ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലൻ പറയേണ്ട കാര്യങ്ങൾ അല്ല ടെൻ ഹാഗ് പറയുന്നത് – റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിൻ്റെ സമീപനത്തെ റൊണാൾഡോ വിമർശിച്ചു. ടെൻ ഹാഹിന്റെ നേതൃത്വത്തിൽ ക്ലബ്ബിൻ്റെ അഭിലാഷം എന്താണെന്ന് അദ്ദേഹം ചോദ്യം ചെയ്തു. “മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ… പ്രീമിയർ ലീഗോ ചാമ്പ്യൻസ് ലീഗോ നേടാൻ നിങ്ങൾക്ക് ആവില്ല എന്ന് പറയരുത്. നിങ്ങൾക്ക് യുണൈറ്റഡ് പരിശീലകൻ ആയിരിക്കെ അങ്ങനെ പറയാനാവില്ല. ഒരുപക്ഷേ ഞങ്ങൾക്ക് സാധ്യതയില്ലായിരിക്കാം, പക്ഷേ ഞങ്ങൾ കിരീടങ്ങൾക്ക് ആയി ശ്രമിക്കാൻ പോകുകയാണ് എന്ന് പറയണം. നിങ്ങൾ ശ്രമിക്കേണ്ടതുണ്ട്! ” – റൊണാൾഡോ പറഞ്ഞു.

ഓൾഡ് ട്രാഫോർഡിൽ റൊണാൾഡോയുടെ രണ്ടാം സ്പെല്ലിൽ റൊണാൾഡോയും ടെൻ ഹാഗും തമ്മിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഇരുവരും തമ്മിൽ നല്ല ബന്ധമായിരുന്നില്ല. അവിടെ പോർച്ചുഗീസ് താരത്തെ പലപ്പോഴും ബെഞ്ചിലിരുത്തുകയും അവസാനം റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടേണ്ടതായും വന്നിരുന്നു‌.

അതിനുശേഷം, റൊണാൾഡോ അൽ നാസറിന് വേണ്ടിയാണ് കളിക്കുന്നത്, ടെൻ ഹാഗ് യുണൈറ്റഡ് നിയന്ത്രിക്കുന്നത് തുടരുന്നു. എന്നിരുന്നാലും, മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോ പോയ ശേഷവും ബുദ്ധിമുട്ടുകയാണ്‌. ഈ സീസണിൽ ടെൻ ഹാഗിൻ്റെ നേതൃത്വത്തിൽ ക്ലബ്ബിന് മോശം തുടക്കമാണ് ലഭിച്ചത്. ടെൻ ഹാഗിനെതിരെ വലിയ വിമർശനം ഉയരുന്നതിന് ഇടയിലാണ് റൊണാൾഡോയുടെയും വിമർശനം.

എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ ആകും എന്ന് ടെൻ ഹാഗ്

ഇന്നലെ കൊവെൻട്രി സിറ്റിയെ തോൽപ്പിച്ച് എഫ് എ കപ്പ് ഫൈനലിൽ എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ ആകും എന്ന് യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. സിറ്റിയെ തോല്പിക്കാൻ യുണൈറ്റഡിനാകും എന്ന് ടെം ഹാഗ് പറഞ്ഞു. കഴിഞ്ഞ സീസണിക് എഫ് എ കപ്പ് ഫൈനലിൽ യുണൈറ്റഡ് സിറ്റിയോട് പരാജയപ്പെട്ടിരുന്നു.

“എനിക്ക് ഫൈനലിൽ മാൻ സിറ്റിക്ക് എതിരെ ജയിക്കണം. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെയാണ് ഞങ്ങൾ നേരിടുന്ന എങ്കിലും ഈ ഫൈനൽ വിജയിക്കാൻ ഞങ്ങൾക്ക് ആകും എന്ന് എനിക്ക് ഉറപ്പുണ്ട്”. ടെൻ ഹാഗ് പറഞ്ഞു.

“ഈ സീസണിൽ നിരവധി ഉയർച്ചകളും നിരവധി താഴ്ചകളും യുണൈറ്റഡിന് ഉണ്ടായിട്ടുണ്ട്. എഫ്എ കപ്പ് നേടിയത് കൊണ്ട് ഈ സീസൺ വിജയമായി മാറില്ല. കൂടുതൽ വിജയിക്കാനും കിരീടങ്ങൾ നേടാനും ഞങ്ങൾ ആഗ്രഹിക്കുന്നു” ടെൻ ഹാഗ് പറഞ്ഞു.

ഇന്നലെ 3-0ന് മുന്നിൽ നിന്ന ശേഷം യുണൈറ്റഡ് 3-3 എന്ന നിലയിലേക്ക് തകർന്നിരുന്നു. അവസാനം യുണൈറ്റഡ് ഷൂട്ടൗട്ടിലാണ് വിജയിച്ചത്.

“പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിക്കാനുള്ള കരുത്ത് ഞങ്ങൾ കാണിച്ചു. ഇതൊരു വിചിത്രമായ മത്സരമായിരുന്നു. ഞങ്ങൾ 75 മിനിറ്റ് പൂർണ്ണമായും നിയന്ത്രിച്ചു, അവസാന 15 മിനിറ്റിനുള്ളിൽ അവർ ചെയ്തതിന് കോവെൻട്രിക്ക് ഒരു അഭിനന്ദനം നൽകണം, ഞങ്ങൾക്ക് അവസാനം അച്ചടക്കം കുറവായിരുന്നു”. ടെൻ ഹാഗ് പറഞ്ഞു.

“മാഞ്ചസ്റ്റർ യുണൈറ്റഡിന് കിട്ടിയിരിക്കുന്നത് ഒരു മികച്ച പരിശീലകനെ ആണ്” – പെപ് ഗ്വാർഡിയോള

എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിച്ച പെപ് ഗ്വാർഡിയോള, മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ, ടെൻ ഹാഗിനെ ഏറെ പ്രശംസിച്ചു. ടെൻ ഹാഗിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വർഷങ്ങളോളം ഒരു നല്ല പരിശീലകനെ ലഭിച്ചു എന്ന് പെപ് പറഞ്ഞു.

“ടെൻ ഹാഗ് ഞങ്ങളുടെ പ്രൊഫഷനെ ഏറ്റവും മികച്ച രീതിയിൽ തന്നെ പ്രതിനിധീകരിക്കുന്നു. ഞങ്ങൾ സുഹൃത്തുക്കളാണെന്ന് എനിക്ക് പറയാൻ കഴിയില്ല, ഞങ്ങൾ അധികം ബന്ധമില്ല, പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി വരുന്ന ഏറെ വർഷങ്ങളിലേക്ക് ഒരു അസാധാരണ മാനേജർ ഉണ്ടെന്ന് ഞാൻ കരുതുന്നു.” പെപ് പറഞ്ഞു.

“പ്രീമിയർ ലീഗിലെ ആദ്യ സീസൺ എളുപ്പമല്ല, എനിക്ക് തന്നെ അത് അറിയാം, ആദ്യ സീസൺ നോക്കി തന്നെ ഒരു നല്ല മാനേജരെ തിരിച്ചറിയാം” പെപ് പറഞ്ഞു. ടെൻ ഹാഗ് ആദ്യ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിക്കുകയും ഒപ്പം ലീഗ് കപ്പ് കിരീടം നേടിക്കൊടുക്കയും ചെയ്തു. എഫ് എ കപ്പ് കൂടെ നേടിയാൽ യുണൈറ്റഡിന് ഇത് ഗംഭീര സീസണായി മാറും.

“സിറ്റിയെ തടയുക എന്നതല്ല കപ്പ് ഉയർത്തുക ആണ് ലക്ഷ്യം” – ടെൻ ഹാഗ്

നാളെ എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്‌. വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ കിരീടം തന്നെയാണ് ലക്ഷ്യം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീകൻ ടെൻ ഹാഗ് പറഞ്ഞു. സിറ്റിയെ ട്രെബിൾ കിരീടത്തിൽ നിന്ന് തടയുക എന്നതല്ല നമ്മൾ കിരീടം നേടുക എന്നതാണ് ടീമിന്റെ പ്ലാൻ.ടെൻ ഹാഗ് പറഞ്ഞു.

“ഞങ്ങൾക്ക് ഒരു കപ്പ് നേടണം, അത് സിറ്റിയെ തടയുക എന്ന ലക്ഷ്യത്തിൽ അല്ല, ഞങ്ങൾ കപ്പ് നേടുകയാണ് പ്രധാനം, ഇതൊരു മികച്ച അവസരമാണ്. ഒരു കപ്പ് ഫൈനലിലെത്താനും മാൻ സിറ്റിയെ ഫൈനലിൽ നേരിടുന്നു എന്നതും വലിയ കാര്യമാണ്” ടെൻ ഹാഗ് പറഞ്ഞു.

“അവർ വളരെ നല്ല ജോലി ചെയ്യുന്നുവെന്ന് ഞാൻ കരുതുന്നു. അവർ വളരെ നല്ല ഫുട്ബോൾ കളിക്കുന്നു, അവർ പ്രശംസകൾ എല്ലാം അർഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.

“ഞങ്ങൾക്ക് ഒരു നല്ല സീസൺ ആയിരുന്നു ഇത് എന്ന് ഞാൻ കരുതുന്നു, ഇത് നല്ല സീസണെ വളരെ നല്ല സീസണാക്കി മാറ്റാനുള്ള അവസരമാണ്.” ടെൻ ഹാഗ് കൂട്ടിച്ചേർത്തു.

റാഷ്ഫോർഡിനെ കൂടാതെ ഒരു ഗോൾ സ്കോറർ കൂടെ വേണം എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ഒരു സ്ട്രൈക്കറെ സ്വന്തമാക്കണം എന്ന് യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. ഹാരി കെയ്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ടെൻ ഹാഗ്. ഹാറ്റി കെയ്ൻ എന്നല്ല മാർക്കസ് റാഷ്‌ഫോർഡിന് പുറമെ ഞങ്ങൾക്ക് ഒരു ഗോൾ സ്കോററെ കൂടെ ആവശ്യമുണ്ട്. കിരീടങ്ങൾക്ക് ആയി പോരാടാൻ അത് അത്യാവശ്യമാണ്. ടെൻ ഹാഗ് പറഞ്ഞു.

ഞങ്ങൾക്ക് അത് ആവശ്യമാണ്, അത് ഞങ്ങളുടെ സ്വന്തം സ്ക്വാഡിൽ നിന്ന് ഉയർന്ന് വരികയോ അല്ലായെങ്കിൽ പുറത്തു നിന്ന് അങ്ങനെ ഒരു താരം വരുകയോ വേണം. ഒരു പുതിയ സൈനിംഗ് ഈ സ്ഥാനത്ത് വരേണ്ടി വരും. ടെൻ ഹാഗ് പറഞ്ഞു. വിന്റർ ട്രാൻസ്ഫറിൽ താരങ്ങളെ എത്തിക്കാത്തത് പോലൊരു പിഴവ് ഇനി ഉണ്ടാകരുത് എന്നും ടെൻ ഹാഗ് പറഞ്ഞു.

ഡി ഹിയ തന്നെ ആയിരിക്കും നമ്പർ വൺ എന്ന് പറയാനാകില്ല എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡി ഹിയക്ക് ഒന്നാം നമ്പറിൽ തുടരും എന്ന് ഉറപ്പ് പറയാൻ ആകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ്. ഡി ഹിയ പിറകിൽ നിന്ന് കളി മെനയാൻ കഷ്ടപ്പെടുന്നത് ടെൻ ഹാഗിന്റെ ടാക്റ്റിക്സുകൾ പ്രാവർത്തികമാക്കുന്നതിന് പലപ്പോഴും തടസ്സമാകുന്നുണ്ട്‌. ഇതുകൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി ഹിയക്ക് വെല്ലുവിളി ഉയർത്തുന്ന ഒരു ഗോൾ കീപ്പറെ കൂടെ ടീമിലേക്ക് എത്തിക്കാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്‌.

ഇന്നത്തെ ഫുട്ബോളിൽ പിറകിൽ നിന്ന് കളി മെനയുക അത്യാവശ്യമാണ്. അല്ലായെങ്കിൽ എതിരാളികൾക്ക് പെട്ടെന്ന് നിങ്ങളെ സമ്മർദ്ദത്തിൽ ആക്കാൻ ആകും. ടെൻ ഹാഗ് പറഞ്ഞു. ഡി ഹിയ ഈ കാര്യത്തിൽ മെച്ചപ്പെടാൻ ശ്രമിക്കുന്നുണ്ട് എന്നും ടെൻ ഹാഗ് പറഞ്ഞു.

ഡി ഗിയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും, ​​പക്ഷേ അവൻ എപ്പോഴും എന്റെ നമ്പർ വൺ ഗോൾ കീപ്പർ ആയിരിക്കുമെന്ന് ഞാൻ പറയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ഒരു ക്ലബ്ബിൽ എല്ലാ സ്ഥാനങ്ങളിലും എപ്പോഴും മത്സരം ഉണ്ടായിരിക്കണം”, ടെൻ ഹാഗ് കൂട്ടിച്ചേർത്തു.

“ക്ലബിൽ തുടരണോ ക്ലബ് വിടണോ എന്ന് മഗ്വയറിന് തീരുമാനിക്കാം” – ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആയ ഹാരി മഗ്വയർ ക്ലബിൽ തുടരുമോ ഇല്ലയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനം ആണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്‌. ഈ സീസണിൽ ഹാരി മഗ്വയറിന് യുണൈറ്റഡ് ആദ്യ ഇലവനിൽ അധികം അവസരം കിട്ടിയിരുന്നില്ല. ലിസാൻഡ്രോ മാർട്ടിനസ്, വരാനെ, ലിൻഡെലോഫ് എന്നിവർക്ക് എല്ലാം പിറകിലായിരുന്നു മഗ്വയറിന്റെ സ്ഥാനം.

മഗ്വയറിന്റെ നിരാശ മനസ്സിലാക്കുന്നു എന്നും ആരും ഈ അവസ്ഥയിൽ സന്തുഷ്ടനാകില്ല എന്നും ടെൻ ഹാഗ് പറഞ്ഞു. അവൻ വളരെ കഠിനാധ്വാനം ചെയ്യുന്നു. പക്ഷേ വരാനെ അതിശയകരമാണ് കളിക്കുന്നത്. അതാണ് വരാനെയെ പരിഗണിക്കുന്നത്. ടെൻ ഹാഗ് പറഞ്ഞു.

“മഗ്വയർ ഇവിടെ ഉള്ളതിൽ എനിക്ക് സന്തോഷമുണ്ടെന്ന് പറയാം, എന്നാൽ ഇവിടെ തുടരണോ വേണ്ടയോ എന്നത് അവൻ എടുക്കേണ്ട ഒരു തീരുമാനമാണ്”, ടെൻ ഹാഗ് കൂട്ടിച്ചേർത്തു. മഗ്വയർ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടാം ശ്രമിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

“ഗ്രീൻവുഡ് മികച്ച താരമാണ്, പക്ഷെ ടീമിൽ എടുക്കണോ എന്നത് എന്റെ തീരുമാനമല്ല” – ടെൻ ഹാഗ്

യുവതാരം മേസൺ ഗ്രീൻവുഡിനെ തിരികെ ടീമിലേക്ക് എടുക്കുന്നത് തന്റെ കയ്യിലുള്ള തീരുമാനം അല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. ഗ്രീൻവുഡ് മികച്ച താരമാണ്. അവന് ഗോളുകൾ നേടാനാകും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബിൽ കളിക്കാനുള്ള കഴിവുണ്ട് എന്നും അവൻ മുമ്പ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ എടുക്കണോ എന്നത് ക്ലബ് ആണ് തീരുമാനിക്കേണ്ടത് എന്ന് ടെൻഹാഗ് സൂചന നൽകി.

ഗ്രീൻവുഡ് ഇനി ക്ലബിനായി കളിക്കുനോ എന്ന തീരുമാനം ഈ സീസൺ അവസാനത്തിനു ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് ക്ലബ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഗ്രീൻവുഡിന്റെ മുൻ കാമുകി അവരെ ഗ്രീൻവുഡ് ശാരീരികമായി പീഡിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതിനെ തുടർന്ന് താരത്തെ ക്ലബ്ബ് 2022 ജനുവരിയിൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഗ്രീൻവുഡിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ വർഷം ആദ്യം മാഞ്ചസ്റ്റർ പോലീസ് ഗ്രീന്വുഡിനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി.

കളിക്കാരന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നിശ്ചിത പ്രക്രിയ പിന്തുടരുകയാണ് എന്ന് ക്ലബ് പറഞ്ഞിരുന്നു. ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങൾ ആണ് ആരാധകർക്ക് ഇടയിൽ ഇപ്പോഴും ഉള്ളത്.

പണമിറക്കണം, അല്ലാതെ കിരീടങ്ങൾക്കായി പോരാടാൻ ആകില്ല എന്ന് ടെൻ ഹാഗ്

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ട്രാൻസ്ഫറുകൾ നടത്തേണ്ടതുണ്ട് എന്ന് പരിശീലകൻ എറിക് ടെൻ ഹാഗ്. ഇന്നലെ പ്രീമിയർ ലീഗ് സീസണിലെ അവസാന മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു ടെൻ ഹാഗ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ലീഗിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 14 പോയിന്റ് കുറവായിരുന്നു ഇത്.

“ഞങ്ങൾ ഈ കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ സമയത്ത് കണ്ടതാണ്. എല്ലാ ക്ലബ്ബുകളും വലിയ നിക്ഷേപം നടത്തി, ഞങ്ങൾ ചെയ്തില്ല.” ടെൻ ഹാഗ് പറയുന്നു. “നിങ്ങൾക്ക് ടോപ്പ്-ഫോർ കളിക്കാനും പ്രീമിയർ ലീഗിലും മറ്റ് കിരീടങ്ങൾക്കായും മത്സരിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾ പണം ഇറക്കേണ്ടതുണ്ട്. അല്ലെങ്കിൽ നിങ്ങൾക്ക് അവസരമില്ല, കാരണം മറ്റ് ക്ലബ്ബുകൾ തീർച്ചയായും പണം ഇറക്കി വലിയ താരങ്ങളെ എത്തിക്കും” ടെൻ ഹാഗ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ഉടമകളുടെ കാര്യത്തിൽ തീരുമാനം ആകാത്തത് കൊണ്ട് തന്നെ യുണൈറ്റഡ് വലിയ ട്രാൻസ്ഫറുകൾ ഈ സമ്മറിൽ നടത്തുമോ എന്ന ആശങ്കയിലാണ് ആരാധകർ.

ഏറ്റവും കൂടുതൽ ഹോം വിജയങ്ങൾ, റെക്കോർഡിനൊപ്പം എറിക് ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ്

അരങ്ങേറ്റ സീസണിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് യുണൈറ്റഡ് ആരാധകർക്ക് ഏറെ സന്തോഷങ്ങൾ നൽകി. ഇന്നലെ ലീഗിലെ അവസാന മത്സരത്തിൽ ഫുൾഹാമിനെ തോൽപ്പിച്ചതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു റെക്കോർഡിലും എത്തി. ഒരൊറ്റ സീസണിൽ ഏറ്റവും കൂടുതൽ ഹോം വിജയങ്ങൾ എന്ന ക്ലബ്ബിന്റെ എക്കാലത്തെയും റെക്കോർഡിനൊപ്പം ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡും എത്തി. ടെൻ ഹാഗിന്റെ ടീം ഓൾഡ് ട്രാഫോർഡിൽ ഈ സീസണിൽ 27 വിജയങ്ങൾ ആണ് രേഖപ്പെടുത്തിയത്‌. 2002/03 സീസണിലെ റെക്കോർഡിന് ഒപ്പമാണ് ടെൻ ഹാഗ് എത്തിയത്.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം റെക്കോർഡ് അതുല്യമായിരുന്നു എന്ന് പറയാം. ആകെ സീസണിൽ രണ്ട് മത്സരങ്ങൾ ആണ് യുണൈറ്റഡ് ഹോം ഗ്രൗണ്ടിൽ പരാജയപ്പെട്ടത്‌. സീസൺ തുടക്കത്തിൽ ബ്രൈറ്റണോടും യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനോടും മാത്രമാണ് യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ പരാജയപ്പെട്ടത്‌.

2022/23 സീസണിന്റെ തുടക്കത്തിൽ റെഡ് ഡെവിൾസിന്റെ ചുമതലയേറ്റ ടെൻ ഹാഗ് ടീമിനെ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് നയിക്കുകയും ചെയ്തു. സീസണിൽ മൊത്തം 75 പോയിന്റുകൾ യുണൈറ്റഡ് നേടി. കൂടാതെ ലീഗ് കപ്പ് കിരീടവും അവർ നേടി. കൂടാതെ അവർ എഫ് എ കപ്പ് ഫൈനലിലും ഉണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ വലിയ താരങ്ങൾ ഒരുക്കമാണ് എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജർ എറിക് ടെൻ ഹാഗ്, നിരവധി മികച്ച കളിക്കാർ ക്ലബിൽ ചേരാനുള്ള ശക്തമായ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട് എന്ന് പറഞ്ഞു. കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിൽ ചേരുന്നതിനെക്കുറിച്ച് കളിക്കാരിൽ പലർക്കും ഒരു സംശയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറി എന്നും താരങ്ങൾക്ക് ഈ ക്ലബിൽ വിശ്വാസം ഉണ്ട് എന്നും ടെൻ ഹാഗ് പറഞ്ഞു.

“കഴിഞ്ഞ വർഷം, ഞങ്ങളോടൊപ്പം ചേരാൻ ഞാൻ കളിക്കാരുമായി സംസാരിച്ചപ്പോൾ പലർക്കും ഒരു സംശയവും മടിയുൻ ഉണ്ടായിരുന്നു. ഇപ്പോൾ നിരവധി കളിക്കാർ ഈ പ്രോജക്റ്റിൽ പ്രതീക്ഷ കാണുന്നു – അവർ ടീമിലേക്ക് വരാൻ ആഗ്രഹിക്കുന്നു.” ടെൻ ഹാഗ് പറഞ്ഞു. ടെൻ ഹാഗ് കോച്ചായ ശേഷം റെഡ് ഡെവിൾസ് കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഒരു കിരീടം ഇതിനകം തന്നെ നേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ എഫ് എ കപ്പ് ഫൈനലിലും എത്തിയിട്ടുണ്ട്.

“നിരവധി നിലവാരമുള്ള കളിക്കാർ ഇപ്പോൾ മാൻ യുണൈറ്റഡിൽ ചേരാൻ ആഗ്രഹിക്കുന്നു.” എന്നും ടെൻ ഹാഗ് പറയുന്നു. ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ വലിയ നീക്കങ്ങൾ നടത്താൻ യുണൈറ്റഡ് ഒരുങ്ങുന്നുണ്ട്.

പിഴവുകൾ ഫുട്ബോളിന്റെ ഭാഗമാണ്, ഡി ഹിയയെ മാത്രം കുറ്റം പറയാൻ ആകില്ല എന്ന് ടെൻ ഹാഗ്

ഇന്നലെ വെസ്റ്റ് ഹാം യുണൈറ്റഡിനോട് പരാജയപ്പെട്ടതിന് തന്റെ ടീമിനെ കുറ്റം പറയാൻ ആകില്ല എന്ന് ടെം ഹാഗ്. എനിക്ക് എന്റെ ടീമിനെ കുറ്റപ്പെടുത്താൻ കഴിയില്ല, അവർ എല്ലാ ശ്രമങ്ങളും നടത്തി. ക്രിസ്തുമസ് മുതൽ ഞങ്ങൾ മൂന്ന് ദിവസം കൂടുമ്പോൾ കളിച്ചു വരികയാണ്. ടെൻ ഹാഗ് പറഞ്ഞു. ഡി ഹിയയെയും അദ്ദേഹം പിന്തുണച്ചു.

“തെറ്റുകൾ ഫുട്‌ബോളിന്റെ ഭാഗമാണ്, പക്ഷേ ഒരു ടീമെന്ന നിലയിൽ നിങ്ങൾ അത് കൈകാര്യം ചെയ്യുകയും തിരിച്ചുവരുകയും വേണം. സീസണിൽ, ദി ഹിയ ആണ് ഏറ്റവും ക്ലീൻ ഷീറ്റുകൾ നേടിയത് എല്ലാവരും ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം.” ടെൻ ഹാഗ് പറഞ്ഞു

“രണ്ടാം പകുതിയിൽ കളി ഞങ്ങളുടെ നിലവാരത്തിന് താഴെയായിരുന്നു. നമുക്ക് സ്വയം സങ്കടം പറഞ്ഞ് ഇരിക്കാൻ കഴിയില്ല, ഞങ്ങൾക്ക് ഇനി നാല് ഗെയിമുകൾ മാത്രമാണ് ഉള്ളത്, ഞങ്ങൾക്ക് ഊർജ്ജം ആവശ്യമാണ്, ശ്രദ്ധ കേന്ദ്രീകരിക്കുക, മുന്നോട്ട് പോകുക.” ടെൻ ഹാഗ് പറഞ്ഞു.

Exit mobile version