നവീൻ ഉൽ ഹഖിന് 20 മാസം വിലക്ക്

ഇന്റർനാഷണൽ ലീഗ് ടി20 അഫ്ഗാൻ താരം നവീൻ ഉൽ ഹഖിനെ വിലക്കി. ടൂർണമെന്റിന്റെ സീസൺ 1ന് ഷാർജ വാരിയേഴ്‌സുമായി കരാർ ഒപ്പിട്ട താരം കരാർ ലംഘിച്ചതിന് ആണ് ഇന്റർനാഷണൽ ലീഗ് ടി20 20 മാസത്തേക്ക് താരത്തെ വിലക്കിയത്. നവീന് ഒരു വർഷം കരാർ കൂടി നീട്ടിനൽകാൻ വാരിയേഴ്‌സ് വാഗ്ദാനം ചെയ്തെങ്കിലും ഒപ്പിടാൻ താരം വിസമ്മതിച്ചിരുന്നു.

ILT20 (ജനുവരി-ഫെബ്രുവരി 2023) സീസൺ 1-ൽ ഷാർജ വാരിയേഴ്‌സിനായി നവീൻ കളിച്ചിരുന്നു. ഈ വർഷമാദ്യം പ്ലെയർ എഗ്രിമെന്റ് നിബന്ധനകൾക്ക് അനുസൃതമായി അതേ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും ഒരു റിട്ടൻഷൻ നോട്ടീസ് ക്ലബ് അയച്ചു. എന്നാൽ അതിൽ ഒപ്പിടാൻ നവീൻ തയ്യാറായില്ല. ഒത്തുതീർപ്പിനായി ലീഗ് അധികൃതർ അടക്കം ശ്രമിച്ചിട്ടും ഫലം ഉണ്ടായിരുന്നില്ല.

“ഈ പ്രഖ്യാപനം നടത്തുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നില്ല, എന്നാൽ എല്ലാ കക്ഷികളും അവരുടെ കരാർ പ്രതിബദ്ധതകൾ പാലിക്കുമെന്നും അനുസരിക്കാത്തത് മറ്റ് കക്ഷിക്ക് നാശമുണ്ടാക്കുമെന്ന് തിരിച്ചറിയുമെന്നും പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, ഷാർജ വാരിയേഴ്സുമായുള്ള കരാർ ബാധ്യതകൾ പാലിക്കുന്നതിൽ നവീൻ-ഉൾ-ഹഖ് പരാജയപ്പെട്ടു, അതിനാൽ ലീഗിന് ഈ 20 മാസത്തെ വിലക്ക് ഏർപ്പെടുത്തുകയല്ലാതെ മറ്റൊരു മാർഗവുമില്ല.” ILT20 സി ഇ ഒ ഡേവിഡ് വൈറ്റ് പറഞ്ഞു.

കോഹ്ലി ആണ് പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈ എടുത്തത് എന്ന് നവീൻ ഉൾ ഹഖ്

2023 ലോകകപ്പിനിടെ തങ്ങൾ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ മുൻകൈയെടുത്തത് വിരാട് കോഹ്ലി ആണെന്ന് അഫ്ഗാനിസ്ഥാൻ പേസർ നവീൻ ഉൾ ഹഖ്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടയിൽ ഇരുവരും ഹഗ് ചെയ്ത് കൊണ്ട് പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കിയിരുന്നു‌. കഴിഞ്ഞ ഐ പി എല്ലിൽ ആയിരുന്നു കോഹ്ലിയും നവീനും തമ്മിൽ ഉരസിയത്.

“കോഹ്ലി എന്നോട് പറഞ്ഞു ‘നമുക്ക് ഇത് തീർക്കാം.’ എന്ന് ഞാൻ പറഞ്ഞു അതെ നമുക്ക് ഇത് തീർക്കാം, ഞങ്ങൾ അത് പറഞ്ഞു ചിരിച്ചു, കെട്ടിപ്പിടിച്ചു, മുന്നോട്ട് നീങ്ങി, അതിനുശേഷം നിങ്ങൾ എന്റെ പേര് കേൾക്കില്ലെന്നും ആൾക്കൂട്ടത്തിന്റെ പിന്തുണ മാത്രമേ നിങ്ങൾക്ക് കേൾക്കൂ എന്നും കോഹ്ലി പറഞ്ഞു,” നവീൻ പറഞ്ഞു.

ലഖ്‌നൗ സൂപ്പർജയന്റ്‌സിനോട് സംസാരിച്ച അഫ്ഗാൻ പേസർ, ഇന്ത്യയിൽ തങ്ങൾക്ക് ലഭിച്ച പിന്തുണയെക്കുറിച്ചും സംസാരിച്ചു.

“ഇന്ത്യയ്‌ക്കെതിരായ ആ ഒരു കളി ഒഴികെ എല്ലാ മത്സരങ്ങളിലും ഞങ്ങൾക്ക് പിന്തുണ ലഭിച്ചു. ഞങ്ങൾക്ക് ഒരു ഹോം മത്സരം ഒരു തോന്നൽ ലഭിച്ചു,” നവീൻ പറഞ്ഞു.

നവീനെ പരിഹസിക്കരുത് എന്ന് പറഞ്ഞതിന് കോഹ്ലിയെ പ്രശംസിച്ച് ഗംഭീർ

വിരാട് കോഹ്ലി നവീൻ ഉൽ ഹഖുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച രീതിയെ പ്രശംസിച്ച് ഗൗതം ഗംഭീർ. ഇന്നലെ ഇന്ത്യ അഫ്ഘാനിസ്ഥാൻ പോരാട്ടത്തിനിടെ ആയിരുന്നു വിരാട് കോഹ്ലി മാതൃക ആയത്. ഇന്ന് അഫ്ഗാൻ താരം നവീൻ ഉൽ ഹഖ് പന്ത് ചെയ്യാൻ എത്തിയപ്പോൾ ഇന്ത്യ ആരാധകർ നവീനെതിരെ തിരിഞ്ഞിരുന്നു. എന്നാൽ ആരാധകരോട് നവീനെ കൂവി വിളിക്കരുത് എന്ന് കോഹ്ലി പറഞ്ഞു. തുടർന്ന് കോഹ്ലിയും നവീൻ ഉൽ ഹഖും പരസ്പരം കൈ കൊടുത്ത് കെട്ടിപിടിച്ചു. അവർ പരസ്പരം പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തു.

നവീനിനെ കളിയാക്കരുതെന്ന് കാണികളോട് ആവശ്യപ്പെട്ടത് വിരാട് കോഹ്‌ലി ചെയ്ത നല്ല കാര്യമാണ്. ഗംഭീർ പറഞ്ഞു. വരും മത്സരങ്ങളിൽ, വിവിധ വേദികളിൽ, ആരാധകർ നവീനെ കളിയാക്കില്ല എന്ന് കരുതാം.എല്ലാവരും ക്രിക്കറ്റിൽ ഇപ്പോൾ ഉള്ള സ്ഥലത്ത് ർത്താൻ ഒരുപാട് ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്, നിങ്ങൾക്ക് പിന്തുണയ്‌ക്കാനും പിന്തുണക്കാതിരിക്കാനും ആകും പക്ഷെ അവനെ പരിഹസിക്കരുത്‌. ഗംഭീർ പറഞ്ഞു.

ഐ‌പി‌എൽ 2023ൽ ആയിരുന്നു നവീനും കോഹ്ലിയും തമ്മിൽ കോർത്തത്. അന്ന് ഗംഭീറും നവീനിന്റെ ഒപ്പം ആയിരുന്നു‌.

നവീൻ ഉൽ ഹഖിനോട് ക്ഷമിച്ച് കോഹ്ലി!! കയ്യടിച്ച് കാണികൾ

ഇന്ന് ഇന്ത്യ അഫ്ഘാനിസ്ഥാൻ പോരാട്ടത്തിനിടെ വിരാട് കോഹ്ലി ഒരിക്കൽ കൂടെ മാതൃകയായി. ഇന്ന് അഫ്ഗാൻ താരം നവീൻ ഉൽ ഹഖ് പന്ത് ചെയ്യാൻ എത്തിയപ്പോൾ ഇന്ത്യ ആരാധകർ നവീനെതിരെ തിരിഞ്ഞിരുന്നു. ഐ പി എല്ലിലെ നവീൻ കോഹ്ലിയുമായി വാക്കേറ്റം ഉണ്ടായിരുന്നു. അന്ന് മുതൽ ഇന്ത്യൻ ആരാധകർക്ക് അത്ര ഇഷ്ടമല്ലാത്ത താരമായിരുന്നു നവീൻ. അതിന്റെ തുടർച്ചയാണ് ഇന്നും കാണാൻ ആയത്.

എന്നാൽ ആരാധകരോട് നവീനെ കൂവി വിളിക്കരുത് എന്ന് കോഹ്ലി പറഞ്ഞു. തുടർന്ന് കോഹ്ലിയും നവീൻ ഉൽ ഹഖും പരസ്പരം കൈ കൊടുത്ത് കെട്ടിപിടിച്ചു. അവർ പരസ്പരം പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുകയും ചെയ്തു. ഇതോടെ ആരാധകരും സന്തോഷത്തിലായി. കോഹ്ലിക്ക് വേണ്ടി ആരാധകരും കയ്യടിച്ചു.

ഐ‌പി‌എൽ 2023ൽ ആയിരുന്നു നവീനും കോഹ്ലിയും തമ്മിൽ കോർത്തത്. ഇന്നത്തെ സംഭവത്തോടെ അ ശത്രുതയ്ക്കും അവസാനമായി. കോഹ്ലി ഇന്ന് അർധ സെഞ്ച്വറി നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.

ലോകകപ്പിനു ശേഷം ഏകദിനത്തിൽ നിന്ന് വിരമിക്കും എന്ന് നവീൻ ഉൽ ഹഖ്

ലോകകപ്പിന് ശേഷം താൻ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് അഫ്ഗാനിസ്ഥാൻ പേസർ നവീൻ-ഉൾ-ഹഖ് ബുധനാഴ്ച പ്രഖ്യാപിച്ചു. രണ്ട് വർഷത്തിന് ശേഷം ലോകകപ്പിലൂടെയാണ് നവീൻ ഉൾ ഹഖ് അഫ്ഗാനിസ്ഥാന്റെ ഏകദിന ടീമിൽ തിരിച്ചെത്തുന്നത്. ആകെ ഏഴ് ഏകദിനങ്ങളിൽ മാത്രമെ താരം അഫ്ഗാനായി കളിച്ചിട്ടുള്ളൂ. 25.42 ശരാശരിയിൽ 14 വിക്കറ്റുകൾ അദ്ദേഹം നേടി. 2021 ജനുവരിയിലാണ് അദ്ദേഹം അവസാനമായി ഏകദിനത്തിൽ കളിച്ചത്.


“എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ഒരു പരമമായ ബഹുമതിയാണ്, ഈ ലോകകപ്പിന്റെ അവസാനം ഏകദിന ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കാൻ ആഗ്രഹിക്കുന്നു, ടി20 ക്രിക്കറ്റിൽ എന്റെ രാജ്യത്തിനായി ഈ നീല ജേഴ്‌സി ധരിക്കുന്നത് തുടരും,” നവീൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

“ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല, എന്നാൽ എന്റെ കളിജീവിതം നീട്ടാൻ ഈ കടുത്ത തീരുമാനം എടുക്കേണ്ടി വന്നു. എല്ലാ ആരാധകരും അവരുടെ പിന്തുണയ്ക്കും അചഞ്ചലമായ സ്നേഹത്തിനും നന്ദി പറയുന്നു.” നവീൻ കുറിച്ചു

അഫ്ഗാനിസ്താൻ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു, നവീൻ ഉൽ ഹഖ് ടീമിൽ

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ലോകകപ്പിനായുള്ള് 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പിൽ കളിച്ച ടീമിൽ നിന്ന് നാലു പേർ പുറത്തായി. ഏഷ്യാ കപ്പിൽ ടോപ് 4ൽ എത്താൻ അഫ്ഗാനായിരുന്നില്ല. ഇത് മൂന്നാം തവണയാണ് അഫ്ഗാനിസ്ഥാൻ ലോകകപ്പ് കളിക്കുന്നത്.

ഹഷ്മത്തുള്ള ഷാഹിദി നയിക്കുന്ന ടീമിൽ നിന്ന് കരിം ജനത്ത്, ഷറഫുദ്ദീൻ അഷ്‌റഫ്, സുലിമാൻ സാഫി തുടങ്ങിയവരെയാണ് ഒഴിവാക്കിയത്. 15 അംഗ സംഘത്തിൽ ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, നജിബുള്ള സദ്രാൻ, റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയ വലിയ പേരുകൾ ഉണ്ട്.

നവീൻ ഉൾ ഹഖും ടീമിൽ ഇടം നേടി.നവീൻ ഇതുവരെ ഏഴ് ഏകദിനങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. ഗുൽബാദിൻ നായിബ്, ഷറഫുദ്ദീൻ അഷ്‌റഫ്, ഫരീദ് അഹമ്മദ് മാലിക് എന്നീ മൂന്ന് റിസർവ് താരങ്ങളെയും അഫ്ഗാൻ പ്രഖ്യാപിച്ചു.

അഫ്ഗാൻ ടീം:

Hashmatullah Shahidi (C), Rahmanullah Gurbaz (WK), Ibrahim Zadran, Mohammad Nabi, Rahmat Shah, Riaz Hassan, Najibullah Zadran, Ikram Alikhil, Azmatullah Omarzai, Rashid Khan, Abdul Rahman, Noor Ahmad, Mujeeb Ur Rahman, Fazalhaq Farooqi and Naveen Ul Haq

Reserve players- Gulbadin Naib, Sharafudin Ashraf, Farid Ahmad Malik.

തര്‍ക്കം തുടങ്ങിയത് കോഹ്‍ലി, ഞാനെങ്ങനെയാണ് പെരുമാറിയതെന്ന് അവിടുള്ള താരങ്ങള്‍ക്കറിയാം – നവീന്‍ ഉള്‍ ഹക്ക്

ഐപിഎലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം വലിയ വിവാദത്തിലാണ് അവസാനിച്ചത്. മത്സരത്തിന് ശേഷ ഹസ്തദാനം നടത്തുന്നതിനിടെ കോഹ്‍ലിയാണ് തന്റെ കൈ കടന്ന് പിടിച്ച് തര്‍ക്കം തുടങ്ങിയതെന്ന് പറഞ്ഞ് അഫ്ഗാന്‍ താരം നവീന്‍ ഉള്‍ ഹക്ക്.

ആ വാക്ക് തര്‍ക്കത്തിലേക്ക് ഗൗതം ഗംഭീറും എത്തുകയായിരുന്നു. താനല്ല തര്‍ക്കം തുടങ്ങിയതെന്നും ഫൈനുകള്‍ നോക്കിയാൽ തന്നെ ഇക്കാര്യം മനസ്സിലാകുമെന്നും നവീന്‍ ഉള്‍ ഹക്ക് വ്യക്തമാക്കി. താന്‍ പൊതുവേ മത്സര ശേഷം ആരെയും സ്ലെഡ് ചെയ്യാറില്ലെന്നും വല്ലപ്പോഴും സ്ലെഡ് ചെയ്യുകയാണെങ്കിൽ അത് ബൗള്‍ ചെയ്യുമ്പോള്‍ ആണ് പറയാറുള്ളതെന്നും നവീന്‍ ഉള്‍ ഹക്ക് വ്യക്തമാക്കി.

ആ മത്സരത്തിൽ താനൊരു അക്ഷരം മിണ്ടിയിട്ടില്ലെന്നും താന്‍ എത്തരത്തിലാണ് പെരുമാറിയതെന്ന് അന്ന് അവിടെ കൂടിയിരുന്നവര്‍ക്ക് വ്യക്തമാണെന്നും നവീന്‍ കൂട്ടിചേര്‍ത്തു.

കോഹ്‍ലി കോഹ്‍ലി വിളികള്‍ താനാസ്വദിക്കുന്നു – നവീന്‍ ഉള്‍ ഹക്ക്

ഐപിഎലില്‍ ഇന്നലെ എലിമിനേറ്റര്‍ മത്സരത്തിൽ കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയതെങ്കിലും ലക്നൗവിന്റെ അഫ്ഗാന്‍ താരം നവീന്‍ ഉള്‍ ഹക്ക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. താരം 4 വിക്കറ്റ് നേടിയപ്പോള്‍ താരം ഓരോ തവണ പന്തെറിയുവാന്‍ വന്നപ്പോളും ചെന്നൈയിലെ കാണികള്‍ കോഹ്‍ലി വിളികളുമായാണ് താരത്തെ സ്വീകരിച്ചത്. ആര്‍സിബിയുമായി മേയ് 1ന് നടന്ന മത്സരത്തിൽ കോഹ്‍ലിയും നവീന്‍ ഉള്‍ ഹക്കും തമ്മിൽ വാക്പോരിൽ ഏര്‍പ്പെട്ടിരുന്നു.

കോഹ‍്‍ലി ചാന്റുകള്‍ക്കിടയിൽ താരം രോഹിത്തിനെ പുറത്താക്കിയപ്പോള്‍ ചെവികള്‍ക്കുള്ളിൽ വിരൽ കടത്തി നിശബ്ദരാകൂ എന്ന തരത്തിലുള്ള പ്രകടനമാണ് താരം നടത്തിയത്. ഇത് താരം നേടിയ ഓരോ വിക്കറ്റിലും ആവര്‍ത്തിച്ചു. താന്‍ ഈ സംഭവം ആസ്വദിക്കുകയായിരുന്നുവെന്നും കോഹ്‍ലിയുടെയോ മറ്റേത് താരത്തിന്റെയോ പേര് ചാന്റ് ചെയ്യുമ്പോള്‍ തനിക്ക് അത് മികവ് പുലര്‍ത്തുവാനുള്ള പാഷന്‍ നൽകുുന്നുവെന്നും താരം കൂട്ടിചേര്‍ത്തു.

താന്‍ പുറത്ത് നിന്നുള്ള ശബ്ദത്തെക്കുറിച്ച് ചിന്തിക്കാറില്ലെന്നും തന്റെ ശ്രദ്ധ ക്രിക്കറ്റിലാണെന്നും നവീന്‍ പറഞ്ഞു. ചില ദിവസങ്ങള്‍ നിങ്ങള്‍ക്ക് മികച്ചതായിരിക്കുമെന്നും ചില ദിവസങ്ങള്‍ മോശമാകും എന്ത് തന്നെയായാലും അടുത്ത മത്സരത്തിൽ മികവ് പുലര്‍ത്തുവാനാണ് ഏതൊരു ക്രിക്കറ്റും ശ്രമിക്കുന്നതെന്നും നവീന്‍ വ്യക്തമാക്കി.

ആഡം സംപയുടെ സ്പിന്‍ തന്ത്രങ്ങള്‍ രാജസ്ഥാനിൽ, അകീൽ ഹൊസൈന്‍ സൺറൈസേഴ്സിൽ

ആഡം സംപയെ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്ക് സ്വന്തമാക്കി രാജസ്ഥാന്‍ റോയൽസ്. വെസ്റ്റിന്‍ഡീസ് താരം അകീൽ ഹൊസൈന്‍ സൺറൈസേഴ്സിൽ 1 കോടിയ്ക്ക് എത്തി. താരത്തെയും ഫ്രാഞ്ചൈസി അടിസ്ഥാന വിലയിലാണ് സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന്‍ പേസര്‍ നവീന്‍ ഉള്‍ ഹക്കിനെ 50 ലക്ഷത്തിന് ലക്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി.

ലൂക്ക് വുഡ്, ദിൽഷന്‍ മധുഷങ്ക, ജോൺസൺ ചാള്‍സ്, വെയിന്‍ പാര്‍ണൽ, റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെ ടീമുകള്‍ താല്പര്യം പ്രകടിപ്പിച്ചില്ല.

മാക്സ്വെല്ലിന്റെ അര്‍ദ്ധ ശതകം, അഫ്ഗാനിസ്ഥാനെതിരെ 168 റൺസ് നേടി ഓസ്ട്രേലിയ

അഫ്ഗാനിസ്ഥാനെതിരെ വലിയ മാര്‍ജിനിൽ വിജയിക്കേണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 168 റൺസ് നേടി ഓസ്ട്രേലിയ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീമിന് കാമറൺ ഗ്രീനിനെ തുടക്കത്തിലെ നഷ്ടമായി.

പിന്നീട് ഗ്ലെന്‍ മാക്സ്വെൽ പുറത്താകാതെ 32 പന്തിൽ 54 റൺസും മിച്ചൽ മാര്‍ഷ് 30 പന്തിൽ 45 റൺസും നേടിയാണ് ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുത്തത്. ഡേവിഡ് വാര്‍ണര്‍(25), മാര്‍ക്കസ് സ്റ്റോയിനിസ്(25) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

അഫ്ഗാനിസ്ഥാനായി നവീന്‍ ഉള്‍ ഹക്ക് 3 വിക്കറ്റും ഫസൽഹഖ് ഫറൂഖി 2 വിക്കറ്റും നേടി.

ഏകദിനത്തിൽ നിന്ന് ഇടവേളയെടുത്ത് അഫ്ഗാന്‍ താരം

ഏകദിന ക്രിക്കറ്റിൽ നിന്ന് ചെറിയൊരു ഇടവേളയെടുക്കുകയാണെന്ന് അറിയിച്ച് അഫ്ഗാന്‍ താരം നവീന്‍-ഉള്‍-ഹക്ക്. ഓസ്ട്രേലിയയിൽ ഈ വര്‍ഷം അവസാനം നടക്കുന്ന ടി20 ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിനായാണ് താരത്തിന്റെ ഈ തീരുമാനം.

താന്‍ അഫ്ഗാനിസ്ഥാന് വേണ്ടി ടി20യിൽ കളിക്കുമെന്നാണ് 22 വയസ്സുകാരന്‍ താരം വ്യക്തമാക്കിയിട്ടുള്ളത്.

2016ൽ ബംഗ്ലാദേശിനെതിരെ ഏകദിന അരങ്ങേറ്റം കുറിച്ച അന്ന് മുതൽ അഫ്ഗാനിസ്ഥാന്റെ പരിമിത ഓവര്‍ സെറ്റപ്പിന്റെ ഭാഗമാണ് നവീന്‍ ഉള്‍ ഹക്ക്. 2019ലാണ് താരം തന്റെ ടി20 അരങ്ങേറ്റം കുറിയ്ക്കുന്നത്.

ബുംറയുടെ പകുതി കഴിവെങ്കിലും ലഭിച്ചാൽ താന്‍ സന്തോഷവാന്‍ – നവീന്‍ ഉള്‍ ഹക്ക്

ജസ്പ്രീത് ബുംറയുടെ പകുതി കഴിവെങ്കിലും തനിക്ക് തന്റെ കരിയറിൽ നേടുവാന്‍ ആയാൽ താന്‍ സന്തോഷവാനാണെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ യുവ പേസര്‍ നവീന്‍-ഉള്‍-ഹക്ക്.

ക്രിക്കറ്റിന്റെ കൂള്‍ & കാം കസ്റ്റമര്‍ ആണെന്നും ആ ബൗളറെ താന്‍ വളരെ അധികം ആരാധിക്കുന്നതാണെന്നും ക്രിക്കറ്റിന്റെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലും താരം മത്സരത്തെ സമീപിക്കുന്നത് ഏവര്‍ക്കും പാഠമാക്കാവുന്ന ഒന്നാണെന്നും അഫ്ഗാന്‍ താരം വ്യക്തമാക്കി.

ബുംറയോട് ഏറെ സാമ്യമുള്ള ബൗളിംഗ് ആക്ഷനാണ് നവീന്‍ ഉള്‍ ഹക്കിന്റേത്. ഈ താരതമ്യം ടി20 ലോകകപ്പിനിടയിലും ഉണ്ടായി.

Exit mobile version