പ്രായശ്ചിത്തം ചെയ്തു ഗബ്രിയേൽ! മിട്രോവിച് വിറപ്പിച്ചു എങ്കിലും തുടർച്ചയായ നാലാം ജയവുമായി ആഴ്സണൽ

പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം ജയവും ജയിച്ചു ആഴ്സണൽ. സ്വന്തം മൈതാനത്ത് പൊരുതി കളിച്ച ഫുൾഹാമിനെ ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആനി ആഴ്‌സണൽ തോൽപ്പിച്ചത്. ആഴ്സണൽ ആധിപത്യം ആണ് മത്സരത്തിൽ ആദ്യ പകുതിയിൽ കാണാൻ ആയത്. പലപ്പോഴും മനോഹരമായ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം ആദ്യ പകുതിയിൽ ആഴ്‌സണലിന് നേടാനായില്ല. ഇടക്ക് ബുകയോ സാകയുടെ ഷോട്ട് മുൻ ആഴ്‌സണൽ താരം ലെനോ തടഞ്ഞു.

ആദ്യ പകുതിയിൽ എന്ന പോലെയാണ് ആഴ്‌സണൽ രണ്ടാം പകുതിയും തുടങ്ങിയത്. കൂടുതൽ ശക്തമായ വെല്ലുവിളി ഫുൾഹാം ഇടക്ക് ആഴ്‌സണലിന് പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. 56 മത്തെ മിനിറ്റിൽ ആഴ്‌സണൽ പ്രതിരോധത്തിൽ അപകടം ഒന്നും ഇല്ലാത്ത പന്ത് ഗബ്രിയേൽ കൈകാര്യം ചെയ്യുമ്പോൾ ശക്തമായി പ്രസ് ചെയ്ത മിട്രോവിച് പന്ത് തട്ടിയെടുത്ത് ആഴ്‌സണൽ വല കുലുക്കി. സീസണിൽ ലീഗിൽ താരം നേടുന്ന നാലാം ഗോളും ക്ലബിന് ആയുള്ള നൂറാം ഗോളും ആയിരുന്നു ഇത്. ആനമണ്ടത്തരം ആണ് ഗബ്രിയേൽ വരുത്തിയത്. ഗോൾ വഴങ്ങിയെങ്കിലും ആഴ്‌സണൽ വിട്ടു കൊടുക്കാൻ തയ്യാറായില്ല. 8 മിനിറ്റിനുള്ളിൽ ആഴ്‌സണൽ ഗോൾ തിരിച്ചടിച്ചു.

സാകയുടെ പാസിൽ നിന്നു ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് ആഴ്‌സണലിന് ആയി സമനില ഗോൾ കണ്ടത്തുക ആയിരുന്നു. ഇടക്ക് മിട്രോവിച്ചിന്റെ ബുള്ളറ്റ് ഹെഡർ തട്ടിയകറ്റിയ റാംസ്ഡേൽ ആഴ്‌സണലിന്റെ രക്ഷകൻ ആയി. പകരക്കാരനായി ഇറങ്ങിയ എഡി എങ്കിതിയ നിരന്തരം ഫുൾഹാം പ്രതിരോധം വിറപ്പിച്ചു എങ്കിലും പലപ്പോഴും ലെനോ ആഴ്‌സണലിന് മുന്നിൽ വില്ലനായി. നിരന്തരം ആക്രമണം അഴിച്ചു വിട്ട ആഴ്‌സണൽ 85 മത്തെ മിനിറ്റിൽ വിജയഗോൾ നേടി. മാർട്ടിനെല്ലിയുടെ കോർണർ കൈകാര്യം ചെയ്യുന്നതിൽ ലെനോയിന് പിഴച്ചപ്പോൾ സാലിബയുടെ പാസിൽ നിന്നു ഗോൾ നേടിയ ഗബ്രിയേൽ തന്റെ ആനമണ്ടത്തരത്തിന്‌ പ്രായശ്ചിത്തം ചെയ്തു ആഴ്‌സണലിന് വിജയഗോൾ സമ്മാനിച്ചു. തുടർന്നും ഫുൾഹാം പ്രശ്നങ്ങൾ സൃഷ്ടിച്ചു എങ്കിലും ആഴ്‌സണൽ ജയം പിടിച്ചെടുത്തു. 18 വർഷങ്ങൾക്ക് ശേഷമാണ് ലീഗിൽ ആദ്യ നാലു മത്സരങ്ങളും ആഴ്‌സണൽ ജയിക്കുന്നത്. നിലവിൽ ലീഗിൽ ഒന്നാമത് ആണ് ആഴ്‌സണൽ.

ബ്രൈറ്റണ് ഒരു വിജയം കൂടെ, പോയിന്റിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം

ബ്രൈറ്റണ് അവരുടെ മികച്ച തുടക്കം ആസ്വദിക്കുകയാണ്. ഗ്രഹാം പോട്ടറിന്റെ ടീം ഒരു വിജയം കൂടെ ലീഗിൽ സ്വന്തമാക്കി. ഇന്ന് ലീഡ്സ് യുണൈറ്റഡിനെ നേരിട്ട ബ്രൈറ്റൺ ഏക ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഈസ്റ്റ് സസക്സിൽ നടന്ന മത്സരത്തിൽ ലീഡ്സിന്റെ അറ്റാക്കുകൾ എല്ലാം തടയാൻ ബ്രൈറ്റണ് ആയി. അവർക്ക് മേൽ ആധിപത്യം നേടാനും ആയി.

മത്സരത്തിന്റെ 66ആം മിനുട്ടിൽ പാസ്കാൽ ഗ്രോസ് ആണ് ബ്രൈറ്റണ് വേണ്ടി ഗോൾ നേടിയത്. ട്രൊസാർഡിന്റെ അസിസ്റ്റിൽ നിന്ന് പിറന്ന ഈ ഗോൾ വിജയ ഗോളായും മാറി. ഇപ്പോൾ ലീഗിൽ 10 പോയിന്റുമായി ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടു പിറകിൽ ബ്രൈറ്റൺ ഉണ്ട്. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിലും ബ്രൈറ്റണ് നല്ല തുടക്കം ലഭിച്ചിരുന്നു.

ഇത് നടക്കും, ആന്റണിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ബിഡ് സമർപ്പിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ വരണം എന്ന് ഉറപ്പിച്ചിരിക്കുന്ന അയാക്സിന്റെ താരം ആന്റണി ക്ലബിനോട് തന്റെ നിലപാട് ആവർത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ലാതെ യാതൊരു ലക്ഷ്യവും തനിക്ക് ഇല്ല എന്ന് ആന്റണി ഇന്ന് ക്ലബിനോട് പറഞ്ഞതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇരു ക്ലബുകളും തമ്മിൽ പെട്ടെന്ന് ധാരണയിൽ എത്തണം എന്നും ആന്റണി അയാക്സിനോട് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പെട്ടെന്ന് തന്നെ പുതിയ ഓഫർ അയാക്സിന് മുന്നിൽ വെക്കും. ആ ഓഫർ അയാക്സ് അംഗീകരിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു‌. നേരത്തെ യുണൈറ്റഡ് 80 മില്യന്റെ ഓഫർ സമർപ്പിച്ചപ്പോൾ അയാക്സ് സ്വീകരിച്ചിരുന്നില്ല. തുക മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്താനുള്ള സാധ്യത കുറവാണ്. എങ്കിലും അയാക്സ് ആന്റണിയെ ക്ലബ് വിടാൻ അനുവദിക്കും.

ക്ലബ് വിടാൻ അനുവദിക്കാത്തത് കൊണ്ട് ആന്റണി അയാക്സിനിപ്പം പരിശീലനം നടത്താൻ വിസമ്മതിച്ചിരുന്നു. ഇതിനകം നാലു വലിയ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തി കഴിഞ്ഞു.

22കാരനായ ആന്റണി അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

എറിക് ബയി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിയും ക്ലബ് വിട്ടു. ഫ്രഞ്ച് ക്ലബായ മാഴ്സെ ആണ് താരത്തെ സ്വന്തമാക്കിയത്. ലോണിൽ ആകും താരം ക്ലബ് വിടുന്നത്. ലോണിന് അവസാനം എറിക് ബയിയെ മാഴ്സെ സ്ഥിര കരാറിൽ സ്വന്തമാക്കും. 2024വരെയുള്ള കരാർ ബയിക്ക് മാഞ്ചസ്റ്ററിൽ ഉണ്ട്.

യുണൈറ്റഡിൽ വരാനെക്കും ലിൻഡെലോഫിനും മഗ്വയറിനും ലിസാൻഡ്രോക്കും പിറകിലാകും ബയിയുടെ സ്ഥാനം എന്നതാണ് താരം ഇത്തരം ഒരു തീരുമാനം എടുക്കാൻ കാരണം. ഈ സീസണിലെ ആദ്യ മൂന്ന് മത്സരത്തിലും ബയിക്ക് അവസരം ഉണ്ടായിരുന്നില്ല.

പരിക്ക് കാരണം ഈ കഴിഞ്ഞ സീസണിലും കാര്യമായ സംഭാവനകൾ ചെയ്യാൻ എറിക് ബയിക്ക് ആയിരുന്നില്ല. ബയി 2016ൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് .യുണൈറ്റഡ് കരിയറിൽ ഉടനീളം ബയിക്ക് പരിക്ക് വലിയ പ്രശ്നമായിരുന്നു‌. എസ്പാന്യോളിൽ നിന്ന് വലിയ പ്രതീക്ഷയോടെ ആയിരുന്നു താരം യുണൈറ്റഡിൽ എത്തിയത്.

പ്രീമിയർ ലീഗ്: ഹാരി കെയ്ന് ചരിത്രം, സ്പർസിന് വിജയം | Exclusive

പ്രീമിയർ ലീഗ്; ഹാരി കെയ്ൻ ചരിത്രം എഴുതിയ മത്സരത്തിൽ സ്പർസ് വോൾവ്സിനെ പരാജയപ്പെടുത്തി. സ്പർസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു സ്പർസ് വിജയിച്ചത്‌‌. രണ്ടാം പകുതിയിൽ ഹാരി കെയ്ൻ നേടിയ ഗോളോടെ പ്രീമിയർ ലീഗിലെ ഒരു ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് കെയ്ൻ സ്വന്തമാക്കി.

അഗ്വേറോയുടെ 184 ഗോളുകൾ എന്ന റെക്കോർഡ് ആണ് സ്പർസിനായുള്ള 185ആം പ്രീമിയർ ലീഗ് ഗോളോടെ കെയ്ൻ മറികടന്നത്.

ഇന്ന് ആദ്യ പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സ്പർസ് കഷ്ടപ്പെട്ടു. ആകെ ആദ്യ പകുതിയിൽ ഒരു ഷോട്ട് മാത്രമെ സ്പർസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായുള്ളൂ. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. സ്പർസ് അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. കെയ്നിന്റെയും സോണിന്റെയും ഒരോ ഷോട്ടുകൾ പോസ്റ്റിൽ തട്ടിയും മടങ്ങി. അവസാനം 64ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് കെയ്നിന്റെ ഹെഡർ സ്പർസിന് ലീഡ് നൽകി. ഈ ഗോൾ വിജയ ഗോളായും മാറി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ സ്പർസിന് ഏഴ് പോയിന്റ് ആണ് ഉള്ളത്.

അവസരങ്ങൾ തുലച്ച് ബ്രൈറ്റൺ, ന്യൂകാസിലിന് എതിരെ സമനില

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് കൊണ്ട് സീസൺ തുടങ്ങിയ ബ്രൈറ്റണ് ആ മികവ് ഇന്ന് തുടരാൻ ആയില്ല. ന്യൂകാസിൽ യുണൈറ്റഡിന് എതിരെ സ്വന്തം ഗ്രൗണ്ടിൽ ഗോൾരഹിത സമനിലയാണ് ബ്രൈറ്റൺ വഴങ്ങിയത്.

ഇന്ന് ബ്രൈറ്റന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് ബ്രൈറ്റൺ ആയിരുന്നു. പക്ഷെ അവസാന സീസണുകളിൽ ഗ്രഹാം പോട്ടറിന്റെ ടീമുകളിൽ നിന്ന് കാണാൻ ആയ ഫിനിഷിങിലെ പിഴവ് ഇന്നും ആവർത്തിച്ചു. 35ആം മിനുട്ടിൽ ഒരു ഗോൾ ലൈൻ ക്ലിയറൻസ് ആണ് ബ്രൈറ്റണെ തടഞ്ഞത്. സോളിയുടെ ഒരു ഹാഫ് വോളിയാണ് ഗോൾ ലൈനിൽ നിന്ന് ന്യൂകാസിൽ ഡിഫൻസ് രക്ഷപ്പെടുത്തിയത്.

അവസാനം വരെ പൊരുതി എങ്കിലും ന്യൂകാസിലിന്റെ ഗോൾ വലയിൽ പന്തെത്തിക്കാൻ ബ്രൈറ്റണ് ആയില്ല. ഇത്രയും അവസരം സൃഷ്ടിച്ചും ഗോളടിക്കാൻ ആയില്ല എന്നത് ബ്രൈറ്റണ് നിരാശ നൽകും. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് ടീമുകൾക്കും 4 പോയിന്റ് വീതമാണ് ഉള്ളത്.

Story Highlight: Brighton 0-0 Newcastle

യൂറോപ്പിലെ ഇന്നത്തെ ഫുട്ബോൾ ഫിക്സ്ചറുകൾ

യൂറോപ്പിൽ ഇന്ന് അഞ്ച് ലീഗുകളിലും മത്സരം ഉണ്ട്‌‌. പ്രീമിയർ ലീഗിനും ഫ്രഞ്ച് ലീഗിനും ബുണ്ടസ് ലീഗക്കും ഇത് രണ്ടാം ആഴ്ച ആണെങ്കിൽ ലാലിഗക്കും സീരി എക്കും ഇത് ആദ്യ ആഴ്ച ആണ്. ഇന്നത്തെ ഫിക്സ്ചറുകൾ നോക്കാം.

ഓഗസ്റ്റ് 13;

പ്രീമിയർ ലീഗ്;

വൈകിട്ട് 5 മണി:
Aston Villa vs Everton

വൈകിട്ട് 7.30:
Arsenal vs Leicester City
Brighton vs Newcastle United
Manchester City vs Bournemouth
Southampton vs Leeds United
Wolves vs Fulham

രാത്രി 10:
Brentford vs Manchester United

ലാലിഗ:

രാത്രി 8.30:
സെൽറ്റ വിഗോ vs എസ്പാൻയോൾ
രാത്രി 10.30:
റിയൽ വല്ലഡോയൊഡ് vs വിയ്യ റയൽ
രാത്രി 12.30:
ബാഴ്സലോണ vs റയോ വയ്യെകാനോ

Serie A:
രാത്രി 10:
AC Milan vs Udinese
Sampdoria vs ആറ്റലന്റ

രാത്രി 12.15:
Lecce vs Inter Milan
Monza vs Torino

ഫ്രഞ്ച് ലീഗ്:

രാത്രി 8.30
Monaco vs Rennes


രാത്രി 12.30

PSG vs Montpellier

ബുണ്ടസ്ലീഗ:
രാത്രി 7മണി:
Leverkusen vs Augsburg
Hertha vs Frankfurt
Hoffenheim vs Bochum
Leipzig vs Koln
Werder Bremen vs Stuttgart

രാത്രി 10 മണി
Schalke vs Gladbach

വിജയിച്ച് തുടങ്ങണം, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ബ്രെന്റ്ഫോർഡിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. ഇന്ന് ബ്രെന്റ്ഫോർഡിനെ ആണ് എവേ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്‌. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ ബ്രൈറ്റണോട് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് വിജയിക്കുക മാഞ്ചസ്റ്റർ യുണൈറ്റഡിന് നിർബന്ധമാണ്. എറിക് ടെൻ ഹാഗിനും ആദ്യ വിജയം നേടേണ്ടത് ആവശ്യമാണ്.

ആദ്യ മത്സരത്തിൽ ബെഞ്ചിൽ ആയിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ ഫ്രെഡും മക്ടോമിനയും അടങ്ങുന്ന മധ്യനിര ദയനീയ പ്രകടനം ആയിരുന്നു കാഴ്ചവെച്ചിരുന്നത്. അതുകൊണ്ട് മധ്യനിരയിൽ ടെൻ ഹാഗ് പുതിയ പരീക്ഷണങ്ങൾ നടത്തിയേക്കും.

ഈ സീസണിൽ മികച്ച സൈനിംഗുകൾ നടത്തിയ ബ്രെന്റ്ഫോർഡ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ വെല്ലുവിളി ആകും. ആദ്യ മത്സരത്തിൽ ബ്രെന്റ്ഫോർഡ് ലെസ്റ്ററിനെ സമനിലയിൽ പിടിച്ചിരുന്നു. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിൽ കാണാം.

Story Highlight: Manchester United vs Brentford preview

മാഞ്ചസ്റ്റർ യുണൈറ്റഡ്, മിഡ്ഫീൽഡ് ഇല്ലാതെ ഇനിയും എത്ര കാലം?

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മധ്യനിര എത്ര മോശമാണെന്ന് മൈക്കിൾ കാരിക്ക് വിരമിച്ചത് മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കാണുന്നതാണ്. ഈ സീസണിലും ഇതുവരെ അതിനു പരിഹാരമായിട്ടില്ല. ബ്രൈറ്റൺ എതിരായ ആദ്യ മത്സരത്തിൽ മക്ടോമിനയും ഫ്രെഡും മിഡ്ഫീൽഡിൽ ഉള്ളപ്പോൾ കളിച്ചതിനേക്കാൾ നന്നായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരങ്ങൾ ഒന്നുമില്ലാതെ രണ്ടാം പകുതിയുടെ അവസാനം കളിച്ചത്. അത് മക്ടോമിനയും ഫ്രെഡും എന്ത് മോശമാണെന്നതിന്റെ തെളിവാണ്.

മിഡ്ഫീൽഡിൽ ഒരു താരം അതും ഹോൾഡിംഗ് മിഡ്ഫീൽഡർ അതായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രഥമ ലക്ഷ്യം. എന്നാൽ ഡിയോങ്ങ് യുണൈറ്റഡിൽ വരാൻ തയ്യാറാകാത്തതോടെ ആ ശ്രമം പാളി. പിന്നെ ഏതെങ്കിലും ഒരു മിഡ്ഫീൽഡർ എന്നായി. ആരു വന്നാലും മക്ഫ്രെഡിനേക്കാൾ ഭേദമാകും എന്ന് മാനേജ്മെന്റിന് തോന്നിക്കാണും. അതാണ് യുണൈറ്റഡ് യുവന്റസ് താരം റാബിയോയെ സ്വന്തമാക്കാൻ ശ്രമിക്കാൻ കാരണം. ആ ശ്രമം ഏതാണ്ട് വിജയിക്കുകയാണ്.

റാബിയോ അത്ര മികച്ച താരമാണോ? അതറിയാൻ ഇറ്റാലിയൻ മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ മതി. അവർ റിപ്പോർട്ട് ചെയ്യുന്നത് യുവന്റസ് ആരാധകരും ബോർഡും എല്ലാം റാബിയോ ക്ലബ് വിടുന്നത് ആഘോഷിക്കുക ആണെന്നാണ്. അതിനർത്ഥം മക്ഫ്രെഡിനെക്കാൾ വലി മെച്ചമൊന്നും അല്ല റാബിയോ എന്നാണ്. ഇതും പരിഹാരം അല്ലെങ്കിൽ പിന്നെ എന്താണ്?

മിലിങ്കോവിച് സാവിച് എന്ന നാമമാണ് ഈ ചോദ്യത്തിന് ഉത്തരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പറയുന്നത്. ലാസിയോ മധ്യനിരയിലെ പ്രധാനി. ഡിഫൻസ് ആയാലും അറ്റാക്ക് ആയാലും മിലിങ്കോ സാവിചിന് ഒരുപോലാണ്. കഴിഞ്ഞ സീസണിൽ മധ്യനിരയിൽ കളിച്ച 10നു മുകളിൽ അസിസ്റ്റും 10നു മുകളിൽ ഗോളുകളും നേടിയ താരം. യൂറോപ്പിലെ പ്രധാന അഞ്ചു ലീഗിലെ വേറെ ഒരു സി എമ്മിനും അവസാന സീസണിൽ ഈ നേട്ടമില്ല. പക്ഷെ സാവിച് വരുമോ?

സാവിച് ക്ലബ് വിടാൻ ഏറെ കാലമായി ശ്രമിക്കുന്നുണ്ട്. പക്ഷെ ലാസിയോ ചോദിക്കുന്ന തുക വളരെ വലുതായത് കൊണ്ട് താരത്തെ സ്വന്തമാക്കാൻ ആരും ശ്രമിക്കാറില്ല എന്നതാണ് സത്യം. യുണൈറ്റഡ് ആ തുക നൽകാൻ തയ്യാറായാൽ 27കാരൻ മാഞ്ചസ്റ്ററിൽ എത്തും. അവസാന 7 വർഷമായി സാവിച് ലാസിയോക്ക് ഒപ്പം ഉണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ ഇപ്പോഴും ആരാധകരുടെ ഒരു സ്വപ്നം മാത്രമാണ്. ക്ലബ് ഔദ്യോഗികമായി ഒരു നീക്കവും സവിചിനായി നടത്തിയിട്ടില്ല.

പിന്നെ യുണൈറ്റഡിന്റെ കയ്യിലുള്ള ആയുധങ്ങൾ ഗാർനർ, ഇക്ബാൽ സിദാൻ, സാവേജ് എന്നീ യുവതാരങ്ങൾ ആണ്. ഇതിൽ ഗാർനറിന് അവസരങ്ങൾ നൽകാൻ ടെൻ ഹാഗ് തയ്യാറായേക്കും. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിൽ ലോണിൽ കളിച്ച ഗാർനർ അവിടെ അത്ഭുതങ്ങൾ കാണിച്ചിരുന്നു. പരിക്ക് കാരണം പ്രീസീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായത് ഗാർനറിന് തിരിച്ചടിയാണ്. ടെൻ ഹാഗിനെ ഇമ്പ്രസ് ചെയ്യാനുള്ള അവസരം ആണ് പരിക്ക് കാരണം ഗാർനറിന് നഷ്ടമായത്. എന്തായാലും ഗാർനർ മക്ഫ്രെഡിനെക്കാൾ ഭേദമാകും എന്ന് അദ്ദേഹത്തിന്റെ ഫോറസ്റ്റിനായുള്ള കഴിഞ്ഞ സീസണിലെ പ്രകടനങ്ങൾ ഉറപ്പ് തരുന്നു.

ഇഖ്ബാലും സാവേജും യുണൈറ്റഡ് മധ്യനിരയിൽ എത്താൻ ഇനിയും സമയം എടുക്കും. ഇപ്പോൾ അവരെ ഈ വലിയ ലീഗിലേക്ക് എറിയുന്നത് അവരുടെ ഭാവിയെയും ബാധിച്ചേക്കും. ചുരുക്കി പറഞ്ഞാൽ മധ്യനിരയിലേക്ക് നല്ല താരങ്ങളെ പെട്ടെ‌‌ന്ന് എത്തിച്ചില്ല എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതും മറ്റൊരു ദുരിത സീസണായി മറക്കേണ്ടി വരും.

Story Highlight: Manchester United struggling to fix their midfield ever since carrick retired

പ്രീമിയർ ലീഗ് പോരാട്ടങ്ങൾക്ക് നാളെ തുടക്കം, ഇത്തവണ കിരീടം ആർക്ക്!? | Premier League Season 2022/23

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസൺ നാളെ തുടക്കമാകും. നാളെ ഇന്ത്യൻ സമയം അർധരാത്രി സെലുസ്പാർക്കിൽ ക്രിസ്റ്റൽ പാലസും ആഴ്സണലും തമ്മിൽ നടക്കുന്ന മത്സരത്തൊടെയാകും ലീഗിന് തുടക്കമാവുക. ലോകകപ്പ് ഇടക്ക് വരുന്നത് കൊണ്ട് തന്നെ ലീഗ് ഇത്തവണ പ്രവചനാതീതം ആകും എന്നാണ് ഫുട്ബോൾ നിരീക്ഷകർ കരുതുന്നത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ് കിരീട സാധ്യതയിൽ മുന്നിൽ.

ഹാളണ്ട് ടീമിലെത്തിയത് മാഞ്ചസ്റ്റർ സിറ്റിയുടെ കരുത്ത് കൂട്ടിയിട്ടുണ്ട്. സിറ്റിക്ക് തൊട്ടു പിറകിൽ കഴിഞ്ഞ സീസണിൽ ഫിനിഷ് ചെയ്ത ലിവർപൂളും ടീം ശക്തമാക്കിയിട്ടുണ്ട്. നൂനിയസിന്റെ വരവ് തന്നെ ആകും ഇതിൽ പ്രധാനം. മാനെ പോയത് ലിവർപൂളിനെ എങ്ങനെ ബാധിക്കും എന്ന് ഏവറ്റും ഉറ്റു നോക്കുന്നു.

ക്ലബ് ഉടമ മാറിയതും ഡിഫൻസിലെ പ്രധാന താരങ്ങൾ ക്ലബ് വിട്ടതും ചെൽസിയെ ചെറിയ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. കൗലിബലിയെ ഡിഫൻസിൽ എത്തിച്ച ചെൽസിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ ട്രാൻസ്ഫർ വിൻഡോ അടക്കും മുമ്പ് ശരിയാക്കേണ്ടതുണ്ട്.

സ്പർസ് ആയിരിക്കും ഇത്തവണ ലീഗിലെ കറുത്ത കുതിരകൾ എന്നാണ് പ്രവചനം. കോണ്ടെ ഒരുപാട് താരങ്ങളെ ടീമിൽ എത്തിച്ച് കൊണ്ട് സ്പർസിനെ വലിയ ടീം തന്നെ ആക്കി മാറ്റിയിട്ടുണ്ട്. ബിസോമ, പെരിസിച് എന്നി സൈനിംഗുകൾ സ്പർസിന്റെ ആദ്യ ഇലവനിൽ തന്നെ എത്താൻ പോകുന്ന താരങ്ങളാകും. കോണ്ടെയുടെ ടീം കിരീട പോരാട്ടത്തിൽ എന്തായാലും ഉണ്ടാകും.

ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും ശക്തമാക്കിയിട്ടുണ്ട് എങ്കിലും അവർക്ക് ഇനിയും താരങ്ങളെ എത്തിച്ചാൽ മാത്രമെ കിരീടം പോലുള്ള വലിയ കാര്യങ്ങൾ മോഹിക്കാൻ സാധിക്കുകയുള്ളൂ. ആഴ്സണൽ അർട്ടേറ്റയുടെ പ്രോഗസിൽ വിശ്വസിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകൻ ടെൻ ഹാഗ് വല്ല മാജിക്കും കാണിക്കും എന്ന വിശ്വാസത്തിലാണ്. റൊണാൾഡോയുടെ തീരുമാനം എന്താകും എന്നതിൽ വ്യക്തതയില്ലാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇപ്പോഴും പ്രതിസന്ധിയിൽ നിർത്തുകയാണ്.

ന്യൂകാസിൽ യുണൈറ്റഡ്, ആസ്റ്റൺ വില്ല, വെസ്റ്റ് ഹാം യുണൈറ്റഡ്, എവർട്ടൺ എന്നിവരും ഈ ട്രാൻസ്ഫർ വിൻഡോയിൽ ശക്തരായിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ ഏറ്റവും വാശിയേറിയ ലീഗിന്റെ പുതിയ സീസൺ ആരുടേതാകും എന്ന് ഇനി കണ്ടു തന്നെ അറിയണം.

Story Highlight: Premier League Season 2022/23 kick off

പ്രീമിയർ ലീഗ് താരങ്ങൾ ഇനി വംശീയതക്ക് എതിരെ മുട്ടു കുത്തി നിൽക്കില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കളിക്കാർ വരുന്ന സീസണിലെ എല്ലാ മത്സരങ്ങൾക്ക് മുമ്പും മുട്ടു കുത്തി നിൽക്കില്ല. അവസാന രണ്ടു വർഷമായി തുടരുന്ന വംശീയതക്ക് എതിരായ ഐക്യദാര്ഢ്യമായി നടത്തി വരുന്ന പ്രവർത്തി നിർത്താൻ ആണ് പ്രീമിയർ ലീഗ് താരങ്ങൾ തീരുമാനിച്ചിരിക്കുന്നത്. എല്ലാ മത്സരത്തിലും എന്നതിന് പകരം ചില പ്രത്യേക ദിവസങ്ങൾ തിരഞ്ഞെടുത്ത് ആകും ഇനി ക്നീൽ ചെയ്യുക എന്ന് പ്രീമിയർ ലീഗ് ക്ലബ് ക്യാപ്റ്റൻമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ക്യാപ്റ്റൻമാരുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും കളിക്കാരുടെ സ്ലീവിൽ ഇതിനകം തന്നെ ഉള്ള “നൊ റൂം ഫോർ റേസിസം” എന്ന സന്ദേശം ഈ സീസണിലും തുടരും എന്ന് പ്രീമിയർ ലീഗ് അറിയിച്ചു. അമേരിക്കയിൽ ജോർജ്ജ് ഫ്‌ലോയിഡിൽ കൊല്ലപ്പെട്ടതിന് പിന്നാലെ ആയിരുന്നു 2020 ജൂൺ മുതൽ പ്രീമിയർ ലീഗ് കളിക്കാർ എല്ലാ കളിയുടെയും തുടക്കത്തിൽ മുട്ടുകുത്താൻ തുടങ്ങിയത്.

Story Highlights: All Premier League clubs have reached a decision to stop taking the knee before matches

ആൻഡർലെച്ചിൽ നിന്നും സെർജിയോ ഗോമസിനെ സ്വന്തമാക്കാൻ സിറ്റി

ആൻഡർലെച്ച് പ്രതിരോധ താരം സെർജിയോ ഗോമസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയുടെ നീക്കം. ബ്രൈറ്റണിൽ നിന്നും കുക്കുറെയ്യയെ എത്തിക്കാനുള്ള നീക്കങ്ങൾ വിജയം കാണില്ലെന്ന് ഉറപ്പായതോടെയാണ് സിറ്റി മറ്റ് സാധ്യതകൾ തേടിയത്. സിൻചെങ്കോ കൂടി ടീം വിട്ടതോടെ ഇടത്-വലത് ബാക്ക് സ്ഥാനങ്ങളിലേക്ക് ടീമിൽ ആകെ രണ്ടു താരങ്ങൾ മാത്രമുള്ള അവസ്ഥയാണുള്ളത്. ഈ സ്ഥാനത്തേക്കാണ് ഇരുപത്തിയൊന്ന്കാരനായ താരത്തെ സിറ്റി കാണുന്നത്.

മുൻ ബാഴ്‌സ യൂത്ത് ടീം അംഗമായ സെർജിയോ ഗോമസ് ബറൂസിയ ഡോർട്മുണ്ടിൽ നിന്നാണ് ബെൽജിയൻ ക്ലബ്ബിലേക്ക് എത്തുന്നത്. കരിയറിന്റെ തുടക്കത്തിൽ ഇടത് വിങ്ങിൽ കളിച്ചിരുന്ന താരം പിന്നീട് ഇടത് ബാക്ക് സ്ഥാനത്തേക്ക് മാറുകയായിരുന്നു. അവസാന സീസണിൽ ലീഗിൽ അഞ്ചു ഗോളും പന്ത്രണ്ട് അസിസ്റ്റും കണ്ടെത്താൻ ആയിരുന്നു. ഇരുപത്തിയൊന്ന്കാരനായ താരത്തെ എത്തിച്ച ശേഷം മറ്റ് ടീമുകളിലേക്ക് ലോണിൽ കൈമാറാൻ ആണ് സിറ്റിയുടെ പദ്ധതി. ജിറോണയാണ് താരത്തെ ലോണിൽ എത്തിക്കാൻ നിലവിൽ സന്നദ്ധരായിട്ടുള്ളത്. ബെൽജിയൻ ക്ലബ്ബുമായുള്ള ചർച്ചകൾ പൂർത്തിയവുന്ന മുറക്ക് സ്പാനിഷ് താരം സിറ്റിയിലേക്ക് എത്തിച്ചേരും.

Story Highlight: Manchester City are in negotiations with Anderlecht for Sergio Gómez

Exit mobile version