അല്ലാഹ് ഗസൻഫറിന് പകരക്കാരനായി മുജീബ് ഉർ റഹ്മാനെ മുംബൈ ഇന്ത്യൻസ് സൈൻ ചെയ്തു

പരിക്കുമൂലം ഐപിഎൽ 2025-ൽ നിന്ന് പുറത്തായ അഫ്ഗാൻ സ്പിന്നർ അല്ലാഹ് ഗസൻഫറിന് പകരം മുജീബ് ഉർ റഹ്മാനെ മുംബൈ ഇന്ത്യൻസ് ടീമിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചു. 18 വയസ്സുള്ള സ്പിന്നറായ ഗസൻഫറിനെ മുംബൈ ₹4.8 കോടിക്ക് വാങ്ങിയെങ്കിലും അഫ്ഗാനിസ്ഥാന്റെ സിംബാബ്‌വെ പര്യടനത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് ഐപിഎല്ലിലും വരാനിരിക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല എന്ന് വ്യക്തമായിരുന്നു.

2018-ൽ പഞ്ചാബ് കിംഗ്‌സിനൊപ്പം ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച മുജീബ് ടൂർണമെന്റിൽ 19 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, 19 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. പരിക്ക് കാരണം ഐപിഎൽ 2024 സീസണിൽ നിന്ന് അദ്ദേഹം വിട്ടുനിന്നെങ്കിലും ഇപ്പോൾ എംഐയുടെ സ്പിൻ ഡിപ്പാർട്ട്‌മെന്റിനെ ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം തിരിച്ചെത്തി.

മുജീബും റാഷിദും ഇല്ല, അഫ്ഗാനിസ്താൻ ശ്രീലങ്കയ്ക്ക് എതിരായ ടി20 ടീം പ്രഖ്യാപിച്ചു

ശ്രീലങ്കയ്‌ക്കെതിരായ 3 മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള തങ്ങളുടെ ടീമിനെ അഫ്ഗാനിസ്താൻ പ്രഖ്യാപിച്ചു. സ്റ്റാർ സ്പിൻ ബൗളിംഗ് ജോഡികളായ മുജീബ് ഉർ റഹ്മാൻ, റാഷിദ് ഖാൻ എന്നിവർ പരിക്ക് കാരണം ടീമിൽ ഇല്ല. റാഷിദ് ഖാൻ ദീർഘകാലമായി പരിക്ക് കാരണം പുറത്താണ്. ഐഎൽടി20 ലീഗിൽ കളിക്കുന്നതിനിടെയാണ് മുജീബിന് പരിക്ക് പറ്റിയത്.

വിക്കറ്റ് കീപ്പർ ബാറ്റർ ഇക്രം അലിഖിൽ, ടോപ് ഓർഡർ ബാറ്റർ റഹ്മത്ത് ഷാ എന്നിവർ ടീമിൽ നിന്ന് പുറത്തായി. മുഹമ്മദ് ഇഷാഖിനെ ടീമിൽ ഉൾപ്പെടുത്തി.റാഷിദിൻ്റെ അഭാവത്തിൽ ഇബ്രാഹിം സദ്രാൻ ടി20 ടീമിനെ നയിക്കും.


Afghanistan squad

Ibrahim Zadran (c), Rahmanullah Gurbaz (wk), Mohammad Ishaq (wk), Hazratullah Zazai, Gulbadin Naib, Mohammad Nabi, Najibullah Zadran, Azmatullah Omarzai, Karim Janat, Sharafuddin Ashraf, Fazalhaq Farooqi, Fareed Ahmad, Naveen-ul-Haq, Noor Ahmad, Wafadar Momand and Qais Ahmad

അഫ്ഗാന്റെ വിജയം ഭൂകമ്പം ബാധിച്ചവർക്ക് സമർപ്പിച്ച് മുജീബ്

ഇന്ന് ഇംഗ്ലണ്ടിനെതിരെ നേടിയ ചരിത്രപരമായ വിജയം അഫ്ഗാനിസ്ഥാനിൽ നാശം വിതച്ച ഭൂകമ്പത്തിന്റെ ഇരകൾക്ക് സമർപ്പിക്കുന്നതായി അഫ്ഗാനിസ്ഥാൻ താരം‌ മുജീബ് ഉർ റഹ്മാൻ. ഇന്ന് മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് മുജീബ് നേടിയിരുന്നു.

ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരെ തോൽപ്പിക്കാൻ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്ന് മുജീബ് മത്സര ശേഷം പറഞ്ഞു, പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് അഫ്ഗാനിസ്ഥാൻ ഭൂകമ്പത്തിന്റെ ഇരകൾക്ക് സമർപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ വിജയം അവർക്ക് ചെറിയ സന്തോഷം എങ്കിലും നൽകും എന്ന് പ്രതീക്ഷിക്കുന്നു എന്നും മുജീബ് പറഞ്ഞു.

ഏകദിന ലോകകപ്പ് ചരിത്രത്തിലെ അഫ്ഗാന്റെ രണ്ടാമത്തെ വിജയം മാത്രമാണ് ഇംഗ്ലണ്ടിനെതിരെയുള്ള വിജയം. മത്സരത്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുജീബ് ബാറ്റു കൊണ്ട് 28 റൺസും നേടിയിരുന്നു.

“ലോകകപ്പിനായി ഇവിടെയെത്താനും നിലവിലെ ചാമ്പ്യന്മാരെ തോൽപ്പിക്കാനും കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്, ഞങ്ങളുടെ ടീമിനെ ഓർത്ത് അഭിമാനിക്കുന്നത് ഇത്തരത്തിലുള്ള അവസരത്തിലാണ്. ഈ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ഭൂകമ്പത്തിന്റെ ഇരകളായ എല്ലാവർക്കും നാട്ടിലേക്ക് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” മുജീബ് പറഞ്ഞു.

ബാറ്റിംഗ് പരാജയം, മൂന്നാം ഏകദിനത്തിലും അഫ്ഗാനിസ്ഥാന് തോൽവി, പരമ്പര തൂത്തുവാരി പാക്കിസ്ഥാന്‍

കൊളംബോയിൽ നടക്കുന്ന ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും വിജയം നേടി പാക്കിസ്ഥാന്‍. ആദ്യ മത്സരത്തിലെ പോലെ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് തകര്‍ന്നപ്പോള്‍ വാലറ്റത്തിന്റെ ചെറുത്ത് നില്പാണ് അഫ്ഗാനിസ്ഥാന്റെ തോൽവി ഭാരം കുറച്ചത്.  59 റൺസിന്റെ വിജയം ആണ് പാക്കിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 268/8 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 48.4 ഓവറിൽ 209 റൺസിന് ഓള്‍ഔട്ട് ആയി. ഒരു ഘട്ടത്തിൽ 97/7 എന്ന നിലയിൽ വീണ അഫ്ഗാനിസ്ഥാനെ മുജീബ് ഉര്‍ റഹ്മാന്‍ വാലറ്റത്തോടൊപ്പം നടത്തിയ ചെറുത്ത് നില്പാണ് 209 റൺസിലേക്ക് എത്തിച്ചത്.

67 റൺസ് നേടിയ മൊഹമ്മദ് റിസ്വാന്‍ പാക് നിരയിലെ ടോപ് സ്കോറര്‍ ആയപ്പോള്‍ 60 റൺസ് നേടിയ ബാബര്‍ അസം 38 റൺസ് നേടിയ അഗ സൽമാന്‍ 30 റൺസ് നേടിയ മൊഹമ്മദ് നവാസ് എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. അഫ്ഗാനിസ്ഥാന് വേണ്ടി ഗുല്‍ബാദിന്‍ നൈബും ഫരീദ് അഹമ്മദും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ നിരയിൽ 64 റൺസ് നേടിയ മുജീബ് ഉര്‍ റഹ്മാന്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ 37 റൺസ് ഷഹീദുള്ള കമാൽ ആണ് പൊരുതി നിന്ന മറ്റൊരു താരം. റിയാസ് ഹസന്‍ 34 റൺസും നേടി. എട്ടാം വിക്കറ്റിൽ 57 റൺസ് നേടിയ കമാൽ – മുജീബ് ഉര്‍ റഹ്മാന്‍ കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന്റെ തോൽവി ഭാരം കുറച്ചത്.

26 പന്തിൽ നിന്ന് 50 റൺസ് നേടിയ മുജീബ് ഉര്‍ റഹ്മാന്‍ ഏകദിനത്തിൽ അഫ്ഗാനിസ്ഥാന്‍ താരം നേടുന്ന ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. 37 പന്തിൽ 64 റൺസ് നേടിയ മുജീബ് ഹിറ്റ് വിക്കറ്റായി പുറത്താകുകയായിരുന്നു. 9ാം വിക്കറ്റിൽ 45 റൺസ് നേടിയ മുജീബ് – ഫരീദ് അഹമ്മദ് മാലിക് കൂട്ടുകെട്ടും ലക്ഷ്യം 70 റൺസാക്കി കുറച്ചു.

മുജീബുമായി വീണ്ടും കരാറിലെത്തി മിഡിൽസെക്സ്

അഫ്ഗാന്‍ യുവ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാനുമായി വീണ്ടും കരാറിലെത്തി മിഡിൽസെക്സ്. 2022 ടി20 ബ്ലാസ്റ്റിന് വേണ്ടിയാണ് താരത്തെ ഫ്രാഞ്ചൈസി ടീമിലെത്തിച്ചിരിക്കുന്നത്. 2019ൽ ക്ലബ്ബുമായി താരം സഹകരിച്ചിട്ടുണ്ട്. നിലവിൽ ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗിൽ ഏഴാം സ്ഥാനത്തുള്ള അഫ്ഗാന്‍ ബൗളര്‍ സീസണിലെ മുഴുവന്‍ മത്സരങ്ങളിലും ഫ്രാഞ്ചൈസിയ്ക്കൊപ്പമുണ്ടാകും.

ഐപിഎൽ ലേലത്തിലും താരം പേര് നല്‍കിയിട്ടുണ്ട്. മുമ്പ് പഞ്ചാബ്, സൺറൈസേഴ്സ് എന്നിവര്‍ക്കായി കളിച്ചിട്ടുള്ള താരത്തിന് ടീമിൽ സ്ഥിരം സാന്നിദ്ധ്യം ആകുവാന്‍ സാധിച്ചിട്ടില്ല.

സ്കോട്‍ലാന്‍ഡിന്റെ നടുവൊടിച്ച് മുജീബ്, അഫ്ഗാനിസ്ഥാന് 130 റൺസ് വിജയം

അഫ്ഗാനിസ്ഥാന്റെ സ്കോര്‍ ആയ 190/4 ചേസ് ചെയ്ത് ഇറങ്ങിയ സ്കോട്‍ലാന്‍ഡിന്റെ നടുവൊടിച്ച് മുജീബ് ഉര്‍ റഹ്മാന്‍. മുജീബിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം റഷീദ് ഖാനും 4 വിക്കറ്റ് നേടിയപ്പോള്‍ സ്കോട്‍ലാന്‍ഡ് 60 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

വെറും 10.2 ഓവറിൽ സ്കോട്ലാന്‍ഡ് ഓള്‍ഔട്ട് ആയപ്പോള്‍ അഫ്ഗാനിസ്ഥാന് 130 റൺസിന്റെ കൂറ്റന്‍ വിജയം നേടാനായി. 25 റൺസ് നേടിയ ജോര്‍ജ്ജ് മുന്‍സി ആണ് സ്കോട്ലാന്‍ഡ് നിരയിലെ ടോപ് സ്കോറര്‍.

 

ഗയാന ആമസോണ്‍ വാരിയേഴ്സിന് പുതിയ ക്യാപ്റ്റന്‍, ടീമിനെ നയിക്കുക പഞ്ചാബ് കിംഗ്സ് താരം

പഞ്ചാബ് കിംഗ്സ് താരവും വെസ്റ്റിന്‍ഡീസ് നിരയിലെ വെടിക്കെട്ട് ബാറ്റ്സ്മാനുമായ നിക്കോളസ് പൂരന്‍ കരീബിയന്‍ ലീഗ് ഫ്രാഞ്ചൈസിയായ ആമസോണ്‍ ഗയാന വാരിയേഴ്സിനെ നയിക്കും. ക്രിസ് ഗ്രീനില്‍ നിന്നാണ് ക്യാപ്റ്റന്‍സി ദൗത്യം നിക്കോളസ് പൂരനിലേക്ക് എത്തുന്നത്. മോശം ഐപിഎല്‍ സീസണിന് ശേഷം തന്റെ മികവ് പുറത്തെടുക്കുവാനുള്ള അവസരമാണ് നിക്കോളസ് പൂരന് വന്നെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സ്ക്വാഡില്‍ നിന്ന് പൂരനൊപ്പം 11 താരങ്ങളെ ടീം നില നിര്‍ത്തിയിട്ടുണ്ട്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍, ബ്രണ്ടന്‍ കിംഗ്, ഇമ്രാന്‍ താഹിര്‍, നവീന്‍ ഉള്‍ ഹക്ക് എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ മുജീബ് ഉര്‍ റഹ്മാനെ ടീമില്‍ നിന്ന് ഒഴിവാക്കുവാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചു.

16 വിക്കറ്റ് നേടിയ മുജീബ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും അധികം വിക്കറ്റ് നേടിയ താരം.

രോഹിത്തിന്റെ തകര്‍പ്പന്‍ തുടക്കത്തിന് ശേഷം ഇഴഞ്ഞ് നീങ്ങിയ മുംബൈ സ്കോറിന് മാന്യത പകര്‍ന്ന് പൊള്ളാര്‍ഡ്

രോഹിത് ശര്‍മ്മ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് വന്ന താരങ്ങള്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിന് നിശ്ചിത 20 ഓവറില്‍ നേടാനായത് 150 റണ്‍സ്. അവസാന ഓവറില്‍ രണ്ട് സിക്സ് ഉള്‍പ്പെടെ 17 റണ്‍സ് പിറന്നതാണ് മുംബൈയുടെ സ്കോര്‍ 150ല്‍ എത്തുവാന്‍ സഹായിച്ചത്. 22 പന്തില്‍ 35 റണ്‍സ് നേടിയ പൊള്ളാര്‍ഡാണ് ഈ സ്കോറിലേക്ക് മുംബൈയെ എത്തിച്ചത്.

രോഹിത് 25 പന്തില്‍ 32 റണ്‍സാണ് നേടിയത്. 2 വീതം സിക്സും ഫോറുമാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ വിജയ് ശങ്കര്‍ പവര്‍പ്ലേയ്ക്ക് ശേഷം താരത്തെ പുറത്താക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ രോഹിത്തും ക്വിന്റണ്‍ ഡി കോക്കും ചേര്‍ന്ന് 55 റണ്‍സാണ് നേടിയത്.

തന്റെ അടുത്ത ഓവറില്‍ സൂര്യകുമാര്‍ യാദവിനെയും വിജയ് ശങ്കര്‍ പുറത്താക്കിയപ്പോള്‍ മുംബൈ 71/2 എന്ന നിലയിലേക്ക് വീണു. 39 പന്തുകള്‍ നേരിട്ട ക്വിന്റണ്‍ ഡി കോക്ക് നിര്‍ണ്ണായകമായ ഘട്ടത്തില്‍ പുറത്തായത് കൂടിയായപ്പോള്‍ കാര്യങ്ങള്‍ മുംബൈയ്ക്ക് പ്രയാസകരമായി മാറി. 40 റണ്‍സ് നേടിയ താരത്തെ മുജീബ് ആണ് പുറത്താക്കിയത്.

തന്റെ തൊട്ടടുത്ത ഓവറില്‍ 21 പന്തില്‍ 12 റണ്‍സ് നേടി ബുദ്ധിമുട്ടുകയായിരുന്ന ഇഷാന്‍ കിഷന്റെ വിക്കറ്റും മുജീബ് നേടിയപ്പോള്‍ 16.5 ഓവറില്‍ മുംബൈ 114/4 എന്ന നിലയിലേക്ക് മാറി. പിന്നീട് പൊള്ളാര്‍ഡ് നേടിയ റണ്‍സാണ് മുംബൈയെ 20 ഓവറില്‍ 150/5 എന്ന സ്കോറിലേക്ക് നയിച്ചത്.

റഷീദിനൊപ്പം കളിക്കുവാന്‍ മുജീബും എത്തുന്നു, കേധാര്‍ ജാഥവും സണ്‍റൈസേഴ്സില്‍

ആദ്യ റൗണ്ടില്‍ ആരും താല്പര്യം കാണിച്ചല്ലെങ്കിലും കേധാറിന്റെയും മുജീബിന്റെയും രക്ഷയ്ക്കെത്തി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇരു താരങ്ങളെയും അടിസ്ഥാന വിലയ്ക്കാണ് സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ഇവരെ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ കിംഗ്സിന് വേണ്ടി കളിച്ച മുജീബിന് 1.5 കോടി രൂപയും ചെന്നൈയുടെ കേധാറിന് 2 കോടിയുമാണ് സണ്‍റൈസേഴ്സ് നല്‍കിയത്.

ഹര്‍ഭജന്‍ സിംഗിനെ ആര്‍ക്കും വേണ്ട, സ്പിന്നര്‍മാര്‍ക്ക് ലേലത്തില്‍ മോശം സമയം

ഇന്ന് സ്പിന്നര്‍മാരുടെ സെറ്റ് ലേലത്തിനെത്തിയപ്പോള്‍ പല താരങ്ങള്‍ക്കും ആവശ്യക്കാരില്ല. ഇതില്‍ വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടുന്നു. മുന്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുമുള്ള ഹര്‍ഭജന്‍ സിംഗിനെ തിരഞ്ഞെടുക്കുവാന്‍ ഫ്രാഞ്ചൈസികളൊന്നും മുന്നോട്ടെത്തിയില്ല.

അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്മാന്‍, ആദില്‍ റഷീദ്, ഇഷ് സോധി, ഖൈസ് അഹമ്മദ് എന്നിവര്‍ക്കും താല്പര്യക്കാരുണ്ടായിരുന്നില്ല. ഇന്ത്യന്‍ താരം രാഹുല്‍ ശര്‍മ്മയ്ക്കും ആവശ്യക്കാരുണ്ടായിരുന്നില്ല.

പോള്‍ സ്റ്റിര്‍ലിംഗിന്റെ ശതകം വിഫലം, റഹ്മത് ഷായുടെ മികവില്‍ അഫ്ഗാനിസ്ഥാന് വിജയം

അയര്‍ലണ്ടിനെതിരെ രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സ് നേടിയപ്പോള്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി അഫ്ഗാനിസ്ഥാന്‍ പരമ്പരയിലെ രണ്ടാം മത്സരവും വിജയിച്ചു.

പോള്‍ സ്റ്റിര്‍ലിംഗ് 128 റണ്‍സ് നേടിയപ്പോള്‍ കര്‍ടിസ് കാംഫര്‍ 47 റണ്‍സ് നേടുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ നിരയില്‍ നവീന്‍ ഉള്‍ ഹക്ക് നാലും മുജീബ് ഉര്‍ റഹ്മാന്‍ മൂന്നും വിക്കറ്റ് നേടുകയായിരുന്നു.

റഹ്മത് ഷായും ഹഷ്മത്തുള്ള ഷഹീദിയും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരം അഫ്ഗാനിസ്ഥാന് അനുകൂലമാക്കിയത്. ഷഹീദ് 82 റണ്‍സ് നേടി പുറത്തായപ്പോള്‍ റഹ്മത് ഷാ പുറത്താകാതെ 103 റണ്‍സുമായി ക്രീസില്‍ നിന്നു.

ഹറികെയന്‍സിനെതിരെ ഹാട്രിക്കുമായി മുജീബ് ഉര്‍ റഹ്മാന്‍

ബിഗ് ബാഷില്‍ ഇന്നത്തെ മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയന്‍സിനെതിരെ ഹാട്രിക്ക് നേടി മുജീബ് ഉര്‍ റഹ്മാന്‍ 19ാം ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ നേടിയ ഹാട്രിക്ക് ഉള്‍പ്പെടെ 5 വിക്കറ്റാണ് മത്സരത്തില്‍ നിന്ന് മുജീബ് സ്വന്തമാക്കിയത്. കീമോ പോള്‍, വില്‍ പാര്‍ക്കര്‍, സ്കോട്ട് ബോളണ്ട് എന്നിവരുടെ വിക്കറ്റുകളാണ് ഹാട്രിക്കിനായി മുജീബ് നേടിയത്. നേരത്തെ ബെന്‍ മക്ഡര്‍മട്ടിനെയും ദാവിദ് മലനെയും മുജീബ് പുറത്താക്കി.

മലന്‍(39), ടിം ഡേവിഡ്(36), കോളിന്‍ ഇന്‍ഗ്രാം(24) എന്നിവരുടെ ശ്രമ ഫലമായി ഹോബാര്‍ട്ട് 150 റണ്‍സിലേക്ക് എത്തുകയായിരുന്നു.

Exit mobile version