റഹ്മത് ഷാ ശതകത്തിനരികെ, കരുത്തോടെ അഫ്ഗാനിസ്ഥാന്‍ മുന്നോട്ട്

ബംഗ്ലാദേശിനെതിരെ ചായയ്ക്ക് പിരിയുമ്പോള്‍ 191/3 എന്ന മികച്ച നിലയില്‍ അഫ്ഗാനിസ്ഥാന്‍. ആദ്യ സെഷനില്‍ 77/3 എന്ന നിലയില്‍ നിന്ന് രണ്ടാം സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 114 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. 97 റണ്‍സുമായി നില്‍ക്കുന്ന റഹ്മത് ഷായും 48 റണ്‍സ് നേടി അസ്ഗര്‍ അഫ്ഗാനുമാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്കോറിലേക്ക് നയിക്കുന്നത്.

ലഞ്ചിന് ശേഷം ഇരുവരും മികച്ച രീതിയില്‍ ബാറ്റ് വീശി 114 റണ്‍സാണ് കൂട്ടിചേര്‍ത്തത്. അസ്ഗര്‍ അഫ്ഗാനെ 9 റണ്‍സില്‍ ബംഗ്ലാദേശ് കൈവിട്ടതും പിന്നീട് ഒരു എല്‍ബിഡബ്ല്യു തീരുമാനം വിജയകരമായി റിവ്യൂ ചെയ്ത് രക്ഷപ്പെടുകയും ചെയ്താണ് താരം തന്റെ അര്‍ദ്ധ ശതകത്തിനോടടുത്തിരിക്കുന്നത്. അവസാന സെഷനിലും ഇതുപോലെ മികവ് തുടര്‍ന്നാല്‍ തങ്ങളുടെ ആദ്യ ടെസ്റ്റ് വിജയം അഫ്ഗാനിസ്ഥാന് സ്വപ്നം കാണാവുന്നതാണ്.

Exit mobile version