വിജയ് ഹസാരെ ട്രോഫി കളിക്കാൻ രോഹിത് ശർമ്മയോടും വിരാട് കോഹ്ലിയോടും ബിസിസിഐ നിർദ്ദേശിച്ചു


വരാനിരിക്കുന്ന 2025-26 വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ രോഹിത് ശർമ്മയോടും വിരാട് കോഹ്ലിയോടും ബിസിസിഐ നിർദ്ദേശിച്ചതായി റിപ്പോർട്ട്. ഡിസംബർ 24 മുതൽ ജനുവരി 18 വരെയാണ് വിജയ് ഹസാരെ ട്രോഫി നടക്കുന്നത്.

ഭാവിയിലെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുന്നോടിയായി ഫോമും ഫിറ്റ്നസ്സും വീണ്ടെടുക്കാൻ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാൻ അവരോട് നിർദ്ദേശിക്കും.

മുംബൈയുടെ വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾക്കായി രോഹിത് ശർമ്മ ഇതിനോടകം തന്നെ ലഭ്യത അറിയിച്ചിട്ടുണ്ട്. എന്നാൽ ഒരു പതിറ്റാണ്ടിലേറെയായി കോഹ്ലി ഈ ടൂർണമെന്റിൽ കളിക്കാത്തതിനാൽ അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം, 2027 ലോകകപ്പിന് മുൻഗണന നൽകി ഏകദിന ടീമിലെ രോഹിത്തിന്റെയും കോഹ്ലിയുടെയും ഭാവി പങ്കാളിത്തം അന്തിമമാക്കുന്നതിനായി സെലക്ടർമാരും ടീം മാനേജ്‌മെന്റും ചർച്ചകൾ നടത്തുമെന്നാണ് സൂചന. ഈ സൂപ്പർ താരങ്ങളിൽ ആരെങ്കിലും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ബാക്കപ്പ് കളിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.

വരുൺ ചക്രവർത്തി തമിഴ്‌നാടിന്റെ ക്യാപ്റ്റൻ; സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമിനെ പ്രഖ്യാപിച്ചു


ചെന്നൈ: 2025-26 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്‌നാട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി വരുൺ ചക്രവർത്തിയെ നിയമിച്ചു. നവംബർ 26-നാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യൻ സ്പിന്നറായ വരുൺ ചക്രവർത്തിക്ക് ലഭിക്കുന്ന ആദ്യത്തെ ക്യാപ്റ്റൻ സ്ഥാനമാണിത്.

നാരായൺ ജഗദീഷൻ വൈസ് ക്യാപ്റ്റനായി ടീമിനെ പിന്തുണയ്ക്കും. ഇന്ത്യയുടെ പേസ് ബൗളർ ടി നടരാജൻ, സ്പിൻ ജോഡികളായ ആർ സായ് കിഷോർ, എം സിദ്ധാർത്ഥ് എന്നിവരുൾപ്പെടെയുള്ള കളിക്കാർ ടീമിൽ ഇടം നേടിയിട്ടുണ്ട്.


നിലവിൽ രഞ്ജി ട്രോഫി ഗ്രൂപ്പിൽ ആറാം സ്ഥാനത്തുള്ള തമിഴ്‌നാട്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഫോം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. അഹമ്മദാബാദിൽ രാജസ്ഥാനെതിരെയാണ് അവർ തങ്ങളുടെ ടൂർണമെൻ്റ് ആരംഭിക്കുക. എലൈറ്റ് ഗ്രൂപ്പ് ഡിയിൽ ഡൽഹി, കർണാടക, സൗരാഷ്ട്ര തുടങ്ങിയ ശക്തരായ ടീമുകൾ ഉൾപ്പെടുന്നതിനാൽ അവർക്ക് കടുത്ത മത്സരം നേരിടേണ്ടിവരും.

Tamil Nadu squad:Varun Chakravarthy (captain), Narayan Jagadeesan (vice-captain, wicketkeeper), Tushar Raheja (wicketkeeper), VP Amit Sathvik, Shahrukh Khan, Andre Siddarth, Pradosh Ranjan Paul, Shivam Singh, R Sai Kishore, M Siddarth, T Natarajan, Gurjapneet Singh, A Esakkimuthu, R Sonu Yadav, R Silambarasan, S Rithik Easwaran (wicketkeeper).

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹാർദിക് പാണ്ഡ്യ ബറോഡക്ക് വേണ്ടി കളിക്കും


പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാൻ ശ്രമിക്കുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, ബറോഡയ്ക്ക് വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാൻ ഒരുങ്ങുന്നു. പരിക്കുകൾ മാറി അദ്ദേഹം പൂർണ്ണ കായികക്ഷമതയിലേക്ക് അടുക്കുന്ന ഈ ഘട്ടത്തിൽ, ഈ ടൂർണമെന്റിലെ പങ്കാളിത്തം വളരെ നിർണായകമാണ്. ഉടൻ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഹാർദിക്കിന് മത്സര പരിചയം നേടാനും ഫോം വീണ്ടെടുക്കാനുമുള്ള മികച്ച അവസരമാണ് ഇത്.


ആഭ്യന്തര ക്രിക്കറ്റിലൂടെയുള്ള ഈ തിരിച്ചുവരവ്, വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുന്നോടിയായി താരത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. രോഹിത് ശർമ്മ, വിരാട് കോഹ്ലി തുടങ്ങിയ സീനിയർ താരങ്ങളും വിജയ് ഹസാരെ ട്രോഫിയിൽ ഇത്തവണ കളിക്കും എന്നാണ് പ്രതീക്ഷ.

കർണാടക വിജയ് ഹസാരെ ട്രോഫി കിരീടം സ്വന്തമാക്കി

വഡോദരയിലെ കൊടാമ്പി സ്റ്റേഡിയത്തിൽ വിദർഭയെ 36 റൺസിന് പരാജയപ്പെടുത്തി 2024-25 വിജയ് ഹസാരെ ട്രോഫി കിരീടം കർണാടക സ്വന്തമാക്കി. ടൂർണമെന്റിന്റെ ചരിത്രത്തിൽ കർണാടകയുടെ അഞ്ചാമത്തെ കിരീട നേട്ടമാണിത്.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[“local”],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{“transform”:1},”is_sticker”:false,”edited_since_last_sticker_save”:true,”containsFTESticker”:false}

ആർ. സ്മരണിന്റെ മിന്നുന്ന സെഞ്ച്വറിയും (92 പന്തിൽ നിന്ന് 101 റൺസ്) കീപ്പർ ബാറ്റർ കൃഷ്ണൻ ശ്രീജിത്തിന്റെ 74 പന്തിൽ നിന്ന് 78 റൺസും, അഭിനവ് മനോഹറിന്റെ 42 പന്തിൽ നിന്ന് 79 റൺസിന്റെ വെടിക്കെട്ട് പ്രകടനവും ഇന്ന് കർണാടകയെ 6 വിക്കറ്റ് നഷ്ടത്തിൽ 348 റൺസിലേക്ക് എത്തിച്ചു.

മറുപടിയായി, വിദർഭയുടെ ധ്രുവ് ഷോറി ധീരമായി പോരാടി, നോക്കൗട്ട് ഘട്ടങ്ങളിൽ തന്റെ തുടർച്ചയായ മൂന്നാം സെഞ്ച്വറി താരൻ നേടി. ഒപ്പം 30 പന്തിൽ നിന്ന് 63 റൺസ് നേടിയ ഹർഷ് ദുബെയുടെ അവസാന നിമിഷത്തെ മിന്നൽ പ്രകടനവും ഉണ്ടായിം എന്നിട്ടും വിദർഭ 48.2 ഓവറിൽ 312 റൺസിന് ഓൾ ഔട്ടായി.

വിദർഭയെ നയിച്ച കരുൺ നായർ അഞ്ച് സെഞ്ച്വറികൾ ഉൾപ്പെടെ 779 റൺസുമായി ടൂർണമെന്റിലെ ടോപ് സ്കോററായി ഫിനിഷ് ചെയ്തു. ബൗളിംഗ് രംഗത്ത്, പഞ്ചാബിന്റെ അർഷ്ദീപ് സിംഗ് 20 വിക്കറ്റുകളുമായി ഒന്നാമതെത്തി.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയുടെ ആധിപത്യം ഈ കിരീടം ശക്തിപ്പെടുത്തുന്നു,

വിജയ് ഹസാരെ ട്രോഫി നോക്കൗട്ടിൽ തകർപ്പൻ പ്രകടനവുമായി മുഹമ്മദ് ഷമി

ഹരിയാനക്കെതിരായ ബംഗാളിൻ്റെ വിജയ് ഹസാരെ ട്രോഫി നോക്കൗട്ട് മത്സരത്തിൽ ഇന്ത്യൻ സീനിയർ പേസർ മുഹമ്മദ് ഷമി തകർപ്പൻ പ്രകടനം നടത്തി. ഷമി മൂന്ന് നിർണായക വിക്കറ്റുകൾ ഇന്ന് വീഴ്ത്തി. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടും മുമ്പ് ഇങ്ങനെ ഒരു പ്രകടനം ഷമിക്ക് ഊർജ്ജമാകും.

ശസ്ത്രക്രിയയെത്തുടർന്ന് 2023 ലോകകപ്പ് ഫൈനൽ മുതൽ കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ഷമി അടുത്തിടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഇന്നത്തെ മത്സരത്തിൽ ആദ്യം ഹരിയാന ഓപ്പണർ ഹിമാൻഷു റാണയെ ആറാം ഓവറിൽ ഷമി പുറത്താക്കി. പിന്നീട് കളിയിൽ, ഡെത്ത് ഓവറിനിടെ ദിനേശ് ബാനയുടെയും അൻഷുൽ കംബോജിൻ്റെയും വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി.

വിജയ് ഹസാരെ ട്രോഫിയിൽ കേരളം ബിഹാറിനെ 133 റൺസിന് തോൽപ്പിച്ചു

ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ബിഹാറിനെ 133 റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 133 റൺസിന് ഓൾ ഔട്ടായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. 33 റൺസെടുക്കുന്നതിനിടെ കേരളത്തിന് ആനന്ദ് കൃഷ്ണൻ്റെയും രോഹൻ കുന്നുമ്മലിൻ്റെയും കൃഷ്ണപ്രസാദിൻ്റെയും വിക്കറ്റുകൾ നഷ്ടമായി. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീൻ്റെ പ്രകടനമാണ് കേരളത്തെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. അബ്ദുൾ ബാസിദിനും ക്യാപ്റ്റൻ സൽമാൻ നിസാറിനുമൊപ്പം അസറുദ്ദീൻ ഉയർത്തിയ കൂട്ടുകെട്ടുകളാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. അബ്ദുൾ ബാസിദ് 35ഉം സൽമാൻ നിസാർ 52ഉം റൺസെടുത്തു. മുഹമ്മദ് അസറുദ്ദീൻ 88 റൺസെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ 45 പന്തുകളിൽ നിന്ന് 54 റൺസെടുത്ത അഖിൽ സ്കറിയയും കേരള ബാറ്റിങ് നിരയിൽ തിളങ്ങി. ബിഹാറിന് വേണ്ടി പ്രശാന്ത് കുമാർ സിങ്ങും ക്യാപ്റ്റൻ സക്കീബുൾ ഗാനിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാറിന് സ്കോർ ബോർഡ് തുറക്കും മുൻപെ ഓപ്പണർ ബിപിൻ സൌരഭിൻ്റെ വിക്കറ്റ് നഷ്ടമായി. 13കാരനായ കൌമാര വിസ്മയം വൈഭവ് സൂര്യവംശി 18 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയവർക്കും മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകാതെ വന്നതോടെ 41.2 ഓവറിൽ 133 റൺസിന് ബിഹാർ ഓൾ ഔട്ടായി. 31 റൺസെടുത്ത ക്യാപ്റ്റൻ സക്കീബുൾ ഗാനിയാണ് ബിഹാറിൻ്റെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി ആദിത്യ സർവാടെയും അബ്ദുൾ ബാസിദും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി

വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയെ 145 റൺസിന് തോൽപ്പിച്ച് കേരളം

ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ത്രിപുരയെ തോല്പിച്ച് കേരളം. 145 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 327 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 182 റൺസിന് ഓൾ ഔട്ടായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരായ ആനന്ദ് കൃഷ്ണനും രോഹൻ കുന്നുമ്മലും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 46 റൺസ് പിറന്നു. ആനന്ദ് കൃഷ്ണൻ 22 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ കൃഷ്ണപ്രസാദിൻ്റെ പ്രകടനമാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. കൃഷ്ണപ്രസാദ് 110 പന്തുകളിൽ 135 റൺസ് നേടി. ആറ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിൻ്റെ ഇന്നിങ്സ്. രോഹൻ കുന്നുമ്മൽ 57ഉം മൊഹമ്മദ് അസറുദ്ദീൻ 26ഉം റൺസെടുത്തു. ക്യാപ്റ്റൻ സൽമാൻ നിസാർ 34 പന്തുകളിൽ നിന്ന് 42 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയ്ക്ക് ഒരു ഘട്ടത്തിലും മികച്ച ബാറ്റിങ് പുറത്തെടുക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ബൌളർമാർ മല്സരം കേരളത്തിന് അനുകൂലമാക്കി. 79 പന്തുകളിൽ 78 റൺസെടുത്ത ക്യാപ്റ്റൻ മൻദീപ് സിങ് മാത്രമാണ് ത്രിപുര ബാറ്റിങ് നിരയിൽ തിളങ്ങിയത്. 42.3 ഓവറിൽ 182 റൺസിന് ത്രിപുര ഓൾ ഔട്ടായി. കേരളത്തിന് വേണ്ടി നിധീഷ് എം ഡിയും ആദിത്യ സർവാടെയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

കൃഷ്ണ പ്രസാദിന് സെഞ്ച്വറി,കേരളത്തിന് മികച്ച സ്കോർ

വിജയ് ഹസാരെ ട്രോഫിയിൽ ഇന്ന് ആദ്യം ബാറ്റു ചെയ്ത കേരളം ത്രിപുരയ്ക്ക് എതിരെ 50 ഓവറിൽ 327/5 എന്ന മികച്ച സ്കോർ ഉയർത്തി. 110 പന്തിൽ ആറ് ബൗണ്ടറികളും എട്ട് സിക്‌സറുകളും പറത്തി 135 റൺസ് നേടിയ കൃഷ്ണ പ്രസാദാണ് ഇന്നിംഗ്‌സിന് കരുത്ത് പകരുന്നത്.

രോഹൻ എസ് കുന്നുമ്മൽ 66 പന്തിൽ 57 റൺസുമായി മികച്ച തുടക്കം നൽകി. നായകൻ സൽമാൻ നിസാർ 34 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നു.

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ബംഗാളിനോട് തോൽവി

ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും തോൽവി. 24 റൺസിനാണ് ബംഗാൾ കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗാൾ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 47ആം ഓവറിൽ 182 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

കളിയുടെ തുടക്കത്തിൽ ബൌളർമാർ നല്കിയ മുൻതൂക്കം നഷ്ടപ്പെടുത്തിയതാണ് ബംഗാളിനെതിരെ കേരളത്തിന് തിരിച്ചടിയായത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീഴ്ത്തി ബംഗാളിനെ സമ്മർദ്ദത്തിലാക്കാൻ കേരള ബൌളർമാർക്കായി. ഒരു ഘട്ടത്തിൽ 7 വിക്കറ്റിന് 101 റൺസെന്ന നിലയിലായിരുന്നു ബംഗാൾ. എന്നാൽ എട്ടാമനായി ബാറ്റ് ചെയ്യാനെത്തിയ പ്രദീപ്ത പ്രമാണിക് കളിയുടെ ഗതി മാറ്റിയെഴുതുകയായിരുന്നു. 82 പന്തിൽ 74 റൺസുമായി പ്രദീപ്ത പ്രമാണിക് പുറത്താകാതെ നിന്നു. കനിഷ്ക് സേത്ത് 32ഉം, സുമന്ത് ഗുപ്ത 24ഉം കൌശിക് മൈത്തി 27ഉം റൺസെടുത്തു. മൂന്ന് വിക്കറ്റുകളെടുത്ത എം ഡി നിധീഷാണ് കേരള ബൌളിങ് നിരയിൽ കൂടുതൽ തിളങ്ങിയത്. ജലജ് സക്സേന, ആദിത്യ സർവാടെ, ബേസിൽ തമ്പി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രോഹൻ കുന്നുമ്മലിൻ്റെയും അഹ്മദ് ഇമ്രാൻ്റെയും വിക്കറ്റുകൾ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന ക്യാപ്റ്റൻ സൽമാൻ നിസാറും ഷോൺ റോജറും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്കി. ഇരുവരും ചേർന്ന് 59 റൺസ് കൂട്ടിച്ചേർത്തു. ഷോൺ റോജർ 29 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ മുഹമ്മദ് അസറുദ്ദീൻ 26 റൺസെടുത്തു. എന്നാൽ മൂന്ന് റൺസിൻ്റെ ഇടവേളയിൽ മുഹമ്മദ് അസറുദ്ദീൻ്റെയും അബ്ദുൾ ബാസിദിൻ്റെയും ജലജ് സക്സേനയുടെയും വിക്കറ്റുകൾ നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി. തുടർന്നെത്തിയവർക്കും പിടിച്ചു നില്ക്കാൻ കഴിയാതെ വന്നതോടെ കേരളത്തിൻ്റെ മറുപടി 182ൽ അവസാനിച്ചു. 49 റൺസെടുത്ത ക്യാപ്റ്റൻ സൽമാൻ നിസാറാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. ബംഗാളിന് വേണ്ടി സായൻ ഘോഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മുകേഷ് കുമാറും കൌശിക് റെഡ്ഡിയും രണ്ട് വിക്കറ്റുകൾ വീതം നേടി

വിജയ് ഹസാരെ ട്രോഫി: ബാസിദിന്റെ പോരാട്ടം പാഴായി, കേരളത്തെ തോല്പിച്ച് ഡൽഹി

ഹൈദരാബാദ് : വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി. 29 റൺസിനാണ് ഡൽഹി കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 42.2 ഓവറിൽ 229 റൺസ് മാത്രമാണ് എടുക്കാനായത്.

ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ ഓപ്പണർമാർ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. സാർഥക് രഞ്ജൻ 26ഉം സനത് സാംഗ്വാൻ 18ഉം റൺസെടുത്ത് മടങ്ങി. തുടർന്നെത്തിയ ഹിമ്മത് സിങ്ങും 10 റൺസെടുത്ത് പുറത്തായി. മധ്യനിരയിൽ ക്യാപ്റ്റൻ ആയുഷ് ബദോനിയും അനൂജ് റാവത്തും സുമിത് മാഥൂറും കാഴ്ചവച്ച മികച്ച ഇന്നിങ്സുകളാണ് ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ആയുഷ് ബദോനി 56 റൺസെടുത്തു. അനൂജ് റാവത്ത് 66 പന്തുകളിൽ 58 റൺസും സുമിത് മാഥൂർ 50 പന്തുകളിൽ 48ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ഷറഫുദ്ദീൻ രണ്ടും ബേസിൽ തമ്പിയും ജലജ് സക്സേനയും ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ജലജ് സക്സേനയും ഷോൺ റോജറും അക്കൌണ്ട് തുറക്കാതെ മടങ്ങി. ഒരറ്റത്ത് ഉറച്ച് നിന്ന രോഹൻ കുന്നുമ്മൽ 39 പന്തുകളിൽ നിന്ന് 42 റൺസെടുത്തു. എന്നാൽ രോഹനും അഹ്മദ് ഇമ്രാനും അടുത്തടുത്ത ഇടവേളകളിൽ മടങ്ങിയതോടെ നാല് വിക്കറ്റിന് 70 റൺസെന്ന നിലയിലായിരുന്നു കേരളം. തുടർന്നെത്തിയ അബ്ദുൾ ബാസിദിൻ്റെ ഉജ്ജ്വല ഇന്നിങ്സ് കേരളത്തിന് പ്രതീക്ഷ നല്കി. ആദിത്യ സർവാടെയ്ക്കൊപ്പം 50 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കിയ അബ്ദുൾ ബാസിദ് സൽമാൻ നിസാറിനൊപ്പം 100 റൺസും കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 228ൽ നില്‍ക്കെ സൽമാൻ നിസാർ പുറത്തായത് തിരിച്ചടിയായി. ഒരു റൺ കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ഷറഫുദ്ദീനും അബ്ദുൾ ബാസിദും കൂടി മടങ്ങിയതോടെ കേരളത്തിൻ്റെ പ്രതീക്ഷകൾ അവസാനിച്ചു. അബ്ദുൾ ബാസിദ് 90 പന്തുകളിൽ നിന്ന് 90 റൺസെടുത്തു. സൽമാൻ നിസാർ 38ഉം ആദിത്യ സർവാടെ 26ഉം റൺസെടുത്തു. ഡൽഹിക്ക് വേണ്ടി ഇഷാൻ ശർമ്മ മൂന്നും പ്രിൻസ് യാദവ്, ഹൃദിക് ഷൌക്കീൻ, സുമിത് മാഥൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി

വിജയ് ഹസാരെ ട്രോഫി: കേരളം, മധ്യപ്രദേശ് മത്സരം മഴയെടുത്തു

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളവും മധ്യപ്രദേശും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. മഴ മൂലം 31 ഓവറാക്കി ചുരുക്കിയ മല്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത കേരളം 29.2 ഓവറിൽ 160 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് 18 ഓവറിൽ അഞ്ച് വിക്കറ്റിന് 99 റൺസെടുത്ത് നില്ക്കെ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.

രോഹൻ കുന്നുമ്മലും ജലജ് സക്സേനയും ചേർന്നായിരുന്നു കേരളത്തിനായി ഇന്നിങ്സ് തുറന്നത്. ഇരുവരും ചെറിയ സ്കോറുകളുമായി മടങ്ങിയെങ്കിലും കേരള ബാറ്റർമാർ വേഗത്തിൽ തന്നെ ഇന്നിങ്സ് മുന്നോട്ട് നീക്കി. 37 പന്തിൽ 39 റൺസെടുത്ത ഷോൺ റോജറും 40 പന്തിൽ 42 റൺസെടുത്ത ഷറഫുദ്ദീനുമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. രോഹൻ കുന്നുമ്മൽ 23ഉം ജലജ് സക്സേന 19ഉം റൺസെടുത്തു. മധ്യപ്രദേശിനായി സാഗർ സോളങ്കി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ കുമാർ കാർത്തികേയ സിങ് മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് അഞ്ച് റൺസിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. വെങ്കടേഷ് അയ്യരും ഹർപ്രീത് സിങ്ങുമടക്കമുള്ള മുൻനിര ബാറ്റർമാരെ പുറത്താക്കി കേരളം പിടിമുറുക്കിയപ്പോഴാണ് മഴ വീണ്ടും കളി മുടക്കിയത്. കളി നിർത്തുമ്പോൾ 21 റൺസോടെ രജത് പട്ടീദാറും 17 റൺസോടെ സാഗർ സോളങ്കിയുമായിരുന്നു ക്രീസിൽ. കേരളത്തിന് വേണ്ടി ജലജ് സക്സേന രണ്ട് വിക്കറ്റും ആദിത്യ സർവാടെയും ഷറഫുദ്ദീനും ഓരോ വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ നിന്ന് ഇരു ടീമുകൾക്കും രണ്ട് പോയിൻ്റ് വീതം ലഭിച്ചു.

മുഹമ്മദ് അസറുദ്ദീന് സെഞ്ച്വറി, എങ്കിലും വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവി

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തോൽവിയോടെ തുടക്കം. 62 റൺസിനാണ് ബറോഡ കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 403 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല്‍പ്പത്തിയാറാം ഓവറിൽ 341 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ടോസ് നേടി ബറോഡയെ ബാറ്റിങ്ങിനയച്ച കേരളത്തിൻ്റെ തീരുമാനം പിഴച്ചു. 10 റൺസെടുത്ത ശാശ്വത് റാവത്തിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും തുടർന്നെത്തിയ ബറോഡ ബാറ്റർമാരെല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു. രണ്ടാം വിക്കറ്റിൽ എൻ എ രഥ്വയും പി എസ് കോഹ്ലിയും ചേർന്ന് തകർത്തടിച്ച് മുന്നേറി. രഥ്വ 99 പന്തിൽ നിന്ന് 136 റൺസെടുത്തപ്പോൾ പി എസ് കോഹ്ലി 72 റൺസെടുത്തു. തുടർന്നെത്തിയ ക്യാപ്റ്റൻ കൃണാൾ പാണ്ഡെയുടെയും വിഷ്ണു സോളങ്കിയുടെയും ഭാനു പനിയയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ബറോഡയുടെ സ്കോർ 400 കടത്തിയത്. കൃണാൾ പാണ്ഡ്യ 54 പന്തിൽ നിന്ന് 80റൺസുമായും ഭാനു പനിയ 15 പന്തിൽനിന്ന് 37 റൺസുമായും പുറത്താകാതെ നിന്നു. വിഷ്ണു സോളങ്കി 25 പന്തിൽ നിന്ന് 46 റൺസെടുത്തു. കേരളത്തിന് വേണ്ടി ഷറഫുദ്ദീൻ രണ്ടും ഏദൻ ആപ്പിൾ ടോം, ബേസിൽ തമ്പി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് രോഹൻ കുന്നുമ്മലും അരങ്ങേറ്റ മത്സരം കളിക്കുന്ന അഹ്മദ് ഇമ്രാനും മികച്ച തുടക്കം തന്നെ നല്കി. രോഹൻ കുന്നുമ്മൽ 65ഉം അഹ്മദ് ഇമ്രാൻ 51ഉം റൺസെടുത്തു. വിജയ്‌ ഹസാരെ

ഇരുവരും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ടിൽ 113 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടർന്നെത്തിയവരിൽ മൊഹമ്മദ് അസറുദ്ദീന് മാത്രമാണ് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായത്. അസറുദ്ദീൻ 58 പന്തിൽ 104 റൺസെടുത്തു. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു അസറുദ്ദീൻ്റെ ഇന്നിങ്സ്. ഷോൺ റോജർ 27ഉം ഷറഫുദ്ദീൻ 21ഉം റൺസെടുത്തു. ബറോഡയ്ക്ക് വേണ്ടി രാജ് ലിമ്പാനി, എ എം സിങ്, എൻ എ രഥ്വ, കൃണാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

Exit mobile version