൻ ക്രിക്കറ്റിന്റെ സാമ്പത്തിക സ്ഥിതിയും ക്രിക്കറ്റ് ലോകത്ത് പാകിസ്താന്റെ സ്ഥാനവും നോക്കി മാത്രമെ ഇത്തരം വലിയ നിലപാടുകൾ എടുക്കാൻ ആകൂ എന്ന് അഫ്രീദി പറഞ്ഞു.

എനിക്കും വികാരാധീനനായി, പാകിസ്ഥാൻ ലോകകപ്പ് ഉപേക്ഷിക്കണം എന്ന് പറയാനാകും, പക്ഷേ ഈ തീരുമാനങ്ങൾ വളരെയധികം ആസൂത്രണത്തോടെ എടുക്കണം. നമ്മുടെ സമ്പദ്‌വ്യവസ്ഥയും നമ്മൾ നോക്കേണ്ടതുണ്ട്, ലോക ക്രിക്കറ്റിൽ നാം എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ വൈകാരികമായി ഒരു തീരുമാനവും എടുക്കരുത്. അഫ്രീദി സാമ ടിവിയോട് പറഞ്ഞു.

സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തവർക്ക് ശക്തമായ തീരുമാനങ്ങൾ എടുത്ത് നടപ്പികാക്കുക എളുപ്പമല്ലെന്നും ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ കരുത്ത് വലുതാണെന്നും അഫ്രീദി പറയുന്നു. ഇന്ത്യ മനോഭാവം കാണിക്കുകയോ അത്തരം ശക്തമായ നിലപാട് സ്വീകരിക്കുകയോ ചെയ്യുന്നുവെങ്കിൽ, അവർ അത്ര ശക്തരാകയത് കൊണ്ടാണ്. അദ്ദേഹം പറഞ്ഞു.

ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്ഥാൻ സന്ദർശിക്കുമോ എന്ന് തനിക്ക് ഉറപ്പില്ലെങ്കിലും പാകിസ്ഥാൻ നിലപാട് എടുക്കേണ്ട ഒരു ഘട്ടം വരുമെന്നും മുൻ ക്യാപ്റ്റൻ കുറിച്ചു. ബിസിസിഐയുടെ ശക്തിക്ക് മുന്നിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) കാര്യമായൊന്നും ചെയ്യാൻ കഴിയില്ലെന്നും അഫ്രീദി അഭിപ്രായപ്പെട്ടു.

പാകിസ്താൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി തലവനായി ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സെലക്ഷൻ കമ്മിറ്റിയുടെ ഇടക്കാല ചെയർപേഴ്സനായി മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയെ നിയമിച്ചു. ന്യൂസിലാൻഡിനായ പരമ്പരക്ക് മുന്നോടിയായാണ് അഫ്രീദിയെ പുതിയ സ്ഥാനത്ത് എത്തിച്ചത്. ഹാറൂൺ റഷീദ്, അബ്ദുൾ റസാഖ്, റാവു ഇഫ്തിഖർ അൻജും എന്നിവരും പാനലിന്റെ ഭാഗമായി ഉണ്ടാകും.

ഷാഹിദ് അഫ്രീദി ആക്രമണകാരിയായ ക്രിക്കറ്ററാണ് എന്നും അദ്ദേഹത്തിന് ഏകദേശം 20 വർഷത്തെ ക്രിക്കറ്റ് പരിചയമുണ്ട്, എല്ലാ ഫോർമാറ്റുകളിലും വലിയ വിജയങ്ങൾ നേടിയിട്ടുണ്ട്, അതിലും പ്രധാനമായി, യുവ പ്രതിഭകളെ എപ്പോഴും പിന്തുണയ്ക്കുകയും ചെയ്തു. അഫ്രീദിയെ നിയമിച്ച ശേഷം പി സി ബിയുടെ പുതിയ ചെയർമാൻ സേതി പറഞ്ഞു.

ന്യൂസിലൻഡിനെതിരെ നാട്ടിൽ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പാകിസ്ഥാൻ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ചീഫ് സെലക്ടർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് മുമ്പ് മുഹമ്മദ് വസീമാണ് ടീമിനെ പ്രഖ്യാപിച്ചത്.

ഡിസംബർ 26നാണ് ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ജനുവരിയിൽ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും അവർ കളിക്കുന്നുണ്ട്.

Exit mobile version