ഈ മാസം അവസാനം ബംഗ്ലാദേശ് നെതർലാൻഡ്‌സുമായി മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര കളിക്കും. ബംഗ്ലാദേശിൽ നെതർലാൻഡ്‌സിന്റെ ആദ്യത്തെ പരമ്പരയാണിത്. ഓഗസ്റ്റ് 26-ന് ധാക്കയിലെത്തുന്ന നെതർലാൻഡ്‌സ് ടീം, മൂന്ന് ദിവസത്തെ പരിശീലനത്തിനായി സിൽഹെറ്റിലേക്ക് പോകും. ഓഗസ്റ്റ് 30, സെപ്റ്റംബർ 1, സെപ്റ്റംബർ 3 തീയതികളിലാണ് മത്സരങ്ങൾ. എല്ലാ മത്സരങ്ങളും പ്രാദേശിക സമയം വൈകുന്നേരം 6:00-ന് ആരംഭിക്കും.
നേരത്തെ ബംഗ്ലാദേശിൽ നടത്താനിരുന്ന ഇന്ത്യയുടെ പര്യടനം മാറ്റിവെച്ചതിനാലാണ് ഈ പരമ്പരക്ക് കളമൊരുങ്ങിയത്. സെപ്റ്റംബർ 9-ന് ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുൻപ് ബംഗ്ലാദേശിന്റെ മത്സരങ്ങൾ ഇല്ലാതിരുന്നത് കൊണ്ടാണ് ഇന്ത്യക്ക് പകരമായി നെതർലാൻഡ്‌സുമായി കളിക്കാൻ ബംഗ്ലാദേശ് തീരുമാനിച്ചത്. ഇതുവരെ അഞ്ച് ടി20 മത്സരങ്ങളിൽ മാത്രമാണ് ബംഗ്ലാദേശും നെതർലാൻഡ്‌സും തമ്മിൽ ഏറ്റുമുട്ടിയത്. അതിൽ നാല് മത്സരങ്ങളും വിജയിച്ചത് ബംഗ്ലാദേശാണ്.
സ്‌പെയിനിനെതിരായ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിനുള്ള നെതർലൻഡ്‌സ് ടീമിലേക്ക് മെംഫിസ് ഡിപേയെ തിരിച്ചുവിളിച്ചു. 31 കാരനായ സ്‌ട്രൈക്കർ, ഇപ്പോൾ ബ്രസീലിൽ കൊറിന്ത്യൻസിന് വേണ്ടിയാണ് കളിക്കുന്നത്.
യൂറോ 2024 ന് ശേഷം ആദ്യമായാണ് താരൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുന്നു. 98 മത്സരങ്ങളിൽ നിന്ന് 46 ഗോളുകൾ നേടിയ ഡെപയ്, റോബിൻ വാൻ പേഴ്‌സിയുടെ എക്കാലത്തെയും ഡച്ച് സ്‌കോറിംഗ് റെക്കോർഡിന് നാല് ഗോളുകൾ മാത്രം അകലെയാണ്.
24 അംഗ ടീമിലേക്ക് സെന്റർ ബാക്ക് മാറ്റിജ്സ് ഡി ലിറ്റിനെയും തിരിച്ചു വിളിച്ചു. മാർച്ച് 20 ന് റോട്ടർഡാമിൽ നടക്കുന്ന ആദ്യ പാദത്തിൽ നെതർലൻഡ്‌സ് സ്പെയിന് ആതിഥേയത്വം വഹിക്കും, മാർച്ച് 23 ന് വലൻസിയയിൽ രണ്ടാം പാദം നടക്കും.
യൂറോ കപ്പ് രണ്ടാം സെമി ഫൈനൽ വിജയിച്ച് ഇംഗ്ലണ്ട് ഫൈനലിൽ. സൂപ്പർ സബ്ബായി എത്തിയ ഒലി വാറ്റ്കിൻസിന്റെ ഇഞ്ച്വറി ടൈം വിന്നറിൽ ആണ് ഇംഗ്ലണ്ട് വിജയിച്ചത്. അതും അതി മനോഹരമായ ഫിനിഷിലൂടെ ആയിരുന്നു ഗോൾ. മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഇംഗ്ലണ്ട് വിജയിച്ചത്. ഇനി അവർ ഫൈനലിൽ സ്പെയിനെ നേരിടും.
മത്സരം ആരംഭിച്ച് ഏഴാം മിനുട്ടിൽ തന്നെ നെതർലന്റ്സ് ലീഡ് എടുത്തും സാവി സിമൺസുന്റെ ഒരു ലോംഗ് റേഞ്ചർ ബുള്ളറ്റ് ഷോട്ടിൽ നിന്നായിരുന്നു ഈ ഗോൾ. സ്കോർ 1-0. ഈ ഗോളിന് ശേഷമാണ് ഇംഗ്ലണ്ട് ഉണർന്നു കളിച്ചത് എന്ന് പറയാം. അവർ അറ്റാക്ക് ശക്തമാക്കി. 18ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അവർക്ക് സമനില നേടാൻ ആയി. ഹാരി കെയ്നിനെ ഫൗൾ ചെയ്തതിനു കിട്ടിയ പെനാൾട്ടി കെയ്ൻ തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-1.
ഇതിനു ശേഷവും ഇംഗ്ലണ്ട് ആണ് നന്നായി കളിച്ചത്. ഫോഡന്റെ ഒരു ഗോൾ ശ്രമ ഗോൾ ലൈനിൽ നിന്ന് ആണ് ഡംഫ്രൈസ് രക്ഷിച്ചത്. ഫോഡന്റെ മറ്റൊരു ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തും പോയി. ഇത് ആദ്യ പകുതിയിൽ കളി 1-1 എന്ന് തുടരാൻ സഹായിച്ചു.
രണ്ടാം പകുതിയിൽ റൊണാൾഡോ കോമാൻ ടാക്ടിക്സുകൾ മാറ്റിയത് നെതർലന്റ്സിന്റെ ഡിഫൻസ് ശക്തമാക്കി. അവർ 67ആം മിനുട്ടിൽ വാൻ ഡൈകിലൂടെ ഗോളിന് അടുത്തെത്തി. പിക്ക് ഫോർഡിന്റെ മികച്ച സേവ് ഇംഗ്ലണ്ടിനെ രക്ഷിച്ചു.
ഇംഗ്ലണ്ട് വാറ്റ്കിൻസിനെയും പാൽമറെ സബ്ബായി കളത്തിൽ എത്തിച്ചു. ഈ കൂട്ടുകെട്ട് തന്നെ അവർക്ക് വിജയ ഗോൾ നൽകി. 91ആം മിനുട്ടിൽ പാൽമറിന്റെ പാാ സ്വീകരിച്ച മികച്ച ഫിനിഷിലൂടെ വാറ്റ്കിൻസിന്റെ ഗോൾ. സ്കോർ 2-1. പിന്നെ തിരിച്ചടിക്കാനുള്ള സമയം നെതർലന്റ്സിന് ഉണ്ടായിരുന്നില്ല.ഇംഗ്ലണ്ട് ഫൈനലിൽ.
ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ തുർക്കിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഹോളണ്ട് യൂറോ കപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ആക്രമണ ഫുട്‌ബോൾ കണ്ട മത്സരത്തിൽ ടർക്കിഷ് പോരാട്ടവീര്യം അതിജീവിച്ചു ആണ് ഡച്ച് പട വിജയം കണ്ടത്. തുർക്കി സുന്ദരമായി കളിച്ച ആദ്യ പകുതിയിൽ 35 മത്തെ മിനിറ്റിൽ അവർ അർഹിച്ച ഗോൾ പിറന്നു. ആർദ ഗുളറിന്റെ മനോഹരമായ ക്രോസിൽ നിന്നു പ്രതിരോധതാരം സമത് അക്യാദിൻ ബുള്ളറ്റ് ഹെഡറിലൂടെ ഗോൾ നേടുക ആയിരുന്നു. തുടർന്നും മികച്ച അവസരങ്ങൾ ഇരു ടീമുകളും സൃഷ്ടിച്ചു.
രണ്ടാം പകുതിയിൽ ലഭിച്ച ഒരു ഫ്രീക്കിക്കിൽ നിന്നു ആർദ ഗുളറിന്റെ മികച്ച ഷോട്ട് പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്. സമനില ഗോളിന് ആയി ഓറഞ്ച് പട ആക്രമണം കടപ്പിച്ച സമയത്തും ഡച്ച് പ്രതിരോധത്തെ വേഗമേറിയ കൗണ്ടർ കൊണ്ട് തുർക്കി പരീക്ഷിച്ചു കൊണ്ടിരുന്നു. 70 മത്തെ മിനിറ്റിൽ പക്ഷെ ഡച്ച് പടയുടെ ശ്രമങ്ങൾ ജയം കണ്ടു. മെമ്പിസ് ഡീപായുടെ ക്രോസിൽ നിന്നു പ്രതിരോധ താരം സ്റ്റെഫാൻ ഡി വൃജിന്റെ ബുള്ളറ്റ് ഹെഡർ അത് വരെ പിടിച്ചു നിന്ന തുർക്കി പ്രതിരോധത്തെ മറികടന്നു. തുടർന്ന് തുടർച്ചയായ ഡച്ച് ആക്രമണം ആണ് കാണാൻ ആയത്. 6 മിനിറ്റിനുള്ളിൽ ഇതിനു ഫലവും കണ്ടു.
ഡംഫ്രിസിന്റെ മികച്ച ക്രോസ് കോഡി ഗാക്പോയിലേക്ക് എത്താതെ തടയാനുള്ള റൈറ്റ് ബാക്ക് മെററ്റ് മുൾഡറിന്റെ ശ്രമം സ്വന്തം ഗോളിൽ പതിക്കുക ആയിരുന്നു. ഇതോടെ മത്സരത്തിൽ ആദ്യമായി ഡച്ച് മത്സരത്തിൽ മുന്നിലെത്തി. തുടർന്ന് സമനിലക്ക് ആയി സകല കരുത്തും പുറത്തെടുത്തു തുർക്കി ശ്രമിച്ചു. പകരക്കാരനായി ഇറങ്ങിയ അർതുകോഗ്ലുവിന്റെ ഗോൾ എന്ന ഷോട്ട് ഗോളിയെ മറികടന്നെങ്കിലും വാൻ ഡ വെൻ അവിശ്വസനീയം ആയ വിധം ബ്ലോക്ക് ചെയ്തു. തുടർന്ന് ടോസന്റെ ശ്രമം തടഞ്ഞ ഡച്ച് ഗോൾ കീപ്പർ വെർബ്രുഗൻ 92 മത്തെ മിനിറ്റിൽ കിലിസോയിയുടെ ക്ലോസ് റേഞ്ച് ശ്രമം അവിശ്വസനീയം ആയി ആണ് രക്ഷിച്ചത്. 20 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഹോളണ്ട് യൂറോ കപ്പ് സെമിയിൽ എത്തുന്നത്. തങ്ങളുടെ ആറാം യൂറോ കപ്പ് സെമിയിൽ ഇംഗ്ലണ്ട് ആണ് റൊനാൾഡ് കോമന്റെ ടീമിന്റെ എതിരാളികൾ. തോറ്റെങ്കിലും തല ഉയർത്തി സുന്ദര ഫുട്‌ബോൾ സമ്മാനിച്ചു ആണ് തുർക്കി ജർമ്മനിയിൽ നിന്നു മടങ്ങുന്നത്.
നെതർലന്റ്സ് യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ. ഇന്ന് റൊമാനിയയെ നേരിട്ട നെതർലന്റ്സ് മറുപടിയില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ച നെതർലന്റ്സ് മൂന്ന് ഗോൾ മാത്രമേ അടിച്ചുള്ളൂ എന്നത് മാത്രമെ അവർക്ക് ഇന്ന് നിരാശയായി ഉണ്ടാകൂ.
ഇന്ന് തുടക്കം മുതൽ ഇരു ടീമുകളും അറ്റാക്ക് ചെയ്ത് തന്നെയാണ് കളിച്ചത്. 20ആം മിനുട്ടിൽ ആണ് നെതർലന്റ്സ് ലീഡെടുത്തത്. സാവി സിമൺസിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ കോഡി ഗാക്പോയൂടെ ഷോട്ട് നിയർ പോസ്റ്റിൽ റൊമാനിയൻ ഗോൾകീപ്പറെ വീഴ്ത്തുക ആയിരുന്നു. സ്കോർ 1-0.
രണ്ടാം പകുതിയിൽ ഒരിക്കൽ കൂടെ ഗാക്പോ പന്ത് വലയിൽ എത്തിച്ചു എങ്കിലും വാർ അത് ഓഫ്സൈഡ് ആണെന്ന് വിധിച്ചു. പിന്നീടും ഒരുപാട് അവസരങ്ങൾ വന്നു. അവസാനം മാലെൻ നെതർലന്റ്സിന്റെ രണ്ടാം ഗോൾ നേടി. ഗാക്പോയുടെ മികച്ച അസിസ്റ്റിൽ നിന്ന് ആയിരുന്നു ഈ ഗോൾ. സ്കോർ 2-0.
ഇഞ്ച്വറി ടൈമിൽ മാലെൻ ഒരു ഗോൾ കൂടെ നേടി. ഈ ഗോൾ കൂടെ പിറന്നതോടെ നെതർലന്റ്സിന്റെ വിജയം ഉറപ്പായി.
ഓസ്ട്രിയയും തുർക്കിയും തമ്മിലുള്ള പ്രീക്വാർട്ടറിലെ വിജയികളെ ആകും നെതർലന്റ്സ് ക്വാർട്ടർ ഫൈനലിൽ നേരിടുക.
ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന മത്സരത്തിൽ നെതർലന്റ്സിനെ ഓസ്ട്രിയ പരാജയപ്പെടുത്തി കൊണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി. രണ്ട് തവണ നെതർലന്റ്സ് തിരിച്ചടിച്ച് സമനില പിടിച്ചെങ്കിലും അവസാനം 3-2ന്റെ വിജയം നേടാൻ ഓസ്ട്രിയക്ക് ആയി. ഈ വിജയത്തോടെ ഓസ്ട്രിയ 6 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി.
മറ്റൊരു മത്സരത്തിൽ പോളണ്ടിനോട് സമനില വഴങ്ങിയ ഫ്രാൻസ് 5 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 4 പോയിന്റുമായി മൂന്നാമത് ഫിനിഷ് ചെയ്ത നെതർലന്റ്സ് മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരു ടീമായി പ്രീക്വാർട്ടറിൽ എത്തും.
ഇന്ന് കളി ആരംഭിച്ച് ആറാം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആണ് ഓസ്ട്രിയ ലീഡ് എടുത്തത്. മലൻ ആയിരുന്നു സെൽഫ് ഗോൾ അടിച്ചത്. രണ്ടാമതിയുടെ തുടക്കത്തിൽ ഗാക്പോയുടെ ഫിനിഷ് നെതർലന്റ്സിനെ ഒപ്പം എത്തിച്ചു.
59ആം മിനുട്ടിൽ റൊമാനോ ഷ്മിഡിലൂടെ വീണ്ടും ഓസ്ട്രിയ മുന്നിൽ. മികച്ച ഹെഡറിലൂടെ ആയിരുന്നു ഗോൾ. 75ആം മിനുട്ടിൽ വെഗോർസ്റ്റിന്റെ അസിസ്റ്റിൽ നിന്ന് ഡിപായ് ഗോൾ നേടിയതോടെ വീണ്ടും ഇരുടീമുകളും സമനിലയിൽ. സ്കോർ 2-2.
80ആം മിനുട്ടിൽ സബിറ്റ്സറിന്റെ ഫിനിഷ് ഒരിക്കൽ കൂടെ ഓസ്ട്രിയയെ മുന്നിൽ എത്തിച്ചു. ഇത്തവണ ആ ലീഡ് നിലനിർത്തി വിജയം ഉറപ്പിക്കാൻ ഓസ്ട്രിയക്ക് ആയി.
2020 യൂറോ കപ്പിൽ ഇംഗ്ലണ്ട്, സ്‌കോട്ട്ലന്റ് മത്സരത്തിനു ശേഷം ഒരു ഗോൾ രഹിത സമനില യൂറോ കപ്പിൽ പിറന്നു. 50 മത്സരങ്ങൾക്ക് ശേഷമാണ് യൂറോ കപ്പിൽ ഒരു ഗോൾ രഹിത സമനില പിറന്നത്. ഗ്രൂപ്പ് ഡിയിൽ വമ്പന്മാരുടെ പോരാട്ടത്തിൽ ഫ്രാൻസും ഹോളണ്ടും സമനിലയിൽ പിരിയുക ആയിരുന്നു. ബോൾ കൈവശം വെക്കുന്നതിൽ ഫ്രാൻസിന്റെ ആധിപത്യം കണ്ടെങ്കിലും അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ഏതാണ്ട് ഇരു ടീമുകളും തുല്യമായിരുന്നു. ഇടക്ക് ഡച്ച് ടീമിന് ആയി ഫ്രിംപോങിന്റെ ശ്രമം ഫ്രഞ്ച് ഗോൾ കീപ്പർ തടഞ്ഞപ്പോൾ ഗ്രീൻസ്മാന്റെ ശ്രമം ഡച്ച് ഗോൾ കീപ്പർ രക്ഷിച്ചു.
ആദ്യ പകുതിയിൽ ലഭിച്ച സുവർണ അവസരം റാബിയോറ്റും ഗ്രീൻസ്മാനും തമ്മിലുള്ള ആശയക്കുഴപ്പം കാരണം നഷ്ടമായതും കണ്ടു. എംബപ്പെ ബെഞ്ചിൽ ആയത് ഫ്രഞ്ച് മുന്നേറ്റത്തിന്റെ വീര്യം കുറച്ചു. 69 മത്തെ മിനിറ്റിൽ സാവി സിംമൻസ് ഫ്രഞ്ച് വല കുലുക്കി. എന്നാൽ 2 മിനിറ്റ് നേരത്തെ വാർ പരിശോധനക്ക് ശേഷം ഓഫ് സൈഡിൽ ഉള്ള ഫ്രിംപോങ് ഫ്രഞ്ച് ഗോൾ കീപ്പർക്ക് തടസമുണ്ടാക്കുന്നു എന്ന കാരണം കൊണ്ട് ഗോൾ റഫറി നിഷേധിച്ചു. വിവാദ തീരുമാനം ആയിരുന്നു ഇത്. നിലവിൽ ഗ്രൂപ്പിൽ 4 പോയിന്റുകൾ ഉള്ള ഇരു ടീമുകളും ഏതാണ്ട് അവസാന 16 ഉറപ്പിച്ചു. അതേസമയം ഇതോടെ ഗ്രൂപ്പിൽ 2 കളിയും തോറ്റ പോളണ്ട് യൂറോ കപ്പിൽ നിന്നു പുറത്താവുന്ന ആദ്യ ടീമായി മാറി.
ടി20 ലോകകപ്പിലെ തങ്ങളുടെ ആധിപത്യം തുടര്‍ന്ന് ദക്ഷിണാഫ്രിക്ക. ഇന്ന് ഗ്രൂപ്പ് ഡി മത്സരത്തിൽ നെതര്‍ലാണ്ട്സിനെ 103 റൺസിന് എറിഞ്ഞ് പിടിയ്ക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. 48/6 എന്ന നിലയിലേക്ക് വീണ നെതര്‍ലാണ്ട്സിനെ സൈബ്രാന്‍ഡ് എംഗെൽബ്രെച്റ്റ് – ലോഗന്‍ വാന്‍ ബീക്ക് കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത്.
ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 54 റൺസ് നേടിയാണ് ദക്ഷിണാഫ്രിക്കയെ നൂറ് കടത്തിയത്. 40 റൺസ് നേടിയ സൈബ്രാന്‍ഡിനെ പുറത്താക്കി ഒട്നൈൽ ബാര്‍ട്മാന്‍ ആണ് ഈ കൂട്ടുകെട്ടിനെ തകര്‍ത്തത്. ലോഗന്‍ വാന്‍ ബീക്ക് 23 റൺസ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ ജാന്‍സന്‍, ആന്‍റിക് നോര്‍ക്കിയ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ബാര്‍ട്മാന്‍ 4 വിക്കറ്റ് നേടി.
ലോകകപ്പ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് മികച്ച വിജയം. നെതർലന്റ്സിനെ 160 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ഇതോടെ ഇന്ത്യ ലീഗ് ഘട്ടം ഒമ്പതിൽ ഒമ്പത് വിജയവുമായി അവസാനിപ്പിച്ചു. ഇന്ന് ഇന്ത്യ ഉയർത്തിയ 411 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന നെതർലന്റ്സിന് 250 റൺസ് എടുക്കാനെ ആയുള്ളൂ. ബൗളർമാർക്ക് കാര്യങ്ങൾ എളുപ്പമല്ലാത്ത പിച്ചിൽ ഇന്ത്യയുടെ പേസർമാർക്ക് ഇന്ന് പതിവു താളം കിട്ടിയില്ല.
നെതർലന്റ്സിനാൽ എംഗൽബ്രെച് 45 റൺസ് എടുത്ത് ടോപ് സ്കോറർ ആയി. മാക്സ് ഓഡ്വുഡ് 30, ആക്കർമാർ 35 റൺസും എടുത്തു. ഇന്ത്യക്ക് ആയി സിറാജ്, ബുമ്ര, കുൽദീപ്, ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കോഹ്ലിയും ഇന്ന് പന്തെറിഞ്ഞു. 3 ഓവർ ബൗൾ ചെയ്ത കോഹ്ലി 13 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് വീഴ്ത്തി. രോഹിതും ബൗൾ ചെയ്ത് ഒരു വിക്കറ്റ് വീഴ്ത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടിയിരുന്നു. നെതർലാൻസിനെതിരെ ഇന്ത്യ 410-4 സ്കോർ ചെയ്തു. എല്ലാ ബാറ്റർമാരും മികച്ചു നിന്ന ഒരു മത്സരമാണ് ഇന്ന് ഇന്ത്യയിൽ നിന്ന് കാണാൻ കഴിഞ്ഞത്. വെടിക്കെട്ട് സെഞ്ച്വറികളുമായി ശ്രേയസ് അയ്യറും കെ എൽ രാഹുൽ ആണ് ഇന്ത്യയെ കൂറ്റൻ സ്കോറിൽ എത്തിച്ചത്. ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലും മികച്ച തുടക്കം നൽകി.
ആദ്യ 10 ഓവറിൽ തന്നെ ഇന്ത്യ 90 റൺസ് കടന്നു. ഗിൽ 32 പന്തിൽ നിന്ന് 51 റൺസ് എടുത്തു. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ക്യാപ്റ്റൻ രോഹിത് ശർമ്മ 54 പന്തിൽ നിന്ന് 61 റൺസും എടുത്തു. രണ്ട് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. മൂന്നാമതായി വന്ന വിരാട് കോഹ്ലിയും അർദ്ധ സെഞ്ച്വറിയും നേടി. 56 പന്തിലാണ് വിരാട് കോഹ്ലി 51 റൺസ് എടുത്തത്. അതിനുശേഷം ശ്രേയസ് അയ്യറും രാഹുലും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു.
ശ്രേയസ് തുടർച്ചയായ മൂന്നാം മത്സരത്തിലും അർധ സെഞ്ച്വറി നേടി. ഇരുവരും ആക്രമിച്ചാണ് കളിച്ചത്. 42ആം ഓവറിൽ ഇന്ത്യ 300 റൺസ് കടന്നു. രാഹുൽ നാൽപ്പതാം പന്തിലേക്ക് അർധ സെഞ്ച്വറി കടന്നു. 400 എന്ന സ്കോർ ലക്ഷ്യം വെച്ച് കളിക്കാൻ ഇന്ത്യ തുടങ്ങിയതോടെ ബൗണ്ടറികൾ ഒഴുകി.
84 പന്തിൽ ശ്രേയസ് അയ്യർ സെഞ്ച്വറി പൂർത്തിയാക്കി. ശ്രേയസിന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറി ആയിരുന്നു ഇത്. 49ആം ഓവർ എറിഞ്ഞ് വാൻ ബീകിനെതിരെ 3 സിക്സും ശ്രേയസ് അയ്യർ പറത്തി. 25 റൺസ് ആണ് ആ ഓവറിൽ വന്നത്. 94 പന്തിൽ നിന്ന് 128 റൺസ് ആണ് ശ്രേയസ് എടുത്തത്. 5 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്.
കെ എൽ രാഹുൽ അമ്പതാം ഓവറിൽ സെഞ്ച്വറി പൂർത്തിയാക്കി. തുടർച്ചയായ രണ്ട് സിക്സ് പറത്തി ആയിരുന്നു രാഹുലിന്റെ സെഞ്ച്വറി 62 പന്തിൽ നിന്നാണ് അദ്ദേഹം സെഞ്ച്വറിയിൽ എത്തിയത്. രാഹുലിന്റെ രണ്ട ലോകകപ്പ് സെഞ്ച്വറി ആയിരുന്നു ഇത്. ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയാർന്ന സെഞ്ച്വറി ആയി ഇന്നത്തേത്. രാഹുൽ 64 പന്തിൽ നിന്ന് 102 റൺസുമായി ഇന്നിംഗ്സ് അവസാനിപ്പിച്ചു. 4 സിക്സും 11 ഫോറും രാഹുൽ അടിച്ചു. ഇന്ത്യ 50 ഓവറിൽ 410 എന്ന സ്കോറും കുറിച്ചു
2023 ലോകകപ്പിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ശക്തമായ പ്രകടനം നടത്താൻ നെതർലൻഡ്‌സിന് ആകുമെന്ന് വിശ്വസിക്കുന്നതായി അവരുടെ ബാറ്റിംഗ് താരം തേജ നിദാമാനുരു. ഡച്ചുകാർക്ക് ഇന്ത്യയെ അട്ടിമറിക്കാൻ കഴിയുമെന്ന് കരുതുന്നു എന്ന് അദ്ദേഹം പറഞ്ഞു.
“ടേബിളിൽ മുകളിലുള്ള ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച ടീമിനെ ആണ് ഞങ്ങൾ നേരിടാൻ പോകുന്നത്. ഇത് ഞങ്ങളെ വളരെ ആവേശഭരിതരായ ഒന്നാണ്, ഇത് ഞങ്ങൾക്ക് മറ്റൊരു അവസരമാണ്. .ഞങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും ഞങ്ങൾക്ക് കഴിയുന്നത് ചെയ്യാനും ഞങ്ങൾ ശ്രമിക്കുന്ന” തെജ പറഞ്ഞു.
“ഞങ്ങൾ ഒരു മത്സരവും നിസ്സാരമായി കാണുന്നില്ല, ഇത് ക്രിക്കറ്റ് കളിയാണ്. അതിനാൽ, ഇന്ത്യയെ തോല്പ്പിക്കാൻ ഞങ്ങൾക്ക് സാധ്യമായേക്കാം. ഞങ്ങൾ ഞങ്ങളുടെ ക്രിക്കറ്റ് കളിക്കുന്നു. നമ്മൾ ചെയ്യുന്നത് നന്നായി ചെയ്യുന്നു. ബൗളിംഗിലും ബാറ്റിംഗിലും കഴിവുള്ള താരങ്ങളും നമുക്കുണ്ട്. തീർച്ചയായും നിങ്ങൾക്ക് കുറച്ച് ഭാഗ്യം ആവശ്യമാണ്. അവർ വളരെ ശക്തമായ ഒരു ടീമാണെന്നും അവർ വളരെ മികച്ച ക്രിക്കറ്റ് കളിക്കുന്നവരാണെന്നും സംശയമില്ല. എന്നാൽ ക്രിക്കറ്റിൽ രസകരമായ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്.” തേജ പറഞ്ഞു.
ബെൻ സ്റ്റോക്സ് നേടിയ മികച്ച സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ഇന്ന് ലോകകപ്പിൽ നടക്കുന്ന ഇംഗ്ലണ്ടും നബര്‍ ലെൻസും തമ്മിലുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 339/9 റൺസ് എടുത്തു. 74 പന്തിൽ നിന്ന് 87 റൺസ് എടുത്ത ഡേവിഡ് മലൻ ആണ് ഇംഗ്ലണ്ടിന് നല്ല തുടക്കം നൽകിയത്. അവസാനം മികച്ച സെഞ്ച്വറി നേടി ബെൻ സ്റ്റോക്സ് ഇന്നിംഗ്സിലെ ടോപ് സ്കോറർ ആയി.
റൂട്ട്, ഹാരി ബ്രൂക്ക്, ബട്ട്ലർ തുടങ്ങിയവർ ബാറ്റുകൊണ്ട് നിരാശപ്പെടുത്തി. അവസാനം ബെൻ സ്റ്റോക്സും ക്രിസ് വോക്സും ചേർന്ന് സൃഷ്ടിച്ച കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. സ്റ്റോക്ക്സ് 84 പന്തിൽ 108 റൺസ് എടുത്തു. 6 സിക്സും 6 ഫോറും അടങ്ങുന്നതായിരുന്നു സ്റ്റോക്സിന്റെ ഇനി ഇന്നിംഗ്സ്.
ക്രിസ് ബോക്സ് 45 പന്തിൽ നിന്ന് 51 റൺസ് എടുത്തു. നെതര്‍ ലെൻസിനായ ബാസ് ദെ ലെദെ മൂന്ന് വിക്കറ്റും ആര്യൻ ദത്തും വാൻ ബീകും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
നെതര്‍ലാണ്ട്സിനെതിരെയുള്ള അനായാസ വിജയത്തോടെ ലോകകപ്പിലെ തങ്ങളുടെ നാലാം വിജയം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍. പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ, ന്യൂസിലാണ്ട് എന്നിവര്‍ക്ക് പിന്നിലാണെങ്കിലും അവര്‍ക്കൊപ്പം എട്ട് പോയിന്റാണ് ടീം ഇപ്പോള്‍ നേടിയിട്ടുള്ളത്.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 46.3 ഓവറിൽ 179 റൺസിന് പുറത്തായപ്പോള്‍ ലക്ഷ്യം 31.3 ഓവറിൽ 181 റൺസ് നേടിയാണ് അഫ്ഗാന്‍ മറികടന്നത്. 3 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ സ്വന്തമാക്കിയത്.
56 റൺസ് നേടിയ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷഹീദി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ 31 റൺസുമായി അസ്മത്തുള്ള ഒമര്‍സായി താരത്തിന് പിന്തുണയുമായി പുറത്താകാതെ നിന്നു. 52 റൺസ് നേടിയ റഹ്മത് ഷാ ആണ് ടീമിന്റെ മറ്റൊരു പ്രധാന സ്കോറര്‍.
വിജയത്തോടെ തങ്ങളുടെ സെമി സാധ്യതകള്‍ സജീവമാക്കി നിര്‍ത്തുവാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരത്തിലെ എതിരാളികള്‍.