ബുംറ മുംബൈ ഇന്ത്യൻസിനായി മലിംഗയുടെ വിക്കറ്റ് റെക്കോർഡിനൊപ്പമെത്തി


ഹൈദരാബാദ്: മുംബൈ ഇന്ത്യൻസിൻ്റെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ലസിത് മലിംഗയുടെ റെക്കോർഡിനൊപ്പമെത്തി ജസ്പ്രീത് ബുംറ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഹെൻറിച്ച് ക്ലാസനെ പുറത്താക്കിയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ബുംറയുടെ വിക്കറ്റ് നേട്ടം 170 ആയി.


138-ാം ഐപിഎൽ മത്സരത്തിലാണ് ബുംറ ഈ നേട്ടം കൈവരിച്ചത്. ഇതിനുപുറമെ, ട്വന്റി-20 ക്രിക്കറ്റിൽ 300 വിക്കറ്റ് നേടുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യൻ ബൗളർ എന്ന റെക്കോർഡും ബുംറ സ്വന്തമാക്കി. ഈ നേട്ടത്തിൽ യുസ്‌വേന്ദ്ര ചാഹലിനെയാണ് അദ്ദേഹം മറികടന്നത്.

മത്സരത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളർ ബുംറയായിരുന്നു (4 ഓവറിൽ 39 റൺസ്). എന്നാൽ 44 പന്തിൽ 71 റൺസുമായി മുന്നേറുകയായിരുന്ന ക്ലാസനെ പുറത്താക്കിയത് നിർണായകമായി.


ഹർഭജൻ സിംഗ് (127 വിക്കറ്റുകൾ), മിച്ചൽ മക്ലെനഗൻ (71), കീറോൺ പൊള്ളാർഡ് (69) എന്നിവരാണ് മുംബൈ ഇന്ത്യൻസിനായി കൂടുതൽ വിക്കറ്റ് നേടിയ മറ്റ് ബൗളർമാർ.


മലിംഗ മുംബൈ ഇന്ത്യൻസിൽ തിരികെയെത്തുന്നു

ലസിത് മലിംഗ മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയെത്തുന്നു. ഫാസ്റ്റ് ബൗളിംഗ് കോച്ച് ആയാകും മലിംഗ മുംബൈ ഇന്ത്യൻസിനൊപ്പം ചേരുക. രാജസ്ഥാ‌ റോയൽസിന്റെ ബൗളിംഗ് കോച്ചായിരുന്ന മലിംഗ ആ സ്ഥാനം ഒഴിഞ്ഞാകും തന്റെ മുൻ ക്ലബിലേക്ക് എത്തുന്നത്. ന്യൂസിലൻഡ് വെറ്ററൻ ഷെയ്ൻ ബോണ്ട് ആയിരുന്നു ഇതുവരെ മുംബൈയുടെ ബൗളിംഗ് കോച്ച്.

2013, 2015, 2017, 2019 എന്നീ വർഷങ്ങളിലെ നാല് ഐപിഎൽ കിരീടങ്ങളും, 2011 ലെ ചാമ്പ്യൻസ് ലീഗ് ടി20യും ഉൾപ്പെടെ അഞ്ച് കിരീടങ്ങൾ മലിംഗ മുംബൈ ഇന്ത്യൻസിനൊപ്പം നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനായി 139 മത്സരങ്ങൾ കളിച്ച മലിംഗ 195 വിക്കറ്റും നേടിയിട്ടുണ്ട്.

പരിചയസമ്പത്തുള്ള ബൗളര്‍മാര്‍ക്ക് പോലും ചിലപ്പോള്‍ പിഴയ്ക്കും, മൊഹ്സിന്‍ ഭാവി താരം – ലസിത് മലിംഗ

മൊഹ്സിന്‍ ഖാന്‍ അവസാന ഓവര്‍ എറിഞ്ഞ രീതിയിൽ താന്‍ വളരെ ഇംപ്രസ്ഡ് ആണെന്ന് പറഞ്ഞ് ഐപിഎൽ ഇതിഹാസം ലസിത് മലിംഗ. പരിചയസമ്പത്തുള്ള ബൗളര്‍മാര്‍ക്ക് പോലും ചിലപ്പോള്‍ അവസാന ഓവറിൽ പിഴവ് സംഭവിക്കാറുണ്ടെന്നും എന്നാൽ മൊഹ്സിന്‍ കാണിച്ച ക്ഷമയും സംയമനവും തന്നെ ഹഠാദാകര്‍ഷിച്ചുവെന്നും ലസിത് മലിംഗ സൂചിപ്പിച്ചു.

കഴിഞ്ഞ സീസണിലും താരത്തിൽ നിന്ന് ശ്രദ്ധേയമായ പ്രകടനങ്ങളുണ്ടായിട്ടുണ്ടെന്നും താരം തീര്‍ച്ചയായും ഭാവിയിലെ വാഗ്ദാനം ആണെന്നും ലസിത് മലിംഗ കൂട്ടിചേര്‍ത്തു.

മലിംഗയെ ശ്രീലങ്കയുടെ ബൗളിംഗ് സ്ട്രാറ്റജി കോച്ചായി നിയമിച്ചു

മുന്‍ ശ്രീലങ്കന്‍ താരം ലസിത് മലിംഗയെ ശ്രീലങ്കയുടെ ബൗളിംഗ് സ്ട്രാറ്റജി കോച്ചായി നിയമിച്ചു. ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയ്ക്കായാണ് താരത്തിന്റെ സേവനം ശ്രീലങ്കന്‍ ബോര്‍ഡ് ഉപയോഗിക്കുന്നത്.

ഐപിഎലില്‍ രാജസ്ഥാന്‍ റോയൽസ് ബൗളിംഗ് കോച്ചായും മലിംഗ് പ്രവര്‍ത്തിച്ചിരുന്നു. ടീം വിജയകരമായി ഫൈനലില്‍ പ്രവേശിച്ചുവെങ്കിലും അവസാന കടമ്പ കടക്കുവാന്‍ ടീമിനായില്ല.

ഓസ്ട്രേലിയയും ശ്രീലങ്കയും രണ്ട് ടെസ്റ്റുകള്‍ അഞ്ച് ഏകദിനങ്ങള്‍ മൂന്ന് ടി20 മത്സരങ്ങള്‍ എന്നിവയാണ് കളിക്കുന്നത്. ജൂൺ 7ന് ടി20 പരമ്പരയോടെയാണ് മത്സരങ്ങള്‍ ആരംഭിയ്ക്കുന്നത്.

ഈ ലോകത്ത് രണ്ട് തരം ബാറ്റ്സ്മാന്മാര്‍ മാത്രമാണുള്ളത്!!! മലിംഗയുടെ വീക്ഷണത്തെ കുറിച്ച് സഞ്ജു സാംസൺ

ലസിത് മലിംഗ ബൗളിംഗിനെ വളരെ ലളിതമായാണ് അവതരിപ്പിക്കുന്നതെന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസൺ. ലോകത്ത് രണ്ട് തരം ബാറ്റ്സ്മാന്മാര്‍ മാത്രമാണുള്ളതെന്നാണ് ലസിതിന്റെ കാഴ്ചപ്പാടെന്ന് സഞ്ജു പറഞ്ഞു – അത് വലംകൈയ്യന്‍ ബാറ്റിംഗ് താരവും ഇടം കൈയ്യന്‍ താരവും ആണെന്ന് ആണ് മലിംഗ് പറയുന്നത്.

ഈ രണ്ട് ബാറ്റിംഗ് ശൈലിയ്ക്കെതിരെ ബൗള്‍ ചെയ്യുവാന്‍ മാത്രമാണ് നിങ്ങള്‍ പഠിക്കേണ്ടതെന്നാണ് ലസിത് ബൗളര്‍മാരോട് പറയുന്നതെന്നും സഞ്ജു പറഞ്ഞു. ലസിത് ഫ്രാഞ്ചൈസിയ്ക്ക് കൂടുതൽ മികവ് നല്‍കുകയാണെന്നും ക്യാപ്റ്റനെന്ന നിലയിൽ തനിക്കും കാര്യങ്ങള്‍ എളുപ്പമാകുകയാണെന്നും സഞ്ജു വ്യക്തമാക്കി.

ഐപിഎലില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി ഡ്വെയിന്‍ ബ്രാവോ, മലിംഗയ്ക്കൊപ്പം

ലസിത് മലിംഗയ്ക്കൊപ്പം ഐപിഎലില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരമായി ഡ്വെയിന്‍ ബ്രാവോ. ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ ചെന്നൈയുടെ തോല്‍വിയ്ക്കിടയിലും ശ്രദ്ധേയമായ ബൗളിംഗ് പ്രകടനം പുറത്തെടുത്ത ബ്രാവോ 170 വിക്കറ്റുമായി ലസിത് മലിംഗയ്ക്കൊപ്പമാണ് ഐപിഎൽ വേട്ടയിൽ.

ഇന്ന് നാലോവറിൽ 20 റൺസ് വിട്ട് നല്‍കി ബ്രാവോ 3 വിക്കറ്റാണ് നേടിയത്. വെങ്കിടേഷ് അയ്യരെയും നിതീഷ് റാണയെയും പുറത്താക്കിയ ബ്രാവോ സാം ബില്ലിംഗ്സിനെ വീഴ്ത്തിയാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

രാജസ്ഥാൻ കോച്ചിംഗ് സംഘത്തിലേക്ക് മലിംഗയും

ഐപിഎല്‍ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസിന്റെ കോച്ചിംഗ് സംഘത്തിലേക്ക് ലസിത് മലിംഗയും പാഡി അപ്ടണും എത്തുന്നു. മലിംഗ ടീമിന്റെ പുതിയ ബൗളിംഗ് കോച്ചിന്റെ ചുമതല വഹിക്കുമ്പോള്‍ ടീം കാറ്റലിസ്റ്റ് എന്ന പദവിയിലാണ് അപ്ടൺ എത്തുന്നത്.

കഴി‍ഞ്ഞ ജനുവരിയിലാണ് മലിംഗ ഫ്രാ‍ഞ്ചൈസി ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഓസ്ട്രേലിയയിൽ ശ്രീലങ്കയുടെ ബൗളിംഗ് സ്ട്രാറ്റജി കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചു. മുമ്പ് രാജസ്ഥാന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ച് പരിചയം ഉള്ള വ്യക്തിയാണ് പാഡി അപ്ടൺ.

മലിംഗ ഓസ്ട്രേലിയയിലേക്ക്, ശ്രീലങ്കയുടെ ബൗളിംഗ് സ്ട്രാറ്റജി കോച്ച്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ശ്രീലങ്കയുടെ ബൗളിംഗ് സ്ട്രാറ്റജി കോച്ചായി ലസിത് മലിംഗയെ സ്വീകരിച്ചു. 2018 ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മെന്ററായി താരം പ്രവര്‍ത്തിച്ചിരുന്നു. ഫെബ്രുവരി 1 മുതലാണ് നിയമനം. 20 വരെയാണ് നിയമന കാലാവധി.

ഓസ്ട്രേലിയന്‍ ടൂറിനുള്ള താത്കാലിക കോച്ചായി ശ്രീലങ്ക രുമേഷ് രത്നായകേയെ നിയമിച്ചിട്ടുണ്ട്. എന്നാൽ രത്നായകേ ടീമിനൊപ്പം യാത്രയാകില്ല. അദ്ദേഹം ഇപ്പോള്‍ കോവിഡ് ബാധിതനായി ഐസൊലേഷനിലായതിനാൽ തന്നെ ആദ്യ ടി20യുടെ സമയത്ത് ടീമിനൊപ്പം ചേരും.

ഫെബ്രുവരി 11ന് ആണ് അഞ്ച് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുക.

മലിംഗ ഇനി ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഇല്ല, താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു, മലിംഗയെ നിലനിര്‍ത്താത്തിന്റെ കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യന്‍സ്

ലസിത് മലിംഗ ഇനി ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളിക്കുവാന്‍ താല്പര്യപ്പെടുന്നില്ലെന്ന് ഒരു മാസം മുന്നേ തങ്ങളെ അറിയിച്ചിരുന്നുവെന്ന് അറിയിച്ച് മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റ്. 2021 ഐപിഎലിനുള്ള താരങ്ങളില്‍ ശ്രീലങ്കന്‍ ഇതിഹാസ താരത്തെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരുന്നില്ല.

ഐപിഎലിന്റെ രണ്ടാം സീസണ്‍ മുതല്‍ മുംബൈയുടെ ഭാഗമായിരുന്ന താരം 2018, 2020 സീസണില്‍ ടീമില്‍ നിന്ന് വിട്ട് നിന്നിരുന്നു. 2018ല്‍ ബൗളിംഗ് മെന്ററായി താരം ഫ്രാഞ്ചൈസിയ്ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 2020ല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ട് നില്‍ക്കുകയായിരുന്നു താരം.

ഐപിഎലില്‍ 122 മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റുകളാണ് താരം നേടിയത്. ടൂര്‍ണ്ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് ലസിത് മലിംഗ.

ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ജമൈക്ക തല്ലാവാസ്, ഗയാന ആമസോണ്‍ വാരിയേഴ്സ്, ഖുല്‍ന ടൈഗേഴ്സ്, രംഗ്പൂര്‍ റൈഡേഴ്സ, മെല്‍ബേണ്‍ സ്റ്റാര്‍സ് എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

മലിംഗ പിന്മാറി, പകരം ജെയിംസ് പാറ്റിന്‍സണ്‍

ഐപിഎല്‍ 2020ല്‍ നിന്ന് മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗ പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് താരം ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറിയത്. തന്റെ അച്ഛന് അസുഖബാധിതനായതിനാലാണ് താന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് മലിംഗ ഫ്രാഞ്ചൈസിയെ അറിയിച്ചത്. സെപ്റ്റംബര്‍ 19ന് ആണ് യുഎഇയില്‍ ഐപിഎല്‍ ആരംഭിക്കുന്നത്.

മുംബൈ ഇന്ത്യന്‍സ് മലിംഗയ്ക്ക് പകരം ഓസ്ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണെ സ്വന്തമാക്കിയിട്ടുണ്ട്.

മുംബൈയ്ക്ക് തിരിച്ചടി, ഐപിഎലില്‍ ലസിത് മലിംഗ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഐപിഎല്‍ 2020ല്‍ ശ്രീലങ്കന്‍ താരം ലസിത് മിംഗ് കളിച്ചേക്കില്ലെന്ന് സൂചന. ഈ വാര്‍ത്ത ശരിയാണെങ്കില്‍ തങ്ങളുടെ കിരീടം നിലനിര്‍ത്തുവാനുള്ള ശ്രമത്തിനേല്‍ക്കുന്ന മുംബൈയുടെ കനത്ത തിരിച്ചടിയായിരിക്കും ഇത്. മലിംഗ ഈ വാര്‍ത്ത ശരിവെച്ചിട്ടില്ലെങ്കിലും ശ്രീലങ്കന്‍ പത്രങ്ങളില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം താരത്തിന്റെ പിതാവ് അസുഖ ബാധിതനാണെന്നും ശസ്ത്രക്രിയ ആവശ്യമായ ഒരു ഘട്ടത്തിലാണെന്നുമാണ്.

മുംബൈ കോച്ച് മഹേല ജയവര്‍ദ്ധേനേ ഇന്നലെ തന്നെ യുഎഇയിലേക്ക് യാത്രയായിട്ടുണ്ട്. മലിംഗ കളിക്കുന്നില്ലെങ്കില്‍ ടൂര്‍ണ്ണമെന്റില്‍ കളിക്കുന്ന ശ്രീലങ്കന്‍ താരം ഇസ്രു ഉഡാന മാത്രമായിരിക്കും. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് താരത്തെ സ്വന്തമാക്കിയത്. ടീമുകള്‍ ഓഗസ്റ്റ് 22നകം യുഎയില്‍ എത്തിയ ശേഷം ഏഴ് ദിവസത്തെ ക്വാറന്റീന് ശേഷം മുന്ന് കോവിഡ് ടെസ്റ്റുകള്‍ക്ക് ശേഷം മാത്രമാവും ബയോ ബബിളിലേക്ക് മാറുന്നതെന്നാണ് ഇപ്പോളത്തെ ക്രമ പ്രകാരം ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ എടുത്തിരിക്കുന്ന തീരുമാനം.

മലിംഗയില്ലാതെ പത്ത് ദിവസത്തെ പരിശീലന ക്യാമ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക

ശ്രീലങ്കയുടെ രണ്ടാമത്തെ റെസിഡന്‍ഷ്യല്‍ ക്യാമ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു. 24 താരങ്ങളടങ്ങിയ ക്യാമ്പില്‍ ലസിത് മലിംഗയെ ഉള്‍പ്പെടുത്തിയിട്ടില്ല. ജൂണ്‍ 22 മുതലാണ് ക്യാമ്പ് ആരംഭിക്കുന്നത്. ഈ മാസം ആദ്യം ആദ്യത്തെ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. താരങ്ങള്‍ക്കൊപ്പം ആറംഗ കോച്ചിംഗ് സ്റ്റാഫുകളും ക്യാമ്പില്‍ സഹായത്തിനായുണ്ടാവും.

അന്താരാഷ്ട്ര തലത്തില്‍ മത്സരസജ്ജമായി നിലകൊള്ളുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്ന് കോച്ച് മിക്കി ആര്‍തര്‍ വ്യക്തമാക്കി.

രണ്ടാം റെസിഡന്‍ഷ്യല്‍ ക്യാമ്പിലെ താരങ്ങള്‍: ദിമുത് കരുണാരത്നേ, ദിനേശ് ചന്ദിമല്‍, ലഹിരു തിരിമന്നേ, ആഞ്ചലോ മാത്യൂസ്, തിസാര പെരേര, ധനുഷ്ക ഗുണതിലക, കുശല്‍ ജനിത് പെരേര, ദില്‍രുവന്‍ പെരേര, സുരംഗ ലക്മല്‍, ധനന്‍ജയ ഡി സില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, ദസുന്‍ ഷനക, വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമര, ഇസ്രു ഉഡാന, വനിന്‍ഡു ഹസരംഗ, ലക്ഷന്‍ സണ്ടകന്‍, ലസിത് എംബുല്‍ദേനിയ, ഒഷാഡ ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിസ്, ബാനുക രാജപക്സ

Exit mobile version