പ്രതീക്ഷ നല്‍കി ഇക്രം അലി ഖില്‍, ഒടുവില്‍ അഫ്ഗാനിസ്ഥാന് തോല്‍വിയോടെ മടക്കം

വിന്‍ഡീസ് നല്‍കിയ 312 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങിയ അഫ്ഗാനിസ്ഥാന് രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബിനെ നഷ്ടമായെങ്കിലും റഹ്മത് ഷായും ഇക്രം അലി ഖില്‍ കൂട്ടുകെട്ട് നടത്തിയ ചെറുത്ത് നില്പില്‍ അഫ്ഗാന്‍ ക്യാമ്പ് പ്രതീക്ഷ പുലര്‍ത്തിയെങ്കിലും അധികം വൈകാതെ പ്രഹരങ്ങളേല്പിച്ച് വിന്‍ഡീസ് ബൗളര്‍മാര്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 50 ഓവറില്‍ അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സ് 288 റണ്‍സില്‍ അവസാനിച്ചപ്പോള്‍ വിന്‍ഡീസിന് 23 റണ്‍സിന്റെ ജയം സ്വന്തമാക്കാനായി.

ഇക്രം അലി ഖില്‍ 86 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ റഹ്മത് ഷാ(62), നജീബുള്ള സദ്രാന്‍(31), അസ്ഗര്‍ അഫ്ഗാന്‍(40) എന്നിവരായിരുന്നു ടീമിന്റെ പ്രധാന സ്കോറര്‍മാര്‍. വിന്‍ഡീസിന് വേണ്ടി ബ്രാത്‍വൈറ്റ് നാലും കെമര്‍ റോച്ച് മൂന്നും വിക്കറ്റ് നേടി തിളങ്ങി.

Exit mobile version