വാനിന്ദു ഹസരംഗ തിരിച്ചെത്തി; ആർസിബിക്കെതിരെ കളിക്കും


റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ നിർണായക ഐപിഎൽ മത്സരത്തിന് മുന്നോടിയായി സ്റ്റാർ സ്പിന്നർ വാനിന്ദു ഹസരംഗ ടീമിൽ തിരിച്ചെത്തിയതായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ശ്രീലങ്കൻ ലെഗ് സ്പിന്നർക്ക് ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരം നഷ്ടമായിരുന്നു. ആ മത്സരത്തിൽ രാജസ്ഥാൻ 58 റൺസിന് പരാജയപ്പെട്ടു.


“ഹസരംഗ തിരിച്ചെത്തി, അവൻ ഇന്നലെ വൈകുന്നേരം വന്നു. ചില വ്യക്തിപരമായ കാരണങ്ങളാൽ അവൻ നാട്ടിലേക്ക് പോയിരുന്നു. നാളത്തെ മത്സരത്തിന് അവൻ ലഭ്യമാണ്.” സഞ്ജു പറഞ്ഞു.


ഹസരംഗയുടെ തിരിച്ചുവരവ് ആർആറിന് വലിയ ഉത്തേജനം നൽകും. ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ നേടിയ അദ്ദേഹം നിലവിൽ ടീമിൻ്റെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ ഒരാളാണ്. കഴിഞ്ഞ മത്സരത്തിൽ ഹസരംഗയുടെ അഭാവം ടീമിന് അനുഭവപ്പെട്ടിരുന്നു.
പോയിന്റ് പട്ടികയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയങ്ങളുമായി ഏഴാം സ്ഥാനത്തുള്ള രാജസ്ഥാൻ, ജയ്പൂരിലെ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.

ന്യൂസിലൻഡ് പര്യടനത്തിനുള്ള ശ്രീലങ്കൻ ടീമിലേക്ക് വനിന്ദു ഹസരംഗ തിരിച്ചെത്തി

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള 17 അംഗ ടീമിനെ ശ്രീലങ്കൻ ക്രിക്കറ്റ് (എസ്എൽസി) പ്രഖ്യാപിച്ചു. ഓൾറൗണ്ടർ വനിന്ദു ഹസരംഗ പരിക്കിൽ നിന്ന് മോചിതനായ ശേഷം മടങ്ങിയെത്തുന്നു. ഡിസംബർ 28ന് ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങൾക്കൊപ്പം മൂന്ന് മത്സര ഏകദിന പരമ്പരയും ഉണ്ട്.

2024 മാർച്ചിൽ അവസാനമായി ഏകദിനം കളിച്ചതിനു ശേഷം തിരിച്ചെത്തുന്ന യുവ സ്പീഡ്സ്റ്റർ ഇഷാൻ മലിംഗയും ലഹിരു കുമാരയും ടീമിലുണ്ട്. സദീര സമരവിക്രമയ്ക്ക് പകരക്കാരനായി നവാനിദു ഫെർണാണ്ടോയെയും ശ്രീലങ്ക ഉൾപ്പെടുത്തി.

ശ്രീലങ്ക ഏകദിന ടീം:
ചരിത് അസലങ്ക (ക്യാപ്റ്റൻ), പത്തും നിസ്സാങ്ക, അവിഷ്‌ക ഫെർണാണ്ടോ, നിഷാൻ മധുഷ്‌ക, കുസൽ മെൻഡിസ്, കമിന്ദു മെൻഡിസ്, ജനിത് ലിയാനഗെ, നുവാനിദു ഫെർണാണ്ടോ, ദുനിത് വെല്ലലഗെ, വണിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ജെഫ്രി വന്ദർസെ, എഫ്. ലഹിരു കുമാര, എഷാൻ മലിംഗ.

ശ്രീലങ്ക T20I സ്ക്വാഡ്:
ചരിത് അസലങ്ക (സി), പത്തും നിസ്സാങ്ക, കുസൽ മെൻഡിസ്, കുസൽ പെരേര, അവിഷ്‌ക ഫെർണാണ്ടോ, കമിന്ദു മെൻഡിസ്, ദിനേശ് ചണ്ഡിമൽ, ഭാനുക രാജപക്‌സെ, വനിന്ദു ഹസരംഗ, മഹേഷ് തീക്ഷണ, ജെഫ്രി വാൻഡർസെ, ചമിദു വിക്രമസിംഗെ, എഫ്‌ടിൻ നുരവാൻഡോ, എഫ്. .

ശ്രീലങ്കൻ സ്പിന്നർ വനിന്ദു ഹസരംഗയ്ക്ക് പരിക്ക്, ഏകദിന പരമ്പര കളിക്കില്ല

ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് മുമ്പ് ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടി നേരിട്ടു. സ്റ്റാർ ലെഗ് സ്പിന്നർ വനിന്ദു ഹസരംഗ ഇടത് ഹാംസ്ട്രിംഗിന് പരിക്കേറ്റതിനാൽ പുറത്തായി. ഞായറാഴ്ച ദംബുള്ളയിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ബൗളിങ്ങിനിടെ ആണ് ടി20യിലെ ശ്രീലങ്കയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ ഹസരംഗയ്ക്ക് പരിക്കേറ്റത്.

27 കാരനായ താരത്തിന് പകരം അഞ്ച് ഏകദിനങ്ങൾ കളിച്ച താരമായ ദുഷൻ ഹേമന്തയെ വരാനിരിക്കുന്ന പരമ്പരയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടി20 ഐ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹസരംഗ രണ്ടാം മത്സരത്തിൽ നാല് വിക്കറ്റ് ഉൾപ്പെടെ ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു‌

വനിന്ദു ഹസരംഗയ്ക്ക് പരിക്ക്, ഇന്ത്യക്ക് എതിരായ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നിന്ന് ഓൾറൗണ്ടർ വനിന്ദു ഹസരംഗ പരിക്കിനെ തുടർന്ന് പുറത്തായി. ആദ്യ ഏകദിനത്തിന് ഇടയിൽ ആണ് മുൻ ക്യാപ്റ്റന് പരിക്കേറ്റത്. ഹാംസ്ട്രിംഗ് ഇഞ്ച്വറി ആണ്. ഓൾറൗണ്ടർക്ക് പകരക്കാരനായി ജെഫ്രി വാൻഡർസെയെ ടീമിലേക്ക് തിരഞ്ഞെടുത്തു.

“വനിന്ദു ഹസരംഗയ്ക്ക് ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും, താരത്തിൻ്റെ ഇടതുവശത്തെ ഹാംസ്ട്രിംഗിന് പരിക്കേറ്റിട്ടുണ്ട്” ശ്രീലങ്ക ക്രിക്കറ്റ് പുറത്തിറക്കിയ ഒരു പത്രകുറിപ്പിൽ അറിയിച്ചു.

“ആദ്യ ഏകദിനത്തിനിടെ തൻ്റെ പത്താം ഓവറിലെ അവസാന പന്ത് എറിയുന്നതിനിടെ ഇടത് ഹാംസ്ട്രിംഗിൽ വേദന അനുഭവപ്പെട്ടു. ഇതേത്തുടർന്ന് താരത്തിൽ നടത്തിയ എംആർഐ പരിക്ക് സ്ഥിരീകരിച്ചു. ഹസരംഗയ്ക്ക് പകരം ജെഫ്രി വാൻഡേഴ്‌സെ ടീമിൽ ഇടംനേടും.” വാർത്താക്കുറിപ്പിൽ പറയുന്നു

വനിന്ദു ഹസരംഗ ശ്രീലങ്കൻ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

വനിന്ദു ഹസരംഗ ശ്രീലങ്കൻ ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ടി20 ലോകകപ്പിൽ നിന്ന് ടീം നേരത്തെ പുറത്തായതിൻ്റെ പശ്ചാത്തലത്തിൽ ആണ് വനിന്ദു ഹസരംഗ രാജിവച്ചത്. ശ്രീലങ്കൻ ക്രിക്കറ്റിൻ്റെ നല്ല താൽപര്യം മുൻനിർത്തിയാണ് തൻ്റെ തീരുമാനമെന്ന് രാജിക്കത്തിൽ ഹസരംഗ വ്യക്തമാക്കി.

ടീമിനോടുള്ള പ്രതിബദ്ധതയും കളിക്കാരനെന്ന നിലയിൽ സംഭാവന നൽകാനുള്ള ആഗ്രഹവും എപ്പോഴും തന്നിൽ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു.

“ഒരു കളിക്കാരനെന്ന നിലയിൽ ശ്രീലങ്കയ്‌ക്ക് എല്ലായ്‌പ്പോഴും എൻ്റെ ഏറ്റവും മികച്ച പരിശ്രമം ഉണ്ടായിരിക്കും, ഞാൻ എല്ലായ്പ്പോഴും എൻ്റെ ടീമിനെയും നേതൃത്വത്തെയും പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്യും,” ഹസരംഗ തൻ്റെ രാജിക്കത്തിൽ പറഞ്ഞു.

നേരത്തെ ശ്രീലങ്കയുടെ ഹെഡ് കോച്ച് ക്രിസ് സിൽവർവുഡ് രാജിവെച്ചിരുന്നു. വനിന്ദു ഹസരംഗയുടെ നേതൃത്വത്തിലുള്ള ടീം T20 ലോകകപ്പിൽ ഒരു മത്സരം മാത്രമാണ് ജയിച്ചത്. ഗ്രൂപ്പ് ഘട്ടം കടക്കുന്നതിലും അവർ പരാജയപ്പെട്ടു,

ഹസരംഗ ഈ ഐ പി എൽ സീസൺ കളിക്കില്ല

ശ്രീലങ്കൻ ടി20 ഐ ക്യാപ്റ്റൻ വനിന്ദു ഹസരംഗ ee ഐ പി എൽ സീസൺ കളിക്കില്ല. താരത്തിന് ഇനിയും പരിക്ക് മാറി എത്താൻ ആഴ്ചകൾ വേണ്ടി വരും. ഇതോടെ ഈ സീസൺ ഐ പി എല്ലിൽ താരം കളിക്കില്ല എന്ന് ഉറപ്പായി. സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ (എസ്ആർഎച്ച്) താരത്തിന് ഇടത് കാലിനേറ്റ പരിക്കാണ് പ്രശ്നമായത്.

ഐപിഎൽ മിനി ലേലത്തിൽ എസ്ആർഎച്ച് 1.5 കോടി രൂപയ്ക്കാണ് ഹസരംഗയെ സ്വന്തമാക്കിയിരുന്നത്. ഐപിഎൽ 2022 സീസണിൽ 26 വിക്കറ്റുകൾ നേടാൻ ഹസരംഗയ്ക്ക് ആയിരുന്നു. ഹസരംഗയ്ക്ക് പകരം ഒരു താരത്തെ സൺ റൈസേഴ്സ് ഉടൻ സൈൻ ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ടി20 ലോകകപ്പിലേക്ക് ഫിറ്റ്നസ് വീണ്ടെടുക്കുക ആകും ഹസരംഗയുടെ ലക്ഷ്യം.

ഹസരംഗ സൺറൈസേഴ്സിന് ഒപ്പം ചേരുന്നത് വൈകും

ശ്രീലങ്കൻ ടി20 ഐ ക്യാപ്റ്റൻ വനിന്ദു ഹസരംഗ ഐ പി എൽ കളിക്കാൻ എത്തുന്നത് ഇനിയും വൈകും. താരത്തിന് ഇനിയും ഒരാഴ്ചയെങ്കിലും ഐ പി എൽ മത്സരങ്ങൾ നഷ്ടമാകുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ. സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ (എസ്ആർഎച്ച്) താരത്തിന് ഇടത് കാലിനേറ്റ പരിക്കാണ് പ്രശ്നമാകുന്നത്.

കൂടുതൽ ചികിത്സക്ക് ആയി അദ്ദേഹം ശ്രീലങ്ക വിടുമെന്നാണ് കരുതുന്നത്. ഐപിഎൽ മിനി ലേലത്തിൽ എസ്ആർഎച്ച് 1.5 കോടി രൂപയ്ക്കാണ് ഹസരംഗയെ സ്വന്തമാക്കിയിരുന്നത്. ഐപിഎൽ 2022 സീസണിൽ 26 വിക്കറ്റുകൾ നേടാൻ ഹസരംഗയ്ക്ക് ആയിരുന്നു.

ICC-യെ പറ്റിച്ച് ശ്രീലങ്ക, ടെസ്റ്റ് വിരമിക്കൽ പിൻവലിച്ചു വിലക്ക് മാറ്റി ഹസരംഗ

വനിന്ദു ഹസരംഗ ടെസ്റ്റ് വിരമിക്കലിൽ നിന്ന് യു-ടേൺ എടുത്തത് ടെസ്റ്റ് കളിക്കാനുള്ള താല്പര്യം കൊണ്ടാണ് എന്ന് കരുതിയെങ്കിൽ അത് തെറ്റി. ഐ സി സി നിയമങ്ങളിലെ പഴുതുകൾ മനസ്സിലാക്കിയുള്ള ശ്രീലങ്കയുടെ ഒരു ഗംഭീര നീക്കമായിരുന്നു ഇത്. ഹസരംഗയുടെ മേലുള്ള ഐ സി സി വിലക്ക് മറികടക്കാനുള്ള നീക്കം.

ഹസരംഗ അമ്പയർമാരോട് തർക്കിച്ചതിന് ഐ സി സി വിലക്ക് കിട്ടിയ താരമാണ്. 4 ടി20 മത്സരങ്ങളോ 2 ടെസ്റ്റ് മത്സരങ്ങളോ ആയിരുന്നു താരത്തിന് കിട്ടിയ വിലക്ക്. ഇനി വരാനിരിക്കുന്ന ടി20 മത്സരം ടി20 ലോകകപ്പിലാണ്. ലോകകപ്പിൽ നാലു മത്സരങ്ങൾ ഹസരംഗയ്ക്ക് നഷ്ടമാകുമായിരുന്നു. ഇത് ഒഴിവാക്കാൻ ആണ് ഹസരംഗ ടെസ്റ്റ് വിരമിക്കൽ പിൻവലിച്ചത്. ഇതോടെ ബംഗ്ലാദേശിന് എതിരായ 2 ടെസ്റ്റ് മത്സരങ്ങൾക്ക് ആയുള്ള ടീമിൽ ഹസരംഗയെ ഉൾപ്പെടുത്തി.

വിലക്ക് കാരണം ഹസരംഗയ്ക്ക് ഈ 2 ടെസ്റ്റും കളിക്കാൻ ആകില്ല. ഈ ടെസ്റ്റുകളോടെ വിലക്ക് അവസാനിക്കും. അതിനാൽ ടി20 ലോകകപ്പിൽ ആദ്യ മത്സരം മുതൽ ഹസരംഗയ്ക്ക് കളിക്കാൻ ആകും. ശ്രീലങ്കയുടെ ബുദ്ധിപരമായ നീക്കം. മാത്രമല്ല ടെസ്റ്റ് പരമ്പരയിൽ വിലക്ക് നേരിടുന്നതിനാൽ ഹസരംഗയ്ക്ക് അടുത്ത ദിവസം തന്നെ ഇന്ത്യയിലേക്ക് വന്ന് തന്റെ ഐ പി എൽ ടീമായ സൺ റൈസേഴ്സിനൊപ്പം ചേരുകയും ചെയ്യാം. ഐ പി എല്ലിൽ ഹസരംഗയ്ക്ക് ഒറ്റ മത്സരവും നഷ്ടമാകില്ല എന്നും ഉറപ്പായി.

വനിന്ദു ഹസരംഗ IPL-ലെ ആദ്യ മൂന്ന് മത്സരങ്ങൾക്ക് ഉണ്ടാകില്ല

ശ്രീലങ്കൻ താരം വനിന്ദു ഹസരംഗയ്ക്ക് ഐ പി എല്ലിലെ ആദ്യ 3 മത്സരങ്ങൾ നഷ്ടമാകും. മാർച്ച് 22ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ റ്റെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കയുടെ 17 അംഗ ടീമിൽ ഉൾപ്പെട്ടതോടെയാണ് വനിന്ദു ഹസരംഗ ഐ പി എല്ലിന്റെ ആദ്യ മത്സരങ്ങൾക്ക് ഉണ്ടാകില്ല എന്ന് ഉറപ്പായത്.

2024 സീസണിലെ സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ (എസ്ആർഎച്ച്) ആദ്യ മൂന്ന് മത്സരങ്ങൾ ഹസരംഗയ്ക്ക് നഷ്ടമാകുമെന്ന് ഇതോടെ ഉറപ്പായി. 1.5 കോടി രൂപയ്ക്കാണ് ഹസരംഗയെ സൺ റൈസേഴ്സ് കഴിഞ്ഞ ലേലത്തിൽ സ്വന്തമാക്കിയത്.

മാർച്ച് 23 SRH കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ആ മത്സരവും മാർച്ച് 27 ന് മുംബൈ ഇന്ത്യൻസിനെതിരായ മത്സരവും മാർച്ച് 31ന് നടക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരവും ഹസരംഗയ്ക്ക് നഷ്ടമാകും.

വനിന്ദു ഹസരംഗയെ 1.5 കോടിക്ക് സ്വന്തമാക്കി സൺ റൈസേഴ്സ്

ശ്രീലങ്കൻ ഓളറൗണ്ടർ വനിന്ദു ഹസരംഗയെ സൺ റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 1.50 കോടിക്ക് ആണ് ഹസരംഗയെ സൺ റൈസേഴ്സ് സ്വന്തമാക്കിയത്. ഹസരംഗയ്ക്ക് ആയി വേറെ ആരും ബിഡ് ചെയ്തില്ല എന്നത് ഹൈദരബാദ് ഉടമകളെ തന്നെ അത്ഭുതപ്പെടുത്തി‌. 26കാരനായ താരം നേരത്തെ ആർ സി ബിക്ക് ആയാണ് ഐ പി എല്ലിൽ കളിച്ചത്.

55 അന്താരാഷ്ട്ര ടി20 മത്സരം കളിച്ചിട്ടുള്ള ഹസരംഗ 91 വിക്കറ്റും 503 റൺസും നേടിയിട്ടുണ്ട്. ഐ പി എല്ലിൽ 26 മത്സരങ്ങളിൽ നിന്ന് 35 വിക്കറ്റും താരം നേടിയിട്ടുണ്ട്.

ബൗളിംഗിൽ മാറ്റം ആവശ്യം, മൂന്ന് ബൗളര്‍മാരെ റിലീസ് ചെയ്ത് ആര്‍സിബി

ഐപിഎൽ മിനി ലേലത്തിന് മുമ്പായി വലിയ മാറ്റത്തിനൊരുങ്ങി ആര്‍സിബി. തങ്ങളുടെ മൂന്ന് മുന്‍ നിര ബൗളര്‍മാരെയാണ് ഇന്നലെ ലേലത്തിന് മുമ്പുള്ള റിട്ടന്‍ഷന്‍ അവസാന തീയ്യതിയ്ക്ക് മുമ്പായി ടീം റിലീസ് ചെയ്തിരിക്കുന്നത്. ജോഷ് ഹാസൽവുഡ്, വനിന്‍ഡു ഹസരംഗ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരം ഹര്‍ഷൽ പട്ടേലിനെയും ടീം മാനേജ്മെന്റ് റിലീസ് ചെയ്തു.

ഇതിൽ വനിന്‍ഡു ഹസരംഗയ്ക്കും ഹര്‍ഷൽ പട്ടേലിനും ഫ്രാഞ്ചൈസി 10.75 കോടി രൂപ വീതം നൽകിയാണ് ടീമിലേക്ക് എത്തിച്ചത്. മിനി ലേലത്തിന് മുമ്പ് മികച്ച പഴ്സുമായി രംഗത്തിറങ്ങുവാന്‍ ഇത് ടീമിനെ സഹായിക്കും. വനിന്‍ഡു ഹസരംഗ പരിക്കിന്റെ പിടിയിലായി ശ്രീലങ്കയ്ക്കായി ലോകകപ്പിൽ കളിച്ചിരുന്നില്ല.

വനിന്ദു ഹസരംഗ ഇല്ല, ശ്രീലങ്ക ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

ശ്രീലങ്ക 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള തങ്ങളുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ദസുൻ ഷനക ടീമിനെ നയിക്കും. വനിന്ദു ഹസരംഗ ലോകകപ്പിൽ കളിക്കില്ല എന്ന് ഈ പ്രഖ്യാപനത്തോടെ ഉറപ്പായി. ഹാംസ്ട്രിംഗ് ഇഞ്ച്വറി കാരണം ഏഷ്യാ കപ്പും അദ്ദേഹത്തിന് നഷ്ടമായിരുന്നു.

ലങ്കൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ മാസത്തെ പ്ലേ ഓഫിന് ഇടയിൽ ആയിരുന്നു ലെഗ് സ്പിന്നർക്ക് പരിക്കേറ്റത്‌. ഏഷ്യാ കപ്പിൽ തിളങ്ങിയ ഇടംകൈയ്യൻ സ്പിന്നറായ ദുനിത് വെല്ലലഗെ ശ്രീലങ്കൻ ടീമിൽ ഇടംപിടിച്ചു.

Sri Lanka Squad for World Cup 2023

Dasun Shanaka (c), Kusal Mendis (vc), Kusal Perera, Pathum Nissanka, Dimuth Karunaratne, Sadeera Samarawickrama, Charith Asalanka, Dhananjaya de Silva, Dushan Hemantha, Maheesh Theekshana, Dunith Wellalage, Kasun Rajitha, Matheesha Pathirana, Lahiru Kumara, Dilshan Madushanka

Exit mobile version