കേരളത്തിന് എതിരെ 382 റൺസ് ലീഡുമായി ഉത്തർപ്രദേശ് ഡിക്ലയർ ചെയ്തു

രഞ്ജി ട്രോഫിയിൽ കേരള ഉത്തർപ്രദേശ് മത്സരം സമനിലയിലേക്ക്. ഉത്തർപ്രദേശ് അവരുടെ രണ്ടാം ഇന്നിങ്സ് 382 റൺസ് ലീഡിൽ നിൽക്കെ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ അവർ 323/3 എന്ന സ്കോറാണ് എടുത്തത്. അവർക്ക് ആയി ഇന്നലെ ആര്യൻ ജുയാൽ സെഞ്ച്വറി നേടിയിരുന്നു. ഇന്ന് പ്രിയം ഗാർഗ് കൂടെ സെഞ്ച്വറി നേടി. പ്രിയം ഗാർഗ് 106 റൺസ് ആണ് എടുത്തത്.

അക്ഷ് ദീപ് നാത് 38 റൺസുമായി പുറത്താകാതെ നിന്നു. ആര്യൻ ജുയാൽ 115 റൺസ് എടുത്തിരുന്നു. മറ്റൊരു ഓപ്പണർ ആയ സമർത്ത് സിങ് 43 റൺസും എടുത്തു. കേരളത്തിനായി ബേസിൽ തമ്പി, ജലജ് സക്സേന, ശ്രേയസ് ഗോപാൽ എന്നിവർ ഒരോ വിക്കറ്റ് വീതം നേടി.

ഉത്തർപ്രദേശ് ആദ്യ ഇന്നിംഗ്സിൽ 302 റൺസും കേരളം ആദ്യ ഇന്നിങ്സിൽ 243 റൺസുമായിരുന്നു നേടിയത്. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത് ഉത്തർപ്രദേശിന് തുണയാകും.

തീ!!! തീ!!! ത്രിപാഠി, റണ്ണടിച്ച് കൂട്ടി സൺറൈസേഴ്സ്

മുംബൈയ്ക്കെതിരെ നിര്‍ണ്ണായകമായ മത്സരത്തിൽ റണ്ണടിച്ച് കൂട്ടി സൺറൈസേഴ്സ് ഹൈദ്രാബാദ്. രാഹുല്‍ ത്രിപാഠി, പ്രിയം ഗാര്‍ഗ്, നിക്കോളസ് പൂരന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് സൺറൈസേഴ്സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. 172/2 എന്ന നിലയിൽ നിന്ന് 3 റൺസ് എടുക്കുന്നതിനിടെ 3 വിക്കറ്റ് വീണതാണ് സൺറൈസേഴ്സിന്റെ 200 കടക്കുവാനുള്ള മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. 6 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് സൺറൈസേഴ്സ് നേടിയത്.

മൂന്നാം ഓവറിൽ അഭിഷേക് ശര്‍മ്മയെ(9) നഷ്ടമാകുമ്പോള്‍ സൺറൈസേഴ്സ് 18 റൺസായിരുന്നു നേടിയത്. പിന്നീട് പ്രിയം ഗാര്‍ഗ് – രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് 78 റൺസ് രണ്ടാം വിക്കറ്റിൽ നേടിയപ്പോള്‍ 26 പന്തിൽ 42 റൺസുമായി പ്രിയം ഗാര്‍ഗ് ആണ് പുറത്തായത്. തനിക്ക് ഈ സീസണില്‍ ലഭിച്ച ആദ്യ അവസരം തന്നെ താരം മുതലാക്കുകയായിരുന്നു.

രാഹുല്‍ ത്രിപാഠിയ്ക്ക് കൂട്ടായി എത്തിയ നിക്കോളസ് പൂരനും അടി തുടങ്ങിയപ്പോള്‍ 76 റൺസ് ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടി. 17ാം ഓവറിൽ പൂരന്‍ പുറത്താകുമ്പോള്‍ താരം 22 പന്തിൽ 38 റൺസാണ് നേടിയത്. തൊട്ടടുത്ത ഓവറിൽ രാഹുല്‍ ത്രിപാഠിയും പുറത്തായപ്പോള്‍ സൺറൈസേഴ്സ് 174/4 എന്ന നിലയിലായിരുന്നു. 44 പന്തിൽ 76 റൺസാണ് ത്രിപാഠി നേടിയത്.

അതോ ഓവറിൽ എയ്ഡന്‍ മാര്‍ക്രത്തെയും വീഴ്ത്തി രമൺദീപ് സിംഗ് മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. ഒരു ഘട്ടത്തിൽ 200ന് മേലെ സ്കോര്‍ സൺറൈസേഴ്സ് നേടുമെന്ന നിലയിൽ നിന്ന് മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് നടത്തി 193 എന്ന സ്കോറിൽ എതിരാളികളെ ഒതുക്കുകയായിരുന്നു.

രണ്ടാം വിജയത്തിനായി കേരളം നേടേണ്ടത് 284 റണ്‍സ്, ശ്രീശാന്തിന് അഞ്ച് വിക്കറ്റ്

വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് ഉത്തര്‍ പ്രദേശ് 283 റണ്‍സിന് ഓള്‍ഔട്ട് ആയി. ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് കേരളത്തിന് 49.4 ഓവറില്‍ എതിരാളികളെ പുറത്താക്കുവാന്‍ സഹായിച്ചത്. മത്സരത്തില്‍ കേരളം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിലേത് പോലെ കേരളത്തിനെതിരെ എതിരാളികളുടെ ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നേടിയത്.

ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് നേടിയ അഭിഷേക് ഗോസ്വാമി – കരണ്‍ ശര്‍മ്മ കൂട്ടുകെട്ടിനെ ജലജ് സക്സേനയാണ് തകര്‍ത്തത്. 34 റണ്‍സ് നേടിയ കരണിനെ നഷ്ടമായ ഉത്തര്‍പ്രദേശിന് തൊട്ടടുത്ത പന്തില്‍ അഭിഷേക് ഗോസ്വാമിയുടെ വിക്കറ്റും നഷ്ടമായി ശ്രീശാന്തിനായിരുന്നു വിക്കറ്റ്.

93/0 എന്ന നിലയില്‍ നിന്ന് 93/2 എന്ന നിലയിലേക്ക് ഉത്തര്‍പ്രദേശ് വീണുവെങ്കിലും പ്രിയം ഗാര്‍ഗും റിങ്കു സിംഗും ചേര്‍ന്ന് 46 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി ടീമിനെ മുന്നോട്ട് നയിച്ചു. 26 റണ്‍സ് നേടിയ റിങ്കു സിംഗിനെ സച്ചിന്‍ ബേബിയാണ് പുറത്താക്കിയത്.

പിന്നീട് പ്രിയം ഗാര്‍ഗും അക്ഷ് ദീപ് നാഥും ചേര്‍ന്ന് ഉത്തര്‍ പ്രദേശിനെ മുന്നോട്ട് നയിക്കുന്നതാണ് കണ്ടത്. 79 റണ്‍സാണ് ഈ കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ നേടിയത്. 57 റണ്‍സ് നേടിയ പ്രിയം ഗാര്‍ഗ് റണ്ണൗട്ട് രൂപത്തില്‍ പുറത്തായപ്പോള്‍ ഉത്തര്‍ പ്രദേശിന്റെ സ്കോര്‍ 42.2 ഓവറില്‍ 218 റണ്‍സായിരുന്നു.

68 റണ്‍സ് നേടിയ അക്ഷ ദീപ് നാഥ് ആണ് ഉത്തര്‍ പ്രദേശിന്റെ ടോപ് സ്കോറര്‍. സച്ചിന്‍ ബേബിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

തന്റെ പ്രതിഭ എന്തെന്ന് കാണിക്കുവാനുള്ള അവസരം പ്രിയം ഗാര്‍ഗിന് നല്‍കുവാനാണ് സണ്‍റൈസേഴ്സ് തീരുമാനിച്ചത്

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ ഈ സീസണിലെ പ്രശ്നം ടോപ് ഓര്‍ഡറില്‍ റണ്‍സ് വരാത്തതായിരുന്നു. വാര്‍ണര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അല്ലെങ്കിലും റണ്‍സ് കണ്ടെത്തിയിരുന്നപ്പോള്‍ ജോണി ബൈര്‍സ്റ്റോ ഫോമിലില്ലാതെ കഷ്ടപ്പെടുന്നതാണ് കണ്ടത്. പകരം വൃദ്ധിമന്‍ സാഹയെ ഓപ്പണറായി പരീക്ഷിച്ചതോടെ തങ്ങളുടെ ഓപ്പണിംഗ് തലവേദന മാറിയെന്നാണ് സണ്‍റൈസേഴ്സ് കരുതിയതെങ്കിലും താരത്തിന് പരിക്കേറ്റതോടെ വീണ്ടും ടോപ് ഓര്‍ഡര്‍ പ്രശ്നമായി മാറി.

ആദ്യ എലിമിനേറ്ററില്‍ സാഹയ്ക്ക് പകരമെത്തിയ ശ്രീവത്സ് ഗോസ്വാമി ഓപ്പണിംഗില്‍ പൂജ്യം സ്കോറില്‍ പുറത്തായപ്പോള്‍ ഇന്നലെ പ്രിയം ഗാര്‍ഗിനാണ് സണ്‍റൈസേഴ്സ് ടോപ് ഓര്‍ഡറില്‍ അവസരം നല്‍കിയത്. തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയ പ്രകടനം ഗാര്‍ഗ് പുറത്തെടുത്തുവെങ്കിലും അധികം സമയം ക്രീസില്‍ നില്‍ക്കാതെ താരം മടങ്ങുകയായിരുന്നു.

താരത്തിന്റെ പ്രതിഭ വലുതാണെന്നാണ് കെയിന്‍ വില്യംസണ്‍ വ്യക്തമാക്കിയത്. താരത്തിന്റെ ഓരോ തവണയും നെറ്റ്സില്‍ കളിക്കുന്നത് കാണുമ്പോള്‍ തന്നെ പന്ത് എത്ര മികച്ച രീതിയിലാണ് സ്ട്രൈക്ക് ചെയ്യുന്നതെന്ന് കാണാനാകും. ഇന്നലെയും മികച്ച സ്ട്രോക്കുകളിലൂടെ അതിന്റെ മിന്നലാട്ടം താരം പുറത്തെടുത്തുവെന്നും വില്യംസണ്‍ വ്യക്തമാക്കി.

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്ന പ്രിയം ഗാര്‍ഗ് ബാവിയിലെ താരം ആണെന്നത് തീര്‍ച്ചയാണെന്നും ന്യൂസിലാണ്ട് നായകന്‍ വ്യക്തമാക്കി. താരത്തിന് അത് തെളിയിക്കുവാനുള്ള അവസരമെന്ന നിലയിലാണ് സണ്‍റൈസേഴ്സ് ടോപ് ഓര്‍ഡറില്‍ താരത്തിന് അവസരം നല്‍കിയതെന്നും കെയിന്‍ വ്യക്തമാക്കി.

കെയിന്‍ വില്യംസണ്‍ റണ്ണൗട്ട് ആയതില്‍ വിഷമം, എന്നാല്‍ അതിന് ശേഷം നടന്നതെല്ലാം ടീമിന്റെ നല്ലതിന്

സെറ്റ് ബാറ്റ്സ്മാനും സീനിയര്‍ ബാറ്റ്സ്മാനുമായ കെയിന്‍ വില്യംസണ്‍ റണ്ണൗട്ടായപ്പോള്‍ വളരെ വിഷമം തോന്നിയെങ്കിലും അതിന് ശേഷം നടന്നതെല്ലാം നല്ലതിനായിരുന്നുവെന്ന് പറഞ്ഞ് പ്രിയം ഗാര്‍ഗ്. അവിടെ ഒരു റണ്‍ ഇല്ലാത്തതിനാലാണ് താന്‍ അതിന് ശ്രമിക്കാതിരുന്നതെന്നും പതിവില്‍ നിന്ന് വിഭിന്നമായി കെയിന്‍ വില്യംസണ്‍ അല്പം നീരസം പ്രകടിപ്പിച്ചിരുന്നുവെന്നും കളി കണ്ടവര്‍ക്ക് മനസ്സിലാക്കാമായിരുന്നു.

എന്നാല്‍ ഇന്നിംഗ്സ് അവസാനിച്ച ശേഷം താന്‍ ഡഗ്ഗൗട്ടിലെത്തിയപ്പോള്‍ വില്യംസണ്‍ പറഞ്ഞത്, അതില്‍ വേവലാതി പെടേണ്ട, അത് മറന്നേക്കു, നിങ്ങള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തുവെന്നാണ്. 26 പന്തില്‍ നിന്ന് 51 റണ്‍സ് നേടി പ്രിയം ഗാര്‍ഗ് തന്റെ കന്നി ഐപിഎല്‍ ശതകവും അഭിഷേക് ശര്‍മ്മയോടൊപ്പം 77 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ടീമിനെ 164 റണ്‍സെന്ന പൊരുതാവുന്ന ടോട്ടലിലേക്ക് എത്തിക്കുകയും ചെയ്തു.

മത്സരത്തില്‍ ഏഴ് റണ്‍സിന്റെ വിജയമാണ് സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്. അത് തന്നെ പ്രിയം ഗാര്‍ഗിന്റെ ഇന്നിംഗ്സിന്റെ സവിശേഷത ചൂണ്ടിക്കാണിക്കുന്നു.

സണ്‍റൈസേഴ്സിനെ രക്ഷിച്ച് പ്രിയം ഗാര്‍ഗ് – അഭിഷേക് ശര്‍മ്മ കൂട്ടുകെട്ട്

ഒരു ഘട്ടത്തില്‍ നൂറ് കടക്കുമോ എന്ന് കരുതിയ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെ 164 റണ്‍സിലേക്ക് എത്തിച്ച് യുവ നിര. പേര് കേട്ട സണ്‍റൈസേഴ്സ് ടോപ് ഓര്‍ഡര്‍ പവലിയനിലേക്ക് മടങ്ങിയപ്പോള്‍ 69/4 എന്ന നിലയിലേക്ക് വീണ സണ്‍റൈസേഴ്സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് യുവതാരങ്ങളായ പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മ്മയുമാണ്. 77 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് 5ാം വിക്കറ്റില്‍ നേടിയത്. 23 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ പ്രിയം ഗാര്‍ഗ് 51റണ്‍‍സുമായി പുറത്താകാതെ നിന്നു.

മത്സരത്തില്‍ ജോണി ബൈര്‍സ്റ്റോയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെ ശേഷം മനീഷ് പാണ്ടേ ആണ് സണ്‍റൈസേഴ്സ് ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. ഡേവിഡ് വാര്‍ണര്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ മനീഷ് മികച്ച ടച്ചിലാണെന്ന് കാണിക്കുന്ന രീതിയില്‍ അനായാസം റണ്‍സ് നേടി.

46 റണ്‍സ് കൂട്ടുകെട്ടിന് ശേഷം ശര്‍ദ്ധുല്‍ താക്കൂറിന്റെ ആദ്യ ഓവറില്‍ തന്നെ മനീഷിനെ സണ്‍റൈസേഴ്സിന് നഷ്ടമായി. 21 പന്തില്‍ 29 റണ്‍സാണ് മനീഷ് നേടിയത്. 10 ഓവറില്‍ നിന്ന് 63/2 എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്സ്. പതിനൊന്നാം ഓവറില്‍ പിയൂഷ് ചൗളയുടെ ഓവറില്‍ സണ്‍റൈസേഴ്സിന് രണ്ട് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

ആദ്യം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ ബൗണ്ടറിയില്‍ മികച്ചൊരു ക്യാച്ചിലൂടെ ഫാഫ് പിടിച്ച് പുറത്താക്കിയപ്പോള്‍ അടുത്ത പന്തില്‍ അനാവശ്യമായ റണ്ണിന് ശ്രമിച്ച് കെയിന്‍ വില്യംസണ്‍ റണ്ണൗട്ടായി. 69/2 എന്ന നിലയില്‍ നിന്ന് ആ ഓവര്‍ അവസാനിക്കുമ്പോള്‍ സണ്‍റൈസേഴ്സ് 69/4 എന്ന നിലയിലേക്ക് വീണ സണ്‍റൈസേഴ്സിനെ പിന്നെ മുന്നോട്ട് നയിച്ചത് യുവ താരങ്ങളായ അഭിഷേക് ശര്‍മ്മയും പ്രിയം ഗാര്‍ഗുമായിരുന്നു.

സിംഗിളുകളും ഡബിളുകളും നേടി മെല്ലെ സണ്‍റൈസേഴ്സിനെ മുന്നോട്ട് നയിച്ച കൂട്ടുകെട്ട് അവസാന ഓവറുകളില്‍ ആക്രമണം ചെന്നൈ ബൗളര്‍മാര്‍ക്ക് നേരെ അഴിച്ചുവിട്ടു. അഭിഷേക് ശര്‍മ്മ രവീന്ദ്ര ജഡേജയ്ക്കെതിരെ റണ്‍സ് കണ്ടെത്തിയപ്പോള്‍ സാം കറന്‍ എറിഞ്ഞ 17ാം ഓവറില്‍ 22 റണ്‍സ് നേടി പ്രിയം ഗാര്‍ഗും ഒപ്പം കൂടി.

ദീപക് ചഹാറിനെ രംഗത്തിറക്കി എംഎസ് ധോണി ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ശര്‍മ്മയുടെ രണ്ട് അവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ ചഹാറിന്റെ ഓവറില്‍ നഷ്ടപ്പെടുത്തിയപ്പോള്‍ അത് മുതലാക്കി അഭിഷേക് ശര്‍മ്മയും പ്രിയം ഗാര്‍ഗും ചേര്‍ന്ന് ഓവറില്‍ നിന്ന് 13 റണ്‍സ് നേടിയെങ്കിലും ശര്‍മ്മയെ അവസാന പന്തില്‍ ധോണി കൈപ്പിടിയിലൊതുക്കി.

43 പന്തില്‍ നിന്ന് 77 റണ്‍സാണ് പ്രിയം ഗാര്‍ഗ്- അഭിഷേക് ശര്‍മ്മ കൂട്ടുകെട്ട് നേടിയത്. 24 പന്തില്‍ നിന്ന് 31 റണ്‍സാണ് അഭിഷേക് ശര്‍മ്മ നേടിയത്. അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത പ്രിയം ഗാര്‍ഗ് 23 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി. അടുത്ത പന്തില്‍ തന്നെ താരം പുറത്തായെങ്കിലും ശര്‍ദ്ധുല്‍ താക്കൂര്‍ നോ ബോള്‍ എറിഞ്ഞതോടെ ഗാര്‍ഗിന് ജീവന്‍ ദാനം ലഭിച്ചു.

മികച്ച അവസാന ഓവര്‍ എറിഞ്ഞ താക്കൂര്‍ 7 റണ്‍സ് മാത്രം വിട്ട് നല്‍കിയപ്പോള്‍ സണ്‍റൈസേഴ്സ് ബാറ്റിംഗ് 164/5 എന്ന നിലയില്‍ അവസാനിച്ചു. ദീപക് ചഹാര്‍ 2 വിക്കറ്റ് നേടി.

അണ്ടര്‍ 19 ലോകകപ്പ് – പ്രിയം ഗാര്‍ഗ് ഇന്ത്യയെ നയിക്കും

ദക്ഷിണാഫ്രിക്കയില്‍ 2020 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഉത്തര്‍പ്രദേശ് താരം പ്രിയം ഗാര്‍ഗ് നയിക്കും. ടൂര്‍ണ്ണമെന്റിലേക്കുള്ള 15 അംഗ സ്ക്വാഡിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഗ്രൂപ്പ് എയിലാണ് ടൂര്‍ണ്ണമെന്റില്‍ കളിക്കുക. ജപ്പാന്‍, ന്യൂസിലാണ്ട്, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഇവരില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ലീഗ് സ്റ്റേജിലേക്ക് എത്തും.

ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രിയം ഗാര്‍ഗ് നയിക്കും

ഇംഗ്ലണ്ടിലേക്ക് ത്രിരാഷ്ട്ര 50 ഓവര്‍ മത്സരം കളിക്കുവാനെത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ പ്രിയം ഗാര്‍ഗ് നയിക്കും. 18 അംഗ സംഘത്തില്‍ കഴിഞ്ഞ ഏഷ്യ കപ്പിലെ സൂപ്പര്‍ താരം യശസ്വി ജൈസ്വാലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവ പേസര്‍ റാസിക് സലാം ആണ് മറ്റൊരു പ്രധാന നാമം. എന്നാല്‍ ഏഷ്യ കപ്പില്‍ ടീമിനെ നയിച്ച കിംഗ്സ് ഇലവന്‍ താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പ്രഭ്സിമ്രാന്‍ സിംഗിനെ ടീമില്‍ എടുത്തിട്ടില്ല.

ജൂലൈ 21ന് ആരംഭിക്കുന്ന ടൂര്‍ണ്ണെന്റില്‍ ഇംഗ്ലണ്ടിനെ കൂടാതെ ബംഗ്ലാദേശാണ് മറ്റൊരു ടീം.

സ്ക്വാഡ്: പ്രിയം ഗാര്‍ഗ്, യശസ്വി ജൈസ്വാല്‍, താക്കുര്‍ തിലക് വര്‍മ്മ, ദിവ്യാന്‍ഷ് സക്സേന, ശാശ്വത് റാവത്ത്, ധ്രുവ് ചന്ദ്ര ജൂറേല്‍, ശുഭാംഗ് ഹെഗ്ഡേ, രവി ബിഷ്ണോയി, വിദ്യാസാഗര്‍ പാട്ടില്‍, സുശാന്ത് മിശ്ര, റാസിക് സലാം, സമീര്‍ റിസ്വി, പ്രഗ്നേഷ് കാന്‍പില്ലേവാര്‍, കമ്രാന്‍ ഇക്ബാല്‍, പ്രിയേഷ് പട്ടേല്‍, കരണ്‍ ലാല്‍, പുര്‍ണാക് ത്യാഗി, അന്‍ഷുല്‍ കാംബോജ്

Exit mobile version