ചരിത്ര നിമിഷം കുറിച്ച് റഹ്മത് ഷാ, അഫ്ഗാനിസ്ഥാന് വേണ്ടി ടെസ്റ്റ് ശതകം കുറിയ്ക്കുന്ന ആദ്യ താരം

വിക്കറ്റില്ലാത്ത രണ്ടാമത്തെ സെഷന് ശേഷം അഫ്ഗാനിസ്ഥാന് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇതില്‍ ഒന്ന് ടീമിന്റെ നെടുംതൂണായി ബാറ്റ് വീശുകയായിരുന്ന റഹ്മത് ഷായുടെ വിക്കറ്റായിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന് വേണ്ടി ചരിത്ര നിമിഷം കുറിച്ച ശേഷമായിരുന്നു താരത്തിന്റെ മടക്കം. 102 റണ്‍സ് നേടിയ താരത്തെ നയീം ഹസന്‍ പുറത്താക്കിയെങ്കിലും അഫ്ഗാനിസ്ഥാന് വേണ്ടി ടെസ്റ്റ് ശതകം കുറിയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതി സ്വന്തമാക്കിയായിരുന്നു അഫ്ഗാന്‍ താരത്തിന്റെ മടക്കം.

മുഹമ്മദ് നബിയെ പൂജ്യത്തിന് നയീം പുറത്താക്കിയപ്പോള്‍ 191/3 എന്ന നിലയില്‍ നിന്ന് ചായയ്ക്ക് ശേഷം ബാറ്റിംഗ് പുനരാരംഭിച്ച അഫ്ഗാനിസ്ഥാന്‍ 197/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അഫ്ഗാനിസ്ഥാന് വേണ്ടി തന്റെ രണ്ടാം ടെസ്റ്റ് അര്‍ദ്ധ ശതകം നേടിയ അസ്ഗര്‍ അഫ്ഗാനിലാണ് ടീമിന്റെ ഇനിയുള്ള പ്രതീക്ഷ.

Exit mobile version