20220813 213341

അവസരങ്ങൾ തുലച്ച് ബ്രൈറ്റൺ, ന്യൂകാസിലിന് എതിരെ സമനില

മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് കൊണ്ട് സീസൺ തുടങ്ങിയ ബ്രൈറ്റണ് ആ മികവ് ഇന്ന് തുടരാൻ ആയില്ല. ന്യൂകാസിൽ യുണൈറ്റഡിന് എതിരെ സ്വന്തം ഗ്രൗണ്ടിൽ ഗോൾരഹിത സമനിലയാണ് ബ്രൈറ്റൺ വഴങ്ങിയത്.

ഇന്ന് ബ്രൈറ്റന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസരങ്ങൾ കൂടുതൽ സൃഷ്ടിച്ചത് ബ്രൈറ്റൺ ആയിരുന്നു. പക്ഷെ അവസാന സീസണുകളിൽ ഗ്രഹാം പോട്ടറിന്റെ ടീമുകളിൽ നിന്ന് കാണാൻ ആയ ഫിനിഷിങിലെ പിഴവ് ഇന്നും ആവർത്തിച്ചു. 35ആം മിനുട്ടിൽ ഒരു ഗോൾ ലൈൻ ക്ലിയറൻസ് ആണ് ബ്രൈറ്റണെ തടഞ്ഞത്. സോളിയുടെ ഒരു ഹാഫ് വോളിയാണ് ഗോൾ ലൈനിൽ നിന്ന് ന്യൂകാസിൽ ഡിഫൻസ് രക്ഷപ്പെടുത്തിയത്.

അവസാനം വരെ പൊരുതി എങ്കിലും ന്യൂകാസിലിന്റെ ഗോൾ വലയിൽ പന്തെത്തിക്കാൻ ബ്രൈറ്റണ് ആയില്ല. ഇത്രയും അവസരം സൃഷ്ടിച്ചും ഗോളടിക്കാൻ ആയില്ല എന്നത് ബ്രൈറ്റണ് നിരാശ നൽകും. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ട് ടീമുകൾക്കും 4 പോയിന്റ് വീതമാണ് ഉള്ളത്.

Story Highlight: Brighton 0-0 Newcastle

Exit mobile version