ഫ്രഞ്ച് മിഡ്ഫീൽഡർ നൗയ്റോ അഹമദ ക്രിസ്റ്റൽ പാലസിൽ

പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസ്, സ്റ്റട്ട്ഗാർട്ടിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ നൗയ്‌റോ അഹമദയെ സൈൻ ചെയ്തു. മഴ്സെയിൽ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ജർമ്മനിയിൽ എത്തിയത്. അവിടെ ഇനിയും മൂന്ന് വർഷത്തെ കരാർ ബാക്കിയുള്ളപ്പോൾ ആണ് അഹമദ ക്ലബ് വിടുന്നത്. ഈ സീസണിൽ സ്റ്റുറ്റ്ഗട്ടിനായി 16 ബുണ്ടസ്‌ലിഗ മത്സരങ്ങൾ കളിച്ച താരം രണ്ട് ഗോളുകൾ ക്ലബിനായി നേടിയിരുന്നു.

20-കാരൻ വേഴ്സറ്റൈൽ താരമാണ്‌. ഹോൾഡിംഗ് മിഡ്ഫീൽഡറായും സെന്റർ ബാക്കായും കളിക്കാനും കഴിവുള്ള താരമാണ് അഹമദ. ഇത് ക്രിസ്റ്റൽ പാലസിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിംഗ് ആണ്.

റിലഗേഷനിൽ നിന്ന് രക്ഷപ്പെടണം, ബ്രസീലിയൻ യുവതാരത്തെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറെസ്റ്റ്

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ റെക്കോർഡ് സൈനിങ് നടത്തിയ നോട്ടിങ്ഹാം ഫോറെസ്റ്റ് ജനുവരിയിലും പുതിയ താരങ്ങളെ എത്തിക്കുന്നത് തുടരുന്നു. പാൽമിറാസിന്റെ മധ്യനിര താരം ഡാനിലോ ആണ് ടീം പുതുതായി നോട്ടമിട്ട താരം. കൈമാറ്റത്തിന് ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. നേരത്തെ താരത്തെ ലോണിൽ എത്തിക്കാൻ ആയിരുന്നു ഇംഗ്ലീഷ് ടീമിന്റെ ശ്രമം എങ്കിലും പിന്നീട് ഡാനിലോയെ സ്വന്തമാക്കാൻ തന്നെ അവർ തീരുമാനിക്കുകയായിരുന്നു. ഏകദേശം പതിനെട്ട് മില്യൺ യൂറോയോളമാണ് കൈമാറ്റ തുക എന്നാണ് സൂചനകൾ. ഇത് ആഡ് ഓണുകൾ അടക്കം ഇരുപത് മില്യൺ കടന്നേക്കും.

ഇരുപത്തിയൊന്നുകാരനായ ഡാനിലോ 2020 മുതൽ പാൽമീറാസ് സീനിയർ ടീമിന്റെ ഭാഗമാണ്. നൂറ്റിമുപ്പതോളം മത്സരങ്ങൾ ടീമിന്റെ ജേഴ്‌സി അണിഞ്ഞ താരം പന്ത്രണ്ട് ഗോളുകളും സ്വന്തം പേരിലാക്കി. അവസാന നിമിഷം മൊണാക്കോയിൽ നിന്നും വെല്ലുവിളി ഉയർന്നെങ്കിലും താരവുമായി ധാരണയിൽ എത്താൻ നോട്ടിങ്ഹാമിനായി. നേരത്തെ മധ്യനിര താരം ഗുസ്താവോ സ്കാർപയേയും ജനുവരിയിൽ നോട്ടിങ്ഹാം ടീമിലേക്ക് എത്തിച്ചിരുന്നു.

വെറ്ററൻ താരത്തെ ടീമിൽ എത്തിച്ച് വലൻസിയ

വെറ്ററൻ താരം ഇയാഗോ ഹെറെരിനെ ടീമിൽ എത്തിച്ച് വലൻസിയ. ടീമിലെ കീപ്പർ ആയിരുന്ന ഹുവാന്മേക്ക് പരിക്കേറ്റ് പുറത്തായതോടെയാണ് പകരക്കാനെ വലൻസിയ ടീമിൽ എത്തിച്ചത്. ഒരു വർഷത്തേക്കാണ് കരാർ. പരിക്കേറ്റ ഹുവാന്മേക്ക് സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരും.

ഇതോടെ മുപ്പത്തിനാല്കാരനായ താരത്തിന് സ്പാനിഷ് ലീഗിലേക്ക് മടങ്ങി എത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.മുൻപ് അത്ലറ്റിക് ബിൽബാവോയുടെ കൂടെയാണ് താരം ലീഗിൽ കൂടുതൽ സമയം ചെലവിട്ടിട്ടുള്ളത്. 2007 മുതൽ 2010 വരെയും ശേഷം 2012 മുതൽ 2021 വരെയും ബിൽബാവോ താരമായിരുന്നു. എന്നാൽ ആദ്യ പതിനൊന്നിൽ സ്ഥാനം ലഭിച്ചത് വിരളമായിട്ടായിരുന്നു. 2018-19 സീസണിൽ മാത്രമാണ് തുടർച്ചായി ടീമിന്റെ വലകാക്കാൻ അവസരം ലഭിച്ചിരുന്നത്. എങ്കിലും ടീമിലെ മൂന്നാം കീപ്പർ എന്ന സ്ഥാനം പരിചയ സമ്പന്നനായ ഹെറെരിന്റെ കൈകളിൽ ഭദ്രമാകും എന്നാണ് വലൻസിയ കണക്ക് കൂടുന്നത്.

പിക്ക്ഫോർഡിന്റെ പരിക്ക്, എവർട്ടൺ ഒരു പുതിയ ഗോൾ കീപ്പറെ ടീമിൽ എത്തിച്ചു

ജോർദാൻ പിക്‌ഫോർഡിന് പരിക്കേറ്റതിനാൽ ഗോൾ കീപ്പിങ് ഡിപാർട്മെന്റിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനായി എവർട്ടൺ ഒരു പുതിയ സൈനിംഗ് നടത്തി. മുൻ ലെസ്റ്റർ ഗോൾകീപ്പർ എൽഡിൻ ജാകുപോവിച്ചിനെ ആണ് എവർട്ടൺ ടീമിലെത്തിച്ചത്.

37-കാരൻ ഗുഡിസൺ പാർക്കിൽ ഒരു ഹ്രസ്വകാല കരാർ ഒപ്പുവെച്ചു. ജാകുപോവിച് ഫ്രീ എജന്റ് ആയിരുന്നു. അസ്മിർ ബെഗോവിച്ചിന് പിറകിൽ രണ്ടാം ഗോൾ കീപ്പർ ആയാകും അദ്ദേഹം പ്രവർത്തിക്കുക. പിക്ക്ഫോർഡ് മാത്രമല്ല പരിക്കേറ്റ മൂന്നാം ഗോൾകീപ്പർ ആൻഡി ലോനെർഗനും പുറത്തായതാണ് എവർട്ടൺ ഒരു സൈനിങ് നടത്താൻ കാരണം.

ഒടുവിൽ “ആർഡിട്ടി”ക്ക് മോചനം, താരം റയോ വയ്യക്കാനോയിലേക്ക് മടങ്ങും

എസ്പാന്യോൾ മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്ന റൗൾ ഡേ തോമസ് ഒടുവിൽ ടീം വിടുന്നു. ടീമിന്റെയും ആരാധരുടേയും പ്രിയ താരമായിരുന്ന റൗൾ, പക്ഷെ അടുത്തിടെ ടീമുമായി ഉടക്കിയിരുന്നു. ടീം വിടാനുള്ള നീക്കത്തിലായിരുന്നു താരം. എന്നാൽ ട്രാൻസ്ഫർ വിൻഡോയിൽ ടീം ഉദ്ദേശിച്ച ഓഫറുകൾ ഒന്നും ലഭിച്ചിരുന്നില്ല. താരത്തിന്റെ ഉയർന്ന റിലീസ് ക്ലോസും കാരണമായി. അതേ സമയം റയോ വയ്യക്കാനോയുമായുള്ള ചർച്ചകൾക്കിടെ റയോ പ്രെസിഡണ്ട് പ്രെസയെ താരത്തിന്റെ ഏജന്റ് കയ്യേറ്റം ചെയ്തത് വരെ നീണ്ട വലിയ നാടകങ്ങൾക്കാണ് ഇതോടെ അവസാനമാകുന്നത്.

എട്ട് മില്യൺ യൂറോയാണ് റയോ വയ്യക്കാനോ കൈമാറ്റ തുകയായി നൽകുന്നത്. മൂന്ന് മില്യൺ ആഡ് ഓണായും ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് വർഷത്തെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനും സാധിക്കും. അതേ സമയം ട്രാൻസ്ഫർ വിൻഡോ തുറക്കുന്ന ജനുവരിയിൽ മാത്രമാണ് താരത്തിന് റയോ വയ്യക്കാനോ ജേഴ്‌സിയിൽ ഇറങ്ങാൻ സാധിക്കുക. മാഡ്രിഡ് യൂത്ത് ടീമുകളിലൂടെ വളർന്ന താരം വയ്യക്കാനോ ജേഴ്‌സയിൽ അറുപതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2017മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ആയിരുന്നു ഇത്. 2020ലാണ് എസ്പാന്യോളിൽ എത്തുന്നത്.

നിലവിൽ താരത്തെ എസ്പാന്യോൾ ടീമിൽ ഉൾപ്പെടുത്തുന്നില്ല. ബാഴ്‌സയിൽ നിന്നും ബ്രാത്വൈറ്റിനെ ടീമിൽ എത്തിക്കുകയും ചെയ്തിരുന്നു. ജനുവരി വരെ കളത്തിൽ ഇറങ്ങില്ല എന്നതിനാൽ താരത്തിന്റെ ലോകകപ്പ് സ്വപ്നങ്ങളും ഏകദേശം അവസാനിച്ചു.

ഇക്കാർഡി ഇനി തുർക്കിയിൽ

അവസാനം ഇക്കാർഡി പി എസ് ജി വിടുന്നു. താരം തുർക്കിയി ക്ലബായ ഗലറ്റസറെയുടെ ഭാഗമാകും. ഇക്കാർഡിയെ ലോണിൽ ആകും താരം സ്വന്തമാക്കുക. ഇരു ക്ലബുകളും ഇന്ന് ഡീൽ പൂർത്തിയാക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ്. വ്യാഴാഴ്ച ആണ് തുർക്കിയിലെ ട്രാൻസ്ഫർ വിൻഡോ അവസാക്കുന്നത്. ഇക്കാർഡിയുടെ വേതനത്തിന്റെ വലിയ ഭാഗം പി എസ് ജി തന്നെ വഹിക്കും.

ഇക്കാർഡിയെ വിൽക്കാൻ കഴിഞ്ഞ സീസൺ മുതൽ പി എസ് ജി ശ്രമിക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ ഉയർന്ന വേതനം കാരണം ആരും താരത്തെ വാങ്ങാൻ തയ്യാറായുരുന്നില്ല. ഇന്റർ വിട്ട് രണ്ട് സീസൺ മുമ്പ് പാരീസിൽ എത്തിയപ്പോൾ ഇക്കാർഡി തിളങ്ങിയിരുന്നു എങ്കിലും സൂപ്പർ താരങ്ങളുടെ നീണ്ട നിര ഉള്ളത് കൊണ്ട് ഇക്കാർഡിക്ക് അധികം അവസരങ്ങൾ ഒഇ എസ് ജിയിൽ പിന്നെ ലഭിച്ചിരുന്നില്ല.

നഥാൻ റെഡ്മണ്ടും തുർക്കിയിലേക്ക്

സതാമ്പ്ടൺ താരം നഥാൻ റെഡ്മുണ്ട് തുർക്കിയിലേക്ക് പോകും. ഡെലെ അലിയെ സ്വന്തമാക്കിയ ക്ലബായ ബെസിക്‌റ്റാസ് ആണ് റെഡ്മണ്ടിനെയും സ്വന്തമാക്കുന്നത്. 4 മില്യൺ പൗണ്ടിന്റെ നീക്കത്തിന് സതാമ്പ്ടൺ സമ്മതിച്ചിരിക്കുകയാണ്.

ഫെനർബാച്ചെയും റെഡ്മണ്ടിനായി രംഗത്ത് ഉണ്ടായിരുന്നു. വ്യാഴാഴ്ച ആണ് തുർക്കിയിലെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത്.

2016-ൽ നോർവിച്ച് സിറ്റിയിൽ നിന്ന് ആയിരുന്നു റെഡ്മണ്ട് സതാമ്പ്ടണിൽ ചേർന്നത്. 232 മത്സരങ്ങൾ സതാമ്പ്ടണായി കളിച്ച താരം 30 ഗോളുകൾ നേടിയിട്ടുണ്ട്.

റൈറ്റ് ബാക്ക് ശക്തമാക്കണം, മറ്റൊരു അറോഹോയിൽ കണ്ണ് നട്ട് ബാഴ്സലോണ

ട്രാൻസ്ഫർ വിൻഡോ ഉഴുതുമറിച്ച് മികച്ച താരങ്ങളെ ടീമിൽ എത്തിക്കാൻ ഇത്തവണ ബാഴ്സലോണക്ക് ആയിരുന്നു. അപ്പോഴും പ്രതീക്ഷിച്ച താരങ്ങളെ എത്തിക്കാൻ കഴിയാതെ ഇരുന്ന രണ്ട് പൊസിഷനുകൾ ആയിരുന്നു റൈറ്റ് – ലെഫ്റ്റ് ബാക്ക് സ്ഥാനങ്ങൾ. ഈ സ്ഥാനങ്ങളിലേക്ക് അടുത്ത സീസണിന് മുൻപ് താരങ്ങളെ എത്തിക്കാൻ ബാഴ്സലോണക്ക് പദ്ധതിയുണ്ട്. റൈറ്റ് ബാക്ക് സ്ഥാനത്തേക്ക് ഒരു താരത്തെ ടീം കണ്ടു വെച്ചു കഴിഞ്ഞു എന്നാണ് ഇപ്പോൾ വരുന്ന സൂചനകൾ. അമേരിക്കയിൽ ലോസ് അഞ്ചലസ് ഗാലക്സിക്ക് വേണ്ടി കളിക്കുന്ന മെക്സിക്കൻ താരം ഹൂലിയൻ അരാഹുവോ ആണ് ഈ താരം.

ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ താരത്തിന്റെ പേര് ബാഴ്‌സയുടെ പരിഗണനയിൽ വന്നിരുന്നു. എന്നാൽ ചർച്ചകൾ ഒന്നും നടന്നിരുന്നില്ല. കാലിഫോർണിയയിൽ ജനിച്ച ഇരുപത്തിയൊന്നുകാരനായ താരം ജൂനിയർ തലത്തിൽ അമേരിക്കക്ക് വേണ്ടിയും പിന്നീട് സീനിയർ തലത്തിലും ഒരു മത്സരം അമേരിക്കൻ ദേശിയ ടീമിന് വേണ്ടി കളിച്ചു. എന്നാൽ പിന്നീട് ഇരട്ട പൗരത്വം ഉള്ള അരാഹുവോ മെക്സിക്കൻ ടീമിലേക്ക് മാറുകയായിരുന്നു. എഫ്സി പോർട്ടോയും താരത്തിന് വേണ്ടി അടുത്തിടെ ശ്രമങ്ങൾ നടത്തിയതായി സൂചന ഉണ്ടായിരുന്നു.

മുൻപ് ബാഴ്‌സലോണയുടെ അരിസോണയിലുള്ള അക്കാദമിയിൽ താരം പരിശീലനം നേടിയിട്ടുണ്ട്. താരത്തിന്റെ പ്രകടനം പല യൂറോപ്യൻ ടീമുകളുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. സെർജിന്യോ ഡെസ്റ്റിന് ടീമിന് പുറത്തേക്കുള്ള വഴി തേടിയ ബാഴ്‌സലോണക്ക് നിലവിൽ സെർജി റോബർട്ടോ, ബെല്ലാരിൻ എന്നിവരാണ് റൈറ്റ് ബാക്ക് സ്ഥാനത്ത് ഉള്ളത്. കഴിഞ്ഞ മത്സരങ്ങളിൽ ജൂൾസ് കുണ്ടേയെ സാവി ഈ സ്ഥാനത്ത് പരീക്ഷിച്ചിരുന്നു. ദീർഘ കാലത്തേക്ക് റൈറ്റ് ബാക്ക് സ്ഥാനത്തെക്കുള്ള ടീമിന്റെ ലക്ഷ്യമായാണ് അരാഹുവോയെ ബാഴ്‌സലോണ കാണുന്നത്.

ഇലയ്ക്സ് മോറിബ വീണ്ടും വലൻസിയയിൽ

ആർബി ലെപ്സിഗ് താരം ഇലയ്ക്സ് മോറിബ വലൻസിയയിൽ. പത്തൊൻപത്കാരനായ മധ്യനിര താരം ഒരു വർഷത്തെ ലോണിലാണ് വലൻസിയയിലേക്ക് എത്തുന്നത്. നേരത്തെ ജനുവരി മുതൽ വലൻസിയയിൽ ലോണിൽ കളിക്കുകയായിരുന്ന താരം ലോൺ കാലാവധി അവസാനിച്ച് ലെപ്സീഗിലേക്ക് മടങ്ങിയിരുന്നു. ശേഷം അവസരങ്ങൾ കുറവായതിനാൽ പുതിയ തട്ടകം തേടുകയായിരുന്നു.

കാർലോസ് സോളർ പിഎസ്ജിയിലേക്ക് ചേക്കേറിയതോടെയാണ് ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിൽ വീണ്ടും മോറിബയെ എത്തിക്കാനുള്ള തീരുമാനം വലൻസിയ എടുത്തത്. മുൻപ് ലോണിൽ എത്തിയ കാലയളവിൽ പതിനാല് ലീഗ് മത്സരങ്ങളിൽ ടീമിനായി കളിച്ചിരുന്നു. 2021ലാണ് മോറിബ ബാഴ്‌സലോണ വിട്ട് ലെപ്സീഗിൽ എത്തുന്നത്. കോമാന് കീഴിൽ അവസരം ലഭിച്ചിട്ടും താരം ടീം വിടാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

ബാഴ്സലോണ വിട്ട മാർട്ടിൻ ബ്രാത്വൈറ്റ് എസ്പാന്യോളിലേക്ക്

ബാഴ്സലോണ മുന്നേറ്റ താരം മാർട്ടിൻ ബ്രാത്വൈറ്റ് എസ്പാന്യോളിൽ. താരം പുതിയ ക്ലബ്ബിൽ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി. എന്നാൽ കൈമാറ്റം പൂർത്തിയക്കണമെങ്കിൽ ബാഴ്‌സലോണയുമായുള്ള നിലവിലെ കരാർ റദ്ദാക്കേണ്ടതുണ്ട്. ഈ ദിവസം തന്നെ അതുണ്ടാകും എന്നാണ് സൂചനകൾ. നേരത്തെ സ്‌പെയിനിൽ നിന്നടക്കം ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം താരം തള്ളിക്കളഞ്ഞിരുന്നു. എസ്പാന്യോളിൽ എത്തുമ്പോൾ ബാഴ്‌സലോണ നഗരത്തിൽ തന്നെ തുടരാനും താരത്തിനാകും.

മൂന്ന് വർഷത്തെ കരാർ ആവും ബ്രാത്വൈറ്റ് എസ്പാന്യോളിൽ ഒപ്പിടുക. മുന്നേറ്റ താരം റൗൾ ഡെ തോമസ് ടീം വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കെ അതിന് ശേഷം പുതിയ താരത്തെ എത്തിക്കാൻ ആയിരുന്നു എസ്പാന്യോളിന്റെ പദ്ധതി. എന്നാൽ ട്രാൻസ്‌ഫർ വിൻഡോ അവസാന ദിനം ആയിട്ടും ക്ലബ്ബുമായി ചെറിയ ഉടക്കിൽ എത്തിയ റൗൾ ഡെ തോമസ് ടീം വിടുന്ന ലക്ഷണമൊന്നും ഇല്ല. ഇതിന് പിറകെയാണ് ബ്രാത്വൈറ്റിനെ എത്തിക്കാൻ അവർ തീരുമാണിച്ചത്. ബാഴ്‌സലോണ ഫ്രീ ഏജന്റ് ആക്കിയതിന് ശേഷം താരത്തെ എസ്പാന്യോൾ ജേഴ്‌സിയിൽ കാണാം.

ഇക്കാർഡി തുർക്കിയിലേക്ക് പോകാൻ സാധ്യത

ട്രാൻസ്ഫർ വിൻഡോയിൽ അവസാന ഘട്ടത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ സ്‌ട്രൈക്കർ ആയ മൗറോ ഇക്കാർഡി തുർക്കിയിലേക്ക് പോകാൻ ഒരുങ്ങുന്നു. തുർക്കി ക്ലബായ ഗലറ്റസറെ ആണ് ഇക്കാർഡിയെ സൈൻ ചെയ്യാൻ ഒരുങ്ങുന്നത്. ലോണിൽ ആകും താരം തുർക്കിയിലേക്ക് പോവുക. ഇരു ക്ലബുകളും ഡീൽ പൂർത്തിയാക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ്.

ഇക്കാർഡിയുടെ വേതനം ആണ് ഇപ്പോൾ ഇരു ടീമുകളുടെയും പ്രധാന ചർച്ച‌. അതിൽ ധാരണ ആയാൽ ഈ നീക്കം നടക്കും. തുർക്കിയിലെ ട്രാൻസ്ഫർ വിൻഡോ സെപ്റ്റംബർ 8നു മാത്രമേ അവസാനിക്കുകയുള്ളൂ എന്നതിനാൽ പി എസ് ജി ക്ക് സമയമുണ്ട്.

ഇക്കാർഡിയെ വിൽക്കാൻ കഴിഞ്ഞ സീസൺ മുതൽ പി എസ് ജി ശ്രമിക്കുന്നുണ്ട്. എന്നാൽ താരത്തിന്റെ ഉയർന്ന വേതനം കാരണം ആരും താരത്തെ വാങ്ങാൻ തയ്യാറായുരുന്നുല്ല. ഇന്റർ വിട്ട് രണ്ട് സീസൺ മുമ്പ് പാരീസിൽ എത്തിയപ്പോൾ ഇക്കാർഡി തിളങ്ങിയിരുന്നു എങ്കിലും സൂപ്പർ താരങ്ങളുടെ നീണ്ട നിര ഉള്ളത് കൊണ്ട് ഇക്കാർഡിക്ക് അധികം അവസരങ്ങൾ ഒഇ എസ് ജിയിൽ പിന്നെ ലഭിച്ചിരുന്നില്ല.

ചെൽസി ഡിഫൻസിലെ പ്രശ്നങ്ങൾ തീർക്കാൻ ഫൊഫാന എത്തി

വെസ്ലി ഫോഫാനയുടെ സൈനിംഗ് ചെൽസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലെസ്റ്ററിൽ നിന്ന് റെക്കോർഡ് തുക നൽകിയാണ് ചെൽസി താരത്തെ ടീമിലേക്ക് എത്തിച്ചത്. ചെൽസി നേരത്തെ നൽകിയ മൂന്ന് ഓഫറുകൾ നിരസിച്ച ശേഷമാണ് ലെസ്റ്റർ അവസാനം താരത്തെ വിൽക്കാൻ സമ്മാനിച്ചത്.

2028വരെയുള്ള കരാർ ചെൽസിയിൽ ഫൊഫാന ഒപ്പുവെച്ചു. എഴുപത്തിയഞ്ചു മില്യൺ പൗണ്ട് ആണ് ചെൽസി താരത്തിനായി നൽകിയത്. ഇതിന് പുറമെ ആഡ്-ഓണുകളും ഉണ്ടാകും. സെന്റർ ബാക്കായ ഫൊഫാന 2020ൽ ആണ് ലെസ്റ്റർ സിറ്റിയിൽ എത്തിയത്. ലെസ്റ്ററിൽ എത്തും മുമ്പ് ഫ്രഞ്ച് ക്ലബായ സെന്റ് എറ്റിയനിൽ ആയിരുന്നു താരം കളിച്ചത്.

Exit mobile version