ചരിത്രനേട്ടം കുറിച്ച് തൈജുൽ ഇസ്ലാം; ബംഗ്ലാദേശിനയി ഏറ്റവും അധികം ടെസ്റ്റ് വിക്കറ്റുകൾ


ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് തൈജുൽ ഇസ്ലാം. ടെസ്റ്റ് ക്രിക്കറ്റിൽ 249 വിക്കറ്റുകൾ നേടി അദ്ദേഹം ഇതിഹാസ താരം ഷാക്കിബ് അൽ ഹസനെ മറികടന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി. മിർപൂരിൽ അയർലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം തൈജുലിന്റെ തകർപ്പൻ ഇടങ്കയ്യൻ സ്പിൻ ബൗളിംഗ് അയർലൻഡിന്റെ ബാറ്റിംഗ് നിരയെ തകർത്തു.

509 റൺസ് എന്ന അപ്രാപ്യമായ വിജയലക്ഷ്യം പിന്തുടരുന്ന അവർ 176/6 എന്ന നിലയിലാണ്. സ്പിന്നർമാർ കളി നിയന്ത്രിച്ചതോടെ ബംഗ്ലാദേശിന്റെ ആധിപത്യം വ്യക്തമായി. ഇതോടെ അയർലൻഡ് പരമ്പര തോൽവിയുടെ വക്കിലാണ്.


മൊമിനുൾ ഹഖ്, മുഷ്ഫിഖുർ റഹീം, ഷാദ്മാൻ ഇസ്ലാം, മഹ്മുദുൾ ഹസൻ ജോയ് എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ പിൻബലത്തിൽ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 476 റൺസും രണ്ടാം ഇന്നിംഗ്സിൽ 297/4 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയും ചെയ്തിരുന്നു. തൈജുൽ ഇസ്ലാം തുടക്കത്തിൽ തന്നെ ആൻഡി ബാൽബിർണി, പോൾ സ്റ്റെർലിംഗ് തുടങ്ങിയ പ്രധാന ബാറ്റ്‌സ്മാൻമാരെ പുറത്താക്കി. തുടർന്ന് ദിവസം മുഴുവൻ നിർണ്ണായക വിക്കറ്റുകൾ നേടി ബംഗ്ലാദേശിന്റെ ടെസ്റ്റ് ബൗളിംഗ് റെക്കോർഡുകളിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. അയർലൻഡ് മധ്യനിരയ്ക്കും വാലറ്റത്തിനും സ്പിൻ ഭീഷണിക്കെതിരെ പിടിച്ചുനിൽക്കാനായില്ല. കർട്ടിസ് കാംഫർ ക്രീസിൽ നിന്ന് ചില ചെറുത്തുനിൽപ്പുകൾ നൽകുന്നുണ്ടെങ്കിലും, 333 റൺസ് കൂടി ആവശ്യമുള്ളതിനാൽ വെറും നാല് വിക്കറ്റുകൾ മാത്രം ബാക്കിനിൽക്കെ അയർലൻഡിന് ഇനിയുള്ള ലക്ഷ്യം ദുർഘടമാണ്.


വിജയം ബംഗ്ലാദേശിന്റെ തൊട്ടരുകിൽ, ന്യൂസിലാണ്ടിനെ കാത്തിരിക്കുന്നത് കനത്ത തോൽവി

സിൽഹെറ്റ് ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ മേൽക്കൈ നേടി ബംഗ്ലാദേശ്. മത്സരത്തിൽ ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ 332 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ന്യൂസിലാണ്ട് ബാറ്റിംഗ് തകര്‍ച്ച നേരിടുകയായിരുന്നു.

113/7 എന്ന നിലയിലുള്ള ന്യൂസിലാണ്ടിന് വിജയത്തിനായി ഇനിയും 219 റൺസ് നേടണം. 44 റൺസ് നേടിയ ഡാരിൽ മിച്ചലും ഇഷ് സോധിയും(7) ആണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്.

തൈജുള്‍ ഇസ്ലാം ആതിഥേയര്‍ക്കായി നാല് വിക്കറ്റ് നേടി ന്യൂസിലാണ്ടിന് കനത്ത പ്രഹരം ഏല്പിച്ചു.

ലീഡ് ഇനിയും 44 റൺസ് അകലെ, ന്യൂസിലാണ്ടിന്റെ കൈവശമുള്ളത് 2 വിക്കറ്റ്

സിൽഹെറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന്റെ ബൗളിംഗ് മികവിന് മുന്നിൽ ന്യൂസിലാണ്ട് പതറി. രണ്ടാം ദിവസം വെളിച്ചക്കുറവ് മൂലം കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ ന്യൂസിലാണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 266/8 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് മാത്രം കൈവശമുള്ള ന്യൂസിലാണ്ടിന് ബംഗ്ലാദേശിന്റെ സ്കോറിനൊപ്പമെത്തുവാന്‍ 44 റൺസ് കൂടി നേടേണ്ടതുണ്ട്.

104 റൺസുമായി കെയിന്‍ വില്യംസൺ പൊരുതി നിന്നുവെങ്കിലും മറ്റ് ബാറ്റ്സ്മാന്മാരിൽ ഡാരിൽ മിച്ചൽ(41), ഗ്ലെന്‍ ഫിലിപ്പ്സ്(42) എന്നിവര്‍ ഒഴികെ ആര്‍ക്കും ചെറുത്ത്നില്പുയര്‍ത്തുവാന്‍ സാധിക്കാതെ പോയത് ന്യൂസിലാണ്ടിന് തിരിച്ചടിയായി. ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം 4 വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കിയത്. വില്യംസൺ തന്റെ 29ാം ടെസ്റ്റ് ശതകമാണ് ഇന്ന് നേടിയത്.

ലീഡ് വെറും 87 റൺസ്, ഇന്ത്യ 314 റൺസിന് ഓള്‍ഔട്ട്

ധാക്കയിൽ ഇന്ത്യയുടെ ഇന്നിംഗ്സ് 314 റൺസിൽ അവസാനിച്ചു. വെറും 87 റൺസാണ് ഇന്ത്യയുടെ കൈവശമുള്ള ലീഡ്. 93 റൺസുമായി ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 87 റൺസായിരുന്നു ശ്രേയസ്സ് അയ്യര്‍ നേടിയത്. ഇരുവരും തമ്മിൽ അഞ്ചാം വിക്കറ്റിൽ നേടിയ 159 റൺസാണ് ഇന്ത്യയ്ക്ക് വലിയ ആശ്വാസമായത്.

ബംഗ്ലാദേശിനായി തൈജുള്‍ ഇസ്ലാമും ഷാക്കിബ് അൽ ഹസനും 4 വീതം വിക്കറ്റാണ് നേടിയത്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റൺസ് ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ നേടിയിട്ടുണ്ട്.

ധാക്കയിൽ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് എളുപ്പമല്ല, 4 വിക്കറ്റ് നഷ്ടം

ധാക്കയിൽ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ്. 227 റൺസിന് ബംഗ്ലാദേശിനെ പുറത്താക്കിയ ഇന്ത്യ രണ്ടാം ദിവസം 19/0 എന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്. കെഎൽ രാഹുല്‍(10), ശുഭ്മന്‍ ഗിൽ(20), ചേതേശ്വര്‍ പുജാര(24), വിരാട് കോഹ്‍ലി(24) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

40 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 101/4 എന്ന നിലയിലാണ്. 20 റൺസുമായി ഋഷഭ് പന്തും 1 റൺസ് നേടി ശ്രേയസ്സ് അയ്യരുമാണ് ക്രീസിൽ. ബംഗ്ലാദേശിന്റെ സ്കോറിന് 126 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോള്‍.

ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം മൂന്ന് വിക്കറ്റ് വീഴ്ത്തി മത്സരത്തിൽ ടീമിന്റെ പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ചു.

പുജാരയ്ക്ക് ശതകം നഷ്ടം, നങ്കൂരമിട്ട് അയ്യര്‍, അവസാന പന്തിൽ ഇന്ത്യയ്ക്ക് അക്സറിനെ നഷ്ടം

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 278/6 എന്ന നിലയിൽ. 112/4 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ ചേതേശ്വര്‍ പുജാര – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്.

അഞ്ചാം വിക്കറ്റിൽ 149 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 90 റൺസ് നേടിയ പുജാരയെ തൈജുള്‍ ഇസ്ലാം പുറത്താക്കുകയായിരുന്നു. 14 റൺസ് നേടിയ അക്സര്‍ പട്ടേലിനെ ഇന്നത്തെ അവസാന പന്തിൽ നഷ്ടമായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

82 റൺസുമായി ശ്രേയസ്സ് അയ്യര്‍ ക്രീസിലുണ്ട്. ബംഗ്ലാദേശിനായി തൈജുള്‍ ഇസ്ലാം മൂന്നും മെഹ്ദി ഹസന്‍ മിറാസ് രണ്ട് വിക്കറ്റും നേടി.

തൈജുൽ ഇസ്ലാമിന് 6 വിക്കറ്റ്, ദക്ഷിണാഫ്രിക്ക 453 റൺസിന് ഓള്‍ഔട്ട്

പോര്‍ട്ട് എലിസബത്തിൽ കേശവ് മഹാരാജ് ടോപ് സ്കോറര്‍ ആയപ്പോള്‍ 453 റൺസ് നേടി ദക്ഷിണാഫ്രിക്ക. മത്സരത്തിന്റെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ 6 വിക്കറ്റ് നേടി തൈജുൽ ഇസ്ലാം ആണ് ബംഗ്ലാദേശിനായി തിളങ്ങിയത്.

136.2 ഓവറിൽ ദക്ഷിണാഫ്രിക്ക ഈ സ്കോര്‍ നേടിയപ്പോള്‍ 84 റൺസ് നേടിയ കേശവ് മഹാരാജ് ആണ് ടോപ് സ്കോറര്‍. ഡിന്‍ എൽഗാര്‍(70), കീഗന്‍ പീറ്റേര്‍സൺ(64), ടെംബ ബാവുമ(67) എന്നിവരാണ് ഇന്നിംഗ്സിലെ മറ്റു പ്രധാന സ്കോറര്‍മാര്‍.

കേശവ് മഹാരാജിനും അര്‍ദ്ധ ശതകം, നാനൂറിനടുത്തെത്തി ദക്ഷിണാഫ്രിക്ക

പോര്‍ട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്ക മുന്നേറുന്നു. രണ്ടാം ദിവസം ലഞ്ചിന് പോകുമ്പോള്‍ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിൽ 384 റൺസാണ് നേടിയിട്ടുള്ളത്. 55 റൺസുമായി കേശവ് മഹാരാജും 3 റൺസ് നേടി സൈമൺ ഹാര്‍മ്മറുമാണ് ക്രീസിലുള്ളത്.

കൈൽ വെറെയന്നേ(22), വിയാന്‍ മുള്‍ഡര്‍(33) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം നാലും ഖാലിദ് അഹമ്മദ് മൂന്നും വിക്കറ്റ് നേടി.

ബാവുമയ്ക്കും അർദ്ധ ശതകം, ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്. ഡീന്‍ എൽഗാര്‍(70), കീഗന്‍ പീറ്റേര്‍സൺ(64), ടെംബ ബാവുമ(67) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക ഈ സ്കോര്‍ നേടിയത്.

റിക്കി റിക്കെൽട്ടൺ 42 റൺസ് നേടി. ആതിഥേയര്‍ക്കായി കൈല്‍ വെറെയന്നേ 10 റൺസും റൺസ് എടുക്കാതെ വിയാന്‍ മുള്‍ഡറുമാണ് ക്രീസിലുള്ളത്. ബംഗ്ലാദേശിനായി തൈജുൽ ഇസ്ലാം മൂന്നും ഖാലിദ് അഹമ്മദ് രണ്ട് വിക്കറ്റും നേടി.

രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ലഞ്ചിന് പിരിയുമ്പോള്‍ 107/1 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം സെഷനിൽ 2 വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് കൂടി നേടി. 70 റൺസ് നേടിയ ഡീന്‍ എൽഗാറിനെയും 64 റൺസ് നേടിയ കീഗന്‍ പീറ്റേര്‍സണെയും ആണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്ക രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 199/3 എന്ന നിലയിലാണ്.

ഇരുവരെയും തൈജുൽ ഇസ്ലാം ആണ് പുറത്താക്കിയത്. 33 റൺസുമായി ടെംബ ബാവുമയും 7 റൺസ് നേടിയ റയാന്‍ റിക്കൽടണുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

രണ്ട് വിക്കറ്റ് നഷ്ടമായ ശേഷം പാക്കിസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്

ധാക്ക ടെസ്റ്റിന്റെ ആദ്യ ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ നിര്‍ത്തിയപ്പോള്‍ പാക്കിസ്ഥാന്‍ 161/2 എന്ന നിലയിൽ. 91 റൺസ് കൂട്ടുകെട്ടുമായി ബാബര്‍ അസമും അസ്ഹര്‍ അലിയും ആണ് പാക്കിസ്ഥാന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്.

അബ്ദുള്ള ഷഫീക്കിനെയും(25), ആബിദ് അലിയെയും(39) തൈജുൽ ഇസ്ലാം പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്‍ 70/2 എന്ന നിലയിലേക്ക് വീണുവെങ്കിലും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തിൽ പാക്കിസ്ഥാന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്.

ബാബര്‍ 60 റൺസും അസ്ഹര്‍ അലി 36 റൺസും നേടിയാണ് പാക്കിസ്ഥാനെ തിരികെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ഓപ്പണര്‍മാരെ പുറത്താക്കി തൈജുൽ ഇസ്ലാം

ധാക്കയിൽ ഒന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം. പാക് ഓപ്പണര്‍മാര്‍ ആദ്യ ടെസ്റ്റിലെ പോലെ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും ഇരുവരെയും തൈജുൽ ഇസ്ലാം ആണ് പുറത്താക്കിയത്.

59 റൺസ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം അബ്ദുള്ള ഷഫീക്കിനെയാണ് പാക്കിസ്ഥാന് ആദ്യം നഷ്ടമായത്. 25 റൺസാണ് ഷഫീക്ക് നേടിയത്. അധികം വൈകാതെ 39 റൺസ് നേടിയ ആബിദ് അലിയെയും പാക്കിസ്ഥാന് നഷ്ടമായി.

ലഞ്ചിന് പിരിയുമ്പോള്‍ 78/2 എന്ന നിലയിലുള്ള പാക്കിസ്ഥാന് വേണ്ടി അസ്ഹര്‍ അലിയും(6*) ബാബര്‍ അസമും(8*) ആണ് ക്രീസിലുള്ളത്.

Exit mobile version