മിച്ചൽ മാർഷിന്റെ വെടിക്കെട്ട് സെഞ്ച്വറി, ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക്

മൂന്നാം ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ തുടക്കത്തിലെ തിരിച്ചടിയിൽ നിന്ന് ഓസ്ട്രേലിയ കരകയറുന്നു. രണ്ടാം സെഷൻ അവസാനിക്കുമ്പോൾ അവർ 240/5 എന്ന നിലയിൽ ആണ്. തുടക്കത്തിൽ അവർ 85-4 എന്ന നിലയിൽ ആയിരുന്നു. അവിടെ നിന്ന് ട്രാവിസ് ഹെഡും മികച്ച മാർഷും ചേർന്നാണ് ഓസ്ട്രേലിയയെ കരകയറ്റിയത്.

118 പന്തിൽ നിന്ന് 118 എടുത്ത മികച്ച മാർഷ് തന്നെയാണ് ഓസ്ട്രേലിയയുടെ പൊരുതൽ മുന്നിൽ നിന്ന് നയിച്ചത്. 4 സിക്സുകൾ അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്. ചായക്ക് പിരിയുന്നതിന് തൊട്ടു മുന്നെയാണ് മാർഷ് പുറത്തായത്. 39 റൺസുമായി ട്രാവിസ് ഹെഡ് ഇപ്പോഴും ക്രീസിൽ ഉണ്ട്.

ഇന്ന് ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന്റെ ബൗളർമാർ അവരുടെ പദ്ധതികൾ ഉജ്ജ്വലമായാണ് തുടക്കത്തിൽ നടപ്പിലാക്കി, സ്റ്റുവർട്ട് ബ്രോഡ് രണ്ട് നിർണായക വിക്കറ്റുകൾ നേടി. ഡേവിഡ് വാർണറും (4) സ്റ്റീവ് സ്മിത്തും (22) ആണ് ബ്രോഡിന് മുന്നിൽ വീണത്.

ഉസ്മാൻ ഖവാജ 13 റൺസ് എടുത്ത് നിൽക്കെ വുഡിന്റെ പന്തിൽ ബൗൾഡ് ആയി. മർനസ് ലബുഷാഗ്‌നെ 21 റൺസ് എടുത്ത് നിൽക്കെ വോക്സിനും വിക്കറ്റ് നൽകി. പരമ്പരയിൽ ഇപ്പോൾ ഓസ്ട്രേലിയ 2-0ന് മുന്നിലാണ്.

മാക്സ്വെല്ലിനെയും മിച്ചൽ മാര്‍ഷിനെയും ദി ഹണ്ട്രെഡിൽ നിന്ന് പിന്‍വലിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്സ്വെല്ലിനോടും മിച്ചൽ മാര്‍ഷിനോടും ഇംഗ്ലണ്ടിലെ ദി ഹണ്ട്രെഡിൽ നിന്ന് പിന്മാറുവാന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. ട്രെവര്‍ ബെയിലിസിന് കീഴിൽ ലണ്ടന്‍ സ്പിരിറ്റിലായിരുന്നു ഇരുവരും കളിക്കാനിരുന്നത്. US$160,000 ന്റെ കരാറിലാണ് ഇരു താരങ്ങളെയും ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

ഇന്ത്യയിലെ ഏകദിന ലോകകപ്പും 2024 ടി20 ലോകകപ്പും വരാനിരിക്കുന്ന സാഹചര്യത്തിൽ വര്‍ക്ക്ലോഡ് മാനേജ്മെന്റിന്റെ ഭാഗമായുള്ള തീരുമാനം ആണ് ഇതെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇരു താരങ്ങളും ബോര്‍ഡിന്റെ ഈ തീരുമാനത്തോട് സഹകരിക്കുകയാണെന്നും അവരോട് ചര്‍ച്ച ചെയ്ത ശേഷമാണ് ഇതിലേക്ക് എത്തിയതെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വക്താവ് വ്യക്തമാക്കി.

തലയുടെ വിളയാട്ടം!!! ചെന്നൈയെ മാന്യമായ സ്കോറിലേക്ക് എത്തിച്ച് ധോണി – ജഡേജ കൂട്ടുകെട്ട്

ഐപിഎലില്‍ ഡൽഹിയുടെ ബൗളിംഗ് മികവിന് മുന്നിൽ പതറിയ ചെന്നൈയെ അവസാന ഓവറുകളിൽ റണ്ണടിച്ച് കൂട്ടി 167 റൺസിലേക്ക് എത്തിച്ച് രവീന്ദ്ര ജഡേജ – എംഎസ് ധോണി കൂട്ടുകെട്ട്. 38 റൺസ് കൂട്ടുകെട്ട് ഏഴാം വിക്കറ്റിൽ നേടി ഈ കൂട്ടുകെട്ട് ചെന്നൈയെ മാന്യമായ സ്കോറിലേക്ക് എത്തിക്കുകയായിരുന്നു. മത്സരത്തിന്റെ 19ാം ഓവറിൽ ധോണിയുടെ മികവിൽ ലഭിച്ച 21 റൺസ് ചെന്നൈയ്ക്ക് വലിയ തുണയായി മാറുകയായിരുന്നു.

മികച്ച തുടക്കമാണ് ചെന്നൈയ്ക്ക് ഓപ്പണര്‍മാര്‍ നൽകിയത്. എന്നാൽ അക്സര്‍ പട്ടേൽ ബൗളിംഗിനെത്തി ഡെവൺ കോൺവേയെ വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോള്‍ 4.1 ഓവറിൽ ചെന്നൈ 32 റൺസാണ് നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 49/1 എന്ന നിലയിലായിരുന്ന ചെന്നൈയ്ക്ക് റുതുരാജിന്റെ വിക്കറ്റ് അടുത്തതായി നഷ്ടമായി. 24 റൺസായിരുന്നു റുതുരാജിന്റെ സംഭാവന.

മോയിന്‍ അലിയെയും അജിങ്ക്യ രഹാനെയെയും(21) ചെന്നൈയ്ക്ക് നഷ്ടപ്പെട്ടപ്പോള്‍ ടീം 77/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ശിവം ഡുബേയും അമ്പാട്ടി റായിഡുവും ചേര്‍ന്ന് 36 റൺസ് അഞ്ചാം വിക്കറ്റിൽ നേടുകയായിരുന്നു. ഡുബേ 12 പന്തിൽ 25 റൺസ് നേടി പുറത്തായപ്പോള്‍ റായിഡു 23 റൺസ് നേടി പുറത്തായി.

ഖലീൽ അഹമ്മദ് എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും ധോണി നേടിയപ്പോള്‍ ഓവറിൽ നിന്ന് 21 റൺസാണ് വന്നത്. അവസാന ഓവറിൽ രവീന്ദ്ര ജഡേജയെയും എംഎസ് ധോണിയെയും പുറത്താക്കി മിച്ചൽ മാര്‍ഷ് ചെന്നൈയുടെ സ്കോര്‍ 167/8 എന്ന നിലയിലാക്കി. ധോണി 9 പന്തിൽ 20 റൺസും ജഡേജ 16 പന്തിൽ 21 റൺസുമാണ് നേടിയത്.

 

കോഹ്‍ലിയ്ക്കും ഫാഫിനുമൊപ്പം തിളങ്ങി മഹിപാൽ ലോംറോര്‍, ആര്‍സിബിയ്ക്ക് മികച്ച സ്കോര്‍

ഐപിഎലില്‍ ഡൽഹിയ്ക്കെതിരെ മികച്ച സ്കോര്‍ നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി 181 റൺസാണ് 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഓപ്പണിംഗിൽ ഫാഫ് ഡു പ്ലെസിയും വിരാട് കോഹ്‍ലിയും മികച്ച് നിന്നപ്പോള്‍ മഹിപാൽ ലോംറോര്‍ ആണ് മികവ് പുലര്‍ത്തിയ മറ്റൊരു താരം.

വിരാട് കോഹ്‍ലി – ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 82 റൺസാണ് നേടിയത്. 45 റൺസ് നേടിയ ഫാഫിനെ മിച്ചൽ മാര്‍ഷ് പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തിൽ ഗ്ലെന്‍ മാക്സ്വെല്ലിനെയും ആര്‍സിബിയ്ക്ക് നഷ്ടമായി. മഹിപാൽ ലോംറോറുമായി ചേര്‍ന്ന് 55 റൺസ് കോഹ്‍ലി മൂന്നാം വിക്കറ്റിൽ നേടി.

അവസാന ഓവറുകളിൽ അതിവേഗ സ്കോറിംഗുമായി മഹിപാൽ ലോംറോര്‍ തിളങ്ങിയപ്പോള്‍ ആര്‍സിബി 181 റൺസാണ് നേടിയത്. 29 പന്തിൽ 54 റൺസാണ് മഹിപാൽ ലോംറോര്‍ നേടിയത്.

തോൽവിയിലും പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം മാര്‍ഷിന് സ്വന്തം

സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ 9 റൺസ് തോൽവി ഡൽഹി വഴങ്ങിയപ്പോള്‍ തന്റെ ഓള്‍റൗണ്ട് മികവിന് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത് ഡൽഹിയുടെ മിച്ചൽ മാര്‍ഷിനായിരുന്നു. 4 വിക്കറ്റ് നേടിയ താരം 39 പന്തിൽ നിന്ന് 63 റൺസാണ് നേടിയത്.

ഫിലിപ്പ് സാള്‍ട്ടുമായി 112 റൺസ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടി ഡൽഹിയുടെ വിജയ സാധ്യത സജീവമായി നിര്‍ത്തുവാന്‍ മാര്‍ഷിന് സാധിച്ചുവെങ്കിലും മാര്‍ഷും സാള്‍ട്ടും പുറത്തായ ശേഷം പിന്നീട് ഡൽഹി പിന്നിൽ പോകുന്നതാണ് കണ്ടത്. തോൽവിയിൽ ഏറെ നിരാശയുണ്ടെന്നാണ് മിച്ചൽ മാര്‍ഷ് ആദ്യം പ്രതികരിച്ചത്.

താന്‍ ടൂര്‍ണ്ണമെന്റിൽ ശ്രദ്ധേയമായ സംഭാവന നൽകുവാന്‍ ഏറെ സമയം എടുത്തുവെന്നും സാള്‍ട്ടുമായുള്ള മികച്ച കൂട്ടുകെട്ട് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനാകാത്തതിൽ വിഷമമുണ്ടെന്നും മാര്‍ഷ് പറഞ്ഞു. വിക്കറ്റ് മത്സരം പുരോഗമിക്കുമ്പോളേക്കും സ്ലോ ആയെന്നും സൺറൈസേഴ്സ് ബാറ്റര്‍മാര്‍ മികച്ച രീതിയിലാണ് ടീമിനെ 197 റൺസിലേക്ക് നയിച്ചതെന്നും മാര്‍ഷ് വ്യക്തമാക്കി.

മിച്ചൽ മാ‍ര്‍ഷിന്റെ തകര്‍പ്പന്‍ സ്പെല്ലിൽ തകര്‍ന്ന് സൺറൈസേഴ്സ്, മികച്ച സ്കോറൊരുക്കി അഭിഷേക്ക് ശര്‍മ്മയും ക്ലാസ്സനും

‍ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് നേടിയത് 197 റൺസ്. ഒരു ഘട്ടത്തിൽ വലിയ തകര്‍ച്ചയിലേക്ക് വീഴുമെന്ന് തോന്നിപ്പിച്ച ശേഷം ആണ് സൺറൈസേഴ്സിന്റെ തിരിച്ചുവരവ്. മിച്ചൽ മാര്‍ഷിന്റെ നാല് വിക്കറ്റ് നേട്ടത്തിനിടയിലും അഭിഷേക് ശര്‍മ്മയുടെയും ഹെയിന്‍റിച്ച് ക്ലാസ്സന്റെ മികവുറ്റ ബാറ്റിംഗുമാണ് സൺറൈസേഴ്സിന് തുണയായത്. ഇരുവരും അര്‍ദ്ധ ശതകങ്ങള്‍ നേടി.

2.3 ഓവറിൽ 21 റൺസ് നേടിയ സൺറൈസേഴ്സിനെ 5 റൺസ് നേടിയ മയാംഗ് അഗര്‍വാളിനെയാണ് ആദ്യം നഷ്ടമായത്. തുടര്‍ന്ന് മിച്ചൽ മാര്‍ഷ് സൺറൈസേഴ്സ് മധ്യനിരയെ എറി‍ഞ്ഞൊതുക്കുന്നതാണ് കണ്ടത്. രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റുകള്‍ മാര്‍ഷ് നേടിയപ്പോള്‍ 83/4 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു.

അക്സര്‍ പട്ടേൽ 36 പന്തിൽ 67 റൺസ് നേടിയ അഭിഷേക് ശര്‍മ്മയെ വീഴ്ത്തിയപ്പോള്‍ 109/5 എന്ന നിലയിലായിരുന്നു സൺറൈസേഴ്സ്. അഭിഷേക് ശര്‍മ്മയുടെ ഇന്നിംഗ്സ് സൺറൈസേഴ്സിന്റെ റൺറേറ്റ് ഭേദപ്പെട്ട നിലയിൽ നിലനിര്‍ത്തുവാന്‍ സഹായിക്കുകയായിരുന്നു.

അഭിഷേക് പുറത്തായ ശേഷം ഹെയിന്‍റിച്ച് ക്ലാസ്സനും അബ്ദുള്‍ സമദും ചേര്‍ന്ന് സൺറൈസേഴ്സിനായി 6ാം വിക്കറ്റിൽ 53 റൺസ് നേടി. 28 റൺസ് നേടിയ സമദിന്റെ വിക്കറ്റും മിച്ചൽ മാര്‍ഷ് ആണ് നേടിയത്. മത്സരത്തിലെ തന്റെ നാലാം വിക്കറ്റാണ് മാര്‍ഷ് നേടിയത്.

ക്ലാസ്സന്‍ 25 പന്തിൽ നിന്ന് തന്റെ കന്നി ഐപിഎൽ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഏഴാം വിക്കറ്റിൽ അകീൽ ഹൊസൈനുമായി ചേര്‍ന്ന് ക്ലാസ്സന്‍ 18 പന്തിൽ നിന്ന് 35 റൺസ് നേടി സൺറൈസേഴ്സിന് മികച്ച സ്കോര്‍ ഒരുക്കി. ക്ലാസ്സന്‍ 27 പന്തിൽ 53 റൺസും അകീൽ ഹൊസൈന്‍ 16 റൺസും നേടി പുറത്താകാതെ നിന്നു.

മിച്ചൽ മാർഷ് മൂന്ന് മാസത്തോളം ക്രിക്കറ്റ് പിച്ചിന് പുറത്ത്

ഓസ്‌ട്രേലിയൻ താരം മിച്ചൽ മാർഷ് മൂന്ന് മാസത്തോളം പുറത്ത് ഇരിക്കും. ഇടത് കണങ്കാലിന് എറ്റ പരിക്ക് മാറാൻ താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കുകയാണ്. മൂന്ന് മാസത്തേക്ക് താരം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച നടത്തിയ താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായിരുന്നു എഞ്ഞ്ൻ ഓസ്ട്രേലിയ അറിയിച്ചു. പെർത്ത് സ്‌കോർച്ചേഴ്‌സിന്റെ താരമായ മാർഷിന് ട്വന്റി 20 ബിഗ് ബാഷ് ലീഗ് സീസൺ മുഴുവൻ ആയും നഷ്‌ടമാകും.

ഫെബ്രുവരി-മാർച്ച് മാസങ്ങളിലെ ഇന്ത്യാ പര്യടനത്തിനുള്ള ഓസ്‌ട്രേലിയയുടെ ടീമിലേക്ക് തിരഞ്ഞെടുക്കാനുള്ള സാധ്യതകളും മങ്ങും. എന്നാൽ ഇന്ത്യക്ക് എതിരായ പരമ്പരയിലേക്ക് തിരിച്ച് കളത്തിൽ എത്താൻ ആകും എന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. മാർഷ് ഞങ്ങളുടെ സ്ക്വാഡിലെ ഒരു പ്രധാന അംഗമാണ് എന്നും, അദ്ദേഹത്തെ ഈ കാലയളവിൽ ഞങ്ങൾ പിന്തുണയ്ക്കും ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം സെലക്ടർമാരുടെ ചെയർമാൻ ജോർജ്ജ് ബെയ്‌ലി പറഞ്ഞു.

ഫോം തുടര്‍ന്ന് സ്മിത്ത്, ഓസ്ട്രേലിയയ്ക്ക് 280 റൺസ്

ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിൽ 280/8 എന്ന സ്കോര്‍ നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഓസ്ട്രേലിയയെ സ്റ്റീവന്‍ സ്മിത്ത്(94), മാര്‍നസ് ലാബൂഷാനെ(58), മിച്ചൽ മാര്‍ഷ്(50) എന്നിവരുടെ ബാറ്റിംഗ് മികവാണ് 280 എന്ന സ്കോറിലേക്ക് എത്തിച്ചത്.

മൂന്നാം വിക്കറ്റിൽ സ്മിത്തും ലാബൂഷാനെയും 101 റൺസ് നേടിയെങ്കിലും ലാബൂഷാനെയെയും അലക്സ് കാറെയെയും ഒരേ ഓവറിൽ പുറത്താക്കി ആദിൽ റഷീദ് ഓസ്ട്രേലിയയെ 144/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കി.

മിച്ചൽ മാര്‍ഷിനെ കൂട്ടുപിടിച്ച് സ്മിത്ത് 90 റൺസ് കൂടി അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും 94 റൺസ് നേടിയ താരത്തിന് ശതകം നഷ്ടമാകുകയായിരുന്നു. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്നും ക്രിസ് വോക്സ്, ഡേവിഡ് വില്ലി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മാക്സ്വെല്ലിന്റെ അര്‍ദ്ധ ശതകം, അഫ്ഗാനിസ്ഥാനെതിരെ 168 റൺസ് നേടി ഓസ്ട്രേലിയ

അഫ്ഗാനിസ്ഥാനെതിരെ വലിയ മാര്‍ജിനിൽ വിജയിക്കേണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 168 റൺസ് നേടി ഓസ്ട്രേലിയ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീമിന് കാമറൺ ഗ്രീനിനെ തുടക്കത്തിലെ നഷ്ടമായി.

പിന്നീട് ഗ്ലെന്‍ മാക്സ്വെൽ പുറത്താകാതെ 32 പന്തിൽ 54 റൺസും മിച്ചൽ മാര്‍ഷ് 30 പന്തിൽ 45 റൺസും നേടിയാണ് ഓസ്ട്രേലിയയ്ക്ക് പൊരുതാവുന്ന സ്കോര്‍ നേടിക്കൊടുത്തത്. ഡേവിഡ് വാര്‍ണര്‍(25), മാര്‍ക്കസ് സ്റ്റോയിനിസ്(25) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

അഫ്ഗാനിസ്ഥാനായി നവീന്‍ ഉള്‍ ഹക്ക് 3 വിക്കറ്റും ഫസൽഹഖ് ഫറൂഖി 2 വിക്കറ്റും നേടി.

വിടാതെ പിന്തുടര്‍ന്ന് പരിക്ക്, മിച്ചൽ മാര്‍ഷ് സിംബാബ്‍വേ – ന്യൂസിലാണ്ട് പരമ്പരയിൽ നിന്ന് പുറത്ത്

ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി മിച്ചൽ മാര്‍ഷിന്റെ പരിക്ക്. സിംബാബ്‍വേ പരമ്പരയിൽ അവസാന രണ്ട് മത്സരങ്ങളിൽ താരം കളിക്കില്ലെന്ന് ഉറപ്പായെങ്കിലും ഓസ്ട്രേലിയയെ അലട്ടുന്നത് ഒക്ടോബറിലെ ടി20 ലോകകപ്പിന് മുമ്പ് മാച്ച് ഫിറ്റായി ആവശ്യത്തിന് മത്സരം കളിക്കുവാന്‍ മാര്‍ഷിന് സാധിക്കുമോ ഇല്ലയോ എന്നാണ്.

ഇപ്പോളത്തെ നിലയിൽ സിംബാബ്‍വേയ്ക്കെതിരെയും ന്യൂസിലാണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളിലും താരം കളിക്കില്ലെന്ന് ഉറപ്പാണ്. റീഹാബിനായി താരം പെര്‍ത്തിലേക്ക് മടങ്ങിയെന്നാണ് ലഭിയ്ക്കുന്ന വിവരം.

പകരം താരമായി ഓസ്ട്രേലിയ ജോഷ് ഇംഗ്ലിസിനെ പ്രഖ്യാപിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഒരു വിജയം കൂടി വന്നാൽ ഡൽഹി ഫൈനലിലെത്തുമെന്ന് ഉറപ്പാണ് – മിച്ചൽ മാര്‍ഷ്

ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫിലേക്ക് കടന്നാൽ ഫൈനലിലെത്തുമെന്ന വിശ്വാസം ടീമിനുള്ളിലുണ്ടെന്ന് പറഞ്ഞ് ഓള്‍റൗണ്ടര്‍ മിച്ചൽ മാര്‍ഷ്. ടൂര്‍ണ്ണമെന്റിൽ പ്ലേ ഓഫ് ഉറപ്പിക്കുവാന്‍ ടീമിന് ഒരു വിജയം കൂടിയാണ് ആവശ്യം. രണ്ടിലധികം ടീമുകള്‍ക്ക് 16 പോയിന്റിലെത്തുവാന്‍ സാധ്യതയുള്ളപ്പോളും റൺ റേറ്റിന്റെ ബലത്തിൽ ഡൽഹിയ്ക്ക് പ്ലേ ഓഫിലേക്ക് വിജയം നേടിയാൽ എത്താം.

ഡൽഹിയുടെ ടീമിൽ അത്രയധികം വിശ്വാസവും പ്രതിഭകളുമാണുള്ളതെന്നും ഇനി ഒരു വിജയം കൂടി നേടിയാൽ ടീം ഫൈനലിലെത്തുമെന്ന ബോധ്യം തങ്ങള്‍ക്കിടയിലുണ്ടെന്നും പ്ലേ ഓഫിലെത്തിയാൽ എലിമിനേറ്ററും ക്വാളിഫയറും കടക്കുവാന്‍ ടീമിനാകുമെന്നും മാര്‍ഷ് സൂചിപ്പിച്ചു.

ലിവിംഗ്സ്റ്റണിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിൽ തകര്‍ന്ന ഡൽഹിയെ മുന്നോട്ട് നയിച്ച് മിച്ചൽ മാര്‍ഷ്

പഞ്ചാബ് കിംഗ്സിനെതിരെ നിര്‍ണ്ണായക മത്സരത്തിൽ 159 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. മിച്ചൽ മാര്‍ഷ് നേടിയ 63 റൺസിനൊപ്പം സര്‍ഫ്രാസ് ഖാന്‍ 32 ആണ് ഡൽഹി നിരയിലെ മറ്റൊരു പ്രധാന സ്കോറര്‍. 7 വിക്കറ്റാണ് ഡൽഹിയ്ക്ക് നഷ്ടമായത്.

ഒരു ഘട്ടത്തിൽ 98/2 എന്ന നിലയിലായിരുന്ന ടീമിന് 3 വിക്കറ്റ് 14 റൺസ് നേടുന്നതിനിടെ നഷ്ടമായെങ്കിലും മാര്‍ഷ് ടീമിനെ 150ന് അടുത്തേക്ക് എത്തിച്ചു.

ആദ്യ ഓവര്‍ എറിയാനെത്തിയ ലിയാം ലിവിംഗ്സ്റ്റണിനെ കണ്ട് സ്ട്രൈക്ക് താന്‍ എടുക്കാമെന്ന് പറഞ്ഞ ഡേവിഡ് വാര്‍ണര്‍ ആദ്യ പന്തിൽ പുറത്തായപ്പോള്‍ സര്‍ഫ്രാസ് ഖാനും മിച്ചൽ മാര്‍ഷും ചേര്‍ന്ന് 51 റൺസ് നേടി മികച്ച തുടക്കമാണ് ഡൽഹിയ്ക്ക് നൽകിയത്.

16 പന്തിൽ 32 റൺസ് നേടിയ സര്‍ഫ്രാസിനെയും 24 റൺസ് നേടിയ ലളിത് യാദവിനെയും അര്‍ഷ്ദീപ് പുറത്താക്കിയപ്പോള്‍ ഡൽഹി 11 ഓവറിൽ 98/3 എന്ന നിലയിലായിരുന്നു. തന്റെ അടുത്തടുത്ത ഓവറുകളിൽ ലിയാം ലിവിംഗ്സ്റ്റൺ ഋഷഭ് പന്തിനെയും റോവ്മന്‍ പവലിനെയും പുറത്താക്കിയപ്പോള്‍ ഡൽഹി കരുതുറ്റ നിലയിൽ നിന്ന് 112/5 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് മിച്ചൽ മാര്‍ഷിന്റെ ഒറ്റയാള്‍ പ്രകടനം ആണ് ടീമിനെ മുന്നോട്ട് നയിച്ചത്. 19ാം ഓവറിൽ റബാഡയ്ക്ക് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ മാര്‍ഷ് 63 റൺസാണ് നേടിയത്. ലിവിംഗ്സ്റ്റണിന് പുറമെ അര്‍ഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് നേടി. അക്സര്‍ പട്ടേൽ 17 റൺസുമായി പുറത്താകാതെ നിന്നു.

Exit mobile version