കൊടുങ്കാറ്റായി എവിന്‍ ലൂയിസ്, 49 പന്തില്‍ നിന്ന് 109 നോട്ടൗട്ട്, ഹാട്രിക്കുമായി വഹാബ്, കോമില്ലയ്ക്ക് ജയം

ഖുല്‍ന ടൈറ്റന്‍സിനെതിരെ കൂറ്റന്‍ വിജയം നേടി കോമില്ല വിക്ടോറിയന്‍സ്. 80 റണ്‍സിനു വിജയം കുറിയ്ക്കുമ്പോള്‍ രണ്ട് വ്യക്തിഗത പ്രകടന മികവിലാണ് ടീമിന്റെ വിജയം ബാറ്റിംഗില്‍ ശതകം നേടിയ എവിന്‍ ലൂയിസും ബൗളിംഗില്‍ ഹാട്രിക് നേടിയ വഹാബ് റിയാസുമാണ് ടീമിന്റെ വിജയ ശില്പികള്‍. ആദ്യം ബാറ്റ് ചെയ്ത കോമില്ല 5 വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സ് നേടിയപ്പോള്‍ 18.5 ഓവറില്‍ ഖുല്‍ന ടൈറ്റന്‍സ് ഓള്‍ഔട്ട് ആവുകയായിരുന്നു.

49 പന്തില്‍ നിന്ന് 10 സിക്സും 5 ബൗണ്ടറിയും സഹിതം 109 റണ്‍സുമായി എവിന്‍ ലൂയിസ് പുറത്താകാതെ നിന്നപ്പോള്‍ തമീം ഇക്ബാല്‍(25), ഇമ്രുള്‍ കൈസ്(39), ഷംസുര്‍ റഹ്മാന്‍(28*) എന്നിവരും ടീമിനായി ബാറ്റിംഗില്‍ തിളങ്ങി. ഖുല്‍നയ്ക്കായി മഹമ്മദുള്ളയും കാര്‍ലോസ് ബ്രാത്‍വൈറ്റും രണ്ട് വീതം വിക്കറ്റ് നേടി.

ബൗളിംഗില്‍ ഹാട്രിക്ക് നേട്ടവുമായി വഹാബ് റിയാസും മൂന്ന് വിക്കറ്റ് നേടി ഷാഹിദ് അഫ്രീദിയുമാണ് കോമില്ലയ്ക്കായി തിളങ്ങിയത്. 50 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറാണ് ഖുല്‍ന ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍. ജുനൈദ് സിദ്ദിക്കി 27 റണ്‍സും കാര്‍ലോസ് ബ്രാത്‍വൈറ്റ് 22 റണ്‍സും നേടി.

സേവാഗ്, വാര്‍ണര്‍, അഫ്രീദി – ഫകര്‍ സമന്‍ ഈ മൂന്ന് താരങ്ങളെപ്പോലെ കളിക്കണമെന്ന് അഭിപ്രായപ്പെട്ട് സര്‍ഫ്രാസ് അഹമ്മദ്

പാക്കിസ്ഥാന്റെ വെടിക്കെട്ട് ഓപ്പണിംഗ് താരം ഫകര്‍ സമന്‍ ക്രിക്കറ്റ് ലോകം കണ്ട് സ്ഫോടനാത്മക ബാറ്റിംഗിനു പേരുകേട്ട മൂന്ന് താരങ്ങളെ പോലെ ക്രിക്കറ്റ് കളിക്കുന്നത് കാണാനാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. വിരേന്ദര്‍ സേവാഗ്, ഡേവിഡ് വാര്‍ണര്‍,ഷാഹിദ് അഫ്രീദി എന്നിവര്‍ കളിച്ചത് പോലെ ഫകര്‍ സമന്‍ കളിക്കുന്നത് കാണാനാണ് തങ്ങളുടെ ആഗ്രഹം.

സ്വതസിദ്ധമായ ശൈലിയില്‍ ഫകര്‍ കളിക്കുക എന്നതാണ് ടീമിന്റെ ആവശ്യം. ക്രീസില്‍ ചെലവഴിക്കും തോറും ഫകര്‍ എതിരാളികള്‍ ഭയപ്പെടുന്ന താരമാണ്. ഓരോ ദിവസവും താരത്തിന്റെ കളി മെച്ചപ്പെട്ട് വരുന്നുണ്ട് എന്നതും വളരെ മികച്ച സൂചനയാണെന്നും സര്‍ഫ്രാസ് പറഞ്ഞു.

ഫോമിലേക്കുയര്‍ന്ന് തമീം ഇക്ബാല്‍, വിജയം കുറിച്ച് കോമില്ല വിക്ടോറിയന്‍സ്

ജൂനൈദ് സിദ്ദിക്കിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനവുമായി തമീം ഇക്ബാല്‍ തിളങ്ങിയപ്പോള്‍ ഖുല്‍ന ടൈറ്റന്‍സിനെതിരെ വിജയം കരസ്ഥമാക്കി കോമില്ല വിക്ടോറിയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന ടൈറ്റന്‍സ് 181/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 2 പന്ത് അവശേഷിക്കെ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടി വിക്ടോറിയന്‍സ് വിജയം ഉറപ്പാക്കുകയായിരുന്നു.

സിദ്ദിക്ക്(70), അല്‍-അമീന്‍(32) ദാവീദ് മലന്‍(29) എന്നിവരാണ് ഖുല്‍ന നിരയില്‍ തിളങ്ങിയത്. വിക്ടോറിയന്‍സിനു വേണ്ടി അഫ്രീദി 3 വിക്കറ്റും വഹാബ് റിയാസ് രണ്ടും വിക്കറ്റ് നേടി.

42 പന്തില്‍ 73 റണ്‍സ് നേടിയ തമീം ഇക്ബാലിനും 40 റണ്‍സ് നേടിയ അനാമുള്‍ ഹക്കിനും ശേഷം ഇമ്രുല്‍ കൈസ് 28 റണ്‍സ് നേടിയെങ്കിലും വിക്കറ്റുകള്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ വീണത് വിക്ടോറിയന്‍സ് ക്യാമ്പില്‍ പരിഭ്രാന്തി പരത്തിയിരുന്നു. എന്നാല്‍ തിസാര പെരേര 18 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.

വിലക്കപ്പെട്ട് ഓസീസ് താരങ്ങള്‍ ക്യാപ്റ്റന്മാരായ മത്സരത്തില്‍ വിക്ടോറിയന്‍സിന്റെ രക്ഷകനായി ഷാഹിദ് അഫ്രീദി

സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ കോമില്ല വിക്ടോറിയന്‍സിനു ജയം. ഇന്നലെ നടന്ന മത്സരങ്ങളില്‍ ആദ്യത്തേതില്‍ 4 വിക്കറ്റിന്റെ ജയമാണ് വിക്ടോറിയന്‍സ് സ്വന്തമാക്കിയത്. 20 ഓവറില്‍ നിന്ന് സിക്സേര്‍സ് 127/8 എന്ന സ്കോറാണ് നേടിയത്. 41 റണ്‍സ് നേടിയ നിക്കോളസ് പൂരന്റെ മികവ് മാത്രമാണ് സിക്സേര്‍സിനെ മുന്നോട്ട് നയിച്ചത്. ഡേവിഡ് വാര്‍ണര്‍ 14 റണ്‍സ് നേടി പുറത്തായി. മഹെദി ഹസന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് സൈഫുദ്ദീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഷാഹിദ് അഫ്രീദി ഒരു വിക്കറ്റ് നേടി.

പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിടുന്ന ഓസീസ് താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തുമാണ് യഥാക്രം സിക്സേര്‍സിനെയും വിക്ടോറിയന്‍സിനെയും നയിച്ചത്. എന്നാല്‍ ഇരു താരങ്ങള്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചില്ല. വാര്‍ണര്‍ 14 റണ്‍സും സ്മിത്ത് 16 റണ്‍സും നേടി പുറത്താകുകയായിരുന്നു.

128 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ വിക്ടോറിയന്‍സ് ഒരു ഘട്ടത്തില്‍ 97/6 എന്ന നിലയിലേക്ക് വീണിരുന്നു. അവിടെ നിന്ന് 2 പന്തില്‍ നിന്ന് പുറത്താകാതെ 39 റണ്‍സ് നേടിയ അഫ്രീദിയാണ് കളി മാറ്റിയത്. തമീം ഇക്ബാല്‍ 35 റണ്‍സ് നേടി പുറത്തായി. സന്ദീപ് ലാമിച്ചാനെ, അല്‍-അമീന്‍ ഹൊസൈന്‍ എന്നിവര്‍ സിക്സേര്‍സിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

അഫ്രീദിയെയും രോഹിത് ശര്‍മ്മയെയും മറികടന്ന് ഗുപ്ടില്‍

ഏകദിനത്തില്‍ ഏറ്റവും കുറവ് ഇന്നിംഗ്സില്‍ നിന്ന് 150 സിക്സുകള്‍ തികയ്ക്കുന്ന താരമായി മാര്‍ട്ടിന്‍ ഗുപ്ടില്‍. 150 സിക്സുകള്‍ തികയ്ക്കുന്ന ഏകദിനത്തിലെ 14ാമത്തെ താരവും ന്യൂസിലാണ്ടില്‍ നിന്നുള്ള മൂന്നാമത്തെ താരവുമാണ് ഗുപ്ടില്‍. ഇന്ന് 138 റണ്‍സ് നേടിയ താരം തന്റെ ഇന്നിംഗ്സില്‍ 5 സിക്സുകളാണ് നേടിയത്. 157 ഇന്നിംഗ്സുകളില്‍ നിന്നാണ് ഗുപ്ടിലിന്റെ 150 സിക്സുകള്‍.

അഫ്രീദി 160 ഇന്നിംഗ്സുകളില്‍ നിന്നാണ് 150 സിക്സുകള്‍ തികച്ചത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ രോഹിത് ശര്‍മ്മയായിരുന്നു. 165 ഇന്നിംഗ്സുകളില്‍ നിന്നാണ് രോഹിത്തിന്റെ ഈ നേട്ടം. ഇവരെ രണ്ട് പേരെയും പിന്നിലാക്കിയാണ് മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ഈ നേട്ടം.

അഫ്രീദി ഷോയില്‍ പഖ്ത്തൂണ്‍സ് ഫൈനലിലേക്ക്

ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടി പഖ്ത്തൂണ്‍സ്. റോവ്മന്‍ പവല്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തുവെങ്കിലും 13 റണ്‍സ് അകലെ വരെ മാത്രമേ ടീമിനെത്താനായുള്ളു. ഏഴ് സിക്സുകളുടെ സഹായത്തോടെ 17 പന്തില്‍ നിന്ന് 59 റണ്‍സാണ് ഷാഹിദ് അഫ്രീദി നേടിയത്. 10 ഓവറില്‍ 135 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ പഖ്ത്തൂണ്‍സ് സ്വന്തമാക്കിയത്. നോര്‍ത്തേണ്‍ വാരിയേഴ്സിനു വേണ്ടി ഹാര്‍ദ്ദസ് വില്‍ജോയന്‍ മൂന്ന് വിക്കറ്റ് നേടി.

നോര്‍ത്തേണ്‍ വാരിയേഴ്സിനു വേണ്ടി 35 പന്തില്‍ 80 റണ്‍സ് നേടിയ റോവ്മന്‍ പവല്‍ പൊരുതി നോക്കിയെങ്കിലും ടീമിനെ 122 റണ്‍സ് വരെ മാത്രമേ താരത്തിനു എത്തിക്കാനായുള്ളു. 9 സിക്സുകളും 4 ബൗണ്ടറിയുമാണ് പുറത്താകാതെ നിന്ന റോവ്മന്‍ പവല്‍ നേടിയത്. ഇര്‍ഫാന്‍ ഖാന്‍ പഖ്ത്തൂണ്‍സിനായി 2 വിക്കറ്റ് നേടി.

കോഹ്‍ലിയുടെ ക്യാപ്റ്റന്‍സി, അഫ്രീദിയ്ക്ക് പ്രിയം പോര

കോഹ്‍ലിയുടെ നായകത്വത്തെ ചോദ്യം ചെയ്ത് ഷാഹിദ് അഫ്രീദിയും. മുമ്പ് പല ക്രിക്കറ്റര്‍മാരും സമാനമായ അഭിപ്രായം പങ്കുവെച്ചിട്ടുള്ളതാണ്. ഇവരിലേക്കുള്ള ഏറ്റവും പുതിയ ആളാണ് മുന്‍ പാക്കിസ്ഥാന്‍ വെടിക്കെട്ട് താരം. കോഹ്‍ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണെന്ന് പറയുമ്പോളും താരത്തിന്റെ ക്യാപ്റ്റന്‍സി അത്ര പോരെന്നാണ് പല താരങ്ങളുടെയും അഭിപ്രായം.

ഗാബയില്‍ നാല് റണ്‍സിനു ഓസ്ട്രേലിയയോട് ടി20യില്‍ പരാജയപ്പെട്ടതോടെയാണ് വീണ്ടും ഈ വിഷയം ചര്‍ച്ചയിലാവുന്നത്. യൂസുവേന്ദ്ര ചഹാലിനെ പുറത്തിരുത്തിയ തീരുമാനമാണ് ഏവരും വിശകലനം ചെയ്യുന്നതെങ്കില്‍ കോഹ്‍ലി ഇനിയും ക്യാപ്റ്റന്‍സിയുടെ പല മേഖലകളിലും മെച്ചപ്പെടുവാനുണ്ടെന്നാണ് ഷാഹിദ് അഫ്രീദി പറയുന്നത്.

ഗാബയില്‍ ചഹാലിനെ ഒഴിവാക്കിയതിനു പകരം കോഹ്‍ലി നാലാമത് ഇറങ്ങിയതും ചോദ്യം ചെയ്യപ്പെട്ടു. 17 ഓവറില്‍ 174 റണ്‍സ് വേണ്ട ഘട്ടത്തിലാണ് കെഎല്‍ രാഹുലിനെ മൂന്നാമതിറക്കുവാന്‍ കോഹ്‍ലി മുതിര്‍ന്നത്. ക്രിസ് ലിന്നിനെതിരെ മികച്ച ബൗളിംഗ് പ്രകടനം കാഴ്ച വെച്ച ജസ്പ്രീത് ബുംറയെ ബൗളിംഗില്‍ താരത്തിനെതിരെ ഉപയോഗിക്കാതിരുന്നതും ചോദ്യം ചെയ്യപ്പെടുന്ന തീരുമാനമാണ്.

കോഹ്‍ലി തന്റെ ഏറ്റവും പ്രിയപ്പെട്ട താരമാണെങ്കിലും ക്യാപ്റ്റന്‍സിയില്‍ ഏറെ മെച്ചപ്പെടാനുണ്ടെന്നും അഫ്രീദി പറഞ്ഞു.

ഏകദിനത്തില്‍ 200 സിക്സുകള്‍, രോഹിത്തിന്റെ ഈ നേട്ടത്തിന്റെ ചില പ്രത്യേകത

ഏകദിനത്തില്‍ 200 സിക്സ് എന്ന നേട്ടം ഇന്ന് വിന്‍ഡീസിനെതിരെ രോഹിത് ശര്‍മ്മ സ്വന്തമാക്കുമ്പോള്‍ ആ നേട്ടത്തിലെ ചില പ്രത്യേകതകള്‍ നമുക്ക് നോക്കാം. 187 ഇന്നിംഗ്സുകളില്‍ നിന്നാണ് 200 സിക്സ് രോഹിത് അടിച്ചത്. ഇതുവരെ ഷാഹിദ് അഫ്രീദി 195 ഇന്നിംഗ്സുകളില്‍ നിന്ന് നേടിയ 200 സിക്സുകളായിരുന്നു ഈ ഗണത്തില്‍ മുന്നില്‍. എബി ഡി വില്ലിയേഴ്സ്(214), ബ്രണ്ടന്‍ മക്കല്ലം(228), ക്രിസ് ഗെയില്‍(241), എംഎസ് ധോണി(248), സനത് ജയസൂര്യ(343) എന്നിവരാണ് ഈ നേട്ടം കൊയ്ത മറ്റു താരങ്ങള്‍.

അതേ സമയം പന്തുകളുടെ എണ്ണത്തില്‍ അഫ്രീദി തന്നെയാണ് ഏറെ മുന്നില്‍ 4203 പന്തുകള്‍ നേരിട്ടാണ് അഫ്രീദി 200 സിക്സിലേക്ക് എത്തുന്നത്. അതേ സമയം രോഹിത് 8387 പന്തുകള്‍ നേരിട്ടാണ് ഈ നേട്ടം കൊയ്തത്. മത്സരത്തില്‍ രണ്ട് സിക്സുകള്‍ കൂടി നേടി രോഹിത്തിന്റെ സിക്സ് നേട്ടം 202 സിക്സില്‍ എത്തി നില്‍ക്കുകയാണ്.

എബിഡിയെ സ്വാഗതം ചെയ്ത് ബും ബും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ്‍ കളിക്കുവാന്‍ തീരുമാനിച്ച എബി ഡി വില്ലിയേഴ്സിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഷാഹിദ് അഫ്രീദി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് സൂപ്പര്‍ താരത്തെ നിരാശപ്പെടുത്തുകയില്ലെന്നാണ് മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അഭിപ്രായപ്പെട്ടത്. കറാച്ചി കിംഗ്സിനു വേണ്ടി പിഎസ്എലില്‍ കളിക്കുന്ന താരമാണ് ഷാഹിദ് അഫ്രീദി.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ആരാധകരെ ഞെട്ടിച്ചത്. ഡ്രാഫ്ടില്‍ പേര് നല്‍കിയ ഡി വില്ലിയേഴ്സിനു വേണ്ടി അടുത്ത ലേലത്തില്‍ ടീമുകള്‍ തമ്മില്‍ യുദ്ധം തന്നെ പ്രതീക്ഷിക്കുകയാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍.

സിപിഎലില്‍ നിന്ന് അഫ്രീദി പിന്മാറി

കരീബിയന്‍ പ്രീമിയര്‍ ലീഗ് പുതിയ സീസണില്‍ നിന്ന് പിന്മാറി ഷാഹിദ് അഫ്രീദി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനിടെ തന്റെ കാലിനേറ്റ പരിക്കിന്റെ റീഹാബ് പ്രക്രിയകള്‍ക്കായാണ് താരത്തിന്റെ ഈ തീരുമാനം. ജമൈക്ക തല്ലാവാസിനു വേണ്ടി കളിക്കുവാന്‍ താരം കരാറില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും താരം അവസാന നിമിഷം പിന്മാറല്‍ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

അഫ്രീദിയ്ക്ക് പകരം ഇമാദ് വസീം തല്ലാവാസിനു വേണ്ടി കളിക്കുമെന്നും താരം തന്നെ ട്വിറ്ററിലൂടെ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഒവൈസ് ഷാ നയിച്ചു, സേവാഗിന്റെ ടീമിനെ തോല്പിച്ച് അഫ്രീദിയും സംഘവും

സ്വിസ് ആല്‍പ്സിലെ മഞ്ഞ് നിരകളില്‍ ചരിത്രം സൃഷ്ടിച്ച് ക്രിക്കറ്റര്‍മാര്‍. അഫ്രീദി നയിച്ച റോയല്‍സും സേവാഗ് നയിച്ച ഡയമണ്ട്സും ഏറ്റുമുട്ടിയ മത്സരത്തില്‍ വിജയം റോയല്‍സിനു സ്വന്തമാകുകയായിരുന്നു. പാലസ് ഡയമണ്ട്സ് ആദ്യം ബാറ്റ് ചെയ്ത് 164 റണ്‍സ് നേടുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. 31 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 5 സിക്സും സഹിതം 62 റണ്‍സാണ് നായകന്‍ വിരേന്ദര്‍ സേവാഗ് നേടിയത്. ഒപ്പം 30 പന്തില്‍ 40 റണ്‍സ് നേടി ആന്‍ഡ്രൂ സൈമണ്‍സും എത്തിയപ്പോള്‍ ടീം മികച്ച സ്കോറിലേക്ക് നീങ്ങി.

റോയല്‍സിനു വേണ്ടി അബ്ദുള്‍ റസാഖ് നാല് വിക്കറ്റും ഷൊയ്ബ് അക്തര്‍ രണ്ടും വിക്കറ്റാണ് വീഴ്ത്തിയത്.

165 റണ്‍സ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ റായല്‍സിനു 28 പന്ത് ശേഷിക്കെ 6 വിക്കറ്റിന്റെ വിജയം നേടാനായിരുന്നു. ഒവൈസ് ഷാ പുറത്താകാതെ നേടിയ 74 റണ്‍സാണ് ടീമിന്റെ വിജയത്തിനു കാരണമായത്. 34 പന്തില്‍ നിന്ന് 5 ബൗണ്ടറിയും 7 സിക്സുമാണ് ഒവൈസ് ഷാ അടിച്ചെടുത്തത്. കൂട്ടിനു ഗ്രെയിം സ്മിത്ത്(23), ജാക്വസ് കാലിസ്(36), ഗ്രാന്‍ഡ് എലിയട്ട്(21*) എന്നിവരും റണ്‍സ് കണ്ടെത്തി ടീമിനെ സഹായിച്ചു.

ഡയമണ്ട്സിനു വേണ്ടി റോമേഷ് പവാര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അഗാര്‍ക്കറും മലിംഗയും ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഉടന്‍ ആരംഭിക്കും

വിരേന്ദര്‍ സേവാഗും ഷാഹിദ് അഫ്രീദിയുമെല്ലാം പങ്കെടുക്കുന്ന ഐസ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരം ഏതാനും മണിക്കൂറുകള്‍ക്കകം ആരംഭിക്കും. ഇന്ത്യന്‍ സമയം നാല് മണിക്കാണ് ആദ്യ മത്സരം സ്വിറ്റ്സര്‍ലാണ്ടില്‍ അരങ്ങേറുക എന്ന് പ്രതീക്ഷിക്കുന്നത്. ‘St Moritz Ice Cricket 2018’ എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ണ്ണമെന്റ് സ്വിറ്റ്സര്‍ലാണ്ടിലെ മലനിരകള്‍ക്കിടയില്‍ ഒരുക്കിയ ഐസ് മൈതാനത്താണ് നടക്കുക.

അഫ്രീദി നയിക്കുന്ന റോയല്‍സും വിരേന്ദര്‍ സേവാഗ് നയിക്കുന്ന ഡയമണ്ട്സുമാണ് മത്സരത്തിനിറങ്ങുക. ടൂര്‍ണ്ണമെന്റിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാര്‍ അമുല്‍ ആണ്.

നീല നിറത്തിലാണ് ടൂര്‍ണ്ണമെന്റിലെ ബൗണ്ടറി ലൈന്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. സേവാഗിനും അഫ്രീദിയ്ക്കും പുറമേ ഷൊയ്ബ് അക്തര്‍, സഹീര്‍ ഖാന്‍, ജാക്വസ് കാലിസ്, മഹേല ജയവര്‍ദ്ധനേ, മൈക്കല്‍ ഹസ്സി, ജാക്വസ് കാലിസ്, ആന്‍ഡ്രൂ സൈമണ്‍സ്, ഗ്രെയിം സ്മിത്ത്, ഡാനിയേല്‍ വെട്ടോറി, മുഹമ്മദ് കൈഫ്, ലസിത് മലിംഗ എന്നിവരും ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version