അഫ്ഗാനിസ്ഥാനെതിരെ മേൽക്കൈ നേടി ശ്രീലങ്ക

കൊളംബോയിലെ സിന്‍ഹളീസ് സ്പോര്‍ട്സ് ക്ലബിലെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റിന്റെ ഒന്നാം ദിവസം മേൽക്കൈ നേടി ശ്രീലങ്ക. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക അഫ്ഗാനിസ്ഥാനെ 198 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം 80/0 എന്ന നിലയിൽ ഒന്നാം ദിവസം അവസാനിപ്പിക്കുകയായിരുന്നു.

42 റൺസുമായി ദിമുത് കരുണാരത്നേയും 36 റൺസ് നേടി നിഷാന്‍ മധുഷങ്കയുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സിൽ 91 റൺസ് നേടിയ റഹ്മത് ഷാ ആണ് ടോപ് സ്കോറര്‍. നൂര്‍ അലി സദ്രാന്‍ 31 റൺസും നേടി.

ഒരു ഘട്ടത്തിൽ 109/2 എന്ന നിലയിൽ നിന്നാണ് അഫ്ഗാനിസ്ഥാന്‍ 198 റൺസിന് ഓള്‍ഔട്ട് ആയത്. ശ്രീലങ്കയ്ക്കായി വിശ്വ ഫെര്‍ണാണ്ടോ 4 വിക്കറ്റ് നേടിയപ്പോള്‍ അസിത ഫെര്‍ണാണ്ടോയും പ്രഭാത് ജയസൂര്യയും 3 വീതം വിക്കറ്റ് നേടി ആതിഥേയര്‍ക്കായി തിളങ്ങി.

നെതര്‍ലാണ്ട്സിനെതിരെ ഏഴ് വിക്കറ്റ് ജയം, പാക്കിസ്ഥാനെ പോയിന്റ് പട്ടികയിൽ മറികടന്ന് അഫ്ഗാനിസ്ഥാന്‍

നെതര്‍ലാണ്ട്സിനെതിരെയുള്ള അനായാസ വിജയത്തോടെ ലോകകപ്പിലെ തങ്ങളുടെ നാലാം വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ, ന്യൂസിലാണ്ട് എന്നിവര്‍ക്ക് പിന്നിലാണെങ്കിലും അവര്‍ക്കൊപ്പം എട്ട് പോയിന്റാണ് ടീം ഇപ്പോള്‍ നേടിയിട്ടുള്ളത്.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 46.3 ഓവറിൽ 179 റൺസിന് പുറത്തായപ്പോള്‍ ലക്ഷ്യം 31.3 ഓവറിൽ 181 റൺസ് നേടിയാണ് അഫ്ഗാന്‍ മറികടന്നത്. 3 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ സ്വന്തമാക്കിയത്.

56 റൺസ് നേടിയ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷഹീദി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 31 റൺസുമായി അസ്മത്തുള്ള ഒമര്‍സായി താരത്തിന് പിന്തുണയുമായി പുറത്താകാതെ നിന്നു. 52 റൺസ് നേടിയ റഹ്മത് ഷാ ആണ് ടീമിന്റെ മറ്റൊരു പ്രധാന സ്കോറര്‍.

വിജയത്തോടെ തങ്ങളുടെ സെമി സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുവാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരത്തിലെ എതിരാളികള്‍.

60 റൺസ് ജയം നേടി അഫ്ഗാനിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ 60 റൺസിന്റെ വിജയം നേടി അഫ്ഗാനിസ്ഥാന്‍. ഇന്ന് ടോസ് നേടി സിംബാബ്‍വേ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 276 റൺസാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. സിംബാബ്‍വേയെ 216 റൺസിന് ഒതുക്കി 60 റൺസിന്റെ തകര്‍പ്പന്‍ വിജയം ആണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.

94 റൺസ് നേടിയ റഹ്മത് ഷായും 88 റൺസ് നേടിയ ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷഹീദിയും ആണ് അഫ്ഗാനിസ്ഥാനായി ബാറ്റിംഗിൽ തിളങ്ങിയത്. 17 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്ന റഷീദ് ഖാനും അതിവേഗം സ്കോറിംഗ് നടത്തി. സിംബാബ്‍വേയ്ക്കായി ബ്ലെസ്സിംഗ് മുസറബാനി 4 വിക്കറ്റ് നേടി.

67 റൺസ് നേടിയ സിക്കന്ദര്‍ റാസ സിംബാബ്‍വേയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ ഇന്നസന്റ് കൈയ(39), ക്രെയിഗ് ഇര്‍വിന്‍(30) എന്നിവരാണ് ആതിഥേയര്‍ക്കായി റൺസ് കണ്ടെത്തിയത്. അഫ്ഗാനിസ്ഥാന് വേണ്ടി മുഹമ്മദ് നബി 4 വിക്കറ്റ് നേടിയപ്പോള്‍ ഫസൽഹഖ് ഫറൂക്കിയും റഷീദ് ഖാനും 2 വീതം വിക്കറ്റ് നേടി. ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് സിംബാബ്‍വേ ഓള്‍ഔട്ട് ആയത്.

6 വിക്കറ്റ് വിജയവുമായി പരമ്പരയില്‍ ഒപ്പമെത്തി അഫ്ഗാനിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടെസ്റ്റിലെ പരാജയത്തിന് പകരം വീട്ടി അഫ്ഗാനിസ്ഥാന്‍. ഇന്ന് രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടിയാണ് അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ ഒപ്പമെത്തിയത്. ഇരു ടീമുകളും ഓരോ വിജയങ്ങള്‍ നേടിയതോടെ പരമ്പര ടീമുകള്‍ പങ്കുവെച്ചു.

26.1 ഓവറില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്റെ വിജയം. എട്ടാം വിക്കറ്റില്‍ സിംബാബ്‍വേ ഉയര്‍ത്തിയ ചെറുത്ത്നില്പിനെ അതിജീവിച്ചാണ് അഫ്ഗാനിസ്ഥാന്‍ മത്സരം കൈപ്പിടിയിലാക്കിയത്. റഹ്മത് ഷാ തന്റെ അര്‍ദ്ധ ശതകം(58) നേടിയപ്പോള്‍ ഇബ്രാഹിം സദ്രാന്‍ 29 റണ്‍സുമായി ഷായ്ക്ക് മികച്ച പിന്തുണ നല്‍കി.

സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനിയും റയാന്‍ ബര്‍ളും രണ്ട് വീതം വിക്കറ്റ് നേടി.

ഒരു സെഷന്‍, 9 വിക്കറ്റ്, 54 റണ്‍സ് – അഫ്ഗാനിസ്ഥാന് കാര്യങ്ങള്‍ നിസ്സാരം

108 റണ്‍സെന്ന ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന് അവസാന ദിവസം ഒരു സെഷന്‍ അവസാനിക്കുമ്പോള്‍ ലക്ഷ്യത്തിന്റെ പകുതി നേടിക്കഴിഞ്ഞു. 9 വിക്കറ്റ് അവശേഷിക്കെ 54 റണ്‍സാണ് ഇനി 31 ഓവറുകളില്‍ നിന്ന് ടീം നേടേണ്ടത്. 14 ഓവറില്‍ നിന്ന് ടീം 54 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

4 റണ്‍സ് നേടിയ ജാവേദ് അഹമ്മദിയുടെ വിക്കറ്റ് ടീമിന് നഷ്ടമായെങ്കിലും റഹ്മത് ഷാ(32*), ഇബ്രാഹിം സദ്രാന്‍ (13*) എന്നിവര്‍ ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു.

പോള്‍ സ്റ്റിര്‍ലിംഗിന്റെ ശതകം വിഫലം, റഹ്മത് ഷായുടെ മികവില്‍ അഫ്ഗാനിസ്ഥാന് വിജയം

അയര്‍ലണ്ടിനെതിരെ രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് നേടിയപ്പോള്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ രണ്ടാം മത്സരവും വിജയിച്ചു.

പോള്‍ സ്റ്റിര്‍ലിംഗ് 128 റണ്‍സ് നേടിയപ്പോള്‍ കര്‍ടിസ് കാംഫര്‍ 47 റണ്‍സ് നേടുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ നിരയില്‍ നവീന്‍ ഉള്‍ ഹക്ക് നാലും മുജീബ് ഉര്‍ റഹ്മാന്‍ മൂന്നും വിക്കറ്റ് നേടുകയായിരുന്നു.

റഹ്മത് ഷായും ഹഷ്മത്തുള്ള ഷഹീദിയും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരം അഫ്ഗാനിസ്ഥാന് അനുകൂലമാക്കിയത്. ഷഹീദ് 82 റണ്‍സ് നേടി പുറത്തായപ്പോള്‍ റഹ്മത് ഷാ പുറത്താകാതെ 103 റണ്‍സുമായി ക്രീസില്‍ നിന്നു.

ആദ്യ ദിവസം ആധിപത്യം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശിനെതിരെ ഏക ടെസ്റ്റില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന പ്രകടനവുമായി അഫ്ഗാനിസ്ഥാന്‍. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം 96 ഓവര്‍ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 271 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 88 റണ്‍സുമായി അസ്ഗര്‍ അഫ്ഗാനും 35 റണ്‍സ് നേടി അഫ്സര്‍ സാസായിയുമാണ് അഫ്ഗാനിസ്ഥാനായി ക്രീസില്‍ നില്‍ക്കുന്നത്.

നേരത്തെ അഫ്ഗാന്‍ താരം നേടുന്ന ആദ്യ ശതകത്തിനുടമയായി റഹ്മത് ഷാ മാറിയിരുന്നു. താരം 102 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാമും നയീം ഹസനും രണ്ട് വീതം വിക്കറ്റ് നേടി. മഹമ്മദുള്ളയ്ക്കാണ് ഒരു വിക്കറ്റ് ലഭിച്ചത്.

ചരിത്ര നിമിഷം കുറിച്ച് റഹ്മത് ഷാ, അഫ്ഗാനിസ്ഥാന് വേണ്ടി ടെസ്റ്റ് ശതകം കുറിയ്ക്കുന്ന ആദ്യ താരം

വിക്കറ്റില്ലാത്ത രണ്ടാമത്തെ സെഷന് ശേഷം അഫ്ഗാനിസ്ഥാന് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇതില്‍ ഒന്ന് ടീമിന്റെ നെടുംതൂണായി ബാറ്റ് വീശുകയായിരുന്ന റഹ്മത് ഷായുടെ വിക്കറ്റായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന് വേണ്ടി ചരിത്ര നിമിഷം കുറിച്ച ശേഷമായിരുന്നു താരത്തിന്റെ മടക്കം. 102 റണ്‍സ് നേടിയ താരത്തെ നയീം ഹസന്‍ പുറത്താക്കിയെങ്കിലും അഫ്ഗാനിസ്ഥാന് വേണ്ടി ടെസ്റ്റ് ശതകം കുറിയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതി സ്വന്തമാക്കിയായിരുന്നു അഫ്ഗാന്‍ താരത്തിന്റെ മടക്കം.

മുഹമ്മദ് നബിയെ പൂജ്യത്തിന് നയീം പുറത്താക്കിയപ്പോള്‍ 191/3 എന്ന നിലയില്‍ നിന്ന് ചായയ്ക്ക് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച അഫ്ഗാനിസ്ഥാന്‍ 197/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി തന്റെ രണ്ടാം ടെസ്റ്റ് അര്‍ദ്ധ ശതകം നേടിയ അസ്ഗര്‍ അഫ്ഗാനിലാണ് ടീമിന്റെ ഇനിയുള്ള പ്രതീക്ഷ.

റഹ്മത് ഷാ ശതകത്തിനരികെ, കരുത്തോടെ അഫ്ഗാനിസ്ഥാന്‍ മുന്നോട്ട്

ബംഗ്ലാദേശിനെതിരെ ചായയ്ക്ക് പിരിയുമ്പോള്‍ 191/3 എന്ന മികച്ച നിലയില്‍ അഫ്ഗാനിസ്ഥാന്‍. ആദ്യ സെഷനില്‍ 77/3 എന്ന നിലയില്‍ നിന്ന് രണ്ടാം സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 114 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. 97 റണ്‍സുമായി നില്‍ക്കുന്ന റഹ്മത് ഷായും 48 റണ്‍സ് നേടി അസ്ഗര്‍ അഫ്ഗാനുമാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്കോറിലേക്ക് നയിക്കുന്നത്.

ലഞ്ചിന് ശേഷം ഇരുവരും മികച്ച രീതിയില്‍ ബാറ്റ് വീശി 114 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അസ്ഗര്‍ അഫ്ഗാനെ 9 റണ്‍സില്‍ ബംഗ്ലാദേശ് കൈവിട്ടതും പിന്നീട് ഒരു എല്‍ബിഡബ്ല്യു തീരുമാനം വിജയകരമായി റിവ്യൂ ചെയ്ത് രക്ഷപ്പെടുകയും ചെയ്താണ് താരം തന്റെ അര്‍ദ്ധ ശതകത്തിനോടടുത്തിരിക്കുന്നത്. അവസാന സെഷനിലും ഇതുപോലെ മികവ് തുടര്‍ന്നാല്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം അഫ്ഗാനിസ്ഥാന് സ്വപ്നം കാണാവുന്നതാണ്.

ബംഗ്ലാദേശിനെതിരെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ അഫ്ഗാനിസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടം

അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള ഏക ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടം. തൈജുല്‍ ഇസ്ലാം അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍മാരെ മടക്കിയയച്ചപ്പോള്‍  ലഞ്ചിന് തൊട്ട് മുമ്പ് ഹസ്മത്തുള്ള ഷഹീദിയെയും(14) ടീമിന് നഷ്ടമായപ്പോള്‍ ആദ്യ സെഷനില്‍ അഫ്ഗാനിസ്ഥാന്‍ 77/3 എന്ന നിലയിലാണ്. ഇബ്രാഹിം സദ്രാന്‍(21), ഇഹ്സാനുള്ള ജനത്(9) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാനിസ്ഥാന് ആദ്യം നഷ്ടമായത്.

31 റണ്‍സുമായി റഹ്മത് ഷായാണ് സന്ദര്‍ശകര്‍ക്കായി ക്രീസില്‍ നില്‍ക്കുന്നത്. ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പുള്ള ഓവറില്‍ മഹമ്മദുള്ളയാണ് ഹസ്മത്തുള്ള ഷഹീദിയെ പുറത്താക്കിയത്.

പ്രതീക്ഷ നല്‍കി ഇക്രം അലി ഖില്‍, ഒടുവില്‍ അഫ്ഗാനിസ്ഥാന് തോല്‍വിയോടെ മടക്കം

വിന്‍ഡീസ് നല്‍കിയ 312 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങിയ അഫ്ഗാനിസ്ഥാന് രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബിനെ നഷ്ടമായെങ്കിലും റഹ്മത് ഷായും ഇക്രം അലി ഖില്‍ കൂട്ടുകെട്ട് നടത്തിയ ചെറുത്ത് നില്പില്‍ അഫ്ഗാന്‍ ക്യാമ്പ് പ്രതീക്ഷ പുലര്‍ത്തിയെങ്കിലും അധികം വൈകാതെ പ്രഹരങ്ങളേല്പിച്ച് വിന്‍ഡീസ് ബൗളര്‍മാര്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 50 ഓവറില്‍ അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സ് 288 റണ്‍സില്‍ അവസാനിച്ചപ്പോള്‍ വിന്‍ഡീസിന് 23 റണ്‍സിന്റെ ജയം സ്വന്തമാക്കാനായി.

ഇക്രം അലി ഖില്‍ 86 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ റഹ്മത് ഷാ(62), നജീബുള്ള സദ്രാന്‍(31), അസ്ഗര്‍ അഫ്ഗാന്‍(40) എന്നിവരായിരുന്നു ടീമിന്റെ പ്രധാന സ്കോറര്‍മാര്‍. വിന്‍ഡീസിന് വേണ്ടി ബ്രാത്‍വൈറ്റ് നാലും കെമര്‍ റോച്ച് മൂന്നും വിക്കറ്റ് നേടി തിളങ്ങി.

മികവ് കാട്ടി പാറ്റ് കമ്മിന്‍സും ആഡം സംപയും, അഫ്ഗാനിസ്ഥാന്‍ 207 റണ്‍സിനു ഓള്‍ഔട്ട്

ഓസ്ട്രേലിയയ്ക്കെതിരെ 207 റണ്‍സിനു ഓള്‍ഔട്ട് ആയി അഫ്ഗാനിസ്ഥാന്‍. ഏഷ്യയിലെ മറ്റു വമ്പന്മാര്‍ക്ക് ഇതുവരെ ഈ ടൂര്‍ണ്ണമെന്റില്‍ നേടുവാന്‍ കഴിയാതിരുന്നത് എന്നാല്‍ അഫ്ഗാനിസ്ഥാന് ഇന്ന് സാധിച്ചു. ഇരുനൂറ് കടക്കുക എന്ന ലക്ഷ്യമാണ് ഓസ്ട്രേലിയയ്ക്കെതിരെ ഇന്ന് അഫ്ഗാനിസ്ഥാന്‍ നേടിയത്. 5 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ അഫ്ഗാനിസ്ഥാന് വേണ്ടി റഹ്മത് ഷാ(43), ഗുല്‍ബാദിന്‍ നൈബ്(31), നജീബുള്ള സദ്രാന്‍(51) എന്നിവര്‍ മികവ് കാട്ടിയപ്പോള്‍ റഷീദ് ഖാന്‍ 11 പന്തില്‍ നിന്ന് 27 റണ്‍സ് നേടി.

ആഡം സംപയും പാറ്റ് കമ്മിന്‍സും മൂന്ന് വീതം വിക്കറ്റും മാര്‍ക്കസ് സ്റ്റോയിനിസ് രണ്ട് വിക്കറ്റും നേടിയാണ് ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

Exit mobile version