ആദ്യ ദിവസം ആധിപത്യം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശിനെതിരെ ഏക ടെസ്റ്റില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന പ്രകടനവുമായി അഫ്ഗാനിസ്ഥാന്‍. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം 96 ഓവര്‍ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 271 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 88 റണ്‍സുമായി അസ്ഗര്‍ അഫ്ഗാനും 35 റണ്‍സ് നേടി അഫ്സര്‍ സാസായിയുമാണ് അഫ്ഗാനിസ്ഥാനായി ക്രീസില്‍ നില്‍ക്കുന്നത്.

നേരത്തെ അഫ്ഗാന്‍ താരം നേടുന്ന ആദ്യ ശതകത്തിനുടമയായി റഹ്മത് ഷാ മാറിയിരുന്നു. താരം 102 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാമും നയീം ഹസനും രണ്ട് വീതം വിക്കറ്റ് നേടി. മഹമ്മദുള്ളയ്ക്കാണ് ഒരു വിക്കറ്റ് ലഭിച്ചത്.

Exit mobile version