ആ‍ഞ്ചലോ മാത്യൂസിന് ഇരട്ട ശതകം ഒരു റൺസ് അകലെ നഷ്ടം, ലങ്ക 397 റൺസിന് ഓള്‍ഔട്ട്, മികച്ച തുടക്കവുമായി ബംഗ്ലാദേശ്

ചായയ്ക്ക് ശേഷം അധികം വൈകാതെ ശ്രീലങ്കയെ ഓള്‍ഔട്ട് ആക്കിയ ബംഗ്ലാദേശ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ അതിവേഗത്തിൽ സ്കോറിംഗ് നടത്തി. 19 ഓവറിൽ 76 റൺസ് ടീം നേടിയപ്പോള്‍ തമീം ഇക്ബാൽ 35 റൺസും മഹമ്മുദുള്‍ ഹസന്‍ ജോയ് 31 റൺസും നേടിയാണ് രണ്ടാം ദിവസം അവസാനിപ്പിച്ചത്.

ചായയ്ക്ക് ശേഷം ആഞ്ചലോ മാത്യൂസ് തന്റെ ഇരട്ട ശതകത്തിലേക്ക് അടുക്കുകയാണെന്ന് ഏവരും കരുതിയെങ്കിലും 22 റൺസ് കൂടി നേടുന്നതിനിടെ ടീം ഓള്‍ഔട്ട് ആയപ്പോള്‍ മാത്യൂസിന് 199 റൺസാണ് നേടിയത്. ടീ ബ്രേക്കിന് ശേഷം ശ്രീലങ്ക ക്രീസിലെത്തിയപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ റിട്ടയര്‍ ഹര്‍ട്ടായിരുന്നു. നേരത്തെ താരത്തിന്റെ തലയിൽ ഒരു ബൗൺ‍സര്‍ കൊണ്ടതിനാലായിരുന്നു ഇത്.

Nayeemhasan

പിന്നീട് അസിത ഫെര്‍ണാണ്ടോയെ കൂട്ടുപിടിച്ച് 15 റൺസ് കൂടി മാത്യൂസ് സ്കോറിനോട് ചേര്‍ത്തുവെങ്കിലും നയീം ഹസന്‍ അസിതയെ പുറത്താക്കി തന്റെ അഞ്ചാം വിക്കറ്റ് നേടി. മാത്യൂസിന് ഇരട്ട ശതകം നേടുവാനായി വിശ്വ ഫെര്‍ണാണ്ടോ വീണ്ടും ക്രീസിലെത്തിയെങ്കിലും 7 റൺസ് കൂടി സ്കോറിനോട് ചേര്‍ത്ത താരം 199ൽ ഓള്‍ഔട്ട് ആയി. നയീം ഹസനായിരുന്നു ഈ വിക്കറ്റും.

നയീം ഹസന്‍ 6 വിക്കറ്റും ഷാക്കിബ് 3 വിക്കറ്റും നേടിയാണ് ബംഗ്ലാദേശിന് വേണ്ടി തിളങ്ങിയത്.

രണ്ടാം സെഷനിലും ഓള്‍ഔട്ട് ആകാതെ ശ്രീലങ്ക, മാത്യൂസിന്റെ ചിറകിലേറി മുന്നേറുന്നു

ചട്ടോഗ്രാം ടെസ്റ്റിൽ ശ്രീലങ്കയുടെ ബാറ്റിംഗ് മുന്നേറുന്നു. ഇന്ന് മത്സരത്തിൽ രണ്ട് സെഷനിലായി വെറും 50 ഓവര്‍ മാത്രം ബംഗ്ലാദേശ് എറിഞ്ഞപ്പോള്‍ ശ്രീലങ്ക ചായയ്ക്ക് പിരിയുമ്പോള്‍ 375/8 എന്ന നിലയിലാണ്.

ആ‍ഞ്ചലോ മാത്യൂസ് 178 റൺസുമായും വിശ്വ ഫെര്‍ണാണ്ടോ 17 റൺസും നേടിയപ്പോള്‍ ദിനേശ് ചന്ദിമലിനെയും(66) നിരോഷന്‍ ഡിക്ക്വെല്ലയെയും നയീം പുറത്താക്കിയപ്പോള്‍ ഷാക്കിബ് അൽ ഹസന്‍ ബംഗ്ലാദേശിനായി രണ്ടും വിക്കറ്റ് നേടി.

ശതകവുമായി ആഞ്ചലോ മാത്യൂസ്, ശ്രീലങ്ക കരുതുറ്റ നിലയിൽ

ബംഗ്ലാദേശിനെതിരെ ചട്ടോഗ്രാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക കരുതുറ്റ നിലയിൽ. 114 റൺസ് നേടിയ ആഞ്ചലോ മാത്യൂസും 34 റൺസുമായി ദിനേശ് ചന്ദിമലും ക്രീസിൽ നിൽക്കുമ്പോള്‍ സന്ദര്‍ശകര്‍ 258/4 എന്ന നിലയിലാണ് ഒന്നാം ദിവസം അവസാനിപ്പിച്ചത്.

കുശൽ മെന്‍ഡിസ്(54), ഒഷാഡ ഫെര്‍ണാണ്ടോ(36) എന്നിവരാണ് റൺസ് കണ്ടെത്തിയ മറ്റു പ്രധാന താരങ്ങള്‍. ബംഗ്ലാദേശിനായി നയീം ഹസന്‍ രണ്ട് വിക്കറ്റ് നേടി. മൂന്നാം വിക്കറ്റിൽ മെന്‍ഡിസും മാത്യൂസും ചേര്‍ന്ന് 92 റൺസ് നേടിയപ്പോള്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ മാത്യൂസും ചന്ദിമലും ചേര്‍ന്ന് 75 റൺസാണ് ഇതുവരെ നേടിയിട്ടുള്ളത്.

നയീം ഹസന് വിന്‍ഡീസ് പരമ്പര നഷ്ടമായേക്കും

ബംഗ്ലാദേശില്‍ എത്തുന്ന വിന്‍ഡീസിനെതിരെ കളിക്കുവാന്‍ ടീമിന്റെ മുന്‍ നിര സ്പിന്നര്‍ നയീം ഹസന്‍ ഉണ്ടാകുവാന്‍ സാധ്യതയിലെന്ന് സൂചന. ബംഗബന്ധു ടി20 കപ്പില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ താരത്തിന്റെ വിരലിനേറ്റ പരിക്ക് താരത്തെ ജനുവരിയില്‍ നടക്കുന്ന പരമ്പരയില്‍ നിന്ന് പുറത്തിരുത്തേണ്ടി വരുമെന്നാണ് അറിയുന്നത്.

താരത്തിന് ശസ്ത്രക്രിയ വേണ്ടി വന്നേക്കാമെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് ഫിസിഷ്യന്‍ പറയുന്നത്. ശസ്ത്രക്രിയ ആവശ്യമാകുകയാണെങ്കില്‍ താരം വിന്‍ഡീസ് പരമ്പരയിലുണ്ടാവില്ലെന്നും ദേബാശിഷ് ചൗധരി വ്യക്തമാക്കി.

ഇന്നിംഗ്സിനും 106 റണ്‍സിനും വിജയിച്ച് ബംഗ്ലാദേശ്

ഉച്ച ഭക്ഷണത്തിന് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ 114/5 എന്ന നിലയിലായിരുന്ന സിംബാബ്‍വേയെ 189 റണ്‍സിന് ഓള്‍ഔട്ടാക്കി ഇന്നിംഗ്സ് ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്നിംഗ്സിനും 106 റണ്‍സിനുമാണ് ബംഗ്ലാദേശ് ധാക്കയിലെ ആദ്യ ടെസ്റ്റില്‍ സിംബാബ്‍വേയെ നിലംപരിശാക്കിയത്.

ലഞ്ചിന് തൊട്ടുമുമ്പ് ക്രെയിഗ് ഇര്‍വിന്‍(43) പുറത്തായ ശേഷം സിക്കന്ദര്‍ റാസ(37), ടിമിസെന്‍ മാരുമ(41) എന്നിവര്‍ ചെറുത്ത്നില്പുയര്‍ത്തുവാന്‍ ശ്രമിച്ചുവെങ്കിലും ഇന്നിംഗ്സ് തോല്‍വി പോലും ഒഴിവാക്കാനാകാതെ സിംബാബ്‍വേ പത്തിമടക്കുകയായിരുന്നു.

ബംഗ്ലാദേശിനായി നയീം ഹസന്‍ അഞ്ചും തൈജുല്‍ ഇസ്ലാം നാലും വിക്കറ്റാണ് നേടിയത്. 57.3 ഓവറില്‍ 189 റണ്‍സിനാണ് സിംബാബ്‍വേ ഓള്‍ഔട്ട് ആയത്.

ഇരട്ട ശതകവുമായി മുഷ്ഫിക്കുര്‍ റഹിം, കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്, രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്‍വേയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

സിംബാബ്‍വേയ്ക്കെതിരെ ധാക്ക ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിം 203 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 154 ഓവറില്‍ 560/6 എന്ന സ്കോറില്‍ ബംഗ്ലാദേശ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മോമിനുള്‍ ഹക്ക് 132 റണ്‍സ് നേടിയപ്പോള്‍ ലിറ്റണ്‍ ദാസ് 53 റണ്‍സ് നേടി.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ സിംബാബ്‍വേ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുകയാണ്. 9/2 എന്ന നിലയിലുള്ള ടീം 286 റണ്‍സ് പിന്നിലായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സിംബാബ്‍വേയ്ക്ക് മുന്നിലുള്ളത്. നയീം ഹസനാണ് രണ്ട് വിക്കറ്റും ലഭിച്ചത്.

ആദ്യ ദിവസം ആധിപത്യം കരസ്ഥമാക്കി അഫ്ഗാനിസ്ഥാന്‍

ബംഗ്ലാദേശിനെതിരെ ഏക ടെസ്റ്റില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന പ്രകടനവുമായി അഫ്ഗാനിസ്ഥാന്‍. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം 96 ഓവര്‍ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 271 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. 88 റണ്‍സുമായി അസ്ഗര്‍ അഫ്ഗാനും 35 റണ്‍സ് നേടി അഫ്സര്‍ സാസായിയുമാണ് അഫ്ഗാനിസ്ഥാനായി ക്രീസില്‍ നില്‍ക്കുന്നത്.

നേരത്തെ അഫ്ഗാന്‍ താരം നേടുന്ന ആദ്യ ശതകത്തിനുടമയായി റഹ്മത് ഷാ മാറിയിരുന്നു. താരം 102 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിനായി തൈജുല്‍ ഇസ്ലാമും നയീം ഹസനും രണ്ട് വീതം വിക്കറ്റ് നേടി. മഹമ്മദുള്ളയ്ക്കാണ് ഒരു വിക്കറ്റ് ലഭിച്ചത്.

ചിറ്റഗോംഗ് ടെസ്റ്റ് ആവേശകരമായ നിലയില്‍, ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നു

വിന്‍ഡീസിനെ ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം രണ്ടാം ഇന്നിംഗ്സിനു ഇറങ്ങിയ ബംഗ്ലാദേശിനു ബാറ്റിംഗ് തകര്‍ച്ച. ടീം രണ്ടാം ഇന്നിംഗ്സില്‍ 55/5 എന്ന നിലയില്‍ പരുങ്ങലിലാണ്. 78 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ബംഗ്ലാദേശ് നേടിയതെങ്കിലും രണ്ടാം ഇന്നിംഗ്സിലെ പ്രകടനം ടീമിനെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ മുഷ്ഫിക്കുര്‍ റഹിം(11*), മെഹ്ദി ഹസന്‍ എന്നിവരാണ് ക്രീസില്‍ നില്‍ക്കുന്നത്. റോഷ്ടണ്‍ ചേസ്, ജോമല്‍ വാരിക്കന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും ദേവേന്ദ്ര ബിഷു ഒരു വിക്കറ്റും നേടുകയായിരുന്നു.

നേരത്തെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് 324 റണ്‍സില്‍ അവസാനിച്ചിരുന്നു. ആദ്യ ദിവസം 315/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ടീമിനു 39 റണ്‍സ് നേടിയ തൈജുല്‍ ഇസ്ലാം പുറത്താകാതെ നിന്നപ്പോള്‍ നയീം ഹസന്‍(26), മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരെ ജോമല്‍ വാരിക്കന്‍ പുറത്താക്കി തന്റെ വിക്കറ്റ് നേട്ടം നാലാക്കി ഉയര്‍ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 88/5 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും ഷിമ്രണ്‍ ഹെറ്റ്മ്യര്‍(63), ഷെയിന്‍ ഡോവ്റിച്ച്(63*) കൂട്ടുകെട്ട് ടീമിനെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. നയീം ഹസന്‍ 5 വിക്കറ്റും ഷാക്കിബ് അല്‍ ഹസന്‍ 3 വിക്കറ്റും നേടി. ഹെറ്റ്മ്യര്‍ 47 പന്തില്‍ നിന്നാണ് തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ 63 റണ്‍സ് നേടിയത്.

Exit mobile version