20220823 211823

ഇത് നടക്കും, ആന്റണിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ ബിഡ് സമർപ്പിക്കും

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ വരണം എന്ന് ഉറപ്പിച്ചിരിക്കുന്ന അയാക്സിന്റെ താരം ആന്റണി ക്ലബിനോട് തന്റെ നിലപാട് ആവർത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് അല്ലാതെ യാതൊരു ലക്ഷ്യവും തനിക്ക് ഇല്ല എന്ന് ആന്റണി ഇന്ന് ക്ലബിനോട് പറഞ്ഞതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഇരു ക്ലബുകളും തമ്മിൽ പെട്ടെന്ന് ധാരണയിൽ എത്തണം എന്നും ആന്റണി അയാക്സിനോട് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് പെട്ടെന്ന് തന്നെ പുതിയ ഓഫർ അയാക്സിന് മുന്നിൽ വെക്കും. ആ ഓഫർ അയാക്സ് അംഗീകരിക്കുകയും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു‌. നേരത്തെ യുണൈറ്റഡ് 80 മില്യന്റെ ഓഫർ സമർപ്പിച്ചപ്പോൾ അയാക്സ് സ്വീകരിച്ചിരുന്നില്ല. തുക മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്താനുള്ള സാധ്യത കുറവാണ്. എങ്കിലും അയാക്സ് ആന്റണിയെ ക്ലബ് വിടാൻ അനുവദിക്കും.

ക്ലബ് വിടാൻ അനുവദിക്കാത്തത് കൊണ്ട് ആന്റണി അയാക്സിനിപ്പം പരിശീലനം നടത്താൻ വിസമ്മതിച്ചിരുന്നു. ഇതിനകം നാലു വലിയ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തി കഴിഞ്ഞു.

22കാരനായ ആന്റണി അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

Exit mobile version