Img 20220827 231354

ബ്രൈറ്റണ് ഒരു വിജയം കൂടെ, പോയിന്റിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം

ബ്രൈറ്റണ് അവരുടെ മികച്ച തുടക്കം ആസ്വദിക്കുകയാണ്. ഗ്രഹാം പോട്ടറിന്റെ ടീം ഒരു വിജയം കൂടെ ലീഗിൽ സ്വന്തമാക്കി. ഇന്ന് ലീഡ്സ് യുണൈറ്റഡിനെ നേരിട്ട ബ്രൈറ്റൺ ഏക ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഈസ്റ്റ് സസക്സിൽ നടന്ന മത്സരത്തിൽ ലീഡ്സിന്റെ അറ്റാക്കുകൾ എല്ലാം തടയാൻ ബ്രൈറ്റണ് ആയി. അവർക്ക് മേൽ ആധിപത്യം നേടാനും ആയി.

മത്സരത്തിന്റെ 66ആം മിനുട്ടിൽ പാസ്കാൽ ഗ്രോസ് ആണ് ബ്രൈറ്റണ് വേണ്ടി ഗോൾ നേടിയത്. ട്രൊസാർഡിന്റെ അസിസ്റ്റിൽ നിന്ന് പിറന്ന ഈ ഗോൾ വിജയ ഗോളായും മാറി. ഇപ്പോൾ ലീഗിൽ 10 പോയിന്റുമായി ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് തൊട്ടു പിറകിൽ ബ്രൈറ്റൺ ഉണ്ട്. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിലും ബ്രൈറ്റണ് നല്ല തുടക്കം ലഭിച്ചിരുന്നു.

Exit mobile version